ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 39

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 39

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കുളികഴിഞ്ഞ് ചെറുചിരിയോടെ ഒരു കാവിമുണ്ട് ഉടുത്തു ഒരു തോർത്തും ദേഹത്ത് പുതച്ചു കൊണ്ടാണ് ശിവൻ പുറത്തേക്ക് ഇറങ്ങി വന്നത്………… അവൻ ചെറുചിരിയോടെ അപർണ്ണയെ നോക്കി എങ്കിലും ആ മുഖത്ത് തെളിച്ചമില്ല എന്ന് അവന് മനസ്സിലായിരുന്നു………. അതിൻറെ കാരണം മനസ്സിലാകാതെ അവൻ തൊട്ടിലിനരികിലേയ്ക്ക് പോയി കുഞ്ഞിനെ ഒന്ന് നോക്കി ശേഷം അപർണയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു…. “കുഞ്ഞു ഉറങ്ങി അല്ലേ…. പക്ഷേ അപർണ അവന് മുഖം കൊടുത്തില്ല അവളുടെ മുഖത്തെ വേദനയുടെ കാര്യം മനസ്സിലാക്കാതെ ശിവൻ ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…… ”

എന്തുപറ്റി അപ്പു നിൻറെ മുഖം വല്ലാതിരിക്കുന്നത്…….? ശിവൻ അത് ചോദിച്ചപ്പോൾ വേഗം അവളുടെ കണ്ണിൽ നിന്നും നീർമണികൾ പൊടിഞ്ഞിരുന്നു…….. കാര്യം മനസ്സിലാവാതെ വേവലാതിയോടെ ശിവൻ അവളുടെ അരികിലേക്ക് വന്ന അവളുടെ ചുമലിൽ പിടിച്ചു കൊണ്ട് ചോദിച്ചു…….. ” എന്തുപറ്റി അപ്പു……. നീ എന്തിനാ കരയുന്നത്…… ” എന്തിനാ എന്നോട് കള്ളം പറഞ്ഞത് ശിവേട്ടൻ…….? ” കള്ളം പറഞ്ഞൊ…..? എന്ത് കള്ളം…..? ” എറണാകുളത്ത് പോയിട്ടില്ല എന്ന് ശിവേട്ടൻ കള്ളം പറഞ്ഞില്ലേ…… കയ്യിലിരുന്ന ബസ് ടിക്കറ്റ് അവന്റെ കൈകളിലേക്ക് വച്ചുകൊടുത്തു കൊണ്ട് അവൾ പറഞ്ഞു……..

ഒരു നിമിഷം ശിവൻ അവളോട് എന്ത് മറുപടി പറയണമെന്നറിയാതെ ചിന്താ കുഴപ്പത്തിൽ ആയി പോയിരുന്നു……… പിന്നീട് ധൈര്യം സംഭരിച്ച് അവൻ അവളെ അഭിമുഖീകരിക്കാൻ കഴിയാതെ അല്പം തിരിഞ്ഞുനിന്നു…… ” എന്തിനായിരുന്നു ശിവേട്ടൻ എന്നോട് ഇങ്ങനെ ഒരു കള്ളം പറഞ്ഞത്……… അതിൻറെ ആവശ്യകത എന്തായിരുന്നു……..? ” ഞാൻ കള്ളം പറഞ്ഞതാണോ എന്ന് മനസ്സിലാക്കാനാവും നീ എൻറെ പേഴ്സു മുഴുവൻ അരിച്ചുപെറുക്കി നോക്കിയത് അല്ലേ……..? അവസാനം ദേഷ്യപ്പെട്ട് ശിവൻ അത് പറഞ്ഞു അവൻറെ മനസ്സിലെ പ്രക്ഷോഭം ഒഴിവാക്കാൻ വേണ്ടിയായിരുന്നു അവൻ അത് പറഞ്ഞത്…… ”

ഞാൻ ശിവേട്ടൻ പേഴ്സ് ഒന്നും തപ്പാൻ പോയിട്ടില്ല……. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് എനിക്ക് കിട്ടിയത് ആണ്…… ” അതിനർത്ഥം നിനക്ക് എന്നെ വിശ്വാസമില്ല എന്നല്ലേ……. അതല്ലേ എല്ലാം അരിച്ചു പെറുക്കി നോക്കിയത്…. ” അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല ശിവേട്ടാ…….. പക്ഷെ എന്തിനാണ് ശിവേട്ടൻ ഈ കാര്യം എന്നോട് ഒളിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല…. ” ചില കാര്യങ്ങൾ ഒളിച്ചു വെക്കേണ്ടത് തന്നെയാണ് അപ്പു…….. എല്ലാ കാര്യങ്ങളും എല്ലാവരോടും പറഞ്ഞു കൊണ്ട് നടക്കാൻ പറ്റില്ലല്ലോ…….. ” അങ്ങനെ എല്ലാവരെയും പോലെ ഒരാളാണ് ശിവേട്ടന് ഞാൻ അല്ലേ……? എന്നോട് പറയാൻ പറ്റാത്ത എന്ത് കാര്യമാണ് ശിവേട്ടൻ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്……… എല്ലാകാര്യങ്ങളും ശിവേട്ടൻ എന്നോട് പറഞ്ഞിട്ടില്ലെ……..

