അഞ്ജലി: ഭാഗം 2

അഞ്ജലി: ഭാഗം 2

എഴുത്തുകാരി: പാർവ്വതി പിള്ള

ആതിയുടെ പരീക്ഷ എല്ലാം കഴിഞ്ഞു ….. റിസൾട്ട് കാത്തിരിക്കുകയാണ്… ആതി വീട്ടിൽ ഉണ്ടായത് കൊണ്ട് പകുതി ജോലി കുറവുണ്ട്…. അമ്മയ്ക്കും ഒരു ആശ്വാസമാണ്…. ഇന്ന്ശമ്പളം കിട്ടുന്ന ദിവസം ആണ്.. അച്ഛന് മരുന്ന് വാങ്ങണം.. ലോൺ എടുത്തതിന്റെ പലിശ അടക്കണം….. മാധവൻ മാമയുടെ പലചരക്ക് കടയിൽ കുറച്ചെങ്കിലും പൈസ കൊടുക്കണം….. അങ്ങനെ ഓരോന്ന് ആലോചിച്ച് കൊണ്ടാണ് ഓഫിസിലേക്ക് ചെന്ന് കയറിയത്. ചെന്നപ്പോൾ തന്നെ കണ്ടു തന്റെ സീറ്റിലിരിക്കുന്ന അനന്തുവിനെ….. മുഖം കാണുമ്പോൾ അറിയാം എന്തോ സംസാരിക്കാനുള്ള പുറപ്പാട് ആണെന്ന്…….

അഞ്ജലി….. അനന്തു വിളിച്ചു… എനിക്ക് തന്നോട് കുറച്ചു സീരിയസ് ആയി സംസാരിക്കാൻ ഉണ്ട്….. ഇന്ന് വൈകിട്ട് ഒന്ന് പുറത്തു വെയിറ്റ് ചെയ്യുമോ…. അഞ്ജലി സമ്മതിച്ചു….. വൈകുന്നേരം അനന്തുവിനോടൊപ്പം കോഫീ ഷോപ്പിലേക്ക് നടക്കുമ്പോൾ അഞ്ജലി മനസ്സിൽ ഉറപ്പിക്കുകയായിരുന്നു എന്തൊക്കെയാണ് പറയേണ്ടതെന്ന്…. ഒഴിവുള്ള ചെയറിലേക്ക് ഇരുന്നുകൊണ്ട് അനന്ദു രണ്ടു കോഫിക്ക് ഓർഡർ ചെയ്തു……. അനന്തു പറഞ്ഞുതുടങ്ങി…… അഞ്ജലി എനിക്ക് തന്നെ ഇഷ്ടമാണ്… തന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്… ഞാൻ അമ്മയെയും കൂട്ടി വീട്ടിലേക്ക് വരട്ടെ…..

അഞ്ജലി ഒരു നിമിഷം അനന്തുവിന്റെ മുഖത്തേക്ക് നോക്കി…. പിന്നെ മെല്ലെ പറഞ്ഞു എനിക്ക് ഇപ്പോൾ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുവാൻ സാധിക്കുകയില്ല…….. എന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന രണ്ടുമൂന്ന് ജന്മങ്ങൾ ഉണ്ട് വീട്ടിൽ. അച്ഛന്റെ ചികിത്സ ആതിയുടെ പഠിത്തം ഇതൊക്കെയാണ് എന്റെമുൻപിൽ……. അനന്തുവിന്റെ മുഖം മങ്ങി…. ഇട്സ് ഓക്കേ.. എനിക്ക് തന്നോട് ഒരു ഇഷ്ടം തോന്നി. തന്നെ കൂടെ കൂട്ടണം എന്ന് തോന്നി… അമ്മയ്ക്ക് പ്രായമായി വരുകയാണ്. വിവാഹത്തിന് എല്ലാവരും നിർബന്ധിച്ചു തുടങ്ങി.. തന്നോടുള്ള ഇഷ്ടം തുറന്നു പറയണം എന്ന് തോന്നി.. ഇല്ലെങ്കിൽ അത് എന്നും മനസ്സിന്റെ ഒരു കോണിൽ ഒരു വിങ്ങലായി കിടക്കും………………..

