ദാമ്പത്യം: ഭാഗം 22

ദാമ്പത്യം: ഭാഗം 22

എഴുത്തുകാരി: തുഷാര ലക്ഷ്മി

പാതിതുറന്നു കിടന്നിരുന്ന വാതിൽ തുറന്നു അഭി മുറിയിലേയ്ക്കു കയറിയതും കണ്ടു തല വഴി പുതപ്പ് മൂടി കിടക്കുന്ന ആര്യയെ….അതുകണ്ടവന് ചിരി പൊട്ടി….തന്റേതാവാൻ സമ്മതമറിയിച്ചതിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയാണു അവളുടെ ആ കിടപ്പ് എന്നോർത്തതും അവനിൽ സന്തോഷം നിറഞ്ഞു…. വാതിൽ അടച്ചു അവൾക്കടുത്തേയ്ക്കു നടക്കുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടുന്നതറിഞ്ഞു…..പക്ഷേ അപ്പോഴും മുറിയിൽ നിന്നു ബാൽക്കണിയിലേയ്ക്കിറങ്ങുന്ന വാതിൽ അടയ്ക്കാൻ അവന് മനസ്സ് വന്നില്ല….

ഇരുളിമ പടർത്തി ആർത്തുപെയ്യുന്ന മഴയുടെ കുളിരിൽ തന്റെ പ്രിയപ്പെട്ടവളെ സ്വന്തമാക്കാനവന്റെ മനസ്സ് വെമ്പി…ഒരു മഴ മേഘത്തെ പോലെ തന്റെ മനസ്സുമിപ്പോൾ തുടികൊട്ടുകയാണ് ശ്രീയിൽ ആർത്തലച്ചു പെയ്തൊഴിയാൻ…… അവളുടെ അടുത്ത് വന്നു ചേർന്നു കിടന്നു അവൻ……ഒരുപാടു മോഹിച്ച നിമിഷം….അവൻ ഒന്നു തിരിഞ്ഞു അവളെ ചേർത്തു പിടിച്ചു…. “” ശ്രീക്കുട്ടി….. “” അത്രയേറെ പ്രണയത്തോടെ വിളിച്ചു… പ്രതികരണം ഒന്നുമില്ലാതെ കിടക്കുന്ന അവളെ ഒടുവിൽ അവൻ തന്നെ തിരിച്ചു കിടത്തി മുഖത്തു നിന്നു പുതപ്പെടുത്ത് മാറ്റി….. കണ്ണടച്ച് കിടക്കുന്നവളെ തട്ടിവിളിക്കുമ്പോഴും പ്രതികരണമില്ലായെന്നു കണ്ടു നെറ്റിത്തടത്തിൽ അമർത്തി ചുംബിച്ചു…

കണ്ണുകൾ തുറന്ന് അവനെ നോക്കുമ്പോൾ തന്നെ കണ്ണിമ ചിമ്മാതെ നോക്കി കിടക്കുന്ന അഭിയെ കണ്ടവൾ പരിഭ്രമത്തോടെ നോട്ടം മാറ്റി… നീ പറഞ്ഞത് സത്യമാണോ ശ്രീ???സമ്മതമാണോ നിനക്ക്??? അവൾ ആദ്യം സമ്മതമാണെന്നും പിന്നെ അല്ലെന്നും പിന്നെയും ആണെന്നുമുള്ള അർത്ഥത്തിൽ തലയാട്ടി….അവനത് കണ്ടു ചിരി പൊട്ടി…. പേടിക്കണ്ട….ഞാൻ അല്ലേ!!…നമ്മൾ അല്ലേ!!… കാതോരം അവൻ മൊഴിഞ്ഞപ്പോൾ അവന്റെ ചൂട് ശ്വാസമേറ്റവൾ ഒന്നു പുളഞ്ഞു…. നാണവും,പേടിയും കൊണ്ടവൾ വിറയ്ക്കുന്നുണ്ടായിരുന്നു….അവനവളുടെ മുഖം വിരൽത്തുമ്പിനാൽ ഉയർത്തി താടി തുമ്പിൽ ചുംബിച്ചു…..

