ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 40

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 40

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അലീനയെ ശക്തമായി തള്ളിമാറ്റി അപർണയ്ക്ക് അരികിലേക്ക് ഓടുമ്പോൾ കാലുകൾക്ക് പതിവിലും വേഗം കൂടിയതായി ശിവനു തോന്നിയിരുന്നു………. തൻറെ വരവ് കണ്ടതും തന്നോടു സംസാരിക്കാൻ ഒന്നും ഇല്ലാത്തത് പോലെ വായപൊത്തി കരഞ്ഞു കൊണ്ട് അവൾ പിന്നിലേക്ക് ഓടുന്നത് കാണാമായിരുന്നു…….. കുറച്ചുദൂരം അവൾക്ക് പിന്നിലേക്ക് ചെന്നപ്പോഴാണ് കണ്ടത് എല്ലാവരും അവിടെ നിൽപ്പുണ്ട്…… അവളുടെ അച്ഛനുമമ്മയും എല്ലാവരും……… സംഭവിച്ചതൊന്നും അവർക്ക് മനസ്സിലായിട്ടില്ല എങ്കിലും അവളുടെ കരഞ്ഞ മുഖം കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ട് എന്ന് അവർക്ക് തോന്നിയിരുന്നു………

പെട്ടെന്ന് ശ്രീഹരിയുടെ അരികിലേക്ക് ആണ് ചെന്നത്………. “ശിവ നീ ഇവിടെയുണ്ടായിരുന്നോ…..? എന്നിട്ട് അപ്പു പറഞ്ഞില്ലല്ലോ…… മോൾ അപ്പോഴും അമ്മയുടെ കയ്യിൽ വിശ്രമം കൊള്ളുകയാണ്….. “ഞാൻ എന്റെ ഒരു ഫ്രണ്ടിന് ഒപ്പം വന്നതാ……. നിങ്ങൾ എന്താ ഇവിടെ…… ” അമ്മയ്ക്ക് എന്തോ ഒരു വയ്യായ്ക പോലെ വന്നു ശിവ…… നോക്കിയപ്പോഴാണ് ചെറിയൊരു ബ്ലോക്ക്‌ ഉണ്ട് എന്ന് അറിഞ്ഞത്……. ഞാൻതന്നെ വരാൻ ആരും സമ്മതിച്ചില്ല……… അതുകൊണ്ട് എല്ലാവരും കൂടി പോന്നത്…….. ” നിങ്ങൾ വന്നിട്ട് എത്ര സമയമായി…….. ” ഞങ്ങൾ ഇന്നലെ രാത്രി വന്നതാ…. അപ്പു നിന്നെ വിളിച്ചിരുന്നു…… സന്ധ്യക്ക് അപ്പുവിനെ വിളിച്ച് ശേഷം താൻ ഫോൺ സ്വിച്ച് ഓഫ് ആക്കിയത് ആയിരുന്നു……

ചാർജ് ഇല്ലെന്ന് അവളോട് കള്ളം പറയുകയും ചെയ്തു…….. ഒരിക്കൽകൂടി അവളോട് സംസാരിച്ചാൽ എല്ലാം തുറന്നു പറഞ്ഞു പോകും എന്നുള്ള ഭയമായിരുന്നു മനസ്സിൽ……… അതുകൊണ്ടായിരുന്നു അവളോട് ഒന്നും പറയാതെ ഇരുന്നത്……… കുറച്ചുനേരം അവരുടെയൊക്കെ സംസാരത്തിന് നോക്കി നിന്നെങ്കിലും അപ്പുവിനെ തന്നെയായിരുന്നു ശ്രദ്ധിച്ചത്……. ഇല്ല അവൾ അവിടെയെങ്ങും ഇല്ല……… പെട്ടെന്ന് ഒരു ഓരത്ത് മാറി നിൽക്കുന്ന അവളെ കണ്ടപ്പോൾ ബാക്കിയുള്ളവരെ ഒന്നും ശ്രദ്ധിക്കാതെ അവളുടെ അരികിലേക്ക് കാലുകൾ ദ്രുത വേഗം ചലിച്ചിരുന്നു……. ” അപ്പു………! അരികിലേക്ക് ചെന്ന് ആർദ്രമായ വിളിച്ചതും തീപാറുന്ന ഒരു നോട്ടം ആയിരുന്നു തിരികെ ലഭിച്ചിരുന്നത്…….

ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ…….. “പുതിയ കള്ളം ഉണ്ടാക്കി പറയാൻ നോക്കണ്ട…… ഇപ്പൊ അത് സംസാരിക്കാനുള്ള നേരവും അല്ല……. അതുവരെ സംസാരിച്ചതിലും മൂർച്ച ആ സ്വരത്തിൽ ഉണ്ടായിരുന്നു എന്ന് ആ നിമിഷം അവന് തോന്നിയിരുന്നു……. ” അപ്പു ഞാൻ പറയുന്നതൊന്നു കേൾക്ക്…… കഷ്ടമുണ്ട്……! “കേൾക്കാനും പറയാനും ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു……!! ഇവിടെപോ അമ്മായി വയ്യാതെ കിടക്കുകയാണ്…… ഈ സമയം എൻറെ കണ്ണുകൾക്ക് ഒരിക്കലും കാണാൻ പാടില്ലാത്ത ഒരു കാഴ്ചയാണ് ഞാൻ കണ്ടത്……….. സ്വന്തം കണ്ണിനേക്കാൾ മറ്റാരെയും വിശ്വസിക്കാൻ ഞാൻ ഒരുക്കമല്ല…….. കൂടുതലൊന്നും സംസാരിക്കേണ്ട………! അതായിരിക്കും തോമസിന്റെ ഭാര്യ അല്ലേ…. .?

“അത് തോമസിൻറെ ഭാര്യ അല്ല…… അലീനയാണ്…….!! അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകളിൽ മിന്നി മാഞ്ഞു പോകുന്ന ഭയം ഒരുവേള ശിവന്റെ ഉള്ളിലും ഒരു വല്ലായ്മ സൃഷ്ടിച്ചിരുന്നു……. ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു….. “അലീന……? ” അതെ അലീന……. വളരെ അവിചാരിതമായാണ് ഞാൻ അലീനയെ നമ്മുടെ നാട്ടിൽ വച്ചു കാണുന്നത്…….. കണ്ടപ്പോ അവസ്ഥകൾ ഒക്കെ അറിഞ്ഞപ്പോൾ ഒന്ന് സഹായിക്കാതെ ഇരിക്കാൻ എനിക്ക് പറ്റിയിരുന്നില്ല…….. അവൾടെ മകന്റെ ഹാർട്ട് ഓപ്പറേഷന്റെ കാര്യത്തിനു വേണ്ടി കുറച്ച് പണം ആവശ്യമായിരുന്നു…….. അത് മാത്രമല്ല മരണത്തോട് മല്ലടിക്കുന്ന ആ കുഞ്ഞിനെ കണ്ടില്ലെന്നു നടിക്കാൻ എനിക്ക് കഴിയില്ലായിരുന്നു…… ”

അലീന വിവാഹിതയാണോ…….? താൻ ഏറ്റവും കൂടുതൽ ഭയന്ന് ഒരു ചോദ്യമായിരുന്നു ആ നിമിഷം അവൾ ചോദിച്ചിരുന്നത് എന്ന് ശിവൻ ഓർത്തു……….. അവൾ എന്ത് ചോദിക്കരുത് എന്നാണ് താൻ ആഗ്രഹിച്ചത് അത്‌ തന്നെയായിരുന്നു അവൾ ചോദിച്ചത്………. ” അല്ല……. പതിഞ്ഞത് എങ്കിലും ഉറച്ച മറുപടിയായിരുന്നു അത്……. “അപ്പോൾ ആ കുഞ്ഞ്……! അവളുടെ കണ്ണുകളിൽ നിറഞ്ഞ ഭയം ഒരു വേള വീണ്ടും അവനെ തളർത്തിക്കളഞ്ഞു…… ” അന്നത്തെ സംഭവത്തിന്റെ ബാക്കിപത്രം……… ” ശിവേട്ടാ…….!! ആ വിളിക്ക് പതിവിലും നേർമ്മ തോന്നിയിരുന്നു…….. ഇനി ഒരു പ്രതീക്ഷയും ബാക്കി ഇല്ലാത്തത് പോലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചത് പോലെ തോന്നിയിരുന്നു അവളുടെ മുഖം……..

