ചങ്കിലെ കാക്കി: ഭാഗം 7

ചങ്കിലെ കാക്കി: ഭാഗം 7

നോവൽ: ഇസ സാം

നല്ല തണുത്ത കാറ്റ് മെല്ലെ തഴുകി തലോടി കടന്നു പോവുന്നു…… എന്താ സുഖം……മെല്ലെ പുതപ്പു മാറ്റി….. കണ്ണ് തുറന്നു….. ചുറ്റും നോക്കി…ഈശ്വരാ ഇന്നലെ ഞാൻ കണ്ട മുറിയേ അല്ല…… ജന്നൽ ഒക്കെ തുറന്നിരിക്കുന്നു….. നല്ല സൂര്യ പ്രകാശം…. ബാൽക്കണിയിലേക്കിറങ്ങാൻ വാതിൽ …..ഇന്നലെ ഞാൻ .കണ്ടിരുന്നില്ല… അത് മറയ്‌ക്കു വിധം ജന്നൽ വിരി ഇട്ടിരുന്നു…. എന്താ സുഖം…. ഞാൻ വീണ്ടും തലവഴി മൂടി കിടന്നു….. സാധാരണ അങ്ങനാണേ….. അപ്പോഴാ പെട്ടന്ന് ഓർത്തത്…. കാക്കി എവിടെ….?….. പുതപ്പു മാറ്റി ഇല്ല എഴുന്നേറ്റു….. ചുറ്റും നോക്കി ആളെ .കണ്ടില്ലാ….. .. ഇന്നലത്തെ ഓരോ ചിത്രങ്ങളും മനസ്സിലേക്ക് വന്നു….. ഒപ്പം കുഞ്ഞൂട്ടനും ….. നിലത്തോട്ടു ഒന്നു ഭയത്തോടെ നോക്കി….

ഈശ്വരാ ഈ ജന്നൽ എന്തിനാ തുറന്നിട്ടിരിക്കുന്നേ…. ആ പാമ്പു ഇങ്ങോട്ടു കയറിവരില്ലേ ……..ഞാൻ വേഗം ജന്നൽ അടയ്ക്കാൻ തുടങ്ങിയതും…. പിന്നിൽ അനക്കം …… പെട്ടന്ന് തിരിഞ്ഞപ്പോൾ കണ്ടു കുളിച്ചു വേഷം മാറി നിൽക്കുന്ന അർജുനേട്ടനെ ……. . “….അയ്യോ….. പത്തായോ ….?” .ഞാനാട്ടോ …. അർജുനേട്ടൻ എന്നെ ഒന്ന് പകച്ചു നോക്കി…… എന്നട്ട് ചുമരിലെ ക്ലോക്കിലേക്കും ….. ഞാനും നോക്കിയപ്പോൾ സമയം ഏഴര ആവുന്നു…… അത്രയേയുള്ളു…. കുളിച്ചു നല്ല വേഷം ധരിച്ചു സുന്ദരനായി നിൽക്കുന്ന അർജുനെട്ടനെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു……ഏഴുവെളുപ്പിനെ എണീറ്റ് കുളിച്ചു ഒരുങ്ങി നിൽക്കുന്ന ഒരു നവ വധുവിനെ പോലെ …… ഒരു ഗ്ലാസ് ചായയും കൂടി ആവാമായിരുന്നു……

