ഹാർട്ട് ബീറ്റ്…: ഭാഗം 48

ഹാർട്ട് ബീറ്റ്…: ഭാഗം 48

എഴുത്തുകാരി: പ്രാണാ അഗ്നി

പാർട്ടിയൊക്കെ കഴിഞ്ഞു എല്ലാവരും വീട്ടിലേക്കു മടങ്ങിയെങ്കിലും അദർവും നെച്ചുവും ആദിയും ലിയയും അവിടെ തന്നെ ഇരുന്നു വർത്തമാനം തുടർന്നു .ആദിയുടെയും നെച്ചുവിന്റയും ചെറുപ്പത്തിലുള്ള വീരസാഹസിക കഥകള്‍ തന്നെ ആയിരുന്നു വിഷയം .രണ്ടു പേരും വളരെ നല്ല മര്യാദക്കാരായതു കൊണ്ട് തന്നെ ഒരുപാടു കഥകൾ പരസ്പരം പറയാൻ ഉണ്ടായിരുന്നു . ലിയാക്കും അദർവിനും രണ്ടു പേരുടേയും മനോഹരമായ കഥകൾ കേട്ട് ഞെട്ടി തെറിച്ചു നിൽക്കുവാൻ മാത്രമേ കഴിഞ്ഞുള്ളൂ .പെട്ടെന്നാണ് അദർവിന്റെ ഫോണ്‍ ബെല്ലടിക്കുവാൻ തുടങ്ങിയത്.

ഫോണിന്റെ റിങ് കേട്ട് തങ്ങളുടെ സംസാരത്തിനു തടസ്സം വന്നതു കൊണ്ട് എല്ലാവരുടേയും ശ്രെദ്ധ അദർവിലേക്ക് ആയി . ” ഒരു മിനിറ്റ് ഹോസ്പിറ്റലിൽ നിന്നാണ് “എന്ന് പറഞ്ഞു അവൻ ഫോണും എടുത്തു കുറച്ചങ്ങോട്ട് മാറി നിന്നു . അദർവ് പോയെങ്കിലും അവരുടെ സംസാരം തുടർന്നു .ഇടക്ക് ഇടക്ക് നക്ഷയുടെ കണ്ണുകൾ അദർവിനെ തേടിപോവുന്നുണ്ടായിരുന്നു. അവൾ നോക്കുമ്പോള്‍ എല്ലാം കാണുന്നത് വളരെ ടെൻഷനോടെ ദേഷ്യപ്പെട്ടു ആരോടോ സംസാരിക്കുന്ന അദർവിനെയാണ് . “ആദിൽ എനിക്ക് അത്യാവശ്യമായി ഹോസ്പിറ്റൽ വരെ ഒന്ന് പോവണം .നീ നെച്ചുവിനെ വീട്ടിലേക്കു കൊണ്ടാക്കിയേക്കണം …..” “എന്താ അദർവ് എന്തെങ്കിലും പ്രശ്നമുണ്ടോ ….”പെട്ടെന്ന് അദർവിൽ വന്ന മാറ്റം കണ്ടുകൊണ്ട് ആദിൽ ചോദിച്ചു . “ഇല്ലടാ …….. ഒന്നും ഇല്ലാ …….”തങ്ങളുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് നോക്കി നിൽക്കുന്ന നെച്ചുവിനെ കണ്ടു കൊണ്ട് അദർവ് വേഗം പറഞ്ഞു . അദർവിനെ എന്തോ അലട്ടുന്നുണ്ട് എന്ന് അവൾക്കു തോന്നി .

