പ്രിയസഖി: ഭാഗം 8

Share with your friends

എഴുത്തുകാരി: ശിവ നന്ദ

ദേഷ്യപ്പെട്ടുള്ള ആ പോക്ക് കണ്ടാൽ അറിയാം നേരെ ജിത്തേട്ടന്റെ വീട്ടിലേക്ക് ആണെന്ന്..തടയാൻ കുറേ ശ്രമിച്ചു..പക്ഷെ അതിലൊന്നും ഒരു കാര്യവും ഉണ്ടായില്ല..ഞാൻ നേരെ ബാൽക്കണിയിലേക്ക് പോയി.നോക്കുമ്പോൾ കാണാം ഏട്ടൻ അവരുടെ വീട്ടുമുറ്റത്ത് എത്തി.ജിത്തേട്ടന്റെ അച്ഛനോട് എന്തോ പറഞ്ഞു.അപ്പോഴേക്കും എല്ലാവരും ഇറങ്ങി വന്നു.എന്താണ് കാര്യമെന്ന് അറിയാതെ മൃദു ആകെ പേടിച്ച് നിൽകുവാ.ജിത്തേട്ടനും ആയിട്ട് ഏട്ടൻ കുറച്ച് മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു.അപ്പോഴേക്കും മൃദുന്റെ കാൾ വന്നു. “വേദു എന്താ പ്രശ്നം? വരുണേട്ടൻ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്?” അവളോട് നടന്ന സംഭവങ്ങൾ എല്ലാം ഞാൻ പറഞ്ഞു.

“സോറി മൃദു.ഏട്ടനോട് ഞാൻ മനഃപൂർവം പറഞ്ഞതല്ല” “സോറി ഞാൻ അല്ലേ പറയേണ്ടത്..ഞാനും കൂടി നിര്ബന്ധിച്ചിട്ടല്ലേ നീ ഞങ്ങളുടെ കൂടെ വന്നത്..എന്നിട്ടും ഏട്ടൻ..എനിക്ക് അറിയില്ല ഈ ഏട്ടന് എന്താ പറ്റിയതെന്ന്..” “പക്ഷെ മൃദു ഏട്ടനും ജിത്തേട്ടനും തമ്മിൽ ഒരു പ്രശ്നം ഉണ്ടായാൽ….” “ഒന്നും സംഭവിക്കില്ല വേദു..ഇക്കാര്യത്തിൽ ഞാൻ വരുണേട്ടന്റെ കൂടെയ..ഒരേട്ടന് അനിയത്തിയോടുള്ള കെയർ എന്റേട്ടന് മനസ്സിലാകും” സംസാരിക്കുന്നതിനിടയിൽ തന്നെ ഞാൻ കണ്ടു വരുണേട്ടൻ തിരികെ വരുന്നത്.മൃദുനോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു.ഭാഗ്യം ഇവിടെ ആരും ഒന്നും അറിഞ്ഞിട്ടില്ല. “ഏട്ടാ….എന്തിനാ ഇപ്പൊ അങ്ങോട്ട് പോയത്?” “പിന്നെ പോകണ്ടായിരുന്നോ??” “പോയിട്ട് എന്ത് നേടി?” “അത്…….

ഞാൻ അവിടെ ചെന്ന് ജിതിനോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു.അവൻ ഇതൊക്കെ പ്രതീക്ഷിച്ചത് പോലെയാണ് ഇറങ്ങി വന്നത്.. “എന്താ പറയാൻ ഉള്ളത്?” “എന്റെ അനിയത്തി സ്വമേധയാ നിന്റെ വണ്ടിയിൽ വന്ന് കയറിയത് ആണോ?” “അല്ല…” “പിന്നെ എന്ത് അധികാരത്തില നീ അവളെ ഇറക്കി വിട്ടത്???” “ബസിൽ വന്നോളാൻ പറഞ്ഞാണ് ഞാൻ ഇറക്കിയത്” “നീ ഏതെങ്കിലും ബസ് സ്റ്റോപ്പിൽ ആണോ അവളെ ഇറക്കിയത്?? അല്ലല്ലോ….നിനക്കും ഉണ്ടല്ലോ ഒരു പെങ്ങൾ..അവൾക്കാണ് ഇതുപോലെ ഒരു അവസ്ഥ വന്നതെങ്കിൽ നീ സഹിക്കുമോ??? നിന്റെ അമ്മയും പെങ്ങളും പറഞ്ഞിട്ടാണ് അവൾ കാറിൽ കയറിയത്.നിനക്ക് ഇഷ്ടമല്ലായിരുന്നെങ്കിൽ അവരുടെ മുന്നിൽ വെച്ച് പറയണമായിരുന്നു… എന്തേ നിനക്ക് പേടിയാണോ അവരോട് എതിർത്തു സംസാരിക്കാൻ..??

