ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 34

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 34

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ശാലു പോയപ്പോഴും കേട്ട കാര്യങ്ങളുടെ ഞെട്ടലിൽ തന്നെ ആയിരുന്നു ഹർഷൻ.അവൾ സ്നേഹിച്ചിരുന്നു എന്നപോലെ ഒരിക്കലും തോന്നിയിട്ടില്ല. പക്ഷെ അവൾ തന്നെ അടിമുടി മനസിലാക്കി കളഞ്ഞു. അപർണയോട് ഒപ്പം എപ്പോഴും ഉണ്ടാകുന്ന പെൺകുട്ടി, പലപ്പോഴും അപർണ്ണയെകാൾ തന്നോട് അടുപ്പം കാണിച്ചിട്ടുണ്ട്….. പക്ഷെ താൻ അവളെ അധികം ശ്രേദ്ധിച്ചിരുന്നില്ല……. പക്ഷെ ഇപ്പോൾ ഓർക്കുമ്പോൾ അറിയാൻ കഴിയുന്നുണ്ട് അവളുടെ കണ്ണിലെ പ്രണയം………. തന്നെ ഏറെ പ്രണയത്തോടെ വഴിക്കണ്ണുമായി കാത്തു നിന്നവൾ……. അന്നത്തെ ദിവസം ഹർഷന്റെ മനസ്സിൽ ശാലു മാത്രം ആയിരുന്നു…..

തിരികെ വീട്ടിൽ എത്തിയ ശാലുവിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല…….. ഹർഷന്റെ സാമിപ്യത്തിൽ പോലും സന്തോഷം കണ്ടെത്തിയവൾ അവന്റെ മുഖത്ത് ഉണ്ടായ ഞെട്ടലിന്റെ വേദനയിൽ ആയിരുന്നു…….. തന്റെ പ്രണയം ഒരിക്കൽ പോലും അവന് മനസിലായിരുന്നില്ല എന്ന് ഓർത്തപ്പോൾ അവളുടെ ഹൃദയത്തിൽ ഒരു നോവ് ഉണർന്നു………. പിന്നെ പതിയെ അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു….. നിനക്ക് ഉള്ളത് ആണെങ്കിൽ നീ അല്ലാതെ മറ്റാരും അയാളുടെ ജീവിതത്തിൽ ഉണ്ടാകില്ല….. അല്ലെങ്കിൽ എന്തൊക്കെ ശ്രേമിച്ചാലും അത്‌ നിന്നിൽ നിന്ന് അകന്നു പോകും……. 🌼🌼🌼

കോളേജിൽ പോകുന്നതിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ലീവ് എടുത്തു കൊണ്ട് പൂർണമായും വീട്ടിൽ വിശ്രമം തേടി അപർണ്ണ…… ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ എല്ലാം ഉണ്ടാക്കി കൊടുത്തു കൊണ്ട് സുഭദ്ര അവൾക്കരികിൽ തന്നെ കൂടി………. ഇടയ്ക്കിടെ തനിക്ക് പ്രിയപ്പെട്ട പലഹാരങ്ങൾ പൊതിഞ്ഞുകെട്ടി അമ്മയും വരാൻ തുടങ്ങി……… രണ്ടു ദിവസം അവിടേക്ക് വന്നു നിൽക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചപ്പോൾ ശിവേട്ടന്റെ മുഖമാണ് മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത്……. ശിവേട്ടൻ വന്നപ്പോൾ തന്നെ പറഞ്ഞു…….. ” ഈ ഒരു അവസ്ഥയിൽ ഞാൻ നിന്നെ എങ്ങനെ അവിടേക്ക് പറഞ്ഞുവിടുന്നത്……..

പോകുകയാണെങ്കിൽ നമ്മൾ ഒരുമിച്ചു പോയി രണ്ടു ദിവസം നിൽകാമെന്നായിരുന്നു ശിവേട്ടന്റെ മറുപടി………. അത്‌ പ്രതീക്ഷിച്ച് തന്നെയാണ് പറഞ്ഞത് സത്യത്തിൽ ഈ കരുതൽ കാണുമ്പോൾ സന്തോഷം മാത്രമാണ് തനിക്ക് തോന്നുന്നത്….. ഇഷ്ടപ്പെട്ട പുളിയിഞ്ചിയും കണ്ണിമാങ്ങ അച്ചാറും ഒക്കെയായി ഗർഭകാലം തകൃതിയായി മുൻപോട്ടു പോയി………. രാത്രിയിൽ ശിവേട്ടൻ തനിക്ക് ഒപ്പം കിടക്കുമ്പോൾ ഉറങ്ങാറില്ല…… അറിയാതെ കാലോ മറ്റോ തന്റെ ശരീരത്തിൽ വച്ചാലോന്ന് പേടിച്ചു……. ഇതിനിടയിൽ ഒരു കുഞ്ഞു വിഷമം നീലു ചേച്ചിയുടെ സങ്കടം മാത്രമായിരുന്നു………..