എൻ്റെ ആത്മഗതം ആണുട്ടോ ….. ” നേരം വെളുത്തപ്പോ തൊട്ടു തുടങ്ങിയോ ചിരി……. ” .അർജുനേട്ടനാണ് .. ഞാൻ അതേ ചിരിയോടെ പറഞ്ഞു….. “അർജുനേട്ടനും ചിരിചോളൂ …… ചിരി നല്ലതല്ലേ ….സ്ട്രെസ് കുറയ്ക്കും…..ആയുസ്സു കൂടും…..” “വെറുതെ ചിരിക്കുന്നത് വേറെ പലതിൻ്റെയും ലക്ഷണമാണ് …..” അർജുനേട്ടന് അർത്ഥഗർഭമായ പറഞ്ഞു കൊണ്ട് മൊബൈൽ എടുത്തു…..അപ്പോൾ തന്നെ പുള്ളിക്ക് ഒരു കോളും വന്നു….. ഞാൻ ബാത്റൂമിൽ കയറി ഫ്രഷ് ആയി….. തലേ ദിവസത്തെ നേര്യതു സാരി മുഷിഞ്ഞിരുന്നു…. അപ്പോഴാണ് ഒരു കുസൃതി തോന്നിയത്…. വേഗം പുറത്തിറങ്ങി എന്റെ ഒബിലെ എടുത്തു……അർജുനേട്ടൻ മുകപിൽ ഇരിപ്പുണ്ട്…….ഫോണിൽ സംസാരിക്കുന്നു…… ഞാൻ വേഗം പുള്ളിയുടെ അടുത്ത് ചെന്നിരുന്നു ഒരു സെൽഫി എടുത്തു…… ഒന്നല്ല …..രണ്ടുമൂന്നു ക്ലിക്ക് ഒരുമിച്ചു……

ആദ്യരാത്രിക്ക് ശേഷം എല്ലാർക്കും തിരിച്ചാണല്ലോ…. അവിടെ ഇരുന്നു തന്നെ ആ ഫോട്ടോയ്ക്കു താഴേ അതിനു പറ്റിയ തലക്കെട്ടു ടൈപ്പ് ചെയ്തു…… ഷെയർ ബട്ടണിൽ ക്ലിക്ക് ചെയ്യാൻ പോയതും എന്റെ കയ്യിൽ നിന്നും ഞൊടിയിടയിൽ അർജുനേട്ടൻ മൊബൈൽ തട്ടി പറിച്ചു……. ഞാൻ പകച്ചു പോയി……എന്നാൽ ഞെട്ടിയത് ഈ അപൂർവ്വ ചിത്രം ഡിലീറ്റ് ചെയ്യുന്നതു കണ്ടപ്പൊഴാ…… ഞാൻ മൊബൈൽ തിരിച്ചു തട്ടി പറിക്കാൻ നോക്കി എങ്കിലും….പരാജയമായിരുന്നു ഫലം……കാക്കിക്ക് നല്ല ബലവും വളരെ നീണ്ട കൈ കാലുകളും ആയിരുന്നു…..ഒടുവിൽ ഞാൻ തോൽവി സമ്മതിച്ചു…..അല്ലാ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ലാ …ഞാൻ ഒരു എതിരാളിയേ ആയിരുന്നില്ല…… “കഷ്ടംണ്ട് അർജുനേട്ടാ …..

നല്ല റെയർ പിക് ആയിരുന്നു……. ഒരു ചായയുടെ കുറവും കൂടി ഉണ്ടായിരുന്നുള്ളൂ ……” ഞാനാട്ടോ ….. “പുലർന്നിട്ടു ഇത്രയും നേരായി …. ഒന്ന് കുളിച്ചു പോലും ഇല്ലാ അവള് …അതിനു മുന്നെയാ സെൽഫീ ………” ഞാൻ അർജുനെട്ടനെ നോക്കി ചുണ്ടു കോട്ടി ……. “അങ്ങട് നീങ്ങി ഇരിക്ക്…… കുളിക്കും ഇല്ലാ.. നാറിയിട്ടു പാടില്ലാ …..” എന്നും പറഞ്ഞു അർജുനേട്ടൻ നീങ്ങി ഇരുന്നു…., ഞാൻ പകച്ചു പണ്ടാരമടങ്ങി പോയി…..ഞാൻ എന്നെ മണത്തു നോക്കി….. നല്ല മുല്ലപ്പൂവിന്റെ മണം …. ” ഞാൻ ഇന്നലെ രാത്രിയും കുളിച്ചതെയുള്ളൂ… മാത്രമല്ല…..നല്ല മണവും ഉണ്ട് എനിക്ക്…. മാത്രവുമല്ല എന്നും തലകുളിക്കാൻ പാടില്ല…. മുടിയൊക്കെ പോവും….ഞാൻ എന്നും തല കുളിക്കാറില്ലാ…….” ഞാൻ വെറുതെ തർക്കിച്ചു…… വെറുതെ…….എനിക്ക് നാറ്റം എന്ന് പറഞ്ഞതിലെ നീരസം ആണുട്ടോ……എന്നാലും വിട്ടു കൊടുക്കാൻ തോന്നിയില്ല…..

