ആദിശൈലം: ഭാഗം 63

ആദിശൈലം: ഭാഗം 63

എഴുത്തുകാരി: നിരഞ്ജന R.N

ഉള്ളിലെ നോവ് അത്രത്തോളമുള്ളതുകൊണ്ടാകാം അവൾക്ക് മുൻപിൽ വാതിലുകളെല്ലാം പെട്ടെന്ന് തന്നെ തുറക്കപ്പെട്ടത്….. ഇനിയും ഇതൊന്നും സഹിക്കാൻ ആ ഹൃദയത്തിന് ആവതില്ലായിരുന്നു……. ഇരുള് വ്യാപിച്ച ആ ഇടവഴികളിലൂടെ അവൾ നടന്നു……………. മനസ്സിന് ബാധിച്ച അന്ധതയോളം ആഴം ഈ ഇരുളിന് ഇല്ലെന്നവൾക്ക് തോന്നിയിരിക്കാം………. വറ്റാത്ത മിഴിനീർചാലുമായി ലക്ഷ്യമെന്തെന്നറിയാതെ അവൾ നടന്നുകൊണ്ടിരുന്നു… മനസ്സിൽ രുദ്രന്റെ മുഖവും ഗൗരവിന്റെ ഭീക്ഷണയും തമ്മിൽ മല്പിടിത്തം നടത്തിക്കൊണ്ടിരുന്നു….. ടാ അളിയാ… ദേ ഒരുത്തി പോണു… ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ…..

ഇരുട്ടിന്റെ മറപറ്റി പെണ്ണിന്റെ ചൂട് തേടിപോകാൻ കാത്തിരുക്കുന്ന ഒരുപറ്റം കാമവെറിയന്മാരുടെ മുൻപിലേക്ക് താൻ എത്തപ്പെട്ടെന്ന് പോലും അവളറിഞ്ഞിരുന്നില്ല…. എങ്ങോട്ടാ മോളെ ഈ പാതിരാത്രിയിൽ…. ചേട്ടൻമാർ കൊണ്ടാക്കണോ??? അവരിലൊരുത്തൻ പിന്നിലൂടെ വന്ന് അവളുടെ ഷാളിന്മേൽ പിടിച്ച് പറഞ്ഞതുകേട്ട് അവൾ ഞെട്ടിത്തരിച്ച് തിരിഞ്ഞുനോക്കി……… തന്നെ ഉഴിഞ്ഞുനോക്കി നിൽക്കുന്ന ആ ക്രൗര്യമേറിയ കണ്ണുകൾ അവളിൽ ഭയമുണർത്തി…….. എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്നപോലെ,,തന്റെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ പോയ തനിക്ക് വീണ്ടും വീണ്ടും പരീക്ഷണങ്ങൾ തരുന്ന ആ ഭഗവാനിൽ പോലുമുള്ള വിശ്വാസ്യത അവൾക്ക് നഷ്ടമായി…..

അയ്യോ, മോള് പേടിക്കേണ്ട.. മോളെ ചേട്ടന്മാർ ഒന്നും ചെയ്യില്ല…… സ്നേഹിക്കത്തെയുള്ളൂ അല്ലേടാ??? കൂട്ടത്തിൽ ഗാങ് ലീഡർ എന്ന് കരുതുന്ന ഒരുത്തൻ ദേവുവിന്റെ മുടികളിലൂടെ തലോടികൊണ്ട് പറഞ്ഞതുകേട്ട് പേടിച്ചരണ്ട് അവൾ ആ കൈകൾ തട്ടിത്തെറിപ്പിച്ചോടി….. പിടിക്കെടാ അവളെ…. ഓടുന്നതിനിടയ്ക്ക് കേട്ട അവന്മാരുടെ ആക്രോശം പദസരത്താൽ കിലുങ്ങുന്ന ആ കാലുകളുടെ വേഗത കൂട്ടി……. ആ കൈകളിൽ ചെന്ന് പെട്ടാലുള്ള അവസ്ഥ അവളെ ആകെ ഭ്രാന്തെടുപ്പിച്ചു….. ഗൗരവിൽ നിന്ന് രക്ഷപ്പെടണമെന്ന് ചിന്ത മനസ്സിനെ ഇത്രദൂരം നടത്തിയെന്ന് അവൾ അപ്പോഴാണ് തിരിച്ചറിയുന്നത്..

