ദേവയാമി: ഭാഗം 34

ദേവയാമി: ഭാഗം 34

എഴുത്തുകാരി: നിഹാരിക

ദേവനും ഉദയനും ഹാരിയും പൂമുഖത്ത് ഇരിക്കുകയായിരുന്നു…. സംസാരിച്ചത് മുഴുവൻ അയാളെപ്പറ്റിയായിരുന്നു, “”പ്രതാപനെ “”” “”എത്രയും വേഗം അവനെ എനിക്ക് കാണണം അങ്കിൾ “” ഹാരിയുടെ മുഖത്ത് നോക്കി ദേവൻ പറഞ്ഞു, “”” ഉം…… കണക്ക് നോക്കുമ്പോ എനിക്കല്ലേ അപ്പൂ ചോദിക്കാൻ കൂടുതൽ !! എല്ലാം ഒന്നു ശരിയാവട്ടെ എന്ന് കരുതി ഇരുന്നതാ….””” “”” ഞാനും ഉണ്ട്, എൻ്റെ പെങ്ങൾക്ക് വേണ്ടി ഞാനും വേണ്ടേ ഹാരിസ് “”” “””തീർച്ചയായും “”” അത് പറയുമ്പോൾ മൂന്ന് പേരുടെയും മിഴികൾ കുറുകിയിരുന്നു …… ഇനി അവനാണ് ലക്ഷ്യം പ്രതാപൻ അവനിലൂടെ യഥാർത്ഥ വില്ലൻ …… ***

ദേവൻ ചെല്ലുമ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു പ്രതാപൻ … മുഖം അസ്വസ്ഥമായിരുന്നു, മനസ് മറ്റെവിടേയോ… അതു കൊണ്ടു തന്നെ ദേവൻ തൊട്ടടുത്തെത്തിയപ്പോൾ മാത്രമാണ് പ്രതാപൻ അറിഞ്ഞത്, “”ദേ …… ദേവ ദർശോ ?? രുക്കൂന്? രുക്കുന് പ്രത്യേകിച്ച് “”” “”” എല്ലാം പറയാം അങ്കിളെൻ്റ കൂടെ ഒന്നു വന്നേ…. “”” പുറത്ത് കാറിലിരിക്കുകയായിരുന്നു ഹാരിസും ഉദയനും, കാറിനടുത്തെത്താറായപ്പോൾ മാത്രമാണ് പ്രതാപൻ ഹാരിസിനെ കാണുന്നത്, അയാളുടെ കത്തുന്ന കണ്ണുകളിൽ പ്രതാപന് അപകടം മണത്തു, അയാൾ ഓടി രക്ഷപ്പെടാൻ ഒരു വിഫലശ്രമം നടത്തി, എല്ലാം മുൻകൂട്ടി കണ്ട് ദേവൻ നിന്നിരുന്നു, ചുരുട്ടിയെടുത്ത് ആ പഴയ പട്ടാളക്കാരനെ വണ്ടിയിലിടാൻ ദേ വന് നിഷ്പ്രയാസം കഴിഞ്ഞു, ആ വണ്ടി അതിവേഗത്തിൽ പാഞ്ഞു…