പിന്നെ എന്തിനാണ് എൻറെ മുൻപിൽ ഒരു ഒളിയും മറയും…… അതിൻറെ ആവശ്യം എനിക്ക് മനസ്സിലാകുന്നില്ല ശിവേട്ടാ…..!! അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും നീർ പൊടിഞ്ഞിരുന്നു…….. അവൻ പറഞ്ഞ വാക്കുകൾ അത്രമേൽ അവളെ ഉലച്ചിരുന്നു എന്നതിന്റെ അർത്ഥം ആയിരുന്നു അവളുടെ കണ്ണിൽ നിന്നും വന്നിരുന്ന ആ കണ്ണുനീർ……. ആ നീർ തുള്ളികൾ അവനെയും തളർത്തുന്നതായി അവന് തോന്നിയിരുന്നു…………. ഒരിക്കലും അവൾ കരയാൻ താനൊരു കാരണമാകില്ല എന്ന് ഒരിക്കൽ അവൾക്ക് കൊടുത്ത വാക്ക് അവൻ ഓർത്തു….. ഇപ്പോൾ ആ മിഴികൾ നിറഞ്ഞത് താൻ കാരണം ആണ്……. വിവാഹത്തിനു ശേഷം ആദ്യമായാണ് അവളുടെ കണ്ണുകൾ നിറയുന്നത്…….

അതിന് തൻറെ കയ്യിൽ നിന്ന് തന്നെ ഒരു അബദ്ധം ഉണ്ടായതിൽ അവന് വേദന തോന്നിയിരുന്നു…….. പക്ഷെ അവളോട് എല്ലാം തുറന്നു പറയാൻ പറ്റാത്ത ഒരു സാഹചര്യത്തിലാണ് ഇപ്പോൾ താനെന്ന് നിസ്സഹായതയോടെ അവനോർത്തു………. ” ഇനിയെങ്കിലും പറയു……. എന്തിനാണ് ശിവേട്ടൻ എറണാകുളത്ത് പോയത്……..? ആരായിരുന്നു ശിവേട്ടന്റെ ഒപ്പമുണ്ടായിരുന്ന സ്ത്രീ…..? അപർണ വിടാൻ ഉദ്ദേശമില്ല എന്ന് അവന് മനസ്സിലായി…….. “ഒന്ന് നിർത്തുന്നുണ്ടോ……… എന്ത് ഒരു ശല്യമാണ് ഇത്……. ഞാൻ എങ്ങോട്ടു പോയാലും എന്ത് ചെയ്താലും നിന്നോട് പറയണം എന്ന് പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടാണ്………. ഞാനൊരു പുരുഷനല്ലേ……,

എനിക്ക് എന്റേത് ആയിട്ടുള്ള എന്തെല്ലാം ആവശ്യങ്ങൾ കാണും…….. കാണുന്നതെല്ലാം ഭാര്യയോട് പറയാൻ പറ്റുമോ…..? എന്തൊരു ശല്യം ആണ് ഇത്………… ഒരിക്കൽ കൂടി അത് പറഞ്ഞു അവൻ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ അനുസരണയില്ലാതെ അപർണ്ണയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു……… അത് കാണാൻ വയ്യാത്ത കൊണ്ട് തന്നെയാണ് അവൻ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയത്……. അവിടെ നിന്നും അവൻ നേരെ പോയത് ബാൽക്കണിയിലേക്ക് ആണ്……… കുറച്ചുനേരം അവിടെ നക്ഷത്രങ്ങളെ നോക്കി നിന്നു……. എല്ലാം അവളോട് തുറന്നു പറഞ്ഞാലോ എന്ന് പോലും ഒരുവേള അവൻ മനസ്സിൽ വിചാരിച്ചു…… ഇല്ല ഒരിക്കലും പാടില്ല……..