അവൾ അവനെ ഇറുകെ പുണർന്നു….ഒന്നായി മാറാൻ ആ നിമിഷം അവരുടെ മനസ്സും ശരീരവും വെമ്പൽ കൊണ്ടു…. അവൻ അവളുമായി ഒന്നു മറിഞ്ഞു…അവന്റെ കീഴിലായി അതിവേഗമിടിക്കുന്ന ഹൃദയയുമായി അവൾ കിടന്നു….അവളുടെ ശരീരത്തിലെ ഇളം ചൂടും പുറത്തു നിന്നു തലോടിയെത്തുന്ന മഴയുടെ കുളിരും അവനിൽ വികാരമുണർത്തി….ഓരോ അണുവിലും അഭിയുടെതായി മാറാൻ അവളും കൊതിക്കുകയായിരുന്നു….. പതിയെ അവൻ അവളിലേയ്ക്ക്‌ ചേർന്നു മുഖം മുഴുവൻ ചുംബനം കൊണ്ടു മൂടി….ശരീരങ്ങൾ പോലെ ചുണ്ടുകളും തമ്മിൽ പുണർന്നു കൊണ്ടിരുന്നു….തങ്ങൾക്കു തടസമായിരുന്നതെല്ലാം അഭി അവളിൽ നിന്നു പറിച്ചു മാറ്റിയിരുന്നു….

അവന്റെ മുന്നിൽ നഗ്നയാണെന്നോർത്തതും ഒരു പിടിച്ചിലോടെ അവൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു……പക്ഷേ അതവന്റെ ആവേശം വർദ്ധിപ്പിച്ചതല്ലാതെ ഒരു ചലനവും സൃഷ്ടിക്കാൻ അവൾക്ക് സാധിച്ചില്ല…..അവളുടെ എതിർപ്പുകളെല്ലാം തന്റെ ചുംബനം കൊണ്ടവൻ തടഞ്ഞു…… ആദ്യമായി അറിയുന്ന അനുഭൂതിയിൽ മറ്റെല്ലാം മറന്നു കൊണ്ടവൻ അവളിൽ പടർന്നു കയറി….പ്രിയപ്പെട്ടവന്റെ പ്രണയഭാവം അതുപോലെ സ്വീകരിച്ചു അവനിൽ ലയിച്ചു അവളും…..അവരുടെ ആദ്യ സംഗമം ആഘോഷിക്കുന്ന പോലെ പുറത്ത് മഴ ആർത്തിരമ്പി പെയ്തുകൊണ്ടിരുന്നു……… കാത്തിരിപ്പിന് അവസാനമായി… മനസ്സുകൊണ്ടും,ശരീരം കൊണ്ടും അവൾ തന്റെ സ്വന്തമായിരിക്കുന്നു….. “”

“””” താങ്ക്യൂ!!!!…… “”””””” ചേർത്തു പിടിച്ചു അവനവളുടെ കാതോരം മൊഴിഞ്ഞു…..ഇടയ്ക്കിടെ തന്റെ സ്നേഹം അവൻ ചുംബനങ്ങളായി അവളുടെ നെറ്റിത്തടത്തിൽ ചൊരിഞ്ഞു കൊണ്ടിരുന്നു….. ഭക്ഷണം വാരി കൊടുത്തും, ഉറങ്ങുന്നതുവരെ തലോടൽ താരാട്ടായി നൽകിയും തന്നെ പൂർണ്ണനാക്കിയവളോടുള്ള സ്നേഹവും, കരുതലും പ്രകടിപ്പിച്ചു കൊണ്ടിരുന്നു അഭി….. ഒരു പുതപ്പിനുള്ളിൽ തന്നോട് ചേർത്തു അവളെ ഇറുകെ പുണർന്നു കിടക്കുമ്പോൾ അവന്റെ മനസ്സും പെയ്തൊഴിഞ്ഞ മാനം പോലെ തെളിഞ്ഞു സന്തോഷത്തിന്റെ പൂനിലാവ് തിളങ്ങി നിന്നിരുന്നു….. ❤❤❤

