ആദിശൈലം: ഭാഗം 55

ആദിശൈലം: ഭാഗം 55

എഴുത്തുകാരി: നിരഞ്ജന R.N

രുക്കുവേട്ടാ, അവിടെയൊന്ന് നിർത്തണെ…… വീട്ടിലേക്ക് മടങ്ങുകയാണവർ, രണ്ടിനെയും അവരുടേതായ ലോകത്ത് പറത്തിവിട്ട് രുദ്രൻ ഡ്രൈവിങ് ഏറ്റെടുത്തു,,, പിൻസീറ്റിൽ കൈകൾ കോർത്ത് ഇരിക്കുമ്പോഴാണ് …………… മുന്നിൽ കണ്ട ബോർഡിന്റെ നേർക്ക് കൈചൂണ്ടി പെട്ടെന്ന് അവൾ വണ്ടി നിർത്താൻ പറഞ്ഞത്….. എന്താടി? എന്തിനാ ഇവിടെ??? രുക്കുവെട്ടനോട് നിർത്താനല്ലേ പറഞ്ഞെ.. ഒന്ന് നിർത്ത്…. മ്മ് മ്മ്… ജെകെ ഹോസ്പിറ്റൽസിന്റെ മുൻപിൽ അവൻ കാർ നിർത്തി… എന്തിനെന്ന അർത്ഥത്തിൽ രണ്ടാളും അവളെ നോക്കിയതും അല്ലുവിന്റെ ഷർട്ടിന്റെ ബട്ടൺ അവൾ അഴിക്കാൻ തുടങ്ങി.. അയ്യേ, നീ എന്താ ഈ കാണിക്കണേ ശ്രീ…. അവൻ നാണത്തോടെ അവളുടെ കൈ തടഞ്ഞു…

അടങ്ങിയിരിക് അവിടെ…. ആ കൈയിൽ ചെറിയൊരടി കൊടുത്ത് അവൾ ബട്ടൻസ്എല്ലാം അഴിച്ചു…… ഇടത്നെഞ്ചോട് ചേർന്നും തോളോട് ചേർന്നും ചുവന്നുകിടക്കുന്ന പാടുകൾ കണ്ടതും അവളവന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി….. ഇതെന്താ അല്ലു??? അതുകണ്ട് രുദ്രനും അമ്പരന്നു……. വലിയ ഹീറോ ആകാൻ നോക്കിയതാ അവന്മാർ എടുത്ത് പഞ്ഞിക്കിട്ടു,,,,,,എന്നിട്ട് അതെല്ലാം സഹിച്ചിരിക്കുവാ പൊട്ടൻ…. ആ ചുവന്നപാടുകൾ കണ്ടതിന്റെ ദേഷ്യവും വിഷമവുമെല്ലാം കൂടി ആ സ്വരത്തിൽ ഇടകലർന്നിരുന്നു…. എന്റെ ശ്രീ, ഒന്നുമില്ലെടി,,…ഹോസ്പിറ്റലിൽഒന്നും കാണിക്കേണ്ട, നമുക്ക് പോകാം…… അവൻ കണ്ണുകൊണ്ട് അവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞതും ചൂണ്ടുവിരൽ അവളാ ഇടനെഞ്ചിൽ ചുവന്നപാടിൽ അമർത്തിയതുമൊരുമിച്ചായിരുന്നു…..

ആഹ്….. വേദനയാൽ അവന്റെ ശബ്ദം പുളഞ്ഞതവൾ അറിഞ്ഞു…………. ഒന്നുമില്ല അല്ലെ………. അങ്ങോട്ട് ഇറങ്ങ് മനുഷ്യാ,, രുദ്രേട്ടാ വാ….. അവൾ ഡോർ തുറന്നിറങ്ങി, കൂടെ രുദ്രനും അപ്പോഴും ഇറങ്ങാൻ മടിച്ച അല്ലുവിനെ രുദ്രൻ പിടിച്ചുവലിച്ചിറക്കി……. ശരീരത്തിലെ പാടുകൾ ഏതോ അടിപിടിയാണെന്ന് മനസ്സിലായതും സംശയദൃഷ്ടിയോടെ ഡോക്ടർ അവരെനോക്കി, രുദ്രന്റെ ഐഡി കാർഡ് കണ്ടതും ആ സംശയം മാറി,,,……. എന്താകുമെന്ന ഭയവും വെപ്രാളവും ആദിശൈലത്തെ ആകെ മുൾമുനയിൽ നിർത്താൻ തുടങ്ങിയിട്ട് മണിക്കൂറുകളായി…. തിരക്കാൻ പോയവന്റെയും വിവരമൊന്നുമില്ലാതായതോടെ എല്ലാത്തിന്റെയും ചങ്കിടിപ്പ് ഓരോ സെക്കന്റിലും കൂടിക്കൂടി വന്നു…….. ജോയ് , മോനെ ഒന്ന് വിളിച്ചുനോക്കേഡാ അവരെ…. എനിക്കെന്തോ ആകെക്കൂടി ഒരു ആവലാതി തോന്നുന്നു….

