കവചം: ഭാഗം 3

കവചം: ഭാഗം 3

എഴുത്തുകാരി: പ്രാണാ അഗ്നി

ആ പെൺകുട്ടി കാണിച്ചു കൊടുത്ത റൂമിലേക്ക് അവൾ വാതിൽ തുറന്നു കയറി ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു .മോഡേൺ രീതിയിൽ ഫർണിഷ് ചെയ്തിരിക്കുന്ന റൂം .വല്യ ഹെഡ്‍റെസ്റ്റോടു കൂടിയ ക്യൂൻ സൈസ് ബെഡ് രണ്ടു സൈഡിലായ ചെറിയ രണ്ടു ടേബിൾ അതിൽ ഒന്നിൽ വെച്ചിരിക്കുന്നു മനോഹരമായ നൈറ്റ് ലാംബ് ഒരു സൈഡിലായ് വിശാലമായ വോക്കിങ് ക്ലോസേറ് .അതിന്റെ അടുത്തായി വാഷ്‌റൂം .ഒരു മൂലയിലായി ഒരിക്കിയിരിക്കുന്ന സോഫ സെറ്റുകൾ .റൂഫിൽ കൊടുത്തിരിക്കുന്ന ചെറിയ സ്‌പോർട് ലൈറ്റിൽ നിന്നും വാമ് വൈറ്റ് വെട്ടമാണ് ആ റൂമിൽ നിറഞ്ഞു നില്ക്കുന്നത് .

വൈറ്റും ആഷിന്റെയും വിവിധ ഷെയ്ഡുകളിൽ ആണ് റൂമിന്റെ തീമായി സെറ്റ് ചെയ്തിരിക്കുന്നത് . അകത്തേക്ക് കയറി ബാഗു അവിടെ വെച്ചു കൈകൾ രണ്ടും വിടർത്തി ബെഡിലേക്ക് വീണു.റൂഫിലേക്കു കണ്ണുകൾ നട്ട് അവൾ ചിന്തയിൽ മുഴുകി .മനസ്സു കൊണ്ട് അഗ്നി രാജ്പൂത് ആവാൻ അവൾ തയ്യാറാവുകയായിരുന്നു .കുറച്ചു സമയത്തെ ആലോചനയ്ക്ക് ശേഷം അവൾ മുഖം അമർത്തി തുടച്ചു ബെഡിൽ നിന്ന് എഴുനേറ്റു . സമയം എട്ടു അവൾ മെല്ലെ താഴേക്ക് നടന്നു .സ്റ്റെയർ ഇറങ്ങി വന്നപോളെ കണ്ടു രാവിലെ താൻ വന്നപ്പോൾ കണ്ടതിനെക്കാൾ കൂടുതൽ ജോലിക്കാർ തിറുതിയോടെ അങ്ങോട്ടും ഇങ്ങോട്ടു നടക്കുന്നത് .

“ഇനി ഡൈനിങ്ങ് റൂം എവിടെ പോയി കണ്ടു പിടിക്കുമോ ……. എസ്ക്യൂസ്‌മി …..ഈ ഡൈനിങ്‌റൂം ………”അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് തന്റെ അടിത്തൂടെ കടന്നു പോയ ഒരു ജോലിക്കാരനോട് ചോദിച്ചു . അയാൾ കൈചൂണ്ടിയ ദിശയിലേക്കു നോക്കി അവൾ ചുവടു വെച്ചു . “ഇതിപ്പോൾ കഴിച്ചു കഴിഞ്ഞു തിരിച്ചു റൂമിൽ എത്തുബോളേക്കും എല്ലാം ദഹിക്കുമല്ലോ ……..”കുറെ നടന്നിട്ടും എത്താഞ്ഞിട്ടു അവൾ മെല്ലെ പിറുപിറുത്തു . “എന്താടോ …….നടന്നു ക്ഷീണിച്ചോ …….”തന്റെ അടുത്തായി ശബ്ദം കേട്ട് അവൾ വെട്ടി തിരിഞ്ഞു നോക്കി . “ദേവാൻശിഷ് ………..”അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു .ഒരു ചിരിയോടെ അവളെയും മറി കടന്നു അവൻ നടന്നു . തിരിച്ചു ഒന്നും മിണ്ടാതെ അവളും . “ബാ മോളേ ഇരിക്ക് …….”ലക്ഷ്മി ചിരിയോടെ അവളെ തന്റെ അടുത്തു കിടന്ന ചെയറിലേക്കു ഇരുത്തി .

