ആദിപൂജ: ഭാഗം 3

ആദിപൂജ: ഭാഗം 3

എഴുത്തുകാരി: ദേവാംശി ദേവ

കഴിഞ്ഞ ദിവസം ആദിപൂജയുടെയും ദേവതീർത്ഥയുടെയും പാർട്ടുകൾ തമ്മിൽ മാറിപ്പോയിരുന്നു… ആയതിനാൽ ആദിപൂജയുടെ മൂന്നും, നാലും പാർട്ടുകൾ ഒരുമിച്ചുപോസ്റ്റുകയാണ്… വായനക്കാർ ക്ഷമിച്ചാലും…

ആദിപൂജ: ഭാഗം 2>>> അല്ല മോനെ….അത്….. ബാല മോൾ തന്നെ ആണ്…ഞാൻ ….ഞാൻ കണ്ടത് ആണ്…” ദിനേശന്റെ വാക്കുകൾ കേട്ട് ഭൂമിയിലേക്ക് താഴ്ന്നു പോകുമ്പോലെ തോന്നി ആദിക്കും നന്ദനും…… വേഗം തന്നെ ആദിയും നന്ദനും പുഴക്കരയിലേക്ക് ഓടി.. ആളുകൾ കൂടി നിൽപ്പുണ്ട്… നന്ദനെയും ആദിയെയും കണ്ടതും കൂടിനിന്നവർ മാറി കൊടുത്തു.. ആദിയുടെയും നന്ദന്റെയും വരവ് അറിയാതെ,അവരുടെ കണ്ണുനീർ കാണാതെ ശാന്തമായി ഉറങ്ങുകയാണ് ബാല…. ഒരിക്കലും ഉണരാത്ത ഉറക്കം….. “ബാല മോളെ…….” ഒരു നിലവിളിയോടെ താഴേക്ക് വീണ നന്ദനെ ആരൊക്കെയോ ചേർന്ന് പിടിച്ചു… എല്ലാം നഷ്ടപ്പെട്ടവനെ പോലെ,ഒന്നു കരയാൻ പോലും ആകാതെ അവളുടെ അടുത്തേക്ക് ഇരുന്നു ആദി….

പോലീസ് എത്തി നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ബോഡി മോർച്ചറിയിലേക്ക് മാറ്റി… പോസ്റ്റുമോർട്ടം ടേബിളിൽ അവളെ കീറിമുറിച്ച് തുന്നികെട്ടുമ്പോൾ പുറത്ത് നന്ദനെയും ചേർത്ത് പിടിച്ച് അവൾക്കായി കാത്തിരിക്കുകയായിരുന്നു ആദി… അവളോടൊത്തുള്ള നിമിഷങ്ങൾ മാത്രമായിരുന്നു അവന്റെ മനസ്സിൽ… കുസൃതിയും കുറുമ്പും ആയി തന്റെ പിന്നാലെ നടക്കുന്ന ഒരു പൊട്ടി പെണ്ണായിരുന്നു അവന്റെ ശ്രീകുട്ടി.. ചെറിയ കാര്യങ്ങൾക്ക് പോലും പൊട്ടിചിരിക്കുന്ന…പെട്ടെന്ന് ദേഷ്യപ്പെടുന്ന ഒരു മരംകേറി പെണ്ണ്… അവളോടൊത്തുള്ള ഓരോ നിമിഷങ്ങളും അവന്റെ മുന്നിലൂടെ കടന്ന് പൊയ്ക്കോണ്ടിരുന്നു… നന്ദന്റെ അവസ്ഥയും മറിച്ചായിരുന്നില്ല… തന്റെ ഏഴ് വയസ്സിൽ ആണ് ബാല ജനിക്കുന്നത്….

അന്നുമുതൽ അവൾ അനിയത്തി ആയിരുന്നില്ല മകൾ തന്നെ ആയിരുന്നു..അവളുടെ ഇണക്കവും പിണക്കവും ആയിരുന്നു തന്റെ ലോകം.. എല്ലാം കഴിഞ്ഞ്‌ അവളെയും കൊണ്ട് ആദിയും നന്ദനും ശ്രീനിലയത്തിലേക്ക് പുറപ്പെട്ടു… ഒരു നിലവിളിയോടെ ആണ് ശ്രീദേവിയും സരസ്വതിയും അവളെ സ്വീകരിച്ചത്… പ്രഭാകരനും മാധവനും ആകെ തകർന്ന് പോയിരുന്നു… ആദിയും നന്ദനും ചേർന്ന് അവളെ വീട്ടിലേക്ക് കയറ്റി.. അയൽവാസികളും നാട്ടുകാരുമൊക്കെ അവളെ അവസാനമായി ഒന്ന് കാണാൻ എത്തിയിരുന്നു.. എല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ടവൾ ആയിരുന്നു ശ്രീബാല… അൽപ്പം കഴിഞ്ഞതും അപർണ വന്നു. ജെറിന്റെ കൂടെ ആണ് അപർണ എത്തിയത്… ഓർമവെച്ച കാലം മുതൽ ഒരുമിച്ചു കളിച്ചു വളർന്ന പ്രിയപ്പെട്ട കൂട്ടുകരിയാണ് മുന്നിൽ ജീവനില്ലാതെ കിടക്കുന്നതെന്ന് അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല…

