ദേവതീർത്ഥ: ഭാഗം 6

Share with your friends

എഴുത്തുകാരി: AVANIYA

ഇന്നലെ എന്റെ shirt ബട്ടണിൽ ക്യാമറ ഉണ്ടായിരുന്നു…. സാർ പറഞ്ഞതും ചെയ്തതും ഒക്കെ ഇതിൽ ഉണ്ട്…. ” ” ഭീഷണി ആണോ… ശിവനെ കാണിക്കും എന്നാണെങ്കിൽ നീ തന്നെ അനുഭവിക്കും ” ” അത്രക്ക് മണ്ടി അല്ല സർ ഞാൻ…. ഇത്രയൊക്കെ ചെയ്യാമെങ്കിൽ ഇത് സാറിന്റെ വുട്‌ബീ മിസ്സ് ഉന്നിമായയുടെ കൈയിൽ എത്തിക്കാനും എനിക് അറിയാം ” ” നിനക്ക് ഉന്നിമായയെ…. ” ” അറിയാം സർ… So please I won’t to leave here…. ” ” ഒരു കണ്ടീഷൻ ഉണ്ട്… ഞാൻ dismissal ലെറ്റർ തരുന്ന പക്ഷം ഇൗ വീഡിയോ എന്നെ ഏൽപ്പിക്കണം…. ” ” Sure സർ…. But എനിക്കും ഒരു കണ്ടീഷൻ ഉണ്ട്… ഇത് തരുന്ന പക്ഷം ഇനിയും സാർ ഇമ്മാതിരി ചീപ്പ് പരിപാടിയും ആയി എന്റെ അടുത്ത് വരരുത്…. ”

അത് ഒരു അപേക്ഷ ആയിരുന്നില്ല… കരുത്തുള്ള ഒരു സ്ത്രീയുടെ ആജ്ഞാപനം ആയിരുന്നു… അതിന് മുന്നിൽ അഖിൽ ശെരിക്കും പതറി…. അവൻ വേഗം തന്നെ അവളെ പിരിച്ച് വിടുന്നത് ആയുള്ള ലെറ്റർ സൈൻ ചെയ്ത് കൊടുത്തു…. അവള് ഒരു വിടർന്ന ചിരിയോടെ അവന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി…. കുറച്ച് നടന്നതും മെറിൻ മുന്നിലേക്ക് വന്നു…. ” നിന്നെ ഞാൻ ഒന്നു കാണാൻ ഇരിക്കുക ആയിരുന്നു ” ” എന്താ മെറിൻ ” ” നിനക്ക് എന്താ ഡീ അയാളുമായി ഏർപ്പാട് ” ” അത് നിനക്ക് അറിഞ്ഞിട്ട് എന്തിനാ ” ” അഖിൽ സർ എന്റേത് ആണ് ” പറഞ്ഞു തീർന്നതും കരണത്ത് ഒരു അടി കൊടുത്തു….. ”

എന്റേത് ആണ് പോലും… അങ്ങേരുടെ കല്യാണം ആണ് 6 മാസം കഴിയുമ്പോൾ അപോ നീ ആരാ ഡീ അവന്റെ വെപ്പാട്ടിയോ…. ആദ്യം കാണിക്കുന്ന സ്നേഹം സത്യം ആണോ എന്ന് മനസ്സിലാക്കാൻ പഠിക്ക് എന്നിട്ട് എന്നോട് ചാടി കടിക്കാൻ വാ ” ” കല്യാണമോ ” ” അതേ നിന്നെ കണ്ടപ്പോൾ എന്റെ ഒരു അനിയത്തി അല്ലെങ്കിൽ ചേച്ചി ആയി തോന്നിയിട്ടുള്ളു…. അത് കൊണ്ട് അടിച്ചതാണ് സോറി…. ” ” Its ok ദേവു ഞാൻ ഞാൻ വെറുമൊരു മണ്ടി ആയി പോയി ” ” തെറ്റുകൾ തിരുത്താൻ സമയം ഉണ്ട് അതിനായി ശ്രമിക്കു… ഇനി ഞാൻ ഇൗ ഓഫീസിൽ ഉണ്ടാവില്ല…. ബൈ ” ” എവിടെ പോവുകയാണ് ” ” ഇനി ഇവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. So ഞാൻ പോവുകയാണ് ” എന്നും പറഞ്ഞു അവള് അവിടുന്ന് ഇറങ്ങി….. വീട്ടിൽ എല്ലാവരോടും ജോലി നിറുത്തി എന്ന് പറഞ്ഞു….

