ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 46

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 46

എഴുത്തുകാരി: റിൻസി പ്രിൻസ്‌

വിളറി വെളുത്ത നിൽക്കുന്ന വിഷ്ണുവിൻറെ മുഖത്തേക്ക് നോക്കിയപ്പോൾ ശിവന് പുച്ഛമാണ് തോന്നിയത്……. ഇത്രയൊക്കെ ആയിട്ടും അവൻ നന്നായില്ലല്ലോ എന്ന് വേദനയും ശിവയുടെ കണ്ണുകളിൽ തെളിയുന്നുണ്ടായിരുന്നു…….. ആർക്കു വേണ്ടിയായിരുന്നു താനിങ്ങനെ മോശക്കാരനായി ജീവിച്ചത്……? ആരുടെ ജീവിതം നന്നാക്കാൻ വേണ്ടിയായിരുന്നു താൻ ഇതൊക്കെ ആരോടും പറയാതിരുന്നത്……..? സ്വന്തം പാതിയായിരുന്നവളോട് പോലും സത്യങ്ങൾ മറച്ചു വെച്ചത് ഇങ്ങനെ ഒരുവന് വേണ്ടി ആയിരുന്നല്ലോ എന്നോർത്തപ്പോൾ ഒരേസമയം ശിവയ്ക്ക് ദേഷ്യവും വേദനയും കൂടി കലർന്നിരുന്നു…….. വിഷ്ണുവിൻറെ ഒപ്പം നിൽക്കുന്ന നീതുവിൽ ആയിരുന്നു ശിവയുടെ കണ്ണുകൾ………. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവന് അറപ്പാണ് തോന്നിയത്……….

സ്വന്തം ചേച്ചിയെ വഞ്ചിക്കാൻ എങ്ങനെ ഇവൾക്ക് മനസ്സ് വന്നു എന്നാണ് അവന് തോന്നിയത്……. നീലിമ തന്നോട് ദേഷ്യം കാണിച്ചിട്ടുണ്ട്…….. എങ്കിലും അവൾ ഒരു നല്ല പെണ്ണാണ് എന്ന് ശിവയ്ക്ക് അറിയാമായിരുന്നു……. വിഷ്ണുവിനു അപ്പുറം ഒരു ജീവിതം അവൾ സ്വപ്നം കണ്ടിട്ടില്ല……….. പലപ്രാവശ്യം വിഷ്ണുവിനോട് എതിർത്ത് സംസാരിച്ചിട്ടുണ്ടങ്കിലും വിഷ്ണുവിനോട് ഉള്ള സ്നേഹവും വും ബഹുമാനവും ഒക്കെ അവളുടെ കണ്ണുകളിൽ അവൻ നേരിട്ട് കണ്ടിട്ടുണ്ട്……. “ശിവ മോനേ…….!!! എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ വിഷ്ണു വിളിച്ചപ്പോൾ ശിവ പുച്ഛത്തിൽ അവൻറെ മുഖത്ത് നോക്കി നിന്നു…… ശേഷം മാറി നീതുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ മുഖത്തേക്ക് നോക്കി……

ആ മുഖത്ത് ആഞ്ഞടിക്കാൻ ആണ് അവനു തോന്നിയത്…….. പക്ഷേ അത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് മാത്രം അവളുടെ നേരെ നോക്കി അവൻ ഒന്ന് പറഞ്ഞു……. ” എങ്ങനെ ആടി തോന്നുന്നത് സ്വന്തം കൂടെപ്പിറപ്പിനെ തന്നെ ചതിക്കാൻ………. ഇങ്ങേരെ ഞാനൊന്നും പറയില്ല……… കാരണം അനിയത്തിയായി കാണേണ്ടവളെ മറ്റൊരു കണ്ണോട് കണ്ട ഈ മനുഷ്യനോട് എനിക്കൊന്നും പറയാനില്ല……… പക്ഷേ സ്വന്തം ചേച്ചിയെ ചതിക്കാൻ കൂടെ നിന്ന നിന്നോട് രണ്ട് പറഞ്ഞില്ലെങ്കിൽ ഞാൻ മൂക്കിനുതാഴെ മീശ വെക്കുന്നതിന് അർത്ഥമില്ലല്ലോ…….. ശിവ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിളറി വെളുത്തു പോയിരുന്നു…….. ” സ്വന്തം ചേച്ചിയാണ്……!! ഈ മനുഷ്യൻറെ കുഞ്ഞിനെ ഉദരത്തിൽ പേറുന്നതിൽ ഇപ്പോൾ സന്തോഷപൂർവ്വം ഇരിക്കുന്നത്……….

