മധുരനൊമ്പരം…..🍒🍒 : ഭാഗം 4

മധുരനൊമ്പരം…..🍒🍒 : ഭാഗം 4

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പാർട്ടിയുടെ ഒരു മീറ്റിങ്ങിന് ഇടയിലാണ് ഫോൺ കുറെ നേരമായി ശബ്ദിക്കുന്നത് അനന്ദു കേട്ടത്….. പരിചയമില്ലാത്ത നമ്പർ ആയിരുന്നു അവൻ രണ്ട് പ്രാവശ്യം ഫോൺ അവഗണിച്ചു…….. വീണ്ടും ഫോൺ വന്നപ്പോൾ അത് ഏതോ അത്യാവശ്യക്കാർ ആണ് എന്ന് തോന്നിയത് കൊണ്ടാണ് അവൻ ഫോണെടുത്തത്…… ” ഹലോ……. “ഹലോ……. അപ്പുറത്ത് നിന്നും ഒരു പുരുഷ സ്വരം കേട്ടപ്പോൾ ആരാണ് എന്ന് മനസ്സിലാവാതെ അവൻ അല്പം മാറി നിന്നിട്ട് സംസാരിച്ചു….. ” ആരാണ് വിളിക്കുന്നത്……? “നിങ്ങളുടെ പെങ്ങൾ ഒരു പി എസ് സി പരീക്ഷ എഴുതാൻ വന്നിട്ടുണ്ടായിരുന്നില്ലേ……? ” ഉണ്ടായിരുന്നു…..

പെട്ടെന്ന് ഒരു ഭയം അനുന്തുവിനു തോന്നിയിരുന്നു……. അവൾക്ക് എന്തെങ്കിലും വയ്യായ്ക യോ മറ്റോ വന്നതാണോ എന്നായിരുന്നു അവന്റെ ഭയം….. ” ഞാൻ ആ കുട്ടിയുടെ ഹോളിൽ നിൽക്കുന്ന ഇൻവിജിലേറ്റർ ആണ്……… ആ കുട്ടി ഐഡൻറിറ്റി കാർഡ് മറന്ന് ആണ് വന്നിരിക്കുന്നത്……. വെരിഫിക്കേഷൻ ടൈം ആണ് ഇപ്പോൾ, ഒരു 10 മിനിറ്റിനുള്ളിൽ ഐഡൻറിറ്റി കാർഡ് ഇവിടെ എത്തിക്കുകയാണെങ്കിൽ ആ കുട്ടിക്ക് പരീക്ഷ എഴുതാൻ സാധിക്കും, ഇല്ലെങ്കിൽ എനിക്ക് തിരിച്ച് പറഞ്ഞുവിടാൻ മാത്രമേ നിർവാഹമുള്ളൂ……. ആ കുട്ടി പറഞ്ഞു നിങ്ങളോട് വിളിച്ചു പറഞ്ഞാൽ ഇവിടെ ഐഡൻറിറ്റി കാർഡ് കൊണ്ടു വരുമെന്ന്…….

” ഞാൻ ഇപ്പോൾ തന്നെ കൊണ്ടുവന്നു തരാം സാർ….. ഹോൾ എവിടെ ആണ്….. ” ഇവിടെ വന്നിട്ട് ഈ നമ്പറിൽ ഒന്ന് വിളിച്ചാൽ മതി അപ്പോൾ ഞാൻ സ്കൂളിനു പുറത്തുള്ള ഗേറ്റിലേക്ക് ഇറങ്ങി വരാം….. ” ശരി സാർ…… ഫോൺ വെച്ച് പോക്കറ്റിൽ ഇട്ടുകൊണ്ട് അവൻ സ്വയം പറഞ്ഞു….. “ഇത് ഒക്കെ എന്ത് ഓർത്തിട്ടാണ് പരീക്ഷ എഴുതാൻ പോകുന്നത്…….. പാർട്ടി ഓഫീസിൽ നിന്നും തൻറെ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവൻ വീട്ടിലേക്ക് പായിച്ചു……. വീട്ടിലെത്തിയപ്പോൾ മുളക് ഉണക്കാൻ ആയി നിൽക്കുന്ന അമ്മയാണ് കണ്ടത്…… ആ സമയത്ത് അവിടെ പതിവില്ലാത്ത അനന്ദുവിനെ കണ്ടത് കൊണ്ട് തന്നെ അവനെ അന്ധാളിപ്പോടെ ശ്രീദേവി നോക്കി……. ” ഒരുത്തി പരീക്ഷയെഴുതാൻ രാവിലെ കെട്ടിയോരിങ്ങി പോയില്ലേ……

