ആദിശൈലം: ഭാഗം 59

ആദിശൈലം: ഭാഗം 59

എഴുത്തുകാരി: നിരഞ്ജന R.N

പറയെടി………… ശ്രീയുടെ അലർച്ച ജുവലിനെ ഭയപ്പെടുത്തി………….. അവളുടെ നാവ് ചലിക്കാൻ പോലും ഭയപ്പെട്ടു……….. കണ്ണുകൾ ജോയിലേക്കും ജാൻവിയിലേക്കും തിരിഞ്ഞു… തങ്ങൾക്ക് മുൻപിൽ നടക്കുന്നതൊന്നും വിശ്വസിക്കാനാകാതെ ജുവൽ പറയുന്നത് എന്നതാണെന്നറിയാൻ അവളെത്തന്നെ നിറകണ്ണുകളോടെ നോക്കി നിൽക്കുകയാണ് അവരും…. പറയെടി….. ഒരിക്കൽ കൂടി ശ്രീയുടെ ശബ്ദം വായുവിൽ ഉയർന്നു………… അത്,,, ജോയ് അച്ചച്ചനെ എനിക്ക് ചെറുപ്പം മുതൽക്കേ ഇഷ്ടായിരുന്നു,, എന്റെ കസിൻ എന്നതിനേക്കാൾ ആ സ്മാർട്നെസ്സും ക്യൂട്ട് സ്വഭാവവും എന്നെ വല്ലാതെ അച്ചച്ചനിലേക്ക് ആകർഷിച്ചു……… ആദ്യമൊക്കെ എന്റെ വെറുമൊരു തോന്നലായി ഞാൻ അത് കണ്ടെങ്കിലും വളരും തോറും ആ മുഖം എന്റെ ഹൃദയത്തിലാഴങ്ങളിൽ പതിഞ്ഞുകൊണ്ടിരുന്നു……….

ആ സാമിപ്യം ഞാൻ ഏറെ ആസ്വദിച്ചു,,,,,, തിരിച്ച് എന്നോടും നല്ല കൂട്ടായി ഏട്ടൻ പെരുമാറുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി,, ആ മനസ്സിൽ എനിക്കൊരു സ്ഥാനമുണ്ടെന്ന് വെറുതെ ഞാൻ തെറ്റിദ്ധരിച്ചു………. പതിയെ പതിയെ ഞാൻ പൊസ്സസ്സീവ് ആകാൻ തുടങ്ങി, കൂട്ടുകാരാണെങ്കിൽ പോലും ഒരു പെണ്ണും ഏട്ടനോട് സംസാരിക്കുന്നത് എനിക്കിഷ്ടപ്പെടാതായി…..ഓരോ കാരണങ്ങളുണ്ടാക്കി ഞാൻ അവരുമായി അച്ചച്ചനെ തെറ്റിച്ചു… പിന്നീട് പഠിക്കാനായി അച്ചച്ചൻ ബാംഗ്ലൂർ പോയപ്പോൾ ആദ്യത്തെ കുറേ ദിവസങ്ങൾ എനിക്ക് വല്ലാത്ത വീർപ്പുമുട്ടലായിരുന്നു,, ആഹാരം പോലും ഞാൻ ഉപേക്ഷിച്ചു,,, അങ്ങേരിലായിരുന്നു എന്റെ ശ്വാസം പോലും…. പിന്നീട് പതിയെ പതിയെ ഞാൻ അടങ്ങി, അതിനുള്ള കാരണം പുതിയ കോളേജും ദാ ഇവളുമായിരുന്നു…….

ജാൻവിയെ ചൂണ്ടിക്കൊണ്ട് അവൾ തുടർന്നു…. ഞങ്ങൾ നല്ല കമ്പിനിയായി…… ബെസ്റ്റ് ഫ്രണ്ട്സ് ആയി..അങ്ങേനെയാണ് ഞാൻ ശ്രീചേച്ചിയെയും ദേവൂനെയുമൊക്കെ പരിചയപ്പെടുന്നത്…….. ജാൻവിയുടെ സംസാരത്തിൽ ഏറിയ പങ്കും അവളുടെ കുടുംബത്തെപറ്റിയായിരുന്നു…………… അങ്ങെനെയിരിക്കെയാണ് അങ്കിളിന്റെ മരണത്തെ തുടർന്ന് അച്ചച്ചൻ നാട്ടിലേക്ക് വന്നത്, ലോ പഠനം നിർത്തി, ഇനി സിവിൽ സർവീസിന് പോകുകയാണ് എന്ന് പറഞ്ഞപ്പോൾ എന്റെ നിർബന്ധത്തിന് വഴങ്ങി പപ്പ അച്ചച്ചനോട് എന്റെ വീട്ടിൽ നിന്ന് പോയിവരാൻ നിർബന്ധിച്ചത്…. അച്ചച്ചൻ അത് സമ്മതിച്ചപ്പോൾ സത്യം പറഞ്ഞാൽ ഭൂലോകം പിടിച്ചടക്കിയ സന്തോഷം എന്നിൽ അലതല്ലി… അപ്പോൾ വീണ്ടും ഞാൻ കരുതി, അച്ചച്ചന് എന്നോട് ഇഷ്ടമാണെന്ന്……….

പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും അച്ചച്ചനെ കണ്ടുകൊണ്ട് ഞാൻ ജീവിച്ചു,, മനഃപൂർവം കൂടെവരാനായി ഒരുമിച്ചിറങ്ങി…….. കൂടുതൽ കൂട്ടായി….. ഞാൻ വഴി എന്റെ കൂട്ടുകാരോടും അച്ചച്ചൻ കൂട്ടായ്.. എന്തോ അതിലെനിക്ക് കുശുമ്പ് തോന്നിയില്ല എല്ലാത്തിനുമൊടുവിൽ ഞാൻ ഇഷ്ടം തുറന്നുപറയാൻ തീരുമാനിച്ച ആാാ ദിവസം…. ആാാ ദിവസമാണ് എന്റെ സകല തെറ്റിദ്ധാരണകളും തകിടംമറിച്ചുകൊണ്ട് ഇവൾ ആ മനസ്സിൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന്ഞാൻ അറിയുന്നത്… അന്ന് എന്റെ വീട്ടിൽ വന്ന ഇവളോട് നിങ്ങൾ പറഞ്ഞ ഓരോവാക്കും ഒരുവാതില്കൽ അപ്പുറം ഞാൻ കേട്ടുകൊണ്ടിരുന്നു………… ചങ്ക് പൊട്ടുകയായിരുന്നു ആ നിമിഷം…….. കണ്ണിലാകെ ഇരുട്ട് മൂടപ്പെട്ടു…. ചലിക്കാനാവാതെ നിശ്ചലമായി പോയി ഞാൻ……….

വർഷങ്ങൾ കൊണ്ട് ഹൃദയത്തിൽ കൊണ്ടുനടന്ന നിങ്ങളെന്ന സ്ഫടികപാത്രം ഒരൊറ്റനിമിഷം കൊണ്ട് ചിന്നഭിന്നമായി പോയത് എനിക്ക് സഹിക്കാനാവില്ലായിരുന്നു….. എന്നിലെ നിങ്ങളെ പറ്റി ഏറ്റവും നന്നായി അറിയാവുന്ന എന്റെ റൂമിലെ നാല് ചുവരുകൾക്കുള്ളിൽ ഞാനെന്റെ കണ്ണീർ കരഞ്ഞുതീർത്തു…… ഏതൊരു പെണ്ണിനേ പോലെയും ആത്മഹത്യ ചെയ്യാൻ ഞാനും തീരുമാനിച്ചു…….. അന്ന് രാത്രി മൂർച്ചയേറിയ ബ്ലെയ്ഡിനാൽ കൈത്തണ്ട മുറിക്കാൻ ഒരുങ്ങിയതുമാണ്… പക്ഷെ,,,,,, നഷ്ടം മാത്രം സ്വന്തമാക്കിയ മനസ്സ് എന്നെ അതിന് സമ്മതിച്ചില്ല….അങ്ങെനെ തോറ്റു കൊടുക്കാൻ ഞനൊരുക്കമല്ലായിരുന്നു…. എന്നെ വേദനിപ്പിച്ചുകൊണ്ട് അങ്ങെനെ നിങ്ങളുടെ പ്രണയം ഒന്നിക്കാൻ എന്റെ മനസ്സ് സമ്മതിച്ചില്ല……….

അന്നാദ്യമായി ബസ്റ്ഫ്രണ്ട് ആയിരുന്നവളെ ഞാൻ വെറുക്കാൻ തുടങ്ങി…. അവളുടെ വിരഹം നിറഞ്ഞ ചുടുകണ്ണീർ എന്റെ സ്വപ്നങ്ങളിൽ വരാൻ തുടങ്ങി….. അവരുടെ ബന്ധം മുളയിലേ നുള്ളാൻ എന്തോ എനിക്ക് തോന്നിയില്ല,, അതിന് കാരണം ജാൻവിയോട് തോന്നിയ പകയായിരുന്നു… എപ്രകാരമാണോ എന്റെ മനസ്സ് നൊന്തത് അതുപോലെ മനസ്സിൽ കൊണ്ടുനടന്നവനെ ഒരു നിമിഷം പെട്ടെന്ന് നഷ്ടപ്പെടുന്നതിന്റെ വേദന അവളും അറിയണമെന്നെനിക്ക് തോന്നി , അതുകൊണ്ട് പിന്നീടുള്ള ദിവസം പ്ലാനുകൾ മനസ്സിലൊരുക്കി പുറമെ ഞാൻ ചിരിച്ചു…….. ദിവസങ്ങളും മാസങ്ങളും കടന്നുപോയി., അതിനിടയിൽ ശ്രാവണിച്ചേച്ചിയുമായി അച്ചച്ചൻ കൂട്ടായി, പതിയെ പതിയെ എന്നോടകലുന്നത് പോലെ എനിക്ക് തോന്നി…. അതെനിക്ക് സഹിക്കാനായില്ല…

അതുകൊണ്ടാണ് ജാൻവിയുടെ വീട്ടിൽ ഈ ബന്ധത്തെ കുറിച്ചറിയിക്കാൻ ഞാൻ തീരുമാനിച്ചത്…… അന്ന് അവളുടെ ഫോണിൽ വന്ന ധ്യാൻ എന്ന ചേട്ടന്റെ നമ്പർ അവളറിയാതെ ഞാൻ എന്റെ ഫോണിൽസേവ് ചെയ്തു.. അന്ന് രാത്രി മറ്റൊരു നമ്പറിൽ ഞാൻ അയാളെ വിളിച്ചു, കാര്യങ്ങൾ പറഞ്ഞു…, ആദ്യം ഒന്നും വിശ്വസിക്കാൻ കൂട്ടായില്ലെങ്കിലും എന്റെ കൈയിലെ അവരുടെ ഫോട്ടോസ് അയച്ചുകൊടുത്തപ്പോൾ വിശ്വാസമായി……… ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു….. സത്യം പറഞ്ഞാൽ അന്നത്തോടെ ഇത് തീരുമെന്നാ ഞാൻ കരുതിയത്, പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് പിറ്റേന്ന് രാവിലെ വളരെ സന്തോഷതിൽ ജാൻവി കോളേജിൽ വന്നു, അവളുടെ മുഖഭാവത്തിൽ നിന്നും വീട്ടുകാർ അറിഞ്ഞതിന്റെ ആവലാതി ഞാൻ കണ്ടില്ല…

