ആദിശൈലം: ഭാഗം 56

ആദിശൈലം: ഭാഗം 56

എഴുത്തുകാരി: നിരഞ്ജന R.N

ജാൻവി, എന്താടി നടന്നത്??????? തിരികെ വീട്ടിലെത്തിയയുടനെ മായയുടെ ചോദ്യം കേട്ട് അവളൊന്ന് പകച്ചു,, ശേഷം നടന്നതെല്ലാം പറഞ്ഞു…. ഡീ മഹാപാപി… നീ എന്തൊക്കെയാ വിളിച്ചുകൂവിയെ??? നീ പറഞ്ഞ് മാത്രമേ എനിക്കയാളെ അറിയൂ…പക്ഷെ,, ആ അറിവിന്റെപുറത്തും പിന്നെ നേരിട്ട് കണ്ടപ്പോഴുള്ള ബന്ധത്തിന് പുറത്തും എനിക്കുറപ്പാ നീ പറഞ്ഞപോലെ ഒരു സ്വഭാവക്കാരനല്ല ജോയൽ… ചേച്ചി എന്താ ഈ പറയണേ? ഞാൻ കള്ളം പറയുവാണെന്നോ???? മായ ജോയിച്ചനെ സപ്പോർട് ചെയ്യുന്നത് കേട്ടപ്പോൾ ജാൻവിയ്ക്ക് ഒട്ടും സഹിച്ചില്ല…….. അങ്ങനയല്ല മോളെ ഞാൻ പറഞ്ഞത്, ചിലപ്പോൾ അവന് വല്ല അബന്ധവും പറ്റിയതാണെങ്കിലോ?……

ഒരു വീഡിയോ കണ്ടു എന്നതിന്റെ പേരിൽ അവനെ ഒന്ന് കേൾക്കാൻപോലും നിൽക്കാതെ ഇങ്ങോട്ടേക്ക് ഓടിവന്നവളല്ലേ നീ???? ഉപദേശം കണക്കെ മായ പറഞ്ഞ വാക്കുകൾ ഉൾക്കൊള്ളാനോ ഉൾക്കൊള്ളാതിരിക്കാനോ ആവാതെ അവളാകെ കൺഫ്യൂഷൻ ആയി….. നോക്ക് ജാൻവി,,,,,,, നമ്മൾ കണ്ടതോ കേട്ടതോ വെച്ച് മാത്രം ഒരിക്കലുമൊരാളെ അളക്കരുത്……… അതിലേറ്റവും വലിയ ഉദാഹരണമല്ലേ ശ്രീയും കണ്ണനും…….. രണ്ടുപേരുടെ ഭാഗം ഒരുമിച്ച് അറിഞ്ഞത് കൊണ്ടല്ലേ എല്ലാവർക്കും പരസ്പരം തെറ്റും ശെരിയും മനസ്സിലാക്കാൻ കഴിഞ്ഞത്………….. ജാൻവിയുടെ മുടിയിഴകളെ തലോടുകയായിരുന്നു മായ… പെട്ടെന്ന് കുഞ്ഞ് കരയുന്നതുകേട്ട് അവൾ വെപ്രാളത്തിന് വാവേടെ അടുത്തേക്കോടിപോയി………..

അവൾ പോയതിനുശേഷം ജനാൽകൽ എന്തോ നോക്കിനിന്നുപോയി അവൾ .. കുറച്ചുമുൻപ് മായ പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തിലാഴ്ന്നിറങ്ങി…….. ഇതേസമയം ഒരിടത്ത് പ്ലാനുകൾ ഒരുങ്ങുകയായിരുന്നു… ആരെയും അറിയിക്കാതെ ചെക്കന്മാർ മാത്രം അറിഞ്ഞുകൊണ്ടുള്ള ഒരു ഓപ്പറേഷൻ… ഓപ്പറേഷൻ ജോയ് വി…….. ഫസ്റ്റ് സ്റ്റെപ് അപ്പോൾ ജാൻവിയോട് സംസാരിക്കുക തന്നെ……. ആലോചനകൾക്കൊടുവിൽ അയോഗ് പറഞ്ഞതും എല്ലാരും അതേ എന്നർത്ഥത്തിൽ തലയാട്ടി… പക്ഷെ ആര്….???? ആ ചോദ്യത്തിനൊരൊറ്റ ഉത്തരം പോലെ മൂന്ന് കഴുത്തുകളും അല്ലുവിന് നേരെ തിരിഞ്ഞു…..

