ഹാർട്ട് ബീറ്റ്…: ഭാഗം 49

ഹാർട്ട് ബീറ്റ്…: ഭാഗം 49

എഴുത്തുകാരി: പ്രാണാ അഗ്നി

“കണ്ണേട്ടാ ….എങ്ങോട്ടേക്കാണ് രാവിലെ തന്നെ ” കോഫിയുമായി നെച്ചു റൂമിൽ എത്തിയപ്പോൾ കാണുന്നത് എവിടെയോ പോവാനായി തിറുതിയിൽ തയ്യാറാവുന്ന അദർവിനെയാണ് . “നെച്ചൂട്ടി ഞാൻ ഒന്ന് ഹോസ്പിറ്റൽ വരെ പോയിട്ട് വരാം ….” “ഒരു അഞ്ചു മിനിറ്റ് ഞാനും വരാം …..”കോഫി അവന്റെ കൈയിൽ കൊടുത്തു എളുപ്പത്തിൽ റെഡിയാവാനായി അവൾ തിരിഞ്ഞു . “നെച്ചൂട്ടി അത് വേണോ ……ഇപ്പോൾ നീ അങ്ങോട്ടേക്ക് വന്നാൽ ശെരി ആവില്ല ” “വേണം കണ്ണേട്ടാ …….ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എന്റ പ്രഫഷനെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങള്‍ .

ഞാൻ അത് കണ്ടില്ലാ എന്ന് കരുതി ഒളിച്ചു ഇരുന്നാൽ മറ്റുള്ളവരുടെ മുൻപിൽ ഞാൻ തെറ്റുകാരിയായി ചിത്രീകരിക്കപ്പെടും .ഞാൻ തെറ്റ് ചെയ്തിട്ടില്ലാ എന്ന് എന്റെ മനസാക്ഷി പറയുന്നിടത്തോളം കാലം എല്ലാം ഫേസ് ചെയ്യാൻ ഞാന്‍ തയ്യാറാണ് .” “ഉം ……..”അവൾ പറയുന്നതാണ് ശെരി എന്ന് തോന്നിയത് കൊണ്ട് സമ്മതം എന്നോണം അവൻ മൂളി . വേഗം തന്നെ അവളും പോയി റെഡിയായി വന്നു. രണ്ടാളും ഒരുമിച്ച് ഹോസ്പിറ്റലിലേക്ക് തിരിച്ചു .യാത്രയിൽ ഉടനീളം ഒന്നും തന്നെ മിണ്ടിയിരുന്നില്ലാ .രണ്ടു പേരുടേയും ഇടയില്‍ മനസ്സികസംഘർഷത്തിന്റെ ഒരു വേലിയേറ്റം തന്നെ നടക്കുന്നുണ്ടായിരുന്നു .

ഹോസ്പിറ്റലിന്റെ ഫ്രോന്റിൽ ഉള്ള ഗേറ്റിൽ എത്തിയപ്പോൾ തന്നെ കണ്ടു ഒരു സൈഡിലായ തടിച്ചു കൂടി നിൽക്കുന്ന നാട്ടുകാരേയും അവർക്കു നേതൃത്വം നൽകികൊണ്ട് നിൽക്കുന്ന ചില രാഷ്രിയക്കാരെയും. അവരോടു ഓരോന്ന് ചോദിച്ചു ബ്രേക്കിംഗ് ന്യൂസ് നൽകുവാൻ കാത്തു നിൽക്കുന്ന ചില മാധ്യമ പ്രവർത്തകരും . അദർവിന്റെ കാർ കണ്ടതും അവർ വന്നു വട്ടം കൂടി. അവർക്ക് മുൻപോട്ടു പോകുവാൻ കഴിയാതെ വഴി മുടക്കി ആണ് ആളുകള്‍ കൂട്ടം കൂടിയത്. ഇത്രയും സംഘർഷം ആണ് തനിക്കെതിരെ നടക്കുന്നതെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലാ. “കണ്ണേട്ടാ……..” അവള്‍ പേടിയോടെ അവന്റെ കൈയ്യില്‍ പിടിച്ചു. “ഏയ് നെച്ചൂട്ടി…… ഒന്നും ഇല്ലടാ…… ഞാനില്ലേ…..” അവളെ സമാധാനിപ്പിക്കാൻ എന്നോണം അവൻ പറഞ്ഞു.

