ആദിശൈലം: ഭാഗം 60

ആദിശൈലം: ഭാഗം 60

എഴുത്തുകാരി: നിരഞ്ജന R.N

ഇനിയും ആാാ കേക്ക് മുറിക്കാതിരിക്കല്ലെ… കേക്കിലേക്ക് നോക്കി ചുണ്ട് കൂർപ്പിച്ചുകൊണ്ടുള്ള ആഷിയുടെ ചിണുങ്ങൽ കേട്ട് മറ്റുള്ളവർ ചിരിച്ചു.. അയോഗാകട്ടെ, ഇവളെക്കൊണ്ട് തോറ്റല്ലോ എന്നരീതിയിൽ തലയിൽ കൈ വെച്ചുപോയി….. വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ ആ ദിവസത്തെ ആഘോഷം ഇന്നവർ നിറഞ്ഞ മനസ്സാലെ ആഘോഷിക്കാൻ തുടങ്ങി.. ഒരുമിച്ച് കേക്ക് കട്ട് ചെയ്ത് പരസ്പരം കഴിപ്പിക്കുമ്പോൾ ആാാ കണ്ണുകൾ ചാലിട്ടൊഴുകാൻ തുടങ്ങിയിരുന്നു…. ശേഷം എല്ലാർക്കും പങ്കിട്ടു,,,, കവിളിലും മൂക്കിന്മേലും കേക്ക് കൊണ്ടുള്ള ഫേഷ്യൽ പരിപാടി ആദ്യം തുടങ്ങിവെച്ചത് ആഷിയായിരുന്നു പിന്നീട് ഓരോരുത്തരും അതിന്റെ ഭാഗമാകാൻ തുടങ്ങി……..

അപ്പോഴെല്ലാം ജോയിച്ചന്റെ നെഞ്ചോട് ചേർന്ന് അവന്റെ ജാൻ ഉണ്ടായിരുന്നു.. ഇനിയൊന്നിനും തമ്മിൽ പിരിക്കാനാവില്ല എന്ന ഉറപ്പോടെ അവന്റെ കൈകൾ വളയിട്ട ആ കൈകളെ പൊതിഞ്ഞുപിടിച്ചു……. ഹോം തീയേറ്ററിൽ പാട്ടിട്ട് എല്ലാരും ജോടിത്തിരിഞ്ഞ് ഡാൻസ് ചെയ്യാൻ തുടങ്ങി……. അല്ലുവിന്റെ കൈകളിൽ പിടിച്ച് ശ്രീയും മാധുവിനോട് ചേർന്ന് നന്ദയും ആഷിയെ പൊക്കിയെടുത്ത് അയോഗും കൈകുമ്പിളിലൊതുക്കിയ ജാൻവിയുടെ മുഖം നോക്കി ജോയിച്ചനും നിന്നപ്പോൾ ബാക്കിയായത് അഖിലും ദേവുവും രുദ്രനും മാത്രം……………

അഖിൽ പാട്ടൊക്കെ സെറ്റ് ചെയ്യുന്നതിന്റെ തിരക്കിലായപ്പോൾ രുദ്രനും ദേവുവും മാത്രമായി….. അവളുടെ കണ്ണുകൾ അവനെ തേടിപ്പോയ നിമിഷങ്ങളിലെല്ലാം ആ ഹൃദയം പെരുമ്പറ മീട്ടാൻ തുടങ്ങിയിരുന്നു………………. പക്ഷെ, അപ്പോഴും ആ മനസ്സിൽ സാധികയുടെ സാമീപ്യം നിറഞ്ഞുനിന്നു….. ആരും കാണാതെ റൂമിലേക്ക് നടന്ന അവനെ പിന്തുടർന്ന് അവളും പോയപ്പോൾ ആ ഹൃദയത്തിന് ഉറപ്പായിരുന്നു സാധികയ്ക്കായാണ് ആ പോക്കെന്ന്…… ഭിത്തിയിൽ ജീവതേജസ്സോടെ പുഞ്ചിരിച്ചുനിൽക്കുന്ന ചിത്രത്തിൽ വിരലുകളോടിച്ചുകൊണ്ട് അവൻ നിന്നു……..

