ഹാർട്ട് ബീറ്റ്…: ഭാഗം 52

ഹാർട്ട് ബീറ്റ്…: ഭാഗം 52

എഴുത്തുകാരി: പ്രാണാ അഗ്നി

അദർവ് വന്നിട്ടുണ്ട്‌ എന്നറിഞ്ഞു നെച്ചു കോഫിയുമായി റൂമിലേക്ക് ചെന്നപ്പോൾ കണ്ടു ഫ്രഷായി ടൗവലിൽ തലയും തുവർത്തി അവൻ പുറത്തേക്കു ഇറങ്ങുന്ന വരുന്നത് “കണ്ണേട്ടാ …….” “ആഹാ …..അമ്മയുടേയും മക്കളുടേയു കളി കഴിഞ്ഞോ .എവിടെ കുഞ്ഞനും ചക്കിയും …….” “അവർ അമ്മുവിൻറെ അടുത്ത് ഉണ്ട് .ഏട്ടൻ വന്നിട്ടു എന്താ എന്നെ വിളിക്കാഞ്ഞത് ” “ഞാൻ നോക്കിയപ്പോൾ എല്ലാവരും നല്ല കളിയിൽ ആയിരുന്നു ശല്യം ചെയ്യണ്ടാ എന്ന് കരുതി .പിന്നെ അച്ഛനെയും കാണണമായിരുന്നു ” “ഉം …….”അവൾ മെല്ലെ ഒന്ന് മൂളുക മാത്രം ചെയ്തു . അവളുടെ കണ്ണുകളിൽ നിഴലിച്ച നിരാശ അവനു മനസ്സിലാവുന്നുണ്ടായിരുന്നു .അവൻ അവളുടെ അടുത്തേക്ക് നടന്നു .

“നെച്ചൂട്ടിയേ ……..”എന്ന് മെല്ലെ വിളിച്ചു കൊണ്ട് അവൻ ഇടിപ്പിലൂടെ കൈകൾ കോർത്ത് അവളെ തന്നിലേക്ക് അടുപ്പിച്ചു . “ഇനി പറയു എന്താ ഇത്ര വിഷമം …….”അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് അവൻ ചോദിച്ചു . “ഏട്ടാ …ഞാൻ അറിഞ്ഞു കൊണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലാ ….പിന്നെ എനിക്ക് മാത്രം എന്താ ഇങ്ങനെ ഓരോ പരീക്ഷണങ്ങൾ ……”ഇത്രയും പറഞ്ഞു വന്നപ്പോളേക്കും അവളുടെ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞു ഒഴുകി . “അയ്യേ ….കണ്ണേട്ടന്റെ നെച്ചൂട്ടി കരയുകയോ ………” അവളുടെ മുഖം കൈകുമ്പിളിലെടുത്ത് കവിളിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തള്ളവിരലിൽ തുടച്ചു കൊണ്ട് അവൻ പറഞ്ഞു തുടങ്ങി. ” നീ ഒരുപാടു നന്മ ഉള്ള പെണ്ണാണ് നിന്നിലെ നന്മയെ കൂടുതൽ ബലപ്പെടുത്തുവാൻ വേണ്ടിയാണ് ദൈവം ഓരോ പരീക്ഷണങ്ങൾ തരുന്നത് .

പിന്നെ എന്ത് പരീക്ഷണ ആണെങ്കിലും നിന്നോടൊപ്പം ഞാനും ഉണ്ടാവും .ആർക്കും ഒന്നിനു വേണ്ടിയും നിന്നെ വിട്ടു കൊടുക്കില്ലാ “അത്രയും പറഞ്ഞു അവൻ അവളുടെ കവിളുകളിൽ മാറി മാറി ഉമ്മ വെച്ചു . “കണ്ണേട്ടാ എന്താ സംഭവിച്ചത് എന്ന് അറിഞ്ഞോ ……” “ഉം …….”നീരസത്തോടെ അവൻ ഒന്ന് മൂളി “എന്താ …എന്താ പറ്റിയത് ……”ആകാംഷയോട് നെച്ചു ചോദിച്ചു . “തെറ്റായ മരുന്നുകൾ ആണ് പ്രിസ്ക്രയ്ബ് ചെയ്തിരുന്നത് .ബ്ലഡ് ക്ലോറ്റ് ആവാനുള്ള മെഡിസിൻസ് ആണ് അയാൾക്കു ഇൻജെക്ട ചെയ്തു കൊണ്ട് ഇരുന്നത് .ഹാർട്ടിന് പ്രോബ്ലം ഉള്ളതുകൊണ്ട് ഹാർട്ടറ്റാക്ക് ആണ് മരണ കാരണം .പിന്നെ ഓവർ ഡോസ് ആയി മരുന്നുകളുടെ കൺടെന്റ് ബോഡിയിൽ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട് ”