പെട്ടന്ന് തന്നെ സെക്യൂരിറ്റിയുടെ സഹായത്തോടെ വണ്ടി ഗേറ്റ് കടന്നു അകത്തേക്ക് പാഞ്ഞൂ . “എന്താ കണ്ണേട്ടാ ഇതൊക്കേ …….എനിക്ക് ഒന്നും മനസ്സിലാവുന്നില്ലാ .കഴിഞ്ഞ ദിവസം ചോരയിൽ കുളിച്ചു വഴിയിൽ കിടന്ന മനുഷ്യനെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല .ഇപ്പോൾ …..” “അതാണ് നെച്ചൂട്ടി നമ്മുടെ നാട്ടുകാർ …….” നക്ഷയെ കണ്ടതും അവിടെ കൂടി നിന്നവർ അവൾക്കു എതിരെ മുദ്രാവാക്യം വിളിക്കുവാൻ തുടങ്ങി .നിമിഷ നേരം കൊണ്ട് സെക്യൂരിറ്റിയെ തള്ളി നീക്കി അവർ നക്ഷക്കു അടുത്തേക്ക് പാഞ്ഞു വന്നു . അവർ വേഗത്തിൽ വരുന്നത് കണ്ടു അദർവ് നെക്ഷയുടെ കൈയും പിടിച്ചു വേഗത്തിൽ അകത്തേക്കു കയറാന്‍ ശ്രമിച്ചു .

“ആ ……….കണ്ണേട്ടാ ………”ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അദർവ് കാണുന്നത് തലയ്ക്കു കൈയും കൊടുത്തു നിൽക്കുന്ന നെച്ചുവിനെ ആണ് .അവളുടെ വിരലിനിടയിലൂടെ രക്തം ഒലിച്ചിറങ്ങുന്നു. ഓടി അടുക്കുന്ന ആളുകളെ ഒന്നും കൂടി നോക്കി അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ ഓടി അകത്തേക്ക് കയറി . “നെച്ചു ……..”എന്ന് വിളിച്ചു കൊണ്ട് ആദിലും അവളുടെ അടുത്തേക്ക് ഓടി എത്തി . ആദിലും അദർവും ചേർന്ന് നക്ഷയെയും ആയി നേരെ അദർവിന്റെ ക്യാബിനിലേക്ക് ആണ് പോയത് .പെട്ടെന്ന് തന്നെ മുറിവ് ക്ലീൻ ചെയ്തു തുന്നി കെട്ടി. എല്ലാത്തിനും നക്ഷ ഒരു പ്രതിമയെ പോലെ ഇരുന്നു കൊടുത്തു .

അവൾ ഹൃദയം തകര്‍ന്നു ഇരിക്കുകയാണ് എന്ന് അദർവിനും ആദിക്കും മനസ്സിലായി. “നെച്ചൂട്ടി …….എടാ …. …കണ്ണേട്ടനെ നോക്കിക്കേ …….”ഒരു വികാരവും ഇല്ലാതെ ഒരു പ്രതിമ പോലെ ഇരിക്കുന്ന നക്ഷയെ കണ്ടു കൊണ്ട് മനസ്സിൽ നിറഞ്ഞ ദുഖത്തോടെ അവൻ വിളിച്ചു . അവനെ ഒന്ന് നോക്കി എന്നിട്ട് അവന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു. അവളെ പൊതിഞ്ഞു പിടിച്ചു അവനും ഇരുന്നു .അവളുടെ അവസ്ഥ കണ്ടു എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നൽകുവാൻ മാത്രമേ ആദിലിനു കഴിഞ്ഞുള്ളു അപ്പോളേക്കും ക്യാമ്പിന്റെ ഡോർ തള്ളി തുറന്നു രണ്ടു മൂന്ന് പോലീസ് ഓഫീസേഴ്‌സ് അങ്ങോട്ടേക്ക് കടന്നു വന്നു .

