ആദിപൂജ: ഭാഗം 4

ആദിപൂജ: ഭാഗം 4

എഴുത്തുകാരി: ദേവാംശി ദേവ

മതിൽ ചാടി കടന്ന രൂപം നേരെ വീടിനടുത്തെത്തി ബാൽക്കണിയിലേക്ക് കയറാൻ നോക്കുവാണ്.. ഇത് കള്ളൻ തന്നെ…എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യണം… അവൾ ചുറ്റും നോക്കി..കയ്യിൽ കിട്ടിയത് ഫ്ലവർ വേസ് ആണ്..അത് അയാൾക്ക് നേരെ എറിഞ്ഞു.. വീടുകൾ തമ്മിൽ ദൂരമില്ലാത്തതിനാൽ അത് കൃത്യമായി അയാൾക്കിട്ട് കൊണ്ടു.. “അമ്മേ…” ഒരു നിലവിളിയോടെ ആൾ താഴേക്ക് വീണു. .. പൂജ പെട്ടെന്ന് ബാൽക്കണിയിൽ നിന്നും സെൻ സൈഡിലേക്കും അവിടുന്ന് മതിലിലേക്കും ചാടി അപ്പുറത്തെ വീട്ടിലെത്തി… അപ്പോഴേക്കും താഴെ വീണ ആൾ എഴുന്നേറ്റു… പൂജ പെട്ടെന്ന് അയാളുടെ മുതുകിന് ചവിട്ടി താഴെ ഇട്ടു…

തൊട്ടടുത്ത് മുല്ലവള്ളിക്ക് താങ്ങ് കൊടുത്തിരുന്ന ചെറിയ വടിയെടുത്ത് അയാളെ അടിക്കാൻ തുടങ്ങി.. അയാൾ എഴുന്നൽക്കാൻ ശ്രെമിക്കും തോറും പൂജ അവനെ ചവിട്ടി ഇട്ടുകൊണ്ടേ ഇരുന്നു. “ഓടി വരണേ….കള്ളൻ..കള്ളൻ..” അടിക്കുന്നതിനിടയിൽ അവൾ ഉറക്കെ നിലവിളിച്ചു… പെട്ടെന്ന് അവിടെ ലൈറ്റ് തെളിഞ്ഞു… നന്ദൻ ആണ് ആദ്യം പുറത്തേക്ക് വന്നത്.. പുറകെ മാധവനും സരസ്വതിയും.. “എന്താ മോളെ..എന്തു പറ്റി..ആരാ ഇത്..”. നന്ദൻ പൂജയോട് ചോദിച്ചു… “കള്ളന ചേട്ട…മതിലു ചാടി വന്നതാ…” “കള്ളനോ…മോളിങ്ങോട്ട് മറിയെ…” നന്ദൻ പൂജയെ മാറ്റി നിർത്തി അയാളെ പിടിച്ച് എഴുന്നേല്പിച്ചു… ആ മുഖം കണ്ടതും നന്ദൻ ഞെട്ടി.. ആദി.. “ആദി നീ ആയിരുന്നോ…” “ഏതാടാ ഈ സാധനം… ”

ആദി ദേഷ്യത്തോടെ ചോദിച്ചു.. “നിവിയുടെ കസിൻ ആണ്.” അപ്പോഴേക്കും നിവിയും വിമലയും എത്തി. “ആദി, നന്ദ എന്താ ഇവിടൊരു ബഹളം കേട്ടെ… ആരാ നിലവിളിച്ചെ…” നിവിയുടെ ചോദ്യം കേട്ട് നന്ദൻ പൂജയെ നോക്കി…അപ്പോഴാണ് നിവിയും പൂജയെ കണ്ടത്.. “നീ എന്താടി ഇവിടെ..നീ റൂമിൽ ഉറങ്ങാൻ കിടന്നത് അല്ലെ..” “ഞാൻ കള്ളനെ പിടിക്കാൻ വന്നതാ..” “കള്ളനോ… എന്നിട്ട് എവിടേ…” നിവിയുടെ ചോദ്യത്തിന് മറുപടിയായി അവൾ ആദിക്ക് നേരെ വിരൽ ചൂണ്ടി.. “ആരാടി കള്ളൻ…” ആദി ദേഷ്യത്തോടെ അവൾക്ക് നേരെ ചെന്നു… “ആദി…” മാധവൻ വിളിച്ചതും ആദി നിന്നു… “രാത്രി പാത്തും പതുങ്ങിയും വന്നാൽ ആരായാലും കള്ളൻ എന്നെ കരുതു… അതിന് നീ ആ കൊച്ചിനോട് ദേഷ്യം കാണിക്കണ്ട..”

