ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 36

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 36

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അലീന………!! വിശ്വാസം വരാതെ അവൻ വിളിച്ചു…… അതെ……. ശിവേട്ടാ…… അന്നത്തെ ഓർമ്മകൾ എന്നിൽ അവശേഷിപ്പിച്ചത് ഒരു പുതുജീവൻ ആയിരുന്നു…….. ഒരുപക്ഷേ എൻറെ തുടർന്നുള്ള ജീവിതത്തിന് എനിക്ക് കരുത്തേകിയത് എൻറെ ഉദരത്തിൽ വളരുന്ന ഈ ജീവൻ മാത്രമായിരുന്നു……….. കളിപ്പാട്ടങ്ങളുടെ അരികിലിരുന്ന് കളിക്കുന്ന ആ കുട്ടിയിലേക്ക് ഒരുവേള ശിവൻറെ നോട്ടം ചെന്നു………,…. അവൻറെ ഹൃദയം വല്ലാതെ വാത്സല്യം കൊണ്ട് നിറഞ്ഞു…………. അവൻ ഓടിച്ചെന്ന് ആ കുട്ടിയെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടി……….

” ജയിലിൽ നിന്ന് ഇറങ്ങിയതും ഞാൻ ഒരുപാട് അന്വേഷിച്ചിരുന്നു നിന്നെ………. അവിടെ ചെന്നും ഒരുപാട് തിരക്കി….. ആർക്കും അറിയില്ല നീ എവിടെയാണ് എന്ന്…… നിന്നെപ്പറ്റി ഒരു വിവരവുമില്ല…… അറിയാവുന്നവരോട് ഞാൻ തിരക്കിയായിരുന്നു…….. “ആരും തിരക്കി വരാതിരിക്കാൻ വേണ്ടി തന്നെയായിരുന്നു……… എൻറെ വിഷമങ്ങൾ, അവസ്ഥകൾ ഒക്കെ അറിഞ്ഞിട്ടും മോന് ഞാൻ ജന്മംനൽകി………. മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും അച്ഛൻ മരിച്ചു പോയി…….. പിന്നീട് ഒരു അമ്മമാരുടെ മഠത്തിൽ ആയിരുന്നു ഞാനും മോനും…………. അവിടെനിന്നാണ് പിന്നീട് ഡിഗ്രി ഒക്കെ പഠിച്ചതും…….. പി എസ് എഴുതി ജോലി കിട്ടുന്നതൊക്കെ………… ജീവിക്കണം എന്നൊരു വാശിയായിരുന്നു……….

അതിനുശേഷം ജോലി കിട്ടി കഴിഞ്ഞിട്ട് കുഞ്ഞിനെയുംകൊണ്ട് മാറി താമസിക്കാൻ തുടങ്ങിയത്………. ആദ്യമൊക്കെ ഇവനെ കൊണ്ടുപോകുന്നത് ഭയങ്കര പാടായിരുന്നു………… പിന്നീട് പതുക്കെ അവനെ അംഗൻവാടിയിൽ ആക്കി……. “നിന്നെ വിവാഹം കഴിച്ച് കൂടെ കൂട്ടാൻ വേണ്ടി ആയിരുന്നു ഞാൻ നിന്നെ തിരക്കി വന്നത്………. അവന്റെ ആ വെളിപ്പെടുത്തലിൽ ഒരു വേള അവളിൽ ഒരു ഞെട്ടൽ ഉണ്ടാകുന്നത് ശിവൻ കണ്ടിരുന്നു……….. ” ഞാൻ അതിന് സമ്മതിക്കുമെന്ന് ശിവേട്ടനു തോന്നിയിരുന്നോ……? ” നിന്നെ അടുത്തറിയാവുന്നതുകൊണ്ടുതന്നെ ഒരിക്കലും സമ്മതിക്കില്ലെന്നു ഉറപ്പായിരുന്നു……….. പക്ഷേ…….. “എന്തിനാ ശിവേട്ടാ ഇങ്ങനെ ജീവിക്കുന്നത്……… ”

