ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 47

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 47

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കേട്ട വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു ആ നിമിഷം സൗപർണിക……… ഇത്രനാളും വിശ്വസിച്ചിരുന്ന കാര്യങ്ങളൊക്കെ തെറ്റായിരുന്നു എന്ന് അവൾ മനസ്സിലാക്കി……… വിഷ്ണുവിന്റെ മുഖംമൂടിയെ കുറിച്ച് ശിവന്റെ വായിൽ നിന്ന് തന്നെ കേട്ടപ്പൾ അവൾ തകർന്നു പോയിരുന്നു………. ഇത്രകാലവും തൻറെ ശിവേട്ടൻ മറ്റുള്ളവർക്ക് മുൻപിൽ അപഹാസ്യനായി നിന്നത് സ്വന്തം ഏട്ടന് വേണ്ടി ആയിരുന്നു എന്ന ചിന്തകൾ വല്ലാത്ത ഒരു വേദനയിലേക്ക് അവളെ കൊണ്ടുവന്ന് എത്തിച്ചിരുന്നു……… ഒരു നിമിഷം നിന്നിടത്തു നിന്നും ചലിക്കാൻ ആവാതെ നിന്നു പോയിരുന്നു……….

ശേഷം പതിയെ എങ്ങനെയോ താഴേക്കിറങ്ങി അവൾ അടുക്കളയിലേക്ക് ചെന്നിരുന്നു……….. അവിടെ സുഭദ്ര അന്നേരം കുഞ്ഞിനുവേണ്ടി എണ്ണകാച്ചുന്ന തിരക്കിലാണ്……… ഓടിച്ചെന്ന് പിന്നിൽ കൂടി സുഭദ്രയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ആദ്യം സൗപർണിക ചെയ്തത്……. എന്താണ് സംഭവം എന്ന് മനസ്സിലാവാതെ സുഭദ്ര അവളുടെ മുഖത്തേക്ക് നോക്കി……. അപ്പോഴേക്കും അവളുടെ കണ്ണുകൾ ഒന്നുകൂടി നിറയുന്നുണ്ടായിരുന്നു……. ” എന്താ മോളെ…… എന്തുപറ്റി….. അമ്മയുടെ മുഖത്തും അപ്പോഴേക്കും ആവലാതി നിറഞ്ഞിരുന്നു…… ” നമ്മുടെ…… നമ്മുടെ ശിവേട്ടൻ……. പാവം……..!

അവൾ അത് പറഞ്ഞപ്പോൾ എന്താണ് കാര്യം എന്ന് അറിയാതെ സുഭദ്ര അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു…….. ഒരുവിധത്തിൽ കരച്ചിലിന്റെ അകമ്പടിയോടെ അകത്ത് കേട്ട് സംഭാഷണശകലങ്ങൾ എല്ലാം അവൾ സുഭദ്രയൊടെ പറഞ്ഞൊപ്പിച്ചു……. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സുഭദ്രയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…….. അവർക്കും ഇത് ഒരു പുതിയ അറിവായിരുന്നു…… ഒരിക്കലും വിശ്വസിച്ചിരുന്നില്ല……. തൻറെ മകൻ അങ്ങനെ ഒരു തെറ്റ് ചെയ്യും എന്ന്……..

അന്ന് ദേവ് പറഞ്ഞതും അയാളോട് ഉള്ള വൈരാഗ്യത്തിൽ ആരോ ഒരാൾ ശിവനെ അങ്ങനെ കുടുക്കി എന്നും ശിവൻറെ ഭാവി കളയാൻ വേണ്ടി ചെയ്തിരുന്നു എന്നും ആണ്………. അത് പുറത്തു പറയേണ്ട പുറത്തുപറഞ്ഞാൽ വീണ്ടും ശിവൻറെ ഭാവിയെ ബാധിക്കുകയുള്ളൂ, തന്നോട് ഉള്ള വൈരാഗ്യത്തിൽ തന്റെ കുടുംബത്തിലുള്ളവരെ കൊന്നുകളയാൻ പോലും അയാൾ മടിക്കില്ല എന്നും മറ്റുള്ളവർക്ക് മുമ്പിൽ ശിവൻ ആ തെറ്റ് ചെയ്തു എന്ന് മാത്രം പറഞ്ഞാൽ മതി എന്നുമാണ് ദേവേട്ടൻ ചട്ടംകെട്ടി ഇരുന്നത്……… സ്വന്തം മകന് വേണ്ടിയായിരുന്നു ദേവേട്ടൻ അങ്ങനെ ഒരു കള്ളം തന്നോട് പറഞ്ഞിരുന്നത് എന്ന് വേദനയോടെ സുഭദ്ര മനസ്സിലാക്കി………