അവരുടെ സന്തോഷം തല്ലിക്കെടുത്താൻ ആയി നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ……..? ഇതൊക്കെ പ്രായത്തിന്റെ ഒരു ആവേശത്തിൽ തോന്നുന്നതാണ് മോളെ………. ഒക്കെ കഴിയുമ്പോൾ ജീവിതം കൈവിട്ടു തോന്നി പോകും…… അത്‌ മനസ്സിലാക്കുമ്പോൾ വൈകി പോകും……. നിൻറെ ചേച്ചി ഇത് അറിയുമ്പോൾ ഉണ്ടാകുന്ന വേദനയെ പറ്റി നീ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ…….. പ്രിയപ്പെട്ടവർ നൽകുന്ന വേദനയൊളം വരില്ല മറ്റൊരു വേദനയും……… അവസാന വാചകം അവൻ പറഞ്ഞത് വിഷ്ണുവിൻറെ മുഖത്തേക്ക് നോക്കി ആയിരുന്നു…….. ശേഷം രണ്ടു പേരോടും ഒന്നും പറയാതെ അവൻ പുറത്തേക്കിറങ്ങി. പോയിരുന്നു…… ശിവ അവൻ എല്ലാം തകർന്നു പോലെയാണ് അവിടെ നിന്നും പുറത്തേക്ക് പോയത് എന്ന് വിഷ്ണുവിനും മനസ്സിലായിരുന്നു……..

ഒരുവേള അവൻറെ ഉള്ളിൽ കുറ്റബോധം ഉടലെടുത്തിരുന്നു……… ” അയാള് ആരോടെങ്കിലും പറയൂമൊ വിഷ്ണേട്ടാ…….. പേടിയോടെ നീതു ചോദിച്ചപ്പോൾ എന്തുപറയണമെന്ന് വിഷ്ണുവിനും അറിയില്ലായിരുന്നു….. ” ഹോസ്റ്റൽ കൊണ്ടുവിടാം……. അത്രമാത്രമേ അവൻ പറഞ്ഞിരുന്നുള്ളു……. ഒരു നിമിഷം ശിവ പറഞ്ഞ വാക്കുകൾ ഒക്കെ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ വിഷ്ണുവിന് തോന്നിയിരുന്നു………. എല്ലാത്തിനും തുടക്കം കുറിച്ചിരുന്നത് നീതു തന്നെയായിരുന്നു…… ഒരിക്കലും താൻ അതിനു മുൻകൈ എടുക്കുന്നില്ല….. പലപ്രാവശ്യവും തന്നോട് അതിരുവിട്ട രീതിയിൽ പെരുമാറാൻ തുടങ്ങിയത് അവളായിരുന്നു……. ഒന്നും ചേച്ചി അറിയില്ലെന്ന് പറഞ്ഞതും അവൾ തന്നെ ആയിരുന്നു…….