അനുസരണയില്ലാതെ അപർണയുടെ കണ്ണുകൾ ഒഴുകി കൊണ്ടിരിക്കുകയായിരുന്നു…… ” അപ്പൊൾ സ്വന്തം കുഞ്ഞിനെ വേണ്ടിയായിരുന്നു ഈ കള്ളത്തരങ്ങൾ ഒക്കെ പറഞ്ഞത്…………. ” അപ്പു പ്ലീസ് ഞാൻ പറയുന്നത് നീ ഒന്നു…… ” ഒന്നും പറയണ്ട….. നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു ശിവേട്ട…….. ആദ്യം കണ്ടപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ എന്നോട് പറയാരുന്നു………. ഒരു ദിവസം നടന്ന കാര്യങ്ങൾ മുഴുവൻ വള്ളിപുള്ളി തെറ്റാതെ എന്നോട് പറഞ്ഞിരുന്ന ശിവേട്ടൻ എന്നോട് ഇത് ഒളിക്കാൻ തുടങ്ങിയപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു………. എനിക്ക് ഒരിക്കലും ഇക്കാര്യത്തിൽ നിങ്ങളെ കുറ്റം പറയാൻ പറ്റില്ലല്ലോ…….. എന്നെക്കാൾ മുൻപേ ശിവേട്ടനെ അറിഞ്ഞതല്ലേ അലീന ………..

എന്നെക്കാൾ കൂടുതൽ ശിവേട്ടൻ അവകാശം ഉള്ള ആളാണ് അവൾ…….. ഇപ്പോൾ ബന്ധമറ്റു പോകാതിരിക്കാൻ ഒരു കുഞ്ഞുണ്ട്……….. ശിവേട്ടൻ ആരെ സ്വീകരിക്കുമെന്ന് എനിക്ക് അറിയില്ല …….. നിങ്ങളുടെ സ്നേഹം ഈ രണ്ടു കുഞ്ഞുങ്ങൾക്കും പങ്കിട്ടു നൽകുമോ…….? രണ്ടും നിങ്ങളുടെ കുഞ്ഞുങ്ങൾ തന്നെയാണല്ലോ……. ” അപ്പു ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്……… ” ദൈവത്തെ വിചാരിച്ചു കുറച്ചു സമയമെങ്കിലും ശിവേട്ടൻ എന്നോട് സംസാരിക്കാതിരിക്കാമൊ പ്ലീസ്……… നിങ്ങളുടെ കുഞ്ഞല്ലേ അപ്പുറത്തെ മരണവുമായി മല്ലടിച്ച് കിടക്കുന്നത്……… ഓപ്പറേഷൻ കഴിഞ്ഞിട്ടുള്ളൂ എന്നല്ലേ പറഞ്ഞത്………. ഈ സമയത്ത് അതിന് ആവശ്യം അച്ഛന്റെ വാത്സല്യമാണ്……..

