നിർമാല്യം: ഭാഗം 19

നിർമാല്യം: ഭാഗം 19

എഴുത്തുകാരി: നിഹാരിക

മേലേടത്തെ കുസൃതിക്കുട്ടി… ശ്രീദേവി ….. എല്ലാരേം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം…. ജീവനായിരുന്നു ഈ ഏട്ടനും അച്ഛനും അവളെ….. ദൂരേക്ക് അവള് പോണത് സഹിക്കാത്തോണ്ടാ, പ്രിയ സുഹൃത്ത് ഹരി എന്ന ഹരീന്ദ്രനെ കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചത്… സന്തോഷമായിരുന്നു പിന്നീട്, ഞാൻ കൂട്ടായി വരദയെ കൂട്ടിയതും, കുഞ്ഞുങ്ങൾ ജനിച്ചതും .. പിന്നെ ആഘോഷമായിരുന്നു മേലേടത്ത് … പക്ഷെ ………. ഹരി… എപ്പഴോ പണം അവനെ ഭരിക്കാൻ തുടങ്ങിയിരുന്നു ….. അറിയാത്ത ബിസിനസുകൾ ‌: .. പുതിയ കൂട്ട് കെട്ടുകൾ – … അവൻ അൽപാൽപമായി മാറിക്കൊണ്ടിരുന്നു…

ഞങ്ങളിൽ നിന്ന് അകലാനും .. പതുക്കെ ആണെങ്കിൽ കൂടെ പുതിയ കൂട്ടുകാർ ആയി കൂടെ കൂടിയവർ മിത്രങ്ങളല്ല ശത്രുക്കൾ തന്നെയാണെന്നവൻ തിരിച്ചറിഞ്ഞു… അവൻ്റെ പണം കണ്ട് കൂടിയവർ … തിരികെ വന്ന് എല്ലാം ഏറ്റ് പറഞ്ഞ് അവൻ വീണ്ടും എൻ്റെ പ്രിയപ്പെട്ട ആ പണ്ടത്തെ ഹരിയായി – …. പണം ഏറെ നഷ്ടപ്പെട്ടു എങ്കിലും അവരിൽ നിന്നും അവൻ അകന്നു, അതവരെ പ്രകോപിച്ചു .. അവനവരുടെ ശത്രുവായി … നേരിട്ട് ഹരിയെ ഒന്നും ചെയ്യാൻ അവർക്കാവുമായിരുന്നില്ല … തറവാട്ടിൽ ഉത്സവത്തിന് അത്തവണ പോണം, ദേവിയെ തൊഴണം എന്നെല്ലാം വാശി പിടിച്ചത് അവളായിരുന്നു .. ശ്രീദേവി”” കുട്ടികൾക്ക് എക്സാം ആയ കാരണം അർജുനും ഗൗരിയും എൻ്റെയും വരദയുടെയും കൂടെ ഡൽഹിയിൽ നിർത്തി അവർ മാത്രം പോയി .. .

അന്ന് തക്കം പാത്തിരുന്നവർ അവരെ വളഞ്ഞു ….. എൻ്റെ ഹരിയേ ശ്രീദേവിയുടെ കൺമുന്നിൽ വച്ച് ……. അവളെയും അവർ വെറുതേ വിട്ടില്ല … ക്രൂരമായ റേപ്പിംഗിന് ഇരയായി എൻ്റെ കുട്ടി.. അതിന് ശേഷം അവൾ മിണ്ടിയില്ല….. ഒന്നും അറിഞ്ഞില്ല…. ഒരു ജീവച്ഛവം പോലെയായി.. ഞാൻ ഡൽഹിയിലേക്ക് കൂട്ടി അവളെ, എൻ്റെ കൃഷ്ണമണിപോലെ നോക്കി… പറ്റാവുന്നിടത്തെല്ലാം കൊണ്ടുപോയി ചികിത്സിച്ചു .. വലിയ വലിയ ഡോക്ടർമാരെ കാണിച്ചു ….. അപ്പഴാണ് അറിഞ്ഞത് അവളുടെ ഉള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ട് എന്ന് .. ഒന്നുമറിയാതെ അവൾ ആ കുഞ്ഞിനെ ഗർഭത്തിൽ ചുമന്നു .. ഉറക്കം പോലുമുപേക്ഷിച്ച് ഞാനും വരദയും കാവലും ‘…. ഒടുവിൽ അവൾ ഒരു പെൺകുഞ്ഞിന് ജന്മമേകി ….