ആാാ മിഴികൾ അവൾക്കായി തുടിക്കുന്നത് ദേവു കണ്ടു……… ചേച്ചിയെ ഇത്രത്തോളം പ്രണയിക്കുന്ന ഈ മനസ്സിൽ എങ്ങേനെയാ രുദ്രേട്ടാ ഞാൻ എന്നെ കാണുക????? നിങ്ങളുടെ നല്ല പാതിയാകാതെ ഈ പെണ്ണിന്റെ ജന്മം പൂർത്തിയാകില്ല…… അതിന് സാധിക്കാതെ വന്നാൽ പിന്നെ ഈ ദേവുവുമില്ല എന്ന് ഇനി എന്നാ നിങ്ങളറിയുന്നേ……… ഒരു ചുവരിനപ്പുറം തന്റെ ജീവൻ അവന്റെ ജീവനെ നെഞ്ചോട് ചേർക്കുന്നത് കണ്ട് നിറകണ്ണുകളോടെ അവൾ താഴേക്കിറങ്ങി….. ഒരുവിധം എല്ലാരും ക്ഷീണിച്ചു.. ഫുഡ് കഴിക്കുന്നതിനിടയിലാണ് അഖിലിന് മായയുടെ കാൾ വരുന്നത്.. എല്ലാരും എത്രെയും പെട്ടെന്ന് വീട്ടിൽ തന്നെ വരണമെന്ന് പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു… ഇതിപ്പോ എന്താ???? ആവോ അറിയില്ല….

അവളുടെ ശബ്ദം വല്ലാതെയായി തോന്നി…. അഖിൽ പറഞ്ഞത് കേട്ട് എല്ലാവരും മുഖത്തോട് മുഖം നോക്കി…………… ജാൻവിയുടെ മുഖം മങ്ങിതുടങ്ങിയിരുന്നു അതിന് തെളിവെന്നോണം ജോയിച്ചന്റെ കൈകളിൽ അവളുടെ കൈ കൂടുതൽ അമർന്നു…….. ഇനി ആ ധ്യാൻ എങ്ങാനും പണിഞ്ഞോ??? സംശയത്തോടെ രുദ്രൻ പറഞ്ഞ വാക്കുകളിൽ അവനോടുള്ള ദേഷ്യം അടങ്ങിയിരുന്നു….. അതൊരുതരത്തിൽ ദേവുവിൽ ഭയം ചെലുത്തി……….. ഏട്ടനോടുള്ള വെറുപ്പ് തന്നിലേക്കും വ്യാപിക്കുമോ എന്ന ഭയം ആ മനസ്സിനെ കാർന്നുതിന്നാൻ തുടങ്ങിയിരുന്നു…. എനിക്ക് അങ്ങെനെ തോന്നുന്നില്ല,, ആ കണ്ണിൽ കണ്ടത് പകയല്ല, പശ്ചാത്താപമാണ്… ഏട്ടൻ ഒന്നും ചെയ്യില്ല……….

ശ്രീ പറഞ്ഞത് രുദ്രനത്രെ ഇഷ്ടപ്പെട്ടിട്ടില്ല എന്നവന്റെ മുഖം പറയുന്നുണ്ട്……… കൂടുതൽ ടെൻഷൻ അടിച്ച് ആരും ബിപി കൂട്ടേണ്ട… എന്നായാലും എല്ലാരും അറിയേണ്ടതാ,,,നേരത്തെ ആയാൽ അത്രയും നല്ലത്…….എന്തായാലും നേരിടാൻ ഞങ്ങൾ തയ്യാറാണ്………. ജാൻവിയുടെ കൈയ്ക്ക് മേൽ കൈകൾ വെച്ച് ജോയിച്ചൻ പറഞ്ഞു……………. പിന്നീടൊട്ടും താമസിച്ചില്ല,,, എല്ലാരും നേരെ ജാൻവിയുടെ വീട്ടിലേക്ക് പോയി……… അവരെത്തുന്നതിന് മുൻപേ മുതിർന്നവരെല്ലാം അവിടെ എത്തിയിരുന്നു………. എന്താകുമെന്ന ആകാംഷയോടെ കസിൻസ് സെറ്റ് അകത്തേക്ക് കടന്നു….. ഹാളിൽ തന്നെ എലാവരും നിരന്നു ഇരിപ്പുണ്ട്…… മുഖം വീർത്തുകെട്ടി തന്നെ, അവർക്കരികിലായി ധ്യാനിനെകൂടി കണ്ടത്തൊടെ സംഭവത്തിന്റെ ഒരു വശം എല്ലാത്തിനും പിടികിട്ടി…………

