ഹാർട്ട് ബീറ്റ്…: ഭാഗം 47

Share with your friends

എഴുത്തുകാരി: പ്രാണാ അഗ്നി

എല്ലാവരും കാത്തിരുന്നത് പോലെ ഇന്നാണ് ആ ദിവസം .രാവിലെ തന്നെ രണ്ടു വീടുകളിലും ബന്ധുക്കളെ കൊണ്ടുള്ള തിരക്കും ബഹളവും തുടങ്ങിയിരുന്നു . അച്ഛനും ആരവും കൂടി അവരെയെല്ലാം ഹോട്ടലിൽ എത്തിക്കാന്‍ ഉള്ള തിരക്കില്‍ ആയിരുന്നു എങ്കില്‍ അമ്മയും അമ്മുവും വരുന്നവരെ സ്വീകരിക്കാനും ആഹാരം കൊടുക്കുന്നതിലും മുഴുകി. സമയമായതോടെ വീട്ടില്‍ നിന്നും എല്ലാവരും ഹോട്ടലിലേക്ക് പോയി പക്ഷേ…… അദർവും കുഞ്ഞനും റെഡിയായി നെച്ചുവിനെയും ചക്കിയേയും നോക്കി അക്ഷമരായി നിക്കുകയാണ് . അച്ഛനും മകനും ഒരേ പോലുള്ള ബ്ലാക്ക് സ്യൂട്ടും വൈറ്റ് ഷർട്ടും ബ്ലാക്ക് ബോയും പിന്നെ കോളറിന്റെ സൈഡിലായ് സ്വര്‍ണ്ണ നിറത്തിലുള്ള ബ്രോച്ചും കുത്തിയിട്ടുണ്ട് .

അടിപോളിയായി തന്നെ ഹെയർസ്റ്റൈൽ ചെയ്തിട്ടുണ്ട് .അച്ഛന്റെയും മകന്റയും ലൂക്ക് കണ്ടാൽ ആരാണെങ്കിലും ഒന്ന് നോക്കി പോക്കും . “എന്തിയേ അച്ഛാ ……. അമ്മയും ചക്കിയും .എത്ര നേരമായി രണ്ടാളും പോയിട്ട് ” കൈയ്യില്‍ കിടക്കുന്ന വാച്ചിൽ നോക്കിയിട്ട് വല്ല്യ ആളുകള്‍ പറയുന്നതു പോലെ അവന്‍ പറഞ്ഞു. “എന്റെ മോനേ എനിക്ക് അറിയാൻ മേലായേ……. ഇനി എപ്പോൾ രണ്ടാളും ഇറങ്ങി വരുമോ എന്തോ …..” “അപ്പൂപ്പൻ ലേറ്റ് ആവരുത് എന്ന് പറഞ്ഞിട്ടാ പോയത് ” “എനിക്കും ആഗ്രഹം ഉണ്ട് നേരുത്തെ പോവാൻ പക്ഷേ നടക്കും എന്ന് തോന്നുന്നില്ല ” താടിക്കു കൈയ്യും കൊടുത്തു അവനും പറഞ്ഞു പോയി.

മുകളില്‍ നിന്നും ഇറങ്ങി വരുന്ന പടിയിൽ രണ്ടാളും താടിക്കു കൈയ്യും കൊടുത്തു മുകളിലേക്ക് നോക്കി നിൽക്കുകയാണ് പ്രതീക്ഷയോടെ . പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് രണ്ടാളുടേയും ശ്രദ്ധ അങ്ങോട്ടേക്ക് പോയി . നെച്ചുവിനെ കണ്ടു അദർവിന്റെ ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചത് പോലെ അവനു തോന്നി .അത്ര സുന്ദരി ആയിട്ടാണ് നെച്ചു ഇറങ്ങി വന്നത് . പ്ലെയിൻ ചില്ലി റെഡ് കാഞ്ചീപുരം സിൽക്ക് സാരിയിൽ ചിതറി കിടക്കുന്ന സ്വർണ്ണ നിറത്തിലുള്ള കുഞ്ഞു മയിൽ ഡിസൈൺ .വല്യ ബോൾഡർ ഉള്ള പ്ലെയിൻ റെഡ് സിൽക്ക് ബ്ലൗസ്.ഹെയർ ബൺ ചെയ്തു വെച്ച് നിറയെ മുല്ലപ്പൂവ് വെച്ചിരിക്കുന്നു .