ഒരുപക്ഷേ ഒരിക്കലും അത് കിട്ടിയിട്ടുണ്ടാവില്ല…….. ഈ സമയത്തെങ്കിലും അത് കിട്ടട്ടെ…….. ശിവേട്ടൻ അവിടേക്ക് ചെല്ല്….. ബാക്കി നമ്മുക്ക് പിന്നെ സംസാരിക്കാം…….. അത്രമാത്രം മനസാക്ഷിയില്ലാത്തവൾ ഒന്നുമല്ല ശിവേട്ടാ ഞാൻ…….. ശിവേട്ടൻ പൊയ്ക്കോളൂ…….. സർവ്വം തകർന്ന് നിൽക്കുകയാണ് ഞാൻ……. അടിമുടി ഉരുകി നിൽക്കുകയാണ്……… എനിക്കറിയില്ല ഞാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന്……… കുറച്ചുസമയം എന്നെ ഒറ്റയ്ക്ക് വിട്ടില്ലെങ്കിൽ സമനില തെറ്റി പോകും……… കുറച്ച് സമയം അവരുടെ ഇടയിൽ മൗനം കനത്തു…… അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടിട്ടും ശിവൻ അവിടെത്തന്നെ നിൽപ്പ് തുടർന്നു…… അവൻ പോകുന്നില്ലെന്ന് മനസ്സിലായതും അവൾ അവനിൽ നിന്ന് പിൻവാങ്ങി……..

എല്ലാവരുടെയും അരികിലായി പോയിരുന്നു…….. അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി മുറുക്കിപ്പിടിച്ചു……… ശിവൻ അവളുടെ അരികിലേക്ക് വന്ന് കുഞ്ഞിനെ കൈ നീട്ടിയെങ്കിലും അവൾ കുഞ്ഞിനെ കൊടുക്കാൻ തയ്യാറാകാതെ അവൻറെ അരികിൽ നിന്നും അല്പം മാറിപ്പോയി ഇരിക്കുന്നുണ്ടായിരുന്നു…….. ഒരുവേള അവളും തന്നിൽ നിന്ന് അകന്നു പോവുകയാണ് എന്ന് അവന് തോന്നിയിരുന്നു………… എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ഇടനാഴിയിൽ ആരുമില്ലാതെ നിൽക്കുന്ന അലീനയുടെ മുഖം ഓർമ്മ വന്നത്……… കുറച്ച് സമയം കൂടി അവന് ചിന്തിക്കാൻ സാധിക്കുന്നില്ല ആയിരുന്നു……. എന്തും വരട്ടെ എന്ന് കരുതി അവൻ നേരെ നടക്കുന്നത് കണ്ടപ്പോൾ ഹൃദയത്തിൽ ഒരു വേദന അപർണ്ണയ്ക്ക് തോന്നിയിരുന്നു……..

അപർണ്ണയെ കണ്ട കാര്യവും സംസാരിച്ച കാര്യങ്ങളുമെല്ലാം അലീനയുടെ തുറന്നു പറഞ്ഞപ്പോൾ അറിയാതെ ശിവൻ കരഞ്ഞു പോയിരുന്നു…….. അവന്റെ കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ കാണ്ടപ്പോൾ അലീനയുടെ നെഞ്ചിലും ഒരു വേദന പടർന്നിരുന്നു…….. “ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഒന്നും വേണ്ടന്ന്…….. ഞാൻ കാരണം…… എൻറെ ജീവിതമൊ ഇങ്ങനെ ആയി…… ” മോനെ എപ്പോഴാ റൂമിലേക്ക് മാറ്റുന്നത്…… ” അറിയില്ല…… എന്താണെങ്കിലും ശിവേട്ടൻ ഇവിടെ നിൽക്കണ്ട…….. ഞാനുണ്ടല്ലോ എല്ലാം നന്നായി കഴിഞ്ഞു…… ഡോക്ടറെ കാണുകയും ചെയ്തു…… ശിവേട്ടൻ അപർണയുടെ അരികിലേക്ക് ചെല്ലാൻ നോക്ക്……. ഇപ്പോൾതന്നെ തെറ്റിദ്ധാരണകൾ ഒക്കെ പറഞ്ഞു മാറ്റി സംസാരിക്കാൻ തുടങ്ങ്……..

