തിരിച്ചു വരവ് : ഭാഗം 27 – അവസാനിച്ചു

തിരിച്ചു വരവ് : ഭാഗം 27 – അവസാനിച്ചു

എഴുത്തുകാരി: അശ്വതി കാർത്തിക

കാർത്തി അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർത്തു….. സമ്മതിച്ചു….. എന്റെ പ്രിയപ്പെട്ട ഭാര്യയുടെ കൂടെ എപ്പോഴും ഉണ്ടാകും പോരെ……. മായ അവനെ ഇരുകെ പുണർന്നു കിടന്നു…….. ❣❣❣❣❣ രാവിലെ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയതാണ് ഗിരി…….. അത്യാവശ്യം ആയുള്ള ഒരു മീറ്റിംഗ് ഉള്ളത് കാരണം പോകാതെ വേറെ നിവൃത്തിയില്ല……. ജാനി ഭക്ഷണം ഒക്കെ കഴിഞ്ഞു ഗിരി പോവാൻ റെഡിയാക്കുന്നത് നോക്കി ഇരിക്കുക ആണ്….. #ജാനി ::: ഗിരിയേട്ടാ……. #ഗിരി :::: പറഞ്ഞോ……… #ജാനി :::: ഇന്ന് പോവാതെ ഇരിക്കോ…….. എനിക്കെന്തോ പോലെ തോന്നുവാ….

ഗിരി പെട്ടന്ന് അവളുടെ അടുത്ത് വന്നു ഇരുന്നു……. ജാനിയുടെ മുഖത്തു പിടിച്ചു…. ന്തേ വയ്യേ…… #ജാനി ::: അറിയില്ല….. ആകെ എന്തോ പോലെ…… ഗിരിയേട്ടൻ ഇവിടെ വേണം ന്ന് തോന്നുവാ….. #ഗിരി ::: അത്യാവശ്യ മീറ്റിംഗ് ഉള്ളതുകൊണ്ടല്ലേ…… അല്ലെങ്കിൽ ഞാൻ പോവോ….. നീ ആവശ്യമില്ലാത്ത ഒക്കെ ആലോചിച്ചിരുന്നു ആണ്….. മീറ്റിംഗ് കഴിഞ്ഞ് പെട്ടെന്ന് ഇങ്ങോട്ട് വരാം……. അതുവരെ എന്റെ മോള് പാട്ടൊക്കെ കേട്ട് നല്ലകുട്ടിയായി ഇരിക്കണം…… പാർവ്വതി ചേച്ചിയോട് ഞാൻ ഇവിടെ വന്ന് നിനക്ക് കൂട്ടിരിക്കാൻ പറയാം….. #ജാനി ::: വേണ്ടാ….. ചേച്ചിക്കു ഓഫിസിൽ പോവണ്ടേ……

സാരല്ല ഞാൻ ഇവിടെ ഇരുന്നോളാം….ഗിരിയേട്ടൻ പോയി പെട്ടന്ന് പോരെ……. ഗിരി അവർക്ക് ഒരു ഉമ്മയും കൊടുത്ത പോവാൻ ഇറങ്ങി……. #ഗിരി ::: അമ്മാ ഞാൻ പോവാ…. ജാനി ക്ക്‌ എന്തോ ഒരു മൂഡോഫ് ആയി ഇരിക്കുവാ.. അമ്മ ഒന്ന് അവളുടെ അടുത്ത് ചെല്ലേ…. അത്യാവശ്യം ഒരു മീറ്റിംഗ് ഉള്ളതുകൊണ്ട് ഞാൻ പോയിട്ട് പെട്ടെന്ന് വരാം….. #അമ്മ ::: മം… ഞാനും ശ്രദ്ധിച്ചു രാവിലെ അവക്ക് ആകെ ഒരു ഉന്മേഷക്കുറവ് ഉണ്ട്…… വയർ ഒക്കെ ഒന്ന് ഇടിഞ്ഞിട്ടുണ്ട്…. മിക്കവാറും ഉടനെ പ്രസവം ഉണ്ടാകും……… അതും കൂടി കേട്ടപ്പോൾ ഗിരിക്ക് ആകെ വല്ലാണ്ടായി…… #ഗിരി ::: ഞാൻ ആരേലും മീറ്റിങ് ഏൽപ്പിച്ചിട്ട് പെട്ടെന്ന് പോരാ…..