വിവാഹംകഴിഞ്ഞ് ഇത്ര നാളായിട്ടും ചേച്ചിക്ക് കുട്ടികൾ ഇല്ല……… ഒരായിരം ചികിത്സകൾ ചെയ്തിരുന്നുവെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല………. അത് മാത്രം ഒരു സങ്കടമായി നിൽക്കുമ്പോൾ അപർണ ഉള്ളുരുകി പ്രാർത്ഥിച്ചു മഹാദേവനോട് നീലു ചേച്ചിക്കും ഒരു കുഞ്ഞിനെ നൽകണമെന്ന്……….. എല്ലാം കൊണ്ടും വീട്ടിൽ ഒരു ഉത്സവ പ്രതീതി ആയിരുന്നു……….. ദിവസങ്ങൾ കൂടുംതോറും വയർ ഉയർന്ന നീളം വച്ചു വരികയാണ്……… രാത്രിയിൽ ശക്തിയായി കാലിൽ നീർക്കെട്ട് കയറുന്നത് ഒരു പതിവായി………. ഇടയ്ക്കിടെ എഴുന്നേറ്റു നോക്കുമ്പോൾ കാണാം ശിവേട്ടൻ ഇരുന്നു തിരുമ്മുന്നത്………… ” ഉറങ്ങിക്കോളൂ….. എന്ന് പറഞ്ഞാലും ശിവേട്ടൻ കേൾക്കാതെ തന്നെ തീരുമും…….

കുഴമ്പും മറ്റും എടുത്തു തൻറെ കാല് തിരുമ്മി കൊണ്ടിരിക്കുന്ന ശിവേട്ടൻ…… രാവ് കഴിയുന്നതുവരെ തൻറെ വേദനയ്ക്ക് ഒരു ആശ്വാസമായി മുഴുവൻ തഴുകി കൊണ്ടിരിക്കും……… രാത്രിയിൽ എപ്പോഴോ ആ കാൽച്ചുവട്ടിൽ തന്നെ കിടന്നുറങ്ങും………. ഇടയ്ക്ക് രാവിലെ കുളികഴിഞ്ഞു ഇറങ്ങിയപ്പോഴാണ് ശിവേട്ടൻ ഭക്ഷണവുമായി വരുന്നത്……. പണ്ട് ഞാൻ ശിവേട്ടൻ അങ്ങോട്ട് ആയിരുന്നു വാരി കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങോട്ട് ആണ്…….. അല്ലെങ്കിലും ഈ ഗർഭകാലത്ത് ആണല്ലോ ഭർത്താക്കന്മാരുടെ ഹൃദയത്തിൽ നിന്നും യഥാർത്ഥ സ്നേഹം മനസ്സിലാക്കാൻ കഴിയുന്നത്………. “നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ അപ്പു……. ” എന്തിനാ ശിവേട്ടാ……. ” ഞാൻ നിന്നെ വീട്ടിൽ വിടാത്തതുകൊണ്ട്………..

സാധാരണ ഈ സമയത്ത് അമ്മയുടെ അടുത്ത് നിൽക്കാനാവും ഏത് പെൺകുട്ടികളും ആഗ്രഹിക്കുന്നത്……… കൂടുതൽ ഞാൻ വിടാത്തത്, അവിടേക്ക് പോയി കഴിഞ്ഞാൽ പിന്നെ വലിയ ചെലവുകൾ ആകും അച്ഛൻ ഇനി അതിനു ആരോടെങ്കിലും ഒക്കെ കടം വാങ്ങണം…….. ഞാൻ കൊടുത്താലും അതൊന്നും വാങ്ങില്ല നാട്ടുനടപ്പ് എന്നൊക്കെ പറയും……. ഇവിടെ ഇപ്പോൾ എൻറെ ഭാര്യക്ക് വേണ്ടി ഞാൻ ചെയ്യുന്നതിന് അച്ഛൻ തടയാൻ പറ്റില്ലല്ലോ……… ആ വാക്കുകളിൽ എന്നോട് മാത്രമല്ല എൻറെ വീട്ടുകാരോടും കൂടിയുള്ള കരുതൽ ഉണ്ടായിരുന്നു അതിനോടൊപ്പം തന്നെ എന്നെ പിരിയാൻ മനസ്സില്ലാത്ത ഒരു ഹൃദയത്തിൻറെ വേദനയും……… ” എനിക്ക് ശിവ ഏട്ടൻറെ അരികിൽ ഇങ്ങനെ ഇരുന്നാൽ മതി………