അവൾ വീട്ടിൽ വന്നു പോയതിനു ശേഷം ഒന്ന് രണ്ട് പ്രാവശ്യം നീലിമ പറഞ്ഞിട്ടാണ് അവളെ കാണാൻ വേണ്ടി ഹോസ്റ്റലിൽ ചെല്ലുന്നത്……. അവൾക്ക് വേണ്ട സാധനങ്ങളും മറ്റും കൊണ്ട് കൊടുക്കാൻ വേണ്ടിയായിരുന്നു ഹോസ്പിറ്റലിൽ പോയതായിരുന്നു…… അതിനുശേഷം പല ഇടങ്ങളിൽ വച്ച് അവളെ കാണാൻ തുടങ്ങി….. പിന്നീട് വാട്സാപ്പിൽ മെസ്സേജ് ആയും ഫോൺ കോൾ ആയും ആ ബന്ധം വളർന്നു…… പലപ്രാവശ്യം തെറ്റാണെന്ന് പറഞ്ഞു കൊടുത്തിട്ടും അവൾ പിന്മാറാൻ തയ്യാറായിരുന്നില്ല…… ചേച്ചി എത്ര ഭാഗ്യവതി ആണ് വിഷ്ണു ചേട്ടനെ പോലെ ഒരാളെ കിട്ടിയത് എന്ന് പറഞ്ഞ് അവൾ ഓരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയിരുന്നു……… പിന്നീട് ആദ്യമായി തന്നെ കണ്ടപ്പോൾ അവൾക്ക് ആയിരുന്നു ഇഷ്ടം തോന്നിയത് എന്നും, അതിനു മുൻപ് നീലു ചേച്ചി ആണ് ഇഷ്ടം ആണ് എന്ന് വിഷ്ണു ചേട്ടനോട്‌ പറഞ്ഞത് എന്നും ഒക്കെ പറഞ്ഞപ്പോഴേക്കും അവളുടെ ഉള്ളിൽ എത്രത്തോളം തന്നോടുള്ള സ്നേഹം ഉണ്ടായിരുന്നു മനസ്സിലാക്കുകയായിരുന്നു……….

പലവട്ടം പറഞ്ഞിട്ടും അവൾ പിന്തിരിയാതെ വന്നപ്പോൾ എപ്പോഴൊക്കെയോ താനും അവളിലേക്ക് ചാഞ്ഞു പോയിരുന്നു……… ചെയ്യുന്നത് തെറ്റാണെന്ന് പൂർണബോധ്യം ഉണ്ടായിരുന്നിട്ടും വികാരം വിചാരത്തെ കീഴടക്കി കഴിഞ്ഞിരുന്നു…….. ഹോസ്റ്റൽ എത്തുന്നതുവരെ രണ്ടുപേരും മൗനമായിരുന്നു………. ഹോസ്റ്റലിൽ അവളെ ഇറക്കിതിനുശേഷം ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ വിഷ്ണു തിരിച്ചു പോയിരുന്നു………. അവളുടെ മുഖത്തേക്ക് നോക്കാൻ പോലും അവനു മടി തോന്നിയിരുന്നു…….. ആ നിമിഷവും അവൻറെ മനസ്സിൽ അലയടിച്ചത് ശിവ പറഞ്ഞ വാക്കുകളായിരുന്നു….. ” ഈ മനുഷ്യൻറെ കുഞ്ഞിനെ ഉദരത്തിൽ പേറി കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ്……!! നീലിമ ഗർഭിണിയായിരുന്നോ…..? ഇതുവരെ താൻ ആ സത്യം അറിഞ്ഞില്ല……..

സ്വന്തം ഭാര്യ ഗർഭിണിയാണെന്ന് ഉള്ള വിവരം അനിയൻറെ വായിൽ നിന്ന് കേൾക്കേണ്ടി വരുന്ന ഒരു വ്യക്തിയെ പറ്റി ആയിരുന്നു ആ നിമിഷം ഓർത്തിരുന്നത്…… പല പ്രാവശ്യം ഫോണിൽ അവളും വീട്ടിൽ ഉള്ളവരും വിളിച്ചിരുന്നു……. നീതു തന്നോടൊപ്പമുണ്ടായിരുന്നു സമയം ആയതിനാൽ അതെല്ലാം അവഗണിക്കുകയായിരുന്നു ചെയ്തിരുന്നത്………. സത്യം പറഞ്ഞാൽ തങ്ങൾക്കിടയിലെ ഒരു കുഞ്ഞു കടന്നുവരാത്തതായിരുന്നു നീലുവിൽ നിന്നും അകലാനുള്ള തൻറെ പ്രധാനകാരണമെന്ന് അവൻ ഓർത്തിരുന്നു……… എങ്കിലും ശിവയുടെ വാക്കുകൾ അവൻറെ ചങ്ക് തുളച്ചുകയറുന്നുണ്ടായിരുന്നു…….. പലപ്രാവശ്യമായി നീതുവുമായി ബന്ധം ഉണ്ടായിരുന്നുവെങ്കിലും ഒരിക്കൽപോലും അവളുമായി കിടക്ക പങ്കിടുന്ന രീതിയിൽ ഒരു ബന്ധം വളർന്നിരുന്നു ഇല്ല എന്നതാണ് സത്യം……….