എല്ലാവരുടേയും നടുക്കായി വല്യ ഒരു ചെയറിലാണ് അബികാംഷ ഇരുനിരുന്നത് അയാളുടെ രണ്ടു വശങ്ങളിലായി ലക്ഷ്മിയും ദേവാൻശിഷും ഇരുപ്പ് ഉറപ്പിച്ചു .ടേബിളില്‍ വിഭവ സമൃദ്ധമായ ആഹാരങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു .ഒരു ഫയ്സ്റ്റാർ ഹോട്ടലിൽ ചെന്ന പ്രതീതി. അവൾ മെല്ലെ തന്റെ പ്ലേറ്റ് നേരെ വെച്ച് കുറച്ചു ഫ്രൂട്ട് കട്ടും സാലഡ്സും രണ്ടു ചപ്പാത്തിയും ഒരു ബൗളിൽ കുറച്ചു വെജിറ്റബിൾ കറിയും എടുത്തുവെച്ചു . അവൾ കഴിക്കാനായി വായിലേക്ക് ആഹാരം കൊണ്ടുവന്നപ്പോള്‍ ആരൊക്കയോ തന്നെ നോക്കുന്നത് പോലെ അവൾക്കു തോന്നി മെല്ലെ അവൾ മുഖം ഉയർത്തി നോക്കി. തന്നെ അത്ഭുതത്തോടെ നോക്കുന്ന മൂന്നു ജോടി കണ്ണുകൾ . അവളും എന്ത് എന്ന് രീതിയിൽ എല്ലാവരും നോക്കി .

“മോൾ എന്താ ഇതു ഒക്കെ കഴിക്കുന്നത് ഇത്രയും ഫുഡ് ഇവിടെ ഇരുന്നിട്ട് ……. ഇതൊന്നും ഇഷ്ടമായില്ലേ…. “ഒരു അമ്മയുടെ കരുതലോടെയും തെല്ലു ഒരു പിണക്കത്തോടേയും ലക്ഷ്മി അവളെ നോക്കി ചോദിച്ചു . “ആന്റി ഞങ്ങൾക്കു സ്‌ട്രിക്‌റ്റ് ഡയറ്റ് ഫോളോ ചെയ്യണം .അതാണ് റൂൾ …….”അവരുടെ വാത്സല്യം മനസ്സിലാക്കി എന്നോണം അവൾ പറഞ്ഞു . “ഉം ……”ഒന്ന് അമർത്തി മൂളി. എല്ലാവരും കഴിക്കാനായി തുടർന്ന് . “ആന്റി റിഥ്ഹാൻ………..” താൻ ആരെ ആണോ സംരക്ഷിക്കാൻ വന്നത് അയാളെ ഇതുവരെ കാണാഞ്ഞിട്ട് അവൾ അന്വേഷിച്ചു . അവളുടെ ചോദ്യം കേട്ട് മൂന്നു പേരുടേയും മുഖത്തു ചിരി വന്നു നിറഞ്ഞു .അപ്പോളേക്കും കേട്ടു ആരോ ഓടി വരുന്നതിന്റെ ശബ്ദം .

“എത്തി …….അവൻ …….”ചിരിയോടെ ലക്ഷ്മി പറഞ്ഞതും അവളുടെ നോട്ടം വാതിലിലേക്കു നീങ്ങി . അലസമായി പാറി പറന്നു കിടക്കുന്ന ചെമ്പൻ മുടി .വെള്ള ബനിയനും ജാക്കറ്റും ജീൻസും ആണ് വേഷം .നല്ല വെളുത്ത നിറം നീല കണ്ണുകൾ കുസൃതി നിറഞ്ഞ മുഖം .എല്ലാവരും നിന്നും തികച്ചും വ്യത്യസ്തൻ ആണ് അവൻ എന്ന് അവൾക്കു തോന്നി . “ഗുഡ് മോർണിംഗ് ഡാഡ് ……..”ഓടി വന്നു സ്ലിപ്പായി വീഴാതെ അച്ഛന്റെ കസേരയില്‍ പിടിച്ചു നിന്ന് അച്ഛന്റെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു “ഗുഡ് മോർണിംഗ് ഏട്ടാ ………….”ചേട്ടന്റെ അടുത്തേക്ക് പാഞ്ഞു അവനും ഒരു ഉമ്മ കൊടുത്തു .

