ശ്രീദേവി: ഭാഗം 8

ശ്രീദേവി: ഭാഗം 8

എഴുത്തുകാരി: അശ്വതി കാർത്തിക

അഭിഷേക്: ഹേമന്ത് തല്ക്കാലം ഞാൻ ആരാണെന്നു ഉള്ള കാര്യം വേറെ ആരും അറിയണ്ട. അപ്പഴത്തെ ഒരു സാഹചര്യതിൽ ഞാൻ തന്നോട് പറഞ്ഞു എന്നെ ഉള്ളു.. അറിയാലോ… #ഹേമന്ത് :അറിയാം. ഞാൻ കാരണം ആരും അറിയില്ല.. 🌹❣🌹❣🌹❣ കുറെ നേരം കഴിഞ്ഞിട്ടും രാധുവിന്റെയും ദേവിയുടെയും അനക്കം ഒന്നും കേൾക്കാത്തകൊണ്ട് ഹേമന്ത് റൂമിലേക്ക് ചെന്നു… ദേവി…. വാതിൽ തുറന്നോട്ടെ…. ഹേമന്ത് ചോദിച്ചിട്ടും രണ്ടാൾടേം അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് ഹേമന്ത്‌ വാതിൽ തള്ളി തുറന്നു… രാധുവിന്റെ മടിയിൽ കിടന്നു കരയുന്ന ദേവിയേ ആണ് അപ്പോൾ ഹേമന്തും അഭിയും കാണുന്നത്… ഇതെന്താ പിന്നേം എന്തിനാണ് കരയുന്നത്.. വയ്യായ്ക വല്ലതും ഉണ്ടോ..

ഹേമന്ത് ഓടി ദേവിയുടെ അടുത്തേക്ക് ചെന്നു. ഡീ നിന്നോട് ചോദിച്ചത്, വാ തുറന്ന് എന്തേലും ഒന്ന് പറയാൻ…. രാധികേ നീ പറ ന്താ പ്രശ്നം.. ഞങ്ങൾ പുറത്തു പോകുന്നവരെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ പെട്ടെന്ന് എന്താണ് സംഭവിച്ചത്.. #രാധു : ദേവിയുടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു ഇപ്പൊ. അവിടെയൊക്കെ ദേവി ഇന്നലെ രാത്രി ആരുടെയോ ഒപ്പം പോയി എന്നാണ് അറഞ്ഞിരിക്കുന്നത്.. ദേവിയെ പൊക്കി അയാൾ കാർ കയറുന്ന ഫോട്ടോ ഒക്കെ നാട്ടിൽ എല്ലാവർക്കും കിട്ടിയെന്ന്.. രാവിലെ അയൽവക്കത്തുള്ള ആരോ ആണത്രേ എന്ന് പറഞ്ഞത്… #അഭി :ആ ചെറ്റ.. അവൻ ആയിരിക്കും. ഇന്നലെ കിട്ടിയത് ഒന്നും പോരായിരിക്കും അവനു… #ഹേമന്ത് : എന്നിട്ട് പിന്നെ അവർ എന്തു പറഞ്ഞു.

