ആദിശൈലം: ഭാഗം 66

ആദിശൈലം: ഭാഗം 66

എഴുത്തുകാരി: നിരഞ്ജന R.N

രാവിലെ തൊട്ടുള്ള ഒരുക്കവും നിൽപ്പും എല്ലാരെയും നല്ല രീതിയിൽ മുഷിപ്പിച്ചു ……… എല്ലാമൊന്ന് ഒതുക്കിയതിനു ശേഷം അഖിലിനെ വിളിച്ച് രുദ്രന്റെ കാര്യം തിരക്കിക്കൊണ്ടാണ് അല്ലു റൂമിലേക്ക് ചെല്ലുന്നത്…………… ശ്രീ……… അവളെ വിളിച്ചുകൊണ്ട് അവൻ റൂമിന്റെ ഡോർ തുറന്നതും,കുളിച്ചിറങ്ങി സാരീ ഉടുത്തുകൊണ്ടിരുന്ന അവൾ ഞെട്ടിത്തിരിഞ്ഞ് വാതിൽക്കലേക്ക് നോക്കിയതും ഒരുമിച്ചായിരുന്നു….. ഒരുനിമിഷം എന്ത് വേണമെന്നറിയാതെ രണ്ടാളും സ്തംബ്ധമായി……. ശേഷം എന്തോ ഓർത്തതുമാതിരി കൈകളിലേക്ക് ഊർന്നിറങ്ങുന്ന സാരീ അവൾ മേലേക്ക് ഞൊറിഞ്ഞുകുത്തി….. ഞാൻ… അത്………….. പെട്ടെന്ന് എന്ത് പറയണമെന്നറിയാതെ അവനാകെ വിയർത്തു………..

ശേഷം ടവ്വലുമെടുത്ത് നേരെ ബാത്റൂമിലേക്ക് പോയി…….. അവൻ ബാത്റൂമിലേക്ക് പോകുന്നതും നോക്കി ആ നില്പ് അവൾ തുടർന്നു……. ഓഹ്,,, ഇവിടിപ്പോ എന്താ നടന്നേ……. എന്തൊക്കെയായിരുന്നു എന്റെ കണക്കുകൂട്ടൽ……. തലമുടികളിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ജലകണികകളുമായി ഈറനായി മുൻപിൽ നിൽക്കുന്ന ഭാര്യയുടെ കഴുത്തിലേക്ക് ചുടുനിശ്വാസം പകരുന്ന ഒരു ഭർത്താവിനെ സ്വപ്നം കണ്ട എനിക്ക് ഇങ്ങേരെ പോലെ ഒരു മൂരാച്ചിയെയാണോ ഈശ്വരാ കിട്ടിയത്???? 😭 അയ്യേ… ഇതെന്തോന്ന് മനുഷ്യൻ……… ഇല്ലാത്ത നാണം കുറച്ച് അഭിനയിച്ചപ്പോഴേക്കും അങ്ങേര് ഓടിയെക്കുന്നു…. ഇതിപ്പോ ഞാൻ കുറേ പാട്പെടണമല്ലോ……….

ബാത്റൂമിലേക്ക് നോക്കികൊണ്ട് അവൾ പിറുപിറുത്തു….. ഹും…. അതുവരെ മുഖത്തണിഞ്ഞ നാണത്തിന്റെ മുഖംമൂടി മാറ്റി സാരീയെല്ലാം കൂടി മടക്കിക്കുത്താൻ ഭാവിച്ച് അവൾ തനി ശ്രാവണിയായി……. ശോ, എല്ലാം കണക്കുകൂട്ടലും തെറ്റിയല്ലോ……. നിരാശകലർന്ന മുഖവുമായി അവൾ തലയിലെ തോർത്ത് അഴിച്ചു…. നീണ്ട മുടിയിഴകളിലൂടെ വിരലൊടിച്ചുകൊണ്ട് കണ്ണാടിയ്ക്ക് മുൻപിലേക്ക് നടക്കാൻ തുനിയവെ, പെട്ടെന്ന് എന്തോ ഒരുൾപ്രേരണപോൽ അവളവിടെ തറഞ്ഞു നിന്നു………. ശ്രീ….. കാതോരം കേട്ട ആ ശബ്ദം അവളിലെ നാണത്തെ മാത്രമല്ല പെണ്ണിനേയും ഉണർത്തിയിരുന്നു…………..

വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ച കഴുത്തിൽ ആ അധരം ആഴ്ന്നിറങ്ങിയ നിമിഷം അവളുടെ കണ്ണുകൾ ഇറുകെ യടഞ്ഞു….. കൈവിരലുകൾ അവന്റെ മുടിയിഴകളിലമർന്നു………………… അവന്റെ മുഖം കഴുത്തിനിടയിൽ പൂഴ്ത്തി കൈകൾ അവളുടെ ഇടുപ്പിലേക്ക് ചലിക്കവേ സ്വയം നഷ്ടപ്പെടുന്നതായി അവൾക്ക് തോന്നി.. കണ്ണേട്ടാ……. ആ ആർദ്ര ശബ്ദതിന് ഒരു മൂളലായി അവൻ മറുപടി നൽകി…. അമ്മ തിരക്കും, എനിക്ക് പോണം…. എങ്ങേനെയോ വിക്കിവിക്കി അവൾ പറഞ്ഞുതീർത്തു.. അപ്പോഴേക്കും അവന്റെ വിരലുകൾ സാരിയെ വകഞ്ഞുമാറ്റി അവളുടെ ആണിവയറിൽ അമർന്നിരുന്നു………….. കണ്ണേട്ടാ പ്ലീസ്….. അവളവനിൽ നിന്ന് കുതറിമാറാൻ ഒരു ശ്രമം നടത്തിയെങ്കിലും ഇടുപ്പിലെ കൈകൾ അവളെ അവന്റെ നെഞ്ചിലേക്ക് തന്നെ വീഴ്ത്തി….. ശ്രീ…….

ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയ അവൾക്ക് ആ കണ്ണുകളെ നേരിടാൻ ത്രാണിഇല്ലാതെ പോയി………… അന്നാദ്യമായി ആ മുഖത്തേക്ക് ഒന്ന് നോക്കാൻപോലും കഴിയാതെ ക്രമാതീതമാകുന്ന ഹൃദയമിടിപ്പിനെ നിയന്ത്രിക്കാൻ അവൾ പാടുപെട്ടു…… ഈ ഗന്ധം എന്നെ നിന്നിലേക്ക് വീണ്ടും വീണ്ടും അടുപ്പിക്കുകയാണ് പെണ്ണെ………. അവളെ തന്റെ കൈകളാൽ വരിഞ്ഞുമുറുക്കുമ്പോൾ ആ ഗന്ധത്തെ അവൻ ആവോളം ആസ്വദിക്കുകയായിരുന്നു….. കണ്ണേട്ടാ….. പ്ലീസ്….. ആ സ്വരം ദയനീയമായതും ആ കൈകൾ മെല്ലെ അയഞ്ഞു…………… അവനെ ഒന്ന് നോക്കാൻപോലും നിൽക്കാതെ സാരീ എങ്ങേനെയോ നേരെയാക്കിയെന്ന് വരുത്തി റൂമിൽനിന്നിറങ്ങാൻ വെപ്രാളപ്പെട്ട അവളുടെ കൈകളിൽ വീണ്ടും അവന്റെ പിടിവീണു…. എന്താ എന്നർത്ഥത്തിൽ ആാാ മിഴികൾ അവനിലേക്ക് പോകവേ,,,,,

വല്ലാത്തൊരു പിടപ്പോടെ അത് അതിന്റെ ഇണയുമായി കോർത്തു……… ഈ നിമിഷം വിട്ടു കളയാൻ തോന്നുന്നില്ല പെണ്ണെ,,,,,,,,,, നീ എന്റേതാകും വരെ എനിക്കോർക്കാൻ വേണ്ടി………… അത്രയും പറഞ്ഞുകൊണ്ട് അവളുടെ അധരത്തിലേക്ക് അവൻ അവന്റെ അധരത്തെ കോർത്തു….. ഒരുനിമിഷം ശ്വാസത്തിനായി അവൾ പിടഞ്ഞെഞ്ഞെങ്കിലും തന്റെ പ്രണയത്തിന്റെ മാധുര്യം അപ്പോഴേക്കും അവളും ഇഷ്ടപ്പെട്ടിരുന്നു…. പിന്മാറാൻ തുനിഞ്ഞ അവനിലേക്ക് അവളുടെ അധരം ആഴ്ന്നിറങ്ങി………….വാശിയോ പകയോ ഒന്നുമായിരുന്നില്ല അവർ അറിഞ്ഞ ചോരയുടെ രുചിയ്ക്ക്, പകരം ആ പ്രണയത്തിന്റെ മാധുര്യമായിരുന്നു……. ചോര രുചിക്കാൻ തുടങ്ങിയതും അധരം തമ്മിൽ പിരിഞ്ഞു…