ഡയമണ്ടിന്റെ വല്യ ഒരു മാലയും അതിന്റെ തന്നെ സ്റ്റഡിന്റെ ചെറിയ കമ്മലും പിന്നെ രണ്ടു കൈയിലും അതിന് മാച്ചിങ്ങായിട്ടുള്ള ഡയമണ്ട് വളകയും . സീമന്ത രേഖയിൽ നീട്ടി ചുവപ്പിച്ചു വരച്ചിരിക്കുന്ന കുങ്കുമം അവൾക്കു വല്ലാത്ത ഒരു സൗന്ദര്യവും ഐശ്വര്യവും കൂട്ടിയിരുന്നു . വെള്ള ലോങ്ങ് ഫ്ലോക്കും ധരിച്ചു ഒരു പാവക്കുട്ടിയെ പോലെ ചക്കിയും അവളുടെ കൈയിൽ തുങ്ങി നടന്നു . “കണ്ണേട്ടാ ……പോവണ്ടേ …….”അവൾ വന്നു അവനെ തട്ടി വിളിക്കുബോൾ ആണ് അവൻ അറിയുന്നത് താൻ ഇത്രയും നേരം നെച്ചുവിനെ കണ്ണിമ മാറ്റാതെ നോക്കി നിൽക്കുകയായിരുന്നു എന്ന് . അവനെ ഒന്നും കൂടി വിളിച്ചിട്ടു കുഞ്ഞുങ്ങളുടെ കൈയ്യും പിടിച്ചു നെച്ചൂട്ടി മുൻപോട്ടു നടന്നു . ഓയ്…… .❤️…..നായികാ ….❤️… യൂ ..❤️…ലുക്കിങ് ….❤️….ബ്യൂട്ടിഫുൾ ….❤️.. പ്രണയം തുളുമ്പി നിൽക്കുന്ന അവന്റ കണ്ണുകൾ കാൺകെ നാണം കൊണ്ട് അവളുടെ കവിളുകൾ ചുവന്നു .

അവന്റ മുഖത്തു വിരിഞ്ഞ പ്രേമത്തിൽ നിറഞ്ഞ ചിരി അവളിലേക്ക്‌ പടർന്നു . “പോകാം അച്ഛാ ലേറ്റ് ആവുന്നു …….”എന്നുള്ള കുഞ്ഞന്റെ വിളിയാണ് പരസ്പ്പരം മതിമറന്നു നോക്കി നിന്ന അദർവിനെയും നെച്ചുവിനെയും സ്വബോധത്തിലേക്കു തിരിച്ചു കൊണ്ടുവന്നത് . രണ്ടു പേരും ചിരിയോടെ മക്കളുടെ കൈയ്യും പിടിച്ചു കാറിന്റ അടുത്തേക്ക് നടന്നു .വീട്ടിൽ നിന്നും അധിക ദൂരമില്ലാത്തതു കൊണ്ട് വേഗം തന്നെ അവർ പാർട്ടി നടക്കുന്ന ഹോട്ടലിലേക്ക് എത്തിച്ചേർന്നു . വൈറ്റ് റോസ് ഫ്ലവേർസ് കൊണ്ടുള്ള അറേജ്മെന്റ്സ് ആയിരുന്ന അവിടെ മുഴുവൻ നിറഞ്ഞു നിന്നിരുന്നത് .പെർഫ്യൂമ്ഡ് ക്യാൻഡിൽസും വല്യ ഷാന്റിലേയേർസും ആ ഹോളിനു കൂടുതൽ മനോഹാരിത നൽകി .

ഗെസ്റ്റുകൾക്കു ഇരിക്കാൻ ഇരുവശങ്ങളിലുമായി റൗണ്ട് റ്റേബിൾസും അതിന്റെ നടുവിലായി വൈറ്റ് റോസ് കൊണ്ട് ഉള്ള വല്യ ഫ്ലവർ അറേജമെന്റ്ം. റ്റേബിളിൽ നിറയെ പല തരത്തിലുള്ള ചോക്ലേറ്റ്സും കേക്കും ഡ്രിങ്ക്സും വെച്ചിരുന്നു നടുവിലൂടെ വെള്ള കാർപെറ്റ് വിരിച്ചു അതിന്റ ഇരുവശങ്ങളിലും പൂക്കളും ക്യാൻഡിൽസും കൊണ്ടും ആ വീഥിയെ ഭംഗിയാക്കി മാറ്റിയിരിന്നു . സ്റ്റേജും വെള്ള തീമിൽ തന്നെ ആണ് അറേഞ്ച് ചെയ്തിരുന്നത് .രണ്ടു കപ്പിൾസിനും ഇരിക്കാന്‍ പ്രതേകം തടിയിൽ തീർത്ത മനോഹരമായ ഇരിപ്പിടം ഒരുക്കിയിരുന്നു . നക്ഷയും അദർവും എത്തിയ നിമിഷം തന്നെ ആദിലും എത്തിച്ചേർന്നിരുന്നു . “ആദി ……..”എന്ന് വിളിച്ചു കൊണ്ട് സന്തോഷത്തോടെ നക്ഷ അവന്റ അടുത്തേക്ക് ചെന്നു .