#രാധു : എന്തുപറയാൻ പണ്ടേ അവർക്ക് ഇവളെ വലിയ താല്പര്യം ഇല്ലല്ലോ.. കുറ്റം പറയാൻ അമ്മയ്ക്കും അനിയത്തിക്കും ഒരു കാരണം കൂടിയായി. അപകടത്തിൽ പെട്ടപ്പോൾ ഒരാൾ സഹായിച്ചത് ആണെന്ന് ഞാൻ അവളുടെ അമ്മയോട് പറഞ്ഞു. അവര് പക്ഷേ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല… #അഭി : താൻ ഇങ്ങനെ ഇരുന്നു കരയുന്നത് എന്തിനാണ്. തന്നെ ആരും പിടിച്ചു തിന്നിട്ടു ഒന്നും ഇല്ലല്ലോ.. ഡിസ്ചാർജ് ആവുമ്പോൾ ഞാനും കൂടെ വീട്ടിലേക്ക് വരാം. സംഭവിച്ചതെന്താണെന്ന് വീട്ടിൽ ഞാൻ പറയാം. അപ്പൊ പ്രശ്നം ഒക്കെ തീരില്ലേ…. അഭിഷേകും ഹേമന്തും ഒക്കെ കുറെ പറഞ്ഞിട്ടും ദേവി ആരോടും മിണ്ടാൻ കൂട്ടാക്കിയില്ല. കുറെ കഴിഞ്ഞപ്പോൾ അഭിക്ക് ദേഷ്യം വന്നു… നിന്നോട് അല്ലെ ഇത്രേം നേരം ഞങ്ങൾ ഇരുന്നു പറഞ്ഞത്. നിനക്കെന്താണ് പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റില്ലേ.

അവളുടെ ഒരു കരച്ചിൽ. അവൻ സ്വയം നിയന്ത്രിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.. കരയണം അത് ആവശ്യം ഉള്ളപ്പോൾ. ഇവിടെ ഇപ്പൊ ഞാനോ നീയോ തെറ്റ് ഒന്നും ചെയ്തില്ല. നീ ഇന്നലെ ഹോസ്പിറ്റലിൽ ആയിരുന്നു എന്നുള്ളതിന് തെളിവ് ഉണ്ട്… നിനക്ക് നിന്നെ വിശ്വസം ഇല്ലേ പിന്നെ ആരെ ആണ് പേടിക്കേണ്ടത്…. പിന്നേം അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട അഭി ദേഷ്യത്തോടെ അവളെ കട്ടിലിൽ നിന്നും പിടിച്ചു എണീപ്പിച്ചു. അപ്പോഴേക്കും അവൾ ബോധം മറഞ്ഞു അവന്റെ കൈകളിലെക്ക് തന്നെ വീണു…. ഹേമന്തും അഭിയും കൂടി ദേവിയെ കട്ടിലിലേക്ക് പിടിച്ചു കിടത്തി. രാധ അപ്പോൾ തന്നെ ഓടിപ്പോയി ഡോക്ടറെ വിളിച്ചു കൊണ്ടുവന്നു.. പേടിക്കാൻ ഒന്നും ഇല്ല.

ഹൈ ബിപി ടെൻഷൻ കൂടി അതാണ്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ദേവിക്ക് ബോധം വന്നു. പിന്നേ ആരും അവളോട് ഒന്നും ചോദിച്ചും ഇല്ല അവൾ ഒന്നും മിണ്ടിയതും ഇല്ല… വൈകുന്നേരത്തോടെ ദേവിയെ ഡിസ്ചാർജ് ചെയ്തു. രാധു അതുവരെ അവൾക് ഒപ്പം അവിടെ ഇരുന്നു. അഭിഷേകും ഹേമന്തും ഇതിനിടക്ക് ഒന്നു പുറത്തു പോയി വന്നു.. 🌹🌹🌹🌹🌹 അഭി അവന്റെ കാറിലും ബാക്കി ഉള്ളവർ ഹേമന്തന്റെ വണ്ടിയിൽ ആയിരുന്നു. വണ്ടിയിൽ ഇരുന്നും ദേവി ഒന്നും മിണ്ടിയില്ല.. #ഹേമന്ത് : നിന്റെ ആരേലും ചത്തോ നീ എന്തിനാണ് ഇങ്ങനെ മിണ്ടാതെ മുഖം വീർപ്പിച്ചു ഇരിക്കുന്നെ… നീ ഒരു കാര്യം മനസ്സിലാക്ക് മിണ്ടാതെ ഇങ്ങനെ വാടി തളർന്നു ഇരിക്കും തോറും നിന്നെ കുത്തി നോവിക്കാൻ ഒരുപാട് പേര് ഉണ്ടാവും…