പിന്നെ തിരിഞ്ഞു ഓടി പാഞ്ഞു വന്നു അമ്മയുടെ അടുത്ത് എത്തി കഴുത്തിലൂടെ കെട്ടിപിടിച്ചു അമ്മയുടെ രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുത്തു “ഗുഡ്മോർണിംഗ് മാ ……..” “നോ ………..”വെപ്രാളത്തോടെ തന്റെ അടുത്തേക്ക് പാഞ്ഞു വന്നു ഉമ്മ തരുമോ എന്ന് ഭയപ്പെട്ടു രണ്ടു കൈയ്കൾ ഉയർത്തി അവനെ തടയുന്നത് പോലെ അവൾ വെച്ചു . “ഇല്ലാ …എന്റെ ചേച്ചികുട്ടിയേ …….ഈ കൈകളിൽ അല്ലേ ഇനി എന്റെ ജീവൻ …….”എന്ന് കുസൃതി ചിരിയോടെ പറഞ്ഞു അവളുടെ കൈകൾ പിടിച്ചു ചുണ്ടോടു അടുപ്പിച്ചു . അവന്റെ ഓരോ പ്രവർത്തിയും അവൾ അത്ഭുതത്തോടെ ആണ് നോക്കി കണ്ടത് . “ഈ ……വട്ടു ചിറക്കന്റെ ഒപ്പം ആണോ ഇനി ഉള്ള ദിവസം എന്താവുമോ എന്തോ …….”അവൾ മനസ്സിൽ പറഞ്ഞു നെടുവീർപ്പിട്ടു .

“ചേച്ചികുട്ടി …….”ഒന്നും കൂടി അവൾ മനസ്സിൽ ഉരുവിട്ട് എവിടേയോ തന്റെ ഹൃദയത്തിൽ തറച്ചത് പോലെ അവൾക്കു തോന്നി ചെറിയ ഒരു സന്തോഷവും . ഹൃദയത്തിൽ വന്ന സന്തോഷം മറച്ചു വെച്ച് ഗൗരവം അവളുടെ മുഖത്തു വരുത്തി . “രാമു ബായ് …….”എന്ന് റിഥ്ഹാൻ ഉറക്കെ അവിടെ ഇരുന്നു വിളിച്ചു .അപ്പോളേക്കും കുക്ക് എന്ന് തോന്നിപ്പിക്കുന്ന ഒരാൾ വന്നു ഒരു ട്രേ അവന്റെ മുൻപിലേക്ക് വെച്ചു . ചെറിയ മൂളിപ്പാട്ടും പാടി കൈയ്കൾ കൊണ്ട് താളം പിടിച്ചു തലകൾ ഇട്ടു ഇളക്കി അയാൾ കൊണ്ട് വന്ന ട്രെയിൽ നിന്നും ഫുഡ് കഴിക്കുവാൻ തുടങ്ങി . “അൺഹെൽത്തി ഡയറ്റ് ….”വെണ്ണയിൽ മൊരിയിച്ചു എടുത്ത ആലൂ പൊറോട്ട ആസ്വദിച്ചു കഴിക്കുന്ന റിഥഹാനെ നോക്കി കൊണ്ട് മനസ്സിൽ മുറുമുറുത്തു .

“ഇന്ന് കോളജിൽ പോകുനുണ്ടോ നീ ……..” “യെസ് ഡാഡ് …….” “ഉം ……..”ഒന്ന് അമർത്തി മൂളി ആഹാരം കഴിച്ചു കഴിഞ്ഞു ടൗവലിൽ മുഖം തുടച്ചു അയാൾ എല്ലാവരോടും പറഞ്ഞു അവിടെ നിന്നും എഴുനേറ്റു . അവനോടൊപ്പം കോളേജിൽ പോവേണ്ടത് ആയതു കൊണ്ട് അവളും വേഗം തന്നെ ആഹാരം കഴിച്ചു അവിടെ നിന്നും വേഗം റൂമിലേക്ക് നടന്നു . റൂമിലെത്തി അവൾ തൻറെ ബാഗ് തുറന്നു ഒരു ബ്ലാക്ക് ജാക്കറ്റ് പുറത്തു എടുത്തു . പുറമേക്ക് നോക്കുബോൾ അത് വെറും ഒരു ജാക്കറ്റ് ആയിരുന്നു എങ്കിലും അതിന്റെ ഉള്ളിൽ ഒരു അറ്റാക്ക് വന്നാൽ നേരിടാൻ ഉള്ള എല്ലാ വെപ്പൺസും ഉണ്ടായിരുന്നു .

