ദേവയാമി: ഭാഗം 35

ദേവയാമി: ഭാഗം 35

എഴുത്തുകാരി: നിഹാരിക

പ്രതാപൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഉദയൻ്റ മൊബൈൽ ഉച്ഛത്തിൽ ശബ്ദിച്ചു, ഹോസ്പിറ്റൽ നമ്പർ കണ്ട് വേഗം അറ്റൻ്റ് ചെയ്തു, പെട്ടെന്നയാൾ തളർന്ന് നിലത്തേക്കൂർന്നിരുന്നു…… അങ്കിൾ……. ദേവൻ അയാളെ താങ്ങി…. പക്ഷെ അയാൾ അത്രമേൽ തളർന്നിരിന്നു…… “””ദേവാ ……. അവർ !!! “”” വാക്കുകൾ പുറത്തേക്ക് വരാതെ ഉദയൻ്റെ തൊണ്ടയിൽ കുടുങ്ങി….. *************** മേലേടത്ത് ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ്‌ എന്നെഴുതിയിടത്ത് കാർ നിർത്തി ഓടുകയായിരുന്നു അവർ, ഉദയനും ദേവനും, വയ്യാത്ത കാലാലെ പുറകേ ശ്രമപ്പെട്ടിട്ടാണെങ്കിലും ഹാരിസും… വല്ലാതെ പിടക്കുന്നുണ്ടായിരുന്നു ഹൃദയം …..

ഉദയൻ നേരെ ഐ സി യു വിൻ്റെ മുമ്പിൽ എത്തി, പുറത്തുള്ള കാളിംഗ് ബട്ടൻ അക്ഷമനായി അമർത്തി, ഡോക്ടർ മുഹമ്മദ് ഇഖ്ബാൽ, പുറത്തേക്ക് വന്നു, “”” വർമ്മ സാർ വരൂ””” വർമ്മ ഉറക്കത്ത കാലടികളോടെ ഇഖ്ബാൽ ഡോക്ടറുടെ കൂടെ പോയി, കുറച്ച മാറി നിന്ന് ഇഖ്ബാൽ പറഞ്ഞു, “”ഇന്ദു മാഡത്തിൻ്റെ നില ഇത്തിരി ക്രിട്ടിക്കൽ ആണ് !! തലക്ക് പുറകിൽ ആഴത്തിലുള്ള ക്ഷതമാണ് …. ഒന്നും പറയാറായിട്ടില്ല സർ “”” “”” ഇഖ്ബാൽ എനിക്കവളെ തിരിച്ച് വേണം …… സുഖപ്പെട്ടു എന്നല്ലാതെ മറ്റൊന്നും ഞാൻ കേൾക്കേണ്ടി വരില്ലല്ലോടോ””” “”സർ പ്ലീസ്, ഇങ്ങനെ നെർവസ് ആവരുത് …… എന്തും താങ്ങാൻ ഉള്ള മനസാണ് ഇപ്പോ വേണ്ടത്””” വല്ലാതെ തളർന്ന് കസേരയിൽ ഇരിക്കുമ്പോൾ ദേവൻ്റെ കൈ പിടിച്ചു ഉദയൻ , “””

