ശ്രീദേവി: ഭാഗം 6

ശ്രീദേവി: ഭാഗം 6

എഴുത്തുകാരി: അശ്വതി കാർത്തിക

വിദ്യയുടെ പോക്ക് അത്ര ശരിയല്ല. അവൾ മോഡൽ ആയി നിൽക്കുന്ന ഷോപ്പ് നെ കുറിച്ച് പെട്ടന്ന് തന്നെ അന്വേഷിക്കണം ❣🌹❣🌹❣🌹 പെട്ടന്ന് എന്താ നിനക്ക് അങ്ങനെ തോന്നാൻ.. ഒന്നുമില്ല ഞാൻ പറഞ്ഞു എന്നെ ഒള്ളു. അല്ല എന്തോ കാര്യം ഉണ്ട്, നീ പറ പെണ്ണെ.. എടി അത് അവള് കഴിഞ്ഞ ദിവസം ഒരു പയ്യന്റെ ഒപ്പം ആണ് വന്നത്. അവനെ കണ്ടിട്ട് എനിക്ക് എന്തോ അത്ര നന്നായി തോന്നിയില്ല. ചിലപ്പോൾ എന്റെ തോന്നൽ ആവാം. എന്നാലും ശ്രദ്ധിക്കണം…. മം. ബാ നമുക്ക് തിരിക്കാം. ഐസ് ക്രീം വേണ്ടേ നിനക്ക്.. അതൂടെ കഴിച്ചിട്ട് പോവാം… ❣❣🌹❣❣🌹 ദിവസങ്ങൾ പോകുന്നതിനൊപ്പം വിദ്യയുടെ സ്വഭാവത്തിൽ വരുന്ന മാറ്റവും ദേവി ശ്രദ്ധിച്ചു.. വിദ്യ നേരത്തെ തൊട്ട് മുറിയിൽ ആയിരുന്നു കൂടുതൽ എങ്കിലും ഇപ്പൊ തീരെ പുറത്തേക്ക് വരുന്നില്ല. അടച്ചിരുപ്പാണ് മുഴുവൻ സമയം.

ഭക്ഷണം കഴിക്കാൻ കൂടെ ഇപ്പൊ ശ്രദ്ധ ഇല്ലന്ന് ഉള്ള അമ്മയുടെ പരാതി കൂടിക്കൂടി വന്നു. വീട്ടിലും മോശമായി വസ്ത്രങ്ങൾ അണിയാൻ തുടങ്ങി.ചോദ്യം ചെയ്ത അമ്മയെ ആയിട്ട് ഒരു ദിവസം വഴക്കുമായി. അവളോട് ചോദിച്ചാൽ ഉത്തരം കിട്ടില്ല എന്നറിയാവുന്നതു കൊണ്ട്, ഇതൊക്കെ അറിഞ്ഞിട്ടും ഞാനറിഞ്ഞില്ല എന്നുള്ള ഭാവത്തിൽ തന്നെ ഇരുന്നു. ഒരുദിവസം ഹേമന്താണ് പറഞ്ഞത് മാളിൽ ചെറുപ്പക്കാർക്കൊപ്പം വിദ്യയും വേറെ ഒന്ന് രണ്ട് പെൺകുട്ടികളെയും അത്ര നല്ലതല്ലാത്ത ഒരു രീതിയിൽ കണ്ടു എന്ന്.. എല്ലാം കൂടി കേട്ടപ്പോൾ ആകെ തലക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. പിന്നെ എന്തും വരട്ടെ എന്ന് വിചാരിച്ച് അമ്മയുടെ അടുത്ത് ചെന്നു പറഞ്ഞു.. എനിക്ക് അമ്മയോട് സംസാരിക്കാൻ ഉണ്ട്.. ഞാൻ പറയുന്ന കാര്യം കേൾക്കുമ്പോൾ നിനക്കെന്താ അതിൽ ഇടപെടാൻ കാര്യം എന്നൊക്കെ ചിലപ്പം അമ്മ ചോദിക്കും,അതെനിക്കറിയാം പക്ഷേ ഒരു ചേച്ചി എന്ന നിലയ്ക്ക് വിദ്യയുടെ കാര്യത്തിൽ ഇടപെടാൻ എനിക്ക് അവകാശമുണ്ട്.

