ഹാർട്ട് ബീറ്റ്…: ഭാഗം 42

ഹാർട്ട് ബീറ്റ്…: ഭാഗം 42

എഴുത്തുകാരി: പ്രാണാ അഗ്നി

അദർവിന്റെ പേരിലുള്ള മഞ്ഞ ചരടിലെ താലി നെക്ഷയുടെ കഴുത്തിൽ ചേർന്നപ്പോൾ കണ്ണുകൾ അടച്ചു പ്രാത്ഥനയോട് അവൾ അത് സ്വീകരിച്ചു .മരണം വരെ ഈ താലി എന്നിൽ നിന്നും അകലരുതെ എന്ന് അവൾ പ്രാത്ഥിച്ചപ്പോൾ .എന്റെ നെച്ചൂട്ടി മരണം വരെ എന്നോടൊപ്പം ഉണ്ടാവണെ എന്ന് അവൻ പ്രാത്ഥിച്ചു . സീമന്ത രേഖയിൽ അവന്റെ മോതിരവിരലാലെ ചുവപ്പു പടർത്തുബോൾ രണ്ടാളുടേയും കണ്ണുകൾ നിറഞ്ഞിരുന്നു .അവളുടെ മുഖം കൈകുമ്പിളിലെടുത്ത് നിറുകയിൽ അവൻ ചുണ്ടുകൾ ചേർത്തു സന്തോഷത്തോടെ അവൾ അത് സ്വീകരിച്ചു .

“ലൗ യൂ മിസ്സിസ് നക്ഷാ അദർവ് “അവളുടെ നെറ്റിൽ തന്റെ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു “ലവ് യൂ ടൂ കണ്ണേട്ടാ ……” സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു കൊണ്ട് അവളും പറഞ്ഞു . “അച്ഛാ ……അമ്മാ ……”എന്നു വിളിച്ചുകൊണ്ടു കുഞ്ഞനും ചക്കിയും അപ്പോളേക്കും അവരുടെ അടുത്തേക്ക് ഓടി എത്തിയിരുന്നു . രണ്ടു മക്കളെയും എടുത്തു കൊണ്ട് എല്ലാവര്‍ക്കും അഭിമുഖമായി നിന്നു . “അമ്മയുടെയും അച്ഛന്റയും കല്യാണം കൂടാൻ ഭാഗ്യം ചെയ്‌ത മക്കളാടാ നിങ്ങൾ .എല്ലാവരും ഒന്ന് ചേർന്ന് നിന്നെ ഒരു ഫോട്ടോ എടുക്കട്ടേ ……”എന്ന് പറഞ്ഞ കൊണ്ട് ആദി ഫോൺ എടുത്തു അവരുടെ ഫോട്ടോ എടുക്കുവാൻ തുടങ്ങി .

പിന്നീട് അങ്ങോട്ട് ഫോട്ടോ എടുക്കലിന്റെ ബഹളം തന്നെ ആയി . തങ്ങളുടെ മക്കൾ സന്തോഷത്തോടെ കളിച്ചു ചിരിച്ചു നില്‍ക്കുന്നത് കണ്ണിമവെട്ടാതെ ആ മാതാപിതാക്കളും നോക്കി കാണുകയായിരുന്നു . ഗൃഹപ്രവേശത്തിനു സമയമായി എന്ന് അമ്മമാർ പറഞ്ഞപ്പോൾ ആണ് എല്ലാം ഫോട്ടോ എടുക്കൽ മതിയാക്കി അവരവരുടെ കാറിൽ കയറിയത് . നെച്ചുവും അവളുടെ കണ്ണേട്ടനും മക്കളും ഒരു കാറിൽ ആണ് കയറിയത് .മക്കൾ വാതോരാതെ അദർവിനോട് എന്തോക്കയോ ചോദിച്ചു കൊണ്ടേയിരുന്നു .അവൻ അതിനുള്ള മറുപടിയും നൽകി കൊണ്ടിരുന്നു . പക്ഷെ നെക്ഷ വെളിയിലേക്കു കണ്ണുകള്‍ പായിച്ചു എന്തോ ചിന്തയില്‍ എന്ന പോലെയാണ് ഇരുന്നുത് .