“ബാലെ…. എഴുന്നേൽക്ക് മോളെ… വാ.. നമുക്ക് കോളേജിലേക്ക് പോകാം. ആദിയേട്ടന്റെ ഡയറി എടുക്കണ്ടേ… ആദിയേട്ടൻ അറിയും മുൻപ് അത് തിരിച്ചു വെയ്ക്കണ്ടെ… എഴുന്നേൽക്ക് ബാലെ….” പൊട്ടിക്കരഞ്ഞുകൊണ്ട്‌ ബാലയുടെ ശരീരത്തിലേക്ക് വീണ അവളെ ജെറി ബലമായി പിടിച്ചു മാറ്റി. “അപ്പൊ എങ്ങനെയാ. ..എടുക്കുവല്ലേ…” ആരോ പറഞ്ഞതും ആ വീട്ടിൽ വീണ്ടും നിലവിളി ഉയർന്നു… നന്ദൻ ആദിയെ കെട്ടിപിടിച്ച് കരഞ്ഞു… ആദി നന്ദനെയും കൂട്ടി ബാലയുടെ അടുത്തേക്ക് ചെന്നു.. അവളുടെ ഇരുവശവും ഇരുന്ന് രണ്ട് കവിളുകളിലും ഒരുമിച്ച് ഉമ്മ വെച്ചു… കണ്ടു നിൽക്കുന്നവർക്ക് പോലും ആ കാഴ്ച്ച സഹിക്കാൻ കഴിഞ്ഞില്ല… ആദിയും നന്ദനും ചേർന്നാണ് അവളെ തെക്കേ തൊടിയിലേക്ക് എടുത്തത്..

ആളി കത്തുന്ന അഗ്നി നിമിഷനേരം കൊണ്ട് ബാലയേയും സ്വന്തമാക്കി തുടങ്ങി. കൂടിനിന്നവർ എല്ലാം പതിയെ പിരിഞ്ഞു പോയി…അവസാനം ആദിയും നന്ദനും മാത്രമായി അവിടെ… പൊട്ടിക്കരയുന്ന നന്ദനെയും ചേർത്ത് പിടിച്ച് ഒരു തുള്ളി കണ്ണുനീർ പോലും വരാതെ ആദി ആ അഗ്നിയിലേക്ക് നോക്കി നിന്നു… ബാലയുടെ മരണം അന്വേഷിക്കണം എന്നുപറഞ്ഞ് നന്ദൻ പോലീസിൽ പരാതികൊടുത്തു.. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബലപ്രയോഗം നടന്നിട്ടില്ലാത്തതിനാലും ബാലക്ക് നീന്തൽ അറിയാത്തതിനാലും അപകട മരണമായി എഴുതി പോലീസ് കേസ് ക്ലോസ് ചെയ്തു.. **************** ദിവസങ്ങൾ അതിവേഗം കടന്നു പോയി… ബാലയുടെ വേർപാട് രണ്ട് കുടുംബങ്ങളെയും തളർത്തിയിരുന്നു….

“ആദി….” നന്ദന്റെ വിളികേട്ട് ആദി കണ്ണു തുറന്നു.. “നീ എന്താ ആദി പുറത്തോട്ടൊന്നും ഇറങ്ങാതെ എപ്പോഴും ഇതിനകത്ത് തന്നെ ഇരിക്കുന്നത്..” “നീ ജോലിക്ക് പോയി തുടങ്ങിയല്ലേ..” “ങും…ഇനി ലീവ് നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല.” “നന്നായി….” “ആദി…” “എന്താടാ….” നന്ദൻ കയ്യിലിരുന്ന കവർ ആദിക്ക് നേരെ നീട്ടി…ആദി അത് വാങ്ങി സംശയത്തോടെ നന്ദനെ നോക്കി … “അപ്പോയമെന്റ് ഓർഡർ ആണ്..” ആദി അതിലേക്ക് തന്നെ നോക്കിയിരുന്നു.. ഓർമ്മകൾ കുറച്ചു നാൾ പിന്നിലേക്ക് പോയി… ***************** “ആദി….” കുളകടവിൽ ഇരുന്ന് പുക വലിക്കുകയിരുന്ന ആദി ഞെട്ടി എഴുന്നേറ്റ് സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു.. തിരിഞ്ഞു നോക്കിയതും പിന്നിൽ കലിപ്പോടെ ബാല..