പക്ഷെ എനിക്ക് ആരെയും പേടിയില്ല..” “എസിപിയുടെ അധികാരം കാണിക്കുവാണോ?” “ഒരേട്ടന്റെ അധികാരം കാണിക്കാൻ എനിക്ക് ഒരു ഡിഗ്രിയുടെയും ആവശ്യം ഇല്ല.കാര്യം പറഞ്ഞാൽ മനസ്സിലാക്കാൻ ഉള്ള കഴിവ് നിനക്ക് ഉള്ളത് കൊണ്ടാണ് മാന്യമായിട്ട് പറയുന്നത്..അതല്ല മറ്റേതെങ്കിലും രീതിയിൽ പറഞ്ഞാൽ മാത്രമേ മനസിലാകൂ എന്നുണ്ടെങ്കിൽ അങ്ങനെ..” “ഇത് പോലെ ഒരേട്ടൻ കൂടെ ഉണ്ടായിട്ടും അവൾക് എന്താ സ്വയം react ചെയ്യാൻ അറിയില്ലേ?” “അവൾക്ക് പ്രതികരിക്കാൻ അറിയാത്തത് കൊണ്ടല്ല…വേണ്ടെന്ന് വെച്ചിട്ട” “അതെന്താ വേണ്ടെന്ന് വെച്ചത്.? ” “………. ”

“ഞാൻ മൃദുലയുടെ ബ്രദർ ആയത് കൊണ്ട്.. അതായത് അവളുടെ ജീവന്റെ ജീവൻ ആയ ഈ ഏട്ടന്റെ ഭാവി അളിയൻ ആയത് കൊണ്ട്.അതല്ലേ അവൾ എന്നോട് വഴക്കിന് വരാത്തതിന്റെ കാരണം” “ജിതിൻ….” “അതേടോ…മൃദു പറഞ്ഞില്ലെങ്കിലും ഞാൻ എല്ലാം അറിഞ്ഞു.ഒരേട്ടൻ അല്ലേ ഞാൻ..അവളുടെ മനസ്സ് ഒന്ന് മാറിയാൽ അത് എനിക്ക് മനസ്സിലാകുന്നത് പോലെ വേറെ ആർക്ക് മനസ്സിലാകും..” “പക്ഷെ എങ്ങനെ…” “അതൊക്കെ അറിഞ്ഞു..ആള് അവളുടെ സീനിയർ ആണെന്ന് അറിഞ്ഞപ്പോൾ ഒരു പേടിയുണ്ടായിരുന്നു.അവളെ ഒരു ടൈം പാസ്സ് ആയിട്ട് ആണോ കാണുന്നതെന്ന്..’ഇത് വേണ്ട’ എന്ന് ഞാൻ പറഞ്ഞാൽ അവൾ അനുസരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.അത് കൊണ്ട് വിശദമായിട്ട് തന്നെ അന്വേഷിച്ചു..വേണ്ടെന്ന് വെക്കേണ്ടി വന്നില്ല.അവൾക് ചേർന്ന ആളാണെന്ന് ബോധ്യമായി.