അദർവ് ഇടക്ക് അവളെ നോക്കിയെങ്കിലും അവൾ അതൊന്നും തന്നെ അറിഞ്ഞതില്ലാ.അവളുടെ മനസ്സ് ഇവിടെ ഒന്നും അല്ലായെന്ന് അവന് മനസ്സില്‍ ആവുന്നുണ്ടായിരുന്നു . മക്കൾ ഒപ്പമുള്ളതുകൊണ്ട് ഒന്നും തുറന്നു സംസാരിക്കാന്‍ പറ്റിയ സാഹചര്യം അല്ലാ എന്നും അവനു അറിയാമായിരുന്നു .അതുകൊണ്ടു തന്നെ നെച്ചൂട്ടിയുടെ ഇരുപ്പുകണ്ട് അവനും മൗനം പാലിച്ചു. “നെച്ചൂട്ടി …………” എന്നുള്ള അദർവിന്റെ വിളിയാണ് നെച്ചുവിനെ ചിന്തകളിൽ നിന്നും യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത് . “ഹാ ………” “വീട് എത്തി …..”എന്ന് അവൻ പറഞ്ഞപ്പോൾ ആണ് അവൾ മുൻപിലേക്ക് നോക്കുന്നത് .

ഡോർ തുറന്നു പുറത്തു ഇറങ്ങാൻ തുടങ്ങിയ നെച്ചുവിന്റ് കൈകളിൽ അദർവിന്റെ കൈയ്കൾ പിടുത്തമിട്ടിരുന്നു . “നെച്ചൂട്ടി ……മനസ്സിൽ ഒരുപാടു കാര്യങ്ങൾ പരസ്പരം പറയാന്‍ ഉണ്ട് എന്ന് അറിയാം .ഒരു കാര്യം മാത്രം ഇപ്പോൾ ചിന്തിച്ചാൽ മതി എല്ലാം നമ്മൾ ഒരുമിച്ചു തന്നെ നേരിടും .എല്ലാത്തിനും നിന്നോടൊപ്പം ഞാൻ ഉണ്ട് ” ആദരവ് പറയുന്നത് കേട്ട് സമ്മതം എന്നോണം അവൾ നിറഞ്ഞ ഒരു ചിരിയും സമ്മാനിച്ചു കാറിൽ നിന്നും ഇറങ്ങി .അവിടെ തങ്ങളെയും കാത്ത് നിലവിളക്കും ആയി അമ്മ നില്പുണ്ടായിരുന്നു . അമ്മയുടെ കൈയിൽ നിന്നും വിളിക്കു വാങ്ങിച്ചു ആദരവിന്റെ കൈയ്കൾ പിടിച്ചു അദർവിന്റെ ഭാര്യയായി അവൾ ആ വീടിന്റെ പടി ചവുട്ടി .

എന്നോ നഷ്ടപെട്ട അവളുട സ്വപ്നം ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അവൾ കരുതിയത് ഇന്ന് അവൾക്കു സ്വന്തം ആണ് . കണ്ണേട്ടന്റെ മാത്രം നെച്ചൂട്ടിയായി അവൾ മാറി കഴിഞ്ഞിരുന്നു . പൂജാമുറിയിൽ വിളക്ക് വെച്ച് പ്രാത്ഥിച്ചു എല്ലാവരും ഇറങ്ങി .പിന്നെ ഉച്ചക്ക് ചെറിയ ഒരു സദ്യവട്ടത്തിന്റെ തിരക്കിലേക്ക് സ്രതീകൾ എല്ലാം തിരിഞ്ഞപ്പോൾ പുരുഷ കേസരികൾ എല്ലാം വർത്തനത്തിന്റെ തിരക്കിലേക്ക് തിരിഞ്ഞു . “ആദിദേവ് നമുക്ക് അടുത്ത ആഴ്ച്ച ചെറിയ ഒരു റിസപ്ഷൻ പോലെ നടത്താമായിരുന്നു “അഗ്നിവർദ് “അതിനു എന്താ കുട്ടികൾക്ക് എല്ലാം സമ്മതം ആണെങ്കിൽ നമുക്ക് നടത്താം “ആദിദേവ് “എന്താ ആദരവ് നിന്റെ അഭിപ്രായം ”