പോർച്ചിൽ എത്തി കാർ തുറക്കാൻ നിൽക്കുമ്പോഴാണ് അകത്തുനിന്ന് ജാനി യുടെ കരച്ചിൽ കേട്ടത്….. അമ്മയും ഒച്ചവെച്ചു വിളിക്കുന്നുണ്ട്…. റൂമിലേക്ക് ഓടിവന്ന ഗിരി കണ്ടത് വയറ്റത്തു കൈയും വെച്ച് കിടന്ന് കരയുന്ന ജാനിയെ ആണ്……. #അമ്മ :: മോനെ പെട്ടെന്ന് വണ്ടി എടുക്….. അവക്ക് തീരെ വയ്യാ…. ഒച്ചയും ബഹളവും കേട്ട് അപ്പോഴേക്കും എല്ലാവരും ഓടിയെത്തി…. #മിഥുൻ :: ഞാൻ വണ്ടി എടുക്കാം……. അപ്പോഴേക്കും നീ ജാനിയേ കൊണ്ടുവാ….. മിഥുൻ വണ്ടിയെടുത്ത് വന്നപ്പോഴേക്കും ഗിരി ജാനിയെ എടുത്തു കൊണ്ടുവന്നു…… ❣❣❣❣ ലേബർ റൂമിന് മുന്നിൽ നിൽക്കുകയാണ് എല്ലാരും…..

ജാനിയെ കയറ്റിയിട്ടു ഒരുപാട് നേരം ആയി…….. ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി ഗിരിക്ക്…….. വേദനിച്ചു ജാനി കരഞ്ഞ കരച്ചിൽ ഓർക്കുന്തോറും അവന് ആകെ പേടിയായി……… കണ്ണടച്ചു നിന്നസകല ദൈവങ്ങളെയും വിളിച്ചു…… ജാനകി യുടെ ആരാ ഉള്ളത്…… വാതിൽ തുറന്നു ഒരു നേഴ്സ് ചോദിച്ചു……. ഗിരി ഓടി അവർക്കരികിലേക്ക് എത്തി…… ജാനകി പ്രസവിച്ചു പെൺ കുഞ്ഞാണ്……. #അമ്മ ::: ജാനിയും കുഞ്ഞും….. #നഴ്സ് ::: സുഖമായിരിക്കുന്നു പേടിക്കാനൊന്നുമില്ല….. കുഞ്ഞിനെ നിങ്ങളെ ഇപ്പൊ കാണിക്കും…. അപ്പോഴേക്കും വേറൊരു നേഴ്സ് വെളുത്ത ടൗവലിൽ പൊതിഞ്ഞു കുഞ്ഞിനേ കൊണ്ടു വന്നു…..

വിറക്കുന്ന കൈകളോടെ ഗിരി കുഞ്ഞിനെ വാങ്ങി…… എല്ലാവരും കുഞ്ഞിനെ വന്നു കണ്ടു… ഗിരിക്ക് സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞ് വന്നു……. തന്റെ ചോര…. അവൻ കുഞ്ചിന്റെ നെറുകയിൽ ആദ്യ ചുംബനം നൽകി…… #നഴ്സ് :: ഇനി കുറച്ചു കഴിഞ്ഞ് കുഞ്ഞിനെ റൂമിലേക്ക് കൊണ്ടുവരും……… #ഗിരി :: ജാനി…… #നഴ്സ് ::: മയക്കം ആണ്….. കുറച്ചുകഴിഞ്ഞ് റൂമിലേക്ക് മാറ്റും അപ്പൊ കാണാം…… നിങ്ങൾ എല്ലാവരും ഇവിടെ ഇങ്ങനെ നിൽക്കണമെന്നില്ല റൂമിലേക്ക് പൊക്കോളൂ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കുമ്പോൾ വന്നാൽ മതി……… 🌹🌹🌹🌹🌹

ജാനി യോട് ചേർന്ന് ഒട്ടി കിടക്കുന്ന തന്റെ പിഞ്ചോമനെയും ജാനിയെയും നോക്കിയിരിക്കുകയാണ് ഗിരി……. മൃദുലമായ അവന്റെ ഭാഗങ്ങളിലും കൈകളിലും ഒക്കെ ഗിരി തലോടുന്നുണ്ട്….. കണ്ണീർ വീണ ജാനിയുടെ മുഖത്ത് അവൻ തലോടി……. രാത്രി അമ്മയും പാർവതിയും നിന്നോളാം എന്ന് പറഞ്ഞെങ്കിലും ഗിരി അത്‌ സമ്മതിച്ചില്ല….. അവനും കൂടെ നിന്നു…… ❣❣❣❣❣ നിള….. നിള….. നിള……. ഗിരി മൂന്നുതവണ കുഞ്ഞിന്റെ കാതിൽ പേര് വിളിച്ചു…… ഗിരിയോട് ചേർന്ന് തന്നെ ജാനിയും……. 🌹🌹🌹🌹🌹