എൻറെ വിവാഹം കഴിഞ്ഞു അലീന……. ” സത്യമാണോ………. അവളുടെ മുഖത്ത് സമ്മിശ്രമായ ഒരു വികാരം തെളിയുന്നത് ശിവൻ കണ്ടിരുന്നു…….. ” അതെ ഇപ്പോൾ ഒന്നര വർഷത്തോളമായി ഒരു മോളുണ്ട്………. അവൻ പിന്നെ പറഞ്ഞു തുടങ്ങി അപർണ്ണയെ കുറിച്ച്…….. അവൾക്ക് അവൻറെ ജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച്……… അവളോടുള്ള പ്രണയത്തെ പറ്റി പറയുമ്പോൾ എല്ലാം അവൻ വാചാലൻ ആയി ……… എല്ലാം ഒരു കൊച്ചുകുട്ടിയെപ്പോലെ പറഞ്ഞുക്കൊണ്ടിരുന്നു…….. അപ്പോഴൊക്കെ അവൾ മനസ്സിലാക്കുകയായിരുന്നു അപർണ ശിവയ്ക്ക് എത്ര പ്രിയപ്പെട്ടവളാണ് എന്ന്……. ഒരുവേള അവൾക്ക് മനസ്സിൽ വേദന തോന്നി……… അപ്പോഴേക്കും അപ്പുമോൻ അവൻറെ മടിയിൽ ആയിരുന്നു…….. ”

ഒരിക്കലും ആഗ്രഹിച്ചതല്ല ശിവേട്ടാ…….. ഇങ്ങോട്ട് വരണമെന്ന് മോന് ഹാർട്ടിന്റെ വാൽവിൽ ഒരു പ്രശ്നമുണ്ട്……. ജനിച്ചപ്പോൾ മുതലേ ഉള്ളതാ…… ഇപ്പൊൾ ഇച്ചിരി മോശമായി……. അതുകൊണ്ട് ഹോസ്പിറ്റലിൽ വന്നത്……… മരുന്നു കൊണ്ട് പറ്റില്ല……. അവന് വേണ്ടി ഉടനെ ഒരു ഓപ്പറേഷൻ വേണം ശിവൻ അലിവോടെ ആ കുഞ്ഞിനെ നെറുകയിൽ തലോടുന്നുണ്ടായിരുന്നു…….. ” നിന്നെ കണ്ടുപിടിക്കാൻ എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു………. പക്ഷേ എന്നെ കണ്ടുപിടിക്കാൻ നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല………. എപ്പോഴെങ്കിലുമൊക്കെ നിൻറെ അവസ്ഥകൾ എന്നെ ഒന്ന് അറിയിക്കാമായിരുന്നു…….. ഒരുവേള ജയിലിൽ വന്നെങ്കിലും എന്നെ ഒന്ന് കാണാമായിരുന്നു……… ”

മനപ്പൂർവ്വം വേണ്ടെന്നു വച്ചതാണ്…….. അവൻ കുറച്ച് സമയം അവളെ നോക്കി….. പഴയ പൊട്ടി പെണ്ണല്ല, ജീവിതാനുഭവങ്ങൾ അവളെ ഒരുപാട് പഠിപ്പിച്ചു….. ഇരുത്തം വന്ന ഒരു സ്ത്രീ ആണ് ഇപ്പോൾ അവൾ…… ” സമയം ഒരുപാടായി ഞാൻ ഇറങ്ങട്ടെ……. ,”ശരി ചേട്ടാ…… എന്നെ കണ്ട കാര്യം ആരോടും പറയണ്ട……. അപർണയൊടെ പോലും…… ” അലീന……… “വേണ്ട ചേട്ടാ……. പുതിയ ബന്ധങ്ങൾ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല……… പ്രത്യേകിച്ച് മോൻറെ കാര്യം ശിവേട്ടൻ ആരോടും തുറന്നു പറയാൻ നിൽക്കണ്ട………. ” ഞാൻ ഇടയ്ക്ക് വരാം…….. “ശിവേട്ടാ ഞാൻ പറയുമ്പോൾ വിഷമം തോന്നരുത്……… ഇനി ചേട്ടൻ ഞങ്ങളെ കാണാൻ വരരുത്……. അത് ശിവേട്ടന്റെ ഭാവിയെ തന്നെ ആയിരിക്കും ബാധിക്കുന്നത്……….