എനിക്കാണേൽ നല്ല ദേഷ്യവും വിഷമവും വന്നു, വയ്യ എന്ന് പറഞ്ഞു കോളേജിൽ നിന്നും തിരികെ വീട്ടിലേക്ക് പോയി,,,,,, വീട്ടിലെ എല്ലാം അടിച്ചുപൊട്ടിച്ചിട്ടും എന്റെ ദേഷ്യം തീർന്നില്ല…. ആ ദേഷ്യത്തിന് ഞാനയാളെ ഒരിക്കൽ കൂടി വിളിച്ചു….. നിങ്ങളൊക്കെ എന്ത് വീട്ടുകാരാ??? കുടുംബത്തിലുള്ള ഒരുതിയ്ക്ക് അന്യജാതിക്കാരൻ ചെറുക്കനോട് അടുപ്പം ഉണ്ടെന്നറിഞ്ഞിട്ടും അതിന്റെ സപ്പോർട് ചെയ്യുന്നോ??? ദേഷ്യം കൊണ്ട് എന്തൊക്കെയാ ഞാൻ പറഞ്ഞെതെന്ന് എനിക്ക് തന്നെ അറിയില്ല …… ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞ് തലയിണയിൽ മുഖമമർത്തി കിടന്നു, എപ്പോഴോ ഞാനുറങ്ങിപോയി…. പിറ്റേന്ന് കോളേജിൽ പോകാൻ തോന്നിയില്ല….. അച്ചച്ചനെയും അവളെയും ഫെയ്‌സ് ചെയ്യാൻ എനിക്കാവില്ലായിരുന്നു…….

അന്ന് വൈകുന്നേരം എനിക്കൊരു കാൾ വന്നു, ആദ്യം എടുത്തില്ലെങ്കിലും പിന്നെയും വിളിച്ചപ്പോൾ എടുത്തു…. ഞാൻ ധ്യാൻ ആണ്….. ഓഹ്…….. പെട്ടെന്ന് എന്റെ നമ്പറിലേക്ക് ആ ചേട്ടൻ വിളിച്ചത് എനിക്കൊരു ഷോക്ക് ആയിരുന്നു…. താൻ ഞെട്ടണ്ടാ,,ജാൻവിയുടെ കാര്യം എന്നെ വിളിച്ചറിയിച്ചത് താനാണെന്ന് എനിക്കറിയാം.. ഇന്നലെ ദേഷ്യത്തിൽ പേര് പറഞ്ഞത് ഓർമ കാണില്ലായിരിക്കും….. എനിക്ക് തന്നെ ഒന്ന് കാണണം, മാളിലെ കോഫീകോർണറിലേക്ക് അഞ്ചുമണിയാകുമ്പോൾ വരണം.. ഞാൻ അവിടെ ഉണ്ടാകും……….. ഒരുതരം ഓർഡർ ആയിരുന്നു അത്… പേടിച്ചിട്ടാണെങ്കിലും പോകാമെന്നു കരുതി ഞാൻ റെഡിയായി.. കൃത്യസമയത്ത് അവിടെയെത്തി, ജാൻവിയുടെ ഫോണിൽ കണ്ടപരിചയമുണ്ടായതുകൊണ്ട് ആളെ മനസിലാക്കാൻ പ്രയാസം വന്നില്ല…….. ജുവൽ??????? മ്മ്.. ഇരിക്ക്……. ഒപോസിറ്റ് കിടന്ന ചെയർ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു….

എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്?? എന്റെ നമ്പർ എവിടുന്ന് കിട്ടി????? ആഹാ, ചോദ്യങ്ങളുമായാണോ വന്നേക്കുന്നെ? എങ്കിൽ ഒരു കാര്യം നീ ചെവി തുറന്നു പിടിച്ച് കേട്ടോ ഇവിടെ നിനക്ക് ചോദിക്കാനുള്ളത് കേൾക്കാനല്ല, എനിക്ക് പറയാനുള്ളത് കേൾക്കാനാണ് ഞാൻ നിന്നെ വിളിച്ചു വരുത്തിയത്….. അയാളുടെ മുഖം ദേഷ്യത്താൽ ചുവന്നുതുടങ്ങിയിരുന്നു……. നിനക്ക് ആ ചെറുക്കനെ ഇഷ്ടമാണ് അല്ലെ… പെട്ടന്നുള്ള ആ ചോദ്യം എനിക്ക് വല്ലാത്ത ഞെട്ടലായിരുന്നു…… ഞാനയാളെ കണ്ണുമിഴിച്ച് നോക്കി… നീ കൂടുതൽ കണ്ണ് തള്ളണ്ട,……. പ്രേമമല്ലെങ്കിൽ പിന്നെ ബെസ്റ്റ്ഫ്രണ്ട്ന്റെ പ്രണയം വീട്ടിൽ വിളിച്ചറിയിക്കാൻ ഒരു പെണ്ണും തയ്യാറാവില്ല……… നിന്റെ കാൾ വന്നപ്പോഴേ ഞാനത് ഉറപ്പിച്ചതാ, പിന്നെ നിങ്ങളുടെ നെയിം മാച്ചിങ്ങും കൂടിയായപ്പോൾ ചുമ്മാ ഒന്ന് അന്വേഷിച്ചു…

അപ്പോഴാണ് ബന്ധങ്ങൾ മനസ്സിലായത്……. ഒരു പുച്ഛഭാവത്തോടെ അവൻ പറഞ്ഞത് കേട്ടവിടെ ഇരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ….. നിനക്ക് അവനെ തലയ്ക്ക് പിടിച്ചിരിക്കുകയാണ് അല്ലെ….. അയാളുടെ ആ ചോദ്യം എന്നെ കളിയാക്കുന്നതുപോലെയാ എനിക്ക് തോന്നിയത്…… ഹാ അതെ… നിങ്ങളുടെ ജാൻവി കാരണമാ എനിക്കെന്റെ അച്ചച്ചനെ നഷ്ടമായത്….. എന്നെ വേദനിപ്പിച്ച് അവൾഅങ്ങേനെ സുഖിച്ചുജീവിക്കുമെന്ന് കരുതണ്ടാ…. സമ്മതിക്കില്ല ഞാൻ………….. ആ നിമിഷം ഒരു ഭ്രാന്തിയായി ഞാൻ മാറിയിരുന്നു………… ഹഹഹഹ… !കൊള്ളാം.. നല്ല ആവേശം…. ഇതാ എനിക്ക് വേണ്ടതും….. എന്നെ നോക്കിക്കൊണ്ടയാൾ പറഞ്ഞ ആ വാക്കുകൾ എനിക്ക് മനസിലായിരുന്നില്ല….. നീ ഇങ്ങെനെ നോക്കേണ്ട………. നിന്റെ അതേ അവസ്ഥയാണ് എന്റെയും….