കള്ളചിരിയോടെ അവളെനോക്കി അവൻ ആ ചുണ്ട് വിരലുകളാൽ തുടച്ചതും നാണം കൊണ്ടവൾ പൂത്തുലഞ്ഞു……… സിന്ദൂരചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരം ആ കൈകൾ കൊണ്ട് തന്നെ അവനവളുടെ സീമന്തരേഖയിൽ തൊട്ടു……. ഞാനുള്ളിടത്തോളം കാലം ഈ സീമന്തരേഖ ചുവപ്പിക്കാനുള്ള അധികാരം എന്റെ ഈ കൈകൾക്ക് മാത്രമായിരിക്കും………. നെറുകയിൽ മുത്തികൊണ്ട് അവൻ പറഞ്ഞ വാക്കുകൾ അവളിലെ ഭാര്യയെ ഏറെ ആനന്ദിപ്പിക്കുന്നതായിരുന്നു…………… നാണം കലർന്ന ചിരിയോടെ ശ്രീ അടുക്കളയിലെത്തിയതില്പിന്നെയാണ് നന്ദ അവിടേക്ക് വരുന്നത്… അവളുടെ വിടർന്ന മുഖം കണ്ടതും അനിയന്റെയല്ലേ ആ ഏട്ടൻ എന്നോർത്ത് അവൾ ഉള്ളിലൊന്ന് ചിരിച്ചു…….. മോളെ, അതാട്ടോ റൂം……

ആഷിയ്ക്ക് വല്യമ്മ റൂം കാണിച്ചുകൊടുത്തു… ശേഷം അവർ താഴേക്ക് പോയി…………….. ഡോർ തുറന്ന് റൂമിനുള്ളിലേക്ക് കയറിയതും അവളാകെ അമ്പരന്നു…. എല്ലാം അതിന്റെതായ രീതിയിൽ ഒതുക്കിവെച്ചിരിക്കുന്ന വൃത്തിയുള്ള റൂം… ചുമരിൽ അമ്മയോടൊപ്പം ചിരിച്ചുനിൽക്കുന്ന അയോഗിന്റെ ചിത്രങ്ങൾ… കൂടെ ശ്രീയും നന്ദയും ഒക്കെയുണ്ട്………… അതിലൂടെ വിരലുകളോടിക്കവേ പെട്ടെന്ന് പിന്നിൽ നിന്ന് ആരോ അവളെ കടന്നുപിടിച്ചു….. അആഹ്ഹ്……. ആദ്യമൊന്ന് ഞെട്ടിയെങ്കിലും അയോഗിന്റെ സാമീപ്യം അവന്റെ നല്ലപാതിയ്ക്ക് മനസ്സിലാകാൻ അധികസമയം വേണ്ടിവന്നില്ല…. എന്താണ് കെട്ടിയോളെ ഫോട്ടോസ് നോക്കി നില്പാണോ? ഫ്രഷ് ആകുന്നില്ലേ…

അതോ ഇനിയിപ്പോ ഞാൻ വരണോ….. എന്തോന്ന്????? അല്ല, ഇനിയിപ്പോ ഇതൊക്കെ അഴിച്ചുവെച്ച് കുളിപ്പിക്കാൻ ഞാൻ വരണോന്ന്…… പുരികമുയർത്തി കുസൃതിനിറഞ്ഞ ചിരിയോടെ അതും പറഞ്ഞ്‌ അവന്റെ മുഖം അവളിലേക്ക് അടുക്കാനായി ഭാവിച്ചതും നൈസായി അവൾ കുതറിമാറി…. ശേ……. മിസ്സ്‌ ആയ നിരാശ അവൻ ഭിത്തിയിൽ ചെറുതായി തട്ടിത്തീർക്കുന്നത് കണ്ട് അവൾക്ക് ചിരി വന്നു…. നീ ചിരികേണ്ടടി….. ഇതിനൊക്കെയുള്ള പണി ഞാൻ നിനക്ക് തരാട്ടോ……. കുറച്ചു കഴിയട്ടെ….. മീശപിരിച്ചുകൊണ്ട് അവൻ പറഞ്ഞതുകേട്ട് അവളൊന്ന് ഞെട്ടി ……. നാളത്തേക്ക് എല്ലെങ്കിലും ഇങ്ങേര് ബാക്കിവെക്കുമോ എന്ന ചെറുപേടിയോടെ അവൾ ടവ്വലുമായി ബാത്റൂമിലേക്ക് നടന്നു…..