സുമിത്ര വിറളിപൂണ്ട മുഖത്തോടെ ജോയിച്ചനോട് പറഞ്ഞതും അവനൊരിക്കൽ കൂടി അല്ലുവിനെ വിളിക്കാനായി ഫോൺ എടുത്തു……… പെട്ടെന്നാണ് ഉമ്മറത്ത് ഒരു കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ടത്….. ആരാണാവോ ഈ സമയത്ത്… !!ഇനിയിപ്പോ അവരാകുമോ???????? വർധിച്ച വെപ്രാളത്തോടെ എല്ലാരും ഉമ്മറത്തേക്കോടി, ഒരാളൊഴികെ……………………. കൈകൾ കോർത്ത് കാറിൽ നിന്നിറങ്ങിയ രണ്ടുപേർ ആദ്യം അവരെ അത്ഭുതപ്പെടുത്തിയെങ്കിലും പൊടുന്നനെ ആ ഭാവം സന്തോഷത്തിന്റേതായി മാറി…,, നിറകണ്ണുകളോടെ അമ്മമാർ രണ്ടാളെയും പൊതിഞ്ഞു……………… മനസ്സിൽ നിറഞ്ഞ കുളിർമയോടെ അച്ഛന്മാർ പരസ്പരം നോക്കിചിരിച്ചു…….. പിള്ളേര് സെറ്റാണെങ്കിൽ ആകെ വണ്ടർ അടിച്ചിരിക്കുവാണ്…………………… ഡോക്ടർ അങ്കിൾ….

എല്ലാരുടെയും സ്നേഹപ്രകടനം ഒന്നൊതുങ്ങിയപ്പോൾ അവൾ ആദ്യം ചോദിച്ചത് അദ്ദേഹത്തെപറ്റിയായിരുന്നു….. അകത്തുണ്ട്,,,……. അയോഗിന്റെ മറുപടി കേട്ടതും അവൾ അകത്തേക്കോടി,, അവിടെ അവളെയും കാത്തെന്നപോലെ നിറപുഞ്ചിരിയോടെ അദ്ദേഹം ഇരിപ്പുണ്ടായിരുന്നു….. അങ്കിൾ……… സന്തോഷായില്ലേ എന്റെ കുട്ടിയ്ക്ക്………… നിറഞ്ഞമിഴികളോടെ നന്ദിസൂചകമായി അവൾ കൈകൂപ്പി ആാാ മനുഷ്യന് മുൻപിൽ, തനിക്കൊരു രണ്ടാം ജന്മം നൽകിയതിന്……. ന്തായിത് ശ്രാവണി????? നീ എന്റെയും മോള് അല്ലേടാ?? അല്ല, എവിടെ അലോക്??? അപ്പോഴേക്കും എല്ലാരും അകത്തേക്ക് വന്നിരുന്നു…….. കൈകൾ കൊണ്ട് അലോകിനെ അടുത്തേക്ക് ഡോക്ടർ വിളിച്ചതും അവൻ അടുത്തേക്ക് ചെന്നു….. ഞാൻ പറഞ്ഞില്ലേ അലോക്, സത്യസന്ധമായ പ്രണയം എന്നും വിജയിക്കുകയേയുള്ളൂ……