ഈ രാവ് പുലരുമ്പോഴേക്കും തന്റെ ജീവിതവും ആ കാമവെറിയന്മാരുടെ കൈകളാൽ പിച്ചിച്ചീന്തപ്പെടുമെന്ന ഭയം കണ്ണുകളിലേക്ക് ഇരച്ചുകയറവെ തന്റെ കണ്ണിലേക്ക് തുളഞ്ഞുകയറിയ മഞ്ഞ ലൈറ്റ് ശ്രദ്ധിക്കാതെ അവൾ ആ കാറിന്റെ മുൻപിലേക്ക് എടുത്ത് ചാടി……. ക്ഷീണമോ ഭയമോ അവളെയാകെ തളർത്തി…… ബോധമറ്റ് താഴേക്ക് ഊർന്നിറങ്ങുമ്പോൾ കണ്ടു,, ഡോർ തുറന്ന് തന്റെ മുന്നിലേക്ക് ഓടിവരുന്ന ആ രൂപത്തെ….. തനിക്കേറ്റവും പ്രിയപ്പെട്ടവന്റെ രൂപം…. !!! പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു, തലയ്ക്ക് വല്ലാത്ത ഭാരം…..

ചുറ്റും നോക്കി…. നല്ല പരിചയസ്ഥലം………… ഞാൻ…. ഇന്നലെ… അവന്മാര്… എന്നെ….. പെട്ടെന്ന് തലേന്ന് നടന്നതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചതും ഭയത്താൽ വിറയാർന്ന ആ ചുണ്ടുകൾ എന്തെല്ലാമോ പുലമ്പാൻ തുടങ്ങി….. ദേവു…. ദേവു……. പെട്ടെന്ന് പരിചിതമായ ആ ശബ്ദം കേട്ടവൾ ആയാസപ്പെട്ട് കണ്ണ് വലിച്ചുതുറന്നു…… കൺമുൻപിൽ ശ്രീയെ കണ്ടതും കരഞ്ഞുകൊണ്ടവൾ ശ്രീയുടെ മാറിലേക്ക് വീണു……… ചേച്ചി……………. മോളെ… എന്താടി…… എന്താ പറ്റിയെ നിനക്ക്………. ശ്രീയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ അവളുടെ മിഴികൾ പെയ്തുകൊണ്ടേയിരുന്നു….. ഒരിക്കലും തോരില്ല എന്ന ശപഥത്തോടെ……………. രുദ്രാ.. എന്താടാ എന്താ സംഭവിച്ചേ… ദേവു എങ്ങെനെയാ അവിടെ…..

എല്ലാർക്കും നടുവിലായി നിൽക്കുന്ന രുദ്രനോട് ധ്യാൻ കാര്യം തിരക്കി….. എനിക്കറിയില്ല ധ്യാൻ……… ഇന്നലെ ഞാൻ ഒരു ഫയൽ എടുക്കാനായി ഓഫീസിലേക്ക് നൈറ്റ്‌ പോയതാ… തിരിച്ച് വരുന്ന വഴിയ്ക്കാ എന്റെ കാറിന്റെ മുൻപിലേക്ക് ദേവു വന്നുചാടിയത്.. പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടിയില്ലായിരുന്നുവെങ്കിൽ…….. രുദ്രൻ മുഴുകിപ്പിക്കാനാകാതെ നിർത്തിയത് അവന്റെ തോളിന്മേലുള്ള ധ്യാനിന്റെ പിടി മുറുകി….. ഒരുനിമിഷം രുദ്രൻ എത്താൻ താമസിച്ചിരുന്നുവെങ്കിൽ…. അതോർക്കും തോറും എല്ലാവരുടെയും നെഞ്ചിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു…. എനിക്ക് മനസ്സിലാകാത്തത് അവളെന്തിനാ നാളെ കല്യാണമായിട്ടും ഇന്നലെ ആ രാത്രി അവിടെവന്നതെന്നാ………..