അതിലുമുപരി സ്വന്തം മകനെ മോശക്കാരാക്കി ചിത്രീകരിച്ച് ഭർത്താവിനോട് ഒരു നിമിഷം അവർക്ക് വെറുപ്പാണ് തോന്നിത്തുടങ്ങിയത്……….. തെറ്റ് ചെയ്തവൻ പുറത്ത് സുഖമായി ഇരിക്കുമ്പോൾ, ഒരു തെറ്റും ചെയ്യാത്ത നല്ലവനായ തൻറെ മകനെ ജയിലിലേക്ക് വിടാൻ എങ്ങനെയാ മനുഷ്യനെ തോന്നി ആ നിമിഷം………. സുഭദ്രയ്ക്ക് ഉണ്ടായത് ദേഷ്യമായിരുന്നു……. അവർ പെട്ടെന്ന് തന്നെ ഒന്നും പറയാതെ മുറിയിലേക്ക് ചെന്നു…. മുറിയിലേക്ക് ചെന്നപ്പോഴേക്കും ദേവൻ അവിടെ ഉണ്ടായിരുന്നു…….. എന്തോ കണക്ക് നോക്കുകയാണ്…….

വാതിൽ വലിച്ചടച്ചു കുറ്റി ഇട്ടതിനുശേഷം, രൗദ്രഭാവത്തിൽ അയാളുടെ അടുത്തേക്ക് സുഭദ്ര ചെന്നിരുന്നു……… ആദ്യമായാണ് അവരുടെ അങ്ങനെ ഒരു ഭാവം അയാളും കാണുന്നത്………. കാര്യം മനസ്സിലാവാതെ ഭാര്യയെ നോക്കി………. “എന്തുപറ്റി……. ഒന്നും മനസ്സിലാവാതെ അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു പൊട്ടിക്കരച്ചിലോടെയാണ് അവർ കാര്യങ്ങൾക്ക് തുടക്കമിട്ടത്……. സൗപർണികയിൽ നിന്നും താൻ അറിഞ്ഞ് ഓരോ കാര്യങ്ങളും എണ്ണി എണ്ണി ഭർത്താവിനു മുന്നിൽ ചോദിച്ചു…… ” സത്യമാണ് ഭദ്രെ……!! പക്ഷേ ഒരിക്കലും ഞാൻ അവനെ നിർബന്ധിച്ചിട്ടില്ല…….

അവൻ ജയിലിൽ പോകണം എന്ന് അവനോട് ആവശ്യപ്പെട്ടിട്ടും ഇല്ല…….. വിഷ്ണുവിന് പോലീസ് ട്രെയിനിങ്ങിന് പോകേണ്ടത് കൊണ്ട് വിഷ്ണു അവനോട് സംസാരിച്ചപ്പോൾ അവൻ സമ്മതിച്ചതാണ്………! അല്ലാതെ ഞാൻ അവനെ നിർബന്ധിച്ച് അതിലേക്ക് പറഞ്ഞുവിട്ടത് അല്ല…….. എൻറെ സ്വന്തം മക്കൾ ആണ് രണ്ടുപേരും……… ആരെയാണ് ഞാൻ കൈവിടുന്നത്……… ഒരു അബദ്ധം പറ്റി എന്ന് പറഞ്ഞു എന്നെ മുൻപിൽനിന്ന് കഴിയുന്ന വിഷ്ണുവിനെ കണ്ടു ശിവ തന്നെയാണ് നേരിട്ട് എന്നോട് വന്ന് പറഞ്ഞത് അവൻ തന്നെ ആ കുറ്റം ഏറ്റെടുത്തു ജയിലിൽ പൊയ്ക്കോളാം എന്ന്……….