“അങ്ങനെ പറഞ്ഞു കൊടുക്ക് അങ്കിൾ..” “എന്റെ വീട്ടിൽ ഞാൻ എന്റെ ഇഷ്ടത്തിന് വരും ….അത് ചോദിക്കാൻ നീ ആരാടി..” “മതിലും ചാടി സെൻ സൈഡ് വഴി ആണോടോ വീട്ടിലേക്ക് വരുന്നത്…” “എന്റെ സൗകര്യത്തിന് ഞാൻ വരും..” ”അത് തന്നയാ ഞാൻ പറഞ്ഞത് താൻ കള്ളനാണെന്ന്…കള്ളൻ മാർക്ക് ഇതാണല്ലോ സൗകര്യം…” പൂജ പറഞ്ഞു തീർന്നതും ആദി കൈ വീശി ഒന്ന് കൊടുത്തു… എന്നാൽ അപ്പോഴേക്കും പൂജ നിവിയുടെ പുറകിലേക്ക് മാറിയത് കൊണ്ട് കൃത്യമായി അത് നിവിക്കിട്ട് തന്നെ കൊണ്ടു.. “ഡോ..താൻ എന്റെ ചേട്ടനെ അടിച്ചു അല്ലെ…” “ആ അടിച്ചു…എന്തേ…” “ധൈര്യം ഉണ്ടെങ്കിൽ ഒന്നുകൂടി അടിക്കേടോ…”. നിവിയെ ആദിയുടെ മുന്നിലേക്ക് തള്ളിക്കൊണ്ട് പൂജ പറഞ്ഞു….

പൂജക്ക് അടുത്തേക്ക് നടന്ന ആദിയെ നന്ദൻ പിടിച്ചു വെച്ചു… “നിവി…നീ അവളെയും കൂട്ടി പൊയ്ക്കോ.. നമുക്ക് നാളെ സംസാരിക്കാം..” “ഇങ്ങോട്ട് വാ കുരുപ്പേ… പാതി രാത്രി മനുഷ്യനെ കൊലക്ക് കൊടുക്കാൻ ഇറങ്ങിയെക്കുവാ..കുട്ടി പിശാശ്…” .നിവി അവളുടെ കയ്യിൽ പിടിച്ച് വലിച്ച് ഹാളിലെ സെറ്റിയിൽ കൊണ്ടിട്ടു.. “നീ എന്തിനാടി ഈ രാത്രി അങ്ങോട്ട് പോയത്.” “കള്ളനെ പിടിക്കാൻ ആണെന്ന് പറഞ്ഞില്ലേ…” “കള്ളനെ പിടിക്കാൻ നീ ആരാ പൊലീസോ…” “പൊലീസിനു മാത്രമേ കള്ളനെ പിടിക്കൻ പാടുള്ളോ..” “നീ കാരണം അവന്റെ തല്ല് എനിക്കാ കിട്ടിയത്….” “കിട്ടിയെങ്കിൽ നന്നായി…. തിരിച്ച് തല്ലാതെ അതും വാങ്ങി വരാൻ നാണം ഇല്ലല്ലോ. .” “ഒരെണ്ണം അങ്ങ് തന്നാൽ ഉണ്ടല്ലോ…”