അർജുനേട്ടൻ എൻ്റെ മുടിയിലേക്കു നോക്കി പുച്ഛം വാരി വിതറി….. ” ശെരിയാ….. പനങ്കുല പോലെ ഉണ്ടല്ലോ കാർകൂന്തൽ…..” ഈശ്വരാ…… വേണ്ടായിരുന്നു…… ഇനി പിടിച്ചു നിൽക്കാൻ പറ്റില്ലാ….എന്റെ തോളറ്റം വന്നു തത്തികളിക്കുന്ന മുടി ഇഴകളിലേക്കു ഞാൻ അരിശത്തോടെ നോക്കി ഇരുന്നു…… ഇനി ഒന്നും പറയാനില്ല എന്ന് തോന്നിയപ്പോൾ “എന്റെ മൊബൈൽ തായോ …..ഞാൻ പോട്ടെ ……” ഞാൻ ഗൗരവത്തോടെ പറഞ്ഞു….. തൂണിലേക്കു ചാരി ഇരുന്നു കൊണ്ട് ഒരു ചെറു ചിരിയോടെ പറഞ്ഞു,,,,, “വൈഗ പോയി കുളിച്ചിട്ടു താഴെ പൊക്കൊളൂ …… സമയം എട്ടര ആയി……. ” ഇയാൾ എന്ത് മനുഷ്യനാണ്….. ചക്കിനു ചുക്ക് എന്ന് മറുപടി പറയുന്നോ….. “ഞാൻ കുളിച്ചോളാം …… മൊബൈൽ തായോ ….”

ഞാൻ പുറത്തേക്കു നോക്കി അലക്ഷ്യമായി പറഞ്ഞു…… ഈ കങ്കാരുവിനോട് ഇങ്ങനെ താഴ്മയോടെ സംസാരിക്കുന്നതു എനിക്കിഷ്ടല്ല…… “വൈഗ പോയി കുളിച്ചു താഴേ ചെന്ന് എല്ലാരോടും സംസാരിച്ചു ഒരുമിച്ചു ഭക്ഷണം ഒക്കെ കഴിച്ചിട്ട് വായോ……മൊബൈൽ തരാം…… ” ഞാൻ കിളി പറന്നു നിന്നു …. ഇയാൾ എന്നെ ഭരിക്കുകയാണോ……എനിക്ക് അനുസരണ ശീലം ലേശം കമ്മിയാണ് ….ഈശ്വരാ ഈ കാക്കി എന്നെ നന്നാവാൻ സമ്മതിക്കില്ല….. കാക്കി എന്നെ നോക്കി എഴുന്നേറ്റു… മൊബൈൽ പോക്കറ്റിൽ ഇട്ടു….. മുണ്ടിന്റെ അറ്റം കയ്യിൽ എടുത്തു എന്നിട്ടു എന്നോടായി താഴ്ന്നു അടുത്ത് വന്നു പറഞ്ഞു….. “രാവിലെ ഉറക്കം എഴുന്നേറ്റാൽ ഉടനെ ഒരു സെൽഫി എടുത്തു വല്ലവർക്കും അയക്കുന്നതാണോ സന്തോഷം ഒരു ചിരി വീട്ടിലെ എല്ലാർക്കും രാവിലെ കൊടുക്കുന്നതിലാണോ സന്തോഷം എന്ന് നമുക്ക് നോക്കാട്ടോ വൈഗാലക്ഷ്മി ………….”