താൻ ധരിച്ചിരുന്ന ഡ്രസ്സിന്റെ മുകളിലേക്ക് അത് എടുത്തു അണിഞ്ഞു .അതേപോലെ തന്റെ ബനിയന്റെ അകത്തു ഒളിപ്പിച്ചു വെച്ചിരിക്കുന്ന തന്റെ പേർസണൽ ഗൺ അവിടെ തന്നെ ഭദ്രം ആണോ എന്ന് ഒന്നും കൂടി ചെക്ക് ചെയ്തു . ഫോൺ പോക്കറ്റിലേക്ക് ഇട്ടു സ്മാർട്ട് വാച്ചിൽ ഒരു കോൾ ചെയ്തു എയർപോട് കണക്ട് ആക്കി . “മിഷൻ സ്റ്റാർട്ടഡ് ……..”കോൾ കണക്ട് ആയതും അവൾ പറഞ്ഞു . “എല്ലാം റെഡി ആണ് അഗ്നി ……സ്വീപ്പർ മുതൽ വാച്ച്മാൻ വേറെ നമ്മുടെ ആളുകൾ ആണ് .എല്ലാ ഡീറ്റെയിൽസും അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യാം ……..’ “ഉം …….”അവൾ ഗൗരവത്തിൽ ഒന്ന് മൂളി ഫോൺ കട്ട് ആക്കി . കണ്ണാടിയിൽ മുൻപിൽ ചെന്ന് ഒന്നും കൂടി തന്നെ നോക്കി ഒരു ഡീപ്പ് ബ്രെഡ്ത് എടുത്തു ചെറിയ ഒരു ബാഗിൽ തന്റെ ലാപ്ടോപ്പും എടുത്തു പുറത്തേക്കു ഇറങ്ങി . ഡോർ ലോക്ക് ചെയ്തു തിരിഞ്ഞപ്പോൾ കേട്ടു അടുത്ത റൂമിലെ ഡോർ തുറക്കുന്ന ശബ്ദം .

രാവിലെ കണ്ടതിൽ നിന്നും വത്യസ്തനായി ബ്ലൂ സ്യൂട്ടും ധരിച്ചു തികച്ചും ഒരു ബിസിനസ്സു കാരനെ പോലെ തന്റെ മുൻപിൽ നിൽക്കുന്നു ദേവാൻശിഷ് . “ഇന്നത്തെ കണി താനാണ് തന്റെ ഐശ്വര്യം പോലെ ഇരിക്കും ഇന്നത്തെ എന്റെ ദിവസം “അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു . അപ്പോളും അവൾ ഗൗരവത്തോടെ തന്നെ അവനെ നോക്കി നിൽക്കുകയായിരുന്നു . “ഒന്ന് ചിരിക്കാഡോ ……….കോപത്തോടെ നോക്കുന്ന അവളെ കണ്ടു കൊണ്ട് അവൻ പറഞ്ഞു . അതിനും തുറിച്ചു ഉള്ള ഒരു നോട്ടം നോക്കി അവനെ മൈൻഡ് ചെയ്യാതെ അവൾ താഴേക്ക് നടന്നു . അവൾ പോകുന്നത് നോക്കി ചുണ്ടിൽ നിറഞ്ഞ ഒരു ചിരിയോടെ അവൻ അവിടെ നിന്നു .

