❤️കലിപ്പന്റെ വായാടി❤️ : ഭാഗം 35

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 35

എഴുത്തുകാരി: ശിവ നന്ദ

“നിനക്ക് അറിയണോ അവൾ എവിടെയാണെന്ന്?? അവൾക് എന്താ സംഭവിച്ചതെന്ന്…എങ്കിൽ പറയാം…അവൾടെ വിവാഹം കഴിഞ്ഞു…ഇപ്പോൾ മൂന്ന് വർഷം ആയി……..” ശിവേട്ടന്റെ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നത് ആയിരുന്നില്ല.എന്റെ ചിന്തകളിലെ ശിഖ ചേച്ചിക്ക് ഒരിക്കലും നന്ദുവേട്ടനെ ചതിക്കാൻ പറ്റില്ല.പിന്നേ എന്താ സംഭവിച്ചത്?? “നിങ്ങൾ ചേച്ചിയെ കണ്ടോ?” “ഇല്ല” “പിന്നെ എങ്ങനെ അറിഞ്ഞു?” “അവൾടെ ആ അമ്മാവൻ ഉണ്ടല്ലോ..നന്ദുവിനെ കൊല്ലാൻ ആളെ വിട്ട ആ കിളവൻ..അങ്ങേര് കുറേ നാളായിട്ട് ഈ നാട്ടിൽ ഇല്ലായിരുന്നു.ഇപ്പോൾ വന്നിട്ടുണ്ടെന്ന ഇൻഫൊർമേഷനിൽ ആണ് ഞങ്ങൾ ആ വീട്ടിൽ ചെല്ലുന്നത്.ജീവനോടെ നന്ദുനെ കണ്ടത് കൊണ്ടാകും അയാൾ നല്ല രീതിയിൽ പേടിച്ചിട്ടുണ്ടായിരുന്നു.അയാളെ കണ്ടപ്പോൾ പോയ കാര്യം പോലും ഞാൻ മറന്നു.

അന്ന് രാത്രിയിലെ നന്ദുവിന്റെ ആ മുഖം മാത്രമായിരുന്നു എന്റെ മനസിൽ.ഗിരി ഇല്ലായിരുന്നെങ്കിൽ എന്റെ നന്ദു അന്ന് അവസാനിച്ചേനെ..അതൊക്കെ ഓർത്തപ്പോൾ അയാളെ കൊല്ലാൻ തന്നെ തീരുമാനിച്ചത ഞാൻ.പക്ഷെ രണ്ടെണ്ണം കൊടുക്കാനെ പറ്റിയോളു..അപ്പോഴേക്കും നന്ദു പിടിച്ച് മാറ്റി.എങ്ങനെയും ശിഖയെ കുറിച്ച് അറിയണമെന്ന് മാത്രമേ അവന് ഉണ്ടായിരുന്നുള്ളു.അയാൾ ആണ് പറഞ്ഞത് ശിഖയും അയാളുടെ മകനും തമ്മിലുള്ള വിവാഹം വർഷങ്ങൾക് മുൻപേ തീരുമാനിച്ചത് ആണെന്നും മൂന്ന് വർഷങ്ങൾക് മുൻപ് അത് നടത്തിയെന്നും.അവർ രണ്ട് പേരും സ്റ്റേറ്റ്സിൽ ആണെന്നും.ഇതുപോലൊന്ന് പ്രതീക്ഷിച്ചത് കൊണ്ട് എനിക്ക് വലിയ ഞെട്ടൽ ഇല്ലായിരുന്നു.