“ടാ…കള്ള ആദി…ഇവിടെ വന്ന് ഒളിച്ചിരുന്ന് സിഗരറ്റ് വലിക്കുവാണല്ലേ.. അമ്മായി……..അമ്മാവാ…..ഓടി വയോ…” ബാല നിലവിളിച്ചതും ആദി അവളുടെ വായ പൊത്തി. “എന്റെ പൊന്ന് ശ്രീകുട്ടി…ചതിക്കല്ലേ മുത്തേ….ഏട്ടന് അറിയാതെ ഒരു അബദ്ധം പറ്റിയതാ….ഇനി ആവർത്തിക്കില്ല… ഏട്ടന്റെ മുത്ത് അല്ലെ പൊന്നല്ലേ പഞ്ചാര അല്ലെ…” “മാറി നിക്കെടാ അങ്ങോട്ട്… നാറിയിട്ട് വയ്യ.” ബാല അവനെ തള്ളി മാറ്റി… “ശ്രീ മോളെ…ആരോടും പറയല്ലേ…ഇനി ചെയ്യില്ല..” “Ok… ആരോടും പറയില്ല…പക്ഷെ ഞാൻ പറയും പോലെ നീ ചെയ്യണം…ok ആണോ.” “അതിപ്പോ എന്താണ് എന്ന് അറിയാതെ ഞാൻ എങ്ങനെ ഉറപ്പ് പറയും..” “ഓ.അപ്പൊ മോൻ കാര്യം അറിഞ്ഞാലെ സമ്മതിക്കു അല്ലെ… അമ്മായി…അമ്മാവാ….ഓടി വായോ… “വിളിച്ചു കൂവാതെടി…സമ്മതം.. സമ്മതം.. നൂറുവട്ടം സമ്മതം..”

“എന്നാൽ ഇവിടെ ഇരിക്ക്….” ബാല കുളപടവിൽ ഇരുന്നുകൊണ്ട് പറഞ്ഞു… ആദിയും അവളുടെ അടുത്തായി ഇരുന്നു… “ഇതിലൊന്ന് ഒപ്പിട്ടെ…” ബാല, ആദിക്ക് നേരെ ഒരു പേപ്പർ നീട്ടിക്കൊണ്ട് പറഞ്ഞു.. “എന്താടി ഇത്…കെട്ടും മുന്നേ നീ ഡിവോഴ്സ് ഒപ്പിട്ട് വാങ്ങുവാണോ…” “മര്യാദക്ക് ഒപ്പിടടാ…” ആദി അത് വായിച്ചു നോക്കി… “ഓ..ജോബ് ആപ്ലിക്കേഷൻ… എന്താടി…ഞാൻ ഒരു കൃഷിക്കാരൻ ആണെന്ന് പറയാൻ നിനക്ക് നാണക്കേട് ആണോ…” “സെന്റി അടിക്കാതെ ഒപ്പിട് മാഷേ…” ആദി ആ ആപ്ലിക്കേഷൻ ഒപ്പിട്ട് അവളുടെ മടിയിൽ ഇട്ടു കൊടുത്തിട്ട് തിരിഞ്ഞിരുന്നു.. “കള്ള ഒപ്പ് വല്ലോം ആണോ ആദി കുട്ട…” ബാലയുടെ ചോദ്യം കേട്ട് ആദി അവളെ തുറിച്ചു നോക്കി… “എന്റെ പൊന്ന് ആദിയെട്ടാ… ഇത് അമ്മാവന് വേണ്ടിയാ…” “അച്ഛന് വേണ്ടിയോ…” “അതേ….