എല്ലാവരും കാരണങ്ങൾ ചോദിച്ച് എങ്കിലും അവള് മൗനമാണ് പാലിച്ചത്…. ഇതിന് പേരിൽ വീണ്ടുമൊരു പ്രശ്നം അവള് ആഗ്രഹിച്ചിരുന്നില്ല…. ഞായറാഴ്ച നിശ്ചയിത്തിന് പോകണം എന്ന് ഏട്ടൻ നിർബന്ധം പറഞ്ഞു…. അച്ഛന് വയ്യാതെ ഇരുന്നത് കൊണ്ട് അമ്മയും വന്നില്ല… ഞാനും പ്രിയയും ഏട്ടനും കൂടിയാണ് നിശ്ചയത്തിന് പോയത്…. മര്യാദയോടെ ഉള്ള പെരുമാറ്റം ആയിരുന്നു അഖിലിന്റെത്….. അവൻ ശെരിക്കും നന്നായി എന്ന് തന്നെ അവള് വിശ്വസിച്ചു…. അവൻ അവളോട് ചെയ്തതിനു സോറിയും പറഞ്ഞു…. പക്ഷേ അവള് അവിടുന്ന് മാറിയപ്പോൾ അഖിലിന്റെ കണ്ണിൽ ദേഷ്യം ഉണ്ടായത് ഒരാള് മാത്രേ കണ്ടോളൂ…. പ്രിയ…. അഖിലിന്റെ മാറ്റത്തിൽ ഒരുപാട് സന്തോഷിച്ച ദേവു അറിഞ്ഞില്ല തന്റെ ശത്രുക്കൾ അവൾക്ക് ആയി വലിയൊരു വല വിരികുക ആണെന്ന്…. 🦋🦋🦋

6 മാസങ്ങൾക്ക് ശേഷം….. നാളെയാണ് അഖിലിന്റെ കല്യാണം…. ഇന്നേ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു…. എല്ലാവരോടും വരണം എന്ന് പ്രത്യേകമായി പറഞ്ഞപ്പോൾ അച്ഛൻ അമ്മയോടും പോകുവാൻ പറഞ്ഞു…. അഖിൽ ഇപ്പോ ഞാനുമായി നല്ല കൂട്ടാണ്…. നല്ലൊരു സുഹൃത്ത്…. ശിവൻ സർ ഇപ്പോഴും ഒരു ചിരിയിൽ പരിചയം പുതുക്കും…. ഒരു ചുവപ്പ് നിറത്തിൽ ഉള്ള ദാവണി ആയിരുന്നു അവളുടേത്…. വളരെ സുന്ദരി ആയിരുന്നു അതിൽ…. വളരെ സന്തോഷത്തോടെയാണ് തലേ ദിവസത്തെ പരിപാടിക്ക് അവള് പോയത്… തന്റെ സന്തോഷങ്ങൾ അവസാനിക്കുക ആണെന്ന് അറിയാതെ…..