പക്ഷെ എന്റെ നന്ദു..അവൻ ആകപ്പാടെ വയലെന്റ് ആയി.അവളെ അവർ ഇല്ലാതാക്കിയെന്ന് ഒക്കെ പറഞ്ഞ് അയാളെ കയറി അടിച്ചു.ഒരുവിധമാണ് അങ്ങേര് അവന്റെ പിടിയിൽ നിന്ന് മാറിയത്.അവസാനം അവരുടെ മാര്യേജ് സർട്ടിഫിക്കറ്റും കല്യാണഫോട്ടോയും കണ്ടപ്പോൾ ആണ് അവൻ ഒന്ന് വിശ്വസിച്ചത്.” “എന്നിട്ട് നന്ദുവേട്ടൻ എവിടെ?” “വീട്ടിലേക്ക് പോയി” “നമുക്ക് അങ്ങോട്ട് പോകാം ഏട്ടാ..എനിക്ക് നന്ദുവേട്ടനെ കാണണം” “വേണ്ട..ഈ അവസ്ഥയിൽ നീ അങ്ങോട്ട് പോകണ്ട.ഒന്നാമത് നിനക്ക് ക്ഷീണം ആണ്.ഇനി ആവശ്യമിലാത്ത സങ്കടം കൂടി പിടിച്ചു വെക്കേണ്ട” “ആവശ്യമില്ലാത്തതോ??? നന്ദുവേട്ടനെ അങ്ങനെ ഒറ്റക്ക് വിടാൻ പറ്റുമോ നമുക്ക്?” “ഇന്ന് അവൻ ഒറ്റക്ക് ഇരിക്കുന്നതാ നല്ലത്.

അവന്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞ് ഇരിക്കുവാ.ഒരുവിധം ഞാൻ അവനെ ഓക്കേ ആക്കിയിട്ടുണ്ട്.പിന്നെ അറിയാലോ..എല്ലാം ഒന്ന് ഉൾകൊള്ളാൻ അവന് കുറച്ച് ടൈം വേണം.” “എനിക്ക് ഇപ്പോഴും ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.അപ്പോൾ നന്ദുവേട്ടന്റെ അവസ്ഥ എന്തായിരിക്കും?” “മ്മ്മ്….എന്നെങ്കിലും അവൾ നാട്ടിലേക്ക് വരുമല്ലോ..അന്ന് അവൾ അറിയും ശിവ ആരാണെന്ന്” അതും പറഞ്ഞ് ശിവേട്ടൻ സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു.ഉള്ളിലെ ദേഷ്യം മുഴുവനും ആ അടിയിൽ ഉണ്ടായിരുന്നു. ****** ഇന്ന് ഒട്ടും വയ്യായിരുന്നു..എങ്കിലും കോളേജിൽ പോകാൻ റെഡി ആയതാ.പക്ഷെ എന്റെ കലിപ്പൻ സമ്മതിച്ചില്ല.കൂടുതൽ അഹങ്കാരം കാണിച്ചാൽ വീട്ടിൽ കൊണ്ടാക്കുമെന്ന് ഒരു ഭീഷണി.വേറെ വല്ല പെൺപിള്ളേരും ആയിരുന്നെങ്കിൽ അത് കേട്ട് സന്തോഷിച്ചേനെ.

പാവം ഞാൻ ഈ കലിപ്പന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങി ശീലിച്ചത് കൊണ്ട് മാത്രം അടങ്ങി ഒതുങ്ങി വീട്ടിൽ തന്നെ നിന്നു.ഏട്ടൻ ഓഫീസിലേക്കും പോയി.എന്തായാലും കോളേജിൽ പോകാഞ്ഞത് നന്നായി..കാരണം ഉച്ച കഴിഞ്ഞപ്പോൾ സൗഭാഗ്യ ഒരുകെട്ട് ഫ്രൂട്ട്സുമായി എത്തി. “ഒരു കട മൊത്തത്തിൽ ഉണ്ടല്ലോ പെണ്ണേ” “പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞിട്ട് ഇതുവരെ നിന്നെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ..ആ കുറവ് അങ്ങ് നികത്തിയതാ” “ഇനി ഇതെല്ലാം എന്നെ കൊണ്ട് കഴിപ്പിച്ച് തീർക്കാതെ ശിവേട്ടൻ അടങ്ങില്ല” “സ്നേഹം കൊണ്ടല്ലേ ഗൗരിപ്പെണ്ണേ…അല്ല മുത്തശ്ശി എവിടെ?” ഒരു തവണ മാത്രമേ മുത്തശ്ശിയും ഇവളും തമ്മിൽ കണ്ടിട്ടുള്ളുവെങ്കിലും രണ്ട് പേരും ഫോൺ വിളിച്ച് നല്ല കൂട്ടായിട്ടുണ്ട്.അല്ലെങ്കിലും മുത്തശ്ശിക്ക് വായാടികൾ ആയിട്ടുള്ള പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാണ്..