തന്റെ ജോലി ഒക്കെ ശരിയായിട്ട് നേരിട്ട് വന്ന് സംസാരിക്കാൻ ഇരിക്കുവായിരുന്നു.അന്വേഷണത്തിനിടയിൽ കൂടുതലും അറിഞ്ഞത് അനിയത്തിയെ ആവശ്യത്തിൽ അധികം സ്നേഹിക്കുന്ന എട്ടൻ ആണെന്ന് ആണ്.പക്ഷെ ആ അനിയത്തി ഞങ്ങളുടെ കോളേജിൽ ആണെന്ന് അറിയുന്നത് അന്ന് അവളുമായിട്ട് അടിയുണ്ടാക്കിയപ്പോൾ ആണ്..മൃദു നിന്റെ വീട്ടിലേക്ക് വരേണ്ടവൾ ആണ്..അപ്പോൾ ഈ നാത്തൂൻ പോര് ഉണ്ടാകുമോ എന്ന് അറിയാൻ വേണ്ടിയാ ഇടയ്ക്കൊക്കെ വേദികയെ ദേഷ്യംപിടിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തത്.പക്ഷെ അവൾ എന്നോട് ക്ഷമിച്ചത് മൃദുവിനെ ഓർത്തിട്ടാണ്….അതോടെ ആ ഭാഗം ക്ലിയർ ആയി….” “പിന്നെ എന്തിനാ ഇന്ന് അവളോട് അങ്ങനെ കാണിച്ചത്?” “അത് വേറൊന്നും കൊണ്ടല്ല.

നിന്നോട് ഈ കാര്യങ്ങൾ ഒക്കെ എനിക്ക് സംസാരിക്കണമായിരുന്നു.അതിന് നിന്റെ വീട്ടിലേക്ക് വരാൻ പറ്റില്ലല്ലോ.നീ രാവിലെ പോയാൽ രാത്രിയിൽ അല്ലേ വരൂ.പെങ്ങളുടെ കല്യാണത്തെ കുറിച് സംസാരിക്കാൻ പറ്റിയ ഒരിടം അല്ലല്ലോ എസിപി ഓഫീസ്. പിന്നെ നിന്നെ എന്റടുത്തു എത്തിക്കാൻ ഇതേ ഉണ്ടായിരുന്നുള്ളു ഒരു മാർഗം.ഇതറിഞ്ഞാൽ ഏത്‌ പാതിരാത്രിയിൽ ആണെങ്കിലും നീ എന്നെ തേടി വരുമെന്ന് അറിയാമായിരുന്നു..” “ജിതിൻ പറഞ്ഞത് ഒക്കെ ഞാൻ കേട്ടു.തന്റെ സഹോദരിയുടെ ഭാവിജീവിതം എങ്ങനെ ആയിരിക്കുമെന്ന് അറിയാൻ നീ എന്റെ പെങ്ങളെ ഒരു നിമിഷത്തേക്കെങ്കിലും വേദനിപ്പിച്ചു…തത്കാലത്തേക്ക് ഞാൻ ഇത് വിടുവാ..ഇനി മേലാൽ ആർക്ക് വേണ്ടിയാണെങ്കിലും എന്തിന്റെ പേരിൽ ആണെങ്കിലും അവളെ കരയിപ്പിച്ചാൽ ഞാൻ ക്ഷമിക്കില്ല.

ഇനി ഇതിനിടയിൽ അവളെ കരുവാക്കരുത്..അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ മൃദുവിനെ കുറിച്ച് പോലും ഞാൻ ഓർക്കില്ല..കേട്ടല്ലോ….” “ഓക്കേ ഓക്കേ…ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല…” “മ്മ്…പിന്നെ എല്ലാം നീ അറിഞ്ഞുവെന്ന് മൃദുനോട് പറഞ്ഞേക്ക്.നിന്നോട് എങ്ങനെ പറഞ്ഞുതുടങ്ങും എന്നറിയാതെ ഇരിക്കുവാ അവൾ.” “ഞാൻ പറഞ്ഞോളാം..പിന്നെ ഇനി അധികം താമസിക്കണ്ട..ഞാൻ ഈ കാര്യം ഉടനെ തന്നെ വീട്ടിൽ അറിയിക്കും” “മ്മ്…ഞാനും പറയാം.. ശരി” “വരുൺ..തന്റെ പെങ്ങളോട് എന്റെ വക ഒരു സോറി പറഞ്ഞേക്ക്” “തന്റെ സോറിക്ക് വേണ്ടിയല്ല ഞാൻ വന്നത്..എന്തായാലും താൻ ആയിട്ട് പറഞ്ഞ സ്ഥിതിക്ക് അത് നേരിട്ട് അറിയിച്ചേക്ക്…”