പരിപാടികൾക്ക് ശേഷം ഫോട്ടോയും എടുത്ത് നിൽകുമ്പോൾ ആണ് പ്രിയ മുകളിലെ ഒരു മുറിയിൽ നിന്നും ചന്ദനം എടുത്ത് കൊണ്ടുവരുവാൻ പറഞ്ഞത്…. ശിവൻ സാറിന്റെ അമ്മ ആവശ്യപെട്ടു അത്രേ…. അവൾക്ക് 2 ദിവസമായി കാൽ വേദന ആയത് കൊണ്ട് ഞാൻ തനിയെ ആണ് എടുക്കുവാൻ പോയത്…. മുറിയിൽ ആരും ഉണ്ടായില്ല…. അതിൽ കയറി ചന്ദനം തിരഞ്ഞിട്ടും കണ്ടെത്താൻ ആയില്ല…. താഴെ പരിപാടിക്ക്‌ സമയം ആയെങ്കിലും തുടങ്ങിയിട്ട് ഇല്ല…. അത് കൊണ്ട് ആളുകൾ ഒക്കെ അവിടെയാണ്…. എന്തോ മീറ്റിംഗ് അത്യാവശ്യം ആയത് കൊണ്ട് അഖിൽ സാറിന് എത്താൻ കഴിഞ്ഞില്ല എന്നാണ് അറിഞ്ഞത്‌…. സാർ വന്നാൽ ഉടനെ പരിപാടി തുടങ്ങും എന്നാണ് അറിയിച്ചത്….

അവിടെയെല്ലാം ചന്ദനം നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ആണ് വാതിൽ അടയുന്ന ശബ്ദം കേട്ടത്…. ഞാൻ വേഗം തിരിഞ്ഞു നോക്കി…. അഖിൽ സർ…. ” സർ സോറി ഞാൻ പോകുവാണ്…. വരുമ്പോൾ ആ ചന്ദനം കൂടി എടുക്കണം…. ” എന്നും പറഞ്ഞു ഇറങ്ങാൻ ആയതും അവൻ വാതിലിനു കുറുകെ നിന്നു…. ” അങ്ങനെ അങ്ങ് പോകല്ലേ മാഷേ…. ഇത്ര കഷ്ടപ്പെട്ട് ഇല്ലാത്ത ചന്ദനം എടുക്കാൻ നിന്നെ ഇങ്ങോട്ട് എത്തിച്ചത് വെറുതെ അങ്ങോട്ട് വിടാൻ ആണോ…. ” എന്നും പറഞ്ഞു മുഖത്ത് വല്ലാത്ത ഒരു ഭാവം വന്നു…. അവൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ഇരുന്നു…. എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവനെ അടിക്കാൻ കൈകൾ ഓങ്ങി എങ്കിലും അവൻ അത് നേരത്തെ പ്രതീക്ഷിച്ച് കൊണ്ട് അവളുടെ കൈകൾ പിടിച്ച് ലോക്ക് ചെയ്തു….

അതിൽ പതിയെ ചുംബിക്കാൻ പോയി…. അപ്പോഴാണ് ടോയ്‌ലറ്റിൽ ആരോ ഫ്ലഷ് ചെയ്യുന്ന ശബ്ദം കേട്ടത്…. പെട്ടെന്ന് അവന്റെ മുഖം വലിഞ്ഞു മുറുകി…. ആരാണ് ഇൗ നേരം ചെ…. ഉടനെ അവന്റെ ഉള്ളിലെ കൂർമ ബുദ്ധി ഉദിച്ചു…. ഇൗ അവസ്ഥയിൽ ഇവളെ ഇവിടെ കണ്ടാൽ ശെരി ആവില്ല…. ” നിന്നെ ചെറുതായി എങ്കിലും ഒന്ന് ആസ്വദിച്ച് ഇവിടെ ഉള്ളവരുടെ ഒക്കെ ഉള്ളിൽ ഒരു വേശി ആകാൻ ആയിരുന്നു ഉദ്ദേശം… പക്ഷേ നിനക്ക് ഭാഗ്യം ഉണ്ട്…. ഞാനായി നിന്നെ ആസ്വദികില്ല…. പകരം…. ഇൗ ലോകം മുഴുവൻ നിന്നോട് ഇനി അത് ആവശ്യപ്പെടും ” അവൻ പറയുന്നത് ഒന്നും അവൾക്ക് മനസിലായില്ല…. പൊടുന്നനെ അവൻ അവളെ ബെഡ്ഡിലേക് തള്ളി ഇട്ടു… അവള് മലർക്കെ വീണു….

