ഹാർട്ട് ബീറ്റ്…: ഭാഗം 44

ഹാർട്ട് ബീറ്റ്…: ഭാഗം 44

എഴുത്തുകാരി: പ്രാണാ അഗ്നി

മീനാക്ഷി കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടു എന്തോ നക്ഷയിൽ ഒരു പേടി വന്നു നിറഞ്ഞു .വീണ്ടും തന്നിൽ നിന്നും അദർവിനെ അകറ്റുവാൻ വേണ്ടി ആണോ അവൾ കയറി വരുന്നത് എന്നുള്ള ചിന്തയാണ് നെക്ഷയിൽ ആദ്യം വന്നത് . “ഇങ്ങേരു ഇത് എന്ത് ഭാവിച്ചാ ഇങ്ങനെ ഇരിക്കുന്നത് “മുഖത്തു ഒരു ഭാവ വത്യാസവും ഇല്ലാതെ ഫോണിൽ കളിച്ചതുകൊണ്ട് ഇരിക്കുന്ന അദർവിനെ കണ്ടു കൊണ്ട് നെച്ചു പിറുപിറുത്തു . അപ്പോളേക്കും മീനാക്ഷിയെയും വലിച്ചു കൊണ്ട് അവളുടെ അമ്മ വീടിന്റ ഉള്ളിലേക്ക് എത്തിയിരുന്നു . “നാത്തൂനേ …….”എന്നുള്ള മീനാക്ഷിയുടെ അമ്മയുടെ ഉറക്കെ ഉള്ള വിളിയിൽ അടുക്കളയിൽ ആയിരുന്ന അമ്മ ഹാളിലേക്ക് ഓടി എത്തി . “എന്താ ഏട്ടത്തി രാവിലെ തന്നെ.

എന്താ പറ്റിയത് ” “എന്താ പറ്റിയത് എന്നോ നിങ്ങളുടെ മോനോട് ചോദിച്ചു നോക്ക് .അവൻ കാരണം എന്റെ മോളുടെ ജീവിതം ആണ് നശിച്ചത് .അതിനു ഒരു സമാധാനം ഉണ്ടാക്കാതെ ഞാനും മോളും എങ്ങോട്ടും പോവില്ല ” അമ്മ ദയനീയമായി അച്ഛനെയും അദർവിനെയും നോക്കിയപ്പോൾ രണ്ടാളും ഞങ്ങൾ ഈ നാട്ടുകാരേ അല്ലാ എന്ന ഭാവത്തിൽ ആണ് ഇരിക്കുന്നത് . “ഓ …..അവളുടെ ഒരു പൂങ്കണ്ണീർ കള്ളി .മുക്ക് ഇടിച്ചു പരത്തുകയാ ചെയ്യേണ്ടത് .ഇവൾ ആര് സീരിയൽ നടിയോ ഇങ്ങനെ കിടന്നു കരയാൻ .ഈ കണ്ണുനീർ ഒക്കെ അവിടുന്നു വരുന്നോ എന്റെ ഈശ്വരാ ……..”മുഖത്തു ഓരോ കോപ്രായവും കാണിച്ചു മീനാക്ഷിയുടെ അഭിനയം കണ്ടു നക്ഷ മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരുന്നു .

നെച്ചുവിനെ തന്നെ നോക്കി ഇരുന്ന അദർവ് അവളുടെ മുഖത്തു വരുന്ന മാറ്റത്തിൽ നിന്നും അവൾ എന്താണ് പറയുന്നത് എന്ന് അവനു മനസ്സിൽ ആവുന്നുണ്ടായിരുന്നു .അവൻ ചിരി കടിച്ചു പിടിച്ചു അവളെ തന്നെ നോക്കി ഇരുന്നു . “ഏട്ടന് ഒന്നും പറയാൻ ഇല്ലേ ……..”മീനാക്ഷിയുടെ അമ്മ അഗ്നിവർദിന്റെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു . “ഞാൻ എന്ത് പറയാനാണ് അദർവിന്റെ ജീവിതം എങ്ങനെ വേണം എന്ന് അവൻ അല്ലേ തീരുമാനിക്കേണ്ടത് .” “ദുഷ്ടൻ അച്ഛാ ……എനിക്കിട്ടു പണി തന്നു എല്ലേ …….ഇനി ഇവിടെ ഇരുന്നാൽ ശെരിയാവില്ല “മനസ്സിൽ പറഞ്ഞു അച്ഛനെ ഒന്ന് ചൂഴ്ന്നു നോക്കിയിട്ടു അദർവ് അവിടെ നിന്നും എഴുനേറ്റു “നെച്ചു എനിക്ക് ഒന്ന് ഹോസ്പിറ്റൽ വരെ പോവണം.നീ പോയി എല്ലാം എടുത്തു വെക്കു ” നെച്ചു തലകുലിക്കി സമ്മതിച്ചു കൊണ്ട് മുകളിലേക്ക് പോകുവാൻ തിരിഞ്ഞു .