നിമിഷയെ ഡെർമറ്റോളജിസ്റ്റിനെ കാണിച്ചശേഷം മരുന്ന് വാങ്ങാനായി ഹോസ്പിറ്റൽ ഫർമസിയിൽ നിൽക്കുകയാണ് അരവിന്ദ്….നിമിഷ കുറച്ച് മാറി അക്വേറിയത്തിനടുത്ത് നിൽക്കുന്നുണ്ട്…ഫർമസിൽ നിന്നു തന്ന കവറിൽ എല്ലാമുണ്ടെന്നു ഉറപ്പുവരുത്തി തിരിഞ്ഞതും ആരുമായോ കൂട്ടിയിടിച്ചു….കയ്യിലിരുന്ന കവർ തറയിൽ വീണത് അയാൾ തന്നെ കുനിഞ്ഞെടുത്തു….. സോറി….ഞാൻ ശ്രദ്ധിച്ചില്ല…. കവർ തനിക്ക് നേരെ നീട്ടി അയ്യാൾ പറഞ്ഞു…. “””” ഏട്ടാ!!!….”””” മറുപടി പറയുന്നതിനു മുൻപേ നിമിഷ അടുത്തേയ്ക്കു വന്നു….അവളുടെ വിളിയിൽ അയ്യാളും തിരിഞ്ഞു നോക്കിയിരുന്നു…. നിമിഷ!!…

നീ…. എത്ര നാളായി കണ്ടിട്ട്…??മുഖത്ത് എന്ത് പറ്റിയതാ..??? അയാളുടെ ചോദ്യം കേട്ട് അരവിന്ദ് രണ്ടു പേരെയും മാറി മാറി നോക്കി…. അലർജി ആയതാ….പിന്നെ ഇതെന്റെ ഹസ്ബൻഡ് അരവിന്ദ് …ബാങ്കിൽ വർക്ക്‌ ചെയ്യുന്നു… നിമിഷ അരവിന്ദിനെ അയാൾക്ക്‌ പരിചയപ്പെടുത്തുകയാണ്…. ഹലോ അരവിന്ദ്!!…ഞാൻ വെങ്കിടേഷ് അയ്യർ…നിമിഷയുടെ സീനിയർ ആയിരുന്നു കോളേജിൽ….അവിടെ നിന്നിറങ്ങിയതിൽ പിന്നെ ഇവരെ ആരെയും കണ്ടിട്ടില്ല… വെങ്കിടേഷ് എന്ത് ചെയ്യുന്നു??? ബിസിനസ്‌ ആണെടോ…..ആട്ടെ നീ ഇപ്പോ എന്ത് ചെയ്യുന്നു നിമിഷ….?? സ്വസ്ഥം ഗൃഹഭരണം…. നിമിഷ തെല്ലു വിഷമത്തോടെ പറഞ്ഞു… വിശ്വസിക്കാൻ പറ്റുന്നില്ല….പഠിക്കാൻ മിടുക്കിയായിരുന്നല്ലോ താൻ….

കോളേജിന്റെ റാങ്ക് പ്രതീക്ഷ…..എന്നിട്ടും എന്ത് പറ്റിയെടോ…?? വെങ്കിടേഷ് കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടത് പോലെ പറഞ്ഞു… അതൊക്കെ ഒരു കഥയാണു വെങ്കിടേഷ്….എനിക്ക് കോഴ്സ് പൂർത്തിയാക്കാൻ സാധിച്ചില്ല…..അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ എന്നെ തനിച്ചാക്കി അങ്ങ് പോയി…..പിന്നെ അച്ഛന്റെ ബന്ധുക്കൾ സ്വത്തുക്കളെല്ലാം പങ്കിട്ടെടുത്തു എന്നെ പടിയിറക്കി…..ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ പഠിക്കാനൊന്നും പിന്നെ പറ്റിയില്ല….. നിമിഷ കരഞ്ഞു കൊണ്ടു പറഞ്ഞു നിർത്തി…..അരവിന്ദ് വിഷമത്തോടെ അവളെ ചേർത്തു പിടിച്ചു….. സോറി നിമിഷ….ഞാനിതൊന്നും അറിഞ്ഞില്ലെടോ……തന്നെ ഞാൻ കഴിഞ്ഞതൊക്കെ ഓർമിപ്പിച്ചു വിഷമിപ്പിച്ചു അല്ലേ……??