അതിനുത്തരം ഞാൻ പറഞ്ഞാൽ മതിയോ……????? രുദ്രന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ദേവു കിടന്ന റൂമിന്റെ വാതിൽക്കൽ മാറിൽ കൈയും പിണച്ചുനിന്ന ശ്രീയായിരുന്നു….. ശ്രീ… എന്റെ ദേവുവിന്…. പേടിക്കേണ്ട ധ്യാനേട്ടാ……. ഇന്നലത്തെ ഷോക്കില് ബോധം പോയതാ.. ഇപ്പോ ആള് ഒക്കെ ആയിട്ടുണ്ട്……. അതുകൊണ്ടല്ലേ അവള് പലതും എന്നോട് പറഞ്ഞത്………….. അവസാനമായി ശ്രീ പറഞ്ഞ വാചകം രുദ്രന് നേരെ നിന്നുകൊണ്ടായിരുന്നു……………. നീ… നീ എന്തിനാ എന്നേ ഇങ്ങെനെ നോക്കുന്നെ????? അവളുടെ തീക്ഷ്ണ നോട്ടം സഹിക്കവയ്യാതെ വിക്കിവിക്കി രുദ്രൻ ചോദിച്ചതും ശ്രീയുടെ കൈകൾ അവന്റെ ഷർട്ടിന്മേല് പതിച്ചു……

നിങ്ങൾക്ക് എന്റെ ഈ നോട്ടം പോലും സഹിക്കാൻ ആവുന്നില്ല അല്ലെ രുദ്രേട്ടാ…. അപ്പോൾ ആ പാവം പെണ്ണ് ഇത്രനാൾ അനുഭവിച്ചതൊക്കെ അറിഞ്ഞാൽ നിങ്ങൾ എന്ത് പറയും??????? അവളുടെ കണ്ണുകൾ നിറയുന്നത് കാൺകെ എല്ലാവരുടെയും ചങ്കൊന്ന് പിടഞ്ഞു…. ശ്രീ…. അതേ, കണ്ണേട്ടാ… നമ്മളെയൊന്നും അറിയിക്കാതെ ആ പാവം സഹിക്കയായിരുന്നു എല്ലാം…. നീ എന്താ ഈ പറയണേ ആവണി…. അവളെന്ത് സഹിച്ചു ന്നാ????? അയോഗിന് ഒന്നും മനസ്സിലായില്ല …….. ഇതിലും വലുത് ഇനി അവൾ എന്ത് സഹിക്കാനാ……….ഈ നിൽക്കുന്ന ആഷിയെ മറന്ന് നിനക്ക് വേറെ കെട്ടാൻ പറ്റുവോ?????? ആവണി…

എന്തിനാ ഞെട്ടിയെ??? ചെയ്യാൻ പറ്റില്ല അല്ലെ…… നിങ്ങൾക്കാർക്കെങ്കിലും പറ്റുമോ???? പറ കണ്ണേട്ടാ… ഞാനില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ പറ്റുവോ????? ശ്രീ…… ആ ശബ്ദം ദയനീയമായി.. ഒരിക്കൽ പോലും അവളില്ല എന്ന് അവൻ ചിന്തിച്ചിട്ടില്ല….. തന്നോടൊപ്പം എന്നും അവളുണ്ടാകും….. അത് തന്നെയാണ് അവന്റെ വിശ്വാസം…….. സഹിക്കാൻ ആവുന്നില്ല അല്ലെ കണ്ണേട്ടാ…. എനിക്കും അങ്ങെനെതന്നെയാ.. നിങ്ങളില്ലാതെ എനിക്കും പറ്റില്ല………………….. സ്നേഹത്തെ നേടുന്നതാണ് യഥാർത്ഥ പ്രണയമെന്ന് കരുതിയിരുന്നവളായിരുന്നു ഞാൻ.. എന്നാലിന്ന് എന്റെ ആ ചിന്ത തെറ്റായിരുന്നുവെന്ന് ബോധ്യമായി… ചേച്ചി…..

