പ്രിയസഖി: ഭാഗം 15

പ്രിയസഖി: ഭാഗം 15

എഴുത്തുകാരി: ശിവ നന്ദ

“ഛെ…താൻ എന്താടോ പറഞ്ഞത്??” എന്നും ചോദിച്ച് കല്ലു അയാൾക് നേരെ വിരൽ ചൂണ്ടി…അയാൾ അവളെ പിടിച്ച് തള്ളി…അത് കണ്ടപ്പോൾ വന്നയൊരു ദേഷ്യത്തിൽ മുന്നും പിന്നും നോക്കാതെ എന്റെ കൈ അയാളുടെ കവിളിൽ പതിഞ്ഞു.അടിച്ച് കഴിഞ്ഞാണ് പ്രശ്നം വഷളാകുമെന്ന് മനസ്സിലായത്..അപ്പോഴേക്കും ഞങ്ങള്ക്ക് ചുറ്റും ഒരാൾകൂട്ടം തന്നെ ഉണ്ടായി..എല്ലാവരും കാഴ്ചക്കാർ ആയി നില്കുകയെ ഉള്ളു.കിട്ടിയ അടിയുടെ ചൂടിലും നാണക്കേടിലും അയാളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു…ആ കൈകൾ എനിക്ക് നേരെ ഉയർന്നതും അയാൾ ദൂരേക്ക് തെറിച്ച് വീണതും ഒരുമിച്ചായിരുന്നു…എല്ലാം വളരെ പെട്ടെന്നായത് കൊണ്ട് ഒരു മിന്നായം പോലെയേ കണ്ടോളു…പക്ഷെ അയാളെ ചവിട്ടിയ ആളെ നല്ല വ്യക്തമായി തന്നെ ഞാൻ കണ്ടു….

ജിത്തേട്ടൻ…..!!! പിന്നെ അവിടെ എന്താ നടന്നതെന്ന് എനിക്ക് സങ്കൽപിക്കാൻ പോലും പറ്റുന്നില്ല…ഇങ്ങേര്ക്ക് എംബിഎയ്ക്കാണോ അതോ ഗുസ്തിയ്ക്കാണോ റാങ്ക് കിട്ടിയത്.. “വേദു…ഈ സർ എന്താ ഈ കാണിക്കുന്നത്?? നിനക്ക് വേണ്ടി ഇത്രയും സീൻ ആക്കേണ്ട കാര്യം ഉണ്ടോ…” ‘എനിക്ക് വേണ്ടി’..ആ വാക്കുകൾ ആണ് എന്നെ ചിന്തിപ്പിച്ചത്…പിന്നെ താമസിച്ചില്ല..വളരെ കഷ്ടപെട്ടിട്ടാണെങ്കിലും ജിത്തേട്ടനെ ഞാൻ പിടിച്ച് മാറ്റി…ശ്വാസം വിടാൻ കിട്ടിയ അവസരം അജയ് നല്ലത് പോലെ വിനിയോഗിക്കുന്നുണ്ട്.. “നീ മാറ്…ഇവന്റെ കൈ ഇനി ഒരു പെണ്ണിന്റെയും നേർക്ക് ഉയരില്ല…അവന്റെയൊക്കെ ഒരു ഗുണ്ടായിസം” “അജയ് അല്ല…നിങ്ങളാണ് ഇപ്പോൾ ഗുണ്ടായിസം കാണിക്കുന്നത്” “വേദിക….”