അല്ലെങ്കിൽ പിന്നെ എല്ലാരും സംശയിക്കുന്നത് പോലെ ഞാൻ നിങ്ങളുടെ മകൾ അല്ല എന്ന് നിങ്ങൾ എന്നോട് പറയേണ്ടിവരും.. നീ ഇന്ന് പ്രസംഗിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ പറയുക. നീ ഞങ്ങടെ മകൾ അല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. നിനക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് നിന്റെ കുഴപ്പം. എന്റെ കുഴപ്പം ആണെങ്കിൽ എനിക്ക് മാത്രമല്ല അമ്മേ തോന്നുകയുള്ളൂ.എത്രയോപേർ എന്നോട് ചോദിച്ചിട്ടുണ്ട്.(ഒരു നിമിഷം കണ്ണ് അടച്ചു നിന്ന്. ശ്വാസം എടുത്തു എന്നിട്ട് പറഞ്ഞു ) അത് പോട്ടെ ഞാൻ ഇപ്പൊ അത് പറയാൻ അല്ല വന്നത് അമ്മ വിദ്യയുടെ കാര്യങ്ങൾ കുറച്ചു കൂടി ഒന്ന് ശ്രദ്ധിക്കണം.

അവളുടെ പോക്ക് അത്ര ശരിയല്ല. ഞാൻ അറിഞ്ഞത് ശരിയാണെങ്കിൽ അവൾ ക്ലാസ്സ് കട്ട് ചെയ്തും മറ്റും,പല സ്ഥലങ്ങളിലും കറങ്ങി നടക്കുകയാണ്. പിന്നെ അവൾ ഏതൊ ഒരു ഷോപ്പിന് വേണ്ടി മോഡലായി നിൽക്കുന്നില്ലേ.അതൊന്നും അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല അമ്മ ശരിക്ക് ശ്രദ്ധിക്കണം… അമ്മ അവളുടെ സ്വഭാവം ഒക്കെ ഒന്ന് ശ്രദ്ധിച്ചുനോക്കൂ പണ്ടത്തെ എന്നെക്കാളും ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതും അവളുടെ ഡ്രസ്സിംഗ് ഒക്കെ ഒന്ന് ശ്രദ്ധിച്ചുനോക്കൂ.. ഞാൻ പറയുന്നത് കേട്ടിട്ട് അമ്മ ഒന്നും മിണ്ടിയില്ല എന്നാലും പറഞ്ഞ കാര്യം മനസ്സിൽ കൊണ്ട് ഉണ്ടെന്നു തോന്നി. എന്നെ കുറച്ചു നേരം നോക്കി നിന്നു അമ്മ… പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.. 🌹🌹🌹🌹🌹🌹🌹🌹🌹🌹

ഉത്സവ സീസൺ ആയതുകൊണ്ട് ഷോപ്പിൽ എന്നും നല്ല തിരക്കാണ്. ഹേമന്തും ഞാനും ഷോപ്പിൽ വെച്ച് പരമാവധി മിണ്ടാതിരിക്കാൻ ശ്രമിച്ചു. എന്തെങ്കിലും ഒരു ചെറുത് കിട്ടിയ മതി എല്ലാവരും അത് ഊതി പെരുപ്പിച്ചു കാണിക്കും. ഞാൻ വൈകി വരുന്നതുകൊണ്ട് മിക്കവാറും ദിവസങ്ങളിൽ വിദ്യയുമായി കാണാൽ ഒന്നുമില്ല.. പിന്നെ ഒരു വ്യത്യാസം എന്താണെന്ന് വച്ചാ അമ്മയ്ക്ക് ഈ ആയിട്ട് എന്നോടുള്ള പെരുമാറ്റത്തിൽ കുറച്ചു വ്യത്യാസം ഒക്കെ വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ചു എന്നുള്ള ചോദ്യങ്ങളൊക്കെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.. 🌹💗💓🌹