അവളുടെ പുറകിലായ് അദർവും നടന്നു . “അദർവ് ഒന്ന് അവിടെ നിന്നെ “അമ്മായിയുടെ വിളി അവൻ പ്രദീക്ഷിച്ചതു ആണ് .എങ്കിലും ഒന്നും അറിയാത്ത പോലെ നിഷ്‌കു ഭാവത്തിൽ തിരിഞ്ഞു അമ്മായിയെ നോക്കി .അമ്മായിയുടെ വിളി കേട്ട് നെച്ചുവും പടികൾ കയറാതെ അവരെ തന്നെ നോക്കി കൊണ്ട് നിന്നു . “ഞാൻ എന്താണ് എന്റെ മോളെ ചെയ്യണ്ടത് ഹേ ………” “നല്ല തല്ലും കൊടുത്തു വീട്ടിൽ അടക്കി ഇരുത്തണമായിരുന്നു ഇപ്പോൾ എന്നോട് വന്നു ചോദിച്ചിട്ടു ഞാൻ എന്ത് പറയാനാണ് “അദർവ് ആരും കേൾക്കാതെ മെല്ലെ പറഞ്ഞത് ആണെങ്കിലും അടുത്തു നിന്ന നെച്ചു നല്ല വ്യക്തമായി കേട്ടു .വായിൽ കൈ വെച്ച് അവൾ സമർത്ഥമായി പൊട്ടി വന്ന ചിരി മറച്ചു വെച്ചു .

“നിനക്ക് വേണ്ടി മാത്രം ജീവിച്ചവളാണ് എന്റെ മോൾ. നിന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്നവൾ ” ഇത്രയും നേരം സമാദാനത്തിൽ നിന്ന അദർവിന്റെ മുഖം കോപം കൊണ്ട് ചുവന്നു .അവൻ കൈകൾ ചുരുട്ടി ദേഷ്യത്തെ ശമിപ്പിക്കുന്നത് അടുത്ത് നിന്ന് നെച്ചു കണ്ടു അവന്റെ പെട്ടന്നുള്ള മാറ്റം അവളെ വല്ലാതെ ഭയപ്പെടുത്തി .അവനെ സമാദാനിപ്പിക്കാൻ എന്നോണം അവളുടെ കൈ അവന്റെ കൈയിൽ കോർത്ത് പിടിച്ചു . “ഇപ്പോൾ എവിടുന്നോ ഒരുത്തി ആർക്കോ ഉണ്ടായ രണ്ടു കുഞ്ഞുങ്ങളും ആയി വന്നപ്പോൾ അവളെയും കെട്ടി കെട്ടിലമ്മയായി വാഴിക്കാം എന്ന് കരുതിയോ …….”നെക്ഷയെ നോക്കി പുച്ഛത്തോടെ അമ്മായി പറഞ്ഞു അദർവിൽ കോർത്തു പിടിച്ച നക്ഷയുടെ കൈകൾ മുറുകി .

അവളുടെ കണ്ണുകളില്‍ കണ്ണുനീർ വന്നു നിറഞ്ഞൂ. അവളുടെ കൈയ് മുറുകുന്നതനുസരിച്ച് അവളുടെ മനസ്സിലെ സംഘർഷം അദർവിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. നെക്ഷയുടെ കൈകൾ കുടഞ്ഞു എറിഞ്ഞു കൊണ്ട് അദർവ് മീനാക്ഷിയുടെ അടുത്തേക്ക് പാഞ്ഞു .അവളുടെ കരണം പുകച്ചുള്ള അടി ആയിരുന്നു .അടിയുടെ ഊക്കിൽ മീനാക്ഷി പുറകിലേക്ക് വേച്ചു പോയി. എല്ലാവരും ഒരു ഞെട്ടലോടെയാണ് അദർവിനെ നോക്കിയത് .തങ്ങൾ ഇത്രയും നേരം കണ്ടു നിന്ന അദർവ് ആയിരുന്നില്ല അവൻ ആ സമയം. തികച്ചും വ്യത്യസ്തനായി മീനാക്ഷിയെ ചുട്ടെരിക്കാൻ തക്ക കോപത്തോടെ നിക്കുകയായിരുന്നു അവൻ . ഇത്രയും ദേശ്യത്തോടെ അദർവിനെ ആദ്യമായിട്ടു ആണ് എല്ലാവരും കാണുന്നത് .