സന്തോഷത്തോടെ അവനാ ഉത്തരവാദിത്വം ഏറ്റെടുത്തു……… എനിക്ക് തോന്നുന്നത് ഇതിനിടയ്ക്ക് നിന്നാരോ കളിച്ചിട്ടുണ്ടെന്നാ.. മേബി ഇപ്പോഴും കളിക്കുന്നുണ്ട്………….. രുദ്രന്റെ സംശയം കേട്ട് എല്ലാവരുടെയും മുഖമൊന്ന് ചുളിഞ്ഞു…. അതിനുംവേണ്ടി ജോയിച്ചനോട് ആർക്കാ ഇത്രയും ദേഷ്യം???? ജാൻവിയും പാവം തന്നെ… പിന്നെ……. അതൊന്നും പറയാൻ പറ്റില്ല മാധു… ഇതുപോലെ എത്രകേസുകൾ ഞങ്ങൾ കൈകാര്യം ചെയ്യുന്നതാ…. ചിരിച്ചുമുൻപിൽ നിൽക്കുന്നവരായിരിക്കും പള്ളയ്ക്ക് കത്തികേറ്റാൻ നിൽക്കുന്നകൂട്ടത്തിലെ മുൻപിൽ… അതുകൊണ്ട് അതൊന്നും പറയേണ്ട…………. രുദ്രൻ പറഞ്ഞതിനോട് അല്ലുവും യോജിച്ചു.. ഓരോ ദിവസവും അവന്റെ മുൻപിലും എത്തുന്നതല്ലേ ഇമ്മാതിരി കേസുകൾ…..

പിറ്റേന്ന് തന്നെ കാണണമെന്ന് അല്ലു പറഞ്ഞതിൻപ്രകാരം കോഫീഷോപ്പിൽ ജാൻവി അവനായി കാത്തുനിന്നു.. ഏറെവൈകാതെ തന്നെ അല്ലു വന്നു…. സോറി, ജാൻവി,,, …. ഇറങ്ങാനിരുന്നപ്പോഴാ ജോയിച്ചന് വാഷ്‌റൂമിൽ പോകണമെന്ന് പറഞ്ഞത്, മാധുവും അച്ഛനും രാവിലെ പോയതുകൊണ്ട് എനിക്ക് വേറെ ആരെയും ഏല്പിച്ചുവരാൻ പറ്റില്ലല്ലോ…..എല്ലാംകഴിഞ്ഞ് അവനെ പിന്നെ അമ്മയെ ഏല്പിച്ചിട്ട് വന്നയാ….. ജോയിച്ചൻ എന്ന് കേൾക്കുമ്പോഴുള്ള അവളുടെ മുഖഭാവം അറിയാനായി മനഃപൂർവമൊരു കള്ളം അല്ലു പറഞ്ഞതായിരുന്നു…, എവിടെയും പോകാതെ ദേവനും സുമിത്രയും ജോയിച്ചന്റെ അരികിൽ തന്നെയായിരുന്നു ഏത് നേരവും……. അല്ലു പ്രതീക്ഷിച്ചതുപോലെതന്നെ ജോയിച്ചൻ എന്ന് കേട്ടതും വാടിത്തളർന്ന താമരമൊട്ടുപോലെ അവളുടെ മുഖം താണു..

കുറ്റബോധത്താൽ ആ കണ്ണുകളിൽ നീർകളങ്ങൾ ഗോളങ്ങളായി രൂപാന്തരപ്പെട്ടു…. ഇപ്പോ എങ്ങെനെയുണ്ട്….. മടിച്ച്മടിച്ചാണ് അവളത് ചോദിച്ചത്……… നല്ല വേദനയുണ്ട്, പക്ഷെ അതൊന്നും പറയില്ല… ഉള്ളിലെ വേദനയെല്ലാം കടിച്ചുപിടിച്ച് നിൽകും…അതവന്റെ പണ്ടേയുള്ള ശീലമാ…. ചെറുപുഞ്ചിരിയോടെ അവനത് പറയുമ്പോൾ ഏതോഭാരമുള്ള കല്ല് നെഞ്ചിൽവെച്ചതുപോലെയൊരു ഫീലിംഗ് അവൾക് തോന്നി….. ഏട്ടൻ എന്തിനാ കാണണമെന്ന് പറഞ്ഞത്??? ഇനിയും അതേ ടോപിക്കിൽ തന്നെ സംസാരിച്ചിരുന്നാൽ ഒരുപക്ഷെ അല്ലുവിന് മുന്പിലിരുന്ന് താൻ കരഞ്ഞുപോകുമെന്നായപ്പോൾ അവൾ മനഃപൂർവം വിഷയം മാറ്റി….. ജാൻവിയ്ക്ക് നേരത്തെ ജോയലിനെ പരിചയമുണ്ടായിരുന്നോ????? ഓർഡർ ചെയ്ത കോഫീ കുടിച്ചുകൊണ്ടിരിക്കെയാണ് അലോകിന്റെ ചോദ്യം….