വീട്ടിൽ വന്നു ഞാൻ സംസാരിക്കാം പ്രശ്നം ഒന്നും ഇല്ല…. ഹം… (ദേവി കണ്ണടച്ചു ഇരുന്നു കുറച്ചു നേരം ) നിങ്ങൾ പറഞ്ഞത് ഒക്കെ ശരിയാണ്. എനിക്ക് അറിയാം. വീട്ടിലെ കാര്യം അറിയാലോ..എന്നെ കുറ്റം പറയാൻ ഒരു കാരണം നോക്കി ഇരിക്കുവാ എല്ലാരും… സാരല്ല…. പിടിച്ചു നിൽക്കണം അല്ലാതെ പറ്റില്ല… #ഹേമന്ത്:പേടിക്കണ്ട ന്ന് പറഞ്ഞില്ലേ…. 🌹🌹🌹🌹🌹🌹🌹 കാറിൽ നിന്ന് ഇറങ്ങിയപ്പോഴേ ദേവി കണ്ടു ഉമ്മറത്തു അച്ഛനും അമ്മയും വിദ്യയും നിൽക്കുന്നത്…. തന്നെ ചോദ്യം ചെയ്യാൻ ആണ് നിൽക്കുന്നത് എന്ന് കണ്ടാൽ തന്നെ അറിയാം. എന്തും വരട്ടെ എന്ന് വിചാരിച്ചു അവൾ അകത്തേക്ക് കേറാൻ തുടങ്ങി… നിൽക്കേടി അവിടെ….. ഇന്നലെ എവിടെ ആയിരുന്നു നീ….. #ദേവി :രാവിലെ വിളിച്ചപ്പോൾ പറഞ്ഞില്ലേ. ഹോസ്പിറ്റലിൽ ആയിരുന്നു. ഇപ്പൊ ഡിസ്ചാർജ് ആയി.

ദേ ഇവിടേക്ക് വന്നു. ഇനി ഞാൻ വേറെ ആരുടേലും കൂടെ പോയത് ആണോ എന്ന് സംശയം ഉള്ളവർക്ക് ദേ ഹോസ്പിറ്റൽ ഡീറ്റെയിൽസ് തരാം. എപ്പോ അഡ്മിറ്റ്‌ ആക്കി എല്ലാ കാര്യവും ഇതിൽ ഉണ്ട്… അതും പറഞ്ഞു ദേവി ഒരു കടലാസ് അവരുടെ കൈയിൽ കൊടുത്തു.. അപ്പോഴേക്കും അഭിയും വന്നു…. #ദേവി :നിങ്ങൾ ഇരിക്ക്. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം… #ഹേമന്ത് :നീ റസ്റ്റ്‌ എടുത്തോ. ഞങ്ങൾ ഇപ്പൊ ഇറങ്ങും… ആഹാ അങ്ങനെയങ്ങ് പോകുവാണോ(ദേവിയുടെ അച്ഛൻ ) ഇതിനൊരു പരിഹാരം ഉണ്ടാക്കിയിട്ട് നിങ്ങൾ ഇവിടെനിന്നും പോയാൽ മതി. ഇവിടെ ഏതോ ഒരുത്തൻ ഒപ്പം ഒളിച്ചു ഓടി എന്ന് നാട്ടിൽ മുഴുവൻ പാട്ടായി മനുഷ്യൻ എങ്ങനെ നാലാളുടെ മുഖത്തു നോക്കും. ഇവളെ ഒരുത്തൻ എടുത്തോണ്ട് പോകുന്ന ഫോട്ടോ നാട്ടിൽ മുഴുവനായി കണ്ടു.