അവനെ അടി മുടി ഒന്ന് നോക്കിയിട്ടു കൈയ് കൊണ്ട് സൂപ്പർ എന്ന് കാണിച്ചു . പിസ്താ ഗ്രീൻ ആൻഡ് ഗോൾഡർ കളറിലെ ഡിസൈനർ ഷെർവാണി ആണ് ആദിൽ ധരിച്ചിരുന്നത് .താടി ചെറുതായി ട്രിം ചെയ്തു. ജെൽ ചെയ്തു മുടിയും സെറ്റ് ചെയ്തപ്പോൾ ഒരു ഹിന്ദി സിനിമ നടനെ പോലെ ഉണ്ടായിരുന്നു അവനെ കാണാൻ . എല്ലാവരും ഒരുമിച്ചാണ് ഹോളിലേക്ക് കയറിയത് .അദർവിന്റയും ആദിയുടേയും നടുവിലായി നടന്നു വരുന്ന നക്ഷയെ എല്ലാവരും അത്ഭുതത്തോടെ ആണ് നോക്കിയത്.അദർവിന്റയും ആദിയുടേയും കൈയ്യില്‍ തൂങ്ങി കുഞ്ഞനും ചക്കിയും ഉണ്ടായിരുന്നു . മക്കളെ കണ്ടു എല്ലാവരും മുറുമുറുകുണ്ടായിരുന്നു എങ്കിലും .അച്ഛന്റെ തനി പകർപ്പായ മക്കളെ കാണുബോൾ ആരുടെ മക്കൾ ആണ് എന്ന സംശയത്തിനു പോലും അവിടെ പ്രസക്തി ഇല്ലാതായിരുന്നു .

അഞ്ചു ലയറിൽ ഉള്ള കേക്ക് നക്ഷയും അദർവും മുറിച്ച കൊണ്ടാണ് പാർട്ടിക്ക് തുടക്കം കുറിച്ചത് .പിന്നീട് അങ്ങോട്ട് ഗസലും വയലിൽ കച്ചേരിയും അവിടെ അരങ്ങേറി .എല്ലാവരും അതില്‍ ലയിച്ചു ഇരുന്നു . ആദിയുടെ എൻഗേജ്മെന്റിനു സമയമായി എന്ന് ആരോ പറയുന്നത് കേട്ട് അവന്റെ നെഞ്ചിലൂടെ ഒരു വെള്ളിടി പാഞ്ഞൂ.ഇതുവരെ നിറഞ്ഞു നിന്ന അവന്റെ സന്തോഷം എങ്ങോ പോയി മറഞ്ഞു . എല്ലാവരേയും ബോധിപ്പിക്കാൻ വേണ്ടി മാത്രമായി ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്തു അവൻ അവിടെ നിന്നു.അവൻ അനുഭവിക്കുന്ന പ്രയാസത്തിന്റെ ബാക്കി പത്രമെന്നോണം ആ ഏ. സി റൂമിലും അവന്റ നെറ്റി തടം വിയർപ്പു കൊണ്ട് മൂടി . അവനെ ഒന്ന് നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് നെച്ചു സ്റ്റേജിൽ നിന്നും ഇറങ്ങി നടന്നു .

അവൾ എങ്ങോട്ടേക്ക് ആണ് പോകുന്നത് എന്ന് അറിയാൻ ആദിലും ആകാംഷയോടെ അവൾ പോകുന്നിടത്തേക്ക് തന്നെ നോക്ക് നിന്നു . എൻട്രൻസിന്റെ ഡോറും തുറന്നു നെച്ചുവിന്റെ കൈയ്യും പിടിച്ചു വരുന്ന ആളെ കണ്ടു ഒന്നും മനസ്സിലാവാതെ ആദി വായും പോളിച്ചു നിന്നു.താൻ കാണുന്നത് സ്വപ്നമാണോ സത്യാമാണോ എന്ന് തിരിച്ചറിയാതെ അവൻ തലകുടഞ്ഞു കണ്ണുകൾ തുറന്നു ഒന്നും കൂടി നോക്കി . “അതെ ലസ്ന ലിയാ ……….ആദിയുടെ ആദ്യ പ്രണയം ……..”അദിൽ മനസ്സിലായ് ഉരുവിട്ടു. “എടാ …….മാങ്ങാത്തലായാ…… “ലിയ വന്നതു പോലും അറിയാതെ അവളെ തന്നെ നോക്കി നിക്കുന്ന ആദിയെ കണ്ടു കൊണ്ട് നെച്ചു വിളിച്ചു . അവൻ ഒരു നിമിഷം ഞെട്ടി എല്ലാവരേയും ഒന്ന് നോക്കി .

