ശ്രീദേവി: ഭാഗം 5

ശ്രീദേവി: ഭാഗം 5

എഴുത്തുകാരി: അശ്വതി കാർത്തിക

ഇനി ഹേമന്ത് നിങ്ങളോട് രണ്ട് വാക്ക് സംസാരിക്കും… 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഹായ് all. ഇവിടെ ചിലർക്ക് ഒക്കെ എന്നെ അറിയാം. ചിലർക്ക് ഞാൻ പുതുമുഖം ആണ്. എന്റെ പേരും കാര്യങ്ങളുമൊക്ക അച്ഛൻ പറഞ്ഞല്ലോ. അതൊന്നും പറഞ്ഞു ഇനി ബോറാക്കുന്നില്ല. തത്കാലം കുറച്ചു നാൾ ഞാൻ നിങ്ങളുടെ ഒപ്പം ഉണ്ടാവും. നിങ്ങൾക്ക് നല്ലൊരു സുഹൃത്തു ആയി എന്നെ കാണാം പക്ഷെ തലയിൽ കേറി നിരങ്ങരുത്. അപ്പൊ നമുക്ക് ഇന്ന് മുതൽ ഒരുമിച്ചു അങ്ങ് പോകാം.. പാർട്ടി വെയർ സെക്ഷൻ ഇത് ആയതു കൊണ്ട് കൂടുതലും ഞാൻ ഇവിടെ ആകും അപ്പൊ എന്റെ ഓഫിസ് റൂം ഇവിടെ തന്നെ ആക്കാൻ ആണ് തീരുമാനം. എല്ലാവരുടേം സപ്പോർട്ട് പ്രതീക്ഷിക്കുന്നു….. Thanku ❣❣❣ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

എന്നാ ഒരു ഗ്ലാമറാ ടി… എന്റെ പൊന്നോ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഉണ്ട്.. ഹേമന്ത് സാർ വന്നു പോയതിനു ശേഷം പിടക്കോഴികൾ എല്ലാം ഫുൾ ചാർജിൽ ആണ്… പൊന്ന് മക്കളെ ഇപ്പൊ കണ്ടത് ഒന്നും അല്ല കേട്ടോ സാറിന്റെ സ്വഭാവം.. നല്ല നിലക്ക് അല്ലെ മിക്കവാറും എല്ലാർക്കും പണി കിട്ടും പറഞ്ഞില്ലന്ന് വേണ്ടാ.. സീമ ചേച്ചി ടെ ഡയലോഗ് കേട്ടപ്പോഴേക്കും പിടിക്കോഴികൾ എല്ലാം നല്ല കുട്ടികൾ ആയി കൂട്ടിൽ കേറി… ടി ദേവി.. പെണ്ണെ.. നീയും അങ്ങേരും ഒരുമിച്ചു പഠിച്ചത് അല്ലെ. പിന്നെ എന്താ സാർ നിന്നെ കണ്ടിട്ട് തൃശൂർ പൂരത്തിന് കണ്ട പരിചയം പോലും കാണിക്കാത്തത്.. ജോലി സ്ഥലം അല്ലെ രാധു അതാവും. പിന്നെ ഇവിടെ അത് വേറെ ആർക്കും അറിയില്ല.

പറഞ്ഞു ഒരു സംസാരം ഉണ്ടാക്കുന്നത് എന്തിനാണ്. ആ… അതും ശരിയാണ്.. ഇവിടുത്തെ അമ്മച്ചിമാർ എന്നേലും കിട്ടാൻ കാത്തിരിക്കുക ആണ്… വീട്ടിൽ എന്തായെടി.അച്ചൻ പോയോ എന്താ അവസ്ഥ… ഇന്ന് പോകും ന്ന് തോന്നുന്നു.. എന്തോ പുതിയ ബിസിനസ്‌ ജോലി അങ്ങനെ എന്തൊക്കെയോ പറഞ്ഞു. എവിടെ നിന്നോ കുറെ കാശ് കിട്ടിട്ടുണ്ട്. ഞാൻ പറഞ്ഞില്ലേ അവൾക്ക് പാദസരം ചെയിൻ ഡ്രെസ് അമ്മക്ക് മാല ഒക്കെ വാങ്ങിന്ന്.. എന്നിട്ട് നിനക്ക് ഒന്നും വാങ്ങി തന്നില്ലേ. എനിക്കോ നല്ല കാര്യം… നീ പോ പെണ്ണെ എനിക്ക് ഇവിടെ പണി ഉണ്ട്…. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 വീട്ടിൽ ചെന്നപ്പോൾ അച്ഛൻ പോയി ന്ന് മനസ്സിലായി. ഭക്ഷണം കഴിഞ്ഞു തിരിച്ചു വരുമ്പോൾ വിദ്യ റൂമിൽ ഇരുന്നു പുതിയ ഡ്രസ്സ്‌ ഒക്കെ നോക്കുന്നത് കണ്ടു… പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ലാന്നു മനസ്സിലായത് കൊണ്ട് ഒന്നും മിണ്ടാതെ നോക്കി നിന്നു.