അതേടി മോളെ….. ആ അകത്തുകിടക്കുന്നവൾ കാരണം ഇന്നെന്റെ എല്ലാം ധാരണയും തെറ്റി………………………നമ്മളോക്കെ കരുതും പോലെയല്ല കാര്യങ്ങൾ…………….പ്രണയം നേടിയല്ല, വിട്ടുകൊടുത്തുകൊണ്ട് സ്വയം അതവൾ കാണിച്ചുതന്നു……… ശ്രീ…. അതെ, കണ്ണേട്ടാ……നമ്മളൊക്കെ ചോദിച്ചിട്ടും ഒരക്ഷരം പറയാതെ ഈ കല്യാണത്തിനവൾ സമ്മതിക്കാനുള്ള കാരണം എന്തെന്ന് അറിയുവോ നിങ്ങൾക്ക്…. ദാ ഈ നമ്മള് തന്നെ… നമ്മുടെ സന്തോഷത്തിനായി………. നിശ്ചയിച്ച ദിവസം കല്യാണം നടക്കാനായി ഇഷ്ടമില്ലാഞ്ഞിട്ട് പോലും സമ്മതിക്കുകയായിരുന്നു അവൾ ആ കല്യാണത്തിന്……. ഒരിക്കലിം ഒരു സ്വസ്ഥജീവിതം ഉണ്ടാകില്ലെന്നറിഞ്ഞുകൊണ്ട്……………..

കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ട് കണ്ണന്റെ നെഞ്ചിലേക്ക് ഒരാശ്രയമെന്നപോൽ ശ്രീ ചാഞ്ഞപ്പോൾ കേട്ടതൊന്നും വിശ്വസിക്കാനാകാതെ മറ്റുള്ളവർ തറഞ്ഞുനിന്നു……….. നിങ്ങൾക്കറിയുവോ… ആ ഗൗരവ് അവൻ അത്ര നല്ലവനല്ല… നമ്മുടെ ദേവുവിനോടുള്ള പക വീട്ടൽ മാത്രമാ അവന് ഈ കല്യണം… അവന്റെ ഉദ്ദേശ്യം കഴിഞ്ഞാൽ വെറുമൊരു കറിവേപ്പില പോലെ അവൻ നമ്മുടെ ദേവുവിനെ ഉപേക്ഷിക്കും…………… അത്രയ്ക്ക് വൃത്തികെട്ടവനാ അവൻ….. ഒഴുകിയിറങ്ങിയ കണ്ണുനീർ അവളുടെ ശബ്ദത്തോടൊപ്പം ചേർന്നതറിഞ്ഞുകൊണ്ട് മറ്റുള്ളവർ ശ്രീയെ നോക്കി……..

എന്റെ ദേവി…. എന്തൊക്കെയാ ഈ കേൾക്കണേ… നമ്മുടെ ദേവു.. അവളിതൊക്കെ ഇത്ര നാൾ ഇങ്ങെനെ സഹിച്ചു?? എല്ലാം പറയാറുള്ള നമ്മളോട് പോലും ഇതെല്ലാം മറച്ചുവെച്ച് എന്റെ കുട്ടി…. നന്ദയുടെ വിതുമ്പലോടൊപ്പം ഗൗരവിന്റെ കാര്യം കേട്ടപ്പോൾ വരിഞ്ഞുമുറുകിയ മുഖങ്ങളിൽ നിന്ന് വന്ന പല്ലിറുമ്മലും അവിടെ പ്രതിധ്വനിക്കാൻ തുടങ്ങി…… അപ്പോഴും കേട്ടതൊക്കെ ഞെട്ടലോടെയല്ലാതെ യാതൊരു ഭാവവുമില്ലാതെ കെട്ടിനിൽക്കുന്ന രുദ്രനിലേക്ക് ശ്രീയുടെ നോട്ടം പാളിവീണു…… അവന്റെ ആ നിർജീവത നിറഞ്ഞ മുഖം കാണുംതോറും അവളിൽ വീണ്ടും ദേഷ്യത്തിന്റെ അലകൾ ആഞ്ഞടിച്ചു…..