രുദ്രന്റെ മുഖം വലിഞ്ഞുമുറുകി………………. ആഘോഷങ്ങളെല്ലാം കഴിഞ്ഞോ????? വിശ്വന്റെ ചോദ്യത്തിന് മറുപടി നൽകാതെ എല്ലാം തല താഴ്ത്തി നിന്നു….. നിന്നോടൊക്കെയാ ചോദിച്ചേ, ആഘോഷം കഴിഞ്ഞൊന്ന്…… ആാാ ശബ്ദം കടുത്തു………….. ഒരുപക്ഷെ ആദ്യമായിട്ടായിരിക്കാം അദ്ദെഹത്തിന്റെ ഇങ്ങെനയൊരു ഭാവം മക്കൾ കാണുന്നത്… അച്ഛാ….. വേണ്ടാ… ആരും എന്നെ അങ്ങെനെ വിളിക്കേണ്ട… നിന്റെയൊക്കെ ഇഷ്ടത്തിന് ഒരെതിരുമില്ലാതെ ജീവിച്ചതുകൊണ്ടാണല്ലോ ഞങ്ങൾ ഇങ്ങെനെ നിൽക്കേണ്ടി വന്നത്….. ആ ശബ്ദത്തിന് ഗാംഭീര്യം കൂടി……. അങ്കിളേ…………………..

മാധുവിളിച്ചതും സുമിത്ര അവന്റെ കൈയിൽ മെല്ലെ അടിച്ചു….. ധ്യാൻ മോൻ വന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇപ്പോഴും ഞങ്ങൾ ഒന്ന് അറിയില്ലായിരുന്നു… എന്നാലും ജോയിച്ചാ നിനക്ക് എങ്ങെനെ തോന്നിയെടാ?????? ദേവൻ പറഞ്ഞതുകേട്ട് എല്ലവരും ധ്യാനിനെ നോക്കി,, അവന്റെ മുഖത്ത് വിടർന്ന പുഞ്ചിരി രുദ്രനെ വറുതീയിൽ എരിചട്ടിയിലേക്ക് ഇട്ടതുപ്പോലെയാക്കി….. ഈ ചതിയൻ പറഞ്ഞത് വിശ്വസിച്ചിട്ടാണോ അങ്കിൾ ഇങ്ങെനെ ദേഷ്യപ്പെടുന്നത്?????? രുദ്രാ………………….. അങ്കിളേ ഇവൻ……… നിന്നോട് മിണ്ടാതിരിക്കാനാ പറഞ്ഞത്….. ഞങ്ങൾക്ക് സംസാരിക്കാനുള്ളത് നിങ്ങളോടാരോടുമല്ല…….

അവരോടാ… ജോയിച്ചനും ജാൻവിയ്ക്കും നേരെ വിരൽചൂണ്ടികൊണ്ട് വിശ്വൻ പറഞ്ഞതുകേട്ട് എല്ലാവരുടെയും നോട്ടം അവരിലേക്കായി….. അതുവരെ മൗനമായി നിന്ന ജോയിച്ചനും ജാൻവിയും പരസ്പരം മുഖത്തോട് മുഖം നോക്കി, ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അവൻ അവളുടെ കൈയിൽ പിടിച്ച് ജാൻവിയുടെ അച്ഛനരികിലേക്ക് നടന്നു…….. അങ്കിൾ,,,,,…… അച്ഛൻ നഷ്ടപ്പെട്ടപ്പോൾ അറിഞ്ഞതാ ഞാൻ ആ ബന്ധത്തിന്റെ മഹത്വം….. അതുകൊണ്ട് തന്നെ ഞാൻ കാരണം ജാൻവിയ്ക്ക് ഒരിക്കലും അവളുടെ കുടുമ്പത്തെ നഷ്ടപ്പെടരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.. നിങ്ങൾക്കാർക്കും ഇഷ്ടമില്ലാതെ ഞങ്ങൾ തമ്മിൽ ഒന്നിക്കില്ല…………….