നിങ്ങളുടേത് സത്യമുള്ള ബന്ധമായിരുന്നു, ഇടയ്ക്ക് വന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ദാ ഇപ്പോൾ നിങ്ങൾ ഇങ്ങെനെ ഒരുമിച്ചത് അതുകൊണ്ട് മാത്രമാ…. അലോക് വിശ്വസിച്ചേല്പിക്കുകയാണ് ഞാൻ എന്റെ ഈ ചുണക്കുട്ടിയെ……. നോക്കിക്കോണം പൊന്നുപോലെ…… തന്നോട് ചേർന്നുനിന്നവളെ അവന്റെ അടുക്കലേക്ക് ചേർത്തുനിർത്തി അദ്ദേഹം പറഞ്ഞതിനെ നിറഞ്ഞ മനസോടെ അവൻ സ്വീകരിച്ചു……… മരണത്തിൽ പോലും ഒറ്റയ്ക്കാകില്ല സർ ഞാനിനി എന്റെ പെണ്ണിനെ….. അവന്റെ ആ ഉറച്ച ശബ്ദത്തിൽ നിഴലിച്ചിരുന്നു ആ പ്രണയത്തിന്റെ മാന്ത്രികത……. പിന്നെയും കുറച്ച് സമയം അവരുടെ കൂടെ ചിലവഴിച്ചിട്ടാണ് ഡോക്ടർ മടങ്ങിയത്…… ഈ സന്തോഷദിനത്തിന് മാറ്റുകൂട്ടാൻ അമ്മമാരുടെ വക പാല്പായസത്തോട് കൂടി എല്ലാർക്കുമുള്ള സദ്യ തയ്യാറായി…..

അതിനിടയ്ക്ക് തന്നെ നടന്നതെല്ലാവരോടും രുദ്രൻ പറയുകയും ചെയ്തു,,അവന്റെ കിളിപോയ സീൻ പോലും…. അതുകേട്ട് അയോഗ് രണ്ടിനെയുമൊന്ന് കൂർപ്പിച്ചുനോക്കി ശേഷം ഞാനിവിടെയുണ്ടേ എന്നതുപോലെ ആഷിയെയും…. അവൾ ആ നോട്ടം കണ്ടിട്ടും കാണാത്തപോലെ ഇരുന്നു…. പിന്നല്ല !! എല്ലാവരും അറിഞ്ഞതിന്റെ ശ്രീയുടെ ചമ്മൽ സഹിച്ചത് പാവം അവളുടെ കണ്ണേട്ടനായിരുന്നു, ആകെയുണ്ടായിരുന്ന മുതുകിലുംകൂടി അവളുടെ നഖങ്ങൾ ആഴ്ന്നിറങ്ങി………… നാളുകൾക്ക് ശേഷം ആ കുടുംബങ്ങൾ മനസ്സറിഞ്ഞ് സന്തോഷിക്കുകയാണിന്ന്… ഇനിയൊരു വേദന ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ… അതിനിടയിലും ചെറുനൊമ്പരമായി രണ്ട് ജോഡി കണ്ണുകൾ അവർക്കിടയിൽ പരസ്പരമുള്ളിലെ പ്രണയത്താൽ നീറുകയായിരുന്നു…………………… കുറച്ച് ജാടയിട്ട് മാധു നിന്നെങ്കിലും നന്ദയുടെ അവസാനഅടവിൽ അവൻ വീണു….ആ അടവ് നിങ്ങൾ ഊഹിക്കുമല്ലോ അല്ലെ… ഒന്നുമില്ലേലും ശ്രീയുടെയല്ലേ ചേച്ചി…?? 😬😜

അപ്പോൾ പിന്നെ നമുക്കിറങ്ങാം അല്ലെടോ??? സുമിത്രയോട് ദേവൻ ചോദിച്ചത് കേട്ട് എല്ലാർക്കും ചെറിയൊരു സങ്കടായി…. കുറേനേരമായി എല്ലാവരും കൂടി ആ വീട് തലതിരിച്ചുവെക്കുകയായിരുന്നു……… ഞാനിപ്പോൾ വരാമേ, ഫോൺ ചാർജിനിട്ടിരിക്കുവാ…….. ഇറങ്ങാൻ നേരം എന്തോ ഓർത്തതുപോലെ ജോയിച്ചൻ അകത്തെ റൂമിലേക്ക് ചെന്നതും ഒപോസിറ്റ് റൂമിൽനിന്ന് ആരോടോ ഫോണുംവിളിച്ച് ജനാലക്കൽ ജാൻവി നിൽക്കുന്നത് അവൻ കണ്ടു …… എന്തോ, ആ നിമിഷം അവൻ പഴയ ജോയലായി.. അവളുടെ സ്വന്തം ജോ……… കാലങ്ങളായി മനസ്സിലിട്ടകൊണ്ടുനടന്ന പ്രണയത്തിന്റെ തീവ്രതയോ എന്തോ അവന്റെ കാലുകൾ ആ മുറി ലക്ഷ്യമാക്കി നടന്നു…………………. ആഹ്ഹ്ഹ്……… അമ്മേ…. !! പെട്ടെന്നൊരു നിലവിളി ഉയർന്നു…. അയ്യോ, അത് ജോയുടെ ശബ്ദമാണല്ലോ…. നിലവിളി കേട്ടതും എല്ലാരുംകൂടി അകത്തേക്കോടി…..