അല്ലുവിൽ നിന്ന് വിട്ടകന്ന് രുദ്രനിലേക്ക് അവൾ തിരിഞ്ഞു…. എന്തിനാ എന്തിനാ നിങ്ങള് അവളെ രക്ഷിച്ചേ?ആ ബ്രേക്ക് എന്തിനാ ചവിട്ടിയെയെന്ന്????? അവന്റെ കൈകളിൽ പിടിത്തമിട്ടുകൊണ്ട് അവൾ ചോദിക്കുന്ന ചോദ്യം അവനെ അമ്പരപ്പിച്ചു….. ആമി… നീ എന്താ ഈ പറയണേ……. എന്താ നിങ്ങൾക്ക് മനസ്സിലാകണില്ല എന്നുണ്ടോ?????അതോ മനസ്സിലായിട്ടും അഭിനയിക്കുന്നതോ????? നിങ്ങള് നിങ്ങള് ഒറ്റ ഒരുത്തനാ എന്റെ ദേവുവിനെ ഇങ്ങെനെയാക്കിയേ…… അവളുടെ കൈകൾ അവനെ മുറിവേല്പിച്ചുകൊണ്ടിരുന്നു……….

നിങ്ങളെ പ്രാണനാണ് ആ പെണ്ണിനെന്ന് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ച് ഇത്ര നാളും ഞങ്ങളുടെ ഒപ്പം നടന്നില്ലേ രുദ്രേട്ടാ??? എന്തിനായിരുന്നു അത്???????????……എന്റെ ചേച്ചിയെ എത്രത്തോളം നിങ്ങള് സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം… പക്ഷെ, അവളിന്നില്ല……. അവളോളം ഒരുപക്ഷെ അവളെക്കാൾ ഏറെ നിങ്ങളെ സ്നേഹിക്കുന്നവളെ കണ്ടില്ലെന്ന് നടിച്ച് നിങ്ങൾ ദ്രോഹിക്കുന്നത് പാവം എന്റെ ചേച്ചിയെകൂടിയാ……………….. ആമി…….. സാധികയുടെ പേര് പറഞ്ഞതും രുദ്രന്റെ mമുഖം മാറി.. അതുവരെ ശാന്തനായിരുന്നവൻ പെട്ടെന്ന് രൗദ്രരൂപം പൂണ്ടു…..

എന്നാൽ അവന്റെ രൗദ്രതയ്ക്ക് പോലും തളയ്ക്കാനാകില്ലായിരുന്നു ശ്രാവണിയെ… !!വീണ്ടും അവന്റെ നെഞ്ചിനെ കുത്തിനോവിച്ചുകൊണ്ടേയിരുന്നു അവൾ…. !!! ആമി… ഒന്ന് നിർത്തുന്നുണ്ടോ നീ!!!എന്റെ സാധുവിനെ വെച്ചാണോ നീ അവളെ താരതമ്യം ചെയ്യുന്നത്??? എങ്കിൽ കേട്ടോ……. ഈ രുദ്രന്റെ നെഞ്ചിൽ എന്നും എന്റെ സാധികയ്ക്ക് മാത്രമേ സ്ഥാനം ഉണ്ടാകൂ.. ആ സ്ഥാനത്തേക്ക് ദേവു എന്നല്ല മറ്റാർക്കും ഒരിക്കലും സ്ഥാനമുണ്ടാകില്ല……………. അവന്റെ വാക്കുകൾ ഒരിക്കൽ കൂടി മുറിവേൽപ്പിച്ച ഹൃദയവുമായി ആ വാതിൽക്കൽ അവൾ നിൽക്കുന്നുണ്ടെന്നറിയാതെ അവൻ വീണ്ടും ക്ഷോഭിതനായി……………