ഒരു ജീവിത കാലം മുഴുവൻ പാടത്തും പറമ്പിലും കഷ്ടപ്പെട്ട് അല്ലെ അമ്മാവൻ ആദിയേട്ടനെ വളർത്തിയതും പഠിപ്പിച്ചതും.. ഇപ്പൊ ആ മനുഷ്യന് ഒരേ ഒരു ആഗ്രഹമേ ഉള്ളു…ആദി ഏട്ടൻ ഒരു ജോലിക്കാരൻ ആയി കാണണമെന്ന്… അത് ആദി ഏട്ടൻ സാധിച്ചു കൊടുക്കണം..” അവൾ ആദിയുടെ നെഞ്ചിലേക്ക് ചാരി.. ചിരിച്ചു കൊണ്ട് അവൻ ഇരുകൈ കൊണ്ടും അവളെ മുറുക്കി പിടിച്ചു. ***************** “ആദി….” നന്ദന്റെ ശബ്ദം ആണ് ആദിയെ ഓർമയിൽ നിന്നും ഉണർത്തിയത്… ജനലിലൂടെ നന്ദൻ പുറത്തേക്ക് നോക്കിയിരിക്കുവാണ്.. ആദിയുടെ കണ്ണുകളും അങ്ങോട്ടേക്ക് പോയി… തൊടിയിലെ പച്ചക്കറികൾക്ക് വെള്ളമൊഴിക്കുവാണ് അച്ഛനും അമ്മയും. രണ്ടുപേരും ഒരുപാട് ക്ഷീണിച്ചത് പോലെ.. “ആദി…” നന്ദൻ അവന്റെ തോളിൽ കൈ വെച്ചു.. ആദി കണ്ണുകൾ അടച്ച് കട്ടിലിലേക്ക് ചാരി..

************

ആദിപൂജ: ഭാഗം 3>>> ആദി….” നന്ദന്റെ ശബ്ദം ആണ് ആദിയെ ഓർമയിൽ നിന്നും ഉണർത്തിയത്… ജനലിലൂടെ നന്ദൻ പുറത്തേക്ക് നോക്കിയിരിക്കുവാണ്.. ആദിയുടെ കണ്ണുകളും അങ്ങോട്ടേക്ക് പോയി… തൊടിയിലെ പച്ചക്കറികൾക്ക് വെള്ളമൊഴിക്കുവാണ് അച്ഛനും അമ്മയും. രണ്ടുപേരും ഒരുപാട് ക്ഷീണിച്ചത് പോലെ.. “ആദി…” നന്ദൻ അവന്റെ തോളിൽ കൈ വെച്ചു.. ആദി കണ്ണുകൾ അടച്ച് കട്ടിലിലേക്ക് ചാരി.. **************** അഞ്ചു വർഷങ്ങൾക്ക് ശേഷം.. ❤പൂത്തു നിന്ന വാക പൂവുകൾക്കൊന്നും നിന്റെ പുഞ്ചിരിയോളം ഭംഗി ഉണ്ടായിരുന്നില്ല സഖാവേ.❤ “സെൻഡ്….സെൻഡ്….സെൻഡ്…. സെൻഡി…. ബ്ലൂ ടിക്….ബ്ലൂ ടിക്…..ബ്ലൂ ടിക്…….” “നിനക്ക് വട്ടാണോ പൂജ…കുറെ നേരമായല്ലോ ഒറ്റക്കിരുന്ന് സംസാരിക്കുന്നു..”

“ഞാൻ എന്റെ സഖാവിന് ഒരു മെസ്സേജ് അയച്ചതാടി മരിയ കൊച്ചേ..” “ഓഹോ.. ഒന്ന് വായിച്ചേ….” “പൂത്തുനിന്ന വക പൂവുകൾക്കൊന്നും നിന്റെ പുഞ്ചിരിയോളം ഭംഗി ഉണ്ടായിരുന്നില്ല സഖാവേ.. എങ്ങനുണ്ട്..” “അതിന് നീ ആളെ കണ്ടിട്ടില്ലല്ലോ..പിന്നെങ്ങനെയാ പുഞ്ചിരി കാണുന്നെ…” “എന്തിനാ കാണുന്നെ…കാണാതെ തന്നെ എനിക്ക് അറിയാലോ…സൂപ്പർ ആയിരിക്കും.” “എന്നിട്ട് ആള് മെസ്സേജ് കണ്ടോ…” “ഇല്ല…ആൾ ഓൺലൈനിൽ ഇല്ല..” “നന്നായി… പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് പൂജ കുട്ടി… നിനക്ക് വട്ട…മുഴു വട്ട്” മരിയ ചിരിച്ചുകൊണ്ട് പൂജയെ നോക്കിയപ്പോൾ പൂജ ദേഷ്യത്തോടെ അവളെ നോക്കി… “മരിയ ചേച്ചി ആ പറഞ്ഞത് ശരിയാ…