നിവി അവൾക്ക് നേരെ കൈ ഓങ്ങി “എന്നെ തല്ലിയാൽ ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു കൊടുക്കും..” “അവൻ ഒറ്റ ഒരുത്തൻ ആണ് നിന്നെ ഇങ്ങനെ തോന്നിവാസി ആക്കിയത്.” “നിവി …നീ എന്തിനാ വെറുതെ മോളെ വഴക്ക് പറയുന്നേ..” “അമ്മ ഒന്ന് പോയേ…ഇനി അമ്മകൂടി സപ്പോർട്ട് ചെയ്യാത്തത് കൊണ്ടേ ഉള്ളു..” “അവൾ എന്ത് തെറ്റാണ് ചെയ്തത്…” “അയ്യോ പാവം..അവൾ ഒന്നും ചെയ്തില്ല ..അതുകൊണ്ട് അണല്ലോ എനിക്കിട്ട് കിട്ടിയത്…” “നിവി…മോള്.” “അമ്മ പോയി കിടന്ന് ഉറങ്ങിക്കേ.ഇത് ഞാൻ നോക്കി കോളാം..” നിവി ദേഷ്യപ്പെട്ടതും വിമല പൂജയെ ഒന്ന് നോക്കിയിട്ട് റൂമിലേക്ക് പോയി… “എന്താ നീ പോകുന്നില്ലേ….അതോ ഇനിയും കള്ളനെ പിടിക്കാൻ പോവാണോ.” “ഞാൻ ഇന്ന് ഇവിടെയാ കിടക്കുന്നെ….”

ദേശ്യത്തോടെ അവൾ സോഫയിലേക്ക് കിടന്നു. നിവി അത് ശ്രെദ്ധിക്കതെ റൂമിലേക്ക് പോയി… കുറച്ചു കഴിഞ്ഞു അവൻ വന്ന് നോക്കുമ്പോൾ പൂജ അവിടെ കിടന്ന് തന്നെ ഉറങ്ങിരുന്നു.. അവൻ ഒരു ബെഡ് ഷീറ്റ് എടുത്തു കൊണ്ട് വന്ന് അവളെ പുതപ്പിച്ചു… മുഖത്തേക്ക് വീണു കിടന്ന മുടികളെ മെല്ലെ ഒതുക്കി വെച്ച് അവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തു.. **************** “അപ്പച്ചി….വിശക്കുന്നെ….” പൂജ അടുക്കളയിലേക്ക് വരുമ്പോൾ നിവി break fast കഴിക്കുവായിരുന്നു.. അവളവനെ നോക്കിയതെ ഇല്ല… അവളുടെ പിണക്കം കണ്ടപ്പോൾ അവന് ചിരി വന്നു.. “അപ്പച്ചി…വിശക്കുന്നു…” വിമല ചൂട് ദോശയും ചമ്മന്തിയും അവൾക്ക് കൊടുത്തു… അവൾ അത് ആസ്വദിച്ചു കഴിച്ചു തുടങ്ങി…

“മോള് ഇന്നലെ ആദിയോട് കാണിച്ചത് അൽപ്പം കൂടി പോയി കേട്ടോ..” “ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ല അപ്പച്ചി…മതിൽ ചാടി വരുന്നത് കണ്ടപ്പോ എന്റെ ഏട്ടനാണേ സത്യം ഞാൻ കരുതി കള്ളനാണെന്ന.” “എന്നാലും അവന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽവെച്ച് എടാ, പോടാ എന്നൊന്നും വിളിക്കണ്ടായിരുന്നു.. മോളെകാളും മുതിർന്നത് അല്ലെ. നിവിയുടെ കൂടെ പഠിച്ചതാ… അവന്റെ അതേ പ്രായം….” “അത് അപ്പോഴത്തെ ദേഷ്യത്തിന് പറ്റി പോയതാ…സോറി..” “എന്നോട് അല്ല സോറി പറയേണ്ടത്… ആദിയോട് ആണ്….കഴിച്ചു കഴിഞ്ഞ് മോള് പോയി പറഞ്ഞിട്ട് വാ…” “എനിക്കെങ്ങും വയ്യ..” “അപ്പച്ചിയുടെ മോള് നല്ല കുട്ടി അല്ലെ.. അപ്പച്ചി പറഞ്ഞാൽ അനുസരിക്കില്ലേ…” “എന്നാലും അപ്പച്ചി…… “ഒരെന്നാലും ഇല്ല…മോള് പോയി പറഞ്ഞിട്ട് വാ…” “മ്‌മ്‌….” മനസ്സില്ല മനസോടെ ആദിയോട് മാപ്പ് പറയാൻ പൂജ സമ്മതിച്ചു… **