ബാല്യത്തിൽ എപ്പഴോ എന്റെ നെഞ്ചിൽ കയറികൂടിയതാണ് ജാൻവി……. മറ്റെല്ലാവരെയും പെങ്ങളായി കണ്ടപ്പോൾ അവളെ മാത്രം അങ്ങെനെ കാണാൻ എനിക്കായില്ല……….. വളരും തോറും ആ കുസൃതികണ്ണുകൾ എന്നെ ഭ്രാന്തമാക്കാൻ തുടങ്ങി… എന്നോടുള്ള അവളുടെ അടുപ്പം എന്നും എന്റെ കൂടെയുണ്ടാകണമെന്ന് ഞാൻ മോഹിച്ചു….. പക്ഷെ………. ആ കണ്ണുകളിലേ പക എന്നെ പേടിപ്പിച്ചു…… നീ എന്റെ കൂടെ നിൽക്കുമെങ്കിൽ നമ്മൾ രണ്ടാളുടെയുംആഗ്രഹം സാധിക്കാം……നമ്മളെ വേദനിപ്പിച്ചവരെ വേദനിപ്പിച്ചുകൊണ്ട്……. അവന്റെ ആ വാക്ക് എനിക്കും ഇഷ്ടമായി…. എന്തോ അതിനോട് യോജിക്കാൻ ഞാൻ തയ്യാറായിരുന്നു, കാരണം ഉള്ളിൽ അത്രത്തോളം ജാൻവിയോടുള്ള ദേഷ്യമുണ്ടായിരുന്നു എനിക്ക്….. നമ്മൾ എന്ത് ചെയ്യാനാ????? പറഞ്ഞുതരാം.. തല്കാലം കുറച്ചുദിവസം കൂടി അവർ സന്തോഷിച്ചു പ്രണയിക്കട്ടെ, ശേഷം വിരഹവേദനയാൽ അവർ നീറും…………

ആാാ നീറ്റലിന് ശീതത്വമേകാൻ നമ്മൾ കൂടെനില്കണം.. പതിയെ ആ മനസ്സുകൾ തമ്മിൽ ഒരിക്കലും അടുക്കാനാവാത്തതുപോലെ അകന്നിരിക്കും…… അവന്റെ ചുണ്ടിലെ കുടിലത വാക്കിലും നിറഞ്ഞു…… അത് പതിയെ ചായം പൂശിയ എന്റെ ചുണ്ടിലേക്കും നീണ്ടു……… പിന്നീട് ഞങ്ങൾ കാത്തിരിക്കുകയായിരുന്നു ഒരു നല്ല അവസരത്തിനായി………. ആ ഇടയ്ക്കാണ് ശ്രീ ചേച്ചി ഇതുവരെ അച്ചച്ചനെ കണ്ടിട്ടില്ല എന്ന് ഞാൻ അറിയുന്നത്… ശബ്ദം മാത്രമായിരുന്നു നിങ്ങൾക്കിടയിലെ വിനിമയമാധ്യമമെന്നറിഞ്ഞു ഒപ്പം നിങ്ങളുടെ ആദ്യവാർഷികദിവസം ചേച്ചി കാണാൻ വരുന്നുണ്ടെന്നും കൂടി അറിഞ്ഞതോടെ ഞങ്ങൾ അത് തന്നെ അവസരമെന്ന് തീരുമാനിച്ചു… ശ്രീ ചേച്ചി അത്രത്തോളം എല്ലാവർക്കും വേണ്ടപ്പെട്ടവളായിരുന്നല്ലോ……..

അങ്ങേനെയാണ് നേരത്തെ അച്ചച്ചനോട് രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തി…ആ ശബ്ദം അനുകരിക്കാൻ പറ്റിയ ഒരാളെയും തപ്പിയടുത്തു, എല്ലാം ധ്യാൻ ചേട്ടൻ തന്നെ ചെയ്തു…………….. എല്ലാം ഷൂട്ട്‌ ചെയ്യാൻ ധ്യാൻ ചേട്ടൻ തന്നെ തയ്യാറായി…… അങ്ങെനെ ആ ദിവസം വന്നു, തലേന്ന് മനഃപൂർവം ഞാൻ നോട്സ് എഴുതണമെന്ന് പറഞ്ഞ് ജാൻവിയുടെ കൂടെ ഹോസ്റ്റൽ റൂമിലായിരുന്നു…. പിറ്റേന്ന് അവൾ അവിടുന്ന് ഇറങ്ങിയതിനു തൊട്ട് പിന്നാലെ ഞാനും ഇറങ്ങി, അവൾ പോലുമറിയാതെ അവളെ ഫോളോ ചെയ്തു…………. കൃത്യം ഞങ്ങൾ പ്ലാൻ ചെയ്തതുപോലെ എല്ലാം നടന്നു………. അച്ചച്ചൻ ആക്സിഡന്റ് ആയ മനുഷ്യനെ ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു…….