അവസാന നിമിഷമെങ്കിലും നീലിമയുടെ വായറ്റിൽ തന്റെ കുഞ്ഞു വളരുന്നുണ്ട് എന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും താൻ ഇങ്ങനെ ഒരു പ്രവർത്തിക്ക് മുതിരില്ലായിരുന്നു എന്ന് കുറ്റബോധത്തോടെ വിഷ്ണു ഓർത്തു……… തെറ്റുകൾ മാത്രം ചെയ്ത ഒരു ജീവിതമായിരുന്നു തൻറെ……… താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ഏറ്റെടുത്ത് ശിവ, അപ്പോഴെങ്കിലും താൻ മാറണം ആയിരുന്നു…….. മാറി ചിന്തിക്കണമായിരുന്നു…….. സാഹചര്യങ്ങൾ വീണ്ടും അവസരങ്ങൾ കൊണ്ട് തരുമ്പോഴും താൻ സ്വയം ചിന്തിക്കണമായിരുന്നു……… തനിക്ക് വേണ്ടി കൂടപ്പിറപ്പ് ഉരുകി തീരുമ്പോൾ എങ്കിലും സ്വയം പഠിക്കണമായിരുന്നു………. 🥀🥀🥀

ശിവയെ കണ്ടതും ഓടിയാണ് അപർണ പുറത്തേക്ക് ഇറങ്ങി വന്നത്……… “ശിവേട്ടൻ എന്താ ഇത്രയും താമസിച്ചത്…….. പരിഭവത്തോടെ അവൾ പറയുമ്പോൾ ആ പരിഭവത്തിൽ സന്തോഷിക്കാൻ എന്തുകൊണ്ടോ അവൻറെ മനസ്സ് കഴിയുന്നുണ്ടായിരുന്നില്ല……… താനെങ്ങനെ തുറന്നു പറയും…… വേണ്ട വിഷ്ണു ചേട്ടനെ കുറിച്ച് ഇപ്പോൾ അവളുടെ മനസ്സിൽ ഉള്ള സ്ഥാനം നല്ലതല്ല……. ഇത് കൂടി പറഞ്ഞ് അവളുടെ മനസ്സിൽ മറ്റൊരു ചിന്ത ഉണർത്തണ്ടാ എന്ന് വിചാരിച്ചു അവൻ കൃത്രിമമായ ഒരു ചിരി ചിരിച്ചു……. അവളുടെ കൈകളിൽ പിടിച്ചു…… “ഞാൻ പറഞ്ഞില്ലേ…….!! നല്ല തിരക്കുള്ള ദിവസമായിരുന്നു, അതുകൊണ്ടാണ്….. എനിക്ക് ഒന്നു കുളിക്കണം…… അത്രമാത്രം പറഞ്ഞ് അവൻ അകത്തേക്ക് കയറി…….. അവൻറെ മനസ്സിൽ എന്തോ വിഷമം ഉണ്ട് എന്ന് അവൾക്ക് തോന്നിയിരുന്നു………