ആ കൈകൾ പിടിച്ച് അത് പറഞ്ഞു…….. അങ്ങനെ ഒരു ദിവസം രാത്രി എന്റെ വയറിന് അതിശക്തമായ വേദന വന്നപ്പോൾ ശിവേട്ടൻ തന്നെയായിരുന്നു എന്നെ ചേർത്തുപിടിച്ച് ഓടിയത്……… പെട്ടെന്ന് തന്നെ വിഷ്ണു ചേട്ടൻ വണ്ടി എടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…….. ഹോസ്പിറ്റലിൽ ചെന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ വേദന അതിൻറെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു………. അധികം വൈകാതെ തന്നെ ലേബർ റൂമിലേക്ക് കൊണ്ടുപോയി………. റൂമിലേക്ക് കയറുന്നതിനു മുൻപേ കണ്ടിരുന്നു ടെൻഷനടിച്ച് മുഖം………. തൻറെ കൈകളിൽ മുറുകെ പിടിച്ചു നിൽക്കുന്ന ശിവേട്ടൻ…… ആ മുഖത്തേക്ക് നോക്കുമ്പോൾ ആ നിമിഷം തന്നെ മനസ്സിൽ വേദന അലയുകയായിരുന്നു….,…

ശിവേട്ടൻറെ മുഖത്ത് നിറയെ വിഷമമാണ് കാണുമ്പോൾ തന്നെ അറിയാം…….. അങ്ങനെ മാറിവരുന്ന വേദനകൾക്ക് ഇടയിലെപ്പോഴോ ഒരു പെൺകുഞ്ഞിന് ജന്മം നൽകി എന്ന് അവ്യക്തമായ ഓർമ്മയിൽ ആരോ പറയുന്നത് അറിഞ്ഞു…….. മനസ്സിൽ ഒരു ചിരി വിരിഞ്ഞു……. വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞുമാലാഖയെ കൈകൾ ഏറ്റുവാങ്ങുന്ന രംഗം മനസ്സിൽ ഓർക്കുന്നുണ്ടായിരുന്നു…….. നേഴ്സ് കൊണ്ട് വന്നു കൊടുത്ത കുഞ്ഞിനെ കൈയ്യിൽ വാങ്ങി ആ പിങ്ക് നിറമുള്ള കവിളിൽ ചുണ്ട് ചേർക്കുമ്പോൾ എന്തുകൊണ്ടോ ശിവന്റെ കണ്ണുകൾ നിറഞ്ഞു…… പ്രസവം കഴിഞ്ഞതോടെ തന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് അച്ഛനുമമ്മയും വാശിപിടിച്ചു……..

അത് സമ്മതിച്ചു കൊടുക്കാതെ ശിവേട്ടനും വീട്ടുകാർക്കും മറ്റു നിർവാഹം ഉണ്ടായിരുന്നില്ല…….. പ്രസവം കഴിഞ്ഞ് ബാക്കി ശുശ്രൂഷകളും പ്രസവരക്ഷ കളും എല്ലാം വീട്ടിൽ തന്നെയായിരുന്നു…….. പിന്നീട് ലേഹ്യം കഴിക്കലും വേത് കുളിക്കളും ഒക്കെ ആയി കുറച്ചുകാലം സന്തോഷപൂർവ്വം അങ്ങനെ പോയി……. ഇതിനിടയിൽ എല്ലാം എന്നും ശിവേട്ടൻ വന്ന എന്നെയും മോളെയും കണ്ട് സ്നേഹം പകർന്നു……… രാവിലെ യും വൈകുന്നേരവും വരും അതിനു ശേഷം ആണ് പോകുന്നത്……… 28 ന്റെ അന്ന് കുഞ്ഞിൻറെ കാതിൽ ശിവർണ്ണ എന്ന പേര് ശിവേട്ടൻ തന്നെ പറഞ്ഞു കൊടുത്തു……..