ആ സമയം തന്നെ റെസ്റ്റോറന്റിൽ വെയിറ്റ് ചെയ്തിരുന്ന ചേച്ചിയ്ക്കരികിലേക്ക് ഞങ്ങൾ ഞങ്ങളുടെ ആളെവിട്ടു…. പിന്നീട് നടന്നതെല്ലാം പ്ലാൻ ചെയ്തപ്രകാരമായിരുന്നു….. അവസാനം ചേച്ചീടെ അടുത്തുനിന്ന് ആ ബഹളത്തിനിടയ്ക്ക് ഫോൺ തട്ടിയെടുത്തത് മുഖം മറച്ചുനിന്ന ധ്യാൻ ചേട്ടനായിരിന്നു…….. എഡിറ്റിംഗ് പെട്ടെന്ന് തന്നെ നടത്തി ആ വീഡിയോ ജാൻവിയ്ക്കരികിലെത്തിക്കാൻ പിന്നെ കുറച്ച് സമയം മാത്രം വേണ്ടിവന്നുള്ളൂ….. അവളെഎരികയറ്റാൻ ഞാൻ കൂടി കൂടെ നിന്നപ്പോൾ ആ മനസ്സിൽ അതൊക്കെ വിശ്വസിക്കാൻ തുടങ്ങി, ഒപ്പം ചേച്ചീടെ ഫോണിൽ നിന്ന് aa ശബ്ദത്തിൽ മറ്റൊരാൾ വിളിച്ച് പറഞ്ഞത് കൂടി കേട്ടതോടെ അവൾ പൂർണ്ണമായും അച്ചച്ചനെ തെറ്റിദ്ധരിച്ചു..,,,,,,,.. പിന്നീട് നടന്നതൊക്കെ കണ്ട് ഞങ്ങൾ ആസ്വദിക്കുകയായിരുന്നു………………………

രണ്ടുപേരും രണ്ട് വഴിയായത് ഞങ്ങൾക്ക് ഒരേപോലെ സന്തോഷം ഉണ്ടാക്കി, അതിന് പൂർണ്ണത ഉണ്ടാക്കാനായി ശ്രീ ചേച്ചിയുടെ ഫോണിൽ നിന്ന് എല്ലാം താൻ ചെയ്തതാണെന്ന മെസ്സേജും കൂടി വിട്ടതോടെ ഭാവിയിൽ വന്നേക്കാവുന്ന പിഴവും കൂടി ഞങ്ങൾ അങ്ങ് നികത്തി……. മനസ്സിലേറ്റ മുറിവുമായി രണ്ടിടത്ത് അവർ ജീവിച്ചപ്പോൾ തലോടലായി ഞങ്ങൾ കൂടെനിന്നു… പക്ഷെ,,, വർഷങ്ങൾ കഴിഞ്ഞിട്ടും ആ മനസ്സിൽ നിന്നും മറ്റെയാളെ പുറത്താക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല… പതിയെ ആ മോഹം ഉള്ളിലടക്കാൻ ഞങ്ങൾ തീരുമാനിച്ചു… പക്ഷെ,,,,,……….. അവൾ അത് പൂർത്തിയാക്കും മുൻപേ ആ കവിളിൽ ഒരു കൈ പതിഞ്ഞിരുന്നു………. കുഞ്ഞിപ്പെങ്ങളായിരുന്നില്ലേ നീ എനിക്ക്???? ഈ കൈയിൽ പിടിച്ചുനടന്ന എന്റെ പെങ്ങൾ….. അങ്ങേനെയല്ലേ ഞാൻ കണ്ടിട്ടുള്ളൂ??? സ്നേഹിച്ചിട്ടുള്ളൂ… എന്നിട്ടും..,, എന്നിട്ടും എന്നോട് എങ്ങെനെ നിനക്ക്……………

ജോയിച്ചന്റെ ശബ്ദം ഇടറിയിരുന്നു……. വാക്കുകൾ പോലും മുഴുകിപ്പിക്കാൻ അവൻ പ്രയാസപെടുകയായിരുന്നു………. അച്ചച്ചാ………….. വിളിക്കരുതെന്നേ നീ….. നിന്റെ ആ വിളി വാത്സല്യത്തോടെ കേട്ടിരുന്ന ഒരു ജോയൽ ഉണ്ടായിരുന്നു… ആാാ ജോയലിനെയാ നിങ്ങൾ കൊന്നത്…………………………. എങ്ങെനെ സാധിച്ചു നിനക്ക് ജീവനേക്കാൾ സ്നേഹിച്ച എന്റെ പെണ്ണിനെ എന്നിൽ നിന്നകറ്റാൻ???? നിന്റെ കൺമുൻപിൽ എല്ലാം നഷ്ടപ്പെട്ടവനെപോലെ ജീവിച്ചത് കണ്ടിട്ടും ഒരു വാക്ക് എന്നോട് പറയാൻ തോന്നിയില്ലേ……….. ആ ശബ്ദം വളരെ നേർത്തു……… ആശ്വസിപ്പിക്കാനായി അല്ലുവിന്റെ കൈ അവന്റെ തോളിൽ ചേർന്നപ്പോഴും മാധു അവനെ മാറോട് ചേർത്തപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു……………….. അതുവരെ നിശബ്ദമായി നിന്ന ജാൻവി തലകുനിച്ചുനിൽക്കുന്ന ധ്യാൻറെ അരികിലേക്ക് നടന്നുചെന്നു…. ആ മുഖം ചൂണ്ടുവിരലാൽ ഉയർത്തി………………..