അതും പറഞ്ഞു അർജുനേട്ടൻ പുറത്തേക്കു നടന്നു . എന്റെ കിളികൾ ഒന്നും ഈ ജില്ലയിൽ ഉണ്ടായിരുന്നില്ല….. പ്ലസ് വണ്ണിൽ എന്റെ ജീവിതത്തിലേക്ക് വന്നതാണ് മൊബൈൽ…..പിന്നെ ഞങ്ങൾ അടുത്തതല്ലാതെ പിരിഞ്ഞിട്ടെ ഇല്ലാ….. ഇതു ഒരു നടയ്ക്കു പോവില്ല….. ഞാൻ ദേഷ്യത്തോടെ മുറിയിലേക്ക് ചെന്നു … വേഗം കുളിച്ചു വസ്ത്രം മാറി…. സമയം ഒന്പതാവുന്നു…… നല്ല സാമ്പാറിന്റെ സമയം മണം …. ആഹാ….. വിശന്നിട്ടു വയ്യാ….. ഞാൻ വേഗം അടുക്കളയിലേക്കു നടന്നു….. ഊണുമുറിയിൽ ശബ്ദം കേട്ടപ്പോൾ കണ്ടു….. അമ്മാവൻ തളർന്നു അവശനായി ഇരിക്കുന്നു……’അമ്മ വിയർപ്പു ഒപ്പുന്നു…… കൃഷ്ണേച്ചി ഒരു ഗ്ലാസിൽ പഞ്ചസാര ഇട്ടു കലക്കുന്നു ……രുദ്ര ഫാൻ കൂട്ടുന്നു…..വേണ്ട മേളം…..

ഞാൻ ചുറ്റും നോക്കി…… കാക്കിയെ അവിടെയെങ്ങും കണ്ടില്ല…. എന്ത് ചെയ്യണംന്നു അറിയാതെ നിൽക്കുന്ന എന്നെ അവജ്ഞയോടെ ‘അമ്മ നോക്കി….. കൃഷ്ണേച്ചി എന്നെ നിർവികാരതയോടെ നോക്കി…. രുദ്ര എന്നെ നോക്കി കണ്ണ് ചിമ്മി….. മെല്ലെ അടുത്ത് വന്നു പറഞ്ഞു….. “അമ്മാവന് ഷുഗർ കുറഞ്ഞതാ…… ഏഴരയ്ക്ക് ഭക്ഷണം കഴിക്കുന്നതാ …. ഇന്ന് ചേച്ചിയോടൊപ്പം കഴിക്കാം എന്ന് കരുതി കാത്തിരുന്നതാ…….” അമ്മയുടെ മുഖത്തെ ഭാവം ഇപ്പോഴാ ശെരിക്കും മനസ്സിലായത്…. “കുറച്ചു ലേറ്റ് ആയിപോയി……..” ഞാൻ അവളോട്‌ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു…… അവളും അർത്ഥ ഗര്ഭമായി മൂളി……

“ഇത് ഒരു ശീലമാക്കണ്ടാട്ടൊ…….?” ഞാൻ തലയാട്ടി…….. “മതി……ഓപ്പേ ……” അമ്മാവനാണ്…… അമ്മ ഊട്ടുന്നു…… “അങ്ങട് കഴിക്കു……. ഞാൻ അപ്പോഴേ പറഞ്ഞതാ നിന്നോട് കഴിക്കാൻ…… “” ഒരു കുഞ്ഞു നിഷ്‌കളങ്കനായ ബാലനെ പോലെ കഴിക്കുന്ന അമ്മാവൻ….. പാവം….. ഈശ്വരാ ഈ കാക്കിക്കു എന്നോട് പറയാമായിരുന്നില്ലേ ഇവരൊക്ക എന്നെ കാത്തിരിക്കുകയാണ് എന്ന് ….. ഏഴ് വെളുപ്പിനെ എഴുന്നേറ്റു കുളിച്ചു ഒരുങ്ങി നടന്നോളും…. എന്നെ അങ്ങനെ ആരും കാത്തിരിക്കാറില്ല…… എല്ലാരും ഒപ്പം കഴിക്കുമ്പോൾ ഞാൻ അപൂർവമായേ കൂടെ കൂടാറുള്ളു….. കാരണം ചെറിയമ്മയ്ക്കു ഇഷ്ടല്ല…..