“മിസിസ് നക്ഷ അദർവ് ……..”അയാൾ നക്ഷയെ വിളിക്കുന്നത് കേട്ട് അദർവും നക്ഷയും ഒരേപോലെ അയാളിലേക്ക് ദൃഷ്ടി പായിച്ചു . ” അറസ്റ്റ് വാറണ്ട് ഉണ്ട് ഡോക്ടർ നക്ഷക്കു എതിരെ .ബന്ധുക്കളുടെ സമ്മതപത്രം ഇല്ലാതെ ഒരു രോഗിയെ ഓപ്പറേഷന് വിധേയം ആക്കി . ഓവർ ഡോസ് മരുന്ന് നൽകി അയാളുടെ മരണത്തിനു ഇടയാക്കി എന്നുള്ള പരാതിയിൽ ഞങ്ങൾ നക്ഷയെ അറസ്റ്റ് ചെയ്യുവാൻ ആണ് വന്നത് .” “വാട്ട് ………”അദർവും ആദിലും ഒരേ സ്വരത്തിൽ ഒച്ചയെടുക്കുക ആയിരുന്നു .പക്ഷേ നക്ഷയിൽ മാത്രം നിർവികാരതയായിരുന്നു നിറഞ്ഞു നിന്നതു . “മിസ്റ്റര്‍ ഓഫീസർ ……

നക്ഷ നിരപരാധി ആണ് ഐ ക്യാൻ പ്രൂവ് ഇറ്റ് ……..” “ഓക്കേ മിസ്റ്റര്‍ അദർവ് നിങ്ങൾക്കു കോടതിയിൽ അത് തെളിയിക്കാം .ഇപ്പോൾ ഞങ്ങൾ ഇവരെ കസ്റ്റഡിയിൽ എടുക്കുകയാണ് .”വളരെ ദാഷ്ട്യത്തോടെ പുച്ഛം നിറഞ്ഞ മുഖത്തോടെ അയാൾ അദർവിനെ നോക്കി പറഞ്ഞു. “നിങ്ങൾ ആരുടെ വാക്കിന്റെ പിൻബലത്തിൽ ആണ് ഈ ചീപ്പ് പ്ലേയും ആയി ഇറങ്ങിയിരിക്കുന്നത് എന്ന് എനിക്ക് നല്ലതു പോലെ അറിയാം .അവരോടു ഒന്ന് കരുതി ഇരുന്നോളാൻ പറിഞ്ഞോളൂ ……..”കണ്ണിൽ എരിയുന്ന കനലോടെ വലിഞ്ഞു മുറുകിയ മുഖത്തോടെ അവൻ പറഞ്ഞു നിർത്തി .

അദർവിനെ ഒന്ന് പുച്ഛിച്ചു ചിരിച്ചു കാണിച്ചു കൂടെ വന്ന ലേഡി കോൺസ്റ്റബിളിനോട് നക്ഷയെ അറസ്റ്റ് ചെയ്യാൻ കണ്ണുകൾ കൊണ്ട് കാണിച്ചു . “നെച്ചൂട്ടി ….മോളേ പേടിക്കണ്ടാ ഇപ്പോൾ തന്നെ നമ്മുടെ വക്കീൽ ജാമ്യത്തിന് ഉള്ള എല്ലാം നിക്കി കാണും .നീ ഒന്നും വിഷമിക്കേണ്ടാ കണ്ണേട്ടൻ എല്ലാം നോക്കിക്കോളാം .ഒരു മൺതരി പോലും ആരും നിന്റെ മേല്‍ കൊണ്ടിടാൻ ഞാന്‍ ജീവനോടെ ഉള്ളപ്പോൾ സമ്മതിക്കില്ലാ” അവസാന വാചകം പോലീസ് ഓഫീസറെ നോക്കി കടുപ്പിച്ച് തന്നെ ആണ് പറഞ്ഞത് പിന്നീട് നെച്ചുവിനു നേരെ തിരിഞ്ഞു അവളുടെ മുഖം അവന്റ കൈകുമ്പിളിൽ എടുത്തു നിറുകയിൽ തൻറെ ചുണ്ടുകൾ അടുപ്പിച്ചു .താന്‍ എന്തിനും ഒപ്പം ഉണ്ടാവും എന്ന് പറയാതെ പറഞ്ഞു കൊണ്ട്.