ധ്യാനേട്ടാ……..ഇവളിത് എന്തൊക്കെയാ ഈ പറയുന്നേ?? എനിക്കറിയാലോ എന്റെ ഏട്ടനെ… ആ മനസ്സിൽ ഇങ്ങെനയൊന്നും വിചാരിച്ചു കാണില്ല……….. ഇവൾ ഇവൾ ചുമ്മാ, ചുമ്മാ പറയുന്നതാണെന്ന് പറയ് ഏട്ടാ… പറയ് …….. കണ്ണുനീരൊഴുകിയിറങ്ങിയ മുഖം പുഞ്ചിരിതൂകികൊണ്ട് അവൾ ചോദിക്കുന്നതുകേട്ട് അവന്റെ ഹൃദയം പൊടിഞ്ഞു….. ചെയ്ത തെറ്റിന്റെ വേദനയെന്നോണം ആ കണ്ണുകൾ നിറഞ്ഞൊഴുകി അതവളുടെ കൈകളെ പോലും പൊള്ളിച്ചു…………. പുഞ്ചിരിച്ചുനിന്ന മുഖം പെട്ടെന്ന് വന്യതയിലേക്ക് വഴിമാറിയത് അവരെയെല്ലാം അത്ഭുതപ്പെടുത്തുകയായിരുന്നു………. നിങ്ങളെ സ്വന്തം ഏട്ടനായി കണ്ടിട്ടും ഈ എന്നോട് ഇത് എങ്ങെനെ…………………. ആ കോളറിൽ കുത്തിപ്പിടിച്ച് അവൾ അലറിയത് ആ വീട് മുഴുവൻ പ്രതിധ്വനിച്ചു….. ജാൻവി,,, മോളെ…..

നന്ദയും ശ്രീയും അവളെ ചേർത്തുപിടിച്ചു….. എങ്ങേനെതോന്നി ഇയാൾക്ക് എന്നോട്…… വീണ്ടും വീണ്ടും അവളതുതന്നെ പറഞ്ഞുകൊണ്ടിരുന്നു………………………. അവളുടെ ആ അവസ്ഥ കണ്ടുനിന്ന എല്ലാവരുടെയും നെഞ്ചിൽ കൊളുത്തിവലിവായി……….. എല്ലാരുടെയും വെറുപ്പോടെയുള്ള നോട്ടം ധ്യാനിനെ തേടിയെത്തി… പ്രത്യകിച്ചവന്റെ കൂടെപ്പിറപ്പിന്റെ….. !! അറപ്പ് തോന്നുന്നു, നിങ്ങളുടെ കൂടെപ്പിറപ്പായി ജനിച്ചതിൽ പോലും………….. എന്റെ സ്ഥാനത്ത് കാണേണ്ടവളെ നിങ്ങൾ കണ്ടത് എങ്ങെനയാ ധ്യാനേട്ടാ…??????? ഇല്ല…… ഇനി എനിക്ക് ഇങ്ങെനെയൊരു ഏട്ടനില്ല…… കാണേണ്ട എനിക്ക് നിങ്ങളെ…………… ചങ്കുപൊട്ടുന്ന വേദനയായിരുന്നു ദേവുവിന്റെ ആ വാക്കുകൾക്ക് പിന്നിൽ….

സ്വന്തം ഏട്ടനെ ഈ അവസ്ഥയിൽ കണ്ട ഒരു പെങ്ങളുടെ അവസ്ഥ പിന്നെ ഊഹിക്കാമല്ലോ…………… ടാ ധ്യാനേ,,, നീ എന്ത് കരുതി ഇതൊന്നും ആരും അറിയില്ല എന്നോ? കള്ളവും ചതിയുമൊന്നും അങ്ങെനെ എക്കാലവും ഒളിപ്പിക്കാൻ കഴിയില്ലെടാ………. mmജോയിച്ചാണിലൂടെ ജാൻവിയെക്കുറിച്ച് അറിഞ്ഞ നിമിഷം മുതൽ എനിക്കുറപ്പായിരുന്നു ഇതിന് പിന്നിൽ ഒരു ചതിയുണ്ടെന്ന്….ജാൻവിയിൽ നിന്നും അന്ന് നടന്നതൊക്കെ കേട്ടപ്പോൾ പെട്ടെന്ന് ഒരു സ്ട്രൈക്ക് തോന്നി, ഇവൾ പതിവില്ലാതെ അവളുടെ ഹോസ്റ്റലിൽ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ…………. പിന്നെ ജോയിച്ചൻ പറഞ്ഞപ്രകാരം എല്ലാം സീനിലും ജുവലിന്റെ ഒരു സാന്നിധ്യം ഉണ്ടായിരുന്നു….

അങ്ങേനെയാ ഞങ്ങൾ അവൾക്കരികിലെത്തിയത്,, സത്യത്തിൽ ഒരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷെ, എന്നെ കണ്ടപ്പോൾ തൊട്ടുള്ള ഇവളുടെ പരവേശം ഞങ്ങൾ ഊഹിച്ചതൊക്കെ സത്യമെന്ന് വിളിച്ചോതി…ഇവൾ ഒറ്റയ്ക്കായിരിക്കില്ല കൂടെയാരോ ഉണ്ടാകുമെന്ന് തോന്നിയെങ്കിലും നിന്നെ ഞങ്ങൾ പ്രതീക്ഷിച്ചില്ല… അന്ന് ഇവളുടെ ഫോണിൽ ആ മെസേജ് രുദ്രൻ കാണുംവരെ…………………………… ജുവൽ : ഇനിയും ഇങ്ങെനെ പ്രതീക്ഷിച്ചിരിന്നിട്ട് കാര്യമില്ലെന്ന് തോന്നുവാ…… അവർക്കിടയിൽ ഇപ്പോഴും ആ പ്രണയം അതിനേക്കാൾ ശക്തിയിൽ തന്നെയുണ്ട്……. ധ്യാൻ : നീ പറഞ്ഞത് ശെരിയാണ്….. ഇവിടെ ജാൻവി നല്ല ഹാപ്പിയായി എല്ലാർക്കും മുൻപിൽ അഭിനയിക്കുന്നുണ്ടെങ്കിലും ആ കണ്ണിൽ നിറയുന്നുണ്ട് അവളുടെ വേദന.. അത് കാണുമ്പോൾ എന്റെ നെഞ്ച് പിടയുവാ….