ആവശ്യമുള്ള ഒരു സാധനങ്ങളും എടുക്കാതെ ആണ് പോയേകുന്നത്……. അവരുടെ ഹോളിൽ നിൽക്കുന്ന സാർ വിളിച്ചിരുന്നു…….. അവളുടെ ഐഡൻറിറ്റി കാർഡ് എവിടെയാണെന്ന് അമ്മക്കറിയൊ…….? അറിയാമെങ്കിൽ അതൊന്ന് എടുത്ത് തരാമോ……. അത് ഇല്ലാതെയാണ് പരീക്ഷയെഴുതാൻ പോയിരിക്കുന്നത്…… അത്‌ ഇല്ലെങ്കിൽ ഹാളിൽ നിന്നും ഇറക്കി വിടാനാണ് ചാൻസ്…… ആ ഇൻവിചിലേറ്റർ ഒരു നല്ല മനുഷ്യൻ ആയതു കൊണ്ടായിരിക്കും വിളിച്ചുപറഞ്ഞത്……. പെട്ടെന്ന് കൊടുത്താൽ അവൾക്ക് പരീക്ഷ എഴുതാൻ പറ്റും, ” അത് അവളുടെ മുറിയിൽ കാണുമെടാ ഞാനിപ്പോ എടുത്തു തരാം……

അതും പറഞ്ഞു ചെയ്തിരുന്ന ജോലി പകുതിയിൽ മതിയാക്കി നൈറ്റിയുടെ കുത്തും അഴിച്ച് ശ്രീദേവി അകത്തേക്ക് പോയിരുന്നു…….. കുറെ സമയത്തെ പരിശ്രമത്തിന് ശേഷം കയ്യിൽ കിട്ടിയ ഐഡൻറിറ്റി കാർഡ് മകൻറെ കൈകളിൽ ഏല്പിച്ചു……. അവൻ അതുമായി ശരവേഗത്തിൽ സ്കൂൾ ലക്ഷ്യമാക്കി പാഞ്ഞു……. വിളിച്ച നമ്പറിൽ സ്കൂളിനു മുന്നിലെത്തിയപ്പോൾ തിരിച്ചു വിളിച്ചു……… ഒന്ന് രണ്ട് റിങ്ങിൽ തന്നെ ഫോൺ എടുത്തിരുന്നു…….. “സാർ ഞാൻ ഇവിടെ എത്തിയിരുന്നു……… “ശരി ഞാൻ അങ്ങോട്ട് വരാം….. അയാൾ ഗേറ്റ് പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ ഐഡൻറിറ്റി കാർഡ് അയാളുടെ കൈകളിലേക്ക് വച്ചുകൊടുത്തു…… ” എന്ത് പറയാനാ സാറേ ഇതൊന്നുമില്ലാതെ ആണ് പരീക്ഷ എഴുതാൻ പോകുന്നത്…….

ഞാൻ നൂറു തവണ ഇന്നലെ പറഞ്ഞത് ആണ് ആവശ്യമുള്ളതെല്ലാം എടുത്തു വെക്കണം എന്ന്…… ” പരീക്ഷയുടെ ടെൻഷൻ കാരണം ചില കുട്ടികൾക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്…… പക്ഷേ നമുക്ക് കുട്ടികളുടെ നിസ്സഹായാവസ്ഥ കാണുമ്പോൾ ഒരു വിഷമം തോന്നും……. ഒരുപക്ഷേ നമ്മുടെ പ്രശ്നം കൊണ്ട് ഒരു കുട്ടിക്ക് സർക്കാർ ജോലി നഷ്ടമായി എന്നു വേണ്ട……. ചിരിയോടെ അയാളത് പറഞ്ഞപ്പോഴേക്കും ചിരിയോടെ അനന്ദു നിന്നു, പിന്നീട് യാത്രപറഞ്ഞ് അനന്ദു നന്ദിസൂചകമായി ഒന്നു ചിരിച്ചു, അതിനുശേഷം പുറത്തേക്ക് പോകുന്നുണ്ടായിരുന്നു……. ലഭിച്ച ഐഡൻറിറ്റി കാർഡ് ആയി അകത്തേക്ക് ചെന്നപ്പോൾ തന്നെ അവൻ കണ്ടിരുന്നു…….