ദേവാ…..ആവേശമൊക്കെ ചോർന്നു പോയി എൻ്റെ…. ഭയമാ ഇപ്പോ… എൻ്റെ ആമി….. എൻ്റെ ദേവു രക്ഷിക്കണം !!””” “”” ഈ ചങ്കിൻ്റെ അവാസനത്തെ ഒരു പിടച്ചില്…… അതും കഴിഞ്ഞേ അവർക്കെന്തെങ്കിലും സംഭവിക്കൂ, ഇതെൻ്റെ വാക്ക് “”” പെട്ടെന്ന് ദേവൻ്റെ ഫോൺ റിംഗ് ചെയ്തു, “”” നവനീത് കാളിംഗ്””” “”പറയടാ””” ദേവനറിയാമായിരുന്നു എന്തേലും വിവരം അവന് കിട്ടിക്കാണും എന്ന്…. “”ദേവിക വർമ്മയുടെ തറവാടിനടുത്ത് പൂട്ടിക്കിടന്നിരുന്ന ഒരു ഇല്ല മുണ്ട്, അവിടെയാണ് അയാൾ ഉള്ളത്, ഒപ്പം…….. ഫോഴ്സിന് ഒന്നും ചെയ്യാൻ കഴിയില്ല, എന്തേലും ഒരു ചെറിയ സംശയം തോന്നിയാൽ തന്നെ അയാൾ അവരെ…….””” “”” വേണ്ട!! തൽക്കാലം നമ്മൾ മതി… ശ്രീരാജിനോട് പറ… “””

“”” അതിലും റിസ്കുണ്ട്…. അയാൾ സൈക്കിക ആണ്, എന്തു ചെയ്യും എന്നൊരു പിടിയും ഇല്ല അവൻ്റെ കൂടെ എന്തിനും മടിക്കാത്ത രണ്ട് ക്രിമിനലുകളാണ് ഉള്ളത്, പണം കൊടുത്ത് അയാൾ അവരെ വിലക്ക് വാങ്ങിയിരിക്കുകയാണ് “”” “” ചാവാൻ എനിക്കും പേടിയില്ല നവനീത്… ഞാൻ വരുവാ””” ദേവൻ നേരെ കാറിനടുത്തേക്കോടി, ഹാരിസ് പുറകേ വരാൻ ശ്രമിച്ചു എങ്കിലും അവൻ തടഞ്ഞു, അവൻ !! ആദി നാരായണൻ “” തങ്ങൾ പോയി അൽപ നേരത്തിനകം അവൻ അവിടെയെത്തിയിരുന്നു, ദേവികയെയും ആമിയെയും അവർ പിടിച്ചു കൊണ്ട് പോയി തടയാൻ ചെന്ന ഇന്ദുവിനെ തലക്കടിച്ച് വീഴ്ത്തി, രുഗ്മിണി പക്ഷെ അതിൻ്റെ തൊട്ട് മുമ്പ് വീട്ടിലേക്ക് തിരിച്ചിരുന്നു അതിനാൽ അനർത്ഥത്തിൽ നിന്നും അവർ രക്ഷപ്പെട്ടു, .

കാറിൽ തളർച്ചയോടെ കിടക്കുന്നുണ്ടായിരുന്നു പ്രതാപൻ, അയാളെ ഒന്നു നോക്കി ദേവൻ വേഗം വണ്ടിയെടുത്തു, വണ്ടി വേഗത്തിൽ ലക്ഷ്യത്തിലേക്ക് കുതിക്കു മ്പോൾ ആ മനസ് മുഴുവൻ പ്രാർത്ഥനയിലായിരുന്നു… ഇനിയൊരു ദുരന്ത വാർത്ത കൂടി കേൾക്കാൻ ഇട വരുത്തരുതേ എന്ന്….. ************** വല്ലാത്ത ഒരു ഭാവത്തിൽ അട്ടഹസിക്കുകയായിരുന്നു ആദി നാരായണൻ, പണ്ടെന്നോ പ്രതാപത്താൽ വിളങ്ങി പിന്നെ ദാരിദ്രം കളിയാടിയ ആ വലിയ ഇല്ലത്തിൻ്റെ അകത്തളത്തിൽ ദേവികയെ ഒരു കസേരയിൽ ബന്ധിച്ചിരിന്നു…. എന്താ ണ് നടക്കുന്നതെന്ന് പോലും മനസിലാവാതെ ദേവികയിരുന്നു, “”” ദേവീ “””” ദേവികയുടെ മുഖത്തോട് മുഖം അടുപ്പിച്ച് വല്ലാത്ത ഒരു വികാരത്തോടെ അയാൾ വിളിച്ചു…