പക്ഷേ അവൻ എന്നോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം അവൻ തിരിച്ചു വരുമ്പോൾ അലീന നമ്മുടെ വീട്ടിൽ ഉണ്ടാവണം എന്ന് ആയിരുന്നു……. അത് സാധിക്കാൻ എനിക്ക് കഴിഞ്ഞില്ല………. മനപ്പൂർവ്വമല്ല…..! കാലുപിടിച്ച് ഞാൻ വിഷ്ണുവിനോട് പറഞ്ഞു……… ഇഷ്ടമില്ലാത്ത വിവാഹം നടത്തിയാൽ അച്ഛനിൽ നിന്നും അകന്നു പോകാൻ മാത്രമേ തനിക്ക് മനസ്സ് ഉണ്ടാവുകയുള്ളൂ എന്നും, നിർബന്ധിച്ച് വിവാഹം കഴിച്ചാൽ തന്റെ ജീവിതം പോകും എന്ന് അല്ലാതെ ഒരിക്കലും അവളെ സ്നേഹിക്കാൻ കഴിയില്ല എന്ന് പറയുന്നവനോട് ഞാൻ വീണ്ടും എങ്ങനെയാണ് ഭദ്രെ നിർബന്ധിക്കുന്നത്………..

അവസാനം സ്വന്തം മകൻ ചെയ്ത തെറ്റിന് വേണ്ടി ഞാൻ അവർക്ക് കുറച്ച് പൈസ നൽകി,അല്ലാതെ മറ്റൊന്നും എന്നെക്കൊണ്ട് ആ നിമിഷം ചെയ്യാൻ സാധിക്കുമായിരുന്നില്ല……. അവർ അത്‌ സ്വീകരിച്ചും ഇല്ല……… പലവട്ടം ഞാൻ വിഷ്ണുവിനോട് പറഞ്ഞിരുന്നു…….. കേട്ടില്ല……..! ഇതൊക്കെ ഞാൻ പറഞ്ഞിട്ടും ശിവ വിശ്വസിച്ചില്ല…….. പുറത്തേക്കിറങ്ങി അവൻ ആദ്യം എന്നോട് തിരക്കിയത് അതിനെക്കുറിച്ചാണ്……. അവൾ വേറെ വിവാഹം കഴിച്ചു അത്‌ പറഞ്ഞു കത്ത് എനിക്ക് ലഭിച്ചു എന്ന് ഞാൻ അവനോട് കള്ളം പറഞ്ഞു……..

പക്ഷേ അവന് വിശ്വസിച്ചില്ല…….. മനപ്പൂർവ്വം അവളെ വിഷ്ണുവിന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി എന്നാണ് അവൻ കരുതിയത്……. ആ ഒരു വിരോധമായിരുന്നു അവൻ എന്നോട് കാണിച്ചത്……… ഇനി നീ കൂടി എന്നെ ക്രൂശിക്കരുത്…….. ഈയൊരു തെറ്റ് മനസ്സിൽ ഇട്ടു എത്രയൊ കാലം ഞാനും വേദനിച്ചു തന്നെ ആണ് ജീവിച്ചത്….. ” അവനെ എനിക്കൊന്ന് കാണണം…….. എൻറെ കുഞ്ഞിൻറെ മേൽ കുറ്റം ചുമത്തി ഈ കാലം അത്രയും സമാധാനത്തോടെ അവൻ എങ്ങനെ ജീവിച്ചു എന്ന് എനിക്ക് അറിയണം………

വികാരവായ്പോടെ സുഭദ്ര പറയുമ്പോൾ അയാൾടേ മുഖത്തെ വലിയൊരു ഞെട്ടലാണ് ഉണ്ടായിരുന്നത്……….. “ഭദ്രേ എന്താഡോ പറയുന്നത്……. അവന് ഇപ്പോൾ കുടുംബമുണ്ട്…… അവന്റെ ഭാര്യ ഈ വിവരം അറിഞ്ഞാൽ…….. ആ നിമിഷം ആ കുടുംബം നശിക്കും….. ശിവക്ക് കുടുംബം ഉണ്ടെങ്കിലും എല്ലാം അറിഞ്ഞവനെ സ്വീകരിച്ചവൾ ആണ് അവൻറെ ഭാര്യ……… അതുകൊണ്ടുതന്നെ ഇത് പറഞ്ഞാൽ സ്വന്തം മകന്റെ കുടുംബം തകരുന്നത് കണ്മുൻപിൽ കാണാം എന്നല്ലാതെ മറ്റൊരു ഗുണവും ഇല്ല…….