പേടിച്ചരണ്ട മുഖവുമായി പരീക്ഷ എഴുതാൻ പറ്റുമോ ഇല്ലയോ എന്ന സംശയത്തിൽ ഇരിക്കുന്നവളുടെ മുഖം………. ആ മുഖം കണ്ടപ്പോൾ അവൻറെ മനസ്സിൽ ചിരിയാണ് തോന്നിയത്…… കുട്ടിത്തം വിട്ടുമാറാത്ത മുഖമാണ്, ടെൻഷനടിച്ച് അധരങ്ങൾക്ക് മുകളിൽ വിയർപ്പുതുള്ളികൾ പറ്റി നിൽപ്പുണ്ട്. വിടർന്ന കണ്ണുകളിൽ നിറയെ മഷി പുരട്ടിയിട്ടുണ്ട്, നീണ്ട നാസിക, നെറ്റിയിലൊരു ഭസ്മക്കുറി അതിന് താഴെ ഒരു കുഞ്ഞു കറുത്ത പൊട്ടും, മുടി പിന്നി ഇട്ടിരിക്കുകയാണ്, നല്ല ഉള്ള് ഉള്ള നീണ്ട മുടിയാണ്. ഇരു നിറത്തിലുള്ള മുഖത്ത് മുഴുവൻ കുട്ടിത്തം നിറഞ്ഞ ഭാവങ്ങളാണ്. മൊത്തത്തിൽ നോക്കുമ്പോൾ ഐശ്വര്യം തുളുമ്പുന്ന ഒരു കുഞ്ഞു മുഖമാണ്……

താൻ ഹോളിലേക്ക് കയറിയതും പ്രതീക്ഷയോടെ അവൾ തന്റെ മുഖത്തേക്ക് നോക്കി……. ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് ചെല്ലുന്നത് കണ്ടപ്പോൾ ആ മുഖത്ത് ആശ്വാസം വിരിഞ്ഞത് പോലെ അവന് തോന്നിയിരുന്നു……… കാർഡ് കൊണ്ടുവന്ന അവളുടെ അരികിൽ ആയി വച്ചു…….. ” ഇനിയെങ്കിലും പരീക്ഷ എഴുതാൻ പോകുമ്പോൾ ഇതൊന്നും മറന്നുപോകരുത്…….!! ചിരിയോടെ അവളോട് പറഞ്ഞിട്ട് അവൻ ക്വസ്റ്റ്യൻ പേപ്പർ പൊട്ടിക്കാൻ തുടങ്ങി……. ഒരു സാക്ഷിയായി അവളെക്കൊണ്ട് തന്നെയായിരുന്നു ഒപ്പ് ഇടിപ്പിച്ചത്……… ആൻസർ ഷീറ്റ് കൊടുക്കാനുള്ള ബെല്ലടിച്ച് സമയത്ത് എ ഫോർ ഷീറ്റിൽ എല്ലാവർക്കും രജിസ്റ്റർ നമ്പർ എഴുതാൻ നിർദ്ദേശം നൽകി…….

അതിനുശേഷം എല്ലാവർക്കും നിർദ്ദേശങ്ങൾ പങ്കുവയ്ക്കുന്ന സമയത്താണ് അവൾ അവനെ വീണ്ടും പ്രതീക്ഷയോടെ നോക്കുന്നത്……. എന്തോ കാര്യമായ പ്രശ്നമുണ്ട് എന്ന് മനസ്സിലാക്കി അവൻ അവളുടെ അരികിൽ ചെന്നു നിന്നപ്പോൾ അവൾ ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു…… ” സർ രജിസ്റ്റർ നമ്പർ ഇവിടെയാണോ എഴുതേണ്ടത്…….? അവൻ അവളുടെ മുഖത്തേക്ക് കുറച്ചുസമയം സൂക്ഷിച്ചു നോക്കി, എന്നിട്ട് അവളുടെ മുഖത്തെ ആശങ്കയും പേടിയും കണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…… ” ആദ്യമായാണോ പി എസി പരീക്ഷ എഴുതുന്നത്…..?