അവളുടെ നാവിൽ പൊന്നും തേനും ഉരച്ച് രുചി അറിയിച്ചു…… പിന്നീട് ശിവേട്ടൻ വീട്ടിൽ ഇടയ്ക്കിടെ അന്തിയുറങ്ങാൻ ആയി തുടങ്ങി…… മൂന്നുമാസം തികയാറായി…….. അപ്പോഴേക്കും തിരികെ പോകണം എന്ന് ശിവേട്ടൻ വാശിപിടിച്ചു………. കേദാരത്തിലേക്ക് ചെന്നപ്പോൾ പിന്നെ കുഞ്ഞിന്റെ കാര്യങ്ങളെല്ലാം സുഭദ്രാമ്മ ഏറ്റെടുത്തു……… തേച്ചു കുളിയും ഒരുക്കലും ഒക്കെ……… അങ്ങനെയിരിക്കെ അർദ്ധരാത്രിയിലാണ് കുഞ്ഞിനെ തൊട്ടുനോക്കിയപ്പോൾ ചുട്ടുപൊള്ളുന്ന പനി…… ശിവേട്ടൻ എഴുന്നേറ്റു അവളെ എടുത്തു നടന്നു……. “നല്ല ചൂടാണ് അപ്പു…. അത്‌ പറഞ്ഞപ്പോൾ ആ മുഖത്ത് കണ്ടു ആകുലതകളും വിഷമങ്ങളും……..

കുഞ്ഞിനെ എടുത്തു കൊണ്ട് കുറെ നേരം തൻറെ കയ്യിൽ പോലും തരാതെ റൂമിലൂടെ ശിവേട്ടൻ അങ്ങോട്ടുമിങ്ങോട്ടും കുറേസമയം നടക്കുന്നുണ്ട്…… കുഞ്ഞിന്റെ നെറ്റിയിൽ കൈവെച്ച് നോക്കുന്നുണ്ട്….. ” നല്ല പനിയുണ്ടലോ…… അപ്പു, നമുക്ക് ഇപ്പോൾ തന്നെ ആശുപത്രിയിലേക്ക് പോയാലോ…… വേവലാതി നിറഞ്ഞ അച്ഛനെ പോലെ ശിവേട്ടൻ ചോദിച്ചു…… അപ്പോൾ എല്ലാം എൻറെ മനസ്സിൽ തെളിഞ്ഞത് അച്ഛൻറെ മുഖം തന്നെ ആയിരുന്നു……. ” നേരം വെളുക്കട്ടെ ശിവേട്ടാ…… വെള്ളം മാറി കുളിച്ചതുകൊണ്ടാവും……. ശിവേട്ടൻ അങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കുകയും മറ്റും ചെയ്തു എങ്കിലും എനിക്കും ഭയം ഉണ്ടായിരുന്നു….

നനഞ്ഞ തുണി കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും മറ്റും ഇട്ടു ഞാൻ ചൂടകറ്റാൻ ഞാൻ നോക്കി…….. കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു കൊണ്ടിരുന്നു…… വിശപ്പ് മാറ്റാൻ മാത്രമായി അവൾ കരച്ചിൽ നിർത്തും……. അല്ലാത്തപ്പോഴെല്ലാം ഒരേ കരച്ചിലാണ്…….. റൂമിലൂടെ ഞങ്ങൾ രണ്ടുപേരും അവിടേക്കും ഇവിടേക്ക് നടന്നുകൊണ്ടിരുന്നു…… “നീ കുറച്ചു നേരം കിടക്ക്….. നിനക്ക് പാല് കൊടുക്കുന്നുണ്ടോന്ന് ക്ഷീണം കാണും…. ശിവേട്ടൻ പറഞ്ഞു…. “വേണ്ട ശിവേട്ടാ…….. അങ്ങനെ ഞാൻ പറഞ്ഞെങ്കിലും എന്നെ നിർബന്ധിച്ചു ശിവേട്ടൻ കിടത്തി…… രാവിലെ നേരം വെളുത്തപ്പോൾ തന്നെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി കുഞ്ഞിനെ ഡോക്ടർ കാണിച്ചതും വെള്ളം മാറി കുളിച്ചതിന്റെ പനിയാണ് എന്നാണ് ഡോക്ടർ അറിയിച്ചത്……..

മരുന്നു വാങ്ങാനായി എന്നെയും മോളെയും ഹോസ്പിറ്റലിൽ കോറിഡോറിൽ ഇരുത്തിയിട്ട് ശിവേട്ടൻ പുറത്തേക്ക് പോയി…….. ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി തിരികെ വരുമ്പോഴാണ് ശിവൻ ആ മുഖം ഒരിക്കൽ കൂടി കാണുന്നത്……., ഒറ്റക്കാഴ്ചയിൽ തന്നെ അവൻ ആമുഖം വ്യക്തമായിരുന്നു……… എന്നിട്ടും ഒരിക്കൽ കൂടി ഉറപ്പുവരുത്താനായി അവൻ ആ മുഖത്തേക്ക് ഒന്നുകൂടി നോക്കി…… അവൾ തന്നെ ………!! വർഷങ്ങൾ ഇത്രയും കഴിഞ്ഞെങ്കിലും ആ മുഖം മായാതെ അവൻറെ മനസ്സിൽ ഉണ്ടായിരുന്നു, അലീന…….!!….ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 33

Share this story