ആള് പഴയ ഒരു വായാടി ആയത് തന്നെ കാരണം. “എടി അനന്ദേട്ടന് എന്തെങ്കിലും പ്രശ്നം ഉണ്ടോ?? ഞാൻ രാവിലെ വിളിച്ചപ്പോൾ ഏട്ടന്റെ ശബ്ദം വല്ലതിരിക്കുവായിരുന്നു” മുത്തശ്ശിയുടെ കൂടെ കുറച്ച് നേരം ഇരുന്നിട്ട് എന്നെയും കൊണ്ട് ഗാർഡനിലേക്ക് ഇറങ്ങി സൗഭാഗ്യ അത് ചോദിച്ചപ്പോൾ ശിവേട്ടനിൽ നിന്ന് ഞാൻ അറിഞ്ഞ കാര്യങ്ങൾ അവളോട് പറഞ്ഞു. “ഇതൊക്കെ സത്യമാണോ ഗൗരി?? ആ കുട്ടി അങ്ങനെയൊക്കെ ചെയ്യുമോ?” “എനിക്ക് അറിയില്ലടി..കേട്ടതൊന്നും സത്യമാകല്ലേന്നാ ഇപ്പോൾ ഞാൻ പ്രാർത്ഥിക്കുന്നത്.ശിഖ ചേച്ചി തിരികെ വരുന്നതും നന്ദുവേട്ടന്റെ ഒപ്പം ജീവിക്കുന്നതും ശിവേട്ടന്റെ അനിയത്തി എന്ന നിലയിൽ എല്ലാവരും ചേച്ചിയെ സ്നേഹിക്കുന്നതും ഒക്കെ സ്വപ്നം കണ്ടതാ ഞാൻ..എല്ലാം പാഴ്ക്കിനാവ് ആയിരുന്നു.” “അവർ തെളിവ് കാണിച്ചെന്ന് അല്ലേ പറഞ്ഞത്.

അപ്പോൾ വിശ്വസിക്കാതിരിക്കുന്നത് എങ്ങനെയാ?? അനന്ദേട്ടൻ ഇത്രയും നാളും കാത്തിരുന്നിട്ട് അവസാനം ഇങ്ങനെയൊരു വാർത്ത കേൾക്കേണ്ടി വന്നപ്പോൾ ആ പാവം അതെങ്ങനെ സഹിക്കും” “എനിക്കിപ്പോഴും മനസിലാകാത്ത കാര്യം അതല്ല..എന്തിനാ അവർ ഇങ്ങനെ ഒക്കെ ചെയ്തത്?? ശിവേട്ടനും നന്ദുവേട്ടനും എന്ത് തെറ്റ് ചെയ്തിട്ട അവർ ഇത്രയും അനുഭവിക്കുന്നത്??” ഞങ്ങൾ രണ്ട് പേർക്കും അതിനുള്ള ഉത്തരം അറിയില്ല.കുറച്ച് നേരം കൂടി ഇരുന്നിട്ട് സൗഭാഗ്യ പോയി.അവൾ പോയപ്പോൾ മുതൽ മുത്തശ്ശി വാ തോരാതെ അവളെ കുറിച്ച് തന്നെ പറയുവായിരുന്നു. “ഇക്കണക്കിന് എന്നെക്കാൾ മുന്നേ അവളെ കണ്ടിരുന്നെങ്കിൽ മുത്തശ്ശി ശിവേട്ടന് വേണ്ടി അവളെ ആലോചിചേനേലോ” “കുശുമ്പി പാറു..”