ദിവസങ്ങൾ പോകെ സീമയുടെ പെരുമാറ്റം എല്ലാവരിലും അവളോട് ഉള്ള ദേഷ്യം ഒഴിവാക്കാൻ സഹായിച്ചു.. പതിയെ പതിയെ മിഥുനും അവളോടുള്ള ദേഷ്യമൊക്കെ മാറി തുടങ്ങി…….. കാർത്തിക്കും മായ്ക്കും ഒരു പെൺകുഞ്ഞു തന്നെ ഉണ്ടായി…… ഇള എന്ന് പേരിട്ടു…. മായ കാർത്തിക്ക് ഒപ്പം ഇപ്പൊ ഓഫിസിൽ പോകുന്നുണ്ട്…… പാർവതിയേ എല്ലാവരും വേറെ ഒരു വിവാഹത്തിന് നിർബന്ധിച്ചെങ്കിലും ഇനിയൊരു പരീക്ഷണത്തിന് നിന്നുകൊടുക്കാൻ താൽപര്യമില്ല എന്ന് തന്നെ പാർവതി പറഞ്ഞു……. തന്റെ യും ഭാര്യയുടെയും മരണശേഷം പാർവതി അവളുടെ സഹോദരങ്ങൾക്ക് ഒരു ഭാരം ആകുമോ എന്ന പേടി അച്ഛനെ വല്ലാതെ അലട്ടി…….

അതിന് അദ്ദേഹം തന്നെ ഒരു മാർഗവും കണ്ടെത്തി……. അവിടെ അവരുടെ വീടിനോട് ചേർന്ന് തന്നെ പാർവതിക്ക് ഒരു വീടു വെച്ചു കൊടുത്തു……. പക്ഷേ അവിടെ നിന്നും മാറാൻ മിഥുനും ഗീരിയും കാർത്തിയും സമ്മതിച്ചില്ല…… പക്ഷേ എന്നെങ്കിലും ആർക്കെങ്കിലും ഒരു ഇഷ്ടക്കേട് തോന്നിയാൽ അന്ന് പടിയിറങ്ങും എന്ന പാർവതി തീർത്തും പറഞ്ഞു……… ❣❣❣❣❣❣❣ രാത്രി ഗിരിയുടെ നെഞ്ചിൽ ചേർന്നു കിടക്കുക അണ് ജാനി…….. വീർത്തു തുടങ്ങിയ അവളുടെ വയറിൽ തലോടി കൊണ്ട് ഗിരിയും ഉണ്ട്‌…… ഗിരിയുടെ അപ്പുറം നിള അവളുടെ പാവയേയും കെട്ടി പിടിച്ചു കിടന്നു ഉറങ്ങുന്നുണ്ട്…

എത്ര പെട്ടെന്നാണ് അല്ലേ ഗിരിയേട്ടാ വർഷങ്ങൾ ഒക്കെ പോകുന്നത്……. നിളക്ക്‌ നാലു വയസ്സ് ആയി…… പണ്ടത്തെ ഓരോ കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ ഇങ്ങനെ ഒരു ജീവിതം അത്ഭുതം തോന്നുന്നു………. അന്ന് ഒരുപക്ഷേ ഞാൻ തിരിച്ചു വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അല്ലേ……….. ഗിരിയേട്ടൻ വേറെ വിവാഹം കഴിക്കും ആയിരുന്നോ…… #ഗിരി ::: എന്റെ പൊന്നു ജാനി…… ഈ വക കൊനഷ്ട് ചോദ്യങ്ങൾ എന്റെ അടുത്ത് ചോദിക്കരുത് ഒരുപാട് തവണ നിന്നോട് ഞാൻ പറഞ്ഞതാ………..

നിന്നെ അല്ലാതെ വേറൊരു പെണ്ണിനെ എന്റെ പാതിയായി സങ്കൽപ്പിക്കാൻ എനിക്ക് കഴിയില്ല എന്ന് ഒരുപാട് തവണ ഞാൻ നിന്നോട് പറഞ്ഞതാ……. പിന്നെന്തിനാ ഈ വക ചോദ്യം ആയിട്ട് വരുന്നേ……. #ജാനി ::: അതോ….. എന്നെ അല്ലാതെ വേറെ ഒരാളെ സ്നേഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞില്ലേ…… അതങ്ങനെ ഈ വായീന്ന് ഇടയ്ക്കു കേൾക്കുന്നത് ഒരു സുഖമാണ്……. വല്ലാത്തൊരു ഫീലാണ്…….. അതും പറഞ്ഞ് ജാനി ചിരിയോട് ഒന്നും കൂടെ ചേർന്ന് കിടന്നു……. അങ്ങനെ ഇണക്കവും പിണക്കങ്ങളും ഒക്കെയായി അവരുടെ ജീവിതം മുന്നോട്ട്……അവസാനിച്ചു…

തിരിച്ചു വരവ് : ഭാഗം 26

Share this story