അന്ന് നമ്മൾ ചെയ്തതൊക്കെ തെറ്റായിരുന്നു അല്ലെ.. ജുവൽ : അതേ ചേട്ടാ…. അന്നത്തെ ആവേശത്തിൽ ചെയ്തുകൂട്ടിയതൊക്കെ ഒരിക്കലും പൊറുക്കാനാകാത്ത തെറ്റാ…. ധ്യാൻ :എല്ലാരും അതൊക്കെ അറിഞ്ഞാൽ പിന്നെ ഒരു പുഴുത്ത പട്ടിയുടെ വിലപോലും നമുക്കുണ്ടാകില്ല…… ജുവൽ :ചേട്ടൻ പറഞ്ഞത് ശെരിയാ…നമ്മളിൽ തന്നെ ആ സത്യങ്ങളെല്ലാം നിറഞ്ഞുനിൽക്കട്ടെ… ധ്യാൻ :👍 ജുവൽ :😇 അത് വായിച്ച നിമിഷം മുതൽ ദാ ഈ നിമിഷം വരെ ഞങ്ങൾ അനുഭവിച്ച നീറ്റൽ നിനക്കറിയുവോ ധ്യാൻ???? കൂടെപ്പിറപ്പായി കണ്ടതല്ലേ ഞങ്ങളും നിന്നെ……..നിനക്കറിയുവോ നിന്നെ ഈ കൂട്ടത്തിൽ ഏറ്റവും ഇഷ്ടമുള്ള അയോഗിനോട് പോലും ഞങ്ങൾക്കിത് പറയാൻ പേടിയായിരുന്നു….. ഞങ്ങളെക്കാൾ ഏറ്റവും കൂടുതൽ അവനായിരിക്കും തകർന്നുപോകുക എന്നത് ഞങ്ങൾക്കറിയാമായിരുന്നു…എന്നിട്ടും അവനെങ്ങെനെ അതറിഞ്ഞുഎന്നറിയില്ല….

അല്ലു അയോഗിനെയൊന്ന് നോക്കി…… ആാാ മുഖം നിർവികാരമായിരുന്നു, അവന്റെ മനസ്സ് കുറച്ചുമണിക്കൂറുകൾക്ക് പിന്നിലേക്ക് പോയി…… ഒരു കാൾ വന്ന് പുറത്തേക്കിറങ്ങിയതായിരുന്നു അവൻ, കാൾ കഴിഞ്ഞ് വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് രുദ്രൻ ശ്രീയുമായി സംസാരിക്കുന്നത് കേൾക്കുന്നത്… ഇന്നലെ അറിഞ്ഞതൊന്നും അയോഗിനെ അറിയിക്കാൻ കഴിയില്ലല്ലോ, ഇതിനെല്ലാം പിന്നിൽ ജുവലിന്റെ കൂടെ ധ്യാനമുണ്ടായിരുന്നുവെന്ന് എങ്ങെനെ അവനോട് പറയും?? അവനത് എങ്ങെനെ താങ്ങും????? രുദ്രന്റെ ആ വാക്കുകൾ തറച്ചത് അവന്റെ ചങ്കിലായിരുന്നു.. ഒരുനിമിഷം കേട്ടത് മാറിപോകണേ എന്നവൻ പ്രാർത്ഥിച്ചു… പക്ഷെ……………. തകർന്നുപോയിരുന്നു അവൻ……… രുദ്രൻ അവന്റെ തോളിൽ കൈയിട്ടതും അവനാ തോളിലേക്ക് ചാഞ്ഞു….,,,, അപ്പോഴും തെറ്റുകാരായി അവർ രണ്ടാളും അവരുടെമുൻപിൽ തല താണുനിന്നു…..

ആ മനസ്സിൽ ആ നിമിഷം നിറഞ്ഞത് പകയായിരുന്നില്ല, മറിച്ച് ചെയ്തുകൂട്ടിയ തെറ്റുകളുടെ പശ്ചാത്താപമായിരുന്നു…… എങ്ങെനെ കഴിഞെടി കൂടെനടന്നപ്പോഴും എന്റെ ജീവനെടുക്കാൻ…????? ജാൻവിയുടെ ആ ചോദ്യം കൂടിയായപ്പോഴേക്കും പരിധി വിട്ട് ജുവൽ അലറിക്കരഞ്ഞു…. ജാൻവിയുടെ കാൽക്കൽ അവൾ വീണു….. .ശെരിയാ, ചെയ്തത് തെറ്റാ… പൊറുക്കാനാകാത്ത തെറ്റ്……ക്ഷമിക്കണം എന്നോട്……… അവൾ കൈ കൂപ്പി…… നിന്നോട് ക്ഷമിക്കേണ്ടത് ഞാനല്ല ജുവൽ, ദോ ആ നിൽക്കുന്ന മനുഷ്യനാണ്……നിന്നെ വിശ്വസിച്ച് ഞാൻ തകർത്ത ആ ഹൃദയത്തിന് നിന്നോടും എന്നോടും ദാ ആ നിൽക്കുന്ന അയാളോടും ക്ഷമിക്കാൻ കഴിയുമോന്ന് ചോദിക്ക് നീ…. അല്ലുവിനരികിൽ എല്ലാം തകർന്നവനെപോലെ നിൽക്കുന്ന ജോയലിനെ നോക്കി പറഞ്ഞു……….