ഞാൻ ഇല്ലാത്തപ്പോൾ ചെറിയമ്മയും അച്ഛനും അനിയത്തിമാരും ഒരുമിച്ചു തമാശ പറഞ്ഞു ചിരിച്ചു കളിച്ചു ഇന്ന് കഴിക്കുന്നത് കേൾക്കാം …. ഞാൻ ചെന്നാൽ പിന്നെ ചെറിയമ്മ നിശ്ശബ്ദയാവും…ഒപ്പം അച്ഛനും ഭയന്നിട്ടായിരിക്കാം എനിക്കായി ചെറു പുഞ്ചിരി എന്നും ഉണ്ടാവും….. അത് കൊണ്ട് തന്നെ ഞാൻ കൃത്യ സമയത്തു ഭക്ഷണം കഴിക്കാറില്ല….. ചിലപ്പോഴൊക്കെ ഞാൻ അവിടെ ഒരുമിച്ചിരുന്നു കഴിച്ചു ചെറിയമ്മയുടെ സന്തോഷം തല്ലി കെടുത്താറുണ്ട് … അത് വല്ലപ്പോഴും….. എന്നാലും പാവം അമ്മാവൻ…… ” സോറിട്ടോ അമ്മാവാ…….. ഞാൻ ലേറ്റ് ആയി പോയി …..കാത്തിരിക്കുവാന് എന്നറിഞ്ഞിരുന്നില്ല……” ഞാനാറ്റോ മെല്ലെ അടുത്ത് പോയി പറഞ്ഞു….

.തല ഉയർത്തി എന്നെ നോക്കി….ഒരു ചെറു ചിരിയോടെ പറഞ്ഞു….. “സാരമില്ല…… നേരത്തെ കിടക്കുക……അപ്പൊ നേരത്തെ എഴുന്നേൽക്കാം…. ” അമ്മാവനാണ്…… ” ആദ്യ ദിവസം പോലും പുലർച്ചെ എഴുന്നേറ്റിട്ടില്ല…… ഇനിയങ്ങോട്ടത്തെ കാര്യം ഈശ്വരന് അറിയാം……..” ടീച്ചറമ്മയാണ് ….. അത്യന്തം അവഗണനയോടെ പ്ലേറ്റ് എടുത്തു ഭക്ഷനാം വിളബുന്നു……ഒപ്പം ഒരു ഗ്ലാസ് ചായ ഫ്ലാസ്കിൽ നിന്നും എനിക്കും പകർന്നു തന്നു…… ഞാനതു വാങ്ങി ചുണ്ടോടടുപ്പിച്ചു…… “വൈഗാ….. പുലർച്ചെ എന്ന് പറയുമ്പോ ഒരു ആറു മണിക്ക് എങ്കിലും കുളിച്ചു അടുക്കളയിൽ വരണം …..ഇതൊക്കെ അമ്മമാര് പറഞ്ഞു തരേണ്ടതാണ് പെൺമക്കൾക്ക്……

ആ ഒരു കുറവ് വൈഗയിൽ ഉണ്ട് …..അത് മാറ്റാട്ടോ ….” അത് പറയുമ്പോഴും ആ മുഖത്തെ ഭാവങ്ങൾക്കു ഒരു അയവും ഉണ്ടായിരുന്നില്ല..സ്വരത്തിലും ഒരു ഗൗരവം തന്നെയായിരുന്നു ….അർജുനേട്ടനും അമ്മയുടെ മുഖവും ഭാവങ്ങളും ആണ്…. “അമ്മയ്ക്കും ഒരു നല്ല കൂട്ടില്ലാത്ത കുറവുണ്ട്….. തമാശ പറയാൻ പൊട്ടി ചിരിക്കാൻ…. അമ്മയ്ക്ക് മാത്രമല്ല ഇവിടെ എല്ലാർക്കും…മെല്ലെ അതും മാറ്റാട്ടോ …… ” ഞാനാണ്……. അമ്മാവൻ പെട്ടന്ന് ഭക്ഷണം നിറുത്തി എന്നെ നോക്കി….. അമ്മയും എന്തോ അതിശയത്തെ പോലെ നോക്കുന്നു….. കൃശനിച്ചിയും അതേ …… ഞാൻ മെല്ലെ ചിരിയോടെ അടുക്കളയിൽ കയറി ഗ്ലാസ് കഴുകി വെചു…..അമ്മയുടെ ശബ്ദവും കേട്ടൂ … “കൃഷ്ണേ എല്ലാരും ഇരുന്നോളൂ ……