ആൾക്കാർ അങ്ങോട്ടുമിങ്ങോട്ടും നോക്കി പരിഹസിക്കുകയാണ്. മനുഷ്യനെ തലയുയർത്തി നടക്കാൻ പറ്റുമോ? #ഹേമന്ത് : അങ്കിൾ ളെ ഞാൻ പറഞ്ഞില്ലേ ഏതു സാഹചര്യം ആണെന്ന് അവളെക്കുറിച്ച് പേരു ഉപദ്രവിക്കാൻ നോക്കിയപ്പോൾ രക്ഷപ്പെടുത്തിയത് ആണോ ഇപ്പോൾ തെറ്റ്. പിന്നെ ഏതോ ഒരുത്തൻ അല്ല രക്ഷപ്പെടുത്തിയത് ഇരിക്കുന്ന ആളാണ് അഭിഷേക്.. ( ഹേമന്ദ് അഭിഷേകിനെ ചൂണ്ടി എല്ലാവർക്കും കാണിച്ചുകൊടുത്തു) ഓ ഇവനാണോ. രക്ഷപെടുത്താൻ ആയിരുന്നു ഉദ്ദേശം അതോ വേറെന്തെങ്കിലും ആയിരുന്നു എന്ന് ആർക്കറിയാം. അത്രേം നേരം മിണ്ടാതെ ഇരുന്ന അഭി പെട്ടന്ന് ചാടി എണീറ്റു.. #അഭി : നിങ്ങൾ ദേവിയുടെ അച്ഛൻ ആണെന്ന് മനസ്സിലായി. നിങ്ങളുടെ വാക്കുകൾ വെക്കുമ്പോൾ സ്വന്തം അച്ഛൻ തന്നെ ആണോ എന്നൊരു സംശയം.

അതെന്തോ ആയിക്കോട്ടെ എന്റെ വിഷയമല്ല. ഇന്നലെ അവളെ കുറച്ചു പേര് ആക്രമിക്കുന്ന കണ്ടപ്പോൾ രക്ഷപ്പെടുത്തുക മാത്രമാണ് ഞാൻ ചെയ്തത് നേരെ ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ടുപോയത്. അതിന്റെ ഡീറ്റെയിൽസ് അല്ല ദേവി നിങ്ങളെ കാണിച്ചല്ലോ പിന്നെ എന്താണ് നിങ്ങൾക്ക് ഇത്ര സൂക്കേട്. രക്ഷപ്പെടുത്തിയതിന് നന്ദി പറയുന്നതിന് പകരം എന്നെ കുറ്റക്കാരൻ ആക്കാൻ ആണോ ശ്രമം… #അച്ഛൻ : നീയൊക്കെ ഏത് ഗണത്തിൽ പെട്ടതാണ് ആർക്കറിയാം. നീ കാരണം അവർക്കുണ്ടായ നാണക്കേട് എങ്ങനെ മാറും. വേറെ ഒരു നല്ല കല്യാണാലോചന അവൾക്ക് ഇനി വരുമോ? #അഭി : ഓ എത്ര നല്ല ചോദ്യം. ഇനി ആരെയെങ്കിലും രക്ഷപ്പെടുമ്പോൾ ഞാൻ ഇതൊക്കെ ആലോചിച്ചിട്ട് രക്ഷപ്പെടുത്താം.

എടോ താൻ ഒക്കെ ഒരു മനുഷ്യനാണോ? ഞാൻ ആ സമയത്ത് അവിടെ വന്നില്ലായിരുന്നെങ്കിൽ ചിന്തിച്ചിട്ടുണ്ടോ പിന്നെ അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന്. ഒരാൾ അല്ലായിരുന്നു അവിടെ അപ്പൊ ഉണ്ടായിരുന്നത്. ഒന്നിൽ കൂടുതൽ ആൾക്കാർ.. ഞാൻ ഇന്നലെ ആ സമയത്ത് അവിടെ വന്നില്ലായിരുന്നെങ്കിൽ ഇന്ന് ഒരു പത്രവാർത്തയിൽ ഒതുങ്ങിയ നിങ്ങളുടെ മകൾ.. കൂട്ടമാനഭംഗത്തിന് ഇരയായ യുവതി മരിച്ചു എന്ന്…..(തുടരും)

ശ്രീദേവി: ഭാഗം 7

Share this story