ഞാൻ നോക്കുന്നത് കണ്ടിട്ട് ആവണം അവൾ വാതിലിടച്ചു… രാധു നെ വിളിച്ചു കഴിഞ്ഞു ടീവി കാണാം ന്നു വിചാരിച്ചു എണീക്കുമ്പോൾ ആണ് ഫോൺ ബെൽ അടിക്കുന്നത് കെട്ടത്. ഹേമന്ത് ആണ്…. ഹലോ മിസ് ശ്രീദേവി രാഘവൻ അല്ലെ.. അല്ലല്ലോ. ഇത് വെറും ശ്രീദേവി ആണ്.. പേരിന്റെ ഒപ്പം ഉള്ള രാഘവൻ ഒക്കെ എന്നോ നഷ്ടം ആയതു ആണെന്ന് അറിയാത്ത ആളല്ലല്ലോ ഹേമന്ത് സാറെ നിങ്ങൾ….. ടി… സാറോന്നും വേണ്ടാ കേട്ടോ. അതൊക്കെ ഓഫിസിൽ. ഞാൻ ഇപ്പൊ വിളിച്ചത് എന്റെ കൂട്ടുകാരിയെ ആണ്. അല്ലാതെ എന്റെ സ്റ്റാഫിനെ അല്ല… ഓ.. ആയിക്കോട്ടെ രാജാവേ… പറയെടി എന്നാ വിശേഷം.. നീ ഇപ്പോഴും ജീവനോടെ ഉണ്ടല്ലേ. വിളി ഒന്നും കാണാതെ ആയപ്പോൾ ഞാൻ വിചാരിച്ചു നീ ചത്തിട്ടു ഉണ്ടാവും എന്ന്.. നാട്ടിൽ വന്നു ഞാൻ ആദ്യം അച്ഛനോട് ചോദിച്ചത് നീ ജീവനോടെ ഉണ്ടോ എന്നാണ്…

അച്ഛന് പക്ഷേ നിന്നെക്കുറിച്ച് ഭയങ്കര അഭിപ്രായമാണ് കേട്ടോ. നല്ല ഹാർഡ് വർക്കിംഗ് ആണ്. നല്ല ആത്മാർത്ഥതയുള്ള കുട്ടിയാണ്. അങ്ങനെയൊക്കെ പറഞ്ഞു.. അയ്യോ മതി. ഞാൻ പൊങ്ങി ആവശ്യത്തിനു. ഇനി പറഞ്ഞാൽ വീടിന്റെ മേൽക്കൂരയിൽ തട്ടി നിൽക്കും.. മോനെ നീ എന്നെ വിളിച്ചിട്ട് എത്രനാളായി ഇപ്പൊ. ഒരു വർഷമായി. രാജ്യം കറങ്ങാൻ പോയപ്പോൾ പഴയ ബന്ധങ്ങളൊക്കെ വച്ചിട്ട് അല്ലേ പോയത്.എന്നിട്ട് എനിക്ക് കുറ്റം. പിന്നെ ചത്തിട്ടില്ല, ചത്തിനൊക്കുമെ ജീവിതം എന്ന് കേട്ടിട്ടില്ലേ. അതാണ് ഇപ്പൊ അവസ്ഥ. ഈ ജോലി ഉള്ളത് കൊണ്ട് പിടിച്ചു നിൽക്കുന്നു. നീ അന്ന് എനിക്ക് ഇങ്ങനെ ഒരു സഹായം ചെയ്തില്ലാരുന്നു എങ്കിൽ ഇന്ന് ശരിക്കും ഞാൻ ഉണ്ടാവില്ലാരുന്നു.

അതിനു നിന്നോടും അച്ഛനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല. അയ്യോ എന്റെ പൊന്ന് മോളെ നന്ദി ഒന്നും വേണ്ടാ.. നിന്റെ വിശേഷങ്ങൾ കേൾക്കാൻ ആണ് വിളിച്ചത്.. എന്ത് വിശേഷം ആണെടാ.. അങ്ങനെ ഒക്കെ പോകുന്നു. എല്ലാർക്കും വെറുക്കപ്പെട്ടവൾ ആയി ഒരു ജീവിതം. പിന്നെ അച്ഛൻ ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അല്ല. കുറച്ചൊക്കെ മാറി. ഉപദ്രവം ഒന്നുമില്ല. വേറെ എന്തോ ബിസിനസ്‌ ഒക്കെ തുടങ്ങി ന്ന് തോന്നുന്നു. കൈ നിറയെ കാശ് ഒക്കെ ആയി.. പണ്ടത്തെ പോലെ നാട്ടുകാരെ വീട്ടിൽ ഇരുത്തി കള്ള് കുടിക്കുന്ന സ്വഭാവം മാത്രം മാറീട്ടില്ല. ഓ പിന്നെ ഒരു വ്യത്യാസം ഉണ്ടേ അന്ന് കള്ള് ആയിരുന്നു എങ്കിൽ ഇന്ന് വില കൂടിയ മദ്യം… വിദ്യ അവൾ എന്ത് പറയുന്നു.. അവളൊക്കെ ഒരുപാട് മാറി പോയി. അതിലും മാറിയത് എന്റെ സ്വന്തം അമ്മ ആണ്. ചിലപ്പോൾ തോന്നും ഞാൻ അവരുടെ മകൾ അല്ലെ എന്ന്. പോട്ടെ നീ അതൊന്നും നോക്കണ്ട. ഞാൻ ഇപ്പൊ വന്നില്ലേ.