വേണ്ടാ…. കൊടുക്കണ്ടാ നിങ്ങളാർക്കും ആ സ്ഥാനം…. അല്ലേലും ഇനി ആർക്കാ???? ആ സ്ഥാനം മോഹിച്ച് ജീവിച്ചവളാ ദോ ആ റൂമില്ഒരു രാത്രി പേടിച്ചതിന്റെ ഷോക്ക് മാറാതെ കിടക്കുന്നത്………. അതിന് കാരണമോ നിങ്ങളും… എന്നിട്ടും ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ ആശ്വസിപ്പിച്ചോ നിങ്ങൾ അവളെ…… ഇല്ലാ….. അതിനൊന്നും നിങ്ങൾക്കാവില്ല രുദ്രേട്ടാ………………. നാളെ ആ ഗൗരവിന്റെ കൈപിടിച്ച് നശിച്ച ജീവിതത്തിലേക്ക് അവൾ കാൽവെക്കുന്നതും കാണാൻ കാത്തിരിക്കുകയാണെങ്കിൽ നിങ്ങള് കേട്ടോ…… ഞങ്ങളിൽ ഒരുത്തിയെ അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് തള്ളിവിട്ടിട്ട് ആദിശൈലത്തിലെ പെൺകുട്ടികൾക്ക് വിവാഹം വേണ്ടാ..

നാളെ ഈ വിവാഹം നടക്കില്ല…. !!!! അവളുടെ ആ വാക്കുകൾ ഞെട്ടലോടെയാണ് രുദ്രന് കേട്ടതെങ്കിലും ആ ഞെട്ടൽ മറ്റുള്ളവരിൽ ഇല്ലായിരുന്നു… ആ മുഖങ്ങളിലെല്ലാം അവളുടെ തീരുമാനത്തിൽ യോജിക്കുന്നതുപോലെയുള്ള ഭാവമായിരുന്നു കൂടെ ഗൗരവിനോടുള്ള അരിശവും……… നീ എന്ത് മണ്ടത്തരമാ ആമി ഈ പറയണേ.. ഈ അവസാന നിമിഷമാണോ നീ ഇതൊക്കെ പറയണേ…… രുദ്രന് അവളെ തിരുത്താൻ ശ്രമിച്ചെങ്കിലും അതിനവന് സാധിച്ചില്ല……. ഇല്ല രുദ്രേട്ടാ..ഇത് ഞാൻ തീരുമാനിച്ചതാ…സ്വയം വേദനിച്ച് അവൾ ഞങ്ങൾക്ക് നൽകുന്ന ഈ സമ്മാനം ഞങ്ങൾക്ക് വേണ്ടാ….

കൂടെപിറന്നില്ലെങ്കിലും കൂടെപ്പിറപ്പുകളെപോലെയാ ഞങ്ങൾ… തമ്മിലൊന്നിന് വേദനിച്ചാൽ സഹിക്കില്ല……… ഈ കല്യാണം നടക്കില്ല…. ധ്യാനേട്ടാ അച്ഛനെ വിളിച്ചു പറഞ്ഞോളൂ…… ആമി…….. കണ്ണാ, ഞാൻ അപ്പായെ വിളിച്ചോളാം….. മാധു അല്ലുവിനോട് തന്നെ അച്ഛനെ വിളിച്ചോളാമെന്ന് പറഞ്ഞ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തതും രുദ്രൻ അത് തട്ടിയെറിഞ്ഞു….. നീ എന്താടാ ഈ കാണിക്കുന്നേ… ഇവൾ എന്തേലും പൊട്ടത്തരം പറഞ്ഞുന്ന് കരുതി നിങ്ങൾ അതിന് കൂട്ട് നിൽക്കുവാണോ?????? ചെയ്യല്ലെടാ എന്ന് പറയുംപോലെയുള്ള ദയനീയഭാവത്തോടെ അവൻ മാധുവിനെ നോക്കി പറഞ്ഞു….