പൂജ ചേച്ചിക്ക് വട്ട് തന്നയ..അല്ലെങ്കിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പേരോ നാടോ വീടോ ഒന്നും അറിയാത്ത ഒരാളെ ഇങ്ങനെ പ്രണയിക്കോ…” “ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല… നീ വാ ശ്രുതി…നമുക്ക് പോയി എന്തെങ്കിലും കഴിക്കാം…ആഹാരം വേണ്ടാത്ത ജീവി ഇവിടെ കിടക്കട്ടെ” മരിയ, പൂജയെ ഒന്ന് നോക്കിയിട്ട് ശ്രുതിയെയും കൂട്ടി പുറത്തേക്ക് പോയി.. പൂജയും മരിയയും ബി കോം അവസാന വർഷ വിദ്യാർഥികൾ ആണ്…അടുത്ത സുഹൃത്തുക്കൾ. ശ്രുതി ബി എ സെക്കന്റ് ഇയർ.. മൂന്നുപേരും കോളേജ് ഹോസ്റ്റലിൽ ആണ് താമസം…ഒരേ റൂമിൽ… ഫോണിലേക്ക് നോക്കിയ പൂജയുടെ കണ്ണുകൾ തിളങ്ങി.. ബ്ലൂ ടിക്…മെസ്സേജ് കണ്ടിരിക്കുന്നു.. സന്തോഷം കൊണ്ട് അവൾ ആ മൊബൈൽ സ്ക്രീനിൽ അമർത്തി ചുംബിച്ചു….

എന്നിട്ട് അടുത്തിരുന്ന ഡയറിയെടുത് നെഞ്ചോട് ചേർത്ത് കട്ടിലിലേക്ക് കിടന്നു.. ഓർമ്മകൾ മൂന്ന് വർഷം പിറകിലേക്ക് പോയി… കോളേജിൽ ചേർന്ന വർഷം… ക്ലാസ് കട്ട് ചെയ്യാൻ സ്ഥിരമായി തിരഞ്ഞെടുത്തിരുന്ന സ്ഥലമായിരുന്നു ലൈബ്രറി… സാറിനെ കാണിക്കാനായി ഏതെങ്കിലും ബുക് എടുത്ത് തുറന്ന് വെയ്ക്കും… അങ്ങനെ ഒരു ദിവസം ബുക് എടുക്കാൻ ചെന്നപ്പോൾ കിട്ടിയത് ആണ് ഈ ഡയറി. കൈയക്ഷരം ആണ് ആദ്യം ആകർഷിച്ചത്.. വായനയിൽ ഒട്ടും താൽപ്പര്യം ഇല്ലാഞ്ഞിട്ടു കൂടി ഒറ്റയിരുപ്പിന് ആ ഡയറി മുഴുവനും വായിച്ചു തീർത്തു…. മുഴുവൻ കവിതകൾ ആയിരുന്നു.. നാടും വീടും പുഴയും കുന്നും കാവും കുളവും പച്ചപ്പും നിറഞ്ഞു നിൽക്കുന്ന കവിതകൾ…

അവസാന പേജിൽ ” സഖാവ് ” എന്ന് എഴുതിയിരുന്നു…കൂടെ ഫോൺ നമ്പറും… വിളിച്ചു നോക്കി….ഡയറിയെ ക്കുറിച്ചും അതിലെ കവിതകളെ കുറിച്ചും സംസാരിച്ചു… ഒട്ടും താല്പര്യം ഇല്ലാതെ ആൾ കേട്ടിരുന്നു.. ഡയറി തിരികെ നൽകാം എന്നു പറഞ്ഞപ്പോൾ “വേണ്ട”എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു… എത്ര പ്രാവശ്യം ആ കവിതകൾ വായിച്ചു എന്ന് അറിയില്ല….ഓരോ തവണ വായിക്കുമ്പോഴും ആ എഴുത്തിനോടും എഴുത്തു കാരനോടും എന്തോ ഒരിഷ്‌ടം… ഓരോ കാരണങ്ങൾ പറഞ്ഞു പിന്നെയും പിന്നെയും വിളിച്ചു…. ഓരോ കാരണങ്ങൾ പറഞ്ഞ് ഫോൺ കട്ട് ചെയ്യും. സംസാരിക്കാൻ ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു ആൾക്ക്.. പേര് പോലും പറഞ്ഞില്ല..വാട്‌സ്ആപ്പ് പ്രൊഫൈൽ പിക്ചർ ആയി ഒരു ചെങ്കൊടി മാത്രം…. ആൾ ഇനി കെട്ടിയതാണോ എന്നൊരു സംശയം മരിയ ആണ് പറഞ്ഞത്…