സ്വർഗ്ഗ പൂർണമായ ഒരു ജീവിതമാണ് ഈശ്വരൻ കൈകളിലേക്ക് വച്ച് തന്നിരിക്കുന്നത്…… വേറുതെ അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടു പോകരുത്………. ” നീ എന്തൊക്കെയാ ഈ പറയുന്നത്…… നിന്നെയും മോനെയും അങ്ങനെ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയുമോ……….. നിനക്ക് ഞാൻ വരുന്നതിനോട് ഒരു താല്പര്യം ഉണ്ടാവില്ല പക്ഷേ അവനും ഞാനും തമ്മിലുള്ള ബന്ധം അങ്ങനെ മുറിച്ചുമാറ്റാൻ കഴിയുന്നതാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ………..? ” ഇത്രകാലവും അവൻ വളർന്നത് എങ്ങനെയാണോ അങ്ങനെ തന്നെ വളരും……. ” ഞാൻ ഇവനെ കാണാൻ വരരുത് എന്നാണോ നീ പറയുന്നത്…… ” ഇഷ്ടമില്ലാഞ്ഞിട്ടല്ല ശിവേട്ടാ……. ശിവേട്ടന്റെ ജീവിതത്തിന് അത് ദോഷകരമായി തന്നെ ബാധിക്കും……..

അതുകൊണ്ട് തന്നെയാണ് ഞാൻ ഇത് വിലക്കുന്നത്…….. എനിക്ക് ഒറ്റയ്ക്ക് ജീവിച്ച മതിയായതാണ് ശീലം ആയതാണ്…… ” പണ്ട് ആണെങ്കിൽ കുഴപ്പമില്ല മുകളിൽ ആകാശം താഴെ ഭൂമി എന്ന് പറഞ്ഞു ശിവേട്ടൻ ചിന്തിച്ചാൽ മതി……. ഇപ്പോൾ അങ്ങനെയല്ല…….. ശിവേട്ടനെ കാത്തിരിക്കുന്ന ഒരു പെണ്ണ് ഉണ്ട്……. അച്ഛൻറെ സാമിപ്യം കൊതിക്കുന്ന ഒരു കുഞ്ഞുണ്ട്…….. അവരെ അനാഥരാക്കരുത്…….. അലീന പറഞ്ഞ ഓരോ വാക്കുകളും തന്നെ ഹൃദയത്തെ കുത്തി കീറുന്നത് പോലെ ശിവനെ തോന്നിയിരുന്നു…….. അന്ന് വീട്ടിലേക്ക് ചെന്നപ്പോൾ വിഷ്ണു ഏട്ടനും നീലു ചേച്ചിയും വയനാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്………

വയനാട്ടിൽ ഏതോ പച്ചമരുന്ന് ആയുർവേദശാല യിൽ പോയി പച്ച മരുന്ന് കഴിച്ചാൽ അവർക്ക് കുട്ടികൾ ഉണ്ടാകും എന്ന് ആരോ പറഞ്ഞു……… അമ്മയുടെ ഉപദേശമാണ് ആ വഴിയും കൂടി ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് പ്രതീക്ഷയിലാണ് രണ്ടുപേരും……….. വൈകുന്നേരം മുറിയിലേക്ക് ചെന്ന് കുറെ നേരം മോളെ കളിപ്പിച്ചു……… അവൾ ഉറങ്ങി കഴിഞ്ഞപ്പോൾ വീണ്ടും ഓർമ്മകൾ മനസ്സിൽ കുടിയേറ്റം സൃഷ്ടിക്കാൻ തുടങ്ങി…….. ആദ്യമായി അവളെ കണ്ടത്…… അലീനയും ആയി ഉണ്ടായിരുന്ന സൗഹൃദം……. അങ്ങനെ ഓരോന്നും മനസ്സിലേക്ക് വന്നു പോയിക്കൊണ്ടിരുന്നു…….. അവസാനം ആ കോടതിമുറിയിൽ വച്ച് അവളെ കണ്ടതും അവൾ പൊട്ടിക്കരഞ്ഞതും…..,