മെല്ലെ അവളുടെ മുഖത്തോട് മുഖം അടുപ്പിച്ച് അവളുടെ ഗന്ധം നാസിക വിടർത്തി നുകർന്നു, …… അറപ്പു തോന്നി ദേവിക മുഖം തിരിച്ചു, “””ഹാ!! ദേവി..എൻ്റെ ദേവി …… എല്ലാരുടെയും ദേവു, എൻ്റെ മാത്രം ദേവി… എൻ്റെ അമ്മയെ അച്ഛൻ അങ്ങനാ ദേവി വിളിച്ചിരുന്നത്….. ശ്രീദേവീ …ന്ന് മുഴുവൻ വിളിക്കാതെ, ദേവീ… ന്ന് മാത്രം….. ആ വിളിയിൽ അച്ഛൻ്റെ അമ്മയോടുള്ള പ്രണയമുണ്ടായിരുന്നു, കരുതലുണ്ടായിരുന്നു,… നീയായിരുന്നു എൻ്റെ ദേവി….. ഒരാറു വയസുകാരൻ്റെ നെഞ്ചിൽ കയറിക്കൂടിയതാ ദേവി, നീ ……””” “”” എന്തൊക്കെയാ നിങ്ങൾ പറയുന്നത് നിങ്ങൾക്ക് ഭ്രാന്താണ് …. എന്റെ കുഞ്ഞെവിടെ ഞങ്ങളെ വെറുതേ വിടൂ പ്ലീസ്….. “”” “”” മിണ്ടരുത് !!!!!….. ശ്ശ്ശ്ശ്ശ്ശ്….. “””

ചുണ്ടിൽ വിരൽ മുട്ടിച്ച് അയാൾ പറഞ്ഞു, “”നിനക്കിനി മിണ്ടാൻ അർഹതയില്ല ദേവി…. ഇനിയെൻ്റെ വിചാരണ കൂടാതെയുള്ള വിധി അനുഭവിക്കുകയേ നിവൃത്തിയുള്ളു””” “” ഇതിനു മാത്രം എന്ത് തെറ്റാ നിന്നോട് ഞാൻ ചെയ്തത് ???””” “””ഹാ!! അത് ന്യായം… അതറിയാനുള്ള അവകാശം നിനക്കുണ്ട് , ””അന്ന് അമ്മ മരിച്ച് വിഷാദ രോഗത്തിലേക്ക് പോയ ഞാൻ…. എനിക്ക് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു നീ …. അമ്മയെ പോലെ നിൻ്റെ ചെവിയിലെ ഈ മറുക് …. എപ്പഴും ചിരിച്ചു കൊണ്ടുള്ള വർത്തമാനം, നീയെൻ്റെ ആരൊക്കെയോ ആയിരുന്നു ദേവി, കോളേജിൽ മെഡിസിന് നിൻ്റെ ക്ളാസിലാന്നറിഞ്ഞത് മുതൽ ഹൃദയം തുടികൊട്ടിയിരുന്നു,