അവളുടെ ഉള്ള സമാധാനം തകർക്കാൻ മാത്രമേ അത്‌ ഉപകരിക്കുകയുള്ളൂ……… ഒരിക്കൽ ഭർത്താവിനെ അടിമുടി അറിഞ്ഞ മറ്റൊരാളാണ് മറുഭാഗത്ത് നിൽക്കുന്നത് എന്ന ചിന്ത അവളെ തകർത്ത് കളയും……. തനിക്ക് ഉറപ്പുണ്ട് ആ കാര്യം…….. അതുകൊണ്ട് തന്നെ താൻ ഈ കാര്യം പറയുമ്പോൾ അവളുടെ ഉള്ള മനസ്സമാധാനം പോയി അവൾ കൂടുതൽ വേദനയിലാണ് പോവുകയുള്ളൂ………. ഓപ്പറേഷൻ കഴിഞ്ഞാൽ ഒരു ട്രാൻസ്ഫർ വാങ്ങി ഇവിടെനിന്നും പോകാനാണ് അലീനയുടെ ഉദ്ദേശം…………. അവൾ ഈ നാട്ടിൽ നിന്നും പോകുന്നത് വരെ എങ്കിലും തൽക്കാലം അപർണ ഒന്നും അറിയാൻ പാടില്ല……….. അവളെയും മോനെയും തനിക്ക് അങ്ങനെ ഉപേക്ഷിക്കാൻ കഴിയില്ല………..

അതുകൊണ്ടാണ് അപർണ്ണയോട് പോലും ഒന്നും പറയാതെ ഇങ്ങനെയൊരു കാര്യത്തിലേക്ക് കടന്നത്……… മാത്രമല്ല മോൻ അവനെ താനെങ്ങനെ ഉപേക്ഷിക്കും……..? അലീനയെക്കാൾ കൂടുതൽ ബന്ധം അവനുമായി തനിക്ക് ഉണ്ടല്ലോ……… ആ ഓർമ്മയിൽ അറിയാതെ ശിവൻറെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു…………… പെട്ടെന്ന് അവൻറെ മനസ്സിലേക്ക് മോളുടെ മുഖം തെളിഞ്ഞു വന്നു………. തൻറെ മോളോട് താൻ ചെയ്യുന്നത് തെറ്റാണോ എന്ന് ഒരു നിമിഷം അവനെ തോന്നിപ്പോയി………. ഇല്ല താൻ ഒരിക്കലും തെറ്റ് ചെയ്യുന്നില്ല………… തൻറെ മോളെ പോലെ തന്നെയല്ലേ അവൻ തനിക്ക്…….. അവനും മോളും തനിക്ക് ഒരുപോലെ ആണ്……….. പിന്നെയും താൻ നീതികേട് കാണിക്കുന്നുണ്ടെങ്കിൽ അത് അപ്പുവിനോട് മാത്രമാണ്……..

അതിന് തന്നോട് ക്ഷമിക്കാൻ അവർക്ക് കഴിയട്ടെ………. കുറച്ചുനേരം അങ്ങനെ നിന്നതിനുശേഷം ആണ് അവൻ അകത്തേക്ക് കയറിയത്………. അകത്തേക്ക് കയറിയപ്പോൾ കട്ടിലിൽ കിടക്കുകയാണ് അപ്പു……. അവൾ തിരിഞ്ഞു കിടക്കുകയാണ്……. ആ കിടപ്പ് കണ്ടപ്പോൾ തന്നെ അവൾ കരഞ്ഞിട്ട് ഉണ്ടാകുമെന്ന് അവൻ ഉറപ്പായിരുന്നു…….. നോക്കിയപ്പോൾ തൊട്ടിലിൽ മോൾ ഇല്ല…….. അവൾ അടുത്തു കിടത്തി അവളെ ഉറക്കിയിട്ടുണ്ട്…….. അരുമയോടെ അവളുടെ അരികിൽ കയറി കിടന്ന് അവളെ വയറിലൂടെ വട്ടംചുറ്റി ചെന്ന് മുഖമടുപിച്ചു……… അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി പറ്റി ഇരിക്കുന്നത് കണ്ടു……….