എന്നിട്ടും ഒന്നും വിശ്വസിക്കാൻ അപർണ തയ്യാറായില്ലെങ്കിൽ ശിവേട്ടൻ എന്നെ വിളിച്ചാൽ മതി ഞാൻ സംസാരിക്കാം ആ കുട്ടിയുടെ……. ” വേണ്ടഡി……. ഞാൻ ഒന്ന് നോക്കിയിട്ട് വരട്ടെ…… എങ്കിലും മോനെ ഒന്ന് കാണാതെ ഞാൻ എങ്ങനെയാ പോകുന്ന……. ” സമയം ഉണ്ടല്ലോ എപ്പോൾ വേണമെങ്കിലും കാണാം….. നിങ്ങളുടെ വഴക്കുകൾ ഒക്കെ പറഞ്ഞു തീർത്തു നിങ്ങൾ മൂന്നാളും കൂടി വന്നാൽ മതി…… ഞാൻ കാത്തിരിക്കും……..!! അത്‌ പറഞ്ഞപ്പോൾ അവളുടെ കൺകോണിൽ നീർക്കുമിളകൾ അടിഞ്ഞുകൂടുന്നത് ശിവൻ കാണുന്നുണ്ടായിരുന്നു……. വേദന തോന്നിയിരുന്നു…… അവൻ പുറത്തേക്കിറങ്ങിയപ്പോൾ ശ്രീഹരി ഫോണിൽ ആരോട് സംസാരിക്കുകയാണ്…….

ശിവനെ കണ്ടപ്പോഴേക്കും അവൻ കൈ ഉയർത്തി കാണിച്ചു….. ശിവൻ അരികിലേക്ക് വന്നപ്പോഴേക്കും അവൻ ഫോൺ കട്ട് ചെയ്തു…… ” അപ്പു എവിടെ…..? ” അപ്പുവും അമ്മയും കൂടി ഇപ്പൊ പോയത് ഉള്ളല്ലോ…… നിന്നോട് പറഞ്ഞില്ലേ…..? അവൻ ചോദിക്കുമ്പോൾ താൻ വല്ലാതെ ചെറുതായി പോയത് പോലെ അവനെ തോന്നിയിരുന്നു……. ” ഇല്ല പറഞ്ഞില്ല……!! “എന്താടാ നീയും അവളും തമ്മിൽ എന്തെങ്കിലും പിണക്കം ഉണ്ടോ……. കുറച്ചു മുൻപ് അവൾ കരഞ്ഞു കൊണ്ട് നിൽക്കുന്നത് കണ്ടു…… അതുകൊണ്ട് ചോദിച്ചതാ….. ഞാൻ അവിടെ ചെന്ന് ചോദിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു………. “അങ്ങനെയൊന്നുമില്ല ഹരി…… ഞങ്ങൾ തമ്മിൽ ചെറിയ സൗന്ദര്യപ്പിണക്കം…… എല്ലാവരുടെയും ഉള്ളിൽ ഉള്ളത്……

അത്രേയുള്ളൂ അല്ലാതെ മറ്റൊന്നും ഇല്ല…….. കുറേ നേരമായോ അവര് പോയിട്ട്…….. കുറേ നേരമായി……. ചിലപ്പോൾ ബസ്റ്റാൻഡിൽ ചെന്നാൽ കാണാൻ പറ്റുമായിരിക്കും……. അല്ലെങ്കിൽ ഞാൻ അമ്മാവനെ l ഒന്ന് വിളിച്ചു നോക്കാം…… ” വേണ്ട ഇനി വിളിച്ചാലും കാര്യം ഇല്ല…… അവളുടെ പിണക്കം തീർക്കണം എങ്കിൽ ഞാൻ നേരെ വീട്ടിലേക്ക് ചെല്ലണം…….. വിളിക്കണ്ട ഞാൻ സ്റ്റാൻഡിൽ ഉണ്ടെങ്കിൽ അവരെ കണ്ടു സംസാരിക്കാം….. ഇല്ലങ്കിൽ നേരെ വീട്ടിലേക്ക് പൊയ്ക്കോളാം…… അവനോട് അത്രയും പറഞ്ഞ് ഇറങ്ങുമ്പോഴും എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന് ശിവയ്ക്ക് ഒരുറപ്പും ഉണ്ടായിരുന്നില്ല……. ദ്രുത വേഗം കാലുകൾ സ്റ്റാൻഡിലേക്ക് ചലിച്ചു…..

