ശ്രീദേവി: ഭാഗം 7

ശ്രീദേവി: ഭാഗം 7

എഴുത്തുകാരി: അശ്വതി കാർത്തിക

ബോധം വരുമ്പോൾ ദേവി ഹോസ്പിറ്റലിൽ ആണ്. പെട്ടന്ന് നടന്ന സംഭവങ്ങൾ ഓർമയിലേക്ക് വന്നത്. ബെഡിൽ നിന്നും എണീക്കാൻ നോക്കി പറ്റുന്നില്ല. തലക്ക് വേദന… തനിക് എണീക്കണോ… പരിചിതമല്ലാത്ത ഒരു പുരുഷശബ്ദം 🥀🥀🥀🥀🥀🥀 തനിക്ക് എണീക്കണോ?? ആരാ നിങ്ങൾ?. ഞാൻ….. ഞാൻ എങ്ങനെ ഹോസ്പിറ്റലിൽ എത്തി…. സമയം എന്തായി ഇപ്പൊ. എന്റെ വണ്ടി അത് എവിടെ… (അത്രേം ചോദിച്ചപ്പോഴേക്കും ദേവിയുടെ തല വേദന എടുക്കാൻ തുടങ്ങി. അവൾ തല പൊത്തി പിടിച്ചു ഇരുന്നു ) കഴിഞ്ഞോ തന്റെ ചോദ്യം ചെയ്യൽ… ഇന്നലെ എവിടെയോ തന്റെ തല നന്നായി ഇടിച്ചിട്ടുണ്ട് അതാണ് വേദന. കുറച്ചു കഴിഞ്ഞു മാറും… ഇന്നലെ യോ അപ്പൊ ഞാൻ ഇവിടെ വന്നിട്ട് ഒരു രാത്രി കഴിഞ്ഞോ.?

ഇന്നലെ സതീശൻ എന്നെ അവിടെ വച്ചു. തടഞ്ഞു ഞാൻ അവനെ തല്ലി പിന്നെ അവൻ തിരിച്ചു തല്ലി. ബാക്കി ഒന്നും എനിക്ക് ഓർമ്മ വരുന്നില്ല. എടോ താൻ പേടിക്കണ്ട. അവർ തന്നെ ഒന്നും ചെയ്തില്ല. എന്തോ ഭാഗ്യം ഞാൻ അപ്പഴേക്കും അവിടെ വന്നു.. നിങ്ങൾ ആരാ? എന്റെ പേര് അഭിഷേക്..ബാക്കി ഒക്കെ പിന്നെ പറയാം.. കുറച്ച് ആൾക്കാര് ആരെയോ വലിച്ചിഴക്കുന്നത് കണ്ടുകൊണ്ട് ഞാൻ വണ്ടി നിർത്തിയത്.. ഇറങ്ങി നോക്കിയപ്പോൾ ഒരു സ്ത്രീയാണെന്ന് മനസ്സിലായത്. ആദ്യം അവർ തന്നെ വിടാൻ കൂട്ടാക്കിയില്ല. പിന്നെ കുറച്ചു കൈയ്യങ്കാളി ഒക്കെ വേണ്ടി വന്നു… ഞാൻ നോക്കുമ്പോൾ തനിക് ബോധം ഉണ്ടായില്ല. പിന്നെ നേരെ ഹോസ്പിറ്റലിൽ കൊണ്ട് വന്നു..

അഭിഷേക് നോക്കുമ്പോ ദേവി തല കുനിച്ചു ഇരിക്കുക ആണ്.. ഏങ്ങലടിക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ കരയുക ആണെന്ന് മനസ്സിലായി… ദേവി ടോ താൻ കരയണ്ട. തനിക് ഒന്നും പറ്റിയിട്ടില്ല… പേര് വിളിച്ച കേട്ടപ്പോൾ പെട്ടന്ന് ഞെട്ടി തല ഉയർത്തി നോക്കി.. എന്നെ അറിയോ. എന്റെ പേര്.. അതൊക്ക പറയാം അതിന് മുന്നേ താൻ ഈ ചായ കുടിക്കാൻ നോക്ക്… ഒരു ഗ്ലാസ് ചായ അഭിഷേക് ദേവിക്കു നേരെ നീട്ടി… എനിക്കൊന്നു വാ കഴുകണമായിരുന്നു.. ചായ വച്ചേക്കു ഞാനൊന്ന് വായൊക്കെ കഴുകി വന്ന് കുടിച്ചോളാം…. പതുക്കെ എണീക്കാൻ ശ്രമിച്ചെങ്കിലും ശരീരം ആകെ വേദന.. പറ്റുന്നില്ല.. പുറത്തു നഴ്സ് മാര് ആരെങ്കിലും ഉണ്ടോ ന്ന് നോക്കീട്ട് വരാം.. താൻ നിക്ക്… അഭിഷേക് പോയി ഒരു നഴ്സ് നേം കൂട്ടി വന്നു. അവരുടെ സഹായത്തോടെ ദേവി ഫ്രഷ് ആയി… 🌹🌹🌹🌹🌹🌹