ഒരു വേള അത് കണ്ടപ്പോൾ അവന് വേദന തോന്നി……. അവൾ നല്ല ഉറക്കമാണ് അല്ലെങ്കിൽ താൻ വന്നത് പോലും അറിഞ്ഞിട്ടില്ല……. ഒന്നുകൂടി കുലുക്കി അവളെ വിളിച്ചു…….. പെട്ടെന്ന് കണ്ണുതുറന്ന് തന്നെ കണ്ടതും ആ മുഖത്ത് പല ഭാവങ്ങൾ മിന്നി മറയുന്നത് അവൻ കണ്ടിരുന്നു…….. ” സോറി…..!! പതിഞ്ഞ ശബ്ദത്തിൽ അവൻ അത് പറഞ്ഞപ്പോൾ അവൾ അവനെ തന്നെ സൂക്ഷിച്ചു നോക്കി ഇരിക്കുകയായിരുന്നു…….. ” ഭക്ഷണം കഴിക്കാം…… ” എനിക്ക് വേണ്ട ശിവേട്ടൻ പോയി കഴിച്ചോളൂ…… ” നീ കഴിക്കാതെ ഞാൻ കഴിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ……. എൻറെ മോൾ എന്തിനാ കരഞ്ഞത്…… “വേണ്ട……!! പുന്നാരം ഒന്നും വേണ്ട….. ഞാൻ ശിവേട്ടന് ഇപ്പോൾ ഒരു ശല്യമായിരിക്കുക ആണ് ……. ഇപ്പോൾ രണ്ടാമത്തെ വട്ടം ആണ് പറയുന്നത്……. അറിയാതെ നാവിൽ നിന്ന് വന്നു പോയ വാക്കാണ്…….

അവനും വേദന തോന്നിയിരുന്നു……. ” എനിക്ക് നീ ശല്യം ആണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ…..? അതു പറഞ്ഞപ്പോഴേക്കും അവനും കരഞ്ഞു പോയിരുന്നു…… “എവിടെയോ നഷ്ട്ടപെട്ടു പോകേണ്ട ജീവിതം എനിക്ക് തിരികെ തന്നതല്ലേ നീ……. അത് മാത്രമല്ല എൻറെ പ്രാണൻ നീ അല്ലേ…… എൻറെ ജീവനല്ലേ…….!! അവളെ ചേർത്ത് പിടിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ എന്തൊക്കെയാണ് നടക്കുന്നത് എന്ന് അറിയാത്ത ഭാവമായിരുന്നു അവളുടെ മുഖത്ത്…….. “വർക്ക്ഷോപ്പിലെ തോമസ് ചേട്ടന്റെ ഒപ്പം ആണ് എറണാകുളത്ത് പോയത്…… ചേട്ടൻറെ വൈഫ്‌ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്…… പെട്ടെന്ന് നീ അങ്ങനെ ചോദിച്ചപ്പോൾ എന്നെ വിശ്വാസം ഇല്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല…..

മറ്റാര് വിശ്വസിച്ചില്ലെങ്കിലും എനിക്ക് കുഴപ്പമില്ല പക്ഷേ നിന്റെ വായിൽ നിന്നും എന്നെ വിശ്വാസമില്ലാത്ത രീതിയിൽ ഒരു വാക്ക് കേട്ടാൽ ശിവയ്ക്ക് അത് സഹിക്കാൻ പറ്റില്ല മോളെ……… അവൻ അത് പറഞ്ഞപ്പോൾ അവൾ വേദന നിറഞ്ഞ ഭാവത്തോടെ അവന്റെ മുഖത്തേക്ക് നോക്കി……. ” പെട്ടെന്ന് ശിവേട്ടനെ ഒരു പെണ്ണിൻറെ കൂടെ കണ്ടു എന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല…… അതിൻറെ കൂടെ ശിവേട്ടൻ എന്നോട് കള്ളം പറഞ്ഞതും കൂടി ആയപ്പോൾ എനിക്ക് താങ്ങാൻ പറ്റിയില്ല…… അല്ലാതെ ശിവേട്ടൻ എനിക്ക് വിശ്വാസക്കുറവ് ഉണ്ടായിട്ടല്ല…… ഒരിക്കലും എൻറെ ഏട്ടനെ വിശ്വസിക്കാതിരിക്കാൻ എനിക്ക് കഴിയില്ല…… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എൻറെ ശിവേട്ടൻ എനിക്കറിയാം……

ഈ മനസ്സിൽ ഞാൻ അല്ലാതെ മറ്റാരും ഉണ്ടാകില്ല എന്ന് എനിക്ക് 100% ഉറപ്പാണ്……. അവൾ പറയുമ്പോഴും ശിവൻറെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു……. ഒരിക്കൽ കൂടി അവളെ വിഡ്ഢിയാക്കിയതിനുള്ള വേദനയും അവളോട് കള്ളം പറഞ്ഞതിന് ദുഃഖവുമെല്ലാം ആ കണ്ണുനീരിൽ ഉണ്ടായിരുന്നു….. അവൻ അവളെ ചുറ്റിപ്പിടിച്ചിരുന്നു…… ഒരിക്കലും അവളിൽ നിന്നും അകന്നു പോകില്ല എന്ന് വാശി പോലെ……. “ഭക്ഷണം കഴിക്കണ്ടേ…….? കണ്ണുനീരും ചുംബനങ്ങളും മത്സരിക്കവെ, അവളെ തന്നെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് അവൻ ചോദിച്ചു…….. ” ഇനി എനിക്ക് ഒന്നും വേണ്ട ഏട്ടാ…… മോൾ ഉറങ്ങി….. നമ്മൾ കഴിക്കാൻ പോകുമ്പോൾ അവൾ ഉണർന്നു എങ്കിലോ……?