എന്നിട്ട് ഓടി പോയി നെച്ചുവിനെ കെട്ടി പിടിച്ചു . “നീ എന്താ കരുതിയെ നിന്റെ മനസ്സ് ഞാൻ അറിയില്ലെന്നോ……….എനിക്ക് അറിയാം എനിക്കുവേണ്ടി എൻ്റെ സന്തോഷത്തിനു വേണ്ടി ആണ് നെഞ്ച് നീറുന്ന വേദനയിലും നീ സമ്മതം മൂളിയത് എന്ന് “ഇത്രയും പറഞ്ഞു വന്നപോളെ നെച്ചുവിന്റെ വാക്കുകൾ ഇടറിയിരുന്നു . രണ്ടു പേരുടേയും കണ്ണുകൾ നിറഞ്ഞു .അവിടെ ഉണ്ടായിരുന്ന ഓരോരുത്തരും മനസ്സിലാക്കുകയായിരുന്നു രക്തബന്ധം കൊണ്ട് മാത്രം അല്ലാ ആത്മബന്ധം കൊണ്ടും സഹോദങ്ങൾ ആകുവാൻ കഴിയുന്ന സൗഹൃദത്തിനെ കുറിച്ച് . “എടി മത്തങ്ങാ തലച്ചി ഇങ്ങനെ കരഞ്ഞാൽ നിന്റെ പൂട്ടി മുഴുവൻ ഒലിച്ചു പോകുമേ .പിന്നെ നിന്നെ കാണാൻ ഒരു രസവും ഉണ്ടാവില്ല കേട്ടോ “അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പറഞ്ഞതും രണ്ടുപേരും മുഖത്തോടു മുഖം നോക്കി പൊട്ടി ചിരിച്ചു .

“അത് അവരുടേതായ ലോകമാണ് ലിയാ അവിടേക്കു ആർക്കും പ്രവേശനമില്ലാ ……..”നിറ കണ്ണുകളോടെ പരസ്പരം നോക്കി ചിരിച്ചു സന്തോഷിച്ചു നിൽക്കുന്ന നെച്ചുവിനെയും ആദിലിനെയും നോക്കി അദർവ് ലിയയോടായി പറഞ്ഞു . രണ്ടു പേരും ചിരിയോടെ അതിലേറെ സന്തോഷത്തോടെ തങ്ങളുടെ ജീവന്റെ പാതികളെ നോക്കി കണ്ടു . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു .ലിയയെ ആദിയുടെ അടുത്തേക്ക് നെച്ചു തന്നെ ചേർത്ത് നിർത്തി .ലിയാക്കായി നെച്ചു കരുതിയിരുന്ന സഫേർ ബ്ലൂ ഹാർട്ട് ഷേപ്പിൽ ചുറ്റും വെള്ള ഡയമണ്ട് പതിച്ച റിങ് ആദിയുടെ കൈയിൽ കൊടുത്തു .

മനസിൽ നിറഞ്ഞ സന്തോഷത്തോടെ അതിലേറെ കണ്ണിൽ വിരിഞ്ഞ പ്രണയത്തോടെ ലിയയുട മോതിരവിരലിൽ അവൻ ആ മോതിരം അണിയിച്ചു .ലിയെയും അതീവ സന്തോഷത്തോടെ പ്ലാറ്റിനത്തിൽ ഡയമണ്ട് പതിച്ച ഒരു മോതിരം ആദിയുടെ കൈകളിലും അണിയിച്ചു . പിന്നീട് അങ്ങോട്ട് അവരുടെ നിമിഷങ്ങൾ ആയിരുന്നു .ചിരിയും കളിയും പാട്ടും ഡാൻസും ഒക്കെ ആയി ആ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷം ആക്കി മാറ്റി അവർ….. തുടരും

ഹാർട്ട് ബീറ്റ്…: ഭാഗം 46

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!