തനിക്ക് എന്നെ ഒരു നല്ല ഫ്രണ്ട് ആയി കാണാം. എപ്പോൾ വേണമെങ്കിലും തനിക്ക് എന്നെ എന്ത് ആവശ്യത്തിനും വിളിക്കാം…… അഞ്ജലി വൈകിട്ട്കുറച്ചു താമസിച്ചാണ് വീട്ടിൽ ചെന്നത്… ചെന്നപ്പോഴേ അമ്മ ചോദിച്ചു എന്താ മോളെ താമസിച്ചത്…. കുറച്ച് താമസിച്ചാണ് അമ്മേ ഓഫീസിൽ നിന്ന് ഇറങ്ങിയത്. അതുകൊണ്ട് പതിവ് ബസ് കിട്ടിയില്ല…… കൈകഴുകി വന്നാൽ കുറച്ച് ചക്കപ്പുഴുക്ക് തരാം. അപ്പുറത്തുനിന്നും രാധ തന്നതാണ്.. ഇപ്പോൾ വേണ്ട അമ്മേ ചായ മാത്രം മതി…. പതിവുപോലെ ചായയും കുടിച്ച് അച്ഛന്റെ അടുത്തേക്ക് പോയി…. അച്ഛന്റെ അടുത്തു കുറച്ചുനേരം ഇരുന്നതിനുശേഷം കുളിച്ചു വന്നു വിളക്കുകൊളുത്തി… നാമം ജപിച്ചു.

അടുക്കളയിൽ ചെന്നപ്പോൾ അമ്മ നെഞ്ചു തിരുമ്മിക്കൊണ്ട് നിൽക്കുന്നതാണ് കണ്ടത്……. ഓടിച്ചെന്നു…. എന്താ അമ്മേ… അറിയില്ല മോളെ.. വായുവിലങ്ങുവാണെന്ന് തോന്നുന്നു… ഉച്ചയ്ക്ക്ചക്കപ്പുഴുക്ക് കഴിച്ചതിന്റെ ആകും… മോൾ ഈ കഞ്ഞി പകർന്നു അച്ഛന് അങ്ങോട്ട് കൊടുക്ക്…. ഞാൻ ഒന്നു കിടക്കട്ടെ… ആശുപത്രിയിൽ പോകണോ അമ്മേ… വേണ്ട മോളെ ഒന്നു കിടന്നാൽ മാറാവുന്നതേയുള്ളൂ….. രണ്ടു പ്ലേറ്റ് എടുത്ത് അതിലേക്ക് കഞ്ഞി പകർന്നു ആതിയേയും വിളിച്ചുകൊണ്ട് അച്ഛന് അരുകിലേക്ക് പോയി. അച്ഛന് കഞ്ഞി കൊടുത്തു…. മുഖവും തുടച്ചു കൊടുത്തു. വെളിയിൽ ഇറങ്ങി അമ്മയ്ക്ക് അരികിലേക്ക് നടന്നു.. ചെന്നപ്പോൾ കണ്ടത് വല്ലാതെ വിയർക്കുന്ന അമ്മയെ ആണ്..

അമ്മയ്ക്ക് ആകെ ഒരു പരവേശം പോലെ… അമ്മയുടെ അരികിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു.. എന്താ അമ്മേ… മോളെ എനിക്ക് കുറച്ച് ചൂടുവെള്ളം കൊണ്ട് തരുമോ… അടുക്കളയിലേക്ക് ഓടി… ഹൃദയം വല്ലാതെ മിടിക്കുന്നു…… മനസ്സിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഒരു തോന്നൽ…. ആതിയെ വിളിച്ചു.. അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു… അമ്മയെ പിടിച്ചു ദേഹത്തേക്ക് ചാരി ഇരുത്തി… മെല്ലെ വെള്ളം കുടിപ്പിച്ചു… അമ്മയ്ക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ… മുറിയിലേക്ക് വന്ന ആതിയോട് രാധ ചേച്ചിയുടെ വീട്ടിൽ പോയി വാസു ചേട്ടനോട് ഇങ്ങോട്ടേക്ക് ഒന്ന് വരാൻ പറഞ്ഞു വിട്ടു… അമ്മയുടെ നെഞ്ച് മെല്ലെ തടവി കൊടുത്തു… പെട്ടെന്ന് തന്നെ വാസു ചേട്ടനും രാധേച്ചിയും എത്തി…

എന്താ മോളെ…… രാധേച്ചി അമ്മയുടെ അടുത്തേക്ക് വന്നു… അറിയില്ല ചേച്ചി നെഞ്ച് വേദന എടുക്കുന്നു എന്ന് പറയുന്നു… വാസു ചേട്ടൻ അകത്തേക്ക് വന്നു…. ആശുപത്രിയിലേക്ക് പോകണോ മോളേ… കൊണ്ടുപോകാം.. ഞാൻമെല്ലെ പറഞ്ഞു.. അമ്മയെ താങ്ങി ഇരുത്തിയിട്ടുണ്ടെങ്കിലും അമ്മയെക്കാൾ തളർച്ച എന്റെ ശരീരത്തിന് ആണെന്ന് തോന്നി… വാസു ചേട്ടൻ വണ്ടി വിളിച്ചുകൊണ്ട് വന്നപ്പോഴേക്കും അമ്മയെ താങ്ങി ഞാനും രാധേച്ചിയും കൂടി കൊണ്ടുവന്നു.. ആതിയോട് അച്ഛന്റെ അടുത്ത് ഇരിക്കാൻ പറഞ്ഞു.. അച്ഛനോട് ഇപ്പോൾ ഒന്നും പറയണ്ട എന്നു പറഞ്ഞു…