“നിർത്ത് സർ…ഇങ്ങനെ തല്ല് ഉണ്ടാക്കാൻ നിങ്ങൾ ഇവിടുത്തെ സ്റ്റുഡന്റ് അല്ല…ഈ കോളേജിന്റെ എംഡി ആണ്…അത് മറന്നോ??” “പിന്നല്ലാതെ നിന്നെ തല്ലുന്നത് ഞാൻ നോക്കി നിൽക്കണോ??? ” “എന്നെ ഇവൻ തല്ലിയാൽ സാറിനു എന്താ??? സ്റ്റുഡന്റസ് തമ്മിലുള്ള പ്രശ്നത്തിൽ ഇങ്ങനെയാണോ ഇടപെടേണ്ടത്” “എനിക്ക് ഇങ്ങനെ ഇടപെടാനേ അറിയൂ…” “എങ്കിൽ സാറിന്റെ സഹായം എനിക്ക് വേണ്ടെങ്കിലോ” “വേദിക…” “സർ പ്ലീസ്…ഈ ചീപ്പ്‌ ഷോ ഒന്ന് നിർത്താമോ…എനിക്ക് ഒരു പരാതിയും ഇല്ല” “എന്താ നീ പറഞ്ഞത്..ഷോ ആണെന്നോ….മ്മ്…ഓക്കെ…It was my mistake.ഇതിന്റെ പേരിൽ എന്ത് നടപടി ഉണ്ടായാലും അത് ഞാൻ ഫേസ് ചെയ്തോളാം…ഇവനും ‘നിനക്കും’ ഞാൻ കാരണം സംഭവിച്ചതിന് സോറി” ജിത്തേട്ടന്റെ പെട്ടെന്നുള്ള ഈ മാറ്റം അവിടെ കൂടി നിന്ന എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്.

അജയ്നേ എല്ലാവരും കൂടി താങ്ങിപിടിച്ചുകൊണ്ട് പോകുന്നത് കണ്ടു.പക്ഷെ ജിത്തേട്ടന്റെ ആ പോക്ക്…അതെന്നെ വീണ്ടും കൺഫ്യൂഷൻ ആക്കി…എന്റെ വാക്കുകൾ ജിത്തേട്ടനെ വേദനിപ്പിച്ചുവോ??? ആ കണ്ണുകൾ നിറഞ്ഞിരുന്നോ??? കല്ലു നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ക്ലാസ്സിൽ കയറിയത്.ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല..ഇന്റർവെൽ ആയെങ്കിൽ കല്ലുവിന് പറയാൻ ഉള്ളത് കേൾക്കാമായിരുന്നു….കാത്ത് കാത്തിരുന്ന് ഇന്റർവെൽ ബെൽ മുഴങ്ങി.ഞാൻ അങ്ങോട്ട് പറയുന്നതിന് മുൻപ് തന്നെ കല്ലു എന്നെയും കൂട്ടി ഗാർഡനിലേക്ക് പോയി.. “ആ നശിച്ച ക്ലാസ്സ്‌ ഒന്ന് തീരാൻ കാത്തിരിക്കുവായിരുന്നു” “നിനക്ക് അല്ലായിരുന്നോ ക്ലാസ്സിൽ കയറാൻ മുട്ടി നിന്നത്” “രാവിലത്തെ ഇഷ്യൂ കാരണം നമ്മൾ ഒറ്റ ദിവസം കൊണ്ടാണ് കോളേജ് മൊത്തോം അറിയപ്പെട്ടത്..

ഇനി ക്ലാസും കൂടി കട്ട്‌ ചെയ്യാത്തതിന്റെ കുറവേയുള്ളു..ഞാൻ ഇപ്പോൾ അതൊന്നും പറയാൻ അല്ല നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്” “അത് മനസ്സിലായി..നീ കാര്യം പറ” “എടി…സത്യത്തിൽ ഈ ജിതിൻ സാറിന്റെ മനസ്സിൽ എന്താ?” “ഹാ ബെസ്റ്റ്…ഇത്രയും നാളും സാറിന്റെ മനസ്സിൽ ഒന്നുമില്ലെന്ന് എന്നോട് പറഞ്ഞ് നടന്ന നീ തന്നെ അത് എന്നോട് ചോദിക്കണം” “എങ്കിലെ ഇത്രയും നാളും ഞാൻ പറഞ്ഞതൊക്കെ തത്കാലത്തേക്ക് നീയൊന്ന് മാറ്റി വെക്ക്..എന്നിട്ട് തുടക്കം മുതൽ നമ്മുക്ക് റീവൈൻഡ് ചെയ്യാം” “നീ ചെയ്തോ…എന്റെ മനസ്സിൽ എല്ലാം ഒറ്റ ഫ്രെയിമിൽ തന്നെ ഉണ്ട്” “വേദു…ഇന്നത്തെ സാറിന്റെ പ്രകടനത്തിൽ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യം പറയട്ടെ” “മ്മ് പറ” “സാറിനു നിന്റെ കാര്യത്തിൽ ഒരു പ്രത്യേക കെയർ ഉണ്ട്” “അതിന് നീ തന്നെ ഒരു കാരണം പറഞ്ഞ് തന്നിട്ടുണ്ടല്ലോ..