ശബ്ദം കേട്ടഭാഗത്തെത്തിയതും കണ്ടത്…,, നിലത്ത് കിടക്കുന്ന ജോയിച്ചനെയും അവന് നേരെ നിൽക്കുന്ന ജാൻവിയെയുമാണ്… അവളാകെ വിളറിവെളുത്തിരുന്നു……… എന്താ മോനെ.. എന്താ പറ്റിയെ..???? വിശ്വനും ദേവനും കൂടി അവനെ പിടിച്ചെഴുന്നേല്പിച്ചു, അപ്പോഴേക്കും അമ്മമാരും പെൺപിള്ളേരും കൂടി ജാൻവിയ്ക്കരികിലെത്തി… ന്താപ്പോ ഇവിടെ നടന്നേ?? ലെവളുടെ നില്പ് കണ്ടിട്ട് എന്തോ പന്തികേടുണ്ട്….. അയോഗ് ശബ്ദം താഴ്ത്തി അലോകിന്റെയും രുദ്രന്റെയും കാതോരം പറഞ്ഞതും അവരത് സമ്മതിച്ചതുപോലെ തലയാട്ടുകയും ചെയ്തു…… എന്താടാ ജോയ്,,, നീ എങ്ങെനെയാ വീണേ..?? ദേവന്റെ ചോദ്യം കേട്ടതും അവന്റെ കണ്ണുകൾ നേരെ പോയത് അവളിലേക്കായിരുന്നു,, കുറച്ച് മുൻപുള്ള നിമിഷത്തിലേക്കവന്റെ മനസ്സ് പോയി…… അവന്റെ വരവ് അവളറിഞ്ഞിരുന്നില്ല ഫോൺകാളിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ……………….

തൊട്ടരികിൽ ഒരു സാമീപ്യം അരിഞ്ഞതും ഞെട്ടലോടെ അവൾ തിരിഞ്ഞു…. അവിടെ തൊട്ടരികിൽ ജോയിച്ചനെ കണ്ടതും അവളൊന്ന് പകച്ചു…………. അവന്റെ സാമീപ്യം അവളെ പഴയ ജാൻവിയാക്കാൻ തുടങ്ങിയിരുന്നു, എന്നാൽ തൊട്ടടുത്ത നിമിഷം ആ വീഡിയോ അവളുടെ ഓർമയിലിരച്ചെത്തിയതും ദേഷ്യത്തോടെ അവളവനെ നോക്കി…… പോലീസ് ആയപ്പോഴെങ്കിലും നന്നായിയെന്ന് കരുതി, ഇപ്പോഴും ആ പെണ്ണ് പിടിയൻ സ്വഭാവത്തിന് മാറ്റമില്ല അല്ലെ….. ഒറ്റയ്ക്ക് നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ സഹിക്കുന്നില്ലേ?????? മനഃപൂർവമല്ലെങ്കിലും ആ നാവിൽ നിന്നു വന്ന വാക്കുകൾ കേട്ടവന്റെ ഹൃദയം പിടഞ്ഞു….