അവളുടെ ആ മുഖവും പരിഭ്രമവും എല്ലാം ആ സംശയം വിളിച്ചോതുന്നതായിരുന്നു…… “അതെ……. അവൾ പറഞ്ഞപ്പോൾ അവന് അത് ഉറപ്പായി കഴിഞ്ഞു……. അതിനുശേഷം എങ്ങനെയാണ് രജിസ്റ്റർ നമ്പർ കറുപ്പിക്കുന്നത് എന്നും മറ്റും അവൻ വിശദമായി അവൾക്ക് പറഞ്ഞു കൊടുത്തിരുന്നു…… അവസാന ബെല്ലിന് തൊട്ടുമുൻപ് ഉള്ള ബെല്ലിൽ ആണ് എല്ലാവരും ആൻസർ പേപ്പർ കീറി വയ്ക്കാനായി അവൻ പറഞ്ഞത്……. ആ നിമിഷം അവളുടെ മുഖത്ത് ഒരു പരിഭ്രമം നിറയുന്നത് അവൻ കണ്ടായിരുന്നു……. അതിനു കാരണം അറിയാത്തതുകൊണ്ട് അവളുടെ നേരെ നടന്നു ചെന്നിരുന്നു….. “എന്തുപറ്റി പരീക്ഷ എഴുതിയില്ലേ…….? അവൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു….. ”

ഇതിൽ ആയിരുന്നൊ മാർക്ക് ചെയ്യേണ്ടത്……? എ ഫോർ ഷീറ്റ് കാണിച്ച് അവർ ചോദിച്ചപ്പോൾ അവൻ മനസ്സിലാകാതെ അത്ഭുത പൂർവ്വം അവളെ നോക്കി……. “പിന്നെ താൻ ഇത്ര നേരം ഏതിലാണ് മാർക്ക് ചെയ്തത്…… ഞാൻ ഈ ക്വസ്റ്റ്യൻ പേപ്പർ എൻറെ അരികിൽ, അവൻ ക്വസ്റ്റ്യൻ പേപ്പറിൻറെ അരികിൽ ഓരോ ഭാഗങ്ങളിൽ ടിക്ക് ചെയ്തു വച്ചിരിക്കുന്നവളെ അത്ഭുത പൂർ നോക്കുന്നുണ്ടായിരുന്നു…… ” ഇനിയും സമയം വെറും 30 മിനിറ്റുകൾ മാത്രമേ ഉള്ളൂ, അതിനുള്ളിൽ ഇത് ആൻസർ ഷീറ്റിൽ വേഗം ഇരുന്ന് കറുപ്പിക്കാൻ നോക്ക്……. ശ്രദ്ധിച്ചു ചെയ്താൽ മതി……. ആദ്യമായി പരീക്ഷ എഴുതുന്നത് കൊണ്ടാണ്….. കുറച്ചു പരീക്ഷ എഴുതി കഴിയുമ്പോൾ ഈ ബുദ്ധിമുട്ട് മാറിക്കൊള്ളും……

അങ്ങനെ ഒരു സംശയം ഉണ്ടായിരുന്നെങ്കിൽ തനിക്ക് എന്നോട് ചോദിച്ചു കൂടായിരുന്നോ……..? അല്ല ഇതിന് മുമ്പ് താൻ ഒരു പരീക്ഷയും എഴുതിയിട്ടില്ലേ…….? ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു…… അവൾ മനസ്സിലാവാതെ അവനെ ദയനീയമായി നോക്കി…. ” അല്ല എല്ലാ പരീക്ഷകളിലും ഇങ്ങനെ ക്വസ്റ്റ്യൻ പേപ്പറിൽ ആൻസർ മാർക്ക് ചെയ്തു വയ്ക്കുന്നത് ആണോന്ന് അറിയാൻ വേണ്ടി ചോദിച്ചതാ….. ” ഞാൻ ആദ്യമായിട്ടാണ് പിഎസ്സിയുടെ പരീക്ഷ എഴുതുന്നത്……. അവൻ അറിയാതെ ചിരിച്ചു പോയി ഇരുന്നു….. അവളുടെ നിഷ്കളങ്കമായ മറുപടി കെട്ട്…. ” സാരമില്ല സംസാരിച്ച് സമയം കളയണ്ട, ഈ 30 മിനിറ്റ് കൊണ്ട് ബാക്കിയുള്ള ആൻസർ കൂടി അതിൽ കറുപ്പിച്ച് വെക്കാൻ നോക്ക്…….

