മധുരനൊമ്പരം…..🍒🍒 : ഭാഗം 8

മധുരനൊമ്പരം…..🍒🍒 : ഭാഗം 8

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“നിങ്ങൾ ചേന്ന് ഡോക്ടറെ കണ്ടോളൂ… അടുത്തേക്ക് വന്നു കൊണ്ട് ആള് പറഞ്ഞപ്പോൾ അനുരാധ ഒരു ചിരിയോടെ ആളെ നോക്കുന്നുണ്ടായിരുന്നു…… കുറച്ചു സമയങ്ങൾക്ക് ശേഷം ആണ് ഡോക്ടറെ കാണാനുള്ള അനുമതി ലഭിച്ചത്….. അനുരാധയും അമ്മയും അകത്തേക്ക് പോയി ഡോക്ടറെ കണ്ട് തിരിച്ചു വന്നു കഴിഞ്ഞപ്പോൾ ഏറെ പ്രതീക്ഷയോടെ അവരുടെ മുഖത്തേക്ക് ജോജി നോക്കിയിരുന്നു….. ” പേടിക്കാനൊന്നുമില്ല മോനെ…….!! രക്തകുറവിന്റെ ആണ്…… ഇവൾ രാവിലെ ഭക്ഷണം ശരിക്ക് കഴിക്കാതെ ആണ് മിക്ക ദിവസവും കോളേജിൽ പോകുന്നത്……. പിന്നെ എന്ത് കൊടുത്താലും കഴിക്കാൻ മടിയാ…….

ഇപ്പോൾ പരീക്ഷയുടെ സമയം ആണ്….. അതുകൊണ്ട് ടെൻഷൻ കയറി പ്രഷറും ആയി എന്നാണ് ഡോക്ടർ പറഞ്ഞത്……. കുറച്ച് വിറ്റാമിൻ ഗുളികകൾ കുറച്ചിട്ടുണ്ട്……. അതു മാത്രമേയുള്ളൂ…..!! സമാധാനത്തോടെ പറയുമ്പോൾ ഒരു ചിരിയോടെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു ആൾ…… “അമ്മ ഇരിക്കു….. ഞാൻ പോയി ഗുളിക വാങ്ങിയിട്ട് വരാം……. “വേണ്ട മോനേ ഞാൻ വാങ്ങിയിട്ട് വരാം……. “മോൻ ഇവളെ ഒന്ന് ശ്രദ്ധിച്ചാൽ മതി……. അത്‌ പറഞ്ഞ് അമ്മ ഗുളിക വാങ്ങാൻ പോയപ്പോൾ ചെറുചിരിയോടെ അനുരാധയുടെ മുഖത്തേക്ക് ജോജി നോക്കിയിരുന്നു…. “കുടുംബപരമായി നിങ്ങൾ രാവിലെ ഭക്ഷണം കഴിക്കില്ലേ……?

ആദ്യം ആതിര ഇപ്പോൾ രാധ…. ജോജി ചിരിയോടെ ചോദിച്ചു….. മറുപടി ആയി ക്ഷീണിച്ച ഒരു ചിരി നൽകി…. “പരീക്ഷയ്ക്ക് എന്തിനാ ഇത്ര ടെൻഷൻ…… നന്നായി പഠിച്ച് എഴുതിയാൽ പോരെ……? ” നന്നായി പഠിക്കുന്നോക്കെ ഉണ്ട്………. പക്ഷേ എനിക്ക് ഭയങ്കര പരിഭ്രമം……. ” അത് അന്ന് പിഎസ്സി പരീക്ഷക്ക് വന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു…… തനിക്ക് പരിഭ്രമം മാത്രം അല്ല…….. വേണ്ട സാധനങ്ങളൊക്കെ എടുക്കാനുള്ള സാമാന്യ ബോധം പോലും ഉണ്ടായിരുന്നില്ലെന്ന് അന്ന് മനസിലായി……. അങ്ങനെ പേടിക്കുക ഒന്നും വേണ്ട….. ടെൻഷൻ നമുക്ക് ഒരിക്കലും ഒരു നല്ല അവസ്ഥ നൽകില്ല…..

ഉള്ള സമാധാനം കൂടി കളയാൻ മാത്രമേ ഉപകരിക്കുകയുള്ളൂ…….. ടെൻഷനടിച്ച് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും കിട്ടാനും പോകുന്നില്ല……. താൻ ഇംഗ്ലീഷ് ലിറ്ററേച്ചർ അല്ലെ……? ചെറിയ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി……. ചിരിയോടെ തലയാട്ടി…… “പിന്നെ എന്തെങ്കിലും കഴിക്കാൻ വേണോ…..? ചായയൊ വെള്ളമോ മറ്റോ വാങ്ങിയിട്ട് വരട്ടെ…….? തലകറക്കം എന്നല്ലേ പറഞ്ഞത്……. ” അയ്യോ….! വേണ്ട ഇപ്പോ മാറി…. ” അതെന്താ പെട്ടെന്ന് മാറിയത്……. ഞാൻ പോയിട്ട് ഒരു ചായ വാങ്ങി തരാം……. തനിക്ക് ഇവിടെ ഒറ്റക്കിരിക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ…….

“അയ്യോ അത് വേണ്ട സാർ…. ” സാറോ…..? തന്നെ ഞാൻ എവിടെയാ പഠിപ്പിച്ചത്…. സാർ എന്ന് വിളിക