ഇന്ന് നല്ല തിരക്ക് ആയിരുന്നു. ഒത്തിരി വൈകി ഇറങ്ങാൻ. അമ്മക്ക് സുഖം ഇല്ലാന്നുള്ള കാരണത്താൽ രാധുവിനെ നേരത്തെ വിടും. അവളെ പോലെ കുറച്ചു പേര് ഉണ്ട്. വീട്ടിലെ സാഹചര്യം പോലെ അവരെ നേരത്തെ വിടും.അതുകൊണ്ട് സ്റ്റാഫിനോക്കെ സാറുമായി വല്ലാത്ത ഒരു ആത്മബന്ധം ഉണ്ട്. സ്റ്റാഫിന്റ വീട്ടിലെ ഏതൊരു കാര്യത്തിനും ഇവിടുന്ന് എല്ലാവിധത്തിലുള്ള സഹായങ്ങളും കിട്ടാറുണ്ട്. അതുകൊണ്ട് ഇവിടുന്ന് ജോലി നിർത്തി പോകുന്നവർ വളരെ കുറച്ചാണ്. വീട്ടിലേക്ക് എത്തുന്നതിന് കുറച്ചു മുന്നേ ബസ് സ്റ്റോപ്പ് ഒക്കെ കഴിഞ്ഞ് പോരുമ്പോൾ റോഡിൽ ആരോ നിൽക്കുന്ന പോലെ തോന്നി. ഒരാളല്ല അതിൽ കൂടുതൽ ആൾക്കാരുണ്ട്… വണ്ടിയുടെ വെളിച്ചത്തിൽ നിന്നും നിൽക്കുന്നത് സതീശൻ ആണെന്ന് മനസ്സിലായി.

ചെറിയ പേടി തോന്നിയെങ്കിലും അതു പുറത്തു കാണിച്ചില്ല. ഇറങ്ങേടി.. രാത്രി വരെ എവിടെ ആയിരുന്നു മോൾ. ആർക്കൊപ്പം നിറങ്ങീട്ട് ആണെടി വരുന്നേ… അത്‌ നിന്നെ ഒന്നും ബോധിപ്പിക്കണ്ട കാര്യം എനിക്ക് ഇല്ല. നീ ആര എന്നെ ചോദ്യം ചെയ്യാൻ.. വഴിന്നു മാറെടെ… മാറീല്ലങ്കിൽ നീ എന്നാ ചെയ്യും.. ഏഹ് ? കിടന്നു തുള്ളതേടി..നീ ആരാണെന്നാണ് നിന്റെ വിചാരം. ഞാൻ ആരാണെന്ന് നിന്നെ ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. രാത്രി വെറുതെ ഷോ ഇറക്കാതെ വഴിമാറാൻ… (ഒരു വഷളൻ ചിരിയോടെ സതീശൻ അവളുടെ മുഖത്തേക്ക് അവന്റെ മുഖം ചേർത്തു….) നീ ദേഷ്യപ്പെടുമ്പോൾ ആണ് കാണാൻ കൂടുതൽ ഭംഗി.. ചുണ്ടും കവിളും ഒക്കെ അങ്ങ് ചുവന്നുതുടുത്തല്ലോ… ഇപ്പൊ കണ്ടാൽ ആർക്കും ഒരു ഇഷ്ടം ഒക്കെ തോന്നും. എനിക്ക് പക്ഷെ അങ്ങനെ ഒന്നും ഇല്ല കെട്ടോ..