അതാ എൻ്റെ പൊന്നുമോൾ, ആതിര “” പ്രസവത്തിൻ്റെ സെഡേഷൻ കഴിഞ്ഞ് എണീറ്റ ശ്രീദേവി ഞങ്ങളെ അത്ഭുതപ്പെടുത്തി സാധാരണ നിലയിൽ പെരുമാറാൻ തുടങ്ങി ഹരിയുടെ മരണം പോലും അവൾ അംഗീകരിച്ചു… പക്ഷെ മോളെ കണ്ടതും വയലൻ്റ് ആവാൻ തുടങ്ങി….. ഇതാരുടെ കുഞ്ഞാ എന്നായിരുന്നു അവൾ ആദ്യം ചോദിച്ചത് … ഒപ്പം ഉണ്ടായിരുന്ന ഡോക്ടറാണ് സജസ്റ്റ് ചെയ്തത് കുഞ്ഞ് അവളുടേതാണ് എന്ന് അവൾ അറിയണ്ട എന്ന് .. താൻ ക്രൂരമായി ബലാത്കാരം ചെയ്യപ്പെട്ടതിൻ്റെ ബാക്കിപത്രമായ കുഞ്ഞിനെ കണ്ടാൽ അവളെ ഞങ്ങൾക്ക് നഷ്ടപ്പെടും എന്നറിഞ്ഞ് അവളോട് കള്ളം പറയേണ്ടി വന്നു’ ആയിടെ പ്രസവത്തോടെ മരിച്ച എൻ്റെ രഘുവിൻ്റെ ഭാര്യയുടെ കുഞ്ഞാന്ന്…

രഘുവും അവളോട് പറഞ്ഞു അതവൻ്റെ കുഞ്ഞാണ് എന്ന് …. എന്നിട്ടും അവൾ ബഹളം വച്ചു… ആ കുഞ്ഞിനെ അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കാൻ പറഞ്ഞു….. പക്ഷെ അതിന് തയ്യാറാവാത്ത എന്നെ അവൾ വെറുത്തു, അവളുടെ കുഞ്ഞുങ്ങളുമായി നാട്ടിലേക്ക് പോന്നു…… അവളിലെ ശാരീരികമായ മാറ്റം പോലുമവൾക്ക് മനസിലായില്ല … ഒരമ്മയായി താനെന്ന് മാത്രം അവളുടെ ചിത്തത്തിൽ ഇല്ലായിരുന്നു … ഒരു തരം മനസിൻ്റെ തോന്നൽ….. എൻ്റെ ശ്രീദേവിയുടെ മോളെ ഞാൻ വളർത്തി, എൻ്റെ മോളായിട്ട്.. അവൾ മേലേടത്തെ കുട്ടി തന്നെ അല്ലേ.. അങ്ങനെ വളരണം എന്ന് തോന്നി…. ഭാര്യ മരിച്ച രഘു ആകെ തകർന്നിരുന്നു….. അവൻ കുടി തുടങ്ങി …: ഒരു ദിവസം ക്ലബിൽ നിന്നും തിരികെ പോരുമ്പോഴുണ്ടായ അപക sത്തിൽ അവനും…..