കുറച്ച് റൊമാന്റിക് ഒക്കെയായി റൂമിലേക്ക് ചെന്ന ജോയിച്ചൻ ആകെ നിരാശനായാണ്‌ അമ്മച്ചിയുടെ അടുത്തേക്ക് വന്നത്….. എന്നാപറ്റിയെടാ നിന്റെ മുഖം വാടിയല്ലോ…… അവന്റെ മുഖം കണ്ടപ്പോഴേ കാര്യം മനസ്സിലായെങ്കിലും അത് പുറമെ കാണിക്കാതെ അമ്മച്ചി ചോദിച്ചു… അതമ്മച്ചി, ജാൻവി……. കൊച്ചിന് എന്നാപ്പറ്റി….??? ദേ, അമ്മച്ചി ഒന്നും അറിയാത്ത ഭാവം കാണിക്കല്ലേ…… അവളവിടെ റൂമിൽ ഇല്ലല്ലോ…. അവൻ ക്ഷമകെട്ടവനെപോലെ ഇരുന്ന് വെരുകുന്നത് കണ്ട് അമ്മച്ചിയുടെ മുഖത്ത് ചിരിവിടർന്നു……. കൊച്ചിനെ കാണാനില്ലാഞ്ഞട്ടാണോ നീ കിടന്ന് പെടയ്ക്കുന്നെ……അവള് എന്റെ റൂമിലുണ്ട്,,, ഒന്ന് കുളിച്ച് ഇട്ടേച്ചതൊക്കെ മാറ്റുവാ…… രണ്ടാൾക്കുമായി ആഹാരം വിളമ്പികൊണ്ട് അമ്മച്ചി പറഞ്ഞതുകേട്ട് അവനൊന്ന് മുഖം ചരിച്ചു…….

അതിനല്ലേ എന്റെ റൂം… പിന്നെ എന്നാത്തിനാ അവൾ അമ്മച്ചിയുടെ റൂമിലോട്ട് പോയെ……. അയ്യടാ…… നിന്റെ ഒരു റൂം…… പള്ളിയിൽ വെച്ച് കെട്ട് കഴിയാതെ മോള് നിന്റെ മുന്നിൽപോലും വരില്ല അമ്മച്ചി………. എന്താടാ….. അമ്മച്ചി പറഞ്ഞത് കെട്ട് ഞെട്ടി അവൻ അമ്മച്ചിയെ വിളിച്ചതും ആ കോട്ടയകാരി അച്ചായതിയുടെ തനി സ്വരൂപം വെളിയിൽ വന്നു….. ദേ ചെക്കാ… ഞാൻ പറഞ്ഞത് കേട്ട് രണ്ട് ദിവസം അടങ്ങിയിരുന്നില്ലേൽ അതിനെ അതിന്റെ വീട്ടിലോട്ട് പറഞ്ഞുവിട്ടിട്ട് നിന്നെ ഞാൻ പൂട്ടിയിടും പറഞ്ഞേക്കാം…… അവരുടെ കണ്ണുരുട്ടൽ കൂടിയായതും തന്റെ അവസ്ഥ അവന് ഏകദേശം ബോധ്യമായി……….. ഫ്രഷായിറങ്ങി മായ കൊണ്ട് വന്ന ബാഗിനുള്ളിൽ നിന്ന് ഒരു സാരീഎടുത്തുടുത്ത് കണ്ണെഴുതി ഒരു കുഞ്ഞുപൊട്ടുമിട്ട് സിന്ദൂരചെപ്പിൽ നിന്നൊരു നുള്ള് സിന്ദൂരവുമണിഞ്ഞ് അവൾ കണ്ണാടിയ്ക്ക് മുൻപിൽ നിന്നു….