ഇല്ല രുദ്രാ…. ശ്രീ പറഞ്ഞത് തന്നെയാ ശെരി…… നന്ദയുടെ കാര്യത്തിൽ അല്ലെ പ്രശ്നം….. അതിന് എത്ര വർഷം കാത്തിരിക്കാനും ഞാൻ റെഡിയാ… ഇവരും… അല്ലേടാ….. എല്ലാവരോടുമായി മാധുചോദിച്ചതും അവർ അതേ എന്നർത്ഥത്തിൽ തലയാട്ടി …… എല്ലാം കേട്ട് അവനാകെ ഭ്രാന്തെടുക്കുന്നതുപോലെയായിരുന്നു…….. ഒരു ഭാഗത്ത് മനസ്സിൽ പ്രതിഷ്ഠിതമായ സധികയുടെ സ്ഥാനത്തേക്ക് കൊതിക്കുന്ന ദേവു… മറ്റൊരിടത്ത് മനഃപൂർവ്വമല്ലെങ്കിലും താൻ കാരണം നാളത്തെ വിവാഹം മുടങ്ങാൻ പോകുന്ന തനിക്കേറ്റവും പ്രിയപ്പെട്ടവർ……. ഇവർക്കെല്ലാം നടുവിൽ എന്ത് ചെയ്യണമെന്നറിയാതെ അവൻ തറഞ്ഞുനിന്നു……..

ഒടുവിൽ എന്തൊക്കെയോ തീരുമാനിച്ചുകൊണ്ട് നേരെ ദേവു കിടന്ന റൂമിലേക്ക് നടന്നു…. അവന്റെ ആ പോക്ക് കണ്ട് എല്ലാരും തെല്ല് ആശങ്കയോടെ ശ്രീയെ നോക്കി…. അവളുടെ മുഖത്തും ആ ആശങ്ക നിഴലിക്കുന്നുണ്ട്….. റൂം വാതിൽ തുറന്നതും രുദ്രന്റെ വാക്കുകൾ കേട്ട് നിന്നിരുന്ന ദേവുവിനെ അവൻ കണ്ടു…..ആ മുഖത്തേക്ക് അവൻ നോക്കി… താൻ ആദ്യം കണ്ടതിനേക്കാൾ ഒരുപാട് അവൾ ക്ഷീണിച്ചു… ആ മുഖത്തെ തേജസ്സ് ഇന്നെവിടെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു…… പുഞ്ചിരിക്കാൻ മറന്ന രൂപം………….

എങ്കിലും തനിക്കായി ചുണ്ടിൽ മിന്നിമറിഞ്ഞ ആ പുഞ്ചിരിയെ അവൻ തിരഞ്ഞുപിടിച്ചു….. ദേവു,, എനിക്ക് ഈ വളച്ചുകെട്ടി പറയുന്നതൊന്നും അറിയില്ല… ശീലിച്ചിട്ടില്ല ഞാൻ അത്…… എനിക്കറിയാം തനിക്ക് എന്നെ ഇഷ്ടമാണെന്ന്…. അത് എന്റെ കാര്യം അറിഞ്ഞുകൊണ്ടുള്ള സഹതാപം ആണെന്നാണ് ഞാൻ ആദ്യം കരുതിയത്… എന്നാൽ അതങ്ങേനെയല്ല എന്ന് ഇപ്പോൾ ആമി പറഞ്ഞപ്പോഴാ ഞാൻ അറിയുന്നത്…… തുറന്ന് പറയാലോ…. ഈ ജന്മം സാധിക എന്ന എന്റെ പെണ്ണിനുവേണ്ടി ഉഴിഞ്ഞുവെച്ചവനാണ് ഞാൻ… ആ സ്ഥാനം മറ്റൊരാൾക്കും ഇനിയുണ്ടാകില്ല…. താൻ അത് മനസ്സിലാക്കണം…