ഒരിക്കൽ പോലും ഒരുപെണ്ണിനെയും വേണ്ടാത്ത രീതിയിൽ നോക്കിയിട്ടില്ല എന്നവളുടെ മുഖം കൈകുമ്പിളിലേന്തി ആ കണ്ണുകൾ നോക്കി പറയാൻ അവന്റെ ഉള്ള് തുടിച്ചുവെങ്കിലും അതിന്മുൻപേ റൂമിൽനിന്ന് പോകാനായി അവളവനെ പിടിച്ചു തള്ളി………… പക്ഷെ, പണ്ടേ അവള് തള്ളുമ്പോൾ എവിടേലും ഇടിച്ച് വീഴലാണല്ലോ അവന്റെ പണി, അതിവിടെയും സംഭവിച്ചു, നിയന്ത്രണം കിട്ടാതെ ഇത്തവണ ചെന്നിടിച്ചത് ഷെൽഫിലും വീണതിനിടയ്ക്ക് കട്ടിലിന്റെ അറ്റത്തുമായിരിന്നു….. ജോയിച്ചാ…… അല്ലുവിന്റെ വിളികേട്ട് അവൻ പെട്ടെന്ന് യാഥാർഥ്യത്തിലേക്ക് വന്നു,,,,,,… അത്,, ഞാൻ…….. കാലുതെന്നി വീണതാ…. വായിൽവന്ന ക്ളീഷേ കള്ളം അവൻവെച്ചു കാച്ചി,,,, അതിന് നീ ന്തിനാ ഇവിടെവന്നെ? നിന്റെ ഫോൺ അപ്പുറത്തെ റൂമിലല്ലെ ചാർജിനിട്ടിരിക്കുന്നത്??

ഒരു കള്ളം പറഞ്ഞന്നൊഴിയാൻ സമ്മതിക്കാതെ അവനോടുള്ള അടുത്ത ചോദ്യവുമായി രുദ്രനെത്തി….. അത് പിന്നെ, ഞാൻ അത് മറന്നുപോയി… ഇവിടെയാണെന്ന് കരുതിയാ……. തുടരെത്തുടരെ അവൻ പറഞ്ഞ കള്ളങ്ങൾ മറ്റുള്ളവർ വിശ്വസിച്ചെങ്കിലും വിശ്വസിക്കാത്ത കുറച്ചുപേർ അവനെ കൂർപ്പിച്ചുനോക്കി, ആ നോട്ടം കണ്ടതും അവന്റെ മുഖം മെല്ലെ താണു………… എന്താ മോളെ ഇത്? അവൻ വീണുകിടന്നപ്പോൾ നിനക്കൊന്ന് പിടിച്ചെഴുന്നേല്പിച്ചൂടായിന്നോ?? അഖിലിന്റെ ചോദ്യം കേട്ട് നീരസവും കുറ്റബോധം കലർന്ന ഒരുപാട് ഭാവത്തോടെ അവളവനെ നോക്കി… ആ മനസ്സിലിപ്പോഴും നേരത്തെ കേട്ട വാക്കുകളായിരുന്നു.. ആരോടുമൊന്നും പറയാതെ തിരിഞ്ഞ് നടക്കാൻ ഭാവിച്ചു… … ആഹ് ജോയിച്ചാ…..

അല്ലു അവന്റെ അടുത്തേക്ക് ചെന്നു,,, മുട്ടിനുമേൽ കൈവെച്ചുകൊണ്ട് കണ്ണടച്ചുപിടിച്ച് വേദന സഹിച്ചുനിൽക്കുന്ന അവന്റെ മുഖം കണ്ട് അല്ലുവിന് സഹിച്ചില്ല……… അയോഗ്………. അല്ലുവിന്റെ വിളികേട്ടതും അവനോടിവന്ന് അവന്റെ പാന്റിന്റെ മുകളിലൂടെ കാലിൽ അമർത്തി തടവി… പാദത്തോട് ചേർന്ന് അവനൊന്ന് തടവിയതും വേദനകൊണ്ട് ജോയിച്ചന്റെ മുഖം ചുളിഞ്ഞു….. ലെഫ്റ്റ് ലെഗിന് ചെറിയ ഫ്രാക്ചർ ഉണ്ടെന്ന് തോന്നുന്നു… തല്കാലം ഇവനെയും എടുത്തോണ്ട് ഹോസ്പിറ്റലിൽ പോകാം… എക്സ്റേ എടുത്തുനോക്കാം,,,……. അയോഗിന്റെ വാക്ക് കേട്ടതും ജാൻവിയുടെ മുഖം ഒരുതരത്തിൽ വേദനയാൽ നിറഞ്ഞു, അത് മനസിലാക്കിയെന്നോണം മായ അവളുടെ തോളിൽ കൂടി കൈയിട്ടു,ചേർത്തുനിർത്തി……….