സാരമില്ല വെങ്കി…..എനിക്ക് വിഷമമൊന്നുമില്ല….. അത്രയും വിഷമങ്ങൾ തന്നത് കൊണ്ടാവും എനിക്ക് എന്റെ അരവിന്ദേട്ടനെ തന്നത് ദൈവം…..അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം….. നിമിഷ പറയുന്നത് കേട്ട് അരവിന്ദ് പ്രണയപൂർവം അവളെ ഒന്നുകൂടി തന്നോട് ചേർത്തു നിർത്തി….. ഹേയ്…..റൊമാൻസ് ഒക്കെ വീട്ടിൽ ചെന്നിട്ട് ആകാം രണ്ടാൾക്കും…ഇതേ ഒരു പബ്ലിക് പ്ലേസ് ആണ്…. അവൻ പറഞ്ഞത് കേട്ട് പെട്ടെന്ന് രണ്ടാളും അകന്നുമാറി…. വെങ്കി എന്താ ഇവിടെ…???ഒന്നു ചൂളിയെങ്കിലും അത് മറച്ചു അരവിന്ദ് ചോദിച്ചു… എന്റെ ഒരു ഫ്രണ്ട് ഇവിടെ വർക്ക്‌ ചെയ്യുന്നുണ്ട്…. അവനെ കാണാൻ വന്നതാ…..

വെങ്കിടേഷിന്റെ പെരുമാറ്റം അരവിന്ദിന് ഇഷ്ടപ്പെട്ടിരുന്നു…. എന്നാൽ ശരിയെടോ….ഞങ്ങൾ പോട്ടെ….മോള് നോക്കിയിരിക്കുകയാവും… ഓക്കേ ഗയ്‌സ്…സീ യൂ ദെൻ…… അരവിന്ദും വെങ്കിയും കൈ കൊടുത്ത് പിരിഞ്ഞു…..രണ്ടാളും പോകുന്നത് നോക്കി നിന്നു വെങ്കി…..മുന്നിലേയ്ക്ക് നടന്ന ശേഷം അരവിന്ദ് കാണാതെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ച നിമിഷയെ കയ്യുയർത്തി തംസ്അപ്പ് കാണിച്ചു ഒന്നു കണ്ണിറുക്കി ചിരിച്ചു അവൻ….. 💙🎼💙

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…..അതിനോടൊപ്പം അഭിയുടെയും ആര്യയുടെയും പ്രണയം ശക്തമായികൊണ്ടിരുന്നു…..കൂടെ ആര്യയും പ്രീതയും തമ്മിൽ ദൃഡമായൊരു ആത്മബന്ധം ഉടലെടുക്കുകയും ചെയ്തു….. ഇതിനിടയിൽ രണ്ടു തവണ അഭിയും ആര്യയും നാട്ടിൽ പോയി വന്നു….അഭിയെ പേടിച്ചോ,വെങ്കിയുടെ നിർദ്ദേശമനുസരിച്ചതു കൊണ്ടോ നിമിഷയും അധികം അവരുടെ മുന്നിലേയ്ക്ക് ചെല്ലാതെ നിന്നു… ആര്യ എൺപത് ശതമാനം മാർക്കോടെ പിജി പാസ്സായി….അവളെക്കാൾ കൂടുതൽ അതിൽ സന്തോഷിച്ചത് അഭിയായിരുന്നു…..തുടർന്ന് പഠിക്കുക എന്ന അഭിയുടെ നിർദ്ദേശത്തെ,