അത് കേട്ടതും പെട്ടെന്ന് കുടിച്ച കോഫീ തലയിലേക്ക് ഇരച്ചുകയറി…. ആഹ്ഹഹ്ഹ…. ഏയ്… റിലാക്സ്.. റിലാക്സ് !!!…..ഞാൻ ചോദിച്ചെന്നേയുള്ളൂ…… അവളുടെ നെറുകയിൽ രണ്ട്തട്ട് കൊടുത്തിട്ട് അവൻ തുടർന്നു…. അത്.. അതുപിന്നെ….. എന്ത്പറയണമെന്നറിയാതെ അവളാകെ കുഴങ്ങി….. കള്ളം പറയാനുള്ള തന്ത്രപ്പാടിലാണെങ്കിൽ അത് വേണ്ടാ…. എനിക്കറിയാം എല്ലാം……. ഇനിയും അവൾക്ക് മുൻപിൽ ഒളിച്ചുകളി വേണ്ടെന്ന് വിചാരിച്ച് അല്ലു നേരിട്ട് കാര്യത്തിലേക്ക് വന്നു…. ഓഹ്… എ… എന്ത്.. കാര്യം???? അവളുടെ ശബ്ദം ഇടറിത്തുടങ്ങി…….. ഓ, ഒന്നുമറിയാത്തപോലെ………… നിങ്ങൾ തമ്മിൽ പരിചയപ്പെട്ടതുമുതൽ അവന്റെ നെറ്റിയിലെ ആ തിരുമുറിവ് വന്നതെങ്ങെനെ എന്നുവരെ എല്ലാമറിയാമെന്ന്…….

അവളെ നോക്കി അത്രയും പറയുമ്പോൾ കുറച്ച് ഗൗരവം അവന്റെ ശബ്ദത്തിൽ വന്നിരുന്നു………………… ഏട്ടാ……… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി………….. ഒരു പബ്ലിക് പ്ലെയ്സ് ആണെന്ന് പോലുമോർക്കാതെ അവളുടെ ഏങ്ങലുകൾ ഉയരാൻ തുടങ്ങി…. ഏയ്,,, ജാൻവി… കൂൾഡൌൺ…നമ്മളെ ബാക്കിയുള്ളവർ ശ്രദ്ധിക്കുന്നുണ്ട്… നീ കരയാതെ കുട്ടി……… അവളുടെ തോളിൽത്തട്ടി അവൻ സമാധാനിപ്പിച്ചുകൊണ്ടിരുന്നു…… അയാൾ എന്നെ ചതിക്കുവായിരുന്നു ചേട്ടാ… എന്റെ ശ്രീചേച്ചിയോടയാൾ……. അയാൾ ഒരു ചെന്നായയാണ്.. ആടിൻതോലിട്ട ചെന്നായ.. !!പാവത്താന്റെ മുഖമൂടി അണിഞ്ഞുനടക്കുന്ന മൃഗം………. നിങ്ങൾക്കാർക്കും അറിയില്ല അയാളെ………. 😡 ഇതൊക്കെ പറയുമ്പോൾ അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകുന്നുണ്ടായിരുന്നു………

ജാൻവി പ്ലീസ് സ്റ്റോപിറ്റ്….. !!! ഏട്ടാ….. തന്റെ ചങ്കിനെപ്പറ്റി അവൾ പറയുന്നത് കേട്ട് നിൽക്കാൻ ഇതിൽക്കൂടുതൽ അവന് കഴിയുമായിരുന്നില്ല……….. ദേഷ്യത്തെക്കാളേറെ ഒരനുജത്തിയോടുള്ള സ്നേഹത്തോടെ അവൻ സംസാരിക്കാൻ തുടങ്ങി…… നീ ഈ പറഞ്ഞതും അറിഞ്ഞതുമെല്ലാം തെറ്റാണ് മോളെ….. കണ്ണേട്ടാ..!!! അതേ നിങ്ങളുടെയൊക്കെ കണ്ണേട്ടൻ, എന്റെ ശ്രീയുടെ കണ്ണേട്ടൻ………. എന്റെ ജോയിച്ചന്റെ അല്ലു…. !!!!!! ആ ഞാൻ തന്നെയാ ഈ പറയണേ എന്റെ ജോയിച്ചന് നീ പറഞ്ഞപോലെഒരു മുഖമില്ല………… ഓർമവെച്ച നാൾമുതൽ കൂടെകൂടിയതാ അവനെന്റെ… അന്നുമുതൽ ഇന്നുവരെ ഞാനറിയാത്തതായി ഒന്നുമില്ല അവന്റെ ജീവിതത്തിൽ നീ ഒഴികെ……………………….

