ഗായത്രി: ഭാഗം 29 – അവസാനിച്ചു

ഗായത്രി: ഭാഗം 29 – അവസാനിച്ചു

എഴുത്തുകാരി: അശ്വതി കാർത്തിക

ഗായത്രിയുടെ വീട്ടിൽ എത്തിയിരിക്കുകയാണ് എല്ലാവരും…. നിഖിലനോടും ശരത്തിനോടും ഗായത്രിയോടും ഗ്രീഷ്മയോടും കൂടെ അമ്മയ്ക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട് വന്നതാണ് എല്ലാവരും….. 🌹🌹🌹🌹🌹🌹🌹 #ഗായത്രി ::: അമ്മ എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞിട്ട് എന്താ ഒന്നും മിണ്ടാതിരിക്കുന്നത് കുറെ നേരമായല്ലോ ഞങ്ങൾ വന്നിട്ട്….. #അമ്മ ::: എങ്ങനെ പറഞ്ഞു തുടങ്ങുന്ന അമ്മയ്ക്ക് ഒരു നിശ്ചയമില്ല… അതുകൊണ്ടാണ് പറയാൻ ഒരു ബുദ്ധിമുട്ട്….. നിങ്ങൾക്കറിയാം അച്ഛൻ ഇല്ലാത്ത ഒരു നിമിഷംപോലും അമ്മ ജീവിച്ചിട്ടില്ല…. ജോലി ഉണ്ടായിരുന്നെങ്കിലും അച്ഛനും നിങ്ങളും ആയിരുന്നു അമ്മയുടെ ലോകം…..

അച്ഛൻ തമാശയ്ക്ക് എന്നോട് പണ്ട് ചോദിച്ചിട്ടുണ്ട് ആദ്യം അച്ഛനാണ് മരിക്കുന്നെങ്കിൽ ഒറ്റയ്ക്ക് നീ എന്ത് ചെയ്യും എന്ന്….. അന്നൊക്കെ ഞാൻ പ്രാർത്ഥിച്ചത് ഒരേ കാര്യമാണ് മരിക്കുകയാണെങ്കിൽ രണ്ടാളും കൂടി ഒരുമിച്ച് മരിക്കണം എന്ന്……. പിന്നെ ഒരു തവണ അച്ഛന്റെ കൂട്ടുകാരന്റെ മകളുടെ കല്യാണത്തിന് ഞങ്ങൾ തിരുവനന്തപുരത്ത് പോയില്ലേ….. അന്ന് യാദൃശ്ചികമായി ഒരു ആശ്രമത്തിൽ പോകാൻ ഇടയായി……. അതൊക്കെ കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ അച്ഛൻ പറഞ്ഞിരുന്നു നിങ്ങളുടെ വിവാഹം കഴിഞ്ഞ്, കുട്ടികളൊക്കെ ആയതിനുശേഷം അവിടേക്ക് പോണം എന്ന്…… ശിഷ്ട കാലം അവിടെ ജീവിക്കണമെന്ന്…..

ഇന്നിപ്പോ അച്ഛൻ പോയി അമ്മ ഒറ്റയ്ക്കായി….. ഇവിടെ അച്ഛൻ ഇല്ലാണ്ട് വല്ലാത്ത വീർപ്പുമുട്ടൽ ആണ്…… വീടിന്റെ ഓരോ മുക്കിലും മൂലയിലും അച്ഛൻ ഉള്ളതുപോലെ തോന്നുന്നു………….. രാത്രിയിൽ ഒന്നും അമ്മയ്ക്ക് തീരെ ഉറക്കം പോലുമില്ല…… വീണ്ടും മാനസികനില തകരാറിലാകുമെന്ന് വരെ പേടി തോന്നുകയാണ്….. അങ്ങനെ ഓരോന്നും ആലോചിച്ചിരുന്നു അപ്പോഴാണ് ഈ ആശ്രമത്തെ കുറിച്ച് അമ്മയ്ക്ക് ഓർമ്മവന്നത്…. കഴിഞ്ഞ ദിവസം ഞാൻ അവരെ വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചു…… അവിടേക്ക് പോവാനാണ് എന്റെ തീരുമാനം….. നിങ്ങളാരും എതിർക്കരുത്…..

അങ്ങനെ വന്ന് സന്തോഷത്തോടെ എനിക്ക് പോവാൻ പറ്റില്ല…. ഞാൻ അവിടേക്ക് പോയെന്ന് വെച്ച് നിങ്ങൾക്കെന്നെ വന്നു കാണുന്നതിനും ഒരു വിരോധവുമില്ല…. പിന്നെ വേണമെങ്കിൽ എനിക്ക് ഇവിടേക്ക് വരാവുന്നതേയുള്ളൂ…. ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ് ആരും എതിരു പറയരുത്…….. അമ്മ പറഞ്ഞിട്ട് എല്ലാവരെയും നോക്കി……. #ഗായത്രി ::: ഞങ്ങളെല്ലാവരും അമ്മ ഒറ്റയ്ക്കാക്കി എന്നൊരു തോന്നൽ ഉണ്ടല്ലേ അമ്മയ്ക്ക്….. #അമ്മ :: ഏയ് അങ്ങനെയൊന്നുമില്ല…. കല്യാണം കഴിച്ച് വേറെ വീട്ടിലേക്ക് പോയ പെൺകുട്ടികളുടെ അവസ്ഥ അമ്മയ്ക്ക് മനസ്സിലാകും…..