“ഏട്ടാ …….ഞാൻ എല്ലാം ചെക്ക് ചെയ്തു തന്നെ ആണ് മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്തത് പിന്നെ എങ്ങനെ ഇതു ഒക്കെ സംഭവിച്ചു …….”അവൾ പരിഭവത്തോടെ പറഞ്ഞു . “അത് ഒക്കെ ചെയ്യണം എന്ന് കരുതിയവർ ചെയ്തു നെച്ചൂട്ടി .അത് കറക്റ്റ് ആയി നിന്റെ പേരിൽ വരാൻ ഉള്ളതും അവർ ചെയ്തു .പക്ഷേ ദൈവം എന്ന് ഒരാൾ എല്ലാം കണ്ടു കൊണ്ട് ഇരിക്കുകയല്ലേ ………” ‘ആരാ …കണ്ണേട്ടാ ……എന്നോട് ഇത്ര വൈരാഗ്യം ഉള്ളത് .ഞാൻ എന്താ അവരോടു ചെയ്തത് …..” “നീ ഒന്നും ചെയ്തില്ല എന്റെ നെച്ചൂട്ടിയേ ….ചെയ്തത് മുഴുവൻ ഞാനാണ് ……” അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു . “കണ്ണേട്ടനോ ….ഏട്ടൻ എന്താ ചെയ്തത് ………”

“ഞാൻ ചെയ്തതോ ……..”എന്ന് പറഞ്ഞു തന്റെ മുഖം അവളിലേക്ക്‌ അടുപ്പിച്ചു അവളുടെ ചുണ്ടുകൾ സ്വന്തം ആക്കി .പെട്ടാന്ന് ഉള്ള നീക്കം ആയതു കൊണ്ട് അവൾ തടയാന്‍ ശ്രെമിച്ചു എങ്കിലും അവൻ അവളെ തന്നിലേക്ക് കൂടുത്തൽ അടുപ്പിച്ചു . പതിയെ അവന്റെ ചുംബനം അവളും ആഗ്രഹിച്ചത് പോലെ അതിൽ ലയിച്ചു. നെച്ചൂട്ടിയോടു ഉള്ള അവന്റെ അടങ്ങാത്ത പ്രണയം ആണ് എല്ലാ പരീക്ഷണങ്ങൾക്കും കാരണം എന്ന് അവൻ പറയാതെ പറഞ്ഞു . എന്ത് പരീക്ഷണം നേരിടേണ്ടി വന്നാലും തനിക്കും വലുത് അവന്റെ പ്രണയം മാത്രം ആണെന്ന് അവളും പറഞ്ഞു . “അമ്മാ ……..”എന്നുള്ള കുഞ്ഞന്റെ വിളികേട്ടു രണ്ടുപേരും കിതപ്പോടെ അകന്നു മാറി .തങ്ങളെ മാറി മാറി നോക്കുന്ന കുഞ്ഞനെയും ചക്കിയേയും ആണ് അവർ കണ്ടത് .

“അച്ഛാ …..”എന്ന് വിളിച്ചു കൊണ്ട് ചക്കി അപ്പോളേക്കും ഓടി അദർവിന്റെ കൈകളിൽ കയറിയിരുന്നു . “അച്ഛൻ എന്ത് ചെയ്യുകയായിരുന്നു അമ്മയെ …….”കുഞ്ഞൻ അമ്മയുടെ കൈകളിൽ തുങ്ങി കൊണ്ട് അച്ഛനെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു . നെച്ചു ചെറു ചിരിയോടെ അദർവ് എന്ത് പറയും എന്ന് അറിയുവാൻ അവനെ നോക്കി പറയൂ എന്ന ഭാവത്തില്‍ നിന്നു . “എടി മഹാപാപി തനിച്ചു ആക്കി എല്ലേ …….”ചിരിച്ചു കൊണ്ട് നെച്ചൂനെ നോക്കി പറഞ്ഞു കുഞ്ഞനെയും കൈകളിലേക്ക് കോരി എടുത്തു അവൻ കട്ടിലേക്ക് മറിഞ്ഞു .രണ്ടാളേയും തന്റെ വയറിന്റെ മുകളിൽ കയറ്റി ഇരുത്തി അവൻ പറഞ്ഞു തുടങ്ങി . “അച്ഛൻ അമ്മയോട് ഒരു സീക്രെട് പറയുകയായിരുന്നു …….”