നീ പറഞ്ഞില്ലേ അറിയില്ല എനിക്കവനെ എന്ന്….. ശെരിയാ അറിയില്ല നീയുൾപ്പെടെ ആർക്കും അവനെ… !!! ഇന്നും നിന്നെ മാത്രം നെഞ്ചിലിട്ട് കള്ളുംകുടിച്ച് സ്വയം നശിക്കുന്ന ഒരു ജോയലിനെ നിനക്കറിയുമോ???????? കൂട്ടുകാരനുവേണ്ടി സ്വന്തം ജീവൻപോലും കൊടുക്കാൻ തയ്യാറായ ജോയിച്ചനെ നിനക്കറിയുമോ?????? ഇടിത്തീപോലെ ആനെഞ്ചിൽ പതിച്ച നിന്റെ വാക്കുകൾ ഓരോനിമിഷവും ഓർത്ത് ഓർത്ത് ശരീരത്തിലും മനസ്സിലും നീ കൊടുത്ത വേദന സഹിച്ച് ഒരാളോടും ഉള്ള് തുറക്കാതെ ആാാ റൂമിന്റെ നാല് ചുവരിനുള്ളിൽ നീറിക്കരയുന്ന ജോയിച്ചനെ നിനക്കറിയുമോ???????? ഇല്ല… നിനക്കറിയില്ല ജാൻവി….അവനെ അറിയാൻ നീ ശ്രമിച്ചിട്ടില്ല………..

പ്രായത്തിന്റെ പക്വതകുറവിൽ തോന്നിയ ഒരു വികാരത്തെ പ്രണയമായി നീ കണ്ടു, പറഞ്ഞാൽതീരാവുന്ന തെറ്റിദ്ധാരണയെ നിന്റെ പക്വതകുറവിൽ ഇത്രത്തോളം കൊണ്ടുവന്നെത്തിച്ചിട്ട് വീണ്ടും ആ പാവത്തിനെ തള്ളിപ്പറയരുത്…. അവന്റെ കണ്ണിൽ ആ രാത്രിയായിരുന്നു, മദ്യത്തിൽ മതിമറന്ന് തനിക്ക്മുൻപിൽ അവൻ സത്യങ്ങൾ പറഞ്ഞുതുടങ്ങിയ ആ രാത്രി………….. തന്നിൽ നിന്നൊളിപ്പിച്ച അവളെന്ന പ്രണയത്തെ അവന്റെ ഡയറിയുടെ അറിഞ്ഞ ആ രാത്രി…………………. എനിക്കുറപ്പാണ് ജാൻവി, എന്റെ ജോയിച്ചന് അങ്ങെനെയൊരു പെണ്ണിനോടും പെരുമാറാൻ കഴിയില്ല……. കണ്ണേട്ടാ, അപ്പോൾ.. ശ്രീ ചേച്ചി…. ചേച്ചി കള്ളം പറഞ്ഞെന്നാണോ????? ഒരിക്കലുമല്ല മോളെ….

നിന്റെ ചേച്ചി കള്ളം പറഞ്ഞിട്ടില്ല,,,,,, സത്യത്തിൽ അവൾക്കിപ്പോഴും അറിയില്ല ന്റെ ജോയിച്ചൻ ആണ് അവളുടെ അച്ചായി എന്ന്…….നീ തന്നെ ചിന്തിച്ചുനോക്ക്.., ഒരിക്കൽ തന്നോട് അത്രയും മോശമായി പെരുമാറിയ പുരുഷനോട് വീണ്ടും ഒരു സഹോദരന്റെ സ്ഥാനത്ത് കണ്ട് പെരുമാറുന്നവളാണ് നിന്റെ ശ്രീ ചേച്ചിയെന്ന് നിനക്ക് തോന്നുന്നുണ്ടോ???? അപ്പോൾ,,, ഏട്ടാ…. അതേ, അന്ന് ശ്രീയുടെ അടുത്ത് മോശമായി പെരുമാറിയത് ജോയിച്ചനല്ല,,മറ്റാരോ ആണ്… അതുകൊണ്ടാ, ജോയിച്ചനാണ് അവളുടെ അച്ചായിയെന്ന് അവൾ തിരിച്ചറിയാത്തത്…………… പക്ഷെ കണ്ണേട്ടാ… ഞാൻ….. ആ വീഡിയോ… അത്… അത് തന്നെയാ ജാൻവി എനിക്കുമറിയേണ്ടത്……. ആ വീഡിയോ… അത് എങ്ങെനെ????…….