” എങ്കിൽ നീ പോയി കഴിച്ചിട്ടു വാ അതുവരെ ഞാൻ മോൾടെ അടുത്ത് ഇരിക്കാം…… എന്നിട്ട് നീ തിരിച്ചു വരുമ്പോൾ ഞാൻ പോകാം……… എന്താണെങ്കിലും അത്താഴ പട്ടിണി കിടക്കാൻ ഞാൻ സമ്മതിക്കില്ല……… പ്രത്യേകിച്ച് കുഞ്ഞിന് പാല് കൊടുക്കുന്ന ഈ സമയത്ത്……. ” എങ്കിൽ ഞാൻ പോയി ഭക്ഷണം ഇങ്ങോട്ട് എടുത്തോണ്ട് വരാം…… നമുക്ക് രണ്ടുപേർക്കും ഇവിടിരുന്നു കഴിക്കാം…… പോരെ…..? ” മതി……!! പോകാനൊരുങ്ങിയതും അവൻ ഒരിക്കൽ കൂടി അവളുടെ കൈകളിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു…….. ” ശിവൻറെ പ്രണയം അപർണ മാത്രമാണ്……. ഒരിക്കലും എൻറെ മോള് എന്നെ അവിശ്വസിക്കരുത്…….. ശിവേട്ടനോട് ക്ഷമിക്കണം……. ”

എന്തിനാ ശിവേട്ടൻ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്……. ” കുറച്ച് മുമ്പ് നീ ശല്യമാണെന്ന് ഞാൻ പറഞ്ഞില്ലേ……. “അപ്പഴത്തെ ദേഷ്യത്തിൽ പറഞ്ഞല്ലേ ശിവേട്ടാ….. സാരമില്ല……!! എനിക്ക് അതിലൊന്നും വിഷമമില്ല…… പിന്നെ പെട്ടന്ന് കേൾക്കുമ്പോൾ കരച്ചിൽ വരും……. ശിവേട്ടൻ എന്തൊക്കെ പറഞ്ഞാലും എൻറെ സ്വന്തം അല്ലേ……. അവൻറെ തലമുടി ഇഴകളിൽ ആർദ്രമായി തഴുകി അവൾ താഴേക്ക് പോയി…… ഓരോ നിമിഷവും കുറ്റബോധം പേറി ഒന്ന് പൊട്ടിക്കരയാൻ ആയി ശിവൻറെ മനസ്സു വെമ്പുകയായിരുന്നു……….. എങ്ങനെയാണ് തന്നെ ഇത്രത്തോളം സ്നേഹിക്കുന്ന പെണ്ണിനോട് താൻ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത്………..

ഒരു പക്ഷേ താൻ പറയാതെ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ അവൾ അറിഞ്ഞാൽ എന്തായിരിക്കും അവളുടെ പ്രതികരണം……..? കൈകളിൽനിന്നും ഊർന്നു പോയ ജീവിതമാണ് അവൾ തിരികെ തന്നത്…….. ഒരിക്കൽ കൂടി അത് നഷ്ടപ്പെട്ടു പോയാൽ പിന്നെ ശിവൻ ജീവിക്കുന്നത് പോലും അർത്ഥമില്ല……… അപർണ്ണ ഇല്ലാത്ത ഒരു ജീവിതം ശിവന് ആലോചിക്കാൻ പോലും കഴിയില്ല……….. എന്തിനാണ് ഈശ്വരന്മാരെ നിങ്ങൾ വീണ്ടും എന്നെ ഇങ്ങനെ ഒരു പരീക്ഷണത്തിൽ കൊണ്ടുവന്ന എത്തിച്ചിരിക്കുന്നത്……….. കുറച്ചു കഴിഞ്ഞപ്പോൾ അപർണ ഒരു പ്ലേറ്റിൽ ചപ്പാത്തിയും ആയി വന്നിരുന്നു…… “എന്താ ഒരാൾക്കെ എടുത്തുള്ളൂ…..? അവൻ ചോദിച്ചു….. ” നമുക്ക് രണ്ടാൾക്കും ഇതുപോരെ…….