രണ്ടും കല്പിച്ചു വിളിച്ച് ചോദിച്ചു… “ഹലോ ചേട്ടാ…” “എന്താ…” ”ചേട്ടൻ കെട്ടിയത് ആണോ.. “അറിഞ്ഞിട്ട് എന്തിനാ..” “ഒരു കാര്യം ഉണ്ട്…ചേട്ടൻ പറ” “അല്ല…” “എന്ന എന്നെ കെട്ടാവോ… എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടം ആണ്.” “നിനക്ക് വട്ടാണോ കൊച്ചേ…ഇന്നത്തോടെ നിർത്തി കൊൾണം നിന്റെ ഫോൺ വിളി…” അന്നതോടെ ഫോൺ എടുക്കുന്നത് നിർത്തി… പിന്നെ വാട്‌സ്ആപ്പ് ൽ മെസ്സേജ് അയച്ചു തുടങ്ങി… എത്രയോ പ്രാവശ്യം നമ്പർ ബ്ലോക് ചെയ്തു… അപ്പോഴൊക്കെ പുതിയ നമ്പർ എടുത്തു… പിന്നെ പിന്നെ ഒരു പ്രതികരണവും ഇല്ലാതായി… പക്ഷെ ആൾ സ്വന്തം നമ്പർ ഇതുവരെ മാറ്റിയിട്ട് ഇല്ല… ആ നമ്പറിന്റെ പുറകെ പോയി ഒരന്വേഷണം നടത്തിയതാ.. ഒന്നും നടന്നില്ല… പൂജ ആ ഡയറിയിൽ അക്ഷരങ്ങളിൽ വിരലോടിച്ചു…

“ഈ ഒളിച്ചു കളിക്ക് ഇനി രണ്ട് മാസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ മാഷേ… എന്റെ പ്രണവേട്ടൻ വരുന്നത് വരെ” “ടി പെണ്ണേ നീ ഇത് വരെ നിർത്തിയില്ലേ ഒറ്റക്കുള്ള സംസാരം…”. മരിയയും ശ്രുതിയും ആഹാരം കഴിച്ചിട്ട് തിരിച്ചെത്തി… പൂജ അവരെ നോക്കി ചിരിച്ചു.. “എഴുന്നേറ്റ് ബാഗൊക്കെ പേക്ക് ചെയ്യ് കൊച്ചേ…രാവിലെ പോകാനുള്ളത.” “നാളെ നിങ്ങൾ പോയി കഴിഞ്ഞാൽ ഞാൻ ഇവിടെ തനിച്ചാകും… ഇനി നമ്മൾ കാണോ.” അത് ചോദിക്കുമ്പോൾ ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞു.. “ഞങ്ങൾ എങ്ങോട്ട് പോകാനാ… പിജിക്ക് ഞങ്ങൾ ഇങ്ങോട്ട് തന്നെ വരില്ലേ…” മരിയ ശ്രുതിയെ ചേർത്ത് പിടിച്ചു.. “നിന്ന് സെന്റി അടിക്കാതെ വന്ന് എന്റെ ബാഗ് പാക്ക് ചെയ്യാൻ സഹായിച്ചേ ശ്രുതിക്കുട്ടി..”

പൂജ ഒരു ബാഗ് എടുത്ത് ശ്രുതിയുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു.. “പ്രണവ് ഏട്ടൻ നാട്ടിൽ ഇല്ലാലോ..അപ്പൊ ചേച്ചി എങ്ങോട്ടാ..” “അപ്പച്ചിയുടെ വീട്ടിലേക്ക്…രാവിലെ നിവിയേട്ടൻ വരും കൂട്ടാൻ. എല്ലാ വെക്കേഷനും ഏട്ടനോടൊപ്പം കറങ്ങി നടക്കുവല്ലേ…അപ്പച്ചി പുതിയ വീട് വാങ്ങി മാറിയിട്ട് പോലും പോയില്ലെന്ന് കഴിഞ്ഞ ആഴ്ച്ച വിളിച്ചപ്പോഴും പരാതി പറഞ്ഞു അപ്പച്ചി…അതുകൊണ്ട് ഈ വെക്കേഷൻ അപ്പച്ചിയോടും നിവിയേട്ടനോടും ഒപ്പം..” *************** “മരിയ ചേച്ചി…” “എന്താടി..” വീട്ടിലേക്ക് പോകാൻ റെഡി ആവുകയാ യിരുന്നു മരിയയും പൂജയും.. “ദേ പൃഥ്വിരാജ്…” “പൃഥ്വിരാജോ…” മരിയ അത്ഭുതത്തോടെ ശ്രുതിയെ നോക്കി. “പൃഥ്വിരാജ് അല്ല ചേച്ചി…അതു പോലൊരു ചേട്ടൻ ദേ താഴെ..” “ആണോ…വാ നോക്കാം.” മരിയ, ശ്രുതിയുടെ കൈയ്യും പിടിച്ച് താഴേക്ക് ഓടി…