അപ്പൊൾ ശിവയുടെ പെൺകുട്ടിയുടെ വീട്ടുകാരുടെ മുൻപിൽ എന്റെ മോൻ മോശക്കാരനായി ഇരുന്നോട്ടെ എന്നോ…….? വിവാഹനിശ്ചയത്തിന് പോയപ്പോൾ തന്നെ ഞാൻ കണ്ടതാണ് അപ്പുമോളുടെ അമ്മയുടെ മുഖത്ത് എൻറെ കുഞ്ഞിനെ പറ്റി ഒരു ഇഷ്ടകേട്……. അത്‌ കണ്ടപ്പോൾ ഒരു പെറ്റമ്മയുടെ മനസ്സിൽ ഉണ്ടാകുന്ന വേദന എത്രയാണെന്ന് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല……. ” അപർണയുടെ വീട്ടുകാർക്ക് എല്ലാം അറിയാം…….. ഞാൻ എല്ലാ കാര്യങ്ങളും അശോക നോട് പണ്ടേ തുറന്ന് സംസാരിച്ചിട്ടുണ്ട്…… ഒന്നും നോക്കാതെയാണ് അയാൾ വിവാഹത്തിന് സമ്മതിച്ചത് എന്നാണോ കരുതുന്നത്……..

അശോകനെ പോലെ ഒരാൾക്ക് അയാളുടെ കുടുംബം എന്ന് വെച്ചാൽ അയാളുടെ ജീവിതമാണ്……. അതിൽ ആരെയും വേദനിപ്പിക്കാൻ അയാൾ അനുവദിക്കില്ല….. ശിവേ പറ്റി എല്ലാം അയാൾക്കറിയാമായിരുന്നു……. ഇപ്പോഴല്ല ഇതിനു മുൻപേ തന്നെ……. ആ കുട്ടികൾ തമ്മിൽ ഇഷ്ടം ആകുന്നതിനു മുൻപേ അശോകനോട് ഞാൻ എല്ലാ വിവരങ്ങളും തുറന്നു പറഞ്ഞിരുന്നു……… അതുകൊണ്ടായിരിക്കും അയാൾ ഈ വിവാഹത്തിന് സമ്മതിച്ചത്…… ഇല്ലാതെ സ്വത്ത്‌ നോക്കി സ്വന്തം മകളെ പറഞ്ഞു വിടുന്ന ആളാണ് അശോകൻ എന്ന് തോന്നുന്നുണ്ടോ………? ” അപ്പോൾ എല്ലാവർക്കും എല്ലാം അറിയാമായിരുന്നു……

ഒന്നും അറിയാത്ത മണ്ടർ ഞാനും എന്റെ മോളും ആയിരുന്നു അല്ലേ……. വേദനയോടെ സുഭദ്ര ചോദിക്കുമ്പോൾ എഴുന്നേറ്റ് വന്ന് അവരെ തന്റെ മാറോടു ചേർത്ത് ആശ്വസിപ്പിക്കുന്ന ഉണ്ടായിരുന്നു ദേവ്….. ” മനപ്പൂർവ്വം പറയാതിരുന്നത് അല്ലെ……. ആ വിഷമം കൂടി എനിക്ക് കാണാൻ വയ്യായിരുന്നു……. ശിവയുടെ വിഷമം കൊണ്ട് തന്നെ ഞാൻ മരിക്കാതെ മരിച്ച പോലെ നിൽക്കുകയാണ്……. അവന്റെ ജീവിതം…… അവനെപ്പറ്റി എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത് എന്ന് നിനക്കറിയില്ല…… വിഷ്ണുവിനെ കുറിച്ച് പോലും ഞാൻ അത്രത്തോളം ആഗ്രഹങ്ങൾ ഒന്നും മനസ്സിൽ വച്ചിരുന്നില്ല എന്നതാണ് സത്യം……..