അതൊക്കെ അവൻ തന്നെ അത് പറയട്ടെ എന്ന് വിചാരിച്ചു അവൾ ഒന്നും ചോദിച്ചില്ല…….. അവൻ ഇറങ്ങിയപ്പോഴേക്കും അവൾ ചായയുമായി വന്നിരുന്നു…….. തൻറെ മനസ്സിൽ തികട്ടി വന്ന സങ്കടം കുറച്ചുനേരത്തേക്ക് മാറ്റിവയ്ക്കാൻ തന്നെ ശിവ തീരുമാനിച്ചിരുന്നു……. ഇനിയും മറ്റുള്ളവർക്കുവേണ്ടി താൻ ഇങ്ങനെ ഉരുകേണ്ടതില്ല എന്ന് അവനവൻറെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു……….. ഏതൊരാളെയും പോലെ തന്നെ തനിക്കും കുടുംബം തന്നെയാണ് ഇപ്പോൾ വലുത്…….. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പെണ്ണുണ്ട്……. തന്നെ മാത്രം കാത്തിരിക്കുന്ന ഒരു കുഞ്ഞുണ്ട്…….. അവരെ ഇനി താൻ വിഷമിപ്പിച്ചു മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഓർത്ത് തന്റെ നല്ല നിമിഷങ്ങൾ തല്ലിക്കെടുത്തില്ല….. അപർണ വന്നപ്പോൾ അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി മേശപ്പുറത്തേക്ക് വെച്ചതിനുശേഷം അവളെ വലിച്ചു തന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു ശിവ………..

കുളിച്ചു വന്നതുകൊണ്ട് തന്നെ അവൻറെ നെഞ്ചിലെ ഈറൻ തുള്ളികൾ അവളുടെ ദേഹത്ത് നനവ് പടർത്തിയിരുന്നു……. എങ്കിലും അവൾ ആ നെഞ്ചിൽ തന്നെ ചേർന്നിരുന്നു…….. “മോളെന്തിയെ ….. “പിള്ളേരുടെ മുറിയില…… നല്ല ഉറക്കം ആണ്….. അവൾ പറഞ്ഞു…… അവളുടെ ഉറക്കം കിട്ടാക്കനിയായി കണ്ണുകൾ കണ്ടപ്പോൾ അവന് വേദനയും സമാധാനവുമാണ് തോന്നിയത്……. അല്ലെങ്കിലും തന്റെ നെഞ്ചിലെ ചൂട് അറിയാതെ അവൾ ഉറങ്ങില്ലല്ലോ…… അതോർത്തപ്പോൾ ഒരേസമയം സന്തോഷവും അവളുടെ ഉറക്കം തടസ്സപ്പെടാൻ ഉള്ള കാരണം താൻ ആയിരുന്നു എന്ന് വേദനയും എല്ലാം ഒരേ പോലെ തോന്നിയിരുന്നു……… അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ആ കവിളിൽ അവൻ ചുണ്ടുകൾ ചേർത്തു…….

കൈവിരൽ അവളുടെ കവിളിൽ തലോടി കഴുത്തിൽ ഊർന്നിറങ്ങി…. ഒരു സുഖ നിർവൃതിയിൽ ആയിരുന്നു അവൾ ആ നിമിഷം……. പാതിയെ അവളെ തന്റെ മുഖത്തോട്ട് അടുപ്പിച്ചു ആ ചുണ്ടുകൾ അവൻ കവർന്നു….. “മോളെ അപ്പു ……. അമ്മയുടെ വിളി കേട്ടപ്പോഴാണ് രണ്ടുപേരും പിടഞ്ഞു മാറിയത്………. അവൾക്കും അവന്റെ മുഖത്തേക്ക് നോക്കാൻ പതിവിലും വല്ലാത്തൊരു നാണം തോന്നിയിരുന്നു……….. അവൾ പെട്ടന്ന് വാതിൽക്കലേക്ക് ഓടി ……. “എന്താ അമ്മേ…. “നിങ്ങൾ ഇന്ന് പോകില്ലല്ലോ …. അച്ഛൻ ചിക്കൻ വാങ്ങാൻ വേണ്ടി പോയിരിക്കുകയാണ്…… നാളെ രാവിലെ ഇനി പോയാൽ പോര…….. ഏറെ സന്തോഷത്തോടെ അമ്മ പറയുമ്പോൾ അമ്മയുടെ വാക്കുകളിൽ ചേട്ടനോട് പതിവിലും കൂടുതൽ വാത്സല്യം ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു……..