തല ശക്തിയായി കട്ടിലിൽ ഇടിച്ചപ്പോൾ ഒരു തരം മരവിപ്പ് ഉണ്ടായി…. അതൊന്നു മാറുന്നതിന് മുമ്പേ അവൻ അവളുടെ ദാവണിയുടെ ഷാൾ വലിച്ച് ഊരി ബെഡിലെക് ഇട്ടു… തന്റെ ജീവിതം തീർന്നതായി തോന്നി അവൾക്ക്…. അവള് എങ്ങനെ ഒക്കെയോ കഷ്ടപ്പെട്ട് കൈകൾ മാറിന് കുറുകെ മറച്ച് പിടിച്ചു…. പിന്നെ അഖിലിന്റെ സംസാരം കേട്ട് അവൾക്ക് ഒന്നും മനസ്സിലാക്കുന്നില്ലായിരുന്നു…. ടോയ്‌ലറ്റിൽ ആരോ ഉണ്ടെന്ന് കണ്ടപ്പോഴേ അവൻ തന്റെ തന്ത്രം മാറ്റി…. അതിന് ഉള്ളിൽ ശിവൻ ആയിരുന്നു…. ദാവണിയുടെ ഷാൾ അവൻ ഉടനെ ബെഡിലേക് തന്നെ ഇട്ടു…. എന്നിട്ട് സ്വന്തം കണ്ണുകൾ മൂടുന്നത് ആയി കാണിച്ചു…. എന്നിട്ട് അവൾക്ക് നേരെ പറയാൻ തുടങ്ങി…. ”

ശേ…. എനിക് നിന്നോട് ഒരു ഇഷ്ടവും ഇല്ല…. എന്റെ ഉണ്ണിയെ വിട്ട് ഒരു ജീവിതവും എനിക് ഇല്ല…. നീ ആ ഷാൾ ധരിക്ക്…. ചെ…. ” അവന്റെ ഇൗ ഭാവമാറ്റത്തിൽ അവള് ശെരിക്കും അൽബുധപെട്ടു…. ഇത് എന്തൊക്കെയാണ് ഇൗ പറയുന്നത്…. ഒരു പിടിയും കിട്ടുന്നില്ല…. ശിവൻ ശബ്ദം കേട്ട് എന്താ നടക്കുന്നത് എന്ന് നോക്കുന്നുണ്ട്…. ” ഇറങ്ങി പോടി…. പ്രണയം തോന്നുന്നത് സ്വാഭാവികം ആണ് അതിനു ഇങ്ങനെ സ്വന്തം ശരീരം കാണിച്ച് കിടക്കുക അല്ല വേണ്ടത്…. ” അത് കണ്ടപ്പോൾ ആണ് അവൾക്ക് സ്വന്തം ശരീരത്തെ കുറിച്ച് ബോധം ഉണ്ടായത്…. അവള് ഉടനെ അടുത്ത് കിടന്നിരുന്ന ഷാൾ എടുത്ത് ചുമ്മാ ദേഹം മൂടി…. ” എന്താ ഏട്ടാ പ്രശ്നം ഇവൾ എന്താ ഇവിടെ…. ”