അതിനും അപ്പുറം ഞാൻ അവനെ കുറിച്ച് ആഗ്രഹിച്ചിരുന്നു……. എൻറെ സ്വപ്നം ഒന്നും ആവാതെ പോയപ്പോൾ ഉണ്ടായ വേദന എത്രയാണെന്ന് പറഞ്ഞാൽ തനിക്ക് മനസ്സിലാവില്ല……… ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച് മകനിൽ നിന്നും ഞാൻ അകന്നു പോയി എന്ന സത്യം ഒരച്ഛന് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുക്കും………. ആ വേദനയിൽ നീ കൂടി പങ്ക് ചേരണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്……. അല്ലാതെ മനപ്പൂർവ്വം അല്ല…….. ഇപ്പോൾ നമുക്കൊക്കെ സത്യം അറിയാം…… സത്യം അറിയാത്തതായി ഉള്ളത് നീലിമ മാത്രമാണ്…… ഒരാൾക്ക് ഉള്ള സമാധാനം നഷ്ടമാകാനും ആണ് പോകുന്നത്…….

വെറുതെ എന്തിനാണ് നമ്മൾ കാരണം നമ്മുടെ മക്കളുടെ ജീവിതം തകർന്നു പോകുന്നത്……. അയാൾ അത് പറഞ്ഞപ്പോൾ അതു തന്നെയാണ് ശരി എന്ന് ആ നിമിഷം സുഭദ്രയും തോന്നിയിരുന്നു……. വിഷ്ണുവിനോട് കുറച്ചെങ്കിലും സംസാരിച്ചു കഴിഞ്ഞപ്പോൾ ശിവന് ഒരു ആശ്വാസം തോന്നിയിരുന്നു…….. കുറേ വർഷങ്ങളായി താനടക്കി മനസ്സിൽ വെച്ചിരുന്ന വേദനകളും സങ്കടങ്ങളും ഒക്കെ ആയിരുന്നു ശിവനും വിഷ്ണുവിന്റെ മുൻപിൽ അവൻ പറഞ്ഞു തീർത്തത്……. അത് പറഞ്ഞു തീർത്തപ്പോൾ ശിവന് കുറച്ച് ആശ്വാസം തോന്നിയിരുന്നു……… ഉള്ളിലുണ്ടായിരുന്ന വലിയൊരു കനൽ കേട്ടതുപോലെ…….

കുറെ വർഷങ്ങളായി എങ്ങനെ സംസാരിക്കണം എന്ന് കരുതിയതാണ്……. പക്ഷേ ഇപ്പോഴാണ് അതിന് അവസരം നൽകിയത്……. അലീനയെ വിഷ്ണു ചേട്ടൻ വേണ്ട എന്ന് പറഞ്ഞിരുന്നു എന്ന് അച്ഛൻ പറഞ്ഞപ്പോൾ താൻ വിശ്വസിച്ചിരുന്നില്ല…….. പക്ഷേ ഇപ്പോൾ തനിക്ക് മനസ്സിലാവുന്നുണ്ട് അതുതന്നെയായിരുന്നു സത്യം എന്ന്……. അതിനുമപ്പുറം വിഷ്ണു ചേട്ടൻ മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചു വിവാഹം കഴിച്ചു കൊണ്ടു വന്നപ്പോഴായിരുന്നു താൻ തകർന്നത്…… അലീന ആ മനസ്സിൽ ഉണ്ടായിരുന്നില്ല എന്ന് ആ നിമിഷം അറിഞ്ഞപ്പോൾ ആ മനുഷ്യനെ താൻ വെറുത്ത് പോയിരുന്നു……….

അതുകൊണ്ടാണ് ഇത്രകാലവും ഒരു നീരസം പുറത്തേക്ക് കാണിച്ചിരുന്നത്…….. ഇപ്പോൾ വർഷങ്ങളായി നീണ്ടുനിന്ന കുറെ വിഷമങ്ങൾ ആണ് വിഷ്ണുവിന് മുൻപിൽ തുറന്നു പറഞ്ഞത്…….. ഇപ്പോൾ മനസ്സിനൊരു സമാധാനം തോന്നുന്നുണ്ട്…….. പക്ഷേ എനിക്കിഷ്ടമായിരുന്നു അയാളെ എന്നും, അതുകൊണ്ടായിരുന്നു അയാൾക്ക് വേണ്ടി താൻ ഇത്രയും വലിയ ത്യാഗം പോലും ചെയ്തിരുന്നത്…… ഒരു പക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് അയാളെ ആയിരുന്നിരിക്കണം……. മനസ്സിൽ അത്രയും വേദന തോന്നിയതാണ്……. ഒരുപാട് സ്നേഹിക്കുന്നവരിൽ നിന്നും ഒരുപാട് ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുന്നതാണ് നല്ലത്…….