അതിൻറെ കാരണവും എനിക്കറിയാമായിരുന്നു……. മനസിൽ ചെറിയൊരു കരട് കിടന്നിരുന്നു…….. അത്‌ പോയപ്പോൾ ആ ഇഷ്ടം ഒന്നുകൂടി എന്ന് മാത്രം…….. അത് കണ്ടപ്പോൾ എനിക്ക് സന്തോഷവും സമാധാനവും ഒക്കെയാണ് തോന്നിയിരുന്നത്……… . ” എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ…….. ചിരിയോടെ ശിവേട്ടൻ അത് പറഞ്ഞപ്പോൾ അമ്മയുടെ മനസ്സ് നിറഞ്ഞിരുന്നു……… അന്നു രാത്രിയിൽ അത്താഴം കഴിക്കുമ്പോൾ പതിവിനു വിപരീതമായി എല്ലാവരും കഴിച്ചതിനുശേഷം ഭക്ഷണം കഴിക്കുന്ന അച്ഛന് ആരും നിർബന്ധിക്കാതെ ഞങ്ങൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചിരുന്നു………. ഭക്ഷണം എല്ലാം കഴിഞ്ഞു കുശലാന്വേഷണങ്ങളും ആയി ശിവേട്ടൻ കുട്ടികൾക്കൊപ്പം കൂട്ടിനുണ്ടായിരുന്നു………. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ദിവസം തന്നെയായിരുന്നു………

ഇതിനിടയിൽ മോളെ എടുത്ത് ഓമനിച്ചു കൊണ്ട് അച്ഛൻ ഓരോ കഥകൾ ശിവേട്ടനോട്‌ പറയുന്നുണ്ടായിരുന്നു…….. ഏറെ കൗതുകത്തോടെ അതെല്ലാം ശിവേട്ടൻ കേട്ടുകൊണ്ടിരിക്കുന്നു…….. അമ്മയും എന്റെ കുട്ടികാലത്തെ കഥകൾ ശിവേട്ടനോട് പറയുക ആയിരുന്നു…….. അന്ന് കുന്നിനു മുകളിലെ അമ്പലത്തിൽ പോയപ്പോൾ അവളോട് കള്ളം പറഞ്ഞ കാര്യവും ആയി അമ്മുവും, ശിവേട്ടനെ ആദ്യമായി കണ്ടപ്പോൾ അച്ഛൻ തല്ലിയ കാര്യവും, ശ്രീ ഏട്ടനോട് ഏറെ ആകാംക്ഷയോടെ ഏട്ടനെ കുറിച്ച് പറഞ്ഞ വാക്കുകൾ കേൾക്കാൻ വേണ്ടി കാത്തിരുന്നതും ഒക്കെ അച്ഛനും അമ്മയും കേൾക്കാതെ വലിയ കാര്യം പോലെ അമ്മു പറയുമ്പോൾ കൗതുകത്തോടെ ആൾ എന്നെ തന്നെ ഒളിഞ്ഞുനോക്കുന്നണ്ടായിരുന്നു…… ആ നോട്ടത്തിൽ എല്ലാം എന്നോടുള്ള സ്നേഹവും കരുതലും എല്ലാം കാണാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നു……..

ആ രാത്രിയിൽ കുറേ ദിവസങ്ങൾക്കുശേഷം തന്നെ പൂർണമായും അവനു സമർപ്പിച്ച അവൻറെ നെഞ്ചിൽ ഒട്ടിക്കിടക്കുന്ന സമയത്താണ് അമ്മുവിനെ ശ്രീ ചേട്ടനോട് ഒരു ഇഷ്ടം ഉണ്ടെന്നും തിരിച്ച് അമ്മുവിനോട് ചേട്ടനും ഒരു ഇഷ്ടം ഉണ്ടെന്നും ഒക്കെ തുറന്നു പറഞ്ഞിരുന്നത്…….. പക്ഷേ ശിവേട്ടന്റെ മറുപടിയായിരുന്നു എന്നെ ഞെട്ടിച്ചു കളഞ്ഞത്…….. പഠിക്കുന്ന കാലം മുതലേ അമ്മുവിനെ ശ്രീ ഏട്ടന് ഇഷ്ടമായിരുന്നുത്ര……. ഏട്ടനോട് അവളെപ്പറ്റി എപ്പോഴും പറയാറുണ്ടായിരുന്നു എന്ന്……… പലപ്പോഴും അവർ തമ്മിൽ സ്നേഹത്തിൽ ആകും എന്ന് വിചാരിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ സമാധാനത്തിൽ ആയിരുന്നു……… പിറ്റേന്ന് രാവിലെയാണ് പോകാനായി ഇറങ്ങിയത്……… എല്ലാവരോടും യാത്ര പറഞ്ഞ് അവർ കേതാര തേക്ക് ഇറങ്ങി…….