എന്റെ ജോയിച്ചനെ തെറ്റുകാരനാക്കി നിന്നിൽ നിന്നകറ്റാൻ ഇടയ്ക്ക് ആരോകളിച്ച കളിയാണ് അത്…….. അന്ന് എന്താ നടന്നത്?????? അവൾ നടന്നതെല്ലാം പറഞ്ഞു, തന്റെ ഫോണിലേക്ക് ശ്രാവണിയുടെ നമ്പറിൽ നിന്ന് വന്ന വീഡിയോയുടെ കാര്യം അടക്കം…… ആാാ വീഡിയോ അത് കയ്യിലുണ്ടോ??? ഇല്ലേട്ടാ,, ആാാ ഫോൺ അന്നേ ഞാൻ എറിഞ്ഞുടച്ചു……………ഏങ്ങലോടെ അവൾ പറഞ്ഞു…. മ് മ്മ്.. കുഴപ്പമില്ല……….. ആ വീഡിയോ അത് ഫാബ്രിക്കേഷൻആണ്….. ആരോ മനഃപൂർവം ഉണ്ടാക്കിയത്……. പക്ഷെ ആര്???? ആർക്കാ ഞങ്ങൾ തന്നിൽ പിരിയേണ്ടിയിരുന്നത് കാണാൻ ആഗ്രഹം????

അങ്ങെനെ ആരോടാ ഞങ്ങൾ തെറ്റ് ചെയ്തത്‌??????? സത്യങ്ങൾ മനസ്സിലാക്കിയതിന്റെ സന്തോഷത്തേക്കാൾ തന്റെ പ്രാണനായിരുന്നവനെ ഇത്രയും നാൾ സംശയിച്ചതിന്, കുറ്റപെടുത്തിയതിന് ശപിച്ചതിന്, അവന്റെ ശരീരത്തിൽ ഏൽപ്പിച്ച മുറിവുകൾക്കെല്ലാം അവൾ ഉള്ളാലെ നീറുകയായിരുന്നു….. കുറ്റബോധത്താൽ ആ ഹൃദയം നുറുങ്ങി………………………, കണ്ണുകൾ ഇടവിടാതെ നിറഞ്ഞൊഴുകി……….. നിന്നോട് കരയരുതെന്ന് ഞാൻ പറയില്ല,, നീ കരയണം ഉള്ളിലെ വേദനകളെല്ലാം പേമാരി പോലെ പെയ്തുതീരണം…, എല്ലാം പെയ്തൊഴിഞ്ഞ് തെളിഞ്ഞമനസ്സോടെ ente ജോയിച്ചന്റെ ജാൻ ആയിവേണം നീ അവനെ കാണാൻ ചെല്ലാൻ… നാളെ നിങ്ങൾളുടെ പ്രണയവാർഷികത്തിന് ഞാൻ അവന് നൽകുന്ന സമ്മാനമാണ് നീ……………. ഏട്ടാ…. അതേ മോളെ…………,,,,,

അന്ന് മുടങ്ങിപ്പോയ ആ ആഘോഷം നാളെ വൈകിട്ട് രുദ്രന്റെ ഗസ്റ്റ്ഹൌസിൽ വെച്ച് നമ്മൾ നടത്തും………… പക്ഷെ ഏട്ടാ ഇച്ചായൻ ഈ അവസ്ഥയിൽ, അവിടെ……. ഹഹഹ്ഹ.. അത് നീ നോക്കേണ്ട….. അവനെ അവിടെ കൊണ്ടുവരാൻ ഞങ്ങൾ നാല് ആങ്ങളമാരുണ്ട് നിനക്ക്… പിന്നെ ഞാൻ പറഞ്ഞത്രയ്ക്ക് പ്രശ്നമൊന്നുമില്ല അവന്…. റസ്റ്റ് എടുക്കാനും പിന്നെ ഞങ്ങളുടെ പ്ലാനിങ് നടത്താനും അവനെ കുറച്ചുദിവസം ഒന്ന് ഒതുക്കിനിർത്തണമായിരുന്നു, അതിന് അയോഗിട്ട നമ്പറാ ആ ഫ്രാക്ചർ…… സത്യത്തിൽ ആ കാലിൽ ചെറിയ ചതവേയുള്ളൂ… പ്ലാസ്റ്റർ ഇട്ട് ആകെ മരവിച്ചിരിക്കുന്നതുകൊണ്ട് വേദനയൊന്നും പുള്ളിക്കാരന് അറിയാൻ വയ്യ…. 😬 ഓഹ്….. അപ്പോൾ മോള് നല്ല കുട്ടിയായി പോയാട്ടെ.. ചേട്ടൻ നാളത്തേക്ക് ചിലത് ചെയ്യാനുണ്ട്…..