“ഞാനും വരട്ടേ കണ്ണേട്ടാ ……….” “വേണ്ടാ ……….”കുറച്ചു ഒച്ച ഉയർത്തി എടുത്തടിച്ചതു പോലെയുള്ള അവന്റെ മറുപടി കേട്ട് എല്ലാവരും ഒന്ന് ഞെട്ടി അവനെ നോക്കി. “വേണ്ടാ….. നെച്ചൂട്ടി…… .നീ വീട്ടിലേക്ക് പോയി ഡ്രസ്സ് ഒക്കെ മാറി ഒന്ന് റസ്റ്റ് എടുക്കു അപ്പോളേക്കും ഞാനും അങ്ങു എത്തിക്കൊള്ളാം ………”തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കിയ അവൻ കുറച്ചൂടെ ശാന്തമായി അവളെ അടുത്തേക്ക് ചേർന്നു നിന്നു കോണ്ട് പറഞ്ഞു .അവൾ സമ്മതം എന്നോണം തല കുലുക്കി . “നിങ്ങൾ വണ്ടിയിലോട്ടു പോക്കോളൂ ഞാന്‍ ഇപ്പോള്‍ വരാം…….”കൈയിൽ ഇരുന്ന കാറിന്റെ താക്കോൽ നെച്ചുവിന്റെ കൈയിൽ കൊടുത്തു കൊണ്ട് ആദിൽ പറഞ്ഞതും അത് കൈയിൽ വാങ്ങി അദർവിനെ ഒന്നും കൂടി നോക്കി ലിയെയും കൂട്ടി നെച്ചു ആദിലിന്റെ കാർ പാർക്ക് ചെയ്തിരുന്നിടത്തേക്ക് നടന്നു .

പകുതി വഴി എത്തി തിരിഞ്ഞു നോക്കിയപ്പോൾ നെച്ചു കണ്ടു സീരിയസായി ആദിലും അദർവും സംസാരിക്കുന്നത് . എന്തോ പ്രശ്നമുണ്ട് കണ്ണേട്ടൻ തന്നിൽ നിന്നും ആത് മറക്കുകയാണ് എന്ന് അവൾക്കു മനസ്സിലായി .എന്തായാലും കുറച്ചു കഴിയുബോൾ വരും എന്നല്ലേ പറഞ്ഞത് അപ്പോൾ ചോദിക്കാം എന്ന് തീരുമാനിച്ചു അവൾ മുൻപോട്ടു നടന്നു . ആദിലിന്റെ ഒപ്പം വീട്ടിലേക്കുള്ള യാത്രയിലും മൂന്നുപേരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ലാ .ആദിലിന്റെ മുഖത്തെ ടെൻഷൻ കാണും തോറും എന്തോ സീരിയസ് ആയിട്ടുള്ള കാര്യം തന്നെയാണ് നടന്നിരിക്കുന്നത് എന്ന് നക്ഷക്കു തോന്നി .ഇത്രയും സമയം ചിരിയും കളിയുമായിരുന്നവർ പെട്ടന്നു തന്നെ മൂകതയിലേക്ക് മാറി. ആദ്യം നക്ഷയെ വീട്ടിൽ വിടുകയാണ് ആദിൽ ചെയ്തത് . “നെച്ചു ഞാൻ ലിയയെ കൊണ്ട് ആക്കിയിട്ടു വേഗം വരാം .

അത് വരെ അദർവിന്റെ കോൾ അല്ലാതെ ആരുടെ കോളും എടുക്കരുത് ” “അത് എന്താ ……..” “പറയുന്നത് അങ്ങു കേട്ടാൽ മതി .കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ടാ ………”ദേശ്യത്തോടെ ഉള്ള ആദിലിന്റെ മറുപടി കേട്ട് നെച്ചു ഒന്ന് പേടിച്ചു . “ഉം …….”ഒന്ന് മൂളുക മാത്രം ചെയ്തു അവൾ വീടിന്റെ ഉള്ളിലേക്ക് കയറി .അവൾ പോകുന്നത് കണ്ടു വേഗം തന്നെ വണ്ടി തിരിച്ചു ലിയയെ കൊണ്ടു വിടുവാൻ ആദി പുറപ്പെട്ടു . വീട്ടിൽ എത്തി ഒന്നു കുളിച്ചു ഫ്രഷ് ആയി വന്നപ്പോൾ തന്നെ അവൾക്കു ഒരു ആശ്വാസം ആയതു പോലെ തോന്നി .ഒരു ചായ കുടിക്കാം എന്ന് കരുതി താഴെ അമ്മയുടെ അടുത്തേക്ക് നടന്നു .

