പ്രിയസഖി: ഭാഗം 5

പ്രിയസഖി: ഭാഗം 5

എഴുത്തുകാരി: ശിവ നന്ദ

അകത്തേക്ക് കയറാൻ പെർമിഷൻ ചോദിക്കുന്നതിന് മുൻപ് തന്നെ അനുവാദം കിട്ടി..കയറി ചെന്നപ്പോൾ ആണ് പ്രിൻസിയും 2-3 ടീച്ചേഴ്സും അന്ന് പപ്പേട്ടനെ ഫയർ ചെയ്ത ആ പരട്ട മാനേജരും എല്ലാവരും ഉണ്ടെന്ന് മനസ്സിലായത്.എനിക്കിട്ട് പണി തരാൻ ഇങ്ങേര് എല്ലാവരെയും കൂട്ട് പിടിച്ചേക്കുവാണെന്ന് തോന്നുന്നു.. “വേദിക..ഒരു important കാര്യം തന്നോട് ചോദിക്കാൻ ആണ് വിളിപ്പിച്ചത്” ശ്ശെടാ..വന്ന് വന്ന്‌ പുറത്താക്കുന്നതിനും ചോദ്യം ചോദിക്കലോ… “ചോദിച്ചോളൂ സർ” “താൻ അറിഞ്ഞ് കാണുമല്ലോ ആർട്സ് ഡേ ഉൽഘാടനം ചെയ്യാൻ നമുക്ക് ഒരു ചീഫ് ഗസ്റ്റിനെ വേണം..ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഒരാളെ സംഘടിപ്പിക്കുന്നത് അത്ര എളുപ്പം അല്ല…അപ്പോഴാണ് പുതിയ എസിപിയുടെ സിസ്റ്റർ നമ്മുടെ സ്റ്റുഡന്റ് ആണെന്ന് അറിഞ്ഞത്. പോരാത്തതിന് തന്റെ ചേട്ടന് സിവിൽ സർവീസിൽ നല്ല റാങ്കും ഉണ്ടായിരുന്നെന്ന് അറിഞ്ഞു.അപ്പോൾ കുട്ടികൾക്ക് അതൊരു ഇൻസ്പിറേഷനും ആകും…സൊ…” ഹോ…ഇതായിരുന്നോ കാര്യം.വെറുതെ പേടിച്ചു…വേദിക now its your turn.നിന്നെ പുച്ഛിച്ചവർ എല്ലാം നിന്റെയൊരു മറുപടിക്കായി കണ്ണും കാതും കൂർപ്പിച്ച്‌ ഇരിക്കുന്നു..ഒരു NO പറഞ്ഞ് സ്ലോ മോഷനിൽ ഇറങ്ങി പോ….എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നത് പോലെ…പക്ഷെ പെട്ടെന്ന് ഏട്ടനെ കുറിച്ചോർത്തു.ഏട്ടൻ ഡ്യൂട്ടിയിൽ കയറിയതിനു ശേഷം കിട്ടുന്ന ആദ്യത്തെ ഫങ്ക്ഷന്.എന്റെ വാശിക്ക് വേണ്ടി ഏട്ടന് കിട്ടിയ നല്ലൊരു അംഗീകാരം വേണ്ടെന്ന് വെക്കുന്നത് ശരിയല്ല.ഇവിടെ ശരിക്കും ജയിക്കുന്നത് ഞാനാ..