വൈഗാ അർജുനനെ വിളിക്കു…… കഴിക്കാം…….” ടീച്ചർ അമ്മയുടെ ഉത്തരവ് വന്നതും കൃഷ്ണേചിയും രുദ്രയും അടുക്കളയിലേക്കു പാഞ്ഞു … മിഥു എനിക്കൊപ്പം കൂടി….. “എവിടെപ്പോയി എന്റെ മിഥുകുട്ടി നിന്റെ മാമൻ… ” ഉമ്മറത്തും കോലായിലെ ചുറ്റും നോക്കിയിട്ടും കാണാതെ ഞാൻ ചോദിച്ചു. “മാമൻ മുകളിലാ …… അമ്മായി പോയി വിളിച്ചോ ….. നിക്ക് പേടിയാ……” അതും പറഞ്ഞു അവൾ പിന്നോട്ട് ചുവടുകൾ വെച്ചു ….. അവളുടെ മുഖം എന്നെ അത്ഭുതപ്പെടുത്തി….. അർജുനെട്ടനെ എന്തിനാ ഭയക്കുന്നെ…. “ന്തിനാ പേടിക്കണെ …മാമാൻ അടിക്കുമോ …?” “ഇല്ല……. ചോക്ലേറ്റ് വാങ്ങി തരും….. പക്ഷേ നിക്ക് പേടിയാ….. മാമൻ പോലീസല്ലേ ……. ഒരിക്കലും ചിരിക്കില്ല…… പിന്നേയ് ………..”

എന്നെ അടുത്തേക്ക് വിളിച്ചു ചെവിയിൽ രഹസ്യം പറയുന്ന പോലെ പറഞ്ഞു….. “മാമൻ മോൺസ്റ്റർ ആണ്….. ” “മാമൻ മന്തവാടിയാ …….” “മന്തവാടിയോ ?….അത് എന്താ……?” ഞാനാട്ടോ…. “അത്…പിന്നെ…..ഈ സീരിയലിൽ ഒക്കെ … പ്രേതത്തെ ഒക്കെ ഓടിക്കാൻ .വരും………” ഈശ്വരാ…… ഇത് എന്തൊക്കെയാണ്…ഈ കുഞ്ഞു കരുതിയിരിക്കുന്നേ…… “ഇതൊക്കെ ആരാ പറഞ്ഞത്……..?” ഞാനാട്ടോ .. “ഞാൻ കണ്ടതാ…അമ്പലത്തില്….. വിളക്ക് ഒക്കെ വെച്ച്…..എന്തെക്കെയോ ചെയ്യണേ…..പേടിയാകും…….” എനിക്ക് ചിരി വന്നു…….”എന്തൊക്കെയാ….ഈ കുഞ്ഞി തലയിൽ……” പെട്ടന്ന് അവൾ എന്നെ തള്ളിമാറ്റി .

തിരിഞ്ഞോടി ……. ഇത് എന്താ പറ്റിയേ എന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു മീശയും പിരിച്ചു പടികൾ കാക്കി വേഷത്തിൽ വേഗം ഇറങ്ങി വരുന്ന അർജുനെട്ടനെ ….. … വെറുതെ അല്ല……. “ഇത് എന്താ ഫാൻസി ഡ്രെസ്സോ ……..? രാവിലെ ഒരു വേഷം…..ഇപ്പൊ കാക്കി വേഷം…..” എന്നെ ഒന്ന് നോക്കി……. മുന്നോട്ടു നടന്നു….. “ഹേയ് …ഇയാള് പോവാണോ ……. ? ഞാൻ അർജുനെട്ടനെ വിളിക്കാനാ വന്നത് …..” പെട്ടന്ന് നിന്നു…..തിരിഞ്ഞു നോക്കി…. “നമുക്കു ഒരുമിച്ചു ഭക്ഷണം കഴിക്കാൻ …… വേഗം വായോ ..വിശന്നിട്ടു വയ്യ……” എന്നും പറഞ്ഞു എന്റെ കയ്യിൽ വലിച്ചു മുന്നോട്ടു പോകുന്നവളെ അതേ വേഗതയിൽ തിരിച്ചു പിന്നോട്ട് വലിച്ചു….. ഞാൻ വിചാരിച്ച ബലം പോലും ഉണ്ടായിരുന്നില്ല…