ഈ കൈ അങ്കിളായി എന്റെ കൈയിലേക്ക് തരുന്നതുവരെ ജാൻവിയും ജോയലും ഒരുമിച്ചുജീവിക്കില്ല……….. എനിക്കെന്റെ പ്രണയത്തിൽ വിശ്വാസമുണ്ട്,, കാലം എത്ര കഴിഞ്ഞാലും ആത്മാർത്ഥമായ ആ ബന്ധം എന്നെങ്കിലും ഒരിക്കൽ വിജയിക്കുമെന്നുള്ള വിശ്വാസം…………….എങ്കിലും ചോദിക്കുവാ, തന്നൂടെ ഇവളെ എനിക്ക്, പൊന്നുപോലെ ഞാൻ നോക്കിക്കൊള്ളാം…. അത്രയ്ക്കും ജീവനായിപോയി…………… ആ അച്ഛന്റെ കൈകളിൽ അവന്റെ ചുടുകണ്ണീർ പതിഞ്ഞു…………………………… അച്ഛാ,,,, ഇച്ചായനെപോലെ ഞാനും തെറ്റുകാരിയാണ്……. ഇച്ചായനില്ലാതെ എനിക്കും ജീവിക്കാൻ കഴിയില്ല………………

ജാൻവിയുടെ സ്വരവും എങ്ങലാൽ മൂടി………… അമ്മാവാ……………….. ഇല്ലാ… ഇത് ഞാൻ സമ്മതിക്കില്ല………………. അച്ഛാ…. ഇല്ല, അഖിൽ എനിക്കിത് സഹിക്കാനാവില്ല…………….. അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാവർക്കും ഷോക്കായിരുന്നു… എന്തോ അത് പ്രതീക്ഷിച്ചുകൊണ്ടാകാം ജോയിച്ചന് പ്രത്യകിച്ച് ഞെട്ടലൊന്നും ഉണ്ടായില്ല……….. പോകാനായി അവൻ തിരിഞ്ഞുനടക്കാനൊരുങ്ങിയതും തോളിൽ ഒരു കൈ വീണു…… തിരിഞ്ഞുനോക്കും മുൻപേ ആ കൈ അവനെ തോളോട് ചേർത്തിരുന്നു………… എന്റെ മോളെ അങ്ങെനെ കാത്തുനിൽക്കുന്നത് എനിക്ക് സഹിക്കില്ല മരുമോനെ……

ഉടനെ അങ്ങ് കെട്ടിച്ചുതന്നേക്കാം………… അവന്റെ കാതോരമായികേട്ട ആ വാക്കുകൾ അവന് വിശ്വസിക്കാൻ കഴിയില്ലായിരുന്നു…… ഹേ……… ഹാ……….. പെട്ടെന്ന് ചുറ്റും കൂടി നിന്ന മുതിർന്നവരുടെയും മായയുടെയും ചുണ്ടിൽ പൊട്ടിച്ചിരി വിടർന്നു… ഒന്നും മനസ്സിലാകാതെ ഞെട്ടിത്തരിച്ചു നിൽക്കുന്ന മക്കളെ നോക്കി വിശ്വൻ കളിയാക്കാൻ തുടങ്ങി… ദേ നോക്കിയേ, എല്ലാത്തിന്റെയും മുഖം…… നീയൊക്കെ എന്ത് കരുതി? നിങ്ങൾക്കെ പ്ലാൻ ഉണ്ടാക്കാൻ പറ്റത്തുള്ളെന്നൊ????കുറച്ച് മുൻപ് ധ്യാൻ ഞങ്ങളോട് എല്ലാം വിളിച്ചുപറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല… പിന്നെ അവൻ തന്നെ ഞങ്ങളെ പറഞ്ഞ് മനസ്സിലാക്കി, എല്ലാം കഥകളും അറിയിച്ചു… വർഷങ്ങൾക്ക് മുൻപ് നടന്നതുവരെ………..

ജോയ് ഞങ്ങൾക്ക് അന്യനൊന്നുമല്ലല്ലോ,, അവന്റെ കൈകളിൽ ജാൻവി സുരക്ഷതിമാകുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു പിന്നെ ജാതി, മതം…… സ്നേഹത്തിന് അതിനേക്കാൾ വലിയ പവർ ഉണ്ടെന്ന് എന്റെ മക്കളെ ഞാൻ ആയി പറഞ്ഞുപഠിപ്പിക്കേണ്ടല്ലോ………….. ആ അച്ഛന്റെ വാക്കുകൾ എല്ലാവര്ക്കും ഒരുപോലെ സന്തോഷം നൽകി…. നന്ദിയെന്നോണം ജോയിച്ചൻ ജാൻവിയുടെ അച്ഛന്റെ കൈ പിടിച്ചപ്പോൾ രുദ്രന്റെ കൈപോയത് ധ്യാനിന്റെ തോളിലേക്കായിരുന്നു………. ഇതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ മനുഷ്യൻ അല്ലാതായിപോകും രുദ്രാ………. ധ്യാൻ…… രുദ്രൻ അവനെ ഇറുകെപുണർന്നു…………………