ഒറ്റമുണ്ടുടുത്ത് നെറ്റി മുഴുവൻ ചന്ദനം വാരിപ്പൂശി വന്നവനെ എല്ലാരും കോമാളിയാക്കിയപ്പോഴും നീ കൂടെ നിർത്തി, അത് മതിയായിരുന്നു എനിക്കെല്ലാം മറക്കാൻ നീയും എന്നെ ഇഷ്ട പ്പെടുന്നു എന്ന് ഞാൻ കരുതി….. ഒപ്പം ഒരു കൂട്ടുകാരനെയും കിട്ടിയിരുന്നു, ആൻ്റണി ഹാരിസൺ… അവനെന്നെ മോഡേൺ ആക്കി… പോകെ പോകെ കുട്ടികൾ എൻ്റെ പുറകേ വരാൻ തുടങ്ങി, അപ്പഴും മനസിൻ്റെ ശ്രീകോവിലിൽ നിന്നെ മാത്രം കുടിയിരുത്തി ഈ ഞാൻ…. അ റിഞ്ഞില്ല, ഹാരിസനും നീയും…. ഒരു നശിച്ച കത്ത്…. ഒരു രാജി….!! അവൾക്ക് അവനോട് പ്രണയമാണത്രെ .!!… പിന്നെ മറിച്ചൊന്ന് ചിന്തിച്ചില്ല, അച്ഛനോട് എന്തും ആദ്യം പറയുന്ന ശീലമുണ്ട് എനിക്ക്, ഇതും അങ്ങനെ മതിയെന്ന് വച്ചു ഇല്ലം വിറ്റ് മകനെ പഠിക്കാൻ അയച്ച ആ വൃദ്ധ ബാഹ്മണനോട് ആ മകൻ ഒരിക്കൽ തൻ്റെ മനസ് തുറന്നു …..

ഡോക്ടറാവാൻ പോണ മകൻ സർവ്വ യോഗ്യനായിരുന്നു ആ സാധുവിൻ്റെ കണ്ണിൽ, കേട്ടപാതി മകനെയും വിളിച്ച് ചെന്നു.., മേലേടത്തേക്ക്, പെണ്ണ് ചോദിക്കാൻ… ദരിദ്ര ബ്രാഹ്മണനേയും അവൻ്റെ പാവം അച്ഛനെയും ആട്ടിയിറക്കി വിട്ടു മേലേടത്തെ തമ്പ്രാൻമാർ, സഹിച്ചില്ല ദേവി ആ പാവത്തിന് … അതൊന്നും, തിരികെ വന്നതും, ഹൃദയം പൊട്ടി മരിച്ചു എൻ്റെ അച്ഛൻ ദാ… ഇവിടെ, ഈ ഇല്ലത്ത് വച്ച്……””” ഓരോന്ന് പറയുമ്പോഴും അതിനനുസരിച്ച് മാറുന്ന അയാളുടെ ഭാവം ദേവികയിൽ ഭയം സൃഷ്ടിച്ചു, ഓരോന്ന് എണ്ണി പറഞ് ഒടുവിൽ അച്ഛനെ വിളിച്ച് പൊട്ടിക്കരയുന്ന അയാളെ അവൾ ഭയത്തോടെ നോക്കി….. “””

പിന്നെയും മതിയായില്ല, മേലേടത്ത്കാർക്ക്…. എന്നെ കള്ള കണക്ക് ഉണ്ടാക്കി കടം എന്ന നിലയില്ലാ കയത്തിലേക്ക് തള്ളിവിട്ടു, പഠനം മുടങ്ങി…. ഏക ആശ്വാസം നീയായിരുന്നു, അപ്പഴാണ് എൻ്റെ വീട് വരെഅവൾ വന്നത്, “വൃന്ദ ” എന്നോട് പ്രണയമാണെന്ന് പറയാൻ, ഞാൻ എൻ്റെ മനസിൽ നിനക്കല്ലാതെ മറ്റാർക്കും സ്ഥാനമില്ലെന്ന് തറപ്പിച്ച് പറഞ്ഞു…. അതിനവൾ ചിരിച്ച് മറുപടി തന്നു, നിനക്ക് ഹാരിസിനെയാ ഇഷ്ടം എന്ന്….. അവൾ നിന്നെ എനിക്ക് കിട്ടാൻ പോണില്ല എന്ന്, ഒരിക്കലും അതിനവൾ സമ്മതിക്കില്ല എന്നും…… അന്ന് വച്ചതാ അവൾക്ക് !!… ……. വിശ്വസിച്ചില്ല ദേവീ ഞാൻ……. തിരിച്ച് ഓടിപ്പിടിച്ച് വന്നപ്പോ…… അറിഞ്ഞു …… എല്ലാം …… എല്ലാം ….. എനിക്ക് നഷ്ടപ്പെട്ടു എന്ന്”””