രുദ്രാ….. അലോകിന്റെ വിളികേട്ടതും രുദ്രനും അവർക്കരികിലേക്ക് വന്നു, ജോയിച്ചൻ എതിർത്തെങ്കിലും രണ്ടും കൂടി അവനെ പൊക്കിയെടുത്തു……… കാറിനരികിലെത്തിയപ്പോൾ അയോഗ് ആദ്യമകത്തുകയറി, ശേഷം ആ ഇടതുകാൽ പൊക്കിക്കൊണ്ട് ജോയിച്ചനെ കയറ്റി പിന്നാലെ രുദ്രനും, രുദ്രൻ കയറിയതും ഡോർ അടച്ചിട്ട് അലോക് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി കൂടെ മാധുവും….. നേരെ അയോഗിന്റെ ഹോസ്പിറ്റലിലേക്ക് പോയി,,,,….. എന്താടാ സംഭവിച്ചത്…..???? പോകുംവഴി രുദ്രൻ കാര്യം അന്വേഷിച്ചു……… ഞാൻ പറഞ്ഞില്ലേ റൂഡി … കാലു തെന്നിവീണതാ……. ടാ കോപ്പേ നിന്റെ കള്ളം ഒന്നുമറിയാത്ത ആ പാവങ്ങൾ വിശ്വസിക്കും ഞങ്ങളോട് വേണ്ടാ അത്… മര്യാദയ്ക്ക് പറയെടാ എന്താ സംഭവിച്ചത്?????

ജോയിച്ചന്റെ വേദന സഹിച്ചുകൊണ്ടുളള മുഖം കണ്ടതുമുതൽ ദേഷ്യത്തിലായിരുന്ന അലോക് അവൻ വീണ്ടും അതേ കള്ളം തുടരുന്നത് കണ്ടപ്പോൾ പൊട്ടിത്തെറിച്ചു…….. അല്ലു……..,,,,,…. ആ വിളിയിൽ നിറഞ്ഞ വേദന മറ്റാരേക്കാളും അല്ലുവിന് മനസ്സിലായി……………… ഒരുനിമിഷം അവൻ പിന്തിരിഞ്ഞു നോക്കി….,, കാലിലെ വേദനയേക്കാൾ ആ മിഴിയിൽ നിറഞ്ഞത് മനസ്സിനേറ്റ നീറ്റലാണെന്ന് അവന് മനസിലായി…… ആ മനസ്സിൽ ഇപ്പോഴും എനിക്ക് ഒരു പെണ്ണ്പിടിയന്റെ സ്ഥാനമാ… ഒന്ന് കാണാൻ വേണ്ടിയാ ഒരുനിമിഷമെങ്കിലും ആ സാമീപ്യം അറിയാൻ വേണ്ടിയാ ഞാൻ അവളുടെ അടുത്തേക്ക് ചെന്നത്… പക്ഷെ…….. സംഭവിച്ചകാര്യങ്ങളെല്ലാം അവരോട് പറയുകയായിരുന്നു ജോയിച്ചൻ…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എന്ത് പറയണമെന്നറിയാതെ അവർ പരസ്പരം നോക്കി………. ജോയിച്ചാ….. ടാ നീ വിഷമിക്കാതെ… മാധു അവനെ സമാധാനിപ്പിക്കാനായി പറഞ്ഞുവെങ്കിലും അവനറിയാമായിരുന്നു ആ മനസ്സിനത്ര പെട്ടെന്നൊന്നും സമാധാനിക്കാനാവില്ലെന്ന്….. പരസ്പരം പിന്നീടൊന്നും പറയാതെ മൗനം തളംകെട്ടിനിന്ന കുറച്ച് നേരത്തിനുശേഷം ഹോസ്പിറ്റലിലെത്തി,, നേരെ എക്‌സ്‌റേ റൂമിലേക്ക് കൊണ്ടുപോയി…… അപ്പോഴേക്കും അയോഗ് തന്റെ ക്യാബിനിലേക്ക്പോയി…… എക്സ്റേ റിസൾട്ട്‌ നേഴ്സ് കൊണ്ടുവരുന്നതുവരെ അവരാരും മിണ്ടിയിരുന്നില്ല….. ജോയിച്ചാ,……. എക്‌സ്‌റേ നോക്കിയതിനുശേഷം അയോഗ് അവനെ വിളിച്ചു…… എന്താ അയോഗ് എന്തെങ്കിലും ഇഷ്യൂസ്??? പേടിക്കാനൊന്നുമില്ല മാധുവേട്ടാ…