ഡീ കണ്ടോ അളിയന്മാർ തമ്മിൽ കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടോ…. ആഷി മെല്ലെ ദേവുവിന്റെ ചെവിയ്ക്കരികിൽ പറഞ്ഞതുകേട്ട് സന്തോഷത്തോടെ അവളുടെ മിഴികൾ വിടർന്നു…… എന്റെ കൊച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,, ഈ നിൽക്കുന്നവനെ കണ്ടല്ലേ അവളും പഠിക്കണേ…..ജോയിച്ചനെയും ജാൻവിയെയും ഇരുവശത്തായി ചേർത്തുപിടിച്ച് മായയെ കണ്ണുരുട്ടി പേടിപ്പിക്കുന്ന അഖിലിനെ നോക്കികൊണ്ട് അച്ഛൻ പറഞ്ഞതുകേട്ട് പാവം ഉറങ്ങിക്കിടന്ന നമ്മുടെ അക്കുപോലും ഒന്ന് ചിണുങ്ങി………… മെല്ലെ ആ വീട് സന്തോഷത്തിരയിലാറാടാൻ തുടങ്ങി…………..

അപ്പോൾ പിന്നെ വെച്ച് താമസിപ്പിക്കേണ്ട ഏട്ടാ… പിള്ളേരുടെ കെട്ടങ്ങ് നടത്താം…… നന്ദയ്ക്ക് സമയം പോയ്കൊണ്ടിരിക്കുവാ…. രണ്ടാഴ്ച സമയമാ അന്ന് ജ്യോത്സ്യൻ കുറിച്ച് തന്നത്….. അത് മുടങ്ങിയൊണ്ട് ഞങ്ങൾ ഒരിക്കൽക്കൂടി അദ്ദേഹത്തെ ചെന്ന് കണ്ടിരുന്നു, വരുന്ന ഇരുപതിന് നല്ല മുഹൂർത്തമുണ്ടെന്നാ പറഞ്ഞേ……….. വിശ്വൻ പറഞ്ഞതുകേട്ട് നാലുജോഡികളുടെയും മുഖം വിവർണമായി.. പെൺകുട്ടികൾ നാണത്താൽ പൂത്തുലഞ്ഞപ്പോൾ ചെക്കന്മാർ ആനന്ദത്താൽ തിരതല്ലി………… നോക്കിയേ, എല്ലാത്തിന്റെയും മുഖത്തെക്ക്….. ധ്യാനിന്റെ കളിയാക്കൽ ശെരിക്കുമെല്ലാരും കൂടി ഏറ്റെടുത്തു, പക്ഷെ, അപ്പോഴും തെളിയാതിരുന്ന രണ്ട് മുഖങ്ങളുണ്ടിയുരുന്നു അവിടെ…

അവരെ പെട്ടെന്ന് തന്നെ നന്ദിനി കണ്ടെത്തി….. എന്താ ഏട്ടത്തി? ഏടത്തിയും ഏട്ടനും എന്താ വല്ലതിരിക്കുന്നെ ഒരു സന്തോഷമില്ലാത്തതുപോലെ……. ധ്യാനിന്റെ അമ്മയ്ക്കരികിലേക്ക് നീങ്ങിനിന്നുകൊണ്ട് നന്ദിനി കാര്യം തിരക്കി…. അപ്പോഴാണ് മറ്റുള്ളവരും അത് ശ്രദ്ധിക്കുന്നത്, അത്, നന്ദിനി… അവർ എന്ത് പറയണമെന്നറിയാതെ വിക്കി……. എന്താടാ ജയാ….. അഖിലിന്റെ അച്ഛൻ ധ്യാനിന്റെ അച്ഛനോട് ചോദിച്ചു…. അത് ഏട്ടാ…,,, ജാൻവിയെക്കാൾ മൂത്തത് ദേവു അല്ലെ? അതുമല്ല, അന്ന് ഉത്സവത്തിൽ ദേവി പറഞ്ഞത് ഈ കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹങ്ങളെല്ലാം ഒരൊറ്റ പന്തലിൽ നടക്കുമെന്നല്ലേ??