“അമ്മാ ……….” “എന്താ മോളേ …..” “എവിടെ എല്ലാവരും .ആരെയും കാണുന്നില്ലല്ലോ ……” “അമ്മുവും കുഞ്ഞുങ്ങളും നല്ല ഉറക്കമാണ് .അച്ഛനും ആരവും ഏതോ കോൾ വന്നു പെട്ടന്നു പുറത്തോട്ടു പോകുന്നത് കണ്ടു .” “എല്ലാവരും കോൾ വന്നാണല്ലോ പോയത് എന്താണവോ ഇത്ര വല്യ പ്രശ്‌നം ….”അവൾ ആലോചനയോടെ അവിടെ നിന്നു. “എന്താ മോളേ ആലോചിക്കുന്നത് ” “ഒന്നും ഇല്ലാ അമ്മാ ……..” അമ്മയോട് ഒന്നും ഇല്ലാ എന്ന് പറഞ്ഞു എങ്കിലും അവളുടെ മനസ്സിൽ വല്ലാതെ പിടയുന്നുണ്ടായിരുന്നു .എന്തോ അപകടം വന്നു പെട്ടതു പോലെ .എന്താണ് കാര്യം എന്ന് അറിയാതെ ഒരു സമാധാനവും കിട്ടുകയില്ല എന്ന് അവൾക്കു തോന്നി . ഫോൺ എടുത്തു അദർവിന്റെ നമ്പർ ഡയൽ ചെയ്തു .

ബെല്ലടിച്ചു നിന്നതല്ലാതെ കോൾ എടുത്തില്ലാ. വീണ്ടും വിളിച്ചാല്‍ ഒരുപക്ഷേ തിരക്കില്‍ ആണെങ്കിൽ അവനു ഇഷ്ടമായില്ലങ്കിലോ എന്ന് കരുതി അവൾ ആ ശ്രമം ഉപേക്ഷിച്ചു . മനസ്സ് ഒന്ന് ശാന്തമാവാൻ ടി.വി കാണാം എന്ന് കരുതി അത് ഓൺ ചെയ്തതും .അതിൽ വരുന്ന കാഴ്ച കണ്ടതും അവൾ പോലും അറിയാതെ അവളുടെ കൈയ്യിലിരുന്ന റിമോട്ട് താഴെ വീണു പോയി . “ഡോക്ടറിന്റെ അനാസ്ഥ ഹാർട്ട് ബീറ്റ് ഹോസ്പിറ്റലിലെ രോഗിക്ക് ദാരുണ അന്ത്യം . ഹാർട്ട് ബീറ്റ് ഹോസ്പിറ്റലിലെ ഡോക്ടർ നക്ഷാ അദർവിന്റെ അനത്ഥതമൂലം ജോസഫ് എന്ന രോഗി ആണ് മരണപ്പെട്ടത് .

നാട്ടുകാരും മരണപ്പെട്ട രോഗിയുടെ ബന്ധുക്കളും ഹോസ്പിറ്റൽ വളഞ്ഞിരിക്കുകയാണ് എന്നാണു അറിയുവാൻ കഴിഞ്ഞിരിക്കുന്നത് കൂടുതല്‍ വിവരങ്ങള്‍ നൽകുവാനായി രാഹുൽ ഇപ്പോൾ സംഭവ സ്ഥലത്തു ഉണ്ട് ……..രാഹുൽ ……” പിന്നീട് തൻറെ ചുട്ടും എന്താ നടക്കുന്നത് എന്നോ സംസാരിക്കുന്നത് എന്നോ നക്ഷ അറിയുനുണ്ടായിരുന്നില്ലാ.എല്ലാം ഒരു മരവിപ്പ് പോലെ ആണ് അവൾക്കു തോന്നിയത് .കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ അവൾക്കു തോന്നി . കണ്ണ് അടഞ്ഞു പോകുന്നതിനു മുമ്പ് അവൾ കണ്ടു തന്നിലേക്ക് ഓടി അടുക്കുന്ന ആദിലിനെ . ഏറെ നേരത്തിനു ശേഷമാണ് അവള്‍ കണ്ണുകള്‍ തുറക്കുന്നത്. അവൾ ചുറ്റുപാടും ഒന്ന് നോക്കി .തന്റെ റൂമിലാണ് ഇപ്പോൾ കിടക്കുന്നത് എന്ന് അവൾക്കു മനസ്സിലായി .