എല്ലാം ഇന്നലത്തെ പോലെ മനസ്സിൽ നിറഞ്ഞു നിന്നു…….. ഇന്ന് ആ കുഞ്ഞിൻറെ മുഖം മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നതായി ശിവനു തോന്നിയിരുന്നു…….. ” ശിവേട്ടാ……. കുളികഴിഞ്ഞ് അവന്റെ അരികിലേക്ക് വന്നിരുന്നു അപർണ്ണ……. ” എന്താ അപ്പു…… ” കുറേ ദിവസമായി ഞാൻ ശ്രദ്ധിക്കുക ആണ്….. എന്തുപറ്റി ശിവേട്ടനു പഴയ ഉത്സാഹം ഇഷ്ടവും സ്നേഹവും ഒന്നുമില്ല……. ” ജോലിത്തിരക്കിനിടയിൽ ആയിരുന്നു……… ” അതിന്…….? അവൾ കുറച്ച് നേരം കൂടെ ശിവൻറെ മുഖത്തേക്ക് നോക്കി ഇരുന്നു……… അവന്റെ മനസ് അസ്വസ്ഥമാണ് എന്ന് ആ മുഖത്ത് നിന്ന് തന്നെ അവർക്ക് മനസിലാകുന്നുണ്ടായിരുന്നു…….. എന്താണെന്ന് വെച്ചാൽ എന്നോട് തുറന്നു പറ ശിവേട്ടാ……… അപർണ അവൻറെ തോളിൽ കൈവെച്ചു പറഞ്ഞു………. ഒരുവേള അതിനെപ്പറ്റി അവളോട് പറഞ്ഞാലോ എന്ന് വരെ അവൻ ചിന്തിച്ചു……….

വേണ്ട അറിഞ്ഞാൽ ചിലപ്പോൾ അവളുടെ സമാധാനം കൂടി പോകും എന്നല്ലാതെ മറ്റൊരു സന്തോഷവും ലഭിക്കാൻ പോകുന്നില്ല എന്നറിഞ്ഞ അവൻ ആ ശ്രമം ഉപേക്ഷിച്ചു……. ” ഒന്നുമില്ല അപ്പു…….. അവൻ താൽപര്യമില്ലാതെ പറഞ്ഞു….. ” എനിക്കെന്താ ശിവേട്ടന്റെ മുഖം കണ്ടാൽ മനസ്സിലാവില്ലേ……… എന്നോട് എന്തിനാ കള്ളം പറയുന്നേ……. എന്നോട് പറയാൻ പറ്റാത്ത കാര്യമാണെങ്കിൽ പറയണ്ട…….. പക്ഷേ അതിനൊന്നും ഇല്ലെന്ന് കള്ളം പറയണ്ട…….. മുഖം മാറിയ എനിക്ക് അറിയാൻ പറ്റും……. ” ഒന്നുമില്ല……. ഞാൻ പറഞ്ഞില്ലേ..!! ഇപ്രാവശ്യം ശബ്ദം അല്പം കനത്ത് പോയിരുന്നതായി അവൾക്ക് മനസ്സിലായിരുന്നു……. അവൾക്ക് അല്പം പേടി തോന്നിയെങ്കിലും അവൾ പിന്മാറാൻ തയ്യാറായിരുന്നില്ല….. “ഇന്ന് ശിവേട്ടന്റെ മനസ്സിൽ എന്താണെന്ന് അറിഞ്ഞിട്ട് മാത്രേ ഞാൻ ഉറങ്ങു……..

ശബ്ദമുണ്ടാക്കി പേടിപ്പിച്ചിട്ട് ഒന്നും ഒരു കാര്യവുമില്ല…… അവൾ കുസൃതിയോടെ അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…… ” ശ്ശേ…….. എന്തൊരു ശല്യം ആണ് ഇത്……… ഇല്ല എന്ന് പറഞ്ഞാൽ മനസിലായിക്കില്ലേ……….. ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയാൻ പറ്റുമോ……..? അവളുടെ കൈ കൂടഞ്ഞു മാറ്റി കൊണ്ട് ശിവൻ പുറത്തേക്ക് എഴുന്നേറ്റ് പോയി………. അപർണയ്ക്ക് ഹൃദയത്തിൽ വല്ലാത്തൊരു നൊമ്പരം അനുഭവപ്പെട്ടിരുന്നു……. ആദ്യമായാണ് ശിവേട്ടൻ ഇത്രയും ദേഷ്യപ്പെട്ട് തന്നോടു സംസാരിക്കുന്നത്……. അതിനും മാത്രം താൻ എന്ത് തെറ്റ് ചെയ്തു……? എന്താണ് മുഖത്തെ വിഷമം എന്ന ചോദിച്ചതായിരുന്നു താൻ ചെയ്ത അപരാധം……. അപർണയുടെ മിഴി കോണിൽ നിന്നും കണ്ണുനീർ വാർന്നു പോകുന്നുണ്ടായിരുന്നു…… ബാൽക്കണിയിൽ നിന്ന് കുറേനേരം ശിവൻ ആലോചിച്ചു……..