വർഷങ്ങൾക്ക് മുൻപ് ശ്രീയിലൂടെ ദേവി അറിയിച്ച ആ അരുൾപാടിനെകുറിച്ച് അപ്പോഴാണ് അവിടെയുള്ളവർ ഓർക്കുന്നത്……… ഇതിപ്പോ ഈ ചെറിയ സമയത്തിനുള്ളിൽ ദേവുവിനും കൂടി ഒരാലോചന കൊണ്ടുവരിക എന്ന് പറഞ്ഞാൽ……….. ആ അച്ഛന്റെ ശബ്ദം നേർത്തു……………… ആാാ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എല്ലാർക്കും തോന്നി, പത്തുപന്ത്രണ്ട് ദിവസത്തിനുള്ളിൽ ഒരു ചെക്കനെ കണ്ടുപിടിച്ച് കല്യാണം എന്നൊക്കെ പറയുന്നത് അത്ര പെട്ടെന്ന് സാധ്യമല്ല… പെങ്കൊച്ചിന്റെ ജീവിതം വെച്ച് കളിക്കാൻ പറ്റില്ലല്ലോ… ഡേറ്റ് മാറ്റാമെന്ന് വെച്ചാൽ ഇത് കഴിഞ്ഞാൽ പിന്നെ വർഷങ്ങൾ കഴിഞ്ഞാലെ നന്ദയ്ക്ക് വിവാഹം പറഞ്ഞിട്ടുള്ളൂ ജാതകത്തിൽ……

ത്രിശങ്കുസ്വർഗ്ഗത്തിൽ പെട്ട അവസ്ഥയിലായി ശെരിക്കും ആ കുടുംബക്കാർ…. !!!!! മക്കളുടെ കല്യാണം അലട്ടുന്ന മനസ്സുമായി നിന്ന ആ വീട്ടുകാർ പക്ഷേ ആ മുഖം മാത്രം ശ്രദ്ധിച്ചില്ല……. ജീവനായി കണ്ടവന്റെ സാന്നിധ്യത്തിൽ ഏതോ ഒരുവനുമായിയുള്ള തന്റെ വിവാഹക്കാര്യം ചർച്ച ചെയ്യുന്നത് കേൾക്കവേ അവൾ കൂടുതൽ തളർന്നുകൊണ്ടിരുന്നു…. എല്ലാവരും കേൾക്കെ, ഈ നിൽക്കുന്ന രുദ്രപ്രതാപിനെ എനിക്ക് ഇഷ്ടമാണെന്നും ഈ കഴുത്ത് വീഴുന്ന താലിയ്ക്ക് ഒരാവകാശിയുണ്ടെങ്കിൽ അത് അദ്ദേഹം മാത്രമായിരിക്കുമെന്ന് ഉറക്കെ വിളിച്ചുപറയണമെന്നുണ്ട് അവൾക്ക്… പക്ഷെ,,,,, എന്തൊ അതിനായി നാവ് പൊന്തുന്നില്ല….. താൻ പറയുന്ന ആ നിമിഷം തന്നെ ഇഷ്ടമല്ല എന്നവൻ പറഞ്ഞാൽ……

അവിടെ നിലച്ചുപോകും ആ പൊട്ടിപ്പെണ്ണിന്റെ കുഞ്ഞ്ഹൃദയം……….. എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹയയായി അവൾ ആ ചുവരിലേക്ക് ചാഞ്ഞു….. നിർജീവമായ മുഖത്ത് കണ്ണുനീർ തുള്ളികൾ ചാലിട്ടൊഴുകാൻ കാത്തുകെട്ടിനിന്നു.. പക്ഷെ സന്തോഷത്തിന്റെ മൂടുപടം അതിനുപോലും അവളെ അനുവദിക്കുന്നില്ല…………. അതിപ്പോ അച്ഛൻ വിഷമിക്കേണ്ട… പത്തുദിവസമില്ലേ? നമുക്ക് ആലോചിക്കന്നെ……ഞങ്ങൾ ഇത്രയും ചേട്ടന്മാർ ഇല്ലേ ഇവൾക്ക്….. ആാാ തലയിൽ ഒരു കൊട്ടും കൊടുത്ത് ധ്യാൻ പറഞ്ഞ വാക്കുകൾ ആൺകുട്ടികളെല്ലാവരും ഏറ്റടുത്തപ്പോൾ ആ കണ്ണിലെ വേദന മനസ്സിലാക്കി നിശബ്ദമാകാനേ പെൺകുട്ടികൾക്ക് കഴിഞ്ഞുള്ളൂ……….