അന്ന് നീ എന്നെ കുത്തി പോയില്ലേ. അന്ന് തൊട്ട് ഞാൻ നിന്നെ നോക്കി വച്ചതാ.. ഒരുപാട് പെണ്ണുങ്ങളെ സതീശൻ കണ്ടിട്ടുണ്ട്. ഇങ്ങനെ ശൗര്യമുള്ള ഒരു പുലിക്കുട്ടിയേ ആദ്യമായിട്ട കാണുന്നത്.. അപ്പൊ പിന്നെ നിന്നെ വെറുതെ വിടാൻ പറ്റുമോ.. നിന്റെ കാര്യം പറഞ്ഞപ്പോൾ ഇവന്മാർക്ക് താല്പര്യമുണ്ട്. ന്നാ പിന്നെ എല്ലാവർക്കും ഒരുമിച്ച് അങ്ങ് കൂടാം എന്ന് വിചാരിച്ചു… ഞങ്ങൾക്ക് ഒപ്പം സഹകരിച്ച് നിന്നാൽ വലിയ കുഴപ്പമൊന്നുമില്ല അങ്ങ് പോകാം.അല്ലെങ്കിൽ പൊന്നു മോളെ നീ വിവരമറിയും. ഇതുവരെ കാണാത്ത എന്റെ ഒരു മുഖം ആയിരിക്കും നീ കാണുന്നത്.. അതും പറഞ്ഞു സതീശൻ അവളുടെ കൈയിൽ കേറി പിടിച്ചു.. പ്ഫാ കൈ എടുക്കെടാ ചെറ്റേ…

കരണം പുകച്ചു കൊടുത്തു ഒന്ന് അവന്നിട്ട്.. നീ എന്താ വിചാരിച്ചത് നിന്റെ വീട്ടിലെ പെണ്ണുങ്ങളെ പോലെ ആണെന്നോ ബാക്കി എല്ലാവരും. വീട്ടിൽ കാണിക്കുന്ന സ്വഭാവം എടുത്തു എന്റെ അടുത്ത് വന്നാൽ ഉണ്ടല്ലോ കൊല്ലാനും മടി ഇല്ല എനിക്ക്. ഇനിയും അവിടെ നിൽക്കുന്നത് അത്ര ന്നനാവില്ല ന്ന് ഉള്ളത് കൊണ്ട് പെട്ടന്ന് തന്നെ വണ്ടി എടുക്കാൻ നോക്കി. പക്ഷെ താക്കോൽ ഇല്ല… താക്കോൽ അല്ലെ നീ നോക്കുന്നെ.. അത്‌ ദേ ചേട്ടന്റെ കൈയിൽ ഉണ്ട്. ഞാൻ പറഞ്ഞല്ലോ മോളെ മര്യദക്ക് ആണേ മര്യാദ അല്ലേ ബാക്കി ഞാൻ പറയുന്നില്ല നീ അറിഞ്ഞാൽ മതി.. പെട്ടന്ന് ഉള്ള ഓർമയിൽ ബാഗിൽ നിന്നും കത്തി എടുത്തു പക്ഷെ അതിനു മുന്നേ സതീശന്റെ കൈകൾ ദേവിയുടെ മുഖത്ത് പതിഞ്ഞു… കണ്ണിൽ ഇരുട്ട് കേറിയത് മാത്രം ദേവിക്ക് ഓർമ ഉള്ളു…

🌹🌹🌹🌹🌹🌹 ബോധം വരുമ്പോൾ ദേവി ഹോസ്പിറ്റലിൽ ആണ്. പെട്ടന്ന് നടന്ന സംഭവങ്ങൾ ഓർമയിലേക്ക് വന്നത്. ബെഡിൽ നിന്നും എണീക്കാൻ നോക്കി പറ്റുന്നില്ല. തലക്ക് വേദന… തനിക് എണീക്കണോ… പരിചിതമല്ലാത്ത ഒരു പുരുഷശബ്ദം…..(തുടരും)

ശ്രീദേവി: ഭാഗം 5

Share this story