കുഞ്ഞിനെ എടുത്തത് ശിവ ആയിരുന്നു……. ഇനി ഒരിക്കലും അവളെ തന്നിൽ നിന്നും അകറ്റി മാറ്റില്ല എന്ന ഒരു വാശി പോലെ…….. ആരുടെ കൈയിലും കൊടുക്കാതെ അവൻ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു……… മൂന്നാളും കേതാരത്തിലേക്ക് കയറി ചെന്നപ്പോൾ തന്നെ എല്ലാവരുടെയും മുഖത്ത് ഒരു പരിഭവം ഉണ്ടായിരുന്നു…….. അതിൻറെ കാരണവും ശിവേട്ടൻ പറഞ്ഞിരുന്നു…… നീലുചേച്ചിയെ കാണാൻ ചെല്ലാം എന്ന് പറഞ്ഞിട്ട് പോകാതിരുന്നത് കാരണമായിരുന്നു……. അമ്മയുടെ മുഖത്ത് ആയിരുന്നു ഏറ്റവും കൂടുതൽ പരിഭവം…… അമ്മയുടെ അരികിലേക്ക് ചെന്നു ശിവേട്ടൻ പറഞ്ഞു…… “ഒരുപാട് ജോലിയായിരുന്നു…….. പിന്നെ ഭയങ്കര ക്ഷീണം…… ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് ഇന്ന് വൈകുന്നേരം തന്നെ ഏട്ടത്തിയെ പോയി കണ്ടോളാം പോരെ……..

അപ്പോഴേക്കും അമ്മയുടെ പരിഭവം ഒക്കെ അലിഞ്ഞു പോയിരുന്നു…… പിന്നീട് കുറേ ദിവസങ്ങൾക്കുശേഷം എന്നെയും കുഞ്ഞിനെയും കണ്ട സന്തോഷത്തിൽ ഞങ്ങളുടെ കാര്യങ്ങളിലേക്ക് കടന്നിരുന്നു അമ്മ……. ശിവ മുറിയിലേക്ക് ചെന്നു കട്ടിലിൽ കിടന്നു ……. വിഷ്ണു നോക്കിയപ്പോൾ ഒരു നോട്ടം കൊണ്ട് പോലും ഗൗനിച്ചില്ല…… കുറച്ചു നേരം വെറുതെ ഇരുന്നപ്പോഴാണ് വാതിലിൽ ആരോ കൊട്ടുന്നത് കേട്ടത്…… തുറന്നപ്പോൾ വീണ്ടും ദേഷ്യമാണ് തോന്നിയത്……. ” എന്താണ് വേണ്ടത്……? ദേഷ്യതോടെ തന്നെയാണ് ശിവൻ ചോദിച്ചത്….. ” മോനേ ശിവ…… ” ദയവുചെയ്ത് നിങ്ങൾ ഇനി എന്നെ അങ്ങനെ വിളിക്കരുത്…… എനിക്ക് നിങ്ങളോടുള്ള എല്ലാ ബഹുമാനവും ഇന്നലെ കൊണ്ട് പൂർണമായും നശിച്ചു കഴിഞ്ഞിരിക്കുകയാണ്…… ഇന്നലെ ഞാൻ കണ്ട കാര്യം ആരോടും പറയരുത് അഭ്യർത്ഥിക്കാൻ ആണ് വന്നത് എങ്കിൽ അതിൻറെ ആവശ്യമില്ല………