എന്റെ പേര് എങ്ങനെ കിട്ടി എന്ന് പറഞ്ഞില്ല… അതോ…. തന്നെ കൊണ്ട് വരുന്ന വഴിക്ക് മുഴുവൻ ബാഗിൽ കിടന്ന ഫോൺ അടിക്കുന്നുണ്ടായിരുന്നു. അപ്പൊ ഫോൺ എടുക്കാൻ പറ്റുന്ന ഒരു സാഹചര്യം അല്ലായിരുന്നു. അതൊക്കെ കഴിഞ്ഞ് തന്നെ റൂമിലേക്ക് മാറ്റി കഴിഞ്ഞപ്പോൾ പിന്നേം ഫോൺ ബെല്ലടിച്ചു. ഒരു രാധു.. ആ കുട്ടിയാണ് വിളിച്ചത്. തന്റെ ഫോണിലെ ഒരു പുരുഷന്റെ ശബ്ദം കേട്ടിട്ട് ആണെന്ന് തോന്നുന്നു അത് ഭയങ്കരമായിട്ട് പേടിച്ചു.. പിന്നെ കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. രാത്രി തന്നെ എങ്ങനെയെങ്കിലും ഇവിടേക്ക് വരാമെന്ന് പറഞ്ഞു… രാത്രിയിൽ ഓടിപിടഞ്ഞു ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞു.. അപ്പോ നിങ്ങടെ ഫ്രണ്ട് ഹേമന്ത്നെ ഇവിടെക്ക് വിടാം ന്ന് പറഞ്ഞു.

പിന്നെ തന്റെ വീട്ടിൽ വിളിച്ച് അവൾ പറഞ്ഞോളാം എന്ന് പറഞ്ഞു.. ഇന്ന് രാവിലെ എത്താം എന്ന് പറഞ്ഞിരിക്കുന്നത്… അതൊക്കെ കഴിഞ്ഞ് കുറച്ചു നേരം കഴിഞ്ഞപ്പോൾ ഹേമന്ത്‌ വന്നു. ആള് തന്റെ ഫ്രണ്ട് ആണെന്നും. അവരുടെ ഷോപ്പിലാണ് താൻ വർക്ക് ചെയ്യുന്നേ എന്നുമൊക്കെ എന്നോട് പറഞ്ഞു. രാവിലെ വരെ ഇവിടെ ഉണ്ടായിരുന്നു. പിന്നെ കുറച്ചു മുന്നേ വീട്ടിൽനിന്ന് അത്യാവശ്യമായ ഒരു കോൾ വന്നപ്പോൾ പോയതാ. ഉടനെ തിരിച്ചു വരാം എന്ന് പറഞ്ഞത്… ഹേമന്ത്‌ ആണ് തന്റെ പേരും കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞത്. അയാൾ പറഞ്ഞു വെച്ചപ്പോ ഞാൻ വിചാരിച്ചു താനൊരു കില്ലാടി ആണെന്ന്… ദേവി വെറുതെ ഒന്ന് ചിരിച്ചു…. വീട്ടീന്ന് ആരേലും വിളിച്ചിരുന്നോ…. ഇല്ല വീട്ടീന്ന് ഇല്ല..

പിന്നെ വേറെ ആരും ഇതിലേക്ക് വിളിച്ചിട്ടില്ല. തന്റെ കൂട്ടുകാരി വീട്ടിൽ വിളിച്ച് അവളുടെ വീട്ടിൽ താൻ ഇന്ന് നിൽക്കുന്ന പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞത്. വേറൊന്നും വീട്ടിൽ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു.. ആം….. സാറിന് ബുദ്ധിമുട്ട് ആയല്ലേ.. ഒരു പക്ഷെ ആ സമയത്ത് സാറ് വന്നില്ലാരുന്നു എങ്കിൽ, ചിന്തിക്കാൻ കൂടെ വയ്യ. ഏത് നിമിഷവും ഇങ്ങനെ ഒരു ആക്രമണം ഞാൻ പ്രതീക്ഷച്ചത് ആണ്. അവൻ ഒറ്റക്ക് ഉണ്ടാവും ന്ന് വിചാരിച്ചു.പക്ഷെ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല… ടോ സാറോന്നും വേണ്ടാ.. ഒന്നെങ്കിൽ അഭിഷേക് അല്ലെ അഭി അങ്ങനെ വിളിക്കാം…. താൻ വിശ്വസിക്കുന്ന ദൈവം എന്നെ അവിടെ എത്തിച്ചു അത്രേം വിചാരിച്ച മതി.. അയാൾക്ക് എന്നാ തന്നോട് ഇത്രേം ദേഷ്യം…