എക്സ്റേയിൽ പറ്റെലാർഡിസ്‌ക്ലോഷൻ കാണിക്കുന്നുണ്ട്, പിന്നെ ലോവർ ലെഗിൽ ഒരു ഫ്രാക്ചറും……. ഓഹ്, അപ്പോൾ പ്ലാസ്റ്റർ ഇട്ട് കുറച്ചുദിവസം കിടക്കണമല്ലൊ…. മ്മ് മ്മ്…….. അവർ ഡോക്ടർമാർ പരസ്പരം പറയുന്നതൊന്നും മനസ്സിലാകാതെ മൂന്നെണ്ണം നിൽക്കുകയാണ്, പണി കിട്ടിയെന്ന് മാത്രം മൂന്നിനും മനസ്സിലായിട്ടുണ്ട്….. അയോഗേ… മനസ്സിലാവുന്ന ഭാഷയിൽ ഒന്ന് പറഞ്ഞതാ എത്ര ദിവസം കിടക്കണം ഞാൻ?????? ജോയിച്ചൻ ദയനീയഭാവത്തിൽ അവനെ നോക്കിക്കൊണ്ട് ചോദിച്ചു…… ജോയലെ അത് നിന്റെ കാൽപ്പാദത്തിൽ ഫ്രാക്ചറുണ്ട് കൂടെ കാലിലെചിരട്ടയ്ക്ക് ഒരു തിരിവ് സംഭവിച്ചിട്ടുണ്ട്,,കുറച്ചുദിവസം പ്ലാസ്റ്റർ ഇട്ട് കിടക്കണം.. കാലിന് നോ സ്‌ട്രെയിൻ…… ഒൺലി ബെഡ്‌റെസ്റ്….. ഹാ അടിപൊളി…. !!!!

അല്ലുവിന്റെ കമെന്റ് കേട്ട് ജോയിച്ചൻ അവനെയൊന്ന് കൂർപ്പിച്ചുനോക്കി…… സിസ്റ്റർ…,,,,,,…. അകത്തേക്ക് വന്ന സിസ്റ്ററിന്റെ കൈയിൽ പ്രിസ്ക്രിപ്ഷനും കൊടുത്ത്‍ സ്ട്രെക്ച്ചറിൽ ജോയിച്ചനെ അറ്റൻഡ്ർമാരോട് കൊണ്ടുപോകാൻ പറഞ്ഞു……….. അല്ലു, ഈ കാര്യം ഇങ്ങെനെ ഇനി വിട്ടാൽ ശെരിയാവില്ല… പാവം ശെരിക്കും വേദനിക്കുന്നുണ്ട്…….. രുദ്രൻ അവനെ കൊണ്ടുപോയ ഭാഗത്തേക്ക് നോക്കികൊണ്ട് പറഞ്ഞു…. ഹാ ശെരിയാ,, കാലിന് നല്ല വേദനയുണ്ടാകും അവന്……… !! ഹേ…. ടാ കോപ്പേ ഞാൻ ഉദ്ദേശിച്ചത് ജാൻവിയുടെ കാര്യമാ……. അലോകിന്റെ തലയ്ക്കിട്ടൊരു കൊട്ടും കൊടുത്ത്കൊണ്ട് രുദ്രൻ പറഞ്ഞു…….. രുദ്രൻ പറഞ്ഞത് ശെരിയാ, എങ്ങേനെയേലും അത് ശെരിയാക്കണം വർഷങ്ങൾ കുറേ ആയില്ലേ ചെയ്യാത്ത കുറ്റം കാരണം അവനിങ്ങെനെ കേൾക്കാൻ തുടങ്ങിയിട്ട്…. !!