അപ്പോഴേക്കും ധ്യാൻ അവനരികിലേക്ക് എത്തിയിരുന്നു…… ജോയിച്ചാ….. ആ വിളിയിൽ നിറഞ്ഞ ഏങ്ങൽ ജോയിച്ചന് കണ്ടില്ലെന്ന് നടിക്കാനായില്ല…………….. അവൻ ധ്യാനിന്റെ നേരെ മുഖമുയർത്തി….. പൊറുക്കണം എന്ന് പറയില്ല ഞാൻ…. അങ്ങെനെ ക്ഷമിക്കാൻ കഴിയുന്ന തെറ്റല്ല ഞാൻ ചെയ്തത്‌…… ശെരിയാ,, ഇഷ്ടമായിരുന്നു എനിക്കവളെ !!ആ ഇഷ്ടത്തിന്റെ പേരിലാ ഇതെല്ലാം ചെയ്തുകൂട്ടിയതും പക്ഷെ,,,, പിന്നീടെനിക്ക് മനസ്സിലായി എന്താണ് പ്രണയമെന്ന്… അതിന് കാലം വേണ്ടിവന്നു….. നിന്റെ സൗഹൃദം കിട്ടിയതുമുതൽ ഞാൻ അറിയുകയായിരുന്നു നിന്നെയും…… നിന്നെ ചതിച്ചതിന്റെ പശ്ചാത്താപം അന്നുമുതൽ വേട്ടയാടിക്കൊണ്ടിരിക്കുവാ എന്നെ………………….എല്ലാവരും എന്നെ തള്ളിക്കളഞ്ഞു, എന്റെ സ്വന്തം പെങ്ങൾ പോലും എന്നെ കാണണ്ടാ എന്ന് പറഞ്ഞുകഴിഞ്ഞു, ഇതിൽ കൂടുതൽ എനിക്കൊരു ശിക്ഷ കിട്ടാനില്ല…..ഒരിക്കൽ കൂടി മാപ്പ്…………….

കൈകൾകൂപ്പി നിന്ന് മാപ്പിരക്കുന്ന ആ രൂപത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമായില്ല….. കുറച്ചുമുമ്പ് വരെ അവരുടെ കൂടെപ്പിറപ്പായിരുന്നു അവൻ……………… അഖിൽ,,,,,,,, ജാൻവിയ്ക്ക് പ്രാണനാടാ ഇവനെ…. ഇവനും അങ്ങേനെയാ…… ഇനി ജാതിയുടെ പേര് പറഞ്ഞ് ഇവരെ അകറ്റല്ലേടാ……. അഖിലിനോട് അത്രയും പറഞ്ഞ് താഴ്ന്ന തലയുമായി അവൻ പുറത്തേക്ക് നടന്നു…. ആർത്തലച്ചുപെയ്യുന്ന മഴപോലും അവനോട് ശത്രുതതീർക്കുന്നതുപോലെ തോന്നി,, അവന് പിന്നാലെ ആരെയും നോക്കാനാകാതെ ജൂവലുമിറങ്ങി………… ജോയിച്ചാ….. അഖിൽ അവനെ വിളിച്ചു…. എന്റെ പെങ്ങളെ ഒരിക്കലും കരയിപ്പിക്കില്ല എന്നൊരു വാക്ക് തരാൻ പറ്റുവോ നിനക്ക്??? ആ ചോദ്യത്തിനുത്തരം അവന്റെ മൂളലിലൊതുങ്ങിയപ്പോൾ അഖിലിന്റെ കൈകൾ ജോയിച്ചനെ പൊതിഞ്ഞു…..

എങ്കിൽ പിന്നെ അളിയോ വീട്ടിൽ വന്ന് പെണ്ണുചോദിച്ചോ………… ഹേ…….. അവന്റെ ആ ഡയലോഗിൽ അതുവരെ ശോകമായിരുന്ന മുഖങ്ങളിൽ ചിരി വിടർന്നു…… ജാൻവിയുടെ കൈപിടിച്ച് ജോയിച്ചന്റെ വലം കൈയോട് ചേർക്കുമ്പോൾ ആ മനസ്സുകൾ ശാന്തമാകാൻ തയ്യാറടുക്കുകയായിരുന്നു….. വേദനിപ്പിച്ചു ഞാനൊരുപാട്….. ക്ഷമ ചോദിക്കാൻ പോലും അർഹതയില്ല….. എന്നാലും…. അവന്റെ നെറ്റിത്തടത്തിലേക്ക് നോക്കി അവൾ പറയാൻ തുടങ്ങിയതും അരുതെന്നർത്ഥത്തിൽ അവന്റെ ചൂണ്ടുവിരൽ അവളുടെ അധരങ്ങളിൽ പതിഞ്ഞു…….. ഈ വേദനയ്ക്കും ഒരു സുഖമുണ്ടായിരുന്നു പെണ്ണെ…. നിന്നെ കാത്തിരുന്നതിന്റെ സുഖം……

അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞു…. അത് സ്വീകരിക്കാനെന്നതുപോലെ അവൾ കണ്ണുകൾ പതിയെ അടച്ചു…. ടാ അഖിലേ, നീ നിന്റെ പെങ്ങളെ മാറ്റിനിർത്തിക്കോ, അല്ലെങ്കിൽ ചിലപ്പോൾ ഒരിക്കലെൻറെ കിളിപോയപോലെ നിങ്ങളുടെയെല്ലാം കിളികളും പറന്നുപോകും……വക്കീലിന്റെയല്ലേ ചങ്ക്… !! രുദ്രൻ പറഞ്ഞതുകേട്ട് ജോയിച്ചൻ അവനെ കൂർപ്പിച്ചുനോക്കി ബാക്കി എല്ലാരും ആർത്ത് ചിരിച്ചു………………… ഹാവൂ, അങ്ങെനെ ഓപ്പറേഷൻ ജോയ്‌വി കംപ്ലീറ്റ് ആയി…. ഇനിയിപ്പോ അടുത്ത ഓപ്പറേഷൻ എന്താണാവോ????? അയോഗിന്റെ ആ ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ശ്രാവണിയുടെയും അലോകിന്റെയും മനസായിലുണ്ടായിരുന്നുള്ളൂ……. ഇനി ഓപ്പറേഷൻ “” രുദ്രദേവ””…. (തുടരും )

ആദിശൈലം: ഭാഗം 58

Share this story