ഇപ്പോൾ നമ്മൾ കാരണം വിവാഹം നീട്ടിവെക്കുകയാണെങ്കിൽ അത്… അത് എനിക്ക് സഹിക്കാനാവില്ല…. ആമിയ്ക്കൊരിക്കലും ഒരു വേദനയും ഉണ്ടാകില്ല എന്ന് ഞാൻ സാധിയ്ക്ക് കൊടുത്ത വാക്കാണ്… ആ ഞാൻ തന്നെ അത് തെറ്റിച്ചാൽ സഹിക്കില്ല അവള്…. അതുകൊണ്ട്…… താൻ….. ഞാൻ സംസാരിക്കണം അല്ലെ.. അവൻ പറഞ്ഞ് മുഴുകിപ്പിക്കും മുൻപ് അവൾ കയറിപറഞ്ഞു….. എല്ലാരോടും ഞാൻ സംസാരിക്കാം രുദ്രേട്ടാ……. ഈ കല്യാണം മുടങ്ങാതെ ഇരിക്കാനാ ഇത്രയും ദിവസം ഞാൻ എല്ലാം സഹിച്ചത്.. പക്ഷെ ഇന്ന് ശ്രീചേച്ചിയുടെ മുൻപിൽ എനിക്ക് പിടിച്ചുനിൽക്കാനായില്ല………..

ചേട്ടൻ അതൊക്കെ മറന്നേരെ… നാളെ ആ കല്യാണം നിശ്ചയിച്ഛ മുഹൂർത്തത്തിൽ നിശ്ചയിച്ചതുപോലെ നടക്കും…. ഈ ദേവുവാ പറയണേ…. കണ്ണുകൾ തുടച്ച് ചുണ്ടിൽ അവനെ സമാധാനിപ്പിക്കാനെന്നവണ്ണം പുഞ്ചിരി തൂകികൊണ്ടവൾ പറഞ്ഞു………… എന്തിനാ പെണ്ണെ…… എനിക്ക് വേണ്ടി നീ ഇങ്ങെനെ സ്വയം വേദനിക്കുന്നെ???? ആ കണ്ണുകൾ നോക്കി അറിയാതെ അവന്റെ നെഞ്ചം ചോദിച്ചുപോയി…….. നിങ്ങൾക്ക് വേണ്ടി ഈ ജന്മം തോരാകണ്ണീരാണ് വിധിയെങ്കിൽ അതും സഹിക്കാൻ ഞാൻ തയ്യാറാണ് രുദ്രേട്ടാ…..

അവന്റെ കണ്ണുകളിലേക്ക് കണ്ണുടക്കവേ ആ മനസ്സും മന്ത്രിച്ചു…. അനുസരണയില്ലാത്ത കടന്നുവന്ന മിഴിനീർതുള്ളികളെ എത്ര ശ്രമിച്ചിട്ടും അവനിൽനിന്ന് ഒളിപ്പിക്കാൻ അവൾക്കായില്ല…. താൻ കാരണം നിലയ്ക്കാത്ത ആ കണ്ണീരിനും തനിക്ക് അത്രമേൽ പ്രിയപ്പെട്ടവർക്കും വേണ്ടി മനസാലെ അവനൊന്ന് ഉറപ്പിച്ചു…………. ആ പടികൾ ഇറങ്ങി ചെല്ലുമ്പോൾ മുന്നിൽ നിൽക്കുന്നവരോട് പറയാനൊരു മറുപടിയെന്നോണം………(തുടരും ) ഇഷ്ടം നിരഞ്ജന RN

ആദിശൈലം: ഭാഗം 62

Share this story