എല്ലാവരും സ്വീകരിക്കാൻ പോകുന്നത് എന്റെ ഏട്ടനെ…കുട്ടികളും ടീച്ചേഴ്സും അടക്കം എല്ലാവരും കേൾക്കാൻ പോകുന്നത് എന്റെ ഏട്ടന്റെ സ്പീച്…അഭിമാനമേ ഉള്ളു എനിക്ക്…. “സർ ഞാൻ ഏട്ടനോട് സംസാരിക്കാം.എന്നിട്ട് നാളെ തീരുമാനം പറയാം” “ഓക്കേ താങ്ക്യു വേദിക…now you can go” “Ok sir” “വേദിക ഒന്ന് നിൽക്കു” ഹാ..മ്മടെ പ്രിൻസി ആണല്ലോ..ഇങ്ങേർക്കിനി എന്ത് പറയാനാ “ഞാൻ ടീച്ചേഴ്സും ആയിട്ട് സംസാരിച്ചു…അലീനയുടെ ഒരു പ്രോഗ്രാം cancel ചെയ്തു.പകരം തന്റെ ഐറ്റം add ചെയ്തിട്ടുണ്ട്” “ഏട്ടനെ കൊണ്ട് വരുന്നതിന്റെ പാരിദോഷികം ആണോ സർ” “No never.താൻ നല്ല ടാലന്റഡ് ആണ്..അത് കൊണ്ടാണ് ഞാൻ” “സോറി സർ..എന്റെ ഏട്ടനെ നിങ്ങൾ ക്ഷണിക്കുന്നത് എന്റെ പിൻബലത്തിൽ അല്ല.ഏട്ടന്റെ കഷ്ടപ്പാടിന്റെ ഫലം ആണ് ആ യൂണിഫോം. അതിന് നിങ്ങൾ നൽകുന്ന വാല്യൂ..അത് മുതലെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എനിക്ക് കഴിവുണ്ടെങ്കിൽ അത് പ്രകടപ്പിക്കാൻ നല്ലൊരു അവസരം എനിക്ക് കിട്ടും.” ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും മുതലാളിയുടെ മുഖത്ത് മാത്രം യാതൊരു ഭാവമാറ്റവും ഇല്ല.എന്റെ റോൾ കഴിഞ്ഞത് കൊണ്ട് ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി.അവിടെ നടന്ന കാര്യങ്ങൾ ഒക്കെ എത്ര കേട്ടിട്ടും കല്ലുവിന് മതിയാകുന്നില്ല…അവൾ ആകെ ത്രില്ല് അടിച്ചത് പോലെയായി. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയപ്പോൾ മ്മടെ ജിതിൻ സർ ദേ പപ്പേട്ടന്റെ തോളിൽ കയ്യിട്ട് നില്കുന്നു.തൊട്ടടുത്ത് ആ മാനേജരും. അയാളുടെ മുഖം കണ്ടാൽ അറിയാം നല്ല ഫയറിംഗ് കിട്ടുവാണെന്ന്..ഈ ജിതിൻ സർ അപ്പോൾ ഞാൻ വിചാരിച്ച പോലെ അത്ര കുഴപ്പക്കാരൻ അല്ല…അല്ലേ… അങ്ങനെ ഓരോന്ന് ചിന്തിച്ച്‌ ചിന്തിച്ച് വീട് എത്തിയത് അറിഞ്ഞതേ ഇല്ല.

നോക്കിയപ്പോൾ കാണാം ഞങ്ങളുടെ ഓപ്പോസിറ്റ് വീട്ടിൽ എന്തൊക്കെയോ പണി നടക്കുന്നു.. “അമ്മേ അവിടെ എന്താ?” “ആ പുതിയ താമസക്കാർ വരുന്നെന്ന് തോന്നുന്നു.നീ പോയി ചായ എടുത്ത് കുടിക്ക്” ചായയും കുടിച്ച് ഇന്ന് കോളേജിൽ നടന്നതൊക്കെ അമ്മയോട് പറഞ്ഞപ്പോൾ മോനെ കുറിച്ചോർത്ത് അമ്മയ്ക്ക് ഭയങ്കര അഭിമാനം.അതിന്റെ ഇടയ്ക്ക് എന്നെ പുച്ഛിക്കാനും മറന്നില്ല..സ്ഥിരം കേൾക്കുന്നത് കൊണ്ട് ഞാൻ അത് മൈൻഡ് ചെയ്യാനും പോയില്ല… ഏട്ടൻ വന്നപ്പോൾ തന്നെ ആർട്സ് ഡേയുടെ കാര്യം പറഞ്ഞു.ജോയിൻ ചെയ്ത ഉടനെ തന്നെ ഇതൊക്കെ വേണമൊന്ന് ചോദിച്ചെങ്കിലും ഞാൻ പറഞ്ഞപ്പോൾ ആള് ഒരുപാട് ബലംപിടിക്കാതെ സമ്മതിച്ചു..അങ്ങനെ ഏട്ടൻ കോളേജിൽ വരുന്നതും ഞാൻ ഗമയിൽ ഇങ്ങനെ ഇരിക്കുന്നതും ഓർത്തു കിടന്നപ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്. നോക്കിയപ്പോൾ ഒരു unknown number. “ഹലോ..” “Hello..is this Vedhika Prasad?” “Yes who’s this” “വേദിക ഞാൻ ജിതിൻ ആണ്.ജിതിൻ ശങ്കർ” അത് കേട്ടതും ഫോൺ എന്റെ കയ്യിൽ നിന്നും താഴെ വീണതും ഒരുമിച്ചായിരുന്നു.ഭാഗ്യത്തിന് ബെഡിൽ ആയത് കൊണ്ട് പൊട്ടിയില്ല. അപ്പോഴും കാൾ കട്ടായിട്ടില്ല.. “ഹലോ..വേദിക…കേൾക്കുന്നില്ലേ??” “ഹാ…സർ..പറഞ്ഞോളൂ” “എന്തായി തന്റെ ഏട്ടൻ സമ്മതിച്ചോ” “ആഹ്…ഏട്ടൻ ഓകെ ആണ്.ഞാൻ അത് നാളെ വന്നിട്ട് പറയാൻ ഇരിക്കുവായിരുന്നു” “Its ok..നമുക്ക് അധികം സമയമില്ലലോ..in case പുള്ളിക്ക് പറ്റില്ലെങ്കിൽ നമുക്ക് വേറെ അറേഞ്ച് ചെയ്യണമല്ലോ..അതാ ഞാൻ വിളിച്ചത്” ഫോണിൽ കൂടി സംസാരിക്കുമ്പോൾ എന്ത് സോഫ്റ്റ്‌ ആണിയാൾ.സത്യത്തിൽ എന്താ ഇയാളുടെ character..ഒരു പിടിയും കിട്ടുന്നില്ലലോ…