അവൾ ചിരിയോടെ ചോദിച്ചു….. ആ നിമിഷവും ശിവൻറെ മനസ്സിൽ കുറ്റബോധം നിറയുകയായിരുന്നു…….. ഒരു പ്ലേറ്റിൽ നിന്നും രണ്ടുപേരും ഭക്ഷണം കഴിച്ചു…….. ശേഷം അപർണ പ്ലേറ്റുമായി താഴേക്ക് പോയി…….. തിരികെ വന്നപ്പോൾ ശിവൻ മോളുടെ അരികിൽ കിടപ്പ് ആരംഭിച്ചിരുന്നു…….. അപർണ്ണ അവൻറെ അരികിലേക്ക് വന്ന അവനോട് ചേർന്ന് അവനെ കെട്ടിപ്പിടിച്ചു കിടന്നു…… അവളുടെ സ്പർശനം അറിയുമ്പോൾ തന്നെ ശരീരം ചുട്ടുപൊള്ളുന്നപോലെ ശിവനെ തോന്നിയിരുന്നു………. കുറ്റബോധത്താൽ താൻ ഉരുകുകയാണ്…… അവൾ മെല്ലെ അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു……. പിന്നീട് അത് കവിളിലും കഴുത്തിലും ആയി മുദ്ര ചാർത്തി മാറി………

അപ്പോഴേക്കും അവൻറെ ശരീരം ചൂടുപിടിച്ചു തുടങ്ങിയിരുന്നു…… ഒരു നിമിഷം ശിവൻ ബാക്കിയെല്ലാം മറന്നുപോയിരുന്നു അവൻറെ മനസ്സിൽ അവൻറെ പെണ്ണും അവളുടെ പ്രണയവും മാത്രമേ ഉണ്ടായിരുന്നുള്ളൂ……. അവളുടെ പ്രണയത്തിൻറെ അഗ്നിയിലേക്ക് ഇറങ്ങാൻ വേണ്ടി അവൻ വെമ്പൽ കൊള്ളുകയായിരുന്നു…….. തിരിഞ്ഞു കിടന്നു അവളുടെ ചുണ്ടിൽ ചുണ്ടു ചേർത്ത് അധര മധുരം നുണയുകയായിരുന്നു…….. പിന്നീട് അവൻറെ കൈകൾ അവളുടെ ശരീരത്തിൻറെ ഉടൽ ആഴങ്ങൾ അളക്കാൻ തുടങ്ങി……. ഉയർച്ചതാഴ്ചകൾക്കും സീൽകാരങ്ങൾക്കും ഒടുവിൽ എപ്പോഴോ അവൻ അവളിൽ അലിഞ്ഞു ചേർന്നിരുന്നു………. അവസാനം അവളുടെ മാറിൽ തളർന്നു വീണ അവളുടെ ചൂടേറ്റു മയങ്ങുമ്പോഴും ശിവൻ മനസിലുറപ്പിച്ച തീരുമാനമെടുക്കുകയായിരുന്നു……

അപർണ്ണ ഇല്ലാത്ത ഒരു ജീവിതം ശിവയ്ക്ക് ഉണ്ടാവുകയില്ല……. അത് മരണമായിരിക്കും….!! രാവിലെ പോകാൻ നേരം മോളുടെയും അപർണ്ണയുടെയും മൂർദ്ധാവിൽ മുത്താനും ശിവൻ മറന്നിരുന്നില്ല…….. ഭക്ഷണം കഴിക്കാൻ നേരം ഇല്ലാത്തതുകൊണ്ട് അന്നും അപർണ പുറകെ നടന്ന് കുട്ടികളെപ്പോലെ വായിൽ വെച്ച് കൊടുത്തായിരുന്നു അവനെ യാത്ര അയച്ചത്……. ഷർട്ട് ഇടുകയും മുടി ചീകുകയും ഒക്കെ ചെയ്യുന്നതിനിടയിൽ പ്ലേറ്റുമായി അരികിൽ വന്ന് ഭക്ഷണം കൊടുക്കുകുമ്പോൾ ഉത്തരവാദിത്വമുള്ള ഒരു ഭാര്യയും, മോൾ ഉണരുമ്പോൾ അവളെ തട്ടി ഉറക്കി മികച്ച ഒരു അമ്മയും ഒക്കെ അവളിൽ നിന്നും ഉണരുന്നത് അത്ഭുത പൂർവ്വം ശിവൻ നോക്കി കാണുകയായിരുന്നു…… അന്ന് ഉച്ചയ്ക്ക് 12:00 ആകാറായിപ്പോഴാണ് അലീനയുടെ ഫോൺ കോൾ വരുന്നത്…….. അവൻ പെട്ടെന്ന് തന്നെ ഫോണുമായി അല്പം മാറിനിന്നു…. ”