“അതെ കുശുമ്പ് തന്നെയാ..ഇനി കുറുമ്പിയെന്നും വിളിച്ച് ഇങ്ങ് വാ.ഹും..” കപടദേശ്യം കാട്ടി ഞാൻ ഇരുന്നു. “ആഹ് ചിലപ്പോൾ ഞാൻ ഭാഗ്യ മോളെ കുട്ടന് വേണ്ടി ആലോചിച്ചേനേ” അത് കേട്ടപ്പോൾ ഒരു കുഞ്ഞ് നോവ് എനിക്ക് ഉണ്ടായി.തമാശക്ക് വഴക്ക് കൂടിയതാ.പക്ഷെ ഇങ്ങനെ കേട്ടപ്പോൾ…. “എന്തേ മിണ്ടാട്ടം ഇല്ലേ മുത്തശ്ശിടെ കുറുമ്പിക്ക്” “മ്മ്മ്…” “അയ്യേ പിണങ്ങിയോ??” എന്റെ മുഖം ഉയർത്തി മുത്തശ്ശി അത് ചോദിച്ചപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. “എന്തിനാ ന്റെ കുട്ടി കരയണ…ദേ ഇതെങ്ങാനും കുട്ടൻ കണ്ടാൽ ന്നെ അവൻ വല്ല കാശിയിലും കൊണ്ട് കളയും.” അത് കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.ചിരിച്ചു..ഒപ്പം കൊഴിഞ്ഞ് പോകാറായ പല്ലുകൾ കാട്ടി മുത്തശ്ശിയും. “നിന്നെ അല്ലാതെ വേറെ ആരെയെങ്കിലും കുട്ടൻ സ്വീകരിക്കുമെന്ന് തോന്നുന്നുണ്ടോ???”

“മുത്തശ്ശി കണ്ടുപിടിക്കുന്ന കുട്ടി അല്ലേ..ശിവേട്ടൻ സമ്മതിച്ചേനെ” “വേണ്ട വേണ്ട..ഞാൻ അറിഞ്ഞു..പഴയ സ്കൂൾ കുട്ടിയുടെയും കോളേജ് പയ്യന്റെയും പ്രണയം” “അത് മുത്തശ്ശി എങ്ങനെ??” “പിന്നെ ഒരിക്കൽ പറഞ്ഞ് തരാമെന്ന് നീ പറഞ്ഞെങ്കിലും കാത്തിരിക്കാൻ ഈ വയസ്സിക്ക് പറ്റാത്തത് കൊണ്ട് സച്ചിയോട് ചോദിച്ചു.അവന് അറിയാവുന്നത് അവൻ പറഞ്ഞ് തന്നു” “സച്ചിയേട്ടന് കേട്ടറിവ് മാത്രമേ ഉള്ളു മുത്തശ്ശി..ശിവേട്ടനും നന്ദുവേട്ടനും ആണ് എല്ലാം ഒപ്പിച്ചത്..എനിക്ക് അതൊന്നും ഓർമയില്ല” “എന്തായാലും എന്റെ കുട്ടൻ ആഗ്രഹിച്ചത് തന്നെ നടന്നല്ലോ.ഇനി ഗിരിക്കും കൂടി ഒരു കൂട്ട് വേണം.സച്ചിക്ക് കുറച്ചും കൂടി ഉത്തരവാദിത്തം വന്നിട്ട് മതി” “അപ്പോൾ നന്ദുവേട്ടനോ?”