എന്തായാലും ഇങ്ങോട്ട് വിളിച്ചതല്ലേ…ചോദിച്ച് കളയാം “സർ ഒരു കാര്യം ചോദിച്ചോട്ടെ?” “മ്മ്.. എന്താ?” “അന്ന് 1st ടൈം നമ്മൾ കണ്ടപ്പോൾ തെറ്റ് നമ്മൾ രണ്ടുപേരുടെയും ഭാഗത്ത് ആയിരുന്നിട്ടും സർ അങ്ങനെ പെരുമാറിയത് എന്താ?? അറ്റ്ലീസ്റ്റ് സൊസൈറ്റിയിൽ അത്യാവശ്യം വിലയുള്ള ഒരാളല്ലേ സർ” “നിർത്തടി..എനിക്ക് വിലയിടാൻ നീയാരാ” ആ അലർച്ച കേട്ടതും ഒരിക്കൽ കൂടി എന്റെ ഫോൺ നിലത്ത് വീണു.എനിക്ക് എന്തിന്റെ കേടായിരുന്നു ദൈവമേ..ഇനി സംസാരിച്ചാൽ ശരിയാകില്ല..അത് കൊണ്ട് ഞാൻ തന്നെ ഫോൺ കട്ട്‌ ചെയ്തു… …………………………….. പിന്നീട് പലതവണ ഞാനും അയാളും കണ്ടുമുട്ടി..ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ ഞാനായിട്ട് ഒഴിഞ്ഞു മാറി പോയി..

അങ്ങനെ ആർട്സ് ഡേ അടുക്കാറായി..ഇൻവിറ്റേഷൻ ലെറ്റർ കയ്യിൽ കിട്ടിയപ്പോൾ ആദ്യം തന്നെ കണ്ടു ഏട്ടന്റെ പേര്: “ACP വരുൺ പ്രസാദ് IPS” എന്താ പറയുക…എല്ലാ രോമങ്ങളും ഒരുമിച്ച് എഴുനേറ്റ് നിന്ന് സല്യൂട്ട് ചെയ്തെന്നൊക്കെ പറയില്ലേ…ഏതാണ്ട് അതെ ഫീൽ ആയിരുന്നു. ………………………….. അങ്ങനെ ആർട്സ് ഡേ വന്നെത്തി..പ്രോഗ്രാം ഒന്നുമില്ലെങ്കിലും ഏട്ടൻ വരുന്നത് കൊണ്ട് ഞാൻ ആകെ ത്രില്ല് അടിച്ച് നില്കുവായിരുന്നു.അതിന്റെ മുന്നോടിയായി ആണ് ഈ സാരി ഉടുത്തത്.ഇതിപ്പോൾ എനിക്ക് കുരിശാകുമെന്ന തോന്നുന്നത്.പുല്ല് എല്ലാം ഊരിപ്പോകുമെന്ന് തോന്നുന്നു.ഒരുവിധം അതും വലിച്ച് നടക്കുമ്പോൾ ആണ് ഏട്ടന്റെ കാൾ വന്നത്..ഉടനെ എത്തുമെന്ന്.