ഉദയവർമ്മയുടെ പൊട്ടിപ്പൊളിഞ്ഞ ഫാക്ടറിയിലെത്തി അത് നിന്നു…. അപ്പഴേക്കും ചവിട്ടി പുറത്തിട്ടിരുന്നു പ്രതാപനെ ഉദയൻ , അയാൾ വീണിടത്ത് കിടന്ന് തൊഴുകൈയ്യോടെ ആ മൂവരെ നോക്കി, ഒരു ദയയുടെ കണിക പോലും ആ കൺകളിൽ ഒന്നിലും ഉണ്ടായിരുന്നില്ല ഹാരിസ് ഒരു കൈയ്യാൽ വാക്കിംഗ് സ്റ്റിക്കിൽ ബാലൻസ് കൊടുത്ത് മറുകയ്യാൽ അയാഖ്യനാ ബനിയനിൽ പിടിച്ച് പൊക്കി, “” ഞാൻ….ഹാരിസൺ. .. തെറ്റ് പറ്റിപ്പോയി…..മാപ്പ്…””” “” തരാടാ നിനക്ക് മാപ്പ് “”: എന്നു പറഞ്ഞ് ദേവൻ ചവിട്ടിയ ശക്തിയിൽ ഹാരിസൺ പോലും വേച്ച് വീഴാൻ പോയി, എന്നാൽ ദേവൻ അപ്പഴേക്കും ചേർത്ത് പിടിച്ചിരുന്നു അവൻ്റെ അങ്കിളിനെ, മൂന്ന് പേരും അവരുടെ ദേഷ്യം തീർത്തു കൊണ്ടേ ഇരുന്നു, പ്രത്യേകിച്ച് ദേവൻ, .

അവൻ്റെ പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയത് അവനായിരുന്നു… ഒടുവിൽ ഉദയൻ തടഞ്ഞു, “”ഇനി തല്ലിയാൽ അവൻ ചാവും, അവന് പറയാനുള്ളത് കേൾക്കാമിനി “” കൊടുത്ത ഒരു കുപ്പിവെള്ളം മുഴുവൻ ആർത്തിയോടെ കുടിച്ചു പ്രതാപൻ, ഒരു മരത്തിൻ്റെ കസേരയിലേക്ക് അയാളെ കൈ പുറകിലാക്കി കെട്ടി വച്ചു ദേവൻ…. ശക്തിയോടെ മുഖത്തേക്ക് ഒന്നു കൊടുത്തു, മുഖം പൊള്ളിയടരുന്ന പോലെ തോന്നി പ്രതാപന്, “”പറയടാ നായേ…… എന്തിനാ എന്തിനാ നീയെൻ്റെ രാജി ആൻ്റിയെ???””” അടുത്ത നിമിഷം വീണ്ടും അവൻ്റെ കൈ പ്രതാപൻ്റ കവിളിൽ വന്നു പതിഞ്ഞു, “”” പറയാം !! ഞാൻ എല്ലാം പറയാം””” ദേവൻ്റെ ഇത്തരത്തിൽ ഒരു രൗദ്ര രൂപം എല്ലാവരും ആദ്യമായി കാണുകയായിരുന്നു, ഒരു വേള വർമ്മയും ഹാരിസും വരെ ഒന്നു പകച്ചു, പ്രതാപൻ പറഞ്ഞ് തുടങ്ങി….. ****

ഇഷ്ടായിരുന്നു അവളെ , രുക്കൂനെ .. ഓർമ്മ വച്ചത് മുതൽ കൊണ്ട് നടക്കണതാ ഈ ഇടനെഞ്ചിൽ, ഒരു ദിവസം കൂടെ വന്നതാ അവൻ, രവിചന്ദ്രൻ , കൂട്ടുകാരൻ്റെ വീടും നാടും കാണാൻ, തിരിച്ച് പോകുമ്പോ അറിഞ്ഞിരുന്നില്ല കൂട്ടുകാരൻ്റെ പെണ്ണിൻ്റെ മനസും കൊണ്ടാണ് അവൻ തിരികെ പോന്നേ ന്ന്… കത്തിലൂടെ ഞാനറിയാതെ അവർ പ്രണയിച്ചു, എൻ്റെ മുന്നിലൂടെ എൻ്റെ പെണ്ണിനെയും കൊണ്ട് അവൻ …….. സ്വയം ഒരു കോമാളിയായി ഞാൻ….. എന്നിട്ടും എല്ലാം ഉള്ളിലൊതുക്കി, ഒരു ദിവസം വല്ലാതെ കുടിച്ചിരുന്നു, അപ്പോ തോന്നി രുക്കുനെ ഒന്ന് കാണണം എന്ന്, പോയപ്പോ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, രാജി”” എൻ്റെ ജീവിതം തട്ടിയെടുത്തവനോട് തോന്നിയ, വിദ്വേഷം, അവളെ, ബലമായി ….. ബോധം വന്നപ്പഴേക്കും…. അപ്പഴേക്കും അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ചിരുന്നു ദേവൻ…