എന്തോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു…. ഏട്ടാ എനിക്ക് ഇച്ചായനെ ഒന്ന് കാണണം….. ആ കാൽക്കൽ വീണു മാപ്പ് ചോദിക്കണം…… ഇടറിയ സ്വരത്തോടെ അവൾ പറഞ്ഞതുകേട്ട് അവൻ അവളുടെ നെറുകയിൽ തലോടി…. കുറച്ചുമണിക്കൂറുകൾ ക്ഷമിക്ക് നീ, നാളെ എല്ലാംകൊണ്ടും വർഷങ്ങൾ മുൻപ് നിങ്ങൾക്ക് നഷ്ടപ്പെട്ട ദിവസം ഈ ഏട്ടന്മാർ തന്നിരിക്കും.. മോളിപ്പോൾ പൊയ്ക്കോ………. കണ്ണുകൾ തുടച്ച് മനസ്സിലെ ഏറ്റവും വലിയ നീറ്റലില്ലാതായതിൽ ആനന്ദിച്ച് അവൾ പോകുന്നതും നോക്കി അവനിരുന്നു…………. ഡോർതുറന്ന് അവൾ പോയിഎന്നുറപ്പായതും അലോക് തന്റെ ഫോൺ എടുത്തു….. അതിൽ കാൾ കട്ട് ചെയ്യാതെ ഇരുന്ന മറുതലയ്ക്കലേക്ക് അവൻ ചെവിയോർത്തു… രുദ്രാ,,,,,,,,,,,,,………… കേട്ടു ഞാനെല്ലാം……. അപ്പോൾ പിന്നെ എങ്ങെനെയാ…….

അങ്ങട് പൊക്കാം…. അതല്ലേ വേണ്ടേ…… പക്ഷെ…….. നീ ലീവും പറഞ്ഞ് വാ ടാ,, ഞാൻ നിന്റെ വീട്ടിൽ കാണും…… ഓക്കേ…………. രുദ്രനെ വിളിച്ച് വെച്ചതും അവന്റെ കൈപോയത് വൈഫി എന്ന കോൺടാക്റ്റിലേക്കായിരിന്നു………. എന്താണ് ചെക്കാ പതിവില്ലാതെ ഈ സമയം???????? കാൾ അറ്റൻഡ് ചെയ്ത് അവളുടെ സ്വരം കേട്ടപ്പോഴേ അവന്റെ ഉള്ള് നിറഞ്ഞു……. എന്തായിരുന്നു പണി??? ഓ എന്ത്‌ പണി? വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്നു……. നിസ്സാരമായി അവൾ പറഞ്ഞ ആ വാക്കുകൾ അവനിലെന്തോ ഒരുതരം കൊളുത്തിവലിവ് ഉണ്ടാക്കി….. അത് മനസ്സിലാക്കിയെന്നോണം മറുതലയ്‌ക്കൽ നിന്നൊരു നിശ്വാസം ഉയർന്നു…. ശ്രീ നീ ഒന്ന് രുദ്രന്റെ വീട്ടിലേക്ക് വാ….. അവന്റെ സ്വരം കുറച്ച് കടുത്തു……

എന്താണ് കണ്ണേട്ടാ എന്തോ അത്യാവശ്യംപോലെ….. എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ?????? അതൊക്കെ വന്നിട്ട് പറയാം… നീ ഒന്ന് വാ.. ഹാ പിന്നെ, തിരിച്ച് വരാൻ ചിലപ്പോൾ രാത്രിയാകുമെന്ന് വീട്ടിൽ പറഞ്ഞേക്കണേ.. അല്ലേൽ അവര് ഭയക്കും……. ഓഹ്,,,, എന്താണ് മോനെ ഹേ??? ഒരുമാതിരി ആക്കിയചിരിയോടെ അവൾ ചോദിച്ചു…. ..ഡീ.. ഡീ.. കുരുപ്പേ… മോള് അധികം അങ്ങട് തലപുകയ്ക്കേണ്ട……. നീ വിചാരിക്കുന്നതുപോലെ ഞാൻ അത്തരക്കാരൻ നഹി ഹേ…………….. അവളുടെ ഒരു ആക്കൽ….. ഈൗ… ശേ, വെറുതെ ആശിച്ച്…. എന്തോന്ന്…. 🙄 ഒന്നുമില്ല… ഞാൻ ഉടനെ വരാം.. പോരെ…. ഓ, ആയിക്കോട്ടെ.. എങ്കിൽ ശെരി…. നമുക്ക് നേരിൽ കാണാം…….. മ്മ്……..