ഗുരുതരമായി പരിക്ക് പറ്റിയിരുന്നു എനിക്ക് …. കുറച്ചധികം കാലം പിടിച്ചു എല്ലാം ഒന്ന് ശരിയാവാൻ …… എണിറ്റ് നടക്കാനായതും നഷ്ടങ്ങൾ മാത്രം തന്ന ആ നഗരം വിട്ട് ഞങ്ങൾ തിരികെ നാട്ടിലെത്തി … കൂടെ ആ തിരയെ കണ്ട അവൾ ഞാൻ എന്ന ഏട്ടൻ ഇനി അവൾക്കില്ല എന്ന് പറഞ്ഞു…… “”””””” ഇത്രയും പറഞ്ഞപ്പഴേക്ക് മാധവമേനോൻ തളർന്നിരുന്നു… ” അങ്കിൾ ” എന്ന് വിളിച്ച് ശ്രീ മാധവമേനോന് അരികിലെത്തിയപ്പോഴേക്ക് പുറകിൽ നിന്നുമൊരു തേങ്ങൽ കേട്ടിരുന്നു.. ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു സർവ്വം നഷ്ടപ്പെട്ടവളെ പോലെ നിൽക്കുന്ന ശ്രീദേവിയെ … ” ഏട്ടാ….. ഏട്ടാ….. ഞാൻ …. എൻ്റെ ”” എന്തോ പറയാൻ ശ്രമിച്ച് മുഴുമിക്കാനാവാതെ, പാതിയിൽ നിർത്തി പ്രജ്ഞയറ്റ് അവർ അവിടെ വീണിരുന്നു, കേട്ടതൊന്നും ഉൾക്കൊള്ളാനാവാതെ …” 💓💓💓

ഐ സി യു വിന് പുറത്ത് ആ ഏട്ടൻ പ്രാർത്ഥനയോടെ നിന്നു, തൻ്റെ പെങ്ങൾക്കായും അവളുടെ മകനായും… തോളിൽ ശ്രീയുടെ കൈ പതിഞ്ഞപ്പഴാണ് മാധവമേനോൻ തലയുയർത്തി നോക്കിയത്…. ” അർജുന് എല്ലാം ……???” “ഉം … അറിയായിരുന്നു … എനിക്ക് പറയേണ്ടി വന്നു… ചെറുപ്പം മുതൽ ഒരു പാവം പെണ്ണിനെ പ്രതി അവൻ്റെ അമ്മ കുത്തിവെച്ച വിഷം കളയാൻ എനിക്കൊരിക്കൽ എല്ലാം അവനോട് പറയേണ്ടി വന്നു.. പൊട്ടിക്കരഞ്ഞു എൻ്റെ കുട്ടി അന്ന്… കുഞ്ഞിപ്പെങ്ങളെ അമ്മയുടെ വാക്ക് കേട്ട് ഉപദ്ര വിക്കേണ്ടി വന്നതിന്.. പിന്നെ അവന്നുണ്ടായിരുന്നു അവൾക്ക് പുറകെ അവളുടെ സുരക്ഷക്ക് …

നിഴലായി …. ആ വിശ്വാസത്തിലാ ഞാൻ ഇരുന്നിരുന്നത് … പക്ഷെ ശ്രീ എൻ്റെ ശ്രീദേവി .. അവൾ …. അവൾക്ക് വേണ്ടിയാ ഇത്രയും കാലം വലിയൊരു സത്യം മറച്ചത് – …. . എനിക്കവളെ നഷ്ടമാവാൻ പാടില്ല ശ്രീ …. തൻ്റെ കണ്ണനോടൊന്ന് പറയുവോ അവളെ ഈ ഏട്ടന് തിരിച്ച് തരാൻ…..” ഒരു കൊച്ച് കുഞ്ഞിനെ പോലെ വിതുമ്പുന്ന മാധവമേനോനെ ചേർത്ത് പിടിച്ച് നിന്നു ശ്രീ ….. ” ശ്രീ ദേവിയുടെ ആരാ ഉള്ളത് ” എന്ന് ഐ സി യൂവിൽ നിന്ന് പുറത്തിറങ്ങിയ സിസ്റ്റർ ഉറക്കെ വിളിച്ചപ്പോൾ ഒരു വിറയലോടെ എണീറ്റു മാധവമേനോൻ …….. തുടരും…

നിർമാല്യം: ഭാഗം 18

Share this story