കോളിങ് ബെൽ കേട്ടാണ് സരസ്വതി വാതിൽ തുറന്നത്… “ആരാ ഇത്…കേറി വാ….” “ആന്റി…സോറി…..” “സോറിയോ….എന്തിന്..” “ഇന്നലെ അറിയാതെ ഞാൻ ആദിഏട്ടനെ….” “അതാണോ…അതൊന്നും സാരമില്ല മോളെ… അവന് അത് ആവശ്യം ആണ്…. ഒരുപോക്ക് പോയാൽ തോന്നുമ്പോൾ ആണ് തിരിച്ചു വരുന്നത്… രാത്രി ആണ് വരുന്നതെങ്കിൽ അച്ഛനെ പേടിച്ച് ഈ മതില് ചാട്ടം പതിവാ… അതോർത്ത് മോള് വിഷമിക്കണ്ട..” “ഞാൻ ആദിഏട്ടനെ ഒന്ന് കണ്ടോട്ടെ .” “അതിനെന്താ….. അവൻ മുറിയിലുണ്ട്…മുകളിൽ ആണ്. മോള് പോയി കണ്ടിട്ട് വാ…” പൂജ മുറിയിൽ ചെല്ലുമ്പോൾ ആദി അവിടെ ഉണ്ടായിരുന്നില്ല… അവൾ ആ മുറി മുഴുവൻ കണ്ണോടിച്ചു… മനോഹരമായ മുറി…

ഒരു ഭാഗം മുഴുവൻ ബുക്കുകൾ ആണ്.. അവൾ അവിടേക്ക് ചെന്ന് ഒരു ബുക്കുകളായി എടുത്ത് നോക്കി… താൻ ഇത് വരെ കേട്ടിട്ട് പോലും ഇല്ലാത്ത ബുക്കുകൾ… പെട്ടെന്നാണ് അലമാരയുടെ സൈഡിൽ ഇരിക്കുന്ന കുപ്പി അവൾ കണ്ടത്. എന്താണെന്ന് നോക്കാനായി അവൾ അത് കയ്യിലെടുത്തു.. “ടി…” ആദി യുടെ ശബ്ദം കേട്ട് അവളുടെ കയ്യിൽ നിന്നും കുപ്പി താഴെ വീണ് പൊട്ടി… “ടി…..” ഒരലർച്ചയോടെ ആദി അവളുടെ നേരെ പാഞ്ഞു ചെന്നു… “ആരോട് ചോദിച്ചിട്ട് ആടി നീ എന്റെ റൂമിൽ കയറിയത്..” ആദിയുടെ ദേശ്യം കണ്ട് പൂജ നന്നായി പേടിച്ചു.. “അത്….ഞാൻ…. പിന്നെ….” “ഇറങ്ങി പോടി….” ആദി അവളെ പിടിച്ച് പുറത്തേക്ക് തള്ളി… എന്നാൽ കാലുതെറ്റി പൂജ ഡോറിൽ പോയി ഇടിച്ചു…നെറ്റി മുറിഞ്ഞു..

“എന്താ…മോളെ ഇവിടെ ഒരു ബഹളം കേട്ടത്…” സരസ്വതി ആയിരുന്നു… “ആന്റി… ഞാൻ അറിയാതെ… എന്റെ കയ്യീന്ന് ആ കുപ്പി…..” പൂജ താഴെ പൊട്ടിക്കിടക്കുന്ന കുപ്പിയിലേക്ക് വിരൽ ചൂണ്ടി..എന്നിട്ട് കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി… “അമ്മേ…ഞാൻ” “ഒരക്ഷരം മിണ്ടരുത് നീ… സ്വയം നശിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് കുറച്ച് വിഷം വാങ്ങി എനിക്കും നിന്റെ അച്ഛനും താ… മതിയായി ഞങ്ങൾക്ക്..” സരസ്വതി ദേഷ്യത്തോടെ താഴേക്ക് ചെല്ലുമ്പോൾ ആണ് റൂമിൽ നിന്ന് റെഡിയായി വരുകയായിരുന്നു നന്ദൻ… “അമ്മായി…അവൻ റെഡി ആയില്ലേ ഇത് വരെ…സമയമായി…” “എങ്ങോട്ട് പോകാൻ…