എല്ലാം കേട്ട് താടിക്ക് കയ്യും കൊടുത്ത് ഞാൻ അവിടെ ഇരുന്നു..ഇതിപ്പോൾ ഞാൻ കാരണം ഇവരുടെ കല്യാണകാര്യത്തിൽ ഉടനെ ഒരു തീരുമാനം ആകും. “അപ്പോൾ ഇനി ജിത്തേട്ടൻ എന്നോട് വഴക്കിനൊന്നും വരില്ലേ” “ഇല്ലന്നെ…ലാസ്റ്റ് വാണിംഗ് ആണ് ഞാൻ കൊടുത്തത്.” “എങ്കിലും അളിയൻ ആകാൻ പോകുന്ന ആളോട് ഇത്രയും harsh ആകണ്ടായിരുന്നു” “അവൻ അളിയൻ ആകുന്നതിന് മുൻപേ നിന്റെ ഏട്ടൻ ആയവനാ ഞാൻ.ഇതിന്റെ പേരിൽ മൃദു എന്നോട് പിണങ്ങാൻ ഒന്നും പോകുന്നില്ല.അവൾക് അറിയാം എന്നെ..നിന്നോടുള്ള എന്റെ സ്നേഹം ഒരിക്കലും ഞങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്ന് അവൾക് ഉറപ്പുണ്ട്” ഇതുപോലൊരു ഏട്ടനെ കിട്ടിയത് എന്റെ ഭാഗ്യം ആണ്.

ലോകത്ത് അധികം ആർക്കും കിട്ടാത്ത ഭാഗ്യം.ആ ഭാഗ്യത്തിന് മാറ്റ് കൂട്ടുന്നത് മൃദുവും..എന്തായാലും ജിത്തേട്ടനും ആയിട്ടുള്ള പ്രശ്നം തീർന്നല്ലോ..ഇനി ആള് എന്നോട് നല്ലത് പോലെ ഒന്ന് സംസാരിക്കുമല്ലോ….അതോർത്തപ്പോൾ അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു. ………………………………….. രവി സാറിന്റെ ക്ലാസ്സിൽ ബിങ്കോ കളിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് എന്നെ ജിതിൻ സർ വിളിക്കുന്നു എന്ന് പ്യൂൺ ചേട്ടൻ വന്ന് പറയുന്നത്..സോറി പറയാൻ ആയിരിക്കുമെന്ന് കല്ലു എന്നോട് പറഞ്ഞു..അത് തന്നെയാണെന്ന് എനിക്കും അറിയാം..കുറേ തവണ കണ്ടിട്ടുണ്ട്..വഴക്കിട്ടിട്ടുണ്ട്..അടുത്തടുത്ത് താമസിക്കുന്നു..എങ്കിലും ഇപ്പോൾ ജിത്തേട്ടനെ ഫേസ് ചെയ്യാൻ എന്തോ ഒരു ബുദ്ധിമുട്ട്..രണ്ടും കല്പിച്ച് ഞാൻ ഡോർ തുറന്നു…

പെട്ടെന്ന് ആർട്സ് ഡേ ഓർമ വന്നു…ഈ മുറിയിൽ ആണ് ജിത്തേട്ടൻ എന്നെ കൊണ്ട് വന്നത്.ഇവിടെയാണ്‌ എനിക്ക് കാവൽ നിന്നത്…എവിടെനിന്നോ ഒരു നാണം എന്നെ വന്ന് പൊതിഞ്ഞത് പോലെ….അയ്യേ… “വേദിക…come in” അപ്പോഴാണ് സ്വബോധം വന്നത്.അകത്തു കയറി വിളിപ്പിച്ച കാര്യം അറിയാൻ ആയി ഞാൻ കാത്തുനിന്നു. “വേദിക അറിഞ്ഞ് കാണുമല്ലോ ഇന്നലെ തന്റെ ചേട്ടനും ഞാനും തമ്മിൽ സംസാരിച്ചതൊക്കെ..അപ്പോൾ കരുതി ഒരു സോറി നേരിട്ട് പറയാമെന്ന്” “അയ്യോ സോറി ഒന്നും വേണ്ട സർ…” “അത് പറ്റില്ല..എന്റെയൊരു സമാധാനത്തിന് എനിക്ക് ഇത് തന്നേ പറ്റു…ഇനി ഏട്ടനോട് പരാതി പറയുമ്പോൾ ഇതുംകൂടി ചേർത്ത് പറഞ്ഞോ..” “തരാനോ…എന്ത്?” അതിന് മറുപടി പറയാതെ ജിത്തേട്ടൻ എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു.

എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഞാൻ പിറകിലോട്ട് നടന്നു…ഒടുവിൽ ഭിത്തിയിൽ ചെർന്ന് നിന്നു..അപ്പോഴേക്കും ജിത്തേട്ടൻ എന്റെ അടുത്ത് എത്തിയിരുന്നു..രണ്ട് കൈകളും എന്റെ ഇരുവശവും കുത്തി നിർത്തി എന്നോട് ചേർന്ന് നിന്നു.. “നിനക്ക് എന്റെ സോറി വേണ്ടേ?” ആ നിശ്വാസം എന്റെ മുഖത്തടിച്ചപ്പോൾ ഞാൻ എന്നെ പോലും മറന്ന് ഒരു നിമിഷം നിന്നുപോയി.ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ ഒളിച്ചിരുന്ന ജിത്തേട്ടനോടുള്ള പ്രണയം എന്റെ കണ്ണിൽ തെളിയാൻ തുടങ്ങി..ജിത്തേട്ടന്റെ മുഖം എന്നിലേക്ക് അടുത്തപ്പോൾ ഞാൻ എന്റെ കണ്ണുകൾ ഇറുക്കിയടച്ചു.എന്റെ ഹൃദയതാളം ക്രമാതീതമായി…പെട്ടെന്ന് “ഏട്ടാ”ന്നും വിളിച്ചുകൊണ്ടു വാതിലും തുറന്ന് മിഥുൻ ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെട്ടു..ഞങ്ങളും ഞെട്ടി അതിൽ കൂടുതൽ മിഥുനും ഞെട്ടി..

അപ്പോഴും എന്നോട് ചേർന്ന് നിൽക്കുന്ന ജിത്തേട്ടനെ ഞാൻ പിറകിലേക്ക് തള്ളിമാറ്റി.. “നി..നി..നീയെന്താ ഇവിടെ?” “ഇവൾ എന്താ ഇവിടെ?” “അത്…അതൊരു കാര്യം ചോദിക്കാൻ വന്നതാ..” “ഇങ്ങനെയോ??” “നിനക്ക് ഇപ്പോൾ എന്തൊക്കെ അറിയണം? വേദിക ക്ലാസ്സിൽ പൊയ്ക്കോളൂ..” യാന്ത്രികമായി ഞാൻ അവിടെ നിന്നും ക്ലാസ്സിലേക്ക് വന്നു.ഒരു സ്വപ്നലോകത്തിൽ എന്ന പോലെ ഞാൻ അവിടെ ഇരുന്നു…തേടി നടന്നതിന്റെ ഉത്തരം എനിക്ക് കിട്ടി…ജിത്തേട്ടനെ ഞാൻ പ്രണയിക്കുന്നു…അല്ലെങ്കിൽ കുറച്ചുമുമ്പ് നടന്നതിന് ഞാൻ എന്നാൽ കഴിയുംവിധം പ്രതികരികുമായിരുന്നു… എന്റെ മാറ്റം കല്ലുവിനെ കൂടുതൽ കൺഫ്യൂഷനിൽ ആക്കി.പല രീതിയിൽ അവൾ ചോദിച്ചു…പലതും ചോദിച്ചു….