തന്റെ കൈയ്യും പിടിച്ചു തലയും താഴ്ത്തി ഇരിക്കുന്ന അദർവിനെ ആണ് അടുത്തു കണ്ടത്. അവൻ ഡ്രസ്സ് പോലും മാറിയിട്ടില്ല മുടിയെല്ലാം ഉഴപ്പി കുറച്ച നേരം കൊണ്ട് തന്നെ അവൻ വല്ലാതെ ക്ഷീണിച്ചു പോയതു പോലെ അവൾക്കു തോന്നി . “കണ്ണേട്ടാ …….’അവൾ മെല്ലെ വിളിച്ചു . “നെച്ചൂട്ടി മോളേ …….എങ്ങനെ ഉണ്ട് നിനക്ക് ” “ഞാൻ …..ഞാൻ ഒന്നും ചെയ്തിട്ടില്ലാ ….കണ്ണേട്ടാ ………ഒരാളുടെ ജീവൻ ഞാൻ കാരണം “പറഞ്ഞു മുഴുവിക്കാൻ ആവാതെ അവൾ പൊട്ടി കരഞ്ഞുകൊണ്ട് അവന്റെ മാറിലേക്കു വീണിരുന്നു . “ഇല്ലടാ ….ഒന്നും ഇല്ലാ …….കേസ് ഫയൽ ചെയ്തിട്ടുണ്ട് അന്വേഷണം നടക്കുന്നുണ്ട് .ഹോസ്പിറ്റലിന്റെ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്‌ .നീ വിഷമിക്കണ്ടാ ഞാൻ ഇല്ലേ നിന്റെ ഒപ്പം ഹേ… ” “ഞാൻ കറക്റ്റ് ആയിട്ടു തന്നെ ആണ് ട്രീറ്റ്മെന്റ് എല്ലാം നൽകിയത് .ഇന്നലെയും ഞാൻ വിളിച്ചു അന്വേഷിച്ചിരുന്നതാണ് .

എല്ലാം നോർമൽ ആയി തന്നെ ആണ് വന്നത്. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല .” “എന്തോ ചതി നടന്നിട്ടുണ്ട് നെച്ചു .ഇന്നലെ വരെ ഇല്ലായിരുന്ന ബന്ധുക്കൾ ആണ് ഇന്ന് പൊട്ടി മുളച്ചിരിക്കുന്നത് .എന്താണ് സംഭവിക്കുന്നത് എന്ന് ഒന്നും മനസ്സിലാവുന്നില്ല .നീ വിഷമിക്കണ്ടാ ഇതിന്റെ പുറകിൽ ആരാണെങ്കിലും ഈ അദർവ് വെറുതെ വിടില്ല . എന്റെ നെച്ചൂട്ടി ഇപ്പോൾ വേറെ ഒന്നും ചിന്തിക്കണ്ടാ .അമ്മ കഞ്ഞി കൊണ്ടുവരും അതും കുടിച്ചു കിടന്നോളു എനിക്ക് കുറച്ചു ക ജോലി കൂടി ഉണ്ട് …” അവളെ ബെഡിലേക്കു വീണ്ടും കിടത്തി നിറുകയിൽ അവൻ ചുണ്ടുകൾ അടുപ്പിച്ചു.

എന്തിനും താന്‍ ഓപ്പം ഉണ്ടാവും എന്ന പോൽ .അവന്റ വാക്കുകൾ അവളുടെ മനസ്സിനെ തണുപ്പിക്കാന്‍ മാത്രം ഉതകുന്നത് ആയിരുന്നു അവളെ ഒന്ന് നോക്കി ചിരിച്ചു കാണിച്ചു അവൻ ബാൽക്കണി ലക്ഷ്യമാക്കി നടന്നു .അവൻ പോകുന്നത് നോക്കി അവളും കിടന്നു . ബാൽക്കണിയിൽ എത്തിയതും അവൻ ഫോൺ എടുത്താരയോ വിളിച്ചു . “ഉം ….വിത്ത് ഫുൾ എവിടെൻസ് എന്റെ മുൻപിൽ എത്തിയിരിക്കണം .ഒരു പഴുതു പോലും ഉണ്ടാവാൻ പാടില്ല .ഇനി ഒരു നിമിഷം പോലും അദരവ് ക്ഷമിക്കും എന്ന് കരുതണ്ടാ …ഹാ …..ഉം ……”മറുവശത്തുള്ള കോൾ അവസാനിച്ചതും .അവൻ ഫോൺ പോക്കറ്റിലേക്ക് ഇട്ടു ബാൽക്കണിയിലെ റയിൽസിൽ പിടിച്ചു ചന്ദ്രൻ ഇല്ലാത്ത കറുത്തവാവ് നിറഞ്ഞ ആകാശത്തിലേക്ക് നോക്കി വന്യയായി ചിരിച്ചു …… തുടരും

ഹാർട്ട് ബീറ്റ്…: ഭാഗം 47

Share this story