നിർമാല്യം: ഭാഗം 22

നിർമാല്യം: ഭാഗം 22

എഴുത്തുകാരി: നിഹാരിക

ഇത്തിരി അങ്ങോട്ട് എത്തിയപ്പോഴേക്ക്, കേട്ടിരുന്നു “മോളേ ” എന്ന ഒരമ്മയുടെ ആർദ്രമായ വിളി…. ഏറെ മോഹിച്ച ആ വിളി കേട്ടവൾ തിരിഞ്ഞപ്പോൾ, നിയന്ത്രിക്കാനാവാതെ കരയുന്ന തൻ്റെ അമ്മയെ കണ്ടിരുന്നു…. ഓടിച്ചെന്നാ കൈകളിൽ ചേരുമ്പോൾ അവളുടെ മുഖത്ത് മുഴുവൻ ഉമ്മകൾ കൊണ്ട് മൂടുകയായിരുന്നു ആ അമ്മ … ” ൻ്റെ കുട്ട്യോട് ഞാൻ ചെയ്തത് ക്ഷമിക്കാൻ കഴിയുമെങ്കിൽ, ന്നെ ഒന്ന് അമ്മേ ന്ന് വിളിക്കുവോ? ആ കുഞ്ഞു മുഖം കയ്യിലെടുത്ത് ആ അമ്മ പറഞ്ഞപ്പോഴേക്ക് ഉള്ളിൻ്റെ ഉള്ളിൽ നിന്നും അത് പുറത്ത് വന്നിരുന്നു.അവളറിയാതെ തന്നെ.. ” അ … അമ്മേ…..”

ഇത്തിരി നേരത്തേക്കാ അമ്മക്കും മകൾക്കും ഒന്നും പറയാനാവുന്നുണ്ടായിരുന്നില്ല … കരയാനല്ലാതെ… “മേലേടത്തെ രാജകുമാരിയായിട്ടാ ൻ്റ ഏട്ടൻ വളർത്തിയേന്നറിയാം, ഞാൻ… ഞാനങ്ങനെ ഒന്നും പറഞ്ഞില്ലാരുന്നെങ്കിൽ…. അങ്ങനെ ഒന്നും ചെയ്തില്ലാരുന്നെങ്കിൽ ൻ്റെ കുട്ടി ഇത്രമേൽ വിഷമിക്കേണ്ടി വരില്ലായിരുന്നു ല്ലേ….??; ” അലസമായി മിഴി പിടഞ്ഞ് ശ്രീദേവി അത് പറഞ്ഞ് നിർത്തിയതും അവരെ ചേർത്ത് പിടിച്ച്… ” അതോണ്ടല്ലേ…. അതോണ്ടല്ലേ ക്ക് ൻ്റെ അമ്മേ കിട്ടിയേ….. ” എന്ന് പറഞ്ഞിരുന്നു ആതിര… “മോളെ” എന്ന് വിളിച്ച് ഭ്രാന്തമായി അവളെ ചുംബിക്കുമ്പോൾ ഇരുവരുടേയും കണ്ണ്ണീരുപ്പു കൂടി കലർന്നിരുന്നു അതിൽ…. ” നിയോഗാവും…

ഭഗവാന് പോലും പെറ്റ അമ്മേ വിട്ട് പോറ്റമ്മ യശോദക്കരികിൽ എത്തേണ്ടി വന്നില്ലേ…? അത് പോലാവും ലേ…. അമ്മേ ? അങ്ങനെ….. അങ്ങനെ സമാധാനിക്കാം ലേ.. അമ്മേ.?”” ഏറെ പക്വതയോടെ കാര്യം ഗ്രഹിക്കുന്നവളെ അത്ഭുതത്തോടെ നോക്കി ശ്രീദേവി … എല്ലാത്തിനും മറുപടിയായി ഒന്ന് ചിരിച്ചു ആതിര. ..’.. ” ഞാൻ…. ഞാനൊരു കാര്യം പറഞ്ഞാൽ ൻ്റെ കുട്ടി കേക്കുമോ?” അത് കേട്ട്, ആകാംഷയോടെ ആതിര ശ്രീദേവിയുടെ മുഖത്തേക്ക് നോക്കി….. “ൻ്റെ കൂടെ വരണം നീയ്യ്… ദ്രോഹിച്ചതിന്, സങ്കടപ്പെടുത്തിയതിന് ഒക്കെ സ്നേഹിച്ച് പ്രായശ്ചിത്തം ചെയ്തോളാം അമ്മ…..