അവരുടെ പോക്ക് കണ്ട് പൂജ തലയിൽ കൈവെച്ചു… പോയത് പോലെ മരിയയും ശ്രുതിയും തിരികെ വന്നു.. “എന്തപറ്റി…പൃഥ്വിരാജിനെ കാണാൻ പോയിട്ട് കണ്ടില്ലേ…” “ആ പ്രിത്വിരാജ് നിന്റെ നിവിയേട്ടന..” മരിയ വലിയ താൽപ്പര്യം ഇല്ലാതെ പറഞ്ഞു.. “ഏട്ടൻ ഇത്ര നേരത്തെ വന്നോ..” പൂജ ബാഗുകളും എടുത്ത് താഴേക്ക് പോയി..കൂടെ മരിയയും ശ്രുതിയും… അവർ ചെല്ലുമ്പോൾ വാർഡനോട് സംസാരിക്കുവായിരുന്നു നിവിൻ.. പൂജ വാർഡനോട് യാത്ര പറഞ്ഞ് ഇറങ്ങി. ശ്രുതിയോടും മരിയയോടും യാത്ര പറയുംമ്പോൾ മൂന്നുപേരുടെയും കണ്ണുകൾ നിറഞ്ഞു.. അത് കണ്ട നിവി പൂജയെ ചേർത്തു പിടിച്ച് പാർക്കിങിലേക്ക് നടന്നു *************** “പൂജേ…എന്തൊരു ഉറക്ക പെണ്ണേ… വീടെത്തി. എഴുന്നേൽക്ക്…” നവി തട്ടിവിളിച്ചപ്പോൾ ആണ് പൂജ കണ്ണ് തുറന്നത്… “എന്താ നിവിയേട്ട…” “വീടെത്തി…”

“എത്തിയോ…എന്നിട്ട് അപ്പച്ചി എവിടെ.” പൂജ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.. “അമ്മ രാവിലെ മുതൽ അടുക്കളയിൽ ആണ്…നിനക്ക് വേണ്ടി എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കുന്നുണ്ട്..” “ആണോ….എന്നാ ഞാൻ അടുക്കളയിൽ കാണും.” പൂജ കാറിൽ നിന്നും ഇറങ്ങി ഓടി.. “ടി…ബാഗൊന്നും എടുക്കുന്നില്ലേ…” “അത് നീ എടുത്തോ..” ഓടുന്നതിനിടയിൽ പൂജ വിളിച്ചു പറഞ്ഞു. ഹാളിൽ നിന്ന് അടുക്കളയിലേക്ക് ഓടി കയറുമ്പോൾ ആണ് പുറത്തേക്ക് വന്ന ആളുമായി കൂട്ടി ഇടിച്ച് പൂജ താഴേക്ക് വീണു.. ബാഗുമായി അകത്തേക്ക് വന്ന നിവി കണ്ടത് പാണ്ടി ലോറി കയറിയ തവളയെ പോലെ താഴെ കിടക്കുന്ന പൂജയേയും അവളെ നോക്കി എന്ത് ചെയ്യണം എന്ന് അറിയാതെ അന്തം വിട്ട് നിൽക്കുന്ന നന്ദനെയും ആണ്…

“തറ ടെസ്റ്റ് ചെയ്യാനാണോ നീ ഇത്ര സ്പീഡിൽ ഇങ്ങോട്ട് ഓടി കേറി വന്നത്..” “ദേ ഈ ചേട്ടനെ ഇടിച്ച് വീണത..” പൂജ,നന്ദന് നേരെ വിരൽ ചൂണ്ടി പറഞ്ഞു. “കുട്ടി വന്നത് ഞാൻ കണ്ടില്ല…സോറി…സോറി..” “സോറി സോറി ന്ന് നാമം ജപിക്കാതെ ഒന്ന് പിടിച്ച് എഴുന്നെൽപ്പിക്ക് ചേട്ട…” അവൾ നന്ദന് നേരെ കൈ നീട്ടി… നന്ദൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.. “മോളെ…” വിമല….നിവിന്റെ അമ്മ.. “എത്ര നാളായി എന്റെ കുട്ടിയെ കണ്ടിട്ട് … ആകെ കോലം കെട്ടു…” വിമല സ്നേഹത്തോടെ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു… “വിശേഷം ഒക്കെ പിന്നെ പറയാം അപ്പച്ചി…എനിക്ക് വിശക്കുന്നു…വന്നേ…” പൂജ അവരെയും കൂട്ടി അടുക്കളയിലേക്ക് നടന്നു…