” മോനെ ശിവ ഇവൾക്ക് എന്നോട് പ്രണയം ആണെന്ന് ശല്യം സഹിക്കാതെ ആയപ്പോൾ ആണ് ഞാൻ ഇവളെ dismiss ചെയ്തത്…. എന്റെ മനസ്സിൽ എന്റെ ഉണ്ണി മാത്രം അല്ലേ ഡാ ഉള്ളൂ ” അതും പറഞ്ഞു അവൻ സങ്കടം അഭിനയിച്ചു…. ” ഇപ്പോ നാളെ കല്യാണം ആണെന്നും പറഞ്ഞു ഇവൾ എന്റെ മുറിയിൽ കയറി ഒളിച്ച് ഇരിക്കുക ആയിരുന്നു…. ആരെങ്കിലും ഇൗ നേരം വന്നാൽ എന്തായിരിക്കും കരുതുക….. എന്റെ ഉണ്ണി അറിഞ്ഞാൽ അവള് ചത്ത് കളയും മോനെ….. ” ” ശിവേട്ട ഞാൻ ഒന്നും…. ” പറഞ്ഞു തീരുന്നതിനു മുമ്പേ അവന്റെ വക അവളുടെ കരണത്ത് ഒന്നു കൊണ്ടു… അത് കണ്ടതും അഖിലിന്റെ ചുണ്ടിൽ ഒരു വിജയ ചിരി ഉണ്ടായി…. പെട്ടെന്നാണ് പുറത്ത് വാതിലിൽ മുട്ട്‌ കേട്ടത്….. ”

ശിവ ഡാ ഞാൻ എന്ത് ചെയ്യും നാളെ എന്റെ…. ” ” ഏട്ടൻ പേടിക്കണ്ട…. ഇവളെ പോലൊരു തേവിടിശ്ശി ഏട്ടന്റെ ജീവിതത്തിൽ ഒരു പ്രശ്നമായി വരില്ല…..” അവന്റെ ഓരോ വാക്കുകളും അവളുടെ ഉള്ളിൽ കാരിരുമ്പ് പോലെ.തുളച്ച് കയറി….. അവള് പൊട്ടി കരഞ്ഞു പോയി…. വാതിൽ തുറന്നപ്പോൾ ദേവുവിൻെറ വീട്ടുകാർ അടക്കം അവിടെ ഉണ്ടായിരുന്ന എല്ലാവരും അവിടെ ഉണ്ടായിരുന്നു….. ” എന്താണ് മക്കളെ ഉള്ളിൽ…. മോൾക്ക് എന്താ ഇവിടെ കാര്യം ” ഒരു നാട്ടുകാരന്റേ ചോദ്യത്തിന് മുന്നിൽ അവളുടെ നെഞ്ച് വല്ലാതെ പിളർന്നു പോയി…. ” ചെക്കനെ തന്നേ വേണമായിരുന്നോ മോളെ കിടക്കയിൽ…. ഊ… ചെക്കന്റെ അനിയനെയും ഒന്നിച്ച് പൊറുപ്പിക്കാൻ ആണോ ” അപ്പോഴാണ് ദേവുവിന്റേ അമ്മ മുറിയിലേക്ക് വന്നത്….

അവള് ആശ്വാസത്തോടെ അവരുടെ നെഞ്ചില് തല ചായിക്കാൻ പോയതും അവളുടെ മുഖത്ത് അവരുടെ കൈകൾ പതിഞ്ഞു….. ” ചി എന്നെ തൊട്ട് പോകരുത് അസത്തേ…. കുടുംബത്തിന്റെ മാനം കളയാൻ ഉണ്ടായ നശിച്ചത്….. ” ” അമ്മേ ഞാൻ ” ” ആരുടെ അമ്മ…. ഞാൻ ആരുടെയും അമ്മ അല്ല ” പെറ്റമ്മ തന്നെ കൈ ഒഴിഞ്ഞു എന്ന് അവൾക്ക് ബോധ്യമായി…. അവള് വേഗം ഏട്ടന്റെ അടുത്തേയ്ക്ക് ചെന്നു…. ” ഏട്ടാ ഞാൻ ഒന്നും ചെയ്തില്ല ഏട്ടാ എന്നെ ഒന്ന് വിശ്വാസിക്ക് ” അവന്റെ മേലേക്ക് ചായാൻ പോയവളെ അവൻ നീക്കി നിറുത്തി…. ” വിശ്വസിക്കാം അതിനു മുമ്പ് നീ എന്തിന് ഇവിടെ വന്നു എന്ന് പറ…. ” ” ഏട്ടാ അത് പ്രിയ എന്നോട് ചന്ദനം എടുക്കാൻ പറഞ്ഞു….. അതിന് വേണ്ടി വന്നതാണ് ” ” ഞാനോ….