“എന്ത് സീക്രെട് ……..”രണ്ടു പേരും ആകാംഷയോടെ ചോദിച്ചു . “ആരോടും പറയില്ലെങ്കിൽ പറയാം ……..”അവനും കൊച്ചു പിള്ളേരെ പോലെ കൊഞ്ചിക്കൊണ്ട് പറഞ്ഞു . “പ്രോമിസ് ആരോടും പറയില്ല …….”രണ്ടുപേരും ഒരേ പോലെ അവന്റെ കൈയിൽ അടിച്ചു കൊണ്ട് പറഞ്ഞു . “അതേ ……അച്ഛൻ അമ്മയോട് പറയുകയായിരുന്നു കുഞ്ഞനും ചക്കിക്കും തനിയെ കളിച്ചു ബോർ ആയി തുടങ്ങി കൂട്ടിനു ഒരു അനിയനയോ അനിയത്തിയെയോ വേണം എന്ന്……” അദർവ് പറയുന്നത് കേട്ട് ഞെട്ടി വായും പൊളിച്ചു ഇരിക്കുന്ന നെച്ചുവിന് കണ്ടു അവനു ചിരി പൊട്ടി . ആലോചനയോടെ ഇരിക്കുന്ന മക്കളിലേക്കു വീണ്ടും തിരിഞ്ഞു .

“പറയൂ ….അച്ഛൻ പറഞ്ഞത് ശെരി അല്ലേ ……നിങ്ങൾക്ക് കളിക്കാൻ കൂട്ടു വേണ്ടേ …..തനിയെ കളിച്ചു ബോർ ആവുന്നില്ലേ …….” “അച്ഛാ അപ്പോൾ അമ്മായിയുടെ വയറുപോലെ അമ്മയുടെ വയറും വീർത്തു വരുമോ …….”ചക്കി “ഹാ …..വരുന്നേ …….” “അപ്പോൾ നമുക്ക് അമ്മായിയുടെ ബേബി അനങ്ങുന്നത് പോലെ അനങ്ങുന്നത് ഒക്കേ കാണാന്‍ പറ്റുമോ …….” “ഹാ ….പറ്റും ” “ആ ബേബി ഞങ്ങളുടെ മാത്രം ആവും എല്ലേ …..അമ്മായി കൊണ്ട് പോകുന്നത് പോലെ പോവിലല്ലേ .അമ്മയുടെ വയറ്റിൽ തന്നെ കാണും എല്ലേ ….” “പിന്നെ അല്ലാതെ …കുഞ്ഞൻറ്റേയും ചക്കിയുടേയും മാത്രം ബേബി …….” “ആണോ ……എങ്കിൽ ഞങ്ങൾക്കും വേണം ബേബിയെ …….അമ്മാ ഞങ്ങൾക്കു വേണം ബേബിയെ …

പെട്ടെന്ന് വേണം അമ്മായിയുടെ ബേബി വരുന്നതിനു മുൻപ് ഞങ്ങൾ വേണം …….” “കണ്ടോ നെച്ചു …….നീ അവിടെ വായും പൊളിച്ചു ഇരുന്നോ …പാവം കുഞ്ഞുങ്ങൾ അവരുടെ ആഗ്രഹങ്ങൾ….. ആര് കേൾക്കാൻ ആര് കാണാൻ ……..”മുകളിലേക്ക് നോക്കി കൈയ്കൾ ഉയർത്തി കൊണ്ട് അദരവ് പറഞ്ഞു . “അയ്യടാ മോനേ ………അച്ഛനെയും മക്കളെയും ഇന്ന് ഞാന്‍ ശെരിയാക്കും എന്ന് പറഞ്ഞു നെച്ചു എല്ലാത്തിനിട്ടും കുഞ്ഞു അടി കൊടുക്കുവാൻ തുടങ്ങി . “അമ്മയെ പിടിക്കടാ മക്കളേ….. ” എന്ന് പറഞ്ഞു കൊണ്ട് അദർവും മക്കളും അവളെ കെട്ടിപിടിച്ചു അവരുടെ ഒപ്പം ബെഡിലേക്കു മറിച്ചിട്ടു ഇക്കിളി ഇടുവാൻ തുടങ്ങി .