നന്ദൻ അവളെ തന്നെ നോക്കി നിന്നു. “നീ എപ്പോ വന്നു നന്ദ…” “രാവിലെ…അമ്മായി വിളിച്ചിട്ട് വന്നതാ.. ആദി എവിടെ നിവി” “എനിക്ക് അറിയി..” “അറിയില്ലെന്ന് പറയണ്ട നിവി…നീ അറിയാതെ ആദി ഒരിടത്തേക്കും പോവില്ല… ആദി വീട്ടിൽ നിന്ന് പോയിട്ട് രണ്ടാഴ്ച ആയി..നാളെ അവന് പെണ്ണ് കാണാൻ പോകാനുള്ളത് ആണ്.. അമ്മാവൻ ആകെ ദേഷ്യത്തിൽ ആണ്.. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ തന്നെയാണ് ഉണ്ടായത്..എന്ന് കരുതി പ്രായമായ അമ്മാവനെയും അമ്മാവിയെയും എന്തിന അവൻ വിഷമിപ്പിക്കുന്നെ… ഇങ്ങനെ പോയാൽ അവർക്ക് എന്റെ പെങ്ങളോട് കൂടി ദേഷ്യം തോന്നും.. നീ അവനോട് തിരിച്ച് വരാൻ പറ…” അതും പറഞ്ഞ് നന്ദൻ പുറത്തേക്ക് പോയി..

നിവി ഫോൺ എടുത്ത് ‘ആദി’ എന്ന നമ്പറിലേക്ക് വിളിച്ചു. റിങ് ചെയ്ത് നിന്നതല്ലാതെ ആരും ഫോൺ എടുത്തില്ല.. വീണ്ടും വിളിക്കാൻ തുടങ്ങുമ്പോൾ ആണ് ഒരു വോയ്സ് മെസ്സേജ് വന്നത്.. ”ഞാൻ ഇന്നെത്തും..” അത്രയും മാത്രമേ ഉണ്ടായിരുന്നുള്ളു…അത്രയും മതി ആയിരുന്നു നിവിക്കും… അവൻ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അപ്പച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാണ് പൂജ…വാ തോരാതെ കോളേജിലെ വിശേഷങ്ങൾ പറയുവാണ് അവൾ..അപ്പച്ചി എല്ലാം കെട്ടിരിപ്പുണ്ട്… ഒരു ചിരിയോടെ നിവി അത് നോക്കി നിന്നു.. **************** “നീ ഇത് വരെ ഉറങ്ങീലെ പൂജേ..” “ഞാൻ ഏട്ടനോട് സംസാരിക്കുവായിരുന്നു..” “അവൻ വിളിച്ചോ…എന്നിട്ട് എന്ത് പറഞ്ഞു..” “ഇപ്പൊ ചെയ്യുന്ന പ്രോജക്ട് തീരാതെ വരാൻ പറ്റില്ലെന്ന്…എന്നാലും എത്രയും പെട്ടെന്ന് വരാന്ന പറഞ്ഞെ…” “ങും..നീ ഉറങ്ങിക്കോ…

ഗുഡ് നൈറ്റ്..” “ഗുഡ് നൈറ്റ്..” നിവി പോയതും പൂജ ബാൽക്കണിയിലേക്ക് ഇറങ്ങി.. “ഉറക്കവും വരുന്നില്ല ല്ലോ ദൈവമെ… സഖാവിനൊരു മെസ്സേജ് അയച്ചാലോ.” അവൾ വേഗം ഫോണെടുത്ത് മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്… തൊട്ടടുത്ത വീട്ടിലെ മതിൽ ചാടി കടക്കുന്ന ഒരു രൂപം… ആദ്യം ഒന്ന് പേടിച്ചെങ്കിലും പൂജ പെട്ടെന്ന് തൂണിന്റെ മറവിലേക്ക് നീങ്ങി അയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു… മതിൽ ചാടി കടന്ന രൂപം നേരെ വീടിനടുത്തെത്തി ബാൽക്കണിയിലേക്ക് കയറാൻ നോക്കുവാണ്.. ഇത് കള്ളൻ തന്നെ…എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യണം… അവൾ ചുറ്റും നോക്കി..കയ്യിൽ കിട്ടിയത് ഫ്ലവർ വേസ് ആണ്..അത് അയാൾക്ക് നേരെ എറിഞ്ഞു.. വീടുകൾ തമ്മിൽ ദൂരമില്ലാത്തതിനാൽ അത് കൃത്യമായി അയാൾക്കിട്ട് കൊണ്ടു.. “അമ്മേ…” ഒരു നിലവിളിയോടെ ആൾ താഴേക്ക് വീണു……… തുടരും

ആതിപൂജ: ഭാഗം 2

Share this story