ശ്രമപ്പെട്ട് ഉദയനും ഹാരിസും അവനെ പിടിച്ച് മാറ്റി, ഇനിയവൻ്റെ തല്ല് വാങ്ങിക്കൂട്ടാൻ അയാൾക്ക് ശേഷിയില്ലായിരുന്നു, “”എന്നിട്ട്…. എൻ്റെ പേരെന്തിനാ ഇതിൽ വലിച്ചിഴച്ചത് “” “” അത് ഞാനല്ല !! ദയവായി വിശ്വസിക്കണം, രാജി എൻ്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നു എന്നറിഞ്ഞ് അവളെ ഒരു താലി കെട്ടി ഒപ്പം കൂട്ടാൻ ചെന്നതായിരുന്നു ഞാൻ, എല്ലാം അറിയുന്നവനെ പോലെ അയാൾ ….. അയാൾ ഞങ്ങൾക്ക് മുന്നിലെത്തി, ഞാൻ സ്വീകരിക്കാം എന്ന് പറഞപ്പോൾ അവൾ എൻ്റെ കരണത്തടിച്ചു, എന്നിട്ട് ഉറക്കെ കരഞ്ഞു, അപ്പഴാ അയാൾ !! അയാള് പറഞ്ഞത് അവളുടെ ഉളളിൽ മുഴുവൻ ഹാരിസാണ് എന്ന്, ഞങ്ങൾ ഒരു പോലെ ഞെട്ടി, അവളുടെ മനസിൽ മാത്രം വച്ചിരുന്ന ഒരു കാര്യം പറഞ്ഞ അയാളെ അവൾ ആരാധനയോടെ കണ്ടു, അവളുടെ പ്രണയത്തെ നേടിക്കൊടുക്കാം എന്നയാൾ ഉറപ്പും കൊടുത്തു, അയാളാ…..

അയാളാ അവളെ കൊണ്ട് എല്ലാം പറയിപ്പിച്ചത്, ഞാൻ വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു …. “”” ആരാ!!! ആരായിരുന്നത് ??”” “”” വിഷ്ണു ശർമ്മ !!! എന്ന ആദി നാരായണൻ “”” ഹാരിസ് വിശ്വാസം വരാതെ പ്രതാപനെ നോക്കി, “” അതേ ഹാരിസ് നിങ്ങളുടെ കൂടെ പഠിച്ച അന്നത്തെ ആ പാവം നമ്പൂതിരി ചെക്കൻ…. അവനുണ്ടായിരുന്നു നിഴലുപോലെ നിങ്ങളുടെ പുറകിൽ …. “”” ഹാരിസ് വല്ലാത്ത ഒരവസ്ഥയിൽ എത്തി…. “”” പക്ഷെ…. പക്ഷെ എന്തിന്?”” പ്രതാപൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഉദയൻ്റ മൊബൈൽ ഉച്ഛത്തിൽ ശബ്ദിച്ചു, ഹോസ്പിറ്റൽ നമ്പർ കണ്ട് വേഗം അറ്റൻ്റ് ചെയ്തു, പെട്ടെന്നയാൾ തളർന്ന് നിലത്തേക്കൂർന്നിരുന്നു…… അങ്കിൾ……. ദേവൻ അയാളെ താങ്ങി…. പക്ഷെ അയാൾ അത്രമേൽ തളർന്നിരിന്നു…… “””ദേവാ ……. അവർ !!! “”” വാക്കുകൾ പുറത്തേക്ക് വരാതെ ഉദയൻ്റെ തൊണ്ടയിൽ കുടുങ്ങി………തുടരും………

ദേവയാമി: ഭാഗം 33

Share this story