മുറിയിലേക്ക് പോയി ബാഗ് എടുത്തു കൊണ്ട് വന്നു.. ശമ്പളം കിട്ടിയ പൈസ അതേപടി ബാഗിൽ ഉണ്ട്.. വൈകിട്ട് അനന്തുവിന്റെ കൂടെ പോയത് കാരണം പൈസ എങ്ങും കൊടുക്കാൻ പറ്റിയില്ല…… അമ്മയെ വണ്ടിയിലേക്ക് കയറ്റി.. അമ്മയുടെ അടുത്തേക്ക് ഇരുന്നു… രാധേച്ചിയും വാസു ചേട്ടനും കൂടെ കയറി.. അമ്മ എന്റെ കയ്യിൽ മുറുകെ പിടിച്ചു…. ഞാൻ എന്റെ രണ്ടുകൈകൊണ്ടും അമ്മയുടെ കെെ പൊതിഞ്ഞു പിടിച്ചു….മെല്ലെ അമ്മയുടെ മുഖത്തേക്ക് നോക്കി.. അപ്പോൾ അമ്മയുടെ മുഖഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.. മെല്ലെ ബോധം മറയുന്ന അമ്മയെ വല്ലാത്തൊരു പേടിയോടെ നോക്കി ഇരിക്കാനെ ആകുമായിരുന്നുള്ളൂ…….. മനസ്സിൽ എന്തെന്നില്ലാത്ത ഒരു ഭയം ഉടലെടുത്തിരിക്കുന്നു……

ആശുപത്രിയിലേക്ക് എത്തി അമ്മയെ സ്ട്രെച്ചറിൽ കിടത്തുമ്പോഴും എന്റെ കയ്യിൽ നിന്നും പിടി വിട്ടിരുന്നില്ല… icu വിനു വെളിയിൽ ശ്വാസമെടുക്കാൻ പോലും മറന്നു നിന്ന നിമിഷങ്ങൾ……. അമ്മയ്ക്ക് ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചത് വെറുതെ ആയെന്ന് അകത്തു നിന്നും വന്ന ഡോക്ടർ വാസുവേട്ടനോട് പറഞ്ഞതിൽ നിന്നും മനസ്സിലായി….. പുറത്തേക്ക് വന്ന തേങ്ങൽ അടക്കിപ്പിടിച്ചു…. പക്ഷേ…. മനസ്സിന്റെ തളർച്ച ശരീരത്തിലേക്കും വ്യാപിക്കുന്നു…. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ… താഴേക്ക് പതിക്കുമ്പോഴേക്കും ആരൊക്കെയോ ഓടി അടുക്കുന്നത് കണ്ടു….. .

അമ്മ പോയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു…. ഇത്രയും ദിവസം രാധേച്ചിയാണ് കഞ്ഞി കൊണ്ട് തന്നു കൊണ്ടിരുന്നത്… ഒന്നും ഇറങ്ങില്ല. രാധേച്ചിയെ വിഷമിപ്പിക്കാതെ കഴിച്ചെന്ന് വരുത്തുന്നു…. അച്ഛൻ വാ തുറക്കാറെ ഇല്ല… നിർബന്ധിച്ചാൽ രണ്ട് സ്പൂൺ കഴിക്കും… ഇരുചെന്നിയിലൂടെയും ഒഴുകുന്ന കണ്ണുനീരാണ് ആളിന് ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്നത്… ഒരാഴ്ചകൊണ്ട് അച്ഛൻ ഒരുപാട് ക്ഷീണിച്ച പോലെ……. രണ്ടുദിവസം കഴിഞ്ഞു ഫോൺ അടിക്കുന്നത് കേട്ടാണ് മുറിയിലേക്ക് ചെന്നത്…. അശ്വതി ചേച്ചിയാണ് ഓഫീസിൽ നിന്ന്… അമ്മയുടെ മരണത്തിന് എല്ലാവരും വന്നിരുന്നു.. ലീവ് എത്ര ദിവസം എടുക്കുന്നു എന്നറിയാൻ വേണ്ടി വിളിച്ചതാണ്… ഒപ്പം മറ്റൊരു കാര്യം കൂടി പറഞ്ഞു അനന്തുവിന്റെ വിവാഹം ഉറപ്പിച്ചു എന്ന്……( തുടരും)

അഞ്ജലി: ഭാഗം 1

Share this story