അയാൾ ഭ്രാന്തനെ പോലെ തലമുടി രണ്ട് കൈ കൊണ്ടും പിടിച്ച് വലിച്ചു…. ദേവിക ഭയം കൊണ്ട് കണ്ണുകൾ മുറുക്കിയടച്ചു …… അയാൾ അവളുടെ അടുത്തേക്കോടി വന്നു, “””എന്തിനാ ?? എന്തിനാ ദേവി നീയവനെ…… ഹാരിസിനെ…….. ഞാൻ……. ഞാൻ പോരായിരുന്നോ???””” അയാൾ കേഴുന്നത് പോലെ ചോദിച്ചു, പെട്ടെന്ന് ഭാവം മാറി…. രൗദ്രഭാവം നിറഞ്ഞു അയാളുടെ മുഖത്ത്…. ദേവികയുടെ മുടിയിൽ കുത്തിപ്പിടിച്ച് അവളുടെ ഇരു കവിളിലും ആഞ്ഞടിച്ചു, കരയാൻ പോലും ഭയപ്പെട്ട് ദേവികയിരുന്നു …. “” വേദനിച്ചോ ദേവീ ….. നിനക്ക് വേദനിച്ചാൽ മുറിയുന്നത് ഈ ചങ്കാടി…..””

പെട്ടെന്നാണ് രൗദ്രഭാവം മാറി അയാളിൽ സഹാനുകമ്പ നിറഞ്ഞത്, മാറി മാറി വരുന്ന ഭാവങ്ങളും ചേഷ്ടകളും ദേവികക്ക് മനസിലാക്കി കൊടുത്തിരുന്നു, തിരിച്ച് പിടിക്കാൻ കഴിയാത്ത വിധം നഷ്ടപ്പെട്ട ഒരു മനസ്സാണ് അയാൾക്ക് എന്ന്…..പെട്ടെന്നൊരു വിജയച്ചിരി ആ ചുണ്ടിൽ അവൾ കണ്ടാ അത് അട്ടഹാസമായി മാറി……. “”” പിന്നെ…… പിന്നെ …. പണം ഉണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു, എല്ലാ മാർഗവും സ്വീകരിച്ചു പണ.മുണ്ടാക്കി, അപ്പഴേക്കും നിങ്ങൾ ഡൽഹിയിൽ എത്തിയിരുന്നു, അവിടെയും ഞാൻ വന്നു നിഴല് പോലെ…. വിഷ്ണു ശർമ്മയായി……. നിങ്ങളുടെ കുടുംബം ശിഥിലമാക്കി ::

അതുകൊണ്ടും തീർന്നില്ല…. പിന്നെ…. | സംഹാരമായിരുന്നു ദേവീ……. ശത്രുക്കളെ ഓരോരുത്തരെ ആയി, തുടക്കം ഹാരിസിൽ നിന്നെന്നു കരുതി… പക്ഷെ അപ്പഴേക്കും അവൻ ജീവഛവമായിരുന്നു …… പിന്നെ എൻ്റെ ഭാഗ്യം പോലെ ….. നല്ലൊരു തുടക്കം തന്നെ കിട്ടി…… നിൻ്റെ അച്ഛൻ …. “”മേലേടത്ത് വിശ്വനാഥ വർമ്മ “””” അതൊരു അപകട മരണമായിരുന്നില്ല ടീ….. കൊലപാതകമായിരുന്നു അതും എൻ്റെയീ കൈ കൊണ്ട് ……. ദേവിക ഞെട്ടിപ്പിടഞ്ഞ് നോക്കിയപ്പോൾ വല്ലാത്ത ഒരു ഉന്മാദാവസ്ഥയിൽ പൊട്ടിച്ചിരിക്കുക യായിരുന്നു ആദി ………തുടരും……… നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദേവയാമി: ഭാഗം 34

Share this story