കറുപ്പിക്കുമ്പോൾ പുറത്തേക്ക് പോകരുത്, പുറത്തേക്ക് പോയാൽ അത് നെഗറ്റീവ് മാർക്ക് ആയി പോകും….. അവൻ ഒരിക്കൽ കൂടി അവളെ ഓർമിപ്പിച്ചതിനുശേഷം അപ്പുറത്തേക്ക് കസേരയിലിരുന്നു…….. അവൾ നന്ദിപൂർവ്വം അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…… പരീക്ഷ കഴിയാനുള്ള ബെല്ലടിച്ചപ്പോൾ ഏറ്റവും അവസാനം ആണ് അവൻ അവളുടെ പേപ്പർ വാങ്ങിയത്…….. ഹോളിൽ നിന്ന് പോകുന്നതിനുമുൻപ് അവൾ അവന് നേരെ നന്ദിസൂചകമായി ഹൃദ്യമായി ഒന്നു ചിരിക്കാനും മറന്നിരുന്നില്ല……. പുറത്തിറങ്ങിയതും സോഫി ഓടി വന്നിരുന്നു….. ” എങ്ങനെ ഇരുന്നുടി പരീക്ഷ……..

പ്രതീക്ഷയോടെ അവൾ മുഖത്തേക്ക് നോക്കി ചോദിച്ചു….. സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അറിയാതെ ചിരിച്ചു പോയിരുന്നു….. ” നിൻറെ ഹാളിൽ നിന്നത് ഒരു മനുഷ്യപ്പറ്റുള്ള സാർ ആയിരുന്നു….. അതുകൊണ്ട് രക്ഷപ്പെട്ടു ഇല്ലായിരുന്നെങ്കിൽ പരീക്ഷയ്ക്ക് ഒന്നും എഴുതാതെ വീട്ടിൽ പോയിരുന്നെനെ….. ” ശരിയാ……. തിരികെ അവളെ വീട്ടിലേക്ക് കൊണ്ട് വിട്ടു സോഫി മടങ്ങി….. √√√√√√√🌹🌹🌹🌹🌹🌹√√√√√√√√

വീണ്ടും പല പകലുകൾ കൊഴിഞ്ഞു, ദിവസങ്ങൾ മാഞ്ഞു, ഒരു ദിവസം കോളേജിൽ സമരം ആയതിനാൽ കോളേജിൽ പോകേണ്ടാത്ത കൊണ്ട് വെറുതെ വീട്ടിലിരുന്ന് അമ്മയോട് ഓരോന്ന് പറഞ്ഞപ്പോഴാണ് അപ്പുറത്തുനിന്നും ചെറിയമ്മ വരുന്നത്…… ചെറിയമ്മയുടെ വീടും തൊട്ടപ്പുറത്ത് തന്നെ ആയതുകൊണ്ട് അവരും അടുത്തു തന്നെയാണ് താമസം…… ഒരു മതിലിനപ്പുറം ചെറിയച്ഛനും ഞങ്ങളും താമസിക്കുന്നത്….. ചെറിയച്ഛൻ ഗൾഫിലാണ്…… അതിന് അപ്പുറം അപ്പച്ചിയുടെ വീട്, അവർ കൽക്കത്തയിൽ ആണ് അതുകൊണ്ട് വീട് അടച്ചു ഇട്ടിരിക്കുക ആണ്……. ചെറിയമ്മ വന്ന് അമ്മയുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു, ,”അനന്തു ഇവിടെ എങ്ങാനും ഉണ്ടോ ചേച്ചിയെ…… ” അവൻ ഈ സമയത്ത് എങ്ങും ഇവിടെ കാണില്ല എന്ന് നിനക്ക് അറിഞ്ഞുകൂടെ രേണു……