എന്തൊക്കെ പറഞ്ഞാലും ഒരു പരിധിയിൽ കൂടുതൽ അവർക്ക് അവർ ജനിച്ച വീട്ടിൽ വന്നു നിൽക്കുന്നത് ഒന്നും പറ്റില്ല…….. നിങ്ങൾ ആരും അമ്മയേ ഒറ്റപ്പെടുത്തി എന്നൊരു തോന്നൽ അമ്മയ്ക്ക് ഇല്ല നിങ്ങളെക്കൊണ്ട് പറ്റുന്നത് പരമാവധി നിങ്ങൾ അമ്മയ്ക്ക് വേണ്ടി ചെയ്യുന്നുണ്ട്…….. #ഗ്രീഷ്മ :: അമ്മാ പോകാൻ തന്നെ തീരുമാനിച്ചു അല്ലെ…. #അമ്മ : അതെ നാളെ അല്ലെങ്കിൽ മറ്റന്നാൾ പോകണം എന്നാണ് വിചാരിക്കുന്നത്…. വേറൊരു കാര്യം കൂടി പറയാനാണ് ഞാൻ നിങ്ങളെ വിളിപ്പിച്ചത്…. അച്ഛന് അസുഖം ആണെന്ന് അറിഞ്ഞു കഴിഞ്ഞപ്പോൾ അച്ഛൻ സ്വത്തിന്റെ കാര്യങ്ങളൊക്കെ എഴുതിവെച്ചിരുന്നു……….

അച്ഛന്റെ അമ്മയുടെയും പേരിലുള്ള എല്ലാ സ്വത്തുക്കളും പാരമ്പര്യമായി കിട്ടിയതും അച്ഛൻ സമ്പാദിച്ചതും അമ്മയ്ക്ക് കിട്ടിയതും എല്ലാം നിങ്ങളുടെ രണ്ടാളുടെ മക്കളുടെ പേരിലേക്ക് ആണ് മാറ്റിയിരിക്കുന്നത്……. പിന്നെ ഈ വീടും സ്ഥലവും മരണംവരെ അമ്മയുടെ പേരിൽ…. അമ്മയുടെ കാലശേഷം അത് ഗായത്രിക്കും ഗ്രീഷ്മയ്ക്കും …. ഇനി അവിടെ വച്ചാണ് അമ്മ മരിക്കുന്നതെങ്കിൽ ഇവിടെ അച്ഛനെ ദഹിപ്പിച്ച് അടുത്ത് തന്നെ അമ്മയെ ദഹിപ്പിക്കണം…. പോവരുത് എന്ന് എല്ലാവരും ആവുന്നതും പറഞ്ഞെങ്കിലും അവർ അത് കേൾക്കാൻ തയ്യാറായില്ല…… അവസാനം എല്ലാവരുടെയും സന്തോഷത്തോടെയുള്ള മുഖം കണ്ടു അമ്മ ആ വീട് ഇറങ്ങി……. 🌹❣🌹❣🌹❣🌹

വർഷങ്ങൾ കഴിഞ്ഞു…….. ഇതിനിടയ്ക്ക് ശരത്തിന്റെ അമ്മയും ഗായത്രിയുടെ അമ്മയുമൊക്കെ വിട്ടുപിരിഞ്ഞു…… വല്യച്ഛന് അസുഖം വന്ന് കിടപ്പാണ് എന്നാലും ഗായത്രിയോട് ഇപ്പോഴും ദേഷ്യം തന്നെ……. ഗ്രീഷ്മയ്ക്ക് ഒരു കുഞ്ഞു കൂടി ഉണ്ടായി…… തീർത്ഥ മോൾ… ❣🌹❣🌹❣ പ്രകൃതി ഇപ്പൊ അഞ്ചാം ക്ലാസ്സിൽ ആണ്….. ശരത് പുതിയ ഒരു ട്യൂഷൻ സെന്റർ തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്…. എല്ലാത്തിനും സപ്പോർട്ട് ആയി നിഖിലും ഉണ്ട്‌……. ഗായത്രി പിന്നെയും ജോലിക്ക് പോയി തുടങ്ങിയെങ്കിലും പുതിയ ഒരാൾ വരുന്നത് പ്രമാണിച്ചു ലോങ്ങ്‌ ലീവിൽ ആണ്…….

ഇപ്പൊ അവർ സന്തോഷത്തോടെ മനസ്സ് നിറഞ്ഞു ഓരോ നിമിഷവും ജീവിക്കുക ആണ്…. പഴയ കാര്യങ്ങൾ ഒക്കെ ഓർമയിൽ വരാറുണ്ട് എങ്കിലും പരസ്പരം സ്നേഹിച്ചു അവർ അതിനെ തോല്പ്പിക്കും…… വർഷം കുറെ കഴിഞ്ഞിട്ടും ഇന്നും മത്സരിച്ചു പ്രണയിക്കുക ആണ് ശരത്തും ഗായത്രിയും……. മുൻപോട്ടും ഇങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാർഥിക്കാം അവസാനിച്ചു……

പെട്ടന്ന് തോന്നിയ ഒരു ആശയം ആണ്….. എല്ലാവർക്കും ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു….. പുതിയ കഥയുമായി വീണ്ടും കാണാം ഒരുപാട് ഇഷ്ടത്തോടെ അശ്വതി കാർത്തിക ❣❣❣

ഗായത്രി: ഭാഗം 28

Share this story