എങ്കിലും അവിടെ ഒന്നും അവരെ കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല……. ഒരുവേള ശിവനെ വല്ലാത്ത വേദന തോന്നിയിരുന്നു…… അവളോട് എല്ലാം തന്നെ നേരത്തെ തുറന്നു പറയേണ്ടിയിരുന്നത് ആയിരുന്നു എന്ന് അവനു തോന്നി…….. അവളുടെ കുഞ്ഞിൻറെ അസുഖത്തിന് വേണ്ടി വന്നതാണ് എന്ന് പറഞ്ഞപ്പോഴും അവളുടെ കണ്ണിൽ മിന്നി മറഞ്ഞ ഭാവങ്ങൾ ഓർക്കുന്തോറും ശിവന് വേദന തോന്നി………. സ്വന്തം ഭർത്താവിനെ പങ്കുവയ്ക്കാൻ ഒരു സ്ത്രീയും ആഗ്രഹിക്കുകയില്ല……. ആ നിമിഷം അവളുടെ കണ്ണിൽ കണ്ടത് എല്ലാം നഷ്ടപ്പെട്ടവളുടെ വേദനയായിരുന്നു…….. അതുതന്നെ കൊല്ലാതെ കൊല്ലാൻ കഴിവുള്ളതാണെന്ന് ശിവ ഓർത്തു………

ബസ്സ് ചെന്ന് ഇറങ്ങിയപ്പോഴേക്കും ഒരുപാട് താമസിച്ചിരുന്നു…… എങ്കിലും അപർണ്ണയെ കാണാതെ മുമ്പോട്ട് പോകാൻ കഴിയില്ല എന്ന് തോന്നിയത് കൊണ്ട് തന്നെ ശിവ നേരെ അപർണയുടെ വീട്ടിലേക്കായിരുന്നു ചെന്നത്……. ശിവ അവിടേക്ക് കയറി ചെല്ലുമ്പോൾ തന്നെ കണ്ടിരുന്നു ഉമ്മറത്തിരുന്ന് സംസാരിക്കുന്ന അച്ഛനെയും അമ്മയെയും…… അവനെ കണ്ടപ്പോൾ ഉള്ള അവരുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എല്ലാ കാര്യങ്ങളും അവർ അറിഞ്ഞിട്ടുണ്ട് എന്ന മനസ്സിലായിരുന്നു….. ” അച്ഛാ അപർണ……!

ഇടറിയ ശബ്ദത്തോടെ അത് ചോദിക്കുമ്പോൾ എല്ലാം തകർന്നു അവസ്ഥയിൽ ആയിരുന്നു അയാൾ എന്ന ആ മുഖഭാവം വിളിച്ചു പറഞ്ഞു…… ” ഇനി എന്തിനാ ശിവ അവളെ കാണുന്നെ….. അമ്മ ചോദിക്കുമ്പോൾ എന്ത് മറുപടി പറയണമെന്ന് ശിവക്കും അറിയില്ലായിരുന്നു…… “അമ്മ എന്തൊക്കെയോ പറയുന്നത്…., അവൾ എൻറെ ഭാര്യയാണ്….. എൻറെ കുഞ്ഞിൻറെ അമ്മയാണ്…… ഞാൻ അവളെ കാണരുത് എന്നാണോ നിങ്ങളൊക്കെ പറയുന്നത്…….? ” ഭാര്യ അല്ലെങ്കിലും ഒരു കുഞ്ഞും ഒരു പെണ്ണും മറ്റൊരു അവകാശിയായി മറുവശത്ത് ഇല്ലേ ശിവ …..?…..ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 39

Share this story