എന്താ മോളെ ഇനി നിനക്കും ആരെങ്കിലുമുണ്ടോ????? കളിയായി വിശ്വൻ ചോദിച്ച ചോദ്യം ആ ചങ്കിലൂടെ മിന്നലായി പാഞ്ഞു… അറിയാതെ അവളുടെ മിഴികൾ ധ്യാനിന്റെ അരികിൽ തൂണിന്മേൽ പിടിച്ച് നിൽക്കുന്ന രുദ്രനിലേക്ക് നീണ്ടു……. എന്താടി കാന്താരി ഉണ്ടോ??? പുരികമുയർത്തിയുള്ള അഖിലിന്റെ ചോദ്യത്തിനും അവളുടെ മറുപടി ആ നോട്ടമായിരുന്നു……………………… എന്തോ ആാാ വേദന കണ്ടുനിൽക്കാൻ ആവാത്തത്കൊണ്ടാകാം ശ്രീ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ ധ്യാനിന്റെ അച്ഛന്റെ അരികിലേക്ക് നടന്നു….. വല്യച്ഛ……..

നിങ്ങൾക്കൊക്കെ ഇഷ്ടവുമെങ്കിൽ ഇവളെ എന്റെ നാത്തൂനായി തരുവോ??? എന്റെ ഏട്ടന്റെ പെണ്ണായി………. aa കൈകളിൽ പിടിച്ചുകൊണ്ട് അവൾ ചോദിച്ച ചോദ്യം ആർക്കും മനസിലായില്ല…. നീ എന്താ ശ്രീ പറയണേ…. അത് അച്ഛാ……….. ഇത്രയും ചെറിയ ദിവസത്തിനുള്ളിൽ നല്ലൊരു ആലോചന കണ്ടുപിടിച്ച് നടത്തുക എന്നുവെച്ചാൽ അത് പോസ്സിബിൾ അല്ല… അത് മാത്രമല്ല, നമ്മുടെ എടുത്തുചാട്ടം കാരണം നാളെ ഇവൾ വേദനിക്കുന്നത് നമുക്ക് കാണേണ്ടിവന്നാൽ സഹിക്കാനാവുവോ നമുക്ക്??? അങ്ങെനെ അറിയാത്ത ഒരിടത്തേക്ക് ഇവളെ പറഞ്ഞയക്കുന്നതിനേക്കാൾ നല്ലത് നന്നായി അറിയാവുന്ന കൈകളിലേക്ക് കൊടുക്കുന്നതല്ലേ????

അവൾ എല്ലാരുടെയും നടുവിലായി നിന്നുകൊണ്ട് പറഞ്ഞതുകേട്ട് അല്ലുവിൽ ചെറു പുഞ്ചിരി വിടർന്നു… എന്നാൽ അതേസമയം രുദ്രനിൽ അവൻ പോലുമറിയാത്ത ഏതോ വികാരം ഉണരാൻ തുടങ്ങി……. നീ ആരെയാ ഉദ്ദേശിച്ചത്????? അത് വല്യച്ഛ…… ഞാൻ… ഞാൻ രുദ്രേട്ടന്റെ കാര്യമാ പറഞ്ഞത്………… അവളുടെ വായിൽ നിന്നും ആ പേര് വീണതും ഭിത്തിയിൽ എന്തോ ഒന്ന് ആഞ്ഞിടിച്ചതും ഒരുമിച്ചായിരുന്നു………….. നോക്കുമ്പോഴുണ്ട്, കണ്ണും രണ്ട് ചുവന്ന് നിന്നുവിറയ്ക്കുകയാണ് രുദ്രൻ…………… ഏ…..എട്ടാ………. അവളുടെ വിളി കേട്ടില്ലെന്ന മട്ടിൽ അവൻ അവിടെനിന്നും ഇറങ്ങി…. അയോഗും നന്ദയും പിറകെ പോയെങ്കിലും അവരെ തട്ടിമാറ്റികൊണ്ട് അവൻ കാറിൽ കയറി………..