വരില്ല ന്ന് പറയരുതേ…… പിന്നെ….. പിന്നെ ഈ അമ്മയില്ല…. ” “അത്… അതമ്മേ ഞാൻ…..” ” ശ്രീ ദേവി തിരിച്ച് വീട്ടിലേക്കാണോ അതോ ആറടി മണ്ണിലേക്കാണോ മടങ്ങണ്ടത് എന്ന് മോളാ തീരുമാനിക്കണ്ടത്….. വീട്ടിലേക്ക് എന്നാ നിൻ്റെ തീരുമാനം എന്ന് വച്ചാൽ ൻ്റെ കൂടെ വരണം നീ… അല്ലെങ്കിൽ അമ്മക്കറിയാം ട്ടോ… ന്താ ഇനി വേണ്ടേന്ന് ” അതിൽ കൂടുതൽ ഒന്നും തീരുമാനിക്കാനില്ലായിരുന്നു അവൾക്ക്…. 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑 “ആതു….. ” എഴുതി കൊണ്ടിരിക്കുമ്പോൾ ആതു മുഖമുയർത്തി നോക്കി….. നിധിയാണ് “എന്താടി…..?” “ദേ നിന്നോട് സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ ” ” എന്തിന്? ആര്?”

“ആ …. എന്നോട് ഒരു കുട്ടി വന്ന് പറഞ്ഞു ഞാൻ നിന്നോട് പറയുന്നു ദാറ്റ്സ് ഓൾ ” ചെറിയ സംശയത്തോടെ പുസ്തകം മടക്കി വച്ച് അവൾ നടന്നു നീങ്ങുമ്പോൾ നിധിയുടെ ചുണ്ടിൽ ചെറിയ കുസൃതിച്ചിരി സ്ഥാനം പിടിച്ചിരുന്നു…. 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑 സ്റ്റാഫ് റൂമിനുള്ളിൽ കയറിയതും അവിടം ശൂന്യമായിരുന്നു …… എല്ലടത്തും കണ്ണോടിച്ച് ആരുമില്ല എന്ന് കണ്ട് പകച്ച് നിൽക്കുന്നവളുടെ പുറകിലൂടെ രണ്ട് കൈകൾ വന്ന് അവളേ പുണർന്നിരുന്നു… വല്ലാതെ ഭയപ്പെട്ടപ്പോൾ ആ കൈകൾ അയഞ്ഞു… തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടിരുന്നു ചുണ്ടിൽ ഒരു കുസൃതിച്ചിരിയുമായി നിൽക്കുന്ന തൻ്റെ പ്രണയത്തെ :.. ” ശ്രീ ഭുവനെ “”” “പേടിച്ചോ? ൻ്റെ പെണ്ണ് ”