“അവന് ശിഖ ഉണ്ടല്ലോ.ആ കുട്ടിയെ എത്രയും പെട്ടെന്ന് അവൻ കണ്ടെത്തും.അത്രയ്ക്ക് ന്റെ കുട്ടി ആഗ്രഹിക്കുന്നുണ്ട്” ശിഖ ചേച്ചി നന്ദുവേട്ടൻ സ്നേഹിക്കുന്ന പെൺകുട്ടി ആണെന്ന് മാത്രമേ മുത്തശ്ശിക്ക് അറിയൂ.ശ്രേയ ചേച്ചിയെ പോലെ മുത്തശ്ശിയുടെ സ്വന്തം കൊച്ചുമകൾ ആണെന്ന് അറിയില്ല..ഇനി അത് അറിയാതിരിക്കുന്നതാണ് നല്ലത്.ശിഖ എന്ന അദ്ധ്യായം അവസാനിച്ചു… ***** ശിവേട്ടന് ഇന്ന് എവിടെയൊക്കെയോ പോകാൻ ഉള്ളത് കൊണ്ട് എന്നെ നേരത്തെ കോളേജിൽ കൊണ്ടാക്കാമെന്ന് പറഞ്ഞു.അങ്ങനെ റെഡി ആയികൊണ്ട് നിൽകുമ്പോൾ ആണ് ശ്രേയ ചേച്ചി വന്നത്.ചേച്ചിക്ക് ഇപ്പോൾ 5 മാസം ആയി.പ്രെഗ്‌നൻസിയുടെ തുടക്കത്തിലെ അസ്വസ്ഥതകൾ ഒന്നും ഇപ്പോൾ ഇല്ല.

ഇത്ര നേരത്തെ കോളേജിൽ പോകണ്ട സമയം ആകുമ്പോൾ സിദ്ധു ഏട്ടൻ കൊണ്ടാക്കിക്കോളാം എന്ന് പറഞ്ഞത് കൊണ്ട് ശിവേട്ടൻ നേരെ ഓഫീസിലേക്ക് പോയി.പിന്നെ കുറേ നേരം ചേച്ചിയോട് സംസാരിച്ച് ഇരുന്നിട്ടാണ് കോളേജിലേക്ക് ഇറങ്ങിയത്.വൈകിട്ട് ശിവേട്ടന് വരാൻ പറ്റിയില്ലെങ്കിൽ സിദ്ധു ഏട്ടനെ വിളിച്ചാൽ മതിയെന്ന് പറഞ്ഞാണ് ഏട്ടൻ പോയത്. നിഹിലയും ആയി വരാന്തയിലൂടെ നടക്കുമ്പോൾ ആണ് ഒരു പോലീസ് ജീപ്പ് വരുന്നത് കണ്ടത്.നോക്കുമ്പോൾ നന്ദുവേട്ടൻ ആണ്.ഏട്ടനെ കണ്ട സന്തോഷത്തിൽ നിഹിലയെ പോലും കൂട്ടാതെ ഞാൻ ഓടി ഏട്ടന്റെ അടുത്ത് എത്തി. “നീ എന്തിനാ ഗൗരി ഇങ്ങനെ ഓടുന്നത്??” “അത് പെട്ടെന്ന് ഏട്ടനെ കണ്ടപ്പോൾ…” “നീ എന്താ ആദ്യമായിട്ടാണോ എന്നെ കാണുന്നത്?” നല്ല കലിപ്പിൽ ആണ് ഏട്ടൻ അത് ചോദിച്ചത്.

പക്ഷെ ഒരു ഏട്ടന്റെ വാത്സല്യം അതിലുണ്ടായിരുന്നു. “സൂക്ഷിക്കേണ്ട സമയം അല്ലേ മോളെ..ഇങ്ങനെ ഓടി നടന്ന് എവിടെയെങ്കിലും വീണാലോ” അതും പറഞ്ഞ് ഏട്ടൻ എന്നെ ചേർത്ത് പിടിച്ചപ്പോൾ ചുറ്റുമുള്ള പല കണ്ണുകളും ഞങ്ങളിൽ ആയിരുന്നു.അപ്പോഴേക്കും നിഹിലയും ഞങ്ങളുടെ അടുത്തെത്തി.ഓടി വന്നതിന് എന്നെ ഒന്ന് കൂർപ്പിച്ച് നോക്കാനും അവൾ മറന്നില്ല. “ഹായ് നിഹില..നമ്മൾ നല്ലത് പോലെ ഇതുവരെ പരിചയപെട്ടില്ല..ഇപ്പോൾ ഡ്യൂട്ടി ടൈം ആണ്.അത് കൊണ്ട് പിന്നെ ഒരിക്കൽ നമുക്ക് എല്ലാവർക്കും കൂടി ഒന്ന് കൂടാം” “ഓ ശരി സർ” ഭയഭക്തി ബഹുമാനത്തോടെയുള്ള അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ ഞാൻ ഒന്ന് അടിമുടി അവളെ നോക്കി.നന്ദുവേട്ടനും ചിരി വരുന്നുണ്ടായിരുന്നു.