എന്താ അലീന…… അവൻ ചോദിച്ചു…. ” ഒന്നുമില്ല ശിവേട്ട…. ഹോസ്പിറ്റലിൽ നിന്നും വിളിച്ചിട്ടുണ്ടായിരുന്നു…. ഓപ്പറേഷൻ കാര്യം….. ” നീ ടെൻഷൻ ആകണ്ട…. നാളത്തെ കാര്യമല്ലേ….. നമുക്ക് ഒരുമിച്ചു പോകാം എന്ന് ഞാൻ പറഞ്ഞതല്ലേ….. ” എങ്കിലും ആ ദിവസം അടുക്കുംതോറും എനിക്കൊരു ഭയം വരുന്നത് പോലെ തോന്നുന്നു ശിവേട്ടാ…… ” എന്തിനാ നീ പേടിക്കുന്നത്…… അതിനു മാത്രം ഒന്നുമില്ല…… പേടിക്കാൻ മാത്രം ഒന്നുമില്ല എന്നാണ് നിരഞ്ജൻ പറഞ്ഞത്…… മാത്രമല്ല ഞാനില്ലേ കൂടെ…. പിന്നീട് പേടിക്കേണ്ട കാര്യമില്ലല്ലോ….. മോന് ഒരു കുഴപ്പവും ഉണ്ടാവില്ല…. അവനെവിടെ……? ” അവൻ ഇവിടെ ഇരുന്ന് കളിക്കുന്നുണ്ട്…… “നീ ടെൻഷനടിക്കേണ്ട….. എന്താണെങ്കിലും ഞാൻ നിന്നോടൊപ്പം ഉണ്ട്….. അന്ന് വൈകുന്നേരം തന്നെ അപർണ്ണയോട് വീട്ടിലേക്ക് പോയി നിന്നു കൊള്ളാൻ അവൻ പറഞ്ഞിരുന്നു…….

കാരണം ചോദിച്ചപ്പോൾ തോമസ് ചേട്ടൻറെ ഭാര്യയുടെ ഓപ്പറേഷൻ സംബന്ധിച്ച് തനിക്ക് എറണാകുളത്തേക്ക് പോകേണ്ടതുണ്ട് എന്നായിരുന്നു പറഞ്ഞിരുന്നത്…… ഒരിക്കൽ കൂടി ജീവിതത്തിൽ അവസാനമായി ഒരു കള്ളംകൂടി അവളോട് പറയുന്നത് എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു….. ഇനി ഒരു കള്ളം അവളോട് പറയാനുള്ള അവസരം തനിക്ക് ഉണ്ടാകില്ലെന്നും…… ഈ ഓപ്പറേഷനു ശേഷം എല്ലാ കാര്യങ്ങളും അവളോട് തുറന്നു പറയുമെന്നും ശിവൻ മനസ്സിൽ കണക്കു കൂട്ടി വച്ചിട്ടുണ്ടായിരുന്നു….. തന്റെ പെണ്ണിനെ വിഡ്ഢിയാക്കാൻ തന്നെ കൊണ്ട് കഴിയില്ല…….. എല്ലാം കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാതിരിക്കാനും മാത്രം കഴിവില്ലാത്തവൾ അല്ല അപർണ……. ശിവനെ അടിമുടി മനസ്സിലാക്കിയവൾ അവൾ മാത്രമാണ്……. തന്നെ സ്നേഹിക്കാൻ അവൾക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല എന്ന് അവന് ഉറപ്പായിരുന്നു……….