ആ നിമിഷം അവർ അവരുടേതായ ലോകത്തിൽ ആയിരുന്നു .ഒരു പ്രശ്നങ്ങളും അവരെ ബാധിക്കുന്ന കാര്യമേ ആയിരുന്നില്ല .ആ മുറിയിൽ അവരുടെ ചിരി കളികൾ മാത്രം നിറഞ്ഞു നിന്നു .അവർ എന്നും ആഗ്രഹിച്ചിരുന്നതും ചിരികളും സന്തോഷവും നിറഞ്ഞ ഈ കുഞ്ഞു സ്വർഗം തന്നെ ആയിരുന്നു . ഇതേ സമയം ദിയയുടെ വീട്ടിൽ . “ദിയ ……….”മേനോന്റെ ശബ്ദം ഇടി വെട്ടുന്നത് പോലെ ആ വീട് മുഴുവൻ പ്രതിധ്വനിച്ചു. “എന്താ ……..എന്താ അച്ഛാ ………”ഭീതിയോടെ ദിയ സ്റ്റെപ്പുകൾ ഇറങ്ങി അച്ഛന്റെ അടുത്തേക്ക് പാഞ്ഞു . അവളുടെ കൈയിൽ ഒരു കവര്‍ കൊടുത്തു അയാൾ തളർച്ചയോടെ അവിടെ ഇരുന്നു .

തന്റെ കൈയിൽ കിട്ടിയ കവർ അവൾ വെപ്രാളത്തോടെ തുറന്നു വായിച്ചു.ഓരോ വരികൾ വായിക്കുന്നതനുസരിച്ചു അവളുടെ കണ്ണുകളില്‍ ഇരുട്ടു കറുന്നത് പോലെ അവള്‍ക്ക് തോന്നി “അച്ഛാ ഇതു …….”കണ്ണിൽ നിഴലിച്ച ഭയത്തോടെ അവൾ മേനോനെ നോക്കി ചോദിച്ചു . “ഉം …….അഗ്നിവർദ് …….ആയാൾ ആണ് ഇതിന്റെ പിന്നില്‍” “അടുത്ത ആഴ്ച്ച നമ്മൾ രണ്ടാളും മെഡിക്കൽ കൗണ്‍സിലിനു മുമ്പാകെ ഹാജരാകണം എന്ന് .എന്താ ഇപ്പോൾ ചെയ്യുക .” “നീയല്ലേ പറഞ്ഞത് തെളുവുകൾ മുഴുവൻ നക്ഷക്ക് എതിരേ ആക്കിയിട്ടു ഉണ്ട് എന്ന് എന്നിറ്റട്ടു ഇപ്പോൾ …..” ” അച്ഛാ ഞാൻ എല്ലാം അവൾക്കു എതിരേ ആണ് ചെയ്തത് .

അവളുടെ പേരിൽ തന്നെ ആണ് എല്ലാ ഡോക്യൂമെന്റസും …….” “പിന്നെ എന്താ ഇതു .നിനക്ക് തോനുനുണ്ടോ തെളുവുകൾ ഒന്നും ഇല്ലാതെ അഗ്നിവർദിനെ പോലെ ഒരാൾ ഇങ്ങനെ ഒരു പേപ്പർ നമുക്ക് എതിരെ അയപ്പിക്കും എന്ന് .” എല്ലാ പ്രതീക്ഷകളും അസ്ഥമിച്ചതു പോലെ അവൾ നിലത്തേക്ക് ഊർന്ന് ഇരുന്നുപോയി .തനിക്കു സ്വന്തമായി ഉള്ളതു എല്ലാം നഷ്ടപെടുന്നത് പോലെ അവൾക്കു തോന്നി .ഇനി എന്ത് എന്നുള്ള ചിന്ത മാത്രം അവളുടെ മനസ്സിൽ നിറഞ്ഞു ….. തുടരും

ഹാർട്ട് ബീറ്റ്…: ഭാഗം 51

Share this story