അധികം താമസിക്കാതെ തന്നെ ശ്രീ രുദ്രന്റെ വീട്ടിലെത്തി, അവിടെ അവളെ കാത്തെന്നപോലെ അവൻ നില്പുണ്ടായിരുന്നു…. എന്താ കണ്ണേട്ടാ, എന്തിനാ വരാൻ പറഞ്ഞെ? എവിടെക്കാ നമ്മൾ പോണേ??….. അവനെ കണ്ടതും ഒരേ ശ്വാസത്തിൽ അവൾ ചോദിച്ചു…. എന്റെ പെണ്ണെ, നീ ഒന്ന് ശ്വാസം വിട്…………… ഓ,, നിങ്ങള് കിടന്ന് താളം ചവിട്ടാതെ കാര്യം പറ മനുഷ്യാ……. എവിടെക്കാ നമ്മള് പോണേ????? ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവളവനെ നോക്കി ചോദിച്ചു……. അതൊക്കെ പോകുമ്പോൾ അറിഞ്ഞാൽ മതി, ഹാ പിന്നെ നമ്മളൊറ്റയ്ക്കല്ല, രുദ്രനുമുണ്ട്…….. ഹേ ഏട്ടനോ??? ഏട്ടനെന്തിനാ… ശേ,,,…… ഏട്ടന്റെ ഇനിയുള്ള കിളിയും പറത്താനാണോ????? അതും പറഞ്ഞ് തെല്ല് നാണത്തോടെ മുഖം താഴ്ത്തി വിരലുകളാൽ കളംവരച്ചുകൊണ്ട് നിൽക്കുന്ന അവളെ കണ്ടതും കിളി പറന്നത് പാവം അല്ലുവിന്റെആയിരുന്നു….

എന്റെ ശ്രീ, നീ ഇങ്ങെനെ ചളി അടിക്കരുത് പ്ലീസ്…. തൊഴുകൈയോടെ അവനവളെ നോക്കി… ഹും, എന്നാലങ്ങോട്ട് പറ, എവിടെ എന്തിന് പോകുന്നു എന്ന്?????? ഇത്തവണ അവളുടെ ചൂണ്ടുവിരൽ അവന്റെ വയറിൽ ആഴ്ന്നിറങ്ങി………….. ഓഹ്…. പറയാം പറയാം ……. മ്മ്.. അങ്ങെനെ വഴിക്ക് വാ…. ഓ,,, ശെരി,… നമ്മൾ പോകുന്നത് കോട്ടയത്തേക്കാണ്… അവിടെയൊരാളെ കാണാൻ….. ആരെ എന്നർത്ഥത്തിൽ അവളുടെ മുഖം അല്ലുവിന് നേരെ നീണ്ടു…………… അതൊക്കെ പറയാം…. അതിന്മുൻപ് എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്, അതിലേറെ ചോദിക്കാനും…….. ഗൗരവം അവന്റെ മുഖത്ത് പടരുന്നതവൾ അറിഞ്ഞു…. പറയാൻ പോകുന്നത് അപ്പോൾ അത്രയ്ക്ക് സീരിയസ് വിഷയമാണെന്ന് അവൾക്ക് മനസ്സിലായി…. ശ്രീ…. മ്മ് മ്മ്….

നീ ഇതിന് മുൻപ് കോട്ടയത്തു പോയിട്ടുണ്ടോ…..???? വളരെ നോർമലായ അല്ലുവിന്റെ ചോദ്യത്തിന് ഉത്തരം വൈകുന്നത് കണ്ട് അവനവളെ നോക്കി,, ആ മുഖം ദേഷ്യത്താൽ വരിഞ്ഞുമുറുകുകയായിരുന്നു…………….. ശ്രീ…. ഞാൻ ചോദിച്ചതിനുത്തരം പറയ്‌.. പോയിട്ടുണ്ടോ????? മ്മ്… ഒരു മൂളലിൽ അവളതിനുള്ള മറുപടിയൊതുക്കി… എപ്പോ???? എന്തിന്????? അതൊക്കെ ഇപ്പോ എന്തിനാ ചോദിക്കണേ? ഞാൻ മറക്കാൻ ആഗ്രഹിക്കുന്നവയാ അത്….. ശ്രീ പ്ലീസ്………………………. മ്മ് പറയാം…..,,,, അന്ന് ഞാൻ ബാംഗ്ലൂരിൽ ആയിരുന്ന സമയത്ത് ജാൻവി അവിടെ കോളേജിൽ പഠിക്കുകയായിരുന്നു,, അവളിലൂടെ ഞാനൊരാളെ പരിചയപ്പെട്ടു….. അവളുടെ ഇച്ചായനെ….. വളരെ പെട്ടെന്ന് ആളുമായി ഞാൻ കൂട്ടായി…. അവളുടെ ഇച്ചായൻ എനിക്ക് അച്ചായിയായി……