വൈകുന്നേരം തന്നെ ശിവൻ അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടിരുന്നു……. ഒപ്പം വീട്ടിൽ കയറി എല്ലാവരോടും സ്നേഹപൂർവ്വം സംസാരിച്ചതിന് ശേഷമാണ് ശിവൻ മടങ്ങിയത്…….. അന്ന് തന്നെ ശിവൻ അലീനയും മോനെയും കൂട്ടി എറണാകുളത്തേക്കു വണ്ടി കയറി……. തലേന്ന് തന്നെ അഡ്മിറ്റ് ആവണം… അതിരാവിലെയാണ് ഓപ്പറേഷൻ എന്നാണ് പറഞ്ഞത്….. ഓപ്പറേഷന്റെ എല്ലാ ടെൻഷനും അലീനയുടെ മുഖത്ത് ഉണ്ട് എന്ന് ശിവനെ തോന്നിയിരുന്നു….. ബസ്സിൽ ഇരിക്കുമ്പോഴും അവൾ കൊന്ത എടുത്ത് പ്രാർത്ഥനയായിരുന്നു….. അവൾക്ക് ജീവിതത്തിൽ ഇനി കൂട്ടായി അവൻ മാത്രമേ ഉള്ളൂ….. അവന് വേണ്ടിയാണ് അവൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നത്…… അവൻ തിരികെ വന്നില്ലെങ്കിൽ അവൾക്ക് മറ്റൊരു സന്തോഷവും ഇല്ല…… അവന് പാവം തോന്നി ആ പെണ്ണിനോട്……..

ദൈവം കാണിച്ചത് എന്തൊരു ക്രൂരതയാണെന്ന് ആ നിമിഷം തോന്നിയിരുന്നു…… സ്വന്തം എന്ന് പറയാനുള്ള മകനെ പോലും മരണത്തിൻറെ വക്കിലേക്ക് കൊണ്ട് എത്തിച്ചിരിക്കുകയാണ് ഈശ്വരന്മാർ……. അന്ന് അലീനയെയും മോനെയും ഹോസ്പിറ്റലിലെ റൂമിൽ ആക്കിയതിന് ശേഷം അവിടെ അടുത്ത് തന്നെ ഒരു ലോഡ്ജിൽ മുറിയെടുത്ത് ആയിരുന്നു ശിവൻ താമസിച്ചിരുന്നത്…… ” ഒന്നുകൊണ്ടും പേടിക്കേണ്ട……! അതിരാവിലെ താൻ എത്തുമെന്ന് അലീനയോട് അവൻ ഉറപ്പു പറഞ്ഞിരുന്നു…… പിറ്റേന്ന് ഓപ്പറേഷന് മോനെ കയറ്റിയപ്പോഴേക്കും അവളുടെ സകല നിയന്ത്രണങ്ങളും വിട്ട് പൊട്ടി കരഞ്ഞിരുന്നു…..

ശിവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ടാണ് പറഞ്ഞത്….. “നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്……. ഇത് കാണുമ്പോൾ മോന് സങ്കടം ആകും…. ഒന്നും അവളെ ആശ്വസിപ്പിക്കാൻ ഉണ്ടായിരുന്നില്ലെങ്കിലും ആ നിമിഷം അവൾക്ക് അവന്റെ വാക്കുകൾ നൽകിയ ഊർജ്ജം ചെറുതായിരുന്നില്ല….. പ്രാർത്ഥനകളോടെ കാത്തിരിക്കുന്ന സമയത്ത് പെട്ടെന്നാണ് സിസ്റ്റർ വന്ന് പറഞ്ഞത്……. ” ഓപ്പറേഷൻ കഴിഞ്ഞു…..!! ഒരു കുഴപ്പവുമില്ല കുറച്ചു സമയങ്ങൾക്ക് ശേഷം റൂമിലേക്ക് മാറ്റും…… അത് കേട്ടപ്പോൾ അലീനയുടെ മുഖത്തുള്ള സന്തോഷം ഞാൻ ഇതുവരെ ജീവിതത്തിൽ കാണാത്തതാണ് എന്ന അത്ഭുത പൂർവ്വം ശിവൻ ഓർത്തു…….

സന്തോഷത്താൽ അവൾ ഓടിവന്ന് ശിവൻറെ നെഞ്ചിലേക്ക് ചേർന്നിരുന്നു…….. ആ നിമിഷം അവൾക്ക് ഒരു ആശ്വാസവും തലോടലും ആവശ്യമാണെന്ന് ശിവനും മനസ്സിലായിരുന്നു….. അവനും സന്തോഷത്തിലായിരുന്നു……. അവൻ അവളെ ചേർത്തു പിടിച്ച് തലമുടിയിൽ ആർദ്രമായി തഴുകിയിരിന്നു……. പെട്ടെന്ന് മുൻപിൽ നോക്കിയപ്പോഴാണ് നിറഞ്ഞു തൂവിയ രണ്ട് മിഴികൾ ശിവൻറെ കണ്ണിൽ പെട്ടത്…….. ഒരു നിമിഷം തൻറെ കണ്ണുകളെ വിശ്വസിക്കാനാവാതെ ശിവൻ നിന്നു…….. ഒരിക്കൽ കൂടി അവൻ നോക്കി….. ആ രൂപം അപർണ്ണയുടെ ആയിരുന്നു………ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 38

Share this story