നമ്മൾ പ്രതീക്ഷിക്കുന്നതതിൽ കുറവാണ് ലഭിക്കുന്നതെങ്കിൽ നമുക്ക് ഉണ്ടാകുന്ന പ്രതീക്ഷയുടെയും വേദനയുടെയും ആഴം കൂടുതൽ ആയിരിക്കും…… തിരിച്ച് അപർണയുടെ മുറിയിലേക്ക് ചെന്നപ്പോൾ മനസ്സ് ശാന്തമായിരുന്നു…… കുറേ ദിവസങ്ങൾക്കുശേഷം സമാധാനമായി അവളെ തന്നോട് ചേർത്തു പിടിച്ച് കിടന്നുറങ്ങിയപ്പോൾ അവൾക്ക് പറയാൻ ഒരു ആവശ്യമുണ്ടായിരുന്നു…… അലീനയെ ചെന്ന് രണ്ടു പേർക്കും ഒരുമിച്ച് കാണണമെന്ന്…… വേണമെന്ന് എനിക്കും തോന്നിയിരുന്നു….. ഒരുപാട് വേദനയുണ്ടായിരുന്നു അലിനയ്ക്ക് തങ്ങളുടെ കാര്യത്തിൽ……

തങ്ങൾ കുടുംബസമേതം കാണാൻ ചെല്ലുകയാണെങ്കിൽ ആ സന്തോഷം നൽകുന്നത് വലിയ ഒരു സമാധാനം ആയിരിക്കും അവൾക്ക് എന്ന് തോന്നിയിരുന്നു…… പിറ്റേന്ന് തന്നെ പോകാം എന്ന് പറയുമ്പോൾ മനസ്സിൽ ഒരു സമാധാനം ഉണ്ടായിരുന്നു…… പിറ്റേന്ന് കാലത്ത് പുറത്തേക്ക് പോകാനിറങ്ങുമ്പോൾ സുഭദ്ര വാത്സല്യപൂർവ്വം ശിവയുടെ നെറുകയിൽ തലോടി…… അപ്പോഴേക്കും ഒഴുകിവരുന്ന കണ്ണുനീർ മറച്ചു മകൻറെ മുഖത്തേക്കു നോക്കുമ്പോൾ ആദ്യമായി കാണുന്നത് പോലെയാണ് അവർക്ക് തോന്നിയിരുന്നത്…… അവൻറെ നെറുകിൽ തലോടി അവന് അരികിൽ ഇരുന്നു കൊണ്ട് സുഭദ്ര പറഞ്ഞു….. ”

എൻറെ കുഞ്ഞ് നല്ല മനസ്സുള്ള ഒരാൾ ആണ്….. അതുകൊണ്ടാണ് നിൻറെ ചേട്ടൻ ചെയ്ത തെറ്റ് ഏറ്റെടുക്കാൻ തോന്നിയത്….. അത്രയും പറഞ്ഞപ്പോഴേക്കും അത്ഭുതത്തോടെ ശിവ നോക്കുന്നുണ്ടായിരുന്നു….. ” ഞാനൊക്കെ അറിഞ്ഞു മോനെ…… ഞാൻ മാത്രമല്ല സൗപർണികയുമറിഞ്ഞു…… എനിക്ക് നിന്നോട് സംസാരിക്കാൻ തന്നെ മടിയാണ്….. അതുകൊണ്ടാണ് സംസാരിക്കാത്തത്…… ഇത്രകാലവും എൻറെ മോന്….. ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല മോനെ….. ” അമ്മ ഇത്….. അത് ചോദിക്കുമ്പോൾ അവൻറെ ശബ്ദമിടറി ഇരുന്നത് സുഭദ്ര മനസ്സിലാക്കിയിരുന്നു…. ”