എല്ലാ പെൺകുട്ടികളെയും സംരക്ഷിക്കേണ്ടത് ഒരു സഹോദരന്റെ കടമായാണെന്നോ മറ്റോ ” “പക്ഷെ ഇത് അതല്ല…സാറിന്…സാറിന് നിന്നോട് എന്തോ ഉണ്ട്” “എന്നെ വീണ്ടും നീ പൊട്ടിയാക്കല്ലേ കല്ലു” “പൊട്ടിയാക്കുന്നതല്ല…നമ്മൾ ചിന്തിക്കുന്നതൊന്നും അല്ലായിരിക്കും യഥാർത്ഥ സത്യം.നീയിന്ന് സാറിനെ കുറ്റപെടുത്തിയപ്പോൾ ഉള്ള സാറിന്റെ expression ശ്രദ്ധിച്ചോ?” “പിന്നെ expression ശ്രദ്ധിക്കാൻ ഞാൻ ഇവിടെ നാഷണൽ അവാർഡിന്റെ ജൂറി ആയിട്ട് നില്കുവല്ലായിരുന്നോ…എന്റെ മനസ്സിനെ കല്ലാക്കിയാണ് ഞാൻ ജിത്തേട്ടനോട് അങ്ങനെയൊക്കെ സംസാരിച്ചത്” “എന്നാൽ ഞാൻ ശ്രദ്ധിച്ചായിരുന്നു…തകർന്ന് പോയത് പോലെ ആയിരുന്നു ആ മുഖം…

ആ കണ്ണുകൾ നിന്നോട് എന്തോ പറയാൻ ആഗ്രഹിക്കുന്നത് പോലെ” “നീ എന്താ പറഞ്ഞ് വരുന്നത്…ജിത്തേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടെന്നോ…അപ്പോൾ അലീന…അതിനും കൂടി ഒരുത്തരം നീ താ” “അതിനുള്ള ഉത്തരം എന്റെ കയ്യിൽ അല്ല ജിതിൻ സാറിന്റെ കയ്യിൽ ആണ്…പോയി ചോദിക്ക്…” കല്ലു പറഞ്ഞത് പോലെ ജിത്തേട്ടനോട് തന്നെ ചോദിക്കണം എന്ന് തീരുമാനിച്ച് ഞാൻ ജിത്തേട്ടനെ കാണാൻ പോയി..പക്ഷെ മുറിയിൽ ആരും ഇല്ലായിരുന്നു.കാർ പാർക്കിങ്ങിൽ നോക്കിയപ്പോൾ കാറും ഇല്ല…പപ്പേട്ടനോട് പോയി ചോദിച്ചപ്പോൾ ആള് അപ്പോൾ തന്നെ വണ്ടിയും എടുത്ത് പോയെന്ന് അറിഞ്ഞു..ഭയങ്കര ദേഷ്യം ആയിരുന്നെന്ന്.ഉള്ള സമാധാനവും കൂടി പോയി..