തന്നിലെ സ്ത്രീ പൂർണ്ണമായൊരു തോന്നലോടെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു………. നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന താലിയിൽ പിടിമുറുക്കി കൊണ്ട് അവൾ puraththeക്ക് നടന്നു……….. ഹാളിൽ ഫോണിൽ നോക്കിനിൽക്കുന്ന രുദ്രനിലേക്ക് പെട്ടെന്ന് അവളുടെ മിഴികൾ ചെന്നുടക്കി……………. അവനെ കാണും തോറും പെരുമ്പറ മീട്ടുന്ന തന്റെ ഹൃദയത്തെ നിയന്ത്രിച്ചുകൊണ്ട് അവനരികിലേക്ക് നടന്നു…. ഫ്രഷാകുന്നില്ലേ….???? ആദ്യമായ് സംസാരിക്കുന്ന ഭയപ്പാട് ആ ശബ്ദത്തിൽ നിഴലിച്ചിരുന്നു……….. ആഹ്….. പെട്ടെന്ന് അവൻ ഫോൺ സ്‌ക്രീനിൽ നിന്ന് മുഖമുയർത്തി……. മ്മ്മ്……

ഒരു മൂളൽ മാത്രം അവൾക്കേകികൊണ്ട് അവൻ റൂമിലേക്ക് നടന്നു…. എന്തോ ആ പെരുമാറ്റം അവളിൽ അലോസരമുണ്ടാക്കിയെങ്കിലും തന്റെ താലി യോടുള്ള വിശ്വാസത്തിന്മേൽ ഒരു പുഞ്ചിരിതൂകി അടുക്കളയിലേക്കവൾ നടന്നു….. ചായയും കഴിക്കാനായി ബ്രഡ്റോസ്റ്റുമായി അവൾ ഹാളിലേക്ക് വന്നപ്പോഴേക്കും അവൻ ഫ്രഷായി വന്നിരുന്നു…… തമ്മിലൊന്നും ഉരിയാടാതെ എന്തോ കഴിച്ചെന്നു വരുത്തി എണീറ്റുപോയ ആ രുദ്രൻ അവൾക്കൊരു നൊമ്പരമായി…………… ആാാ കണ്ണുകൾ ഒരിക്കൽപോലും തന്നെ തേടിവരുന്നില്ലെന്നതുകൂടി ഓർത്തതും അവൾക്ക് കണ്ണിലെ നീർകണങ്ങളെ തടയാൻ കഴിഞ്ഞില്ല………… ബാൽക്കണിയിൽ അസ്തമയസൂര്യനെ നോക്കിനിൽക്കുന്ന രുദ്രന്റെ അരികിലേക്ക് നടക്കുമ്പോൾ മനസ്സ് തുറന്നൊന്നു സംസാരിക്കാൻ അവളാഗ്രഹിചിരുന്നു……

അതവനും ആഗ്രഹിച്ചിരുന്നതുകൊണ്ടാകാം, ഒട്ടേറെ സമയത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ വാചാലനായത്…… ദേവു……. മ്മ് മ്മ്…… തനിക്കറിയാലോ,,,, ഈ ജീവിതത്തിൽ ഒരു വിവാഹം വേണ്ടെന്ന് കരുതി ജീവിച്ചവനാണ് ഞാൻ………. എന്റെ സാധുവിനെ മറക്കാൻ ഈ ജന്മം എനിക്ക് കഴിയില്ല……………………… പക്ഷെ, അവൾക്ക് കൊടുത്ത വാക്കായിരുന്നു ആമിയ്ക്കൊരിക്കലും ഒരു സങ്കടവും ഉണ്ടാക്കില്ല എന്ന്…….. ഞാൻ കാരണം അവൾക്ക് അവളുടെ ജീവിതം നഷ്ടമാകുമെന്ന് തോന്നിയപോൾ എടുത്തൊരു തീരുമാനമാണ് ഈ കല്യാണം…… അല്ലാതെ മനസ്സിലൊരിക്കലും എന്റെ സാധുവിനെ മറന്നിട്ടല്ല……. എനിക്കറിയാം നിനക്ക് ഞാൻ എത്രത്തോളം ജീവൻ ആണെന്ന്………. പക്ഷെ,,,,,