എന്ന് കാതോരം വന്ന് ചോദിച്ചപ്പോൾ പൊള്ളിപ്പിടഞ്ഞവൾ അതെ എന്ന് പതുക്കെ തലയാട്ടിയിരുന്നു …. ” ഞാനല്ലാതെ വേറെ ആരാൻ്റെ പെണ്ണിനോടിങ്ങനെ ചെയ്യാ?” എന്ന് പറഞ്ഞ് നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു……. ” ശ്രീയേട്ടാ ആരേലും കാണും ട്ടോ ” എന്ന് കവിൾ ചുവന്നവൾ പറഞ്ഞപ്പോ ” അപ്പോ ആരും കണ്ടില്ലെങ്കിൽ കുഴപ്പം ഇല്യാലെ ” എന്ന വൻകുറുമ്പ് പറഞ്ഞിരുന്നു…. ” ഞാൻ പോവാട്ടോ ” എന്ന് പറഞ്ഞ് പിന്നെം അവിടെ തന്നെ നിൽ ക്കുന്നവളെ കണ്ണുകൾ കൂർപ്പിച്ച് നോക്കി, “എന്താ പോണില്ലേ? ” എന്ന് പറഞ് കളിയാക്കിയിരുന്നു … വലത്തേ കവിൾ അവൾക്ക് നേരേ നീട്ടി, “തരാനുള്ളത് വേഗം താ” എന്ന് പറഞ്ഞപ്പോ നാണത്തോടെ പെണ്ണ് മുഖം പൊത്തിയിരുന്നു ..

കൈകൾ മാറ്റി കവിളിൽ അമർത്തി മുത്തുമ്പോൾ…. അവൻ ഓർമ്മിപ്പിച്ചിരുന്നു രണ്ടാഴ്ച കൂടി കഴിഞ്ഞാൽ തനിക്ക് പോവാറായി എന്ന് … അത് കേട്ട് മിഴി നിറഞ്ഞവളെ ചേർത്ത് പിടിച്ച് പറഞ്ഞിരുന്നു, അധികം വൈകാതെ കൂടെ കൂട്ടും എന്ന്….. ” ഇനി പൊയ്ക്കോ” എന്ന് പറഞ്ഞതും അവൾ മെല്ലെ നടന്ന് നീങ്ങിയിരുന്നു….. 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑 അന്ന് കോളേജിൽ നിന്ന് അവളെയും ഗൗരിയേടത്തിയേയും കൂട്ടാൻ അർജു നൊപ്പം ശ്രീദേവിയും വന്നിരുന്നു.. ശ്രീദേവിയോടൊപ്പം താമസമാക്കിയതിൽ പിന്നെ അധിക ദിവസവും ശ്രീദേവിയും കാണും… അവർ ഒരുമിച്ച് അവിടെ നിന്നും പോകും….. കടൽക്കരയിൽ … റെസ്റ്റോറണ്ടിൽ.. ടെക്സ്റ്റൈൽസിൽ …..

അവിടെ എത്തുമ്പോൾ മത്സരമാണ് അമ്മയും ഏട്ടനും ഗൗരിക്കും ആതു മോൾക്കും ഇഷ്ടപ്പെട്ടതെല്ലാം വാങ്ങി നൽകാൻ… ഇന്നും അമ്മ വന്നിട്ടുണ്ട് … അതു ഓടി ആ നെഞ്ചോരം ചേർന്ന് നിന്നു… ” ശ്രീ ….. വാ മോനെ” എന്ന് ശ്രീദേവി, അവളെ ചേർത്ത് പിടിച്ച് പുറകിലേക്ക് നോക്കി പറഞ്ഞൂ…. അത് കേട്ട് തിരിഞ്ഞപ്പോൾ ആതിര കണ്ടു നിറഞ്ഞ ചിരിയുമായി വരുന്ന ശ്രീ ഭുവനെ .. അപ്പഴേക്കും അർജുനും അവിടേക്കെത്തിയിരുന്നു .. രണ്ട് നിശ്ചയത്തിനും നാള് നോക്കി ട്ടോ അമ്മ … മോന് പോകാൻ കുറച്ച് നാളല്ലേ ഉള്ളൂ…. ഈ വരണ ബുധൻ ഉത്തമാ രണ്ട് കൂട്ടർക്കും …..” ” ഇത്തിരി അകലെയായി നടന്നു വരുന്ന ഗൗരിയും അത് കേട്ടിരുന്നു…..