സഹികെട്ട് അവസാനം അവൾ ചോദിച്ചു: “ഇങ്ങനെ ഇരിക്കാൻ അങ്ങേരെന്താ നിന്നെ ഉമ്മ വെച്ചോ??” “അത് നീ എങ്ങനെ അറിഞ്ഞു” പ്രതീക്ഷിക്കാതെ ഉള്ള അവളുടെ ആ ചോദ്യത്തിൽ ഞാൻ പിടികൊടുത്തു…എന്റെ മറുപടി കേട്ട് വായും തുറന്ന് ഇരിക്കുവാ പെണ്ണ്. “നീ എന്താ പറഞ്ഞത്?? ഉമ്മ വെച്ചെന്നോ??” “വെച്ചില്ല..ഭാഗ്യത്തിന് അപ്പോഴേക്കും മിഥുൻ കയറി വന്നു” “ആരുടെ ഭാഗ്യത്തിന്??” “ആരുടെയോ…” “അല്ല വേദു ഇത് ഏട്ടൻ അറിഞ്ഞാൽ ആകെ പ്രശ്നം ആകില്ലേ???” “ഏട്ടനോട് ഞാൻ പറയില്ലല്ലോ…” “നീ തന്നെയാണോ ഈ പറയുന്നത്” “എന്തേ???” “അല്ല നീ എന്നോട് പറഞ്ഞ ഒരു സംഭവം ഉണ്ട്.പണ്ട് നീ സ്കൂളിൽ പഠിക്കുമ്പോൾ ഒരു പയ്യൻ നിന്റെ കയ്യിൽ കയറി പിടിച്ചതിന് നീ അവന്റെ കാരണം പുകച്ച കഥ.

അതിന്റെ പേരിൽ നിനക്ക് സസ്പെന്ഷൻ കിട്ടിയപ്പോൾ അത് ചോദിക്കാൻ വന്ന നിന്റെ ഏട്ടൻ ആ പയ്യന്റെ വീട്ടുകാരുടെ മുന്നിൽ ഇട്ട് അവനെ ഇടിച്ചതും അതോടെ നിനക്ക് സ്കൂൾ മാറേണ്ടി വന്നതും ഒക്കെ…ആ നീയാണ് ഇപ്പോൾ ഇത്രയും സംഭവിച്ചിട്ടും അത് ഏട്ടനെ അറിയിക്കില്ലെന്ന് പറഞ്ഞത്…എന്താ വേദു ഇതിന്റെയൊക്കെ അർത്ഥം???” “I’m in love” “What????” “Yes…എനിക്ക് ജിത്തേട്ടനെ ഇഷ്ടമാണ്..” “പക്ഷെ വേദു ജിതിൻ സാറിനു അങ്ങനെ ഒരു ഇഷ്ടം നിന്നോട് ഉണ്ടോ??” “അത് കൊള്ളാം നീ തന്നെയല്ലേ എന്നോട് പറഞ്ഞത് സാറിന് എന്നോട് മുടിഞ്ഞ പ്രേമം ആണെന്ന്” “എടി…അത് ഞാൻ…വെറുതെ…അത് കേട്ടിട്ടാണോ നീ” “അല്ലടി..അങ്ങനെ ആരെങ്കിലും പറയുന്നത് കേട്ടിട്ടല്ല…എനിക്ക് ഇഷ്ടമാണ്..എല്ലാ അർത്ഥത്തിലും ജിത്തേട്ടനെ പോലൊരു ആളെയാണ് ഞാൻ ആഗ്രഹിച്ചത്”

“അതിന് നിങ്ങൾ തമ്മിൽ നല്ലതുപോലെ സംസാരിച്ചിട്ട് പോലും ഇല്ല..പിന്നെ എന്ത് അറിഞ്ഞിട്ട??” “ജിത്തേട്ടൻ എന്റെ ഏട്ടനെ പോലൊരു ഏട്ടൻ ആയത് കൊണ്ട്…അതുപോലെ ഒരാൾക്ക് മാത്രമേ എന്നെയും ഏട്ടനേയും മനസിലാക്കാൻ പറ്റു..ഇതിപ്പോൾ ഒരിക്കലും എന്റെ ഏട്ടനെ എനിക്ക് പിരിയേണ്ടി വരില്ല…” “ഒന്നുകൂടി ആലോചിച്ചിട്ട് പോരേ..atleast ഇതിനെപറ്റി ഏട്ടനോടെങ്കിലും ഒന്ന് പറഞ്ഞൂടെ”. “ഏട്ടനോട് ഞാൻ പറയും..പക്ഷെ ആദ്യം ജിത്തേട്ടനോട് എനിക്ക് പറയണം…ആള് എന്നോട് പറയുന്നതിന് മുൻപ്..”…..(തുടരും)

പ്രിയസഖി: ഭാഗം 7

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!