“സർ എന്നൊന്നും വിളിക്കണ്ട.ദേ ഇവളെ പോലെ ഏട്ടാന്ന് വിളിച്ചാൽ മതി” “ഞാൻ വിളിക്കുന്നത് പോലെ വിളിക്കണ്ട.നീ അനന്ദുവേട്ടാന്ന് വിളിച്ചാൽ മതി.നന്ദു എന്ന പേര് എനിക്കും ശിവേട്ടനും മാത്രം അവകാശപ്പെട്ടത” “ഓഓഓ ആയിക്കോട്ടെ” എന്നെ ഒന്ന് പുച്ഛിച്ചുകൊണ്ട് അവൾ തലയാട്ടി. “അല്ല ഏട്ടൻ എന്താ ഇവിടെ?” “കോളേജിൽ ഒക്കെ മെയിൻ ആയിട്ടുള്ള പ്രശ്നം തന്നെ..ഡ്രഗ് ഇഷ്യൂ..അതിന്റെ രണ്ട് ഡീലർസിനെ കിട്ടി.അവന്മാരിൽ നിന്ന് കിട്ടിയ ഡീറ്റെയിൽസ് വെച്ച് ഇവിടുത്തെ ഒന്ന് രണ്ട് സ്റ്റുഡന്റസിന് അതിൽ പങ്കുണ്ട്.അതൊന്ന് അന്വേഷിക്കണം.” അപ്പോഴേക്കും ബെൽ അടിച്ചു.ക്ലാസ്സിൽ പോയിക്കോളാൻ പറഞ്ഞ് ഏട്ടൻ പ്രിൻസിപ്പളിന്റെ ഓഫീസിലേക്ക് നടന്നു. “ഏട്ടാ….” എന്റെ വിളി കേട്ട് ഏട്ടൻ തിരിഞ്ഞ് നിന്നു.പക്ഷെ എന്ത് ചോദിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു.

“എന്താടാ??” “ഒന്നുമില്ല ഏട്ടാ” “മ്മ്മ്..എനിക്ക് മനസിലായി…മോളെ..ഈ നഷ്ടങ്ങളും സങ്കടങ്ങളും ഒക്കെ നമ്മുടെ പേർസണൽ വിഷയങ്ങൾ അല്ലേ.അതിന്റെ പേരിൽ എനിക്ക് എന്റെ ഒഫീഷ്യൽ ഡ്യൂട്ടി ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ.സത്യം പറഞ്ഞാൽ ഡ്യൂട്ടി ടൈമിൽ മറ്റൊന്നും ചിന്തിക്കാൻ സമയം കിട്ടാറില്ല.നീയും അതൊന്നും ഓർത്ത് വെറുതെ ടെന്ഷൻ ആകണ്ട.എനിക്ക് നിങ്ങളൊക്കെ ഇല്ലേ…” ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞിട്ട് ഏട്ടൻ പോയി.പക്ഷെ എനിക്ക് ഉറപ്പാണ്..ആ മനസ്സ് ഒരുപാട് നീറുന്നുണ്ട്..എന്തിനാ ദൈവമേ ഈ പാവം ഏട്ടനെ ഇങ്ങനെ വേദനിപ്പിക്കുന്നത്.. ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത മുഴുവനും അതായിരുന്നു.വീട്ടിൽ ആയിരുന്നെങ്കിൽ അമ്പൂട്ടിയുടെ അടുത്ത് കുറച്ച് നേരം ഇരിക്കുമ്പോൾ ഈ മൂഡ് ഒന്ന് മാറിയേനെ.