അത് കേട്ട് നാണത്താൽ തല താഴ്ത്തി നിന്നു… ” ഇതിൻ്റെ കൂടെ എൻ്റെ ഈ അളിയൻ്റ കൂടെ നടത്തിയാലോ അമ്മേ ?” എല്ലാവരും എന്താ ശ്രീ പറയുന്നത് എന്ന ഭാവത്തിൽ നോക്കി.. അർജുനും നോക്കിയിരുന്നു പകപ്പോടെ അവനെ ….. കുസൃതിച്ചിരിയോടെ അവനെ നോക്കി ശ്രീ …. ” ഇനി എത്ര കാര്യങ്ങൾ ഉണ്ട് മോനെ അതിന്?? ആദ്യം ഒരു പെണ്ണിനെ കിട്ടണ്ടെ?” ശ്രീ ദേവി ചിരിയോടെ ശ്രീയോട് ചോദിച്ചു… “അതൊക്കെ എൻ്റെ അളിയൻ തന്നെ കണ്ടു പിടിച്ചിട്ടുണ്ടെന്നേ… ” അതു കൂടെ കേട്ടതും എല്ലാവരും അൽഭുതത്തോടെ അർജുനേയും ശ്രീയേയും മാറി മാറി നോക്കി… അർജുൻ ചമ്മിയ ചിരിയോടെ അവിടന്ന് സ്കൂട്ടാവാൻ നോക്കിയതും, കൈയ്യിൽ പിടുത്തമിട്ടു ശ്രീ …. “ഹാഇതിനൊരു തീരുമാനമുണ്ടാക്കിയിട്ട് പോ അളിയാ…”

അത് കേട്ട് വെപ്രാളത്തോടെ ശ്രീയെ നോക്കി അർജുൻ…. ” കനി ടീച്ചറേ ” നീട്ടി വിളിച്ചതും പരിഭ്രമിച്ച് അടുത്തേക്കെത്തി കനി … അവളെ കണ്ടതും ഗൗരിക്കും, ആതിരയ്ക്കും അൽഭുതമായിരുന്നു … ചെറുപുഞ്ചിരിയോടെ അവളെ നോക്കി അവർ, പക്ഷെ കനി മാത്രം വിറയലോടെ നിന്നു…. ഭയത്തോടെ മിഴികൾ ശ്രീദേവിയിൽ എത്തി നിന്നു….. ആ മുഖത്തെ ഭാവം അവൾക്ക് ഗ്രഹിക്കാൻ കഴിയുന്നില്ലായിരുന്നു …… കണ്ണുകൾ അർജുന് നേരെ നീണ്ടതും അവൻ്റെ മു ഖത്തും ടെൻഷനാണെന്ന് തോന്നി കനിക്ക് ….. ”

ഇതിനിടെ ഇങ്ങനൊരു നാടകം അരങ്ങേറിയിരുന്നു ….. ഞാനും ഇപ്പഴാട്ടോ അറിഞ്ഞേ….. ഇതിനിടയിൽ എല്ലാം ആരോ അർജുനെ അറിയിക്കുന്നുണ്ടെന്ന് തോന്നിയിരുന്നു …. ആരാ ന്നറിയാൻ ഉള്ള ആകാംഷ ചെന്നെത്തിയത് കനി ടീച്ചറിലും… പഠിക്കുന്ന കാലം മുതൽ ഉള്ളതാ ഈ പ്രണയം… ഇത്തിരി സാമ്പത്തികം കുറവാന്നേ ഉള്ളൂ, ടീച്ചർക്ക് നല്ല തറവാട്ടുകാരാ……. ഇനി തീരുമാനിക്കേണ്ടത് അമ്മയാട്ടോ..” എല്ലാ കണ്ണുകളും ശ്രീദേവിയിൽ എത്തി നിന്നു…….. തുടരും…

നിർമാല്യം: ഭാഗം 21

Share this story