ഞാൻ അയാളുടെ പെങ്ങളൂട്ടിയും……………. പരസ്പരം കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവരുടെ ആദ്യതെ പ്രണയവാർഷികത്തിൽ തന്നെ അതുമതി എന്ന് തീരുമാനിച്ചു…. അങ്ങേനെയാണ് അവർക്കുള്ള ഗിഫ്റ്റുമായി ഞാൻ ആ റെസ്റ്റോറന്റിൽ ചെന്നത്….. നേരം കുറേആയിട്ടും രണ്ടുപേരെയും കണ്ടില്ല… ഒടുവിൽ വിളിച്ചു…,,, ജാൻവിയ്ക്ക് എന്തോ ആശുപത്രികേസ് വന്നു എന്ന് പറഞ്ഞു, എനിക്കാണേൽ ഉച്ചയ്ക്കത്തെ ഫ്‌ളൈറ്റിന് തിരികെപോകുകയും വേണം.. അങ്ങെനെ തിരികെ പോകാമെന്നു തീരുമാനിച്ചെഴുന്നേറ്റപ്പോഴാ അയാൾ അവിടേക്ക് വന്നത്…… മാന്യമായ് തുടങ്ങിയ സംസാരം പിന്നീട് അതിന്റെ പരിധി വിട്ടു… അതുവരെ സ്വന്തം ആങ്ങളയായി കണ്ടവന്റെ തനിനിറം ആ നിമിഷം ഞാൻ അറിയുകയായിരുന്നു……

ആ കരണംപൊളക്കെ ഒന്ന് കൊടുത്തിട്ട്, കാലിൽ കിടന്ന് ചെരുപ്പൂരി ഞാൻ അവനെ പൊതിരെ തല്ലി, ഒടുവിൽ ആരൊക്കെയോ ചേർന്നെന്നെ പിടിച്ചു മാറ്റി…… പ്രിയപ്പെട്ടത് എന്ന് കരുതിയതിനെ ആദ്യമായി വെറുക്കാൻ പഠിച്ചത് അന്നുമുതലാ…. അപ്പോഴേ ജാൻവിയെ വിളിച്ചു….., കാര്യം പറഞ്ഞു………. അപ്പോഴേക്കും എനിക്ക് ചുറ്റിനും ആള് കൂടി…. ആ തിരക്കിലെവിടെയോ എന്റെ ഫോൺ കളഞ്ഞുപോയകാര്യം തിരികെ എയർപോർട്ടിൽ എത്തിയപ്പോഴാ ശ്രദ്ധിക്കുന്നേ……. പിന്നീട് ഞാൻ അറിഞ്ഞു, അന്നത്തോടെ അയാളുമായി എല്ലാം ഉപേക്ഷിച്ച് ജാൻവി തിരികെവന്നകാര്യം……… ആകെ തളർന്നിരിക്കുന്നാ അവളോട് പിന്നെ ഈ കാര്യം സംസാരിക്കാൻ എനിക്ക് തോന്നിയില്ല… പിന്നീടെപ്പോഴോ എന്റെ ഓർമകളിൽ നിന്നിത് മാഞ്ഞുപോയിരുന്നു.. ഇന്ന് വീണ്ടും………

ശ്രീ പറഞ്ഞതൊക്കെയും ഒരു കഥപോലെ കേട്ടിരുന്ന അവന്റെ മനസ്സിലേക്ക് ചിലമുഖങ്ങളോടിയെത്തി…….. തങ്ങളുടെ ഊഹങ്ങൾ ശെരിയായിരുന്നുവെന്ന് എന്തോ ആ മനസ്സ് ഉറപ്പിക്കാൻ തുടങ്ങിയിരിക്കുന്നു….. എന്തിനാ കണ്ണേട്ടാ ഇതൊക്കെ ഇപ്പോ ചോദിച്ചേ???? പറയാം…. നമ്മളാദ്യം അവിടെയെത്തട്ടെ…. !! അത്രയും പറഞ്ഞ് അവനവളെ നെഞ്ചോട് ചേർത്തു……… രുദ്രന്റെ വണ്ടിയുടെ ശബ്ദം കേട്ടതും രണ്ടാളും തമ്മിലകന്നു….. അകത്തേക്ക് കയറിയ രുദ്രൻ രണ്ടാളെയും നോക്കി ഒരാക്കിയ ചിരിയും നൽകി റൂമിലേക്ക് നടന്നു…. യൂണിഫോം മാറ്റി, ഫ്രഷ് ആയി കാഷുവൽ ഡ്രസ്സ്‌ ഇട്ട് റെഡിയായി അവനിറങ്ങി……. അപ്പോൾ പോകുവല്ലേ…. പിന്നല്ല… !! അല്ലു ഡ്രൈവിംഗ് ഏറ്റെടുത്തപ്പോൾ രുദ്രൻ മുൻസീറ്റിലും ശ്രീ പിൻസീറ്റിലും കയറി…… ഒരു നിഗൂഢതയുടെകൂടി ചുരുളുകളഴിക്കാൻ കോട്ടയത്തേക്ക് ആ കാർ പാഞ്ഞു……… (തുടരും )

ആദിശൈലം: ഭാഗം 55

Share this story