“ഇനിയും സംശയം ഉണ്ടോ ആർകെങ്കിലും അവർ എന്റെ മക്കൾ ആണോന്നു .ഉണ്ടെങ്കിൽ ഇപ്പോൾ പറയണം “അത് ഒരു അലർച്ച തന്നെ ആയിരുന്നു . മീനാക്ഷിയും അമ്മയും പേടിയോടെ ഒരു പടി പുറകോട്ടു മാറി ഇല്ലാ എന്ന് അർത്ഥത്തിൽ തല കുലുക്കി . “എന്റെ ഒരു ചിന്നി വിരൽ നിന്റെ ശരീരത്തിൽ സ്പർശിച്ചിട്ടു ഉണ്ടോടീ ….. .ഉണ്ടോന്നു……..”അവന്റെ ശബ്ദം ആ വീട് മുഴുവൻ പ്രദിദ്വാനിച്ചു . “അദർവേട്ടാ …….ഞാൻ …..എനിക്ക് …ഏട്ടനെ ഇഷ്ട്ടം ആണ് …എന്നെ ഉപേക്ഷിക്കരുത് …….”എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് മീനാക്ഷി അവന്റെ കൈകളിൽ കുട്ടി പിടിച്ചു . “മീനാക്ഷി ……ഞാൻ ചോദിച്ചതിന് ഉത്തരം തന്നില്ല .എന്റെ ആയിരുന്നോ ആ കുഞ്ഞു “അവൻ അവളുടെ കൈയ് കുടഞ്ഞ് എറിഞ്ഞുകൊണ്ട് വീണ്ടും ചോദിച്ചു.

അതേ എന്ന അർത്ഥത്തിൽ മീനാക്ഷി തല കുലുക്കിയതും അടുത്ത അടി അവളുടെ കവിളിൽ വീണിരുന്നു .ആ അടിയില്‍ അവൾ തെറിച്ചു നിലത്തേക്ക് വീണു പോയിരുന്നു .അവളുടെ മുടികുത്തിൽ പിടിച്ചു അവൻ അവളെ പിടിച്ചു ഉയർത്തി . അവന്റെ ഓരോ പ്രവർത്തിയും നെച്ചു ഒരു ഞെട്ടലോടെ ആണ് നോക്കി കണ്ടത് .എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ അവിടെ തറഞ്ഞു നിന്നു പോയി . “ഈ ഒരു ദിവസത്തിന് വേണ്ടിയാണു അദർവൻ അഗ്നിവർദാൻ അഞ്ചു വർഷം കാത്തിരുന്നത് .നിനക്കുള്ള വിചാരണ എന്റെ ഭാര്യ നക്ഷ അദർവിന്റെ മുൻപിൽ ആവണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു .

ഇനി ഒന്നും മറച്ചുവെയ്ക്കാൻ ആവില്ല മീനാക്ഷി നിനക്ക് എല്ലാം ഈ നിമിഷം എല്ലാവരും അറിയും .അദർവ രണ്ടും കല്പിച്ചു തന്നെ ആണ് . ഞാൻ നിന്നെ മോശം ആയി സ്പർശിച്ചിട്ടു ഉണ്ടോ .എന്റെ ആയിരുന്നോ നിന്റെ വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞു ” “ആണ് നിങ്ങളുടെ തന്നെ ആയിരുന്നു ……..”വാശിയോടെ അതിലേറെ ദേശ്യത്തോടെ അവന്റ അടുത്തേക്ക് പാഞ്ഞു കൊണ്ട് മീനാക്ഷി പറഞ്ഞു . അതിനും ഒരു അടിയായിരുന്നു അവൾക്കു നൽകിയ സമ്മാനം “അച്ഛാ ……….”എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അവൻ അച്ഛന്റെ മുഖത്തേക്ക് നോക്കി .അവന്റെ നോട്ടം മനസ്സിലായ എന്നോണം അദ്ദേഹം നടന്നു ഓഫീസിൽ റൂമിലേക്ക് കയറി ഒരു ഫയലും ആയി തിരിച്ചു ഇറങ്ങി വന്നു അവന്റ കൈയിൽ കൊടുത്തു .