അവൻറെ മനസ്സിൽ നിറയെ അപ്പുവിന്റെ മുഖമായിരുന്നു……… ഹൃദയത്തിൻറെ വാൽവിന് ആണത്രേ തകരാറ്……… ഓപ്പറേഷന് നല്ല തുകയാണു…… അത് അവളെ കൊണ്ട് കൂട്ടിയാൽ കൂടില്ല……… അതൊന്നും അവളെ കൊണ്ട് തന്നെ നടക്കുന്ന കാര്യമല്ല…….. അഭിമാനിയായ പെണ്ണാണ് അവൾ……… അന്ന് അച്ഛൻ അവൾക്ക് വേണ്ടി കൊടുത്ത പൈസപോലും വാങ്ങാതെയാണ് അവൾ പോയത് എന്ന് അമ്മ ഒരിക്കൽ പറഞ്ഞിരുന്നു……… താൻ എങ്ങനെ അവൾക്ക് പണം നൽകിയാലും അവൾ അത് സ്വീകരിക്കില്ല അവൻ ഉറപ്പായിരുന്നു……….. പക്ഷേ കുഞ്ഞിനെ എങ്ങനെയും രക്ഷിക്കണമെന്ന് അവൻ തീരുമാനിച്ചിരുന്നു…….. പെട്ടെന്നാണ് കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടറുടെ പേരും മറ്റും അവൾ പറഞ്ഞത് അവൻ ഓർത്തത്………..

നാളെ ഡോക്ടറെ ചെന്ന് കാണണം എന്ന് ശിവൻ മനസ്സിൽ വിചാരിച്ചിരുന്നു……… അങ്ങനെയൊരു തീരുമാനം മനസ്സിൽ എടുത്താണ് അകത്തേക്ക് കയറി പോയത്……… അകത്തേക്ക് കയറി പോയപ്പോൾ അപർണ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങുന്ന രംഗമാണ് കണ്ടത്…….. ഒരുവേള വേദന തോന്നി…… പാവം……!! താൻ എന്തിനാണ് അവളോട് ദേഷ്യപ്പെട്ടത്…… തൻറെ മനസ്സിലെ വടംവലികൾ മുറുകിയത് കൊണ്ട് പ്രതികരിച്ചതാണ്……….. തന്നെ സ്നേഹിക്കാൻ മാത്രമേ അവൾ ചെയ്തിട്ടുള്ളൂ തൻറെ മുഖം വാടിയാൽ അവൾക്ക് സങ്കടമാണ്……. തൻറെ മുഖഭാവം പോലും മനസ്സിലാക്കാൻ കഴിയുന്ന ഒരു പെണ്ണിനെ കിട്ടിയ താനല്ലേ സത്യത്തിൽ ഭാഗ്യവാൻ…….

അവൻ അവളുടെ അരികിലേക്ക് ചെന്നിരുന്നു കണ്ണുനീർതുള്ളികൾ വീണുകിടക്കുന്ന പാട് അവളുടെ കണ്ണുകളിൽ കാണാമായിരുന്നു…….. ഒരുവേള അവൻറെ ഹൃദയത്തിൽ വീണ്ടും വേദന നിറഞ്ഞു……. അവൻ അവളുടെ തലമുടി തഴുകി……… പെട്ടെന്ന് അപർണ കണ്ണുതുറന്നു അവനെ കണ്ടതും അവൾക്ക് വിഷമവും ദേഷ്യവും എല്ലാം ഒരുപോലെ വന്നു…… അവൻറെ കൈ തട്ടിമാറ്റി തിരിഞ്ഞുകിടന്നു……… അവൻ അവളുടെ വയറിലൂടെ കൈയ്യിട്ട് അവളെ ചേർത്ത് പിടിച്ചു………. ” ക്ഷമിക്കടീ……..വേറെ എന്തോ ചിന്തയിൽ ആയി പോയി…….. മനസ്സിൽ എന്തോ ടെൻഷൻ കിടന്നത് കൊണ്ട്…… “ഞാൻ ശിവേട്ടനു ശല്യം ആണല്ലേ……. കണ്ണുനീരിന്റെ ഗദ്ഗദത്തോടെ അവളത് ചോദിച്ചപ്പോഴും ശിവൻ തകർന്നു പോയിരുന്നു…….

അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് തനിക്ക് നേരെ അഭിമുഖമായി കിടത്തി……. ” അപ്പോഴത്തെ ദേഷ്യത്തിന് അറിയാതെ പറഞ്ഞു പോയതല്ലേ മോളെ…….. നീ എൻറെ പ്രാണൻ അല്ലേ…… അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു……. “താഴെ കിടക്കാം…… മോളെ ശല്യപെടുത്തണ്ട……. കുസൃതിയോടെ അവളുടെ കാതോരം അത്‌ പറഞ്ഞു അവൻ അവന്റെ പെണ്ണിനെ ചുംബനത്താൽ മൂടി……. 🌼🥀🥀🥀🥀🥀🌼🌼🌼🌼 🥀🥀🥀🌼🌼🌼🌼 രാവിലെ തന്നെ ശിവ നേരെ ഹോസ്പിറ്റലിൽ പോയി…… അലീന പറഞ്ഞ ഡോക്ടറെ പോയി കണ്ടിരുന്നു……. ഡോക്ടറോട് ഓപ്പറേഷൻ രീതികളും എന്തിനാണ് ഇപ്പോൾ അത് ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും എല്ലാം ചോദിച്ചു മനസ്സിലാക്കിയിട്ടാണ് ശിവൻ ഇറങ്ങിയത്…….

പ്രതീക്ഷിക്കുന്നതിലും കോംപ്ലിക്കേറ്റഡ് ആണ് കാര്യങ്ങൾ എന്ന ശിവനും മനസ്സിലായിരുന്നു……… തിരികെ ഇറങ്ങിയതും ശിവൻ ദേവനാരായണന്റെ ഓഫീസിലേക്ക് ആയിരുന്നു ചെന്നത്…… പതിവില്ലാതെ മകനെ അവിടെ കണ്ടപ്പോൾ ദേവനാരായണൻ ഒന്ന് ഞെട്ടിപ്പോയിരുന്നു….. , ” എന്താ ശിവ….. സന്തോഷപൂർവ്വം അയാൾ അവനോട് ചോദിച്ചു….. ” എനിക്കൊരു 5 ലക്ഷം രൂപ വേണം…… അയാൾ അത്ഭുതത്തോടെ മകൻറെ മുഖത്തേക്ക് നോക്കി….. ” നിനക്ക് എന്തിനാ ഇപ്പോ ഇത്രയും കാശ്…… ,” തരാൻ അച്ഛന് സാധിക്കുമെങ്കിൽ അത് എനിക്ക് ഒരു ഉപകാരം ആകും……. അത്യാവശ്യ കാര്യം ഉണ്ട് തരുമോ…. ” എന്താടാ ഇതൊക്കെ….. നിനക്കും കൂടി അവകാശപ്പെട്ടതല്ല…. നാളെത്തന്നെ ഞാൻ അത് വിഡ്രോ ചെയ്ത് നിനക്ക് തരാം…..

“അതുമതി അച്ഛാ….. ” എങ്കിൽ ഞാൻ ഇറങ്ങട്ടെ കുറച്ചു തിരക്കുകൾ ഉണ്ട്……. പിന്നെ ഈ പണം ഞാൻ അച്ഛനെ തിരികെ തരും……. അവൻ അത് പറഞ്ഞപ്പോൾ മാത്രം ദേവനാരായണന് ഏറെ സങ്കടം തോന്നിയിരുന്നു…….. അവിടെ നിന്നും ശിവ നേരെ പോയത് അലീനയുടെ ഓഫീസിലേക്ക് ആണ്…… ശിവനെ കണ്ടപ്പോഴേക്കും അലീനയുടെ മുഖത്തെ ഒരു നീരസം നിറയുന്നത് ശിവൻ കണ്ടിരുന്നു…… തുടരും…….❤…ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 35

Share this story