ദേവു വെറുതെ നിന്റെ തോന്നിയവാസങ്ങൾക്ക്‌ എന്നെ കൂടെ കൂട്ടരുത്….. ഏട്ടാ എനിക് ഒന്നും അറിയില്ല…. ” അതും പറഞ്ഞു അവള് കൈ ഒഴിഞ്ഞു…. അത് കൂടി കേട്ടതും ദേവുവിന്‌ തന്റെ സമനില തെറ്റുന്നത് ആയി തോന്നി…. അവള് പ്രിയയുടെ കഴുത്തിൽ പിടിച്ചു…. ” നീ… നീ പറഞ്ഞിട്ട് അല്ലേ ഞാൻ ഇവിടെ വന്നത്…. പറ പറയ് ഡീ…. ” ഉടനെ അവളെ ആരവ് പിടിച്ച് വലിച്ച് കരണത്ത് ഒന്നു കൂടി കൊടുത്തു… ” എനിക് എന്റെ പ്രിയയെ വിശ്വാസം ആണ്…. നീ വെറുതെ അവളെ കൂടി ഇതിലേക്ക് ഇടേണ്ട…. ” ” അപ്പോ എന്നെ… എന്നെ വിശ്വാസം ഇല്ല അല്ലേ…. ആർക്കും ആർക്കും വിശ്വാസം ഇല്ല അല്ലേ….. വേണ്ട… ആരും… ആരും എന്നെ വിശ്വസിക്കേണ്ട…. ” ” ആ കുട്ടിയെ ആരെങ്കിലും വീട്ടിലേക്ക് കൊണ്ട് പോകു അതിന്റെ അവസ്ഥ കണ്ടില്ലേ…. ” നാട്ടുകാരിൽ ഒരാള് അങ്ങനെ അഭിപ്രായപ്പെട്ടു…. ”

ഇല്ല ഇനി ഇവളുമായി ഞങ്ങൾക്ക് ഒരു ബന്ധവും ഇല്ല…. ഇവളെ പോലെ ഒരു അഴിഞ്ഞാട്ടകാരിയെ ഇനി ഞാൻ ഞാൻ വീട്ടിൽ കയറ്റില്ല…. ” അമ്മയുടെ വാക്കുകൾ ഉറച്ചത് ആയിരുന്നു…. ” ലക്ഷ്മി അമ്മേ നിങ്ങളുടെ മക്കളുടെ മുറിയിൽ വെച്ചാണ് ഇത് കണ്ട് പിടിച്ചിരിക്കുന്നത്…. അവൾക്ക് ഒരു ജീവിതം കൊണ്ടുക്കണം ഇവിടെ തന്നെ…. അതാണ് നാട്ടുകാരുടെ തീരുമാനം ” വീട്ടുകാർക്ക് എന്നോട് ഇല്ലാത്ത സ്നേഹം നാട്ടുകാർ എന്നോട് കാട്ടി…. ” ഇവളെ എന്റെ ഇളയ മകൻ ശിവ കാർത്തികേയൻ വിവാഹം ചെയും…. ” ആ തീരുമാനം പോലും അവളെ ബാധിച്ചില്ല അവള് മറ്റൊരു ലോകത്ത് ആയിരുന്നു…. ” നാളെ വിവാഹം നടത്താം അത്ര സമയം ആ കുട്ടിയുടെ വീട്ടിൽ നിൽക്കട്ടെ…. ” താൽപര്യമില്ലാത്ത തന്റെ വീട്ടുകാർ അത് സമ്മതിക്കുന്നത് അവള് നിർവികാരതയോടെ നോക്കി നിന്നു…. തനിക്ക് ആരും ഇല്ല എന്നത് അവള് പതിയെ തിരിച്ച് അറിഞ്ഞു….

തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദേവതീർത്ഥ: ഭാഗം 5

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!