അവൻ ആ ഫയലിൽ നിന്നും കുറെ ഫോട്ടോസ് എടുത്തു മീനാക്ഷിയുടെ മുഖത്തേക്ക് വലിച്ചു എറിഞ്ഞു . “നോക്കടി കണ്ണ് തുറന്നു നോക്ക് നിന്റെ അഴിഞ്ഞാട്ടം .അമ്മായിയും കണ്ണ് തുറന്നു കാണു സത്സ്വഭാവിയായ നിങ്ങളുടെ മകളുടെ തോന്ന്യാസം .” പല ആണുങ്ങളും ആയി അരുതാത്ത സാഹചര്യത്തിൽ ക്ലബ്ബിലും പബ്ബിലും ആയി കുടിച്ചു കുത്തു അടിക്കുന്ന മീനാക്ഷിയുടെ പല തരത്തിൽ ഉള്ള ഫോട്ടോകൾ അവിടെ മുഴുവൻ ചിതറി കിടന്നു . എല്ലാവരും അത് കാണുവാൻ പോലും കഴിയാതെ അറപ്പോടെ മുഖ തിരിച്ചു . “ഇനിയും ഉണ്ട് നിനക്ക് കാണണോ …….മോളുടെ പല തരത്തിൽ ഉള്ള വീഡിയോസ് .

കഴിഞ്ഞ ദിവസം നീ ടൈം സ്പെൻഡ്‌ ചെയ്‌ത നിന്റെ പുതിയ കാമുകന്റെ കൂടെയുള്ള വിഡിയോകളും ഉണ്ട് കാണിക്കട്ടെ എല്ലാവരേയും ഹേ ………” എല്ലാവരും പുച്ഛത്തോടെയും ഈർച്ചയോടെയും മീനാക്ഷിയെ നോക്കുന്നത് കണ്ടു ആരെയും ഫേസ് ചെയ്യുവാന്‍ കഴിയാതെ അവൾ തല കുനിച്ചു നിന്ന് പോയി . “ഇനി മേലിൽ എന്റെ ജീവിതത്തില്‍ നിന്റെ നിഴൽ വെട്ടം പോലും വന്നു പതിക്കാൻ പാടില്ല .കത്തിച്ചു കളയും നിന്നെ ഞാൻ “കണ്ണിൽ കത്തുന്ന കോപത്തോടെ മീനാക്ഷിക്ക് നേരെ വിരൽ ചുണ്ടി കൊണ്ട് അവൻ പറഞ്ഞു . “ഇറങ്ങിക്കോണം എല്ലാം….. ഇന്നത്തോടെ തീർന്നു എല്ലാ ബന്ധവും .

ഇനി എന്റെ വീടിന്റെ പടി ചവിട്ടി പോവരുത് ഒന്നും “ദേശ്യത്തോടെ മീനാക്ഷിയെയും അമ്മയേയും നോക്കി ആദരവിന്റെ ‘അമ്മ പറഞ്ഞു. ഇനിയും കാണാനും കേൾക്കാനും ഒന്നും ഇല്ലാത്തതു കൊണ്ട് ജീവശവം പോലെ നിക്കുന്ന മീനാക്ഷിയുടെ കൈയ്യും പിടിച്ചു അവർ ആ പടി ഇറങ്ങി . അവർ പോകുന്നതും നോക്കി അദരവ് ഒരു കിതപ്പോടെ സോഫയിൽ വന്നു ഇരുന്നു . തല കുമ്പിട്ടു ഇരിക്കുന്ന അദർവിന്റെ കാലിന്റെ ചുവട്ടിലായ് നക്ഷയും വന്നു ഇരുപ്പു ഉറപ്പിച്ചു .അവളുടെ സമീബ്യം അറിഞ്ഞു എന്നോണം അവൻ തല ഉയർത്തി അവളെ ഒന്ന് നോക്കി . “സോറി നെച്ചൂട്ടി …….എന്റെ കുടുംബ പ്രശ്നങ്ങള്‍ കാരണം നീയും കുറേ അനുഭവിച്ചു എല്ലേ …..ക്ഷമിക്കണം എന്നോട് നിന്നോട് ഒന്നും പറയാത്തതിന് .

എല്ലാം നിന്നോട് തുറന്നു പറഞ്ഞിരുനെങ്കിൽ ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു .” കുറ്റബോധം നിറഞ്ഞ കണ്ണുകളോടെ അദർവിനെ കാൺകേ അവളുടെ നെഞ്ച് ഒന്ന് പിടഞ്ഞു .അവൾ മുട്ടിൽ കുട്ടി നിന്നും അവന്റ കണ്ണുകളിൽ ചുണ്ടുകൾ ചേർത്തു . പരസ്പര എല്ലാം പൊറുത്തു സന്തോഷത്തോടെ മുൻപോട്ടു ജീവിക്കാം…. എന്ന് പറയാതെ പറഞ്ഞു കൊണ്ട്….. തുടരും ….. എല്ലാവരും വായിച്ചിട്ട് ഒരു വാക്ക് എങ്കിലും എഴുതും എന്ന് പ്രതീക്ഷിക്കുന്നു..

ഹാർട്ട് ബീറ്റ്…: ഭാഗം 43

Share this story