അത് പോയി ജിതിൻ സാറിനോട് പറയാൻ പറഞ്ഞപ്പോൾ കല്ലുവിന് വയ്യെന്ന്..ഈ സാരിയും ചുറ്റിപ്പിടിച്ച് ഞാൻ എങ്ങനെ പോകാൻ ആണെന്ന് പറഞ്ഞപ്പോൾ അവൾ മൈൻഡ് ചെയ്യാതെ ഒരു പോക്ക്.ഇനി പറഞ്ഞിട്ട് കാര്യമില്ല.ഞാൻ തന്നെ പോയെ പറ്റു.അയാളെ ആ ഹാൾ മുഴുവൻ ഞാൻ തിരക്കി നടന്നു..കണ്ടില്ല…ഓഫീസിൽ കാണുമെന്ന് പറഞ്ഞ് അങ്ങോട്ട് ചെന്നപ്പോൾ അങ്ങേര് അങ്ങേരുടെ റൂമിലേക്ക് പോയെന്ന്…റൂമിലേക്ക് പോകാൻ സ്റ്റെപ് കയറിയപ്പോൾ ആണ് ഞാൻ ചിന്തിച്ചത് ഏട്ടൻ വരുന്ന കാര്യം അയാളോട് തന്നെ പറയണമെന്നില്ലലോ ആരോടെങ്കിലും പറഞ്ഞാൽ പോരേ..അങ്ങനെ തിരിച്ചിറങ്ങാൻ തുനിഞ്ഞതും ഞാനൊന്ന് സ്ലിപ് ആയി..വീഴാതിരിക്കാൻ കൈവരിയിൽ പിടിച്ചപ്പോഴേക്കും സാരിയിൽ കുത്തിയിരുന്ന പിന്ന് പൊട്ടി സാരി അഴിഞ്ഞ് വീഴുമെന്ന അവസ്ഥയായി.

ഒരു പെൺകുട്ടിയെ സമ്പത്തിച്ചിടത്തോളും ഇതിലും ഗതികെട്ട അവസ്ഥ വേറെയുണ്ടോ..കരച്ചിലിന്റെ വക്കോളം എത്തിയപ്പോൾ ആണ് ആരോ എന്റെ ചുമലിൽ പിടിച്ചത്..പേടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ജിതിൻ സർ.ഞാൻ പറയാതെ തന്നെ സാറിനു കാര്യം മനസ്സിലായി.എഴുനേല്പിക്കാൻ ശ്രമിച്ചെങ്കിലും സാരീ അഴിയുമെന്ന പേടിയിൽ ഞാൻ അതിന് കൂട്ടാക്കിയില്ല.പിന്നീട് സംഭവിച്ചത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു..എന്റെ അനുവാദം പോലും ചോദിക്കാതെ അയാൾ എന്നെ കൈകളിൽ കോരിയെടുത്തു സ്റ്റെപ് കയറി അയാളുടെ മുറിയിൽ കൊണ്ട് പോയി…വാക്കുകൾ പോലും തൊണ്ടയിൽ സ്തംഭിച്ചിരിക്കുന്ന അവസ്ഥ.പക്ഷെ ഒന്നും പറയാതെ തന്നെ അയാൾ കുറെ മൊട്ടുസൂചി എന്റെ മുന്നിൽ ഇട്ട് തന്നിട്ട് ഡോർ അടച്ച് മുറിയ്ക്ക് പുറത്തിറങ്ങി..