മാധുവിന്റെ അഭിപ്രായംകൂടി വന്നതോടെ അലോക് അയോഗിനെ നോക്കി… അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു….. അപ്പോൾ എങ്ങേനെയാ കാര്യങ്ങൾ? ഓപ്പറേഷൻ തുടങ്ങുവല്ലേ? സന്തോഷത്തോടെ അവൻ വലതുകൈ അവർക്ക് മുന്നിലേക്ക് നീട്ടികൊണ്ട് ചോദിച്ചു…. പിന്നല്ല…. !! അവന്മാർ അവന്റെ കൈകളിൽ കൈചേർത്തുകൊണ്ട് വിളിച്ചുപറഞ്ഞു… ഡേയ് ഓപ്പറേഷന്റെ പേര് ഫിക്സ് ചെയ്തില്ലല്ലോ……? അതിത്ര ചിന്തിക്കാൻ എന്തിരിക്കുന്നു? ഓപ്പറേഷൻ ജോയ്‌വി അലോകിന്റെ ചോദ്യത്തിന് കൂളായിയാണ് അയോഗ് ഉത്തരം പറഞ്ഞത്…. പൊളിച്ചു !!അപ്പോൾ ഇന്നുമുതൽ നമ്മൾ ഓപ്പറേഷൻ ജോയ്‌വിയിലേക്ക്………. ഒരിക്കൽ കൂടി അവർ ചേർത്തുപിടിച്ച കൈകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു……. പ്ലാസ്റ്ററൊക്കെ ഇട്ടുകൊണ്ട് കുറച്ചുനേരത്തിനു ശേഷം അവിടേക്ക് ജോയലിനെ കൊണ്ടുവന്നു…..

രുദ്രനും അയോഗും ചേർന്ന് അവനെ കാറിലേക്ക് കയറ്റി…….മാധുവാണ് ഇത്തവണ ഡ്രൈവിങ് സീറ്റിൽ…. മാധവത്തിന്റെ ഗേറ്റ് കടന്നതും ജോയിച്ചൻ സംശയത്തോടെ അല്ലുവിനെ നോക്കി….. നീ നോക്കേണ്ട,,,, ഇനി നീ ഇവിടെയാണ്.. തന്നത്താനെ വണ്ടിയെടുത്ത്‍ പോകാറാകുമ്പോൾ പൊയ്ക്കോ.. അതുവരെക്കും ഇവിടെയാണ്……. ടാ…. എന്തോപറയാൻ അവൻ ഭാവിച്ചതും ചുണ്ടിന്മേൽ ചൂണ്ടുവിരൽ വെച്ചുകൊണ്ട് മിണ്ടരുത് എന്നർത്ഥത്തിൽ അവൻ ജോയിച്ചനെ നോക്കി…… നിന്നെ നോക്കാൻ വേണ്ടിയൊന്നുമല്ല ഇങ്ങോട്ട് കൊണ്ടുവന്നേക്കുന്നെ എന്റെ അമ്മയ്ക്ക് ഒരേപരാതിയാ, അവരുടെ ജോയ്മോനെ കാണാൻ കിട്ടാനേയില്ലെന്ന്….. അതങ്ങ് തീർക്കാനാ….. അല്ലാതെ മോനെ നോക്കാൻ എന്റെ പട്ടിവരും…. കുറച്ച് ഗൗരവത്തോടെ അല്ലു പറഞ്ഞത് കേട്ട് വീർത്തുകെട്ടിനിന്ന ജോയിച്ചന്റെ മുഖമൊന്ന് തെളിഞ്ഞു…..

മോനെ അല്ലു…. ന്തോ…….. നോക്ക് രുദ്രെട്ടാ രണ്ടിന്റെയും സ്നേഹം….. !! അടയും ചക്കരയും പോലുണ്ട്…. അല്ലെ മാധു? അതെയതെ………. അങ്ങെനെ തമ്മിൽ കളിയാക്കിയും ചിരിച്ചും അവർ മാധവം തറവാടിന് മുന്നിലെത്തി……. അവിടെ കാത്തിരുന്ന ദേവന്റെ സഹായത്തോടെ അവർ ജോയിച്ചനെ താഴെയുള്ള ഗസ്റ്റ്റൂമിലേക്ക് കിടത്തി…… സുമിത്രയും വിശ്വനും നന്ദിനിയും അവിടെയുണ്ടായിരുന്നു എല്ലാരോടും കാര്യമെല്ലാം പറഞ്ഞു നാൽവർസംഘം പുറത്തേക്കിറങ്ങി…. അപ്പോൾ അടുത്തത്..,, “ഓപ്പറേഷൻ ജോയ്‌വി “”….. (തുടരും )

ആദിശൈലം: ഭാഗം 54

Share this story