എന്റെ മനസ്സ് അറിഞ്ഞത് പോലെ ഉച്ച ആയപ്പോൾ എന്തോ സ്ട്രൈക്ക് എന്നും പറഞ്ഞ് കോളേജ് വിട്ടു.ഏത്‌ നിമിഷവും മഴ പെയ്യുമെന്ന അവസ്ഥയിൽ ആണ്.അന്തരീക്ഷം മുഴുവനും മൂടി അടച്ച് കിടപ്പുണ്ട്.ഏട്ടൻ വരുന്നത് വരെ എനിക്ക് കൂട്ട് നിൽക്കാമെന്ന് നിഹില പറഞ്ഞെങ്കിലും മഴക്ക് മുൻപ് ഹോസ്റ്റലിൽ പൊയ്ക്കോളാൻ പറഞ്ഞ് ഞാൻ അവളെ പറഞ്ഞ് വിട്ടു..ഏട്ടൻമാരിൽ ആരെയെങ്കിലും വിളിച്ചാൽ വരും.പക്ഷെ വെറുതെ അവരെ ബുദ്ധിമുട്ടിക്കണോ??? എനിക്ക് ഇപ്പോൾ വല്യ പ്രശ്നം ഇല്ല.അത് കൊണ്ട് ബസിൽ പോകാമെന്ന് ഞാൻ അങ്ങ് തീരുമാനിച്ചു.ഉച്ച സമയം ആയത് കൊണ്ടാകും റോഡിൽ അധികം ആളുകൾ ഇല്ല.ബസ്റ്റോപ്പിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.

അപ്പോഴാണ് ഓപ്പോസിറ്റ് ഉള്ള കടയിൽ നിന്നും സച്ചിയേട്ടൻ ഇറങ്ങി വരുന്നത് കണ്ടത്.എന്നെ കണ്ടുകൊണ്ട് ഏട്ടൻ ബൈക്കും ആയി ക്രോസ്സ് ചെയ്യാൻ നിൽകുമ്പോൾ ആണ് എന്റെ തൊട്ടടുത്ത് ഒരു കാർ വന്നു നിന്നത്.അതിൽ നിന്ന് 4 പേര് ഇറങ്ങി.അതിൽ ഒരാൾ എന്റെ അടുത്തേക്ക് വന്ന് കയ്യിലിരുന്ന വാള് എനിക്ക് നേരെ വീശി.പേടിച്ച് ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് പിറകിലേക്ക് വേച്ച് പോയി.പക്ഷെ എനിക്ക് വെട്ട് കൊള്ളുന്നതിന് മുൻപ് തന്നെ ആ വാളിൽ ഒരു പിടി വീണിരുന്നു..സച്ചിയേട്ടൻ…എന്നോട് മാറി നിൽക്കാൻ പറയുമ്പോൾ ഇതുവരെ ഞാൻ കാണാത്ത ഒരു ഭാവം ആയിരുന്നു ആ മുഖത്ത്.

സച്ചിയേട്ടന്റെ അടിയിൽ പലരും വീണുപോയെങ്കിലും അധികനേരം ഏട്ടന് ഒറ്റക്ക് പിടിച്ച് നിൽക്കാൻ പറ്റില്ലായിരുന്നു.ഞാൻ നന്ദുവേട്ടനെ വിളിക്കാൻ ശ്രമിച്ചു.അപ്പോഴാണ് അതിൽ ഒരാൾ സച്ചിയേട്ടന്റെ തോളിൽ വെട്ടിയത്.പിടഞ്ഞ് കൊണ്ട് ഏട്ടൻ വീഴുന്നത് കണ്ടപ്പോൾ ഒന്ന് ശബ്‌ദിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.ആളുകൾ വരുന്നത് കണ്ടതും ആ നാൽവർ സംഘം അവിടെ നിന്നും പോയിരുന്നു.അപ്പോഴേക്കും മഴ ശക്തമായി പെയ്തിറങ്ങാൻ തുടങ്ങി…റോഡിൽ തളംകെട്ടിയ ആ മഴവെള്ളം രക്തവര്ണമായിരുന്നു…….. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 34

Share this story