അതിനേക്കാളേറെ സാധികയിൽ ലയിച്ചുപോയ ഈ ഹൃദയത്തിന് ഇനിയൊരു മടക്കയാത്രയ്ക്ക് കഴിയില്ല….. ഇതൊക്കെ വിവാഹത്തിന് മുൻപ് പറയാൻ കഴിഞ്ഞില്ല,,,,, ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങളും പേറിനീ ജീവിക്കും… ഒടുവിൽ ഒന്നും നടക്കില്ലെന്ന് അറിയുമ്പോൾ താങ്ങാൻ കഴിഞ്ഞെന്ന് വരില്ല…………… iam സോറി……………. ഒരിക്കലും നിന്റെ നല്ലൊരു ഭർത്താവ് ആകാൻ എനിക്കാവില്ല……………. നല്ലൊരു സുഹൃത്തായി എന്നും ഞാൻ നിന്നോടൊപ്പമുണ്ടാകും… ഈ കിടപ്പറയ്ക്ക് പുറത്തും നമ്മൾ നല്ല ദമ്പതികൾ ആയിരിക്കും……. കലുഷിതമായ സാഗരം ശാന്തമാകുന്ന അനുഭൂതിഅറിഞ്ഞുകൊണ്ട് അവൻ പറയാനുള്ളതെല്ലാം അവളോടായ് പറഞ്ഞുതീർത്തു….

ശേഷം ആ കണ്ണുകളിലേക്ക് നോക്കാനാകാതെ, റൂമിലേക്ക് നടന്നു…. ഞാൻ അപ്പുറത്തെ റൂമിൽ കാണും…. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി…… ബെഡ്ഷീറ്റുമായി പോകുന്നതിനിടയിൽ അവൻ അവളോടായി വിളിച്ചുപറഞ്ഞു………… എല്ലാം കേട്ടുകൊണ്ട് നിറഞ്ഞൊഴുകിയ മിഴികളുമായി ഒരു ശിലകണക്കെ അവൾ അവിടെനിന്നു……അസ്തമയ സൂര്യന്റെ ചുവപ്പ് രാശിയെ മൂടി ആകാശം രാത്രിയുടെ ഇരുളിലേക്ക് കടന്നതൊന്നും അവളറിഞ്ഞിരുന്നില്ല…………. കാതിൽ അവന്റെ വാക്കുകൾ അലയടിച്ചോണ്ടിരുന്നപ്പോൾ കണ്ണുകൾ ഇരുളിനെ മറയ്ക്കും വിധം ഉരുണ്ടുകൂടി………………. ശെരിയാ രുദ്രേട്ടാ……… നിങ്ങളിപ്പോൾ ഇത് പറഞ്ഞില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ സ്നേഹത്തിനായി ഞാൻ കാത്ത് നിൽക്കുമായിരുന്നു… എന്നാൽ……….

ഒഴുകിയിറങ്ങിയ കണ്ണീർചാലിനെ തുടച്ചുമാറ്റി അവൾ ആ ഇരുളിലും വെട്ടമേകുന്ന നക്ഷത്രത്തെ നോക്കി…….. കൊടിയഇരുളിലും നുറുങ്ങുവെട്ടമേകുന്ന ഈ നക്ഷത്രം പോലെ ആ ജീവിതത്തിൽ ഞാനുണ്ടാകും ഏട്ടാ… ഒരിക്കൽ ആ ഹൃദയം എനിക്കായ് തുടിക്കുന്ന ദിനവും കാത്ത്…. എന്റെ പ്രണയം സത്യമെങ്കിൽ ഈ താലിയ്ക്ക് പവിത്രതയുണ്ടെങ്കിൽ രുദ്രനൊരിക്കലും ദേവൂനെ വിട്ടു പോകില്ല……….. പ്രണയത്തിന്റെ തീവ്രതയിൽ തന്റെ ജീവിതത്തെയും കൂട്ടിയിണക്കി അവൾ ആ ശീതത്വം നിറഞ്ഞ കാറ്റിനെയും പുൽകിനിന്നു……. അമ്മ നൽകിയ പാൽഗ്ലാസ്സുകളുമായി നവവധുക്കൾ വരന്മാരുടെ അടുക്കലേക്ക് പോയി …. പാവം ജോയിച്ചൻ ചെക്കന് മാത്രം യോഗമില്ലാതായി പോയി… 😬😬😬