ഏത്‌ നേരത്താണോ എന്തോ റാഗിങ്ങും കോപ്പും ഒക്കെ നടത്താൻ തോന്നിയത്. വൈകുന്നേരം വരെ കടിച്ചുപിടിച്ചിരുന്നു.ബെൽ അടിച്ചതും സ്റ്റോപ്പിലേക്ക് ഒരോട്ടം ആയിരുന്നു.കഷ്ടകാലത്തിന് ആ പണ്ടാരംപിടിച്ച ബസ് ലേറ്റ്.സഹികെട്ട് ഒരു ഓട്ടോ വിളിച്ച് ഞാൻ വീട്ടിൽ എത്തി…വീട്ടിലേക്ക് കയറുന്നതിനു മുൻപ് 4, 5 തവണ ഞാൻ അപ്പുറത്തേക്ക് നോക്കി…ഇല്ല കാർ അവിടെ ഇല്ല..അപ്പോൾ ആള് വീട്ടിൽ എത്തിയിട്ടില്ല…ഏട്ടനും മൃദുവും ബന്ധുവീടുകളിൽ പോയേക്കുന്നത് കൊണ്ട് ഇവിടെ പ്രത്യേകിച്ച് പണി ഒന്നുമില്ല.വേഗം പോയി കുളിച്ച് വന്ന് ബാൽക്കണിയിൽ ഇരിക്കാൻ തുടങ്ങിയത..അതാകുമ്പോൾ ജിത്തേട്ടൻ വരുന്നത് കാണാമല്ലോ..ഇതിപ്പോൾ 2മണിക്കൂർ ആയി ഇരിക്കാൻ തുടങ്ങിയിട്ട്.

ഇങ്ങനെ പോയാൽ മൂട്ടിൽ വേര് കിളിക്കും..ദൈവമേ അതിന് മുൻപെങ്കിലും ജിത്തേട്ടൻ ഒന്ന് വരണേ…പക്ഷെ പ്രതീക്ഷകൾ വെറുതെയായി.രാത്രി ആയിട്ടും ജിത്തേട്ടൻ എത്തിയിട്ടില്ല..ഉള്ളിൽ എവിടെയോ ഒരു പേടി ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.വെറുതെ ഓരോന്ന് ഓർത്ത് കിടന്നു – ആദ്യമായി ജിത്തേട്ടനെ കണ്ടത് മുതൽ ഇപ്പോൾ സംഭവിച്ചത് വരെ..വീണ്ടും പ്രതീക്ഷയുടെ നാമ്പുകൾ മുളപൊട്ടി തുടങ്ങി…..അപ്പോഴാണ് ഒരു കാറിന്റെ ശബ്ദം കേട്ടത്.ജനാലയിലൂടെ നോക്കിയപ്പോൾ കണ്ടു കാർ ഡോർ വലിച്ചടച്ചിട്ട് വീട്ടിലേക്ക് കയറുന്ന ജിത്തേട്ടനെ..എന്നാലും ഇത്രയും നേരം എവിടായിരുന്നു കാണും?????? എന്തായാലും ആള് വന്നല്ലോ എന്ന സമാധാനത്തിൽ കിടന്നു..ബാക്കി ഒക്കെ നാളെ. ………

രാവിലെ എഴുന്നേറ്റത് തന്നെ ജിത്തേട്ടനെ കണ്ട് ആ മനസ്സിൽ ഉള്ളത് അറിയണം എന്ന ഉറച്ച തീരുമാനത്തോടെയാണ്.താഴേക്ക് ചെന്നപ്പോൾ അടുക്കളയിൽ ചുറ്റി പറ്റി നിൽക്കുന്ന ഏട്ടനെ കണ്ടു… “എന്റമ്മേ ഏട്ടന്റെ ലീവ് കഴിയുന്നത് വരെയെങ്കിലും മൃദുവിനെ ഒന്ന് വെറുതെ വിട്” അപ്പോഴാണ് അമ്മ ഏട്ടനെ ശ്രദ്ധിക്കുന്നത്.. “അല്ല നീ കുറച്ച് മുൻപ് അല്ലേ വെള്ളം കുടിക്കാൻ ആയിട്ട് വന്നത്” “ആ…ഞാൻ ആ ഗ്ലാസ് തിരികെ വെക്കാൻ വന്നതാ” “എന്നിട്ട് ഗ്ലാസ്‌ എന്തിയെ ഏട്ടാ??” പാവം ഏട്ടൻ..കള്ളം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ചമ്മലിൽ ആണ്…മൃദുവിന്റെ അവസ്ഥയും മറിച്ചല്ല. “അടങ്ങ് വേദു…നിനക്ക് കോളേജിൽ പോകണ്ടേ..പോ…ചെന്ന് റെഡി ആകാൻ നോക്ക്…മോളേ മൃദു..നീ ചെന്ന് അവന്റെ കാര്യങ്ങൾ നോക്ക്…ഇവിടിപ്പോൾ എനിക്ക് ചെയ്യാവുന്ന ജോലിയെ ഉള്ളു ” “അത് സാരമില്ല അമ്മേ…