അവൾ ഒന്നും തന്നെ തിരിച്ചു മിണ്ടിയില്ല .നിറഞ്ഞ കണ്ണുകളോടെ അവനെ പ്രദീക്ഷയോടെ നോക്കുക മാത്രം ചെയ്തു .എന്നിട്ട് അവരുടെ ഒപ്പം അവൾ പുറത്തേക്ക് നടന്നു. അവളുടെ കണ്ണുകളിൽ തെളിഞ്ഞ നിസ്സഹായാവസ്ഥ അവന്റെ ഹൃദയം ചുട്ടുപൊളിക്കാൻ മാത്രം പാകമുള്ളത് ആയിരുന്നു . അവരുടെ ഒപ്പം നടന്നു നീങ്ങുന്ന നെച്ചുവിനെ ആദിലും നോക്കി നിന്നു .അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ട് ഇരുന്നു . “അദർവ് എന്റെ നെച്ചു …..”വാക്കുകൾ മുഴുവിക്കാൻ ആവാതെ അവൻ അവിടെ കിടന്ന സോഫയിലേക്ക് തലയ്ക്കു കൈയ്യും ഊന്നി ഇരുന്നു പോയി . “ആദി ……..”പേടി പെടുത്തുന്ന ശബ്ദത്തോടെ അദർവ് അവനെ വിളിച്ചു . “തളർന്നു ഇരിക്കാന്‍ ഉള്ള സമയം അല്ലിത്.

എന്റെ പ്രാണനാണ് ഇപ്പോൾ നിറഞ്ഞ കണ്ണുകളോടെ ഇവിടുന്ന് ഇറങ്ങി പോയത് .അവളുടെ കണ്ണുകളിൽ നിന്ന് വീണ ഓരോ കണ്ണുനീരിനും കണക്കു കുട്ടി വെച്ചിരിക്കുകയാണ് ഈ അദർവ് അഗ്നിവർദ് .ചുട്ടു എരിക്കും ഞാൻ എല്ലാത്തിനേയും …….”കണ്ണുകളിൽ കത്തുന്ന അഗ്നിയോടെ ഇത്രയും ആദിയെ നോക്കി പറഞ്ഞു അവൻ ക്യാബിന്റെ വെളിയിലേക്ക് നടന്നു. ഒഴുകി വന്ന കണ്ണുനീർ കൈയ്കൾ കൊണ്ട് വലിച്ചു തുടച്ചു ആദിലും അവന്റെ പുറകെ നടന്നു . ഇതേ സമയം നെച്ചുവിനെ വിലങ്ങു അണിയിച്ചു കൊണ്ട് പോകുന്നത് ന്യൂസ് ചാനലിൽ ലൈവ് ആയി കണ്ടു കൊണ്ട് ഇരുന്ന വക്തികളിൽ പുച്ഛത്തോടെ ഉള്ള ചിരി വിരിഞ്ഞു . “നക്ഷ അദർവ്…….ഇനി അവൾ ജീവിതകാലം മുഴുവൻ അഴിക്കുള്ളിൽ .

അവൾ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന അവളുടെ ഡോക്ടർ പ്രൊഫഷൻ അതും ഞാന്‍ അവളിൽ നിന്നും തട്ടി തെറുപ്പിക്കും ” “ദിയ ……..സൂക്ഷിച്ചു വേണം ഇനി ഓരോ ചുവടും .അദർവ് അവൻ നിസ്സാരക്കാരൻ അല്ലാ ….” “ഇല്ലാ ….അച്ഛാ ഈ പ്രാവിശ്യം ദിയ എല്ലാം കണക്കു കുട്ടി തന്നെ ആണ് ഇറങ്ങിയിരിക്കുന്നത് .എല്ലാ തെളുവുകളും അവൾക്കു എതിരെ ആണ് .ഒരു പഴുതു പോലും വെയ്ക്കാതെ ആണ് ഞാൻ അവളെ ട്രാപ് ചെയ്തത് . അവളിൽ എന്നും നിറഞ്ഞ നിന്ന മനുഷ്യത്വം അതിൽ നിന്ന് കൊണ്ട് ആണ് എന്റെ കളിക്ക് ഞാൻ തുടക്കം കുറിച്ചത് .അതിൽ കറക്റ്റ് ആയി വന്നു വീഴുകയും ചെയ്തു .”

അച്ഛനും മോളും മുഖത്തോടു മുഖം നോക്കി പൊട്ടി ചിരിച്ചു . “മനുഷ്യത്വം ………’പുച്ഛത്തോടെ ഡോക്ടർ മേനോൻ പറഞ്ഞു നിർത്തി . തുടരും …… ഇനി എന്തെല്ലാം സംഭവിക്കും എന്ന് നമുക്ക് കണ്ടു തന്നെ അറിയാം .അദർവ് നെച്ചുവിനെ എങ്ങനെ രക്ഷിക്കും ………. ഇഷ്ട്ടം ആയെങ്കിൽ അഭിപ്രായം പറയണേ……… തുടരും

ഹാർട്ട് ബീറ്റ്…: ഭാഗം 48

Share this story