ശ്രീ……….. മ്മ്…… ന്നാ….. പാതികുടിച്ച ഗ്ലാസ് അവനവൾക്കായി നീട്ടി…… എന്നും തന്റെ പാതിയായി അവനെകൂട്ടയിണക്കികൊണ്ട് അവളും ആ മധുരം നുണഞ്ഞു……… നിന്നോടകന്ന് നിന്ന ഓരോനിമിഷവും ജീവിക്കാൻ പോലും മറന്നുപോയിട്ടുണ്ട് ഞാൻ….. പക്ഷെ ദാ ഈ നിമിഷം ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ സന്തോഷവാനാണ്…. ബികോസ് ഓഫ് യൂ….. കണ്ണേട്ടാ…… നീയില്ലാതെ ഒരു നിമിഷം പോലും നിന്റെ ഈ കണ്ണന് പറ്റില്ലെടി …… ആ മുഖം കൈകുമ്പിളിലെടുത്തുകൊണ്ട് അവനത് പറയുമ്പോൾ ആ കണ്ണുകളിലെ വശ്യതയിലേക്ക് അവളെ വീണുപോയിരിന്നു…… പതിയെ ആ മിഴികൾ അവളുടെ തുടുത്ത കവിളിലേക്കും ശേഷം വിറയാർന്ന അധരത്തിലേക്കും നീണ്ടു………

ഒരിക്കൽ കൂടി അവന്റെ അധരവുമായി ഇണചേർക്കപ്പെട്ടതും അവളുടെ വിരലുകൾ അവന്റെ മുടിയിന്മേൽ ശക്തിയിലമർന്നു………. കൈകൾ സാരിയിലേക്ക് നീങ്ങവേ, അവനിൽ നിന്ന് കുതറിമാറിയവൾ ഓടി…. പക്ഷെ സാരീതുമ്പിൽ പിടിവീണതും ആ കാലുകൾ ചലിക്കാനാകാതെ നിശ്ചലമായി……. ദയനീയതയോടെ ആ മിഴികൾ അവനിലേക്ക് പോകവേ,, അവന്റെ കൈകൾ സാരിത്തുമ്പിന്മേല് കൂടുതൽ നന്നായി അമർന്നു….. അടുത്ത നിമിഷം ആ നെഞ്ചോരം ചേർന്ന തന്റെ പെണ്ണുമായി കിടക്കയിലേക്ക് വീഴുമ്പോൾ ആ ഹൃദയവവും ശരീരവും തന്റെ പ്രണയത്തിന്റെ പരിപൂർണ്ണതയ്ക്കായി വെമ്പുകയായിരുന്നു………

കഴുത്തിനിടയിൽ അമർന്ന അവന്റെ മുഖവും മീശയും അവളിൽ ഇക്കിളിയോടൊപ്പം വികാരവും ഉണർത്തി….. തന്റെ പ്രാണനിൽ എല്ലാമർത്ഥത്തിലും അലിഞ്ഞുചേരാൻ അവളും ആഗ്രഹിച്ചുതുടങ്ങി…. ശ്രീ…. മ്മ്മ്….. ഐ നീഡ് യൂ.. വിത്ത്‌ യൂവർ പെർമിഷൻ…… അവന്റെ ആ നേർത്തസ്വരത്തിനുള്ള ഉത്തരം അവനെ വലയം ചെയ്ത അവളുടെ കരങ്ങളായിരുന്നു…………. ചെറുപുഞ്ചിരിയോടെ ബ്ലൗസിന്റെ പിറകിലെ കേട്ടവൻ അഴിക്കാൻ തുടങ്ങിയതും അവളുടെ നഖങ്ങൾ അവന്റെ തോളിന്റെ ആഴങ്ങളിലേക്ക് അമർന്നു…….. അധരവും കൈകളും ശരീരത്തിലേക്ക് പടരവെ, അതിനുതടസമായ ഉടയാടകൾ ഏതോ നിമിഷത്തിൽ അവരിൽനിന്നകന്നുമാറി……..