റിഥ്ഹാനെ നോക്കി കുറെ നേരമായി അവൾ അവിടെ നിൽക്കുവാൻ തുടങ്ങിയിട്ട് .അക്ഷമയായി വാച്ചിലേക്ക് നോക്കി മുകളിലേക്ക് ഉള്ള സ്റ്റെയറിലേക്ക് നോക്കിയപ്പോൾ കണ്ടു അലസമായി ഒരു ബാഗും തോളിൽ ഇട്ടു ഓടി ചാടി ഇറങ്ങി വരുന്ന അവനെ .അവളുടെ മുഖത്തു ഒരു ആശ്വാസം വന്നു നിറഞ്ഞു . “പോകാം ……..”ഓടി വന്നു അവളുടെ അടുത്ത് എത്തി അണച്ചു കൊണ്ട് അവൻ ചോദിച്ചു . “ഉം …….” “ഏട്ടാ …പ്ലീസ് ഇനിയും നഴ്സറി കുട്ടികളെ പോലെ കൊണ്ട് വിടുകയും വിളിച്ചോണ്ട് വരുകയും ചെയ്യാതെ .ഇനി എങ്കിലും എന്റെ കാർ തന്നുടേ ……”ദയനീയമായി ചേട്ടനെ നോക്കി അവൻ ചോദിച്ചു . അപ്പോളാണ് അവളും ശ്രദ്ധിക്കുന്നത് ദേവാൻശിഷ് ഇത്രയും നേരം അവിടെ ഇരിപ്പുണ്ടായിരുന്നു എന്ന് . “കീ ………..”അഗ്നി അവന്റ നേരെ കൈനീട്ടി . അവൻ സംശയത്തോടെ അവളെ ഒന്ന് നോക്കി .

“ഞാൻ ഡ്രൈവ് ചെയ്തോളാം ……..”അവൾ ഉറച്ച തീരുമാനത്തോടെ പറഞ്ഞു . “റാം ……….”ദേവാൻശിഷ് ആരെയോ വിളിച്ചു കൈ കൊണ്ട് എന്തോ കാണിച്ചു .അപ്പോളേക്കും ഒരു കീയുമായി ഒരാൾ അവരുടെ അടുത്തേക്ക് വന്നു കീ അവന്റെ കൈയിൽ കൊടുത്തു . “തങ്ക് യൂ ……..”കടുപ്പിച്ചു പറഞ്ഞു കൊണ്ട് അവന്റ കൈയിൽ നിന്നും അവൾ കീ വാങ്ങി പുറത്തേക്കു നടന്നു പുറകിലായി സന്തോഷത്തോടെ റിഥഹാനും “ഏതാ വണ്ടി …………….”പാർക്കിംഗ് ഏരിയയിൽ നിരന്നു കിടക്കുന്ന വിവിധ തരം ആഡംബര കാറുകൾ കണ്ടു കൊണ്ട് സംശയത്തോടെ അവൾ ചോദിച്ചു . അവൻ ചുണ്ടി കാണിച്ചിടത്തേക്ക് അവളുടെ കണ്ണ് പാഞ്ഞു .കൈയ്യിൽ ഒന്നും കൂടി നോക്കിയിട്ടു അവൾ അങ്ങോട്ടേക്ക് നടന്നു . ഫെരാരിയുടെ ലേറ്റസ്റ്റ് മോഡൽ റെഡ് കളറിൽ ഉള്ള സ്‌പോർട് കാർ .

കീ എടുത്തു ഓപ്പൺ ചെയ്തു ഉള്ളിലേക്കു കയറി ഇരുന്നു കാർ സ്റ്റാർട്ട് ആക്കി .ഒരു ഇരമ്പലോടെ അത് സ്റ്റാർട്ട് ആയി .നിമിഷനേരം കൊണ്ട് റിവേഴ്‌സ് എടുത്തു അവൾ അത് പാർക്കിങ്ങിൽ നിന്നും പുറത്തു എടുത്തു റിഥഹാൻ നിൽക്കുന്നിടത്ത് എത്തി . ഫ്രോന്റിലെ ഡോർ തുറന്നു അകത്തു കയറാനായി അവൻ തുനിഞ്ഞതും കൈയിൽ പിടുത്തം വീണു അവൻ തിരിഞ്ഞു നോക്കിയതും ഡോർ ഒന്നും കുടി തുറന്നു കൊണ്ട് ദേവാൻശിഷ് ഉള്ളിലേക്ക് കയറി ഇരുന്നു . “ഓക്കേ …….നോ ഇഷ്യൂ…… .”എന്ന് ചുമൽ കൂച്ചി പറഞ്ഞു കൊണ്ട് അവൻ ബാക്ക് സീറ്റിലേക്ക് കയറി ഇരുന്നു . ഗ്യാസ്സ് സിലണ്ടർ വലിച്ചു വിട്ടു പൊട്ടുന്ന ശബ്ദത്തോടെ അവൾ പറന്നു . ഇടിച്ചു ഇടിച്ചല്ലാ എന്ന രീതിയിൽ മിന്നൽ വേഗതയിൽ ആ കാർ റോഡിലൂടെ പാഞ്ഞു .എത്ര സ്പീഡിൽ പോയിട്ടും അവളുടെ മുഖത്തു ഒരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു .

അത് പോലെ തന്നെ ദേവാൻശിഷിഷും ശാന്തനായി തന്നെ ആണ് അവിടെ ഇരുന്നത് . പാഞ്ഞു വന്നു കോളേജ് കോമ്പൗണ്ടിലേക്കു ആ കാർ കയറി .പൊടി പടർത്തി ഇരമ്പലോടെ കടന്നു വരുന്ന ആ കാറിനെ എല്ലാവരും അത്ഭുതത്തോടേയും കൗതുകത്തോടെയും നോക്കി നിന്നു . പുറകിൽ കയറിയ റിഥഹാന്റെ ശബ്ദം ഒന്ന് കേഴ്ക്കാഞ്ഞു രണ്ടാളും പുറകിലേക്ക് ഒരേ പോലെ തിരിഞ്ഞു നോക്കി .ചെവി പൊത്തി കണ്ണുകൾ ഇറുക്കി അടച്ചു ഇരിക്കുന്ന റിഥഹാനെ കണ്ടു രണ്ടു പേരിലും ചിരി പൊട്ടി.പക്ഷെ അവൾ പൊട്ടി വന്ന ചിരി വിദക്തമായി മറച്ചു കൊണ്ട് ഗൗരവത്തിന്റ മുഖം മൂടി എടുത്തു അണിഞ്ഞു . “എടാ ……റിതു ……”ദേവൻശിഷ് അവനെ തട്ടി വിളിച്ചു “ജീവൻ ഉണ്ട് എല്ലേ ……..”അത്ഭുതത്തോട് കണ്ണ് തുറന്നു അവൻ ചുറ്റും നോക്കി കൊണ്ട് പിറുപിറുത്തു .

അവൾ കാറിൽ നിന്നും ഇറങ്ങി കോളേജ് മുഴുവന്‍ ഒന്ന് നോക്കി തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന കുറേ കണ്ണുകള്‍ ആണ് അവൾക്കു കാണുവാൻ കഴിഞ്ഞത് . എല്ലാ കുട്ടികളും അത്ഭുതത്തോടെ ആണ് അവളെ നോക്കിയത് ബ്ലാക്ക് ബനിയനും ബ്ലാക്ക് ജീൻസും ബ്ലാക്ക് ജാക്കറ്റും കാലിൽ ബൂട്സ് മുടി എല്ലാ കുടി മെസ്സി ബൺ പോലെ കെട്ടി വച്ചിരിക്കുന്നു .ഒരു മേക്കപ്പും ഇല്ലാ ……തികച്ചു വ്യത്യസ്തം ആയവൾ . അവളുടെ പുറകെ ഇറങ്ങുന്ന ആളുകളെ കണ്ടത് അവിടെ ഉണ്ടായിരുന്നവരുടെ കണ്ണുകളിലെ അത്ഭുതം കൂടി വന്നു . ദേവൻശിഷ് രാജ്‌പൂത്തും റിഥഹാൻ രാജ്‌പൂത്തും .അപ്പോൾ തന്നെ അവൾ നിസ്സാരകാരി ആവില്ല എന്ന് അവർ ഉറപ്പിച്ചു .

അവളെ ഒന്നും കുടി നോക്കിയിട്ട് ദേവാൻശിഷ് തിരിഞ്ഞു നടന്നു അപ്പോളേക്കും അവനു പോവാനായി ഉള്ള കാർ അവരുടെ അടുത്തേക്ക് എത്തിയിരുന്നു . അവൻ പോകുന്നതും നോക്കി അവൾ അവിടെ തന്നെ നിന്നു.എന്ത് കൊണ്ടോ ആ കണ്ണുകളിൽ നിന്നും നോട്ടം പിൻവലിക്കാൻ തനിക്കു ആവുന്നില്ലാ എന്ന് അവൾക്കു മനസ്സിലായി .പക്ഷേ അത് അവൾ ഗൗരവം കൊണ്ട് മറച്ചു പിടിച്ചു . അവന്റ അവസ്ഥയും മറിച്ചു ആയിരുന്നില്ലാ ആ കണ്ണുകളിൽ അവൾ അവളെ തന്നെ ആണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്ന് അവനു തോന്നി ………..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കവചം: ഭാഗം 2

Share this story