അത്‌ ഒരുതവണ അവനെ ഞാൻ കുത്തി അത്‌ തന്നെ…. ആഹാ അപ്പൊ ഞാൻ വിചാരിച്ചപോലെ അല്ല. ദേവിക്ക് ഭദ്രകാളി ആവാനും അറിയം അല്ലെ….. ഇന്നത്തെ കാലം അല്ലെ.. അവനവന്റെ രക്ഷ അവനവൻ തന്നെ നോക്കണം.. ചിലപ്പോൾ ഭാഗ്യത്തിന് നിങ്ങളെ പോലെ ആരെങ്കിലും വന്നാൽ ആയി… ഇന്ന് ഇപ്പൊ നിങ്ങൾ വന്നു പക്ഷെ ഇനിയും ഇത് പോലെ ഒക്കെ സംഭവിക്കാം.. അന്ന് എന്ത് വേണേലും സംഭവിക്കാം…. ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല. ഇത് അഭിഷേകിന്റ വാക്കാണ്… വാതിലിൽ ആരോ മുട്ടുന്ന കേട്ടാണ് ദേവി സംസാരം നിർത്തിയത്. ആരാണ് നോക്കട്ടെ…. ആരാ….. ഞാൻ രാധിക.. ദേവിയുടെ ഫ്രണ്ട് ആണ്. ആ നമ്മൾ ഇന്നലെ സംസാരിച്ചില്ലേ… ഇപ്പൊ മനസ്സിലായി..

വാ കൂട്ടുകാരി അവിടെ നോക്കി ഇരുപ്പുണ്ട്…. അടക്കല്ലേ ഒരാളും കൂടെ ഉണ്ടേ… അഭിഷേക് വാതിൽ അടക്കാൻ നോക്കിയപ്പോൾ ആണ് ഹേമന്ത് വന്നത്… 🌹💕💕🌹 അഭിഷേകും ഹേമന്തും നോക്കുമ്പോൾ രാധുവും ദേവിയും കെട്ടിപിടിച്ചു ഇരിക്കുന്നത് ആണ് കാണുന്നത്… രാധു വലിയ വായിൽ കരയുന്നുണ്ട്. ദേവി അവളെ ആശ്വസിപ്പിക്കുക ആണ്. അടിപൊളി.. അഭിഷേകേ ഞാൻ ഇത് ഒന്ന് വീഡിയോ എടുത്തു വയ്ക്കട്ടെ. നല്ല ഭംഗി ഉണ്ട് കാണാൻ… സ്വിച്ച് ഇട്ടപോലെ അപ്പോഴേക്കും രാധു കരച്ചിൽ നിർത്തി… ചുണ്ട് കൊട്ടി കാണിച്ചു കൊണ്ട് അവൾ ദേവിടെ ഒപ്പം ഇരുന്നു… #രാധു :ഡോക്ടർ എന്താ പറഞ്ഞത്.. ഇന്ന് പോകാമോ? #അഭിഷേക് :ഇന്ന് ഉച്ചക്ക് വിടും. തല ഒക്കെ ഇടിച്ചു വീണില്ലേ വേറെ എന്തേലും പ്രശ്നം ഉണ്ടോ ന്ന് അറിയാൻ ആണ്… #രാധു :നിങ്ങൾ ആരെണെന്നോ എവിടെ ന്ന് ആണെന്നോ ഒന്നും അറിയില്ല.

പക്ഷെ ഇന്ന് സാർ എനിക്ക് ദൈവ തുല്യൻ ആണ്. ആ സമയത് അവിടെ വന്നില്ലാരുന്നെങ്കിൽ ഓർക്കാൻ കൂടെ വയ്യ… ഒരു അമ്മ പ്രസവിച്ചില്ല എന്നെ ഒള്ളു. എന്റെ ജീവൻ ആണ് ഇവൾ… അതും പറഞ്ഞു രാധു അഭിഷേകിന്റ മുന്നിൽ ചെന്ന് നിന്ന് കൈ കൂപ്പി കരഞ്ഞു…. കണ്ടു നിന്ന അവരുടെ ഒക്കെ കണ്ണുകൾ നിറഞ്ഞു… അഭിഷേക് രാധു വിന്റെ അടുത്ത് ചെന്ന് നിന്ന് അവളോട് പറഞ്ഞു.. ദേവിയെ ഇത്ര അധികം സ്നേഹിക്കുകയും അവൾക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്ന നിങ്ങൾ ഒക്കെ ഉള്ളപ്പോൾ അവൾക് ഒന്നും സംഭവിക്കില്ല താൻ ധൈര്യം ആയി ഇരിക്ക്… #ദേവി : എനിക്ക് ഒന്ന് ബാത്‌റൂമിൽ പോണമായിരുന്നു.

#ഹേമന്ത് :ഞങ്ങൾ പുറത്തു നിൽക്കാം. കഴിഞ്ഞു വിളിച്ചാൽ മതി… ❣🌹❣🌹❣ #അഭിഷേക്: ഹേമന്ത് തല്ക്കാലം ഞാൻ ആരാണെന്നു ഉള്ള കാര്യം വേറെ ആരും അറിയണ്ട. അപ്പഴത്തെ ഒരു സാഹചര്യതിൽ ഞാൻ തന്നോട് പറഞ്ഞു എന്നെ ഉള്ളു.. അറിയാലോ… #ഹേമന്ത് :അറിയാം. ഞാൻ കാരണം ആരും അറിയില്ല…….(തുടരും)

ശ്രീദേവി: ഭാഗം 6

Share this story