കാറ്റ് പോലെ നെഞ്ചിൽ വന്നു ഇടിച്ചു നിന്നു…ഈശ്വരാ…..ഇതൊരു കാറ്റാടി ആണോ…..ജാടയും പോരും മാത്രമേയുള്ളു…..തവളക്കണ്ണു രണ്ടും താഴേ വന്നു വീഴും എന്നാ തോന്നുന്നേ ….. “പിന്നേയ്…..രാവിലെ ആറിന് മുന്നേ ഞാൻ എഴുന്നേറ്റതാ… എനിക്ക് അന്നേരം തൊട്ടു വിശക്കുന്നുണ്ട്…….അപ്പോഴൊക്കെ കേൾക്കുന്നത് വൈഗയും കൂട്ടി വരൂ ഭക്ഷണം കഴിക്കാൻ എന്നാ ….. പോത്തു പോലെകിടന്നു ഉറങ്ങിയിട്ടാ അവൾക്കു ഇപ്പോ വിശപ്പ് പോലും…. ” അതും പറഞ്ഞു ഞാൻ അവളെ വിട്ടു മുന്നോട്ടു നടന്നു ….. ഉമ്മറത്ത് ഇറങ്ങിയപ്പോൾ കണ്ടു കൃഷ്ണയെ…… “അമ്മയോട് ഞാൻ ഇറങ്ങി എന്ന് പറയൂ …. എനിക്ക് ഒന്ന് സ്റ്റേഷനിൽ പോണം അത്യാവശ്യമാണ് ……” “ഏട്ടൻ ഒന്നും കഴിച്ചില്ലാല്ലോ ?” ഞാൻ ബൂട്സ് ഇട്ടു ഇറങ്ങിയതും അവൾ ചോദിച്ചു…….. “എനിക്ക് വേണ്ടാ…ഞാൻ പുറത്തുന്നു കഴിച്ചോളാം ……”

മുറ്റത്തേക്ക് ഇറങ്ങുമ്പോൾ കണ്ടു കൃഷ്ണയ്ക്ക് ഒപ്പം വന്നു നിൽക്കുന്ന എന്നെ ആകെ വീക്ഷിക്കുന്ന വൈഗയെ … “എന്റെ ഭക്ഷണം കൂടെ ഇവൾക്ക് കൊടുത്തേക്കു… ബലം എങ്കിലും ഉണ്ടാകട്ടേ ……” അവളെ നോക്കാതെ തന്നെ ഞാൻ ബൈക്ക് എടുത്തു… … എന്തിനാ അവളോട്‌ ദേഷ്യപ്പെടുന്നേ…എനിക്കറിയില്ല…..പക്ഷേ കുറച്ചു മണിക്കൂറുകൾ കൊണ്ട് തന്നെ ഒന്ന് എനിക്ക് മനസ്സിലായി….. അവളോട് എനിക്ക് അകൽച്ച തോന്നുന്നില്ല ….. ആരോടും പെട്ടന്ന് അടുപ്പം തോന്നാത്ത എന്നും എവിടെയും എല്ലാരോടും അകലം പാലിക്കുന്ന എനിക്ക് വൈഗയോട് അത് തോന്നുന്നില്ല…..ഒരുപാട് കാലങ്ങളായി അറിയുന്ന ഒരുവളെ പോലെ……… തുടരും …. ഇസ സാം…

ചങ്കിലെ കാക്കി: ഭാഗം 6

Share this story