കുറച്ച് നാൾ വീട്ടുകാരിയായി ഒതുങ്ങിക്കൂടി ജീവിക്കണമെന്ന ന്യായം പറഞ്ഞു നിർദാക്ഷിണ്യം തള്ളി ആര്യ….അരവിന്ദിൽ നിന്നൊരിക്കലും ലഭിക്കാത്ത സ്നേഹവും,കരുതലും നൽകുന്ന അഭിയിലേയ്ക്ക് ചുരുങ്ങിയിരുന്നു അവളുടെ ലോകം…..അതാസ്വദിച്ച് അവന്റെ സ്നേഹം നൽകുന്ന ലഹരിയിൽ മറ്റെല്ലാം അവൾ മറന്നു തുടങ്ങിയിരുന്നു…. പ്രണയത്താലും, വിശ്വാസത്താലും അലങ്കരിച്ച് തങ്ങളുടെ ജീവിതമവർ കൂടുതൽ മനോഹരമാക്കി കൊണ്ടിരുന്നു…. 💙🎼💙💙

ഇടയ്ക്കിടെ പുറത്തു പോകുന്ന നിമിഷയെ ശേഖരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….. ഇടയ്ക്ക് രണ്ടു വട്ടം ഒരു കാറിൽ വന്നിറങ്ങുന്ന നിമിഷയെ കണ്ട ശേഖരനത് അഭിയെ അറിയിച്ചു……നാട്ടിലെ സുഹൃത്തുക്കളിൽ ഒരാളായ അരുണിനെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു നിമിഷയെ ശ്രദ്ധിക്കണമെന്ന നിർദ്ദേശം നൽകി അവൻ… ആദ്യമൊന്നും നിമിഷയെ പിന്തുടർന്ന് എത്താൻ അരുണിന് കഴിഞ്ഞിരുന്നില്ല….. പക്ഷേ ഒരുനാൾ നിമിഷയെ വീട്ടിൽ ഡ്രോപ്പ് ചെയ്തു തിരിച്ചു പോകുന്ന വെങ്കിയുടെ കാറിനെ പിന്തുടർന്ന് അരുൺ അവന്റെ പിറകെ കൂടി….. വെങ്കിയുടെ താമസസ്ഥലം കണ്ടുപിടിക്കാൻ സാധിച്ചെങ്കിലും ആ നാട്ടിൽ പുതിയതായി എത്തിയ വെങ്കിയെകുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു…..

ഒടുവിൽ ഹൗസ് ഓണറിൽ നിന്നും മനസ്സിലാക്കിയ വെങ്കിടേഷ് സുബ്രഹ്മണ്യ അയ്യർ എന്ന പേരും, മറഞ്ഞു നിന്നെടുത്ത ഒരു ഫോട്ടോയും അരുൺ അഭിയ്ക്ക് അയച്ചുകൊടുത്തു…… രാവിലെ മുതൽ അസ്വസ്ഥനായി നടക്കുന്ന അഭിയെ ശ്രദ്ധിച്ച ആര്യ ഒടുവിൽ പരിഭ്രമത്തോടെ അവനരികിലെത്തി…..ഈ നേരം കൊണ്ടവളും അവന്റെ പെരുമാറ്റത്തിൽ പേടിച്ചു പോയിരുന്നു…… ആദ്യം ഒന്നുമില്ലെന്ന് പറഞ്ഞൊഴിഞ്ഞു എങ്കിലും,ആര്യയുടെ കണ്ണുനിറഞ്ഞു കണ്ടതും അഭി താൻ അറിഞ്ഞ കാര്യങ്ങളൊക്കെ അവളോട് പങ്കുവയ്ക്കാൻ തീരുമാനിച്ചു…. ഒരു ദീർഘനിശ്വാസത്തോടെ അവൻ പറഞ്ഞു തുടങ്ങി…. എന്റെ ഒരു ഫ്രണ്ട് ഉണ്ട് പ്രദീപ്‌….. സബ്ഇൻസ്പെക്ടർ ആണ്….