അങ്ങനെ കൂടി എൻറെ മുൻപിൽ ഇനിയും നിങ്ങൾ ചെറുത് ആകരുത്……… എത്ര വന്നാലും പഠിക്കില്ല എന്ന് മനസിലാക്കിയ ഒരാളെ വീണ്ടും വീണ്ടും പഠിപ്പിക്കാൻ എനിക്ക് കഴിയില്ല…….. ” ഒന്നും ആരോടും പറയരുത് എന്ന് പറയാൻ വേണ്ടി അല്ല ഞാൻ വന്നത്…… കുറച്ചു കാര്യങ്ങൾ നിന്നോട് സംസാരിക്കാൻ….. ” ഇങ്ങനെ ചെയ്തതിനും നിങ്ങൾക്ക് ന്യായീകരണങ്ങൾ കാണും…….. എന്തോ പറയാൻ വന്ന വിഷ്ണുവിനെ കൈ ഉയർത്തി എതിർത്തുകൊണ്ട് ശിവ പറഞ്ഞു……… ” അല്ലെങ്കിലും എല്ലാ കാര്യത്തിലും നിങ്ങൾക്ക് ന്യായീകരണങ്ങൾ ഉണ്ടായിരുന്നല്ലോ……. എല്ലാകാലത്തും അതങ്ങനെ തന്നെ ആയിരുന്നല്ലോ……. ഇതിലും മറിച്ചൊന്നു ആയിരിക്കില്ല എന്ന് എനിക്കറിയാം…… പക്ഷേ കാരണങ്ങളൊന്നും എൻറെ മുൻപിൽ നിരത്തേണ്ടത് ഇല്ല…… അലീനയുടെ കാര്യത്തിലും നിങ്ങൾക്ക് ന്യായീകരണങ്ങൾ ഉണ്ടായിരുന്നു……..

അവളെ സഹോദരിയായി കണ്ടിരുന്നുവെന്ന് ഒരു നൂറു തവണ ആവർത്തിച്ച് പറഞ്ഞിട്ടും നിങ്ങൾ അവളെ കണ്ടത് മറ്റൊരു കണ്ണിലായിരുന്നു…….. ആരുമില്ലാത്ത ഒരു പെണ്ണിൻറെ ജീവിതം തകർത്തപ്പോൾ നിങ്ങൾക്ക് സമാധാനം ആയില്ലേ…….. നിങ്ങളുടെ നന്മയ്ക്കുവേണ്ടി നിങ്ങളുടെ ഭാവിക്കുവേണ്ടി അന്ന് ഞാൻ അത് ഏറ്റെടുത്തപ്പോൾ എൻറെ മനസ്സിൽ ഒരു വിശ്വാസമുണ്ടായിരുന്നു…….. നിങ്ങൾ ഒരിക്കലും ഇനി ഇങ്ങനെ ആവർത്തിക്കില്ല എന്ന്…… തെറ്റിന്റെ വഴിയിൽ പോവില്ല എന്ന്…….. പക്ഷേ വീണ്ടും സ്വന്തം ഭാര്യയുടെ അനുജത്തിയെ തന്നെ കൂട്ടുകിടക്കാൻ വിളിച്ച നിങ്ങളെ……. നിങ്ങൾക്ക് വേണ്ടി ആയിരുന്നല്ലോ ഇതൊക്കെ എന്നോർക്കുമ്പോൾ മാത്രമേ എനിക്ക് സങ്കടം ഉള്ളൂ…….. അവൻ അത് പറഞ്ഞപ്പോൾ ഒരുപാട് താൻ ചെറുതായി പോയത് പോലെ വിഷ്ണുവിന് തോന്നിയിരുന്നു…… ഒരു ഭിത്തിക്ക് അപ്പുറം നിന്ന് ഇതെല്ലാം കേട്ട സൗപർണിക അപ്പോഴും ഞെട്ടലിൽ ആയിരുന്നു ഉണ്ടായിരുന്നത്……. കാത്തിരിക്കണേ…….🥀🥀….. തുടരും……ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 45

Share this story