ഞാൻ ചെയ്തോളാം” “ടീ പെണ്ണേ…കിട്ടിയ ചാൻസ് ആണ്..പോയി എൻജോയ് ചെയ്യാൻ നോക്ക്…എന്നെ കൊണ്ട് ഇപ്പോൾ ഇത്രയൊക്കെയേ പറ്റു” അപ്പോഴേക്കും ഏട്ടന്റെ കൈ എന്റെ ചെവിയിൽ പിടുത്തം ഇട്ട് കഴിഞ്ഞിരുന്നു… “മതി ഞങ്ങളെ വാരിയത്…വേഗം റെഡി ആകുവാണെങ്കിൽ ഞാൻ കൊണ്ടാക്കാം” “ഓഹോ…ഭാര്യയെ അടുക്കള ജോലിയിൽ നിന്ന് രക്ഷപെടുത്തിയതിന്റെ കൈകൂലി…” “ടീ കാ‍ന്താരി….” വീണ്ടും ഏട്ടൻ ചെവിക്ക് പിടിക്കാൻ വരുന്നതിന് മുൻപ് ഞാൻ ഓടി റൂമിൽ കയറി.. കോളേജിൽ എത്തിയപ്പോൾ ആണ് അറിയുന്നത് ജിത്തേട്ടൻ അന്നും വന്നിട്ടില്ലെന്ന്.ആകെയൊരു വല്ലായിക..ആ സംഭവത്തിന്‌ ശേഷം ജിത്തേട്ടനോട് മനസ്സ് തുറന്ന് സംസാരിക്കാൻ കൊതിച്ച് നടക്കുവാ ഞാൻ..അപ്പോൾ ആളെ കണികാണാൻ പോലും കിട്ടുന്നില്ല….

പിന്നീട് ഉള്ള നാലഞ്ച് ദിവസത്തേക്ക് ഇതുതന്നെ ആവർത്തിച്ചു.മനഃപൂർവം എന്റെ മുന്നിൽപെടാതെ ഒഴിഞ്ഞ് മാറുന്നത് പോലെ.ഇന്ന് രണ്ടിൽ ഒന്ന് അറിഞ്ഞിട്ടേ ഉള്ളു എന്ന് ഉറപ്പിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങുന്നത്.ബസിൽ ഇരിക്കുമ്പോഴും അത് തന്നെയായിരുന്നു ചിന്ത…എല്ലാത്തിനും ഉള്ള ഉത്തരം ഇന്നത്തോടെ കിട്ടണം…പെട്ടന്നാണ് വല്ലാത്തൊരു ശബ്ദം കേട്ടതും ബസ് സഡ്ഡൻ ബ്രേക്ക്‌ ഇട്ട് നിർത്തിയതും..ചിന്തകൾക്ക് കടിഞ്ഞാണിട്ട് എന്താ സംഭവം എന്ന് ഞാൻ നോക്കി…ആക്‌സിഡന്റ് നടന്നതാണ്..ഇങ്ങനെ പോയാൽ ഇന്ന് കോളേജിൽ എത്തുമ്പോൾ ലേറ്റ് ആകും..

ഇവിടെ ഇറങ്ങി 5 മിനുട്ട് നടന്നാൽ ഓട്ടോ സ്റ്റാൻഡ് ആണ്.അവിടെ നിന്നും ഒരു ഓട്ടോ പിടിച്ച് പോകാമെന്ന് കരുതി ഞാൻ ബസിൽ നിന്നും ഇറങ്ങി…ആൾക്കൂട്ടത്തിനിടയിലൂടെ നോക്കിയതും ഒരു ഭാഗം പൂർണമായും തകർന്ന രീതിയിൽ ജിത്തേട്ടന്റെ കാർ…അതിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന എന്റെ ജിത്തേട്ടനും….!!!!!…തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

പ്രിയസഖി: ഭാഗം 14

Share this story