പെണ്ണ് കാണാൻ ആണെങ്കിൽ വരുന്നില്ല എന്ന് നീ അവരെ വിളിച്ച് പറഞ്ഞേക്ക്..” “എന്താ അമ്മായി…” “അവനെ ഓർത്ത് ആവശ്യത്തിൽ അധികം കരയുന്നുണ്ട് ഞാനും അവന്റെ അച്ഛനും..ഇനി ഒരു പെണ്ണിന്റെ കണ്ണുനീർ കൂടി വീഴ്ത്താൻ ഞാൻ സമ്മതിക്കില്ല…” സരസ്വതി പറഞ്ഞതൊന്നും മനസ്സിലാവാതെ നന്ദൻ ആദിയുടെ മുറിയിലേക്ക് ചെന്നു… തറയിൽ പൊട്ടിക്കിടക്കുന്ന മദ്യകുപ്പിയും കട്ടിലിൽ നെറ്റിക്ക് കയ്യും കൊടുത്തിരിക്കുന്ന ആദിയേയും കണ്ടപ്പോൾ തന്നെ നന്ദന് ഏകദേശം കാര്യങ്ങൾ മനസ്സിലായി… അതുകൊണ്ട് തന്നെ അവൻ ആദിയോട് ഒന്നും ചോദിക്കാതെ കുപ്പിച്ചില്ലൊക്കെ പെറുക്കി കളഞ്ഞ് റൂം വൃത്തിയാക്കി.. ****

“ആ……..” “ആവശ്യം ഇല്ലാത്ത പണിക്ക് പോയിട്ട് വന്നിരുന്ന് കരഞ്ഞാൽ മതിയല്ലോ.” പൂജക്ക് നെറ്റിയിൽ മരുന്ന് വെച്ച് കൊടുക്കുവായിരുന്നു നിവി.. “അത് ഞാൻ അറിയാതെ പറ്റിയത് അല്ലെ…” “അറിയാതെ…. എന്ത് പറഞ്ഞാലും അവളുടെ ഒരു അറിയാതെ…” “നിവി ഏട്ടൻ എന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്…എന്റെ നെറ്റി അല്ലെ മുറിഞ്ഞത്…അപ്പൊ അയാളോട് അല്ലെ ദേഷ്യപ്പെടേണ്ടത്…. നിവി ഏട്ടന്റെ സ്ഥാനത്ത് എന്റെ പ്രണവേട്ടൻ ആയിരുന്നെങ്കിൽ ഇന്ന് അയാളുടെ കൈ തല്ലി ഒടിച്ചേനെ..”

“എനിക്ക് അവനെ പോലെ ഭ്രാന്ത്‌ ഇല്ല… നീ കാണിക്കുന്ന കുരുത്ത കേടുകൾക്ക് പിന്നാലെ പോകാൻ….” “പോ…അവിടുന്ന്…” പൂജ,നിവിയെ തള്ളിമാറ്റി ദേഷ്യത്തോടെ റൂമിലേക്ക് പോയി…. അവൾ പോകുന്നത് ഒരു ചിരിയോടെ നിവി നോക്കി നിന്നു… റൂമിലെത്തിയ പൂജ,പ്രണവിനെ വിളിചെങ്കിലും കിട്ടിയില്ല… Whats up നോക്കിയപ്പോൾ ആണ് സഖാവ് ഓണ്ലൈനിൽ ഉണ്ടെന്ന് കണ്ടത്…. പിന്നെ ഒന്നും നോക്കിയില്ല…. ഒരു മെസ്സേജ് ടൈപ്പ് ചെയ്തു.. ❤നിന്റെ അക്ഷരങ്ങൾക്കിടയിൽ എന്നോ നഷ്ടപ്പെട്ടു പോയ എന്നെ തേടുകയാണ് ഇന്ന് ഞാൻ❤

തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആതിപൂജ: ഭാഗം 3

Share this story