ഒന്ന് പകച്ചെങ്കിലും പെട്ടെന്ന് തന്നെ ഞാൻ വാതിൽ കുറ്റിയിട്ട് സാരീ ഒരുവിധം മൊട്ടുസൂചി വെച്ച് സെറ്റ് ചെയ്ത് പുറത്തിറങ്ങി..അപ്പോഴും ജിതിൻ സർ അവിടെ തന്നെയുണ്ടായിരുന്നു..ഒരു നന്ദി പറയാൻ തുനിഞ്ഞെങ്കിലും അയാൾ അതിന് കാക്കാതെ താഴേക്ക് ഇറങ്ങി പോയി.ബാൻഡ്മേളത്തിന്റെ ശബ്ദം കേട്ടപ്പോൾ മനസ്സിലായി ഏട്ടൻ എത്തിയെന്ന്.കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാനും താഴേക്കിറങ്ങി. സ്റ്റേജിൽ ഏട്ടന്റെ തൊട്ടടുത്ത് തന്നെയായിരുന്നു ജിതിൻ സാറും ഇരുന്നത്.ഉൽഘാടനത്തിനായി ഏട്ടനെ ക്ഷണിച്ചപ്പോൾ നിറഞ്ഞ കയ്യടിയായിരുന്നു സദസ്സിൽ..തമാശകളും ഉപദേശങ്ങളും അനുഭവങ്ങളും ഒക്കെയായി ഏട്ടന്റെ സ്പീച് നീണ്ടു പോയി..

കുടുംബത്തെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് ഏട്ടന്…എന്നെ കുറിച്ച് പറഞ്ഞപ്പോൾ ജിതിൻ സാറിനെ ഞാനൊന്ന് നോക്കി.അപ്പോൾ തന്നെ അയാൾ എന്നെയും ഒന്ന് നോക്കി…ശ്ശേ…നാണംകെട്ടു.. അങ്ങനെ ഉൽഘാടനം കഴിഞ്ഞ് പ്രോഗ്രാംസ് കാണാനുള്ള സമയം ഇല്ലെന്ന് പറഞ്ഞ് ഏട്ടൻ ഇറങ്ങി..യാത്രയാക്കി തിരിച്ച് വരുമ്പോൾ ആണ് അലീനയെ കാണുന്നത്.എന്റെ മുഖത്ത് നോക്കാൻ തന്നെ അവൾക് മടിയുള്ളത് പോലെ..അപ്പോൾ ഞാൻ തന്നെ അങ്ങോട്ട് പോയി മിണ്ടണ്ടെ… “അലീന…പ്രോഗ്രാം ഇപ്പോൾ തുടങ്ങുമല്ലോ…All The Best” “കളിയാക്കുവാണോ നീ?” “കളിയാക്കിയത് അല്ലടി…ഒന്ന് ഓർമ്മിപ്പിക്കാൻ വന്നതാ..ഇപ്പോൾ നീ പ്രോഗ്രാം ചെയ്യാൻ പോകുന്നത് മാനേജ്മെന്റിന്റെ പിടിപാടിൽ അല്ല..

എന്റെ ഔദാര്യത്തില…അപ്പോൾ പോയി നല്ലത് പോലെ പെർഫോം ചെയ്യാൻ നോക്ക്” ……………………………. ആർട്സ് ഡേ കഴിഞ്ഞത് കൊണ്ട് രണ്ട് ദിവസം കോളേജിൽ അവധി ആയിരുന്നു.അങ്ങനെ മതിമറന്ന് കിടന്നുറങ്ങുന്ന സമയത്താണ് ഏട്ടൻ വന്ന് വിളിച്ചുണർത്തുന്നത്. “എന്താ ഏട്ടാ…കുറച്ച് നേരം കൂടി കിടന്നോട്ടെ..ഏട്ടന് പോകാൻ സമയം ആയില്ലേ..പോകാൻ നോക്ക്” “എടി നീ ഒന്ന് എഴുനേല്ക്ക്..ഒരു അത്യാവശ്യ കാര്യം പറയാനാ” “എന്താ ഏട്ടാ” “നിനക്കൊരു surprise ഉണ്ട്” “സർപ്രൈസോ….എന്ത്?” “ആദ്യം എഴുനേറ്റ് വാ” എന്നെയും കൊണ്ട് ഏട്ടൻ പോയത് ബാൽക്കണിയിലേക്ക് ആണ്.നേരെ നോക്കിയാൽ ആൾതാമസമില്ലാത്ത ആ വീട് കാണാം. “കുഞ്ഞാറ്റേ…നിനക്ക് ആ വീട്ടിൽ താമസിക്കാൻ വരുന്നത് ആരാണെന്ന് അറിയുമോ?” “ആരാ? ” “മൃദുല!” “മൃദുല…അതെങ്ങനെ?” “അവർ ഈ സിറ്റിയിൽ ഒരു വീട് അന്വേഷിക്കുന്നെന്ന് പറഞ്ഞു.