ഒരു സത്യവും ഒരുപാട് കാലം മൂടിവയ്ക്കാൻ ഈശ്വരന് കഴിയില്ല മോനെ….. അതൊരിക്കൽ മറനീക്കി പുറത്തു വരിക തന്നെ ചെയ്യും…… അങ്ങനെ ഒരു തെറ്റ് നീ ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…… അത് ഞാനും പൂർണമായി വിശ്വസിച്ചിരുന്നു….. പക്ഷേ എനിക്ക് വിഷ്ണുവിനെ കുറിച്ച് അങ്ങനെ ഒരു ചിന്തപോലും ഉണ്ടായിരുന്നില്ല….. അവൻ ചെയ്തു എന്ന് കേട്ടപ്പോൾ മാത്രം തകർന്നുപോയി…… പിന്നെ ഇന്നലെ നിൻറെ അച്ഛൻ എന്നോട് വിശദമായി സത്യം പറഞ്ഞു….. എൻറെ മനസ്സ് വേദനിച്ചത് നിന്നെ കുറിച്ച് ഓർത്തപ്പോൾ……. അലീനയ്ക്ക് ഒരു മകനുണ്ട് എന്ന സത്യം പറയണ്ട എന്ന് തന്നെ ശിവ നിശ്ചയിച്ചിരുന്നു….. അവൾ ആഗ്രഹിച്ചതാണ്……

ഒരിക്കലും യഥാർത്ദ്യം ആരും അറിയില്ല എന്ന വാക്ക് കൊടുത്തിരുന്നു…… അപർണ്ണ അല്ലാതെ മറ്റാരും ഇപ്പോഴും അറിഞ്ഞിട്ടില്ല….. അത്‌ അവൾ ആഗ്രഹിക്കുന്നില്ല…… അവളുടെ കുഞ്ഞിൻറെ അവകാശം അല്ലെങ്കിൽ ഈ വീട്ടിൽ ഉള്ള ആരെങ്കിലും സ്നേഹത്തോടെ അവനെ നോക്കുന്നത് പോലും അവൾക്ക് ഇഷ്ടമല്ല….. അത്രയ്ക്ക് തെറ്റ് ചെയ്തിട്ടുണ്ട് ഇവിടുള്ളവർ അവളോട്…. ” അമ്മേ…… അമ്മയുടെ കൈ കൊണ്ട് എന്തെങ്കിലും കുറച്ചു ഭക്ഷണം ഉണ്ടാക്കി എൻറെ കയ്യിൽ തരാമോ…….

ഞാൻ ഒരാളെ കാണാൻ വേണ്ടി പോവുകയാണ്….. അവർക്ക് കൊടുക്കാൻ ആണ്…… അത്രമേൽ വേണ്ടപെട്ട ആർക്കോ വേണ്ടി മാത്രേ ശിവ അത് പറയു എന്ന് സുഭദ്രയ്ക്ക് മനസ്സിൽ ആയിരുന്നു…… മകൻറെ ആവശ്യം അംഗീകരിച്ച അവർ അടുക്കളയിലേക്ക് പോയി…. ആ നിമിഷം ശിവയും മനസ്സിൽ കണക്കു കൂട്ടുകയായിരുന്നു, സ്വന്തം അച്ഛമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കുന്ന രുചിയുള്ള ഭക്ഷണം എങ്കിലും ആ കുഞ്ഞിനു നൽകേണ്ട…… ആ ഒരു അവകാശം എങ്കിലും താൻ അവന് നൽകേണ്ട…….

സത്യത്തിൽ അലീനയും വിഷ്ണുവും അല്ല ജീവിതത്തിൽ തകർന്നുപോയത്….. അപ്പു, അവനാണ് അവൻറെ ജീവിതമാണ് എങ്ങുമെത്താതെ പോയത്…… അച്ഛന്റെയും അമ്മയുടെയും സ്നേഹവാത്സല്യങ്ങൾ പോലും ലഭിക്കാതെ ഒരു ബാല്യകാലം നഷ്ടമായത്….. മധുരമുള്ള ഓർമ്മകൾ നഷ്ടമായത്….. ഏറ്റവും വേദന അവനെക്കുറിച്ച് ഓർക്കുമ്പോൾ മാത്രമാണ് വേദനയോടെ ശിവ ഓർത്തു…….. തുടരും……ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 46

Share this story