കണ്ണടച്ചു തുറയ്ക്കും മുൻപേ ആ കാർ ഗേറ്റ് കടന്നിരുന്നു……. നീ എന്ത് മണ്ടത്തരമാ ഈ പറഞ്ഞത് ശ്രീ… അവന്റെ പോക്ക് കണ്ടാൽ അറിയാം അവന് താത്പര്യമില്ലെന്ന്… എന്നിട്ടും.. വേണ്ടായിരുന്നു.. പാവമവന് വിഷമമായി കാണും…….. നന്ദിനി അവൻ പോയ വഴിയേ നോക്കി പറഞ്ഞതും ശ്രീയുടെ കണ്ണുകൾ ദേവുവിൽ പതിഞ്ഞു…. അടക്കിവെക്കാൻ കഷ്ടപ്പെടുന്ന കണ്ണുനീര് അനുസരണയില്ലാത്ത ഒഴുകുമെന്നായപ്പോൾ ആരോടും പറയാതെ അവളും മുകളിലേക്ക് സ്റ്റെപ് കയറി……… പിള്ളേർക്ക് താല്പര്യമില്ലെങ്കിൽ വിട്ടേക്ക് മോളെ.. നമുക്ക് വേറെ നോക്കാം…… അതും പറഞ്ഞുകൊണ്ട് വല്യച്ഛൻ ഉമ്മറത്തേക്ക് നടന്നു, കൂടെ ബാക്കി മുതിർന്ന ആണുങ്ങളും.. അമ്മമാരാണെൽ അടുക്കളയിലേക്കും…….

എന്നാലും ശ്രീ ഇത് വേണ്ടായിരുന്നു.. രുദ്രനെ അറിഞ്ഞിട്ടും നീ ഇത് പറയണ്ടായിരുന്നു… പിള്ളേർ സെറ്റ് മാത്രമായപ്പോൾ അയോഗ് അവളെ കുറ്റപ്പെടുത്താൻ തുടങ്ങി, അപ്പോഴേക്കും അല്ലു അവളെ ചേർത്തുപിടിച്ചു…… ഇല്ലെടാ, അവന്റെ ജീവിതം അങ്ങെനെ തകരുന്നത് കാണാൻ നമുക്കാവില്ല……… മണ്മറഞ്ഞ ഓർമകളും പേറി എത്രനാൾ അവനിങ്ങെനെ……. അത് മാത്രമല്ല, ഇവിടുന്നിപ്പോൾ കയറിപ്പോയ ഒരുവളില്ലേ?? മനസ്സിൽ അവനെ പ്രതിഷ്ഠിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് നാള് കുറച്ചായി….. അവളെയും നമുക്ക് കണ്ടില്ലെന്ന് വെക്കാനാവുമോ???? അല്ലു പറഞ്ഞത് കേട്ട് ധ്യാനുൾപ്പെടെ ചെക്കന്മാർ ഒന്ന് ഞെട്ടിയെങ്കിലും രുദ്ര -ദേവു ഒരുമിക്കാൻ അവരും ആഗ്രഹിച്ചുതുടങ്ങിയിരുന്നു…..

അപ്പോൾ ഇനി ഓപ്പറേഷൻ വീണ്ടും തുടങ്ങാനാണോ…??? അല്ലെടാ ജോയിച്ചാ… ഈ കാര്യത്തിൽ നമുക്കൊന്നും ചെയ്യാനില്ല…. ചെയ്യേണ്ടത് അവൻ തന്നെയാ…. ആ ഹൃദയത്തിൽ പച്ചകുത്തിയ സാധിക എന്ന ഓർമ അവനായി തന്നെ തുടച്ചുനീക്കണം………….അതിന് അവന് മാത്രമേ കഴിയൂ………………….. അല്ലു പറഞ്ഞ വാക്കുകൾ ചെന്നുതറച്ചത് ചേച്ചിയെ പ്രാണനായിരുന്ന ഒരനുജത്തിയുടെ നെഞ്ചിലായിരുന്നു…… അറിഞ്ഞുകൊണ്ട് ഏട്ടനെ നഷ്ടപ്പെടുത്താൻ വയ്യ ചേച്ചി….. കൂടെ കാണണം…… മനസുകൊണ്ട് അവൾ ആ ആത്മാവിനോട് അനുവാദം ചോദിച്ചതും തുറന്നിട്ട ജനാല വഴി ഒരു ചന്ദനഗന്ധം പേറി ചെറുതെന്നൽ കടന്നുപോയി….(തുടരും ) ഇഷ്ടം നിരഞ്ജന RN

ആദിശൈലം: ഭാഗം 59

Share this story