ഒടുവിൽ പ്രണയത്തിന്റെ പരിപൂർണ്ണതയെന്നപോൽ അവനിലൂടെ അറിഞ്ഞ ചെറുനോവിലൂടെ അവൾ ആ നെഞ്ചിൽ പറ്റിച്ചേർന്നു…………… അവരുടെ പ്രണയത്തിന്റെ പൂർണ്ണതയ്ക്കായിഎന്നോണം മഴ ചാറ്റലായി പെയ്തിറങ്ങവേ വീണ്ടുമൊരിക്കൽ കൂടി അവളറിഞ്ഞു അവന്റെ പ്രണയം….. !!! നിശയുടെ ഏതോ യാമത്തിൽ നന്ദയും മാധുവും ആഷിയും അയോഗും തങ്ങളുടെ പ്രണയത്തെ പരിപൂർണ്ണമാക്കിയപ്പോൾ അത് നിഷേധിക്കപ്പെട്ട മറ്റു നാലുപേരുണ്ടായിരുന്നു…… ഒരേ കൂരയ്ക്ക് കീഴിയിലായിരുന്നിട്ട്പോലും കാണാൻ പോലും കഴിയാതെപോയവർ…. !!! പിറ്റേന്ന് നേരം വെളുത്തപ്പോൾ ആദ്യം കണ്ണ് തുറന്നത് ആയോഗായിരുന്നു…. തന്റെ മാറിലെ ചൂടും പറ്റി ഒരു പിഞ്ചുകുഞ്ഞിനെ പോലെ ഉറങ്ങിക്കിടക്കുന്ന ആഷി അവനിൽ വാത്സല്യം ഉണർത്തി…

അവളെ ഉണർത്തേണ്ട എന്ന് കരുതി പതിയെ അവളെ നെഞ്ചിൽനിന്നും മാറ്റാൻ നോക്കവേ ചിണുങ്ങലോടെ അവൾ അവനിലേക്ക് കൂടുതൽ ചേർന്നുകിടന്നു…… അല്ലുവിന് മുൻപ് എണീറ്റത് ശ്രീയായിരുന്നു… നഗ്‌നതയെക്കാൾ അവന്റെ മുഖമായിരുന്നു അവൾക്ക് നാണം പകർന്നത്…..ഫ്രഷ്ആയി തിരികെ വന്നപ്പോഴും അവൻ നല്ല ഉറക്കമായിരുന്നു…. ആ തലമുടികളിലൂടെ കൈവിരലൊടിച്ചുകൊണ്ട് അവൾ കണ്ണാടിയ്ക്ക് മുൻപിലെത്തി… സാരീ നേരെയാക്കി, കണ്ണുംഎഴുതി പൊട്ടും തൊട്ട് സിന്ദൂരച്ചെപ്പിലേക്ക് കൈനീട്ടിയതും അവൾക്ക് മുൻപേ അവന്റെ വിരലുകൾ അതിന്മേൽ പതിഞ്ഞിരുന്നു….

സീമന്തം ചുവപ്പിച്ചുകൊണ്ട് ആ വിരലുകൾ കടന്നുപോയപ്പോൾ അവന്റെ അധരം അവളുടെ കഴിത്തിന്മേൽ ചുടുചുംബനം തീർത്തു…………….. കണ്ണേട്ടാ…….. മ്മ്മ്… പോ മനുഷ്യാ….. അവനെ പിന്നിലേക്ക് തള്ളിമാറ്റിക്കൊണ്ട് അവൾ റൂമിൽ നിന്നിറങ്ങി…….. അന്ന് വൈകുന്നേരമാണ് എല്ലാരും കൂടി കോട്ടയത്തേക്ക് തിരിക്കുന്നത്.. നാളെ അവിടെ പള്ളിയിൽ വെച്ച് ജോയിച്ചന്റെ മിന്നുകെട്ടിനായി…….. രാവിലെ ചായകപ്പുമായി രുദ്രന് മുന്പിലെത്തുമ്പോൾ ദേവുവിന്റെ മുഖത്തൊരു പ്രകാശം നിറഞ്ഞുനിന്നു….. ഇനിയുള്ള ജീവിതത്തിൽ ആ പ്രകാശം എന്നുമുണ്ടാകണമെന്ന ആഗ്രഹത്തോടെ… 💖💖…(തുടരും ) ഇഷ്ടം നിരഞ്ജന RN നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആദിശൈലം: ഭാഗം 65

Share this story