ഒരിക്കൽ എന്നെ കാണാൻ വീട്ടിൽ വന്നപ്പോൾ അവൻ നിമിഷയെ കണ്ടു.. അന്ന് അവൻ എന്നോട് ഒരു സംശയം പറഞ്ഞു… നിമിഷയെ അവൻ മുൻപെവിടെയോ കണ്ടിട്ടുണ്ടെന്നു…. സ്റ്റേഷനിൽ വെച്ചാണെന്നാണവൻ ആദ്യം പറഞ്ഞത്…പക്ഷേ ഉറപ്പിച്ചു പറയാനും അവന് പറ്റിയില്ല…. നിമിഷയുടെ പാസ്ററ് ഇപ്പോഴും നമുക്ക് അജ്ഞാതമായതുകൊണ്ട് അവൻ പറഞ്ഞത് തള്ളിക്കളയാൻ എനിക്കും സാധിച്ചില്ല….അവൾ ആള് ശരിയല്ല എന്നുള്ളത് നമ്മൾ അനുഭവിച്ചറിഞ്ഞതാണല്ലോ…ചേട്ടൻ പെട്ടുപോയതാണോ എന്നറിയില്ലായിരുന്നു എനിക്ക്…അന്നു മുതൽ ഞാൻ അവളെ ശ്രദ്ധിച്ചുതുടങ്ങി……

നമ്മൾ ഇങ്ങ് വന്നപ്പോൾ ഞാനത് അച്ഛനെ പറഞ്ഞേല്പിച്ചിട്ടാണ് പോന്നത്…. ഇതുവരെയും സംശയിക്കാൻ പാകത്തിന് ഒന്നും കിട്ടിയിരുന്നില്ല….പക്ഷേ കുറച്ച് ദിവസം മുൻപ് അവൾ ആരുടെയോ കാറിൽ വന്നിറങ്ങുന്നത് അച്ഛൻ കണ്ടു….അതും രണ്ടു തവണ…..എന്നെ വിളിച്ചു പറഞ്ഞപ്പോൾ ഞാനത് എന്റെ ഫ്രണ്ട് അരുണിനോടൊന്നു സൂചിപ്പിച്ചു അവളെ ശ്രദ്ധിക്കാൻ…അവൻ അവരുടെ പുറകെ ആയിരുന്നു കുറച്ച് ദിവസം….അങ്ങനെ അവൻ അയച്ചു തന്നതാ വെങ്കിടേഷ് സുബ്രഹ്മണ്യ അയ്യർ എന്ന ഒരു പേരും ഈ ഫോട്ടോയും… അഭി തന്റെ ഫോണിൽ അരുൺ അയച്ച വെങ്കിയുടെ ഫോട്ടോ ആര്യയ്ക്ക് കാണിച്ചു കൊടുത്തു…. ഞാനിത് പ്രദീപിന് സെന്റ് ചെയ്തിട്ടുണ്ട്…

അവനൊന്നു തിരക്കിയിട്ടു വിളിക്കാമെന്ന് പറഞ്ഞു….അത് വെയിറ്റ് ചെയ്തിരിക്കുവാ ഞാൻ രാവിലെ മുതൽ..കാര്യമെന്തെന്നു അറിയുന്ന വരെ ഒരു ആകാംഷ…അത്രേ ഉള്ളു…അല്ലാതെ എനിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ല…ടെന്ഷനുമില്ല….കേട്ടോടി കാന്തമ്മ….. അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു നിർത്തി…..അവൻ ടെൻഷൻ ഇല്ലായെന്ന് പറഞ്ഞുവെങ്കിലും ആര്യക്കറിയാമായിരുന്നു അവൻ അനുഭവിക്കുന്ന മാനസിക സംഘർഷം….ഇപ്പോൾ അരവിന്ദിനോട് ഇഷ്ടക്കേടും,

അഭിപ്രായവ്യത്യാസവുമുണ്ടെങ്കിലും അരവിന്ദിന് ദോഷം വരുന്നതൊന്നും അഭിയ്ക്കു സഹിക്കാൻ പറ്റില്ലെന്ന് അവൾക്കറിയാമായിരുന്നു… ഈ വിഷയത്തിൽ പ്രത്യേകിച്ച് അഭിപ്രായമൊന്നും ഇല്ലെങ്കിലും അഭിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു അവൾ… വൈകുന്നേരത്തോടെ അഭിയുടെ ഫോൺ ബെല്ലടിച്ചു….അതിൽ തെളിഞ്ഞു കാണുന്ന പ്രദീപ്‌ എന്ന പേര് കണ്ടു രണ്ടാളും പരസ്പരം നോക്കി………തുടരും….

ദാമ്പത്യം: ഭാഗം 21

Share this story