“ഞാനും അച്ഛനോട് അതിനെ കുറിച്ച് പറയാന്‍ ഇരിക്കുകയായിരുന്നു ” “ശെരിയാണ് ഇനി അത് ഒട്ടു വെച്ച് താമസിപ്പിക്കണ്ട ഗ്രാൻഡ് ആയിട്ടു തന്നെ നടത്തണം “ആരാവും അതിനു സമ്മതം അറിയിച്ചു . “അച്ഛന്മാര് ഇനി അതിനെ കുറിച്ചു ചിന്തിക്കണ്ട ഞാനും ആരവേട്ടനും അതിനു ഉള്ള എല്ലാ ഏർപ്പാടുകളും ചെയ്തോളാം “ആദിലും അവരോടൊപ്പം ചേർന്നു . പിന്നീട് അങ്ങോട്ട് റിസെപ്ഷനെ കുറിച്ചുള്ള ചർച്ചകളും തീരുമാനങ്ങളും ആയി അവരുടെ സംസാരം . ഉച്ചക്ക് രണ്ടു കുട്ടം പായസത്തോടു കൂടി ഉള്ള സദ്യ എല്ലാവരും ഒരുമിച്ചു ഇരുന്നു കഴിച്ചു .അച്ഛന്റെയും അമ്മയുടെ കൂടെ ഇരുന്നു ആ കുരുന്നുകള്‍ ആഹാരം കഴിച്ചു .

തന്റെ മക്കള്‍ക്ക് ഇത്രയും നാളും കൊടുക്കാൻ കഴിയാഞ്ഞ സ്നേഹവും വാത്സല്യവും അവൻ അവർക്കു പകർന്നു കൊടുത്തികൊണ്ടേ ഇരുന്നു . നെക്ഷയെ ഒരുനിമിഷം പോലും തനിച്ചാക്കാതെയും അവൻ ശ്രദ്ധിച്ചിരുന്നു .ഒരു ദിവസം കൊണ്ട് തന്നെ അവന്റെ ജീവിതവും സന്തോഷവും തന്റെ മക്കളിലും നെച്ചൂട്ടിയിലും ചുരിങ്ങിയിരുന്നു . “അച്ഛാ സൂപ്പർ ……”തങ്ങൾക്കു ആയുള്ള റൂം കാണിച്ചപ്പോൾ രണ്ടു പേരും കുടി ഒരുമിച്ചു പറഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി വന്നു അവന്റെ കവിളി ഉമ്മകൾ കൊണ്ട് മൂടി . അവരുടെ സന്തോഷത്തിൽ അവനു പങ്കു ചേർന്നു .

“ഈ അച്ഛനും മക്കളും പോയിട്ട് ഒരുപാടു നേരം ആയല്ലോ “എന്ന് പരിഭവം പറഞ്ഞു കൊണ്ട് മുകളിലേക്കു സ്റ്റെപ് കയറി വരുബോൾ ആണ് ഒരു റൂമിൽ നിന്നും ഒച്ചയും ബഹളവും കേൾക്കുന്നത് .അവളും അങ്ങോട്ടേക്ക് നടന്നു . റൂമിന്റെ ഡോർ തുറന്ന നെക്ഷ ഒന്ന് ഞെട്ടി . മക്കള്‍ക്കു വേണ്ടി സൂപ്പർ ഹീറോസും ബാർബിയുടെയും തീമിൽ അതി മനോഹരം ആയി അറേഞ്ച് ചെയ്തിരിക്കുന്ന ഒരു റൂം. .അവർക്കു വേണ്ടി ഉള്ള എല്ലാ കളിപ്പാട്ടങ്ങളും അവൻ ആ റൂമിൽ സെറ്റ് ചെയ്തിക്കുന്നു . അവൾ അദ്ഭുതത്തോടെ ആണ് ആ റൂം നോക്കി കണ്ടത്. അദർവിന്റെ കരുതൽ മുഴുവന്‍ അവിടെ അവൾക്കു കാണാന്‍ കഴിഞ്ഞു.