എന്ത് ആവശ്യത്തിനും ഞാൻ ഉണ്ടാവും. പിന്നെ ഷോപ്പിൽ നമ്മൾ തമ്മിൽ ഉള്ള പരിചയം പറയണ്ട.. അത്‌ വേറെ ഒരു സംസാരത്തിനു ഇടയാക്കും… ആ. അത്‌ ശരിയാണ്. അതാ ഞാൻ ഇന്ന് മിണ്ടാതെ ഇരുന്നേ. രാധു എന്നോട് ചോദിക്കോം ചെയ്തു നിങ്ങൾ തമ്മിൽ തൃശൂർ പൂരത്തിന്ന് കണ്ട പരിചയം പോലും ഇല്ലല്ലോ എന്ന്…. ആ.. അവൾ എന്നെ സൂക്ഷിച്ചു നോക്കുന്നത് ഞാൻ കണ്ടിരുന്നു.. അവൾ മാത്രം അല്ല മോനെ. എല്ലാ പിടക്കോഴികളും വീണു പോയിട്ടുണ്ട്. ആരാധികമാർ ഇഷ്ടം പോലെ…. ഓ അങ്ങനെ… നടക്കട്ടെ അതും ഒരു രസം അല്ലെ.. ശരി ടി ന്നാ. വയ്ക്കുവാ നാളെ ഷോപ്പിൽ കാണാം… ഒക്കെ ടാ ബൈ…. ഹേമന്ത് സ്കൂളിൽ മുതൽ ഉള്ള ഒരു സൗഹൃദം ആണ്. എന്നും മറഞ്ഞു നിന്ന് തന്റെ സങ്കടങ്ങൾ കെട്ടിരുന്നവൻ.. ❣❣❣❣❣❣❣❣❣ ഇന്ന് വണ്ടി കിട്ടും.ഉച്ചകഴിഞ്ഞു ലീവ് ആക്കി.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തം ആയി ഒരു വണ്ടി എന്നുള്ളത്.. ആരുടേം സഹായം ഇല്ലാതെ സ്വന്തമായി നേടി എടുത്ത എന്റെ സ്വപ്നം… വണ്ടി കിട്ടി കഴിഞ്ഞ് രാധു വിനേം പുറകിൽ ഇരുത്തി സിറ്റി മുഴുവൻ കറങ്ങി. ഒരു ഹോട്ടലിൽ കേറി ഭക്ഷണം ഒക്കെ കഴിച്ചു ഞങ്ങൾ വൈകിട്ട് കടൽ കാണാൻ പോയി… രാധു….രാധു…. എന്നാ പെണ്ണെ ഞാൻ ഇവിടെ ജീവനോടെ നിൽക്കുവല്ലേ. പിന്നെ കിടന്നു കൂവുന്ന എന്തിനാണ്… ടി ഞാൻ ഇപ്പൊ അനുഭവിക്കുന്ന സന്തോഷം ഉണ്ടല്ലോ. അത്‌ എത്ര ആണെന്ന് പറഞ്ഞാൽ തീരില്ല.. കണ്ണൊക്കെ നിറയുവാടി.

ഞാൻ ചിലപ്പോൾ ഇപ്പൊ കരയും… അത്‌ പക്ഷെ സന്തോഷം കൊണ്ടാണ്…. അയ്യേ കരഞ്ഞു ബോറക്കല്ലേ. എനിക്ക് ഇനി ഒരു ഐസ് ക്രീം കൂടെ വാങ്ങാൻ ഉള്ളതാ. നീ സീൻ വെറുതെ കരഞ്ഞു കൊളമാക്കല്ലേ… സന്തോഷം കൊണ്ട് ആടി.. ശരി കരയുന്നില്ല. എന്റെ രാധു പറഞ്ഞാൽ സന്തോഷം ആണേലും അത് അവിടെ നിർത്തും ഞാൻ പോരെ… ആ.. അതാണ് good girl… ഞാൻ നിന്നോടു ഒരു കാര്യം പറയാൻ ഇരിക്കുക ആയിരുന്നു. വിദ്യയുടെ പോക്ക് അത്ര ശരിയല്ല. അവൾ മോഡൽ ആയി നിൽക്കുന്ന ഷോപ്പ് നെ കുറിച്ച് പെട്ടന്ന് തന്നെ അന്വേഷിക്കണം……(തുടരും)

ശ്രീദേവി: ഭാഗം 4

Share this story