അങ്ങനെ ഞാൻ ഒരു ബ്രോക്കറിന്റെ സഹായത്തോടെ ഈ വീടിന്റെ ഓണറെയും അവളുടെ അച്ഛനെയും കൂടി ബന്ധിപ്പിച്ചു..ബാക്കി ഒക്കെ അവർ തീരുമാനിച്ചു…” “ഹോ പോലീസിന്റെ ബുദ്ധി ഉപയോഗിക്കാൻ പറ്റിയ കേസ്.അല്ല കാമുകിയെ അടുത്ത് കൊണ്ട് താമസിപ്പിക്കുന്നതിന്റെ ഉദ്ദേശം?” “നിനക്ക് അല്ലേ അവളെ നേരിട്ട് കണ്ട് സംസാരിക്കണമെന്ന് പറഞ്ഞത്” “അതിന് പുറത്ത് വെച്ച് മീറ്റ് ചെയ്‌താൽ പോരേ?” “പോരാ…കുറച്ച് നേരത്തെ പരിചയം കൊണ്ട് ഒന്നും അറിയാൻ പറ്റില്ല.ഇതാകുമ്പോൾ അവളെ കുറിച് എല്ലാം നിനക്ക് മനസ്സിലാക്കാം.അത് പോലെ നമ്മുടെ വീട്ടിലെ രീതികൾ അവൾക്കും അറിയാൻ പറ്റും.” അങ്ങനെ ഭാവി നാത്തൂന്റെ വരവും കാത്ത് നിൽകുമ്പോൾ ആണ് ആ വീടിന് മുന്നിൽ ഒരു കാർ വന്നു നിന്നത്.ഏട്ടന്റെ മുഖം കണ്ടപ്പോഴേ മനസ്സിലായി കഥാനായിക എത്തിയെന്ന്..ആളെ കാണാൻ എനിക്കും ആകാംക്ഷയായി.

ആദ്യം തന്നെ നല്ല ഐശ്വര്യം ഉള്ള ഒരമ്മ കാറിൽ നിന്ന് ഇറങ്ങി.അധികം ഒരുക്കം ഇല്ലെങ്കിലും ആ മുഖത്തിന്റെ തേജസ്സ് വിളിച്ചോതുന്നുണ്ട് കുടുംബ മഹിമ…അടുത്തതായി മൃദുല ഇറങ്ങി.ഞാൻ കാണാൻ കൊതിച്ച ആള്..ഏട്ടന്റെ നോട്ടം എന്റെ മുഖത്തേക്ക് ആയിരുന്നു..എന്റെ ഭാവം അറിയാൻ..പക്ഷെ സത്യം പറയാലോ ഒറ്റ നോട്ടത്തിൽ ആളെ എനിക്ക് ഇഷ്ടായി…ആ അമ്മയുടെ അതെ ചൈതന്യം..സ്വഭാവവും അത് പോലെയായാൽ എന്റെ ഏട്ടന് ചേർന്ന പെൺകുട്ടി തന്നെ…അവൾക്ക് പിറകിലായി ഇറങ്ങിയ ആള് എന്നെ ശരിക്കും ഞെട്ടിച്ചു…ഇവരും ആയിട്ട് യാതൊരു ബന്ധം ഇല്ലാത്തത് പോലത്തെ ഒരു അടിച്ചുപൊളി ചെക്കൻ.ഫ്രീക് ലുക്ക്‌ ഉള്ള ഒരു യോ യോ ചുള്ളൻ… ”

ഏതാ ഏട്ടാ ഈ ജീവി?” “അവളുടെ ബ്രദർ ആണ്” “ദൈവമേ…ഇതിനെ വർണിച്ചാണോ ആ കൊച്ച് കവിത എഴുതിയത്..ഈ രൂപത്തിന്റെ വർണനയിൽ ആണോ ഏട്ടൻ വീണത്” ചോദിച്ച് തീർന്നില്ല അപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിൽ നിന്നും ആളിറങ്ങി…തല കറങ്ങി വീഴാതിരിക്കാൻ ഏട്ടനെ ഞാൻ മുറുക്കെ പിടിച്ചു.. “അവൾ കവിതയിൽ പറഞ്ഞത് മുഴുവൻ അവനെ കുറിച്ച..അവളുടെ ചേട്ടൻ…….ജിതിൻ ശങ്കർ!!!!”…(തുടരും)

പ്രിയസഖി: ഭാഗം 4

Share this story