അച്ഛനും മക്കളും കൂടി അതിന്റ നടുവിലായി വല്യ കളിയിലും .നെച്ചു വന്നു നിന്നതു പോലും അവർ അറിഞ്ഞിരുന്നില്ല . എന്താ ഇവിടെ നടക്കുന്നത് ഹേ.. ……”ഡോറിന്റെ ഭാഗത്തു നിന്ന് ശബ്ദം കേട്ടപ്പോൾ ആണ് അച്ഛനും മക്കളും അങ്ങോട്ടേക്ക് നോക്കുന്നത് .ഇടുപ്പിൽ കൈയ്‌കൾ കൊടുത്തു തങ്ങളെ കൂർപ്പിച്ചു നോക്കി നിക്കുന്ന അമ്മയെ കണ്ട് മക്കൾ രണ്ടും അച്ഛന്റെ പുറകിൽ ഒളിച്ചു . ഇതു കണ്ടു ചിരിയോടെ അദർവ് അവളുടെ അടുത്തേക്ക് നടന്നു വന്നു. അവളെ തന്റെ കൈയിലേക്ക് കോഴി എടുത്തു . “കണ്ണേട്ടാ ………”ഓർക്കാപുറത്തുള്ള അദർവിന്റെ നീക്കത്തിൽ പേടിച്ചു കൊണ്ട് നക്ഷ ഉറക്കെ വിളിച്ചു പോയി .

“കണ്ണേട്ടാ …..താഴെ ഇറക്ക് .ഞാൻ വീഴുംട്ടോ …….” “എന്റെ നെച്ചൂട്ടി ഈ കണ്ണേട്ടന്റെ കൈയിൽ നിന്നും വീഴാനോ …….”എന്ന് പറഞ്ഞു കൊണ്ട് അവളെയും ആയി അവൻ മുൻപോട്ടു നടന്നു .അപ്പോളേക്കും അച്ഛന്റെ കൈകളിൽ കിടന്ന് ഒച്ച വെക്കുന്ന അമ്മയെ കണ്ടു രണ്ടു മക്കളും കുടി കൈകൊട്ടി ചിരിക്കുവാൻ തുടങ്ങി . അവൻ അവളെ കട്ടിലിലേക്ക് കൊണ്ട് ഇട്ടു എന്നിട്ടു ഒരു അരച്ചയായിരുന്നു . “അറ്റാക്ക് ……..” കേൾക്കേണ്ട താമസം കുഞ്ഞനും ചക്കിയും ബെഡിലേക്കു ചാടി കയറി .അച്ഛനും മക്കളും കൂടി നെക്ഷയെ ഇക്കിളി ഇടുവാൻ തുടങ്ങി . “കണ്ണേട്ടാ ……പ്ലീസ് ……അയ്യോ …..വീടെടാ…. കുഞ്ഞാ ……..”ചിരിയുടെ ഇടയിൽ അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു ആരോടു പറയാന്‍ ആരു കേള്‍ക്കാന്‍ . അവരുടെ ചിരിയും കളിയും ആ മുറിയിൽ നിറഞ്ഞു നിന്നു .അവർ അവരുടേതായ ലോകത്തിൽ .ഓരോ നിമിഷവും അവർക്കു മാത്രം സ്വന്തം ആയി……… തുടരും ..

ഹാർട്ട് ബീറ്റ്…: ഭാഗം 41

Share this story