ചെറിയമ്മയുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്….. ” എന്തു പറ്റി……. ചെറിയമ്മയുടെ മുഖത്തെ പരിഭ്രമം കണ്ട് ഞാൻ ചോദിച്ചു…. ” ചക്കി മോൾക്ക് ചെറിയൊരു പനി പോലെ തോന്നി എന്നും, അവൾ ക്ലാസ്സിൽ കിടക്കുകയാണെന്ന് പറഞ്ഞു അവളുടെ സ്കൂളിൽ ടീച്ചർ വിളിച്ചിരുന്നു…… അനന്തു ഉണ്ടായിരുന്നെങ്കിൽ അവനെ അങ്ങോട്ട് പറഞ്ഞു വിട്ടു അവനെ കൊണ്ട് അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരാം എന്നു കരുതിയിരിക്കുകയായിരുന്നു……. എനിക്കാണെങ്കിൽ ഇന്ന് അത്യാവശ്യമായിട്ട് ഉച്ചയ്ക്ക് ബാങ്കിൽ പോണം, അത് കഴിഞ്ഞ് ഞാൻ ചെല്ലുമ്പോൾ ഒരുപാട് താമസിക്കും……

ബാങ്കിൽ പോയില്ലെങ്കിൽ ഇന്ന് മാനേജറിനെ കാണാൻ പറ്റില്ല, ഇന്ന് എങ്കിലും ഈ പേപ്പറിൽ ഒപ്പിട്ടില്ല എങ്കിൽ…….. ഞാനിപ്പോൾ കൃത്യസമയത്ത് ചെന്നില്ലെങ്കിൽ മാനേജർ എന്താണെങ്കിലും ആ പേപ്പറിൽ ഒപ്പിട്ടു തരില്ലm….. പിന്നെ ഈ കാര്യം പറഞ്ഞ് പ്രാവശ്യം എന്നെ നടത്തുകയും ചെയ്യും……. ചെറിയമ്മ തന്റെ നിസ്സഹായവസ്ഥ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയായിരുന്നു…… കുറേക്കാലമായി ചെറിയച്ഛൻ ഗൾഫിലാണ്, അവിടെ നിന്നും തിരിച്ചു വന്ന് സ്വന്തമായി ബിസിനസ് തുടങ്ങാൻ വേണ്ടി ഒരു ലോണിന് ശ്രമിച്ചതാണ് ചെറിയച്ഛൻ, കുറെനാളുകളായി അതിനുവേണ്ടിയുള്ള ഓട്ടത്തിലാണ് ചെറിയമ്മയും ചെറിയച്ഛനും….

മാനേജർ ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞ് തിരിച്ചുവിടുകയാണ്, ഇപ്പോൾ ഒപ്പിട്ട് തരാം എന്നാണ് പറഞ്ഞത്, അതിന് ചെറിയമ്മ ചെന്നില്ലെങ്കിൽ തീർച്ചയായും അയാൾ അടുത്ത കാരണങ്ങൾ ഉണ്ടാക്കി ആ ലോൺ മുടക്കം എന്നുള്ളത് ഉറപ്പാണ്…… അതുകൊണ്ട് ചെറിയമ്മക്ക് വിഷമം……. ” ഒരു കാര്യം ചെയ്യാം ചെറിയമ്മേ…… ഞാൻ പോയി വരാം, ഒരു ഓട്ടോ പിടിച്ചിട്ട് ഞാൻ പോയി മോളെ കുട്ടി ഇവിടേക്കു വരാം…… ഞാൻ അങ്ങനെ ഒരു മറുപടി പറഞ്ഞപ്പോൾ അമ്മയ്ക്കും ചെറിമ്മയ്ക്കും അത് സ്വീകാര്യമായിരുന്നു…… അച്ഛനോട് വിളിച്ചു പറഞ്ഞിട്ട് പോകാം എന്ന് അമ്മ പറഞ്ഞു…….

അച്ഛനോട് വിളിച്ചുപറഞ്ഞപ്പോൾ അച്ഛൻ തന്നെ കവലയിൽ നിന്നും ഒരു ഓട്ടോ ഏർപ്പാടാക്കിയിരുന്നു……. ഞാൻ പെട്ടെന്ന് തന്നെ റെഡിയായി ഓട്ടോയിൽ കയറി അവളുടെ സ്കൂളിലേക്ക് യാത്ര തുടങ്ങി….. സ്കൂളിന് മുൻപിൽ ഓട്ടോ നിർത്തിയപ്പോൾ ഞാൻ ഓട്ടോക്കാരനൊട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് സ്കൂളിന് അകത്തേക്ക് നടന്നു കയറി…… സ്കൂളിന് അകത്തുചെന്ന് സ്റ്റാഫ് റൂമിൽ ചെന്ന് ടീച്ചറിനോട് കാര്യം പറഞ്ഞിരുന്നു, അപ്പോൾ അവൾ ക്ലാസ്സിൽ ക്ലാസ്സിൽ ഉണ്ട് എന്ന് ടീച്ചർ പറഞ്ഞിരുന്നു, അങ്ങനെ പ്ലസ് വൺ ക്ലാസിലെ മുകളിലത്തെ മുൻനിരയിലേക്ക് നടന്നുകൊണ്ടിരുന്നു……. വാതിൽകൽ ചെന്നപ്പോൾ തന്നെ കേൾക്കാം ക്ലാസ്സ്‌ നടക്കുക ആണ് മലയാളം ആണ് പഠിപ്പിക്കുന്നത്……

നല്ല ഘനഗംഭീരമായ ആ ശബ്ദം ആണ് ആദ്യം കർണ്ണങ്ങളെ തുളച്ച് അകത്തേക്ക് കയറിയതും….. ജി ശങ്കരകുറിപ്പിന്റെ സൂര്യകാന്തി എന്ന കവിത ആണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കവിത……. ഈ കവിത തനിക്ക് സുപരിചിതമാണ് തനിക്ക് കലോത്സവത്തിന് ഫസ്റ്റ് പ്രൈസ് ലഭിച്ച കവിത ആണ് ഇത്….. നല്ല ഈണത്തിൽ ആണ് അത് ചൊല്ലുന്നത്, പുറംതിരിഞ്ഞു നിന്നാണ് സാറ് ചൊല്ലുന്നത്, അതിനാൽ മുഖം വ്യക്തമാകുന്നില്ലയിരുന്നു, എങ്കിലും ആ ശബ്ദം പരിചിതമാണ് എന്ന് തോന്നി…… ” ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ, മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ. മാമകമനോഗതമവിടന്നറിഞ്ഞെന്നോ; പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്‌, ” .

ഒരു ലെമൺയെല്ലോ നിറത്തിൽ ഉള്ള ഫുൾ സ്ലീവ് ഷർട്ട് ആണ് ആള് ഇട്ടു ഇരിക്കുന്നത്…….. അത്‌ കൈമുട്ട് വരെ ചുരുട്ടി വച്ചിട്ടുണ്ട്…… നല്ല നീളമുള്ള രൂപമാണ്, ഷർട്ടിനു ചേരുന്ന ഒരു സിൽവർ കരയിലുള്ള മുണ്ടും അണിഞ്ഞുകൊണ്ട് ഒരു ഡിസ്കിന് മുകളിൽ കയറിയിരുന്നു കുട്ടികളെ പഠിപ്പിക്കുകയാണ്, “വളരെ പണിപ്പെട്ടാണെന്റെ മേല്‍നിന്നും ദേവന്‍ തളരും സുരക്ത്തമാം കയ്യെടുത്തതു നൂനം……” ആ വരികൾ കേട്ടപ്പോൾ അത് കാതിലേക്ക് അറിയാതെ കയറിയിരുന്നു……. അത്രമേൽ ഈണത്തിൽ ആയിരുന്നു ഓരോ വാചകങ്ങളും പറഞ്ഞു കൊടുക്കുന്നത്, അറിയാതെ കേട്ട് നിന്നു പോകാൻ തോന്നുന്ന രീതിയിൽ ഉള്ള ഒരു പഠനരീതി……..

“അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍” കുറച്ചുസമയം ആയി വാതിലിനു മുൻപിൽ എന്നെ കണ്ടപ്പോൾ കുട്ടികളൊക്കെ അവിടേക്ക് നോക്കുന്നത് കണ്ടാണ് കവിത ചൊല്ലി ആൾ പുറംതിരിഞ്ഞ് എന്നെ നോക്കിയത്….. പെട്ടെന്നാണ് ആളുടെ മുഖം ഞാനും കണ്ടത്……. ഒരു നിമിഷം എൻറെ ചുണ്ടിൽ ഒരു ചിരി വിടർന്നു……. എന്നെ കണ്ട അത്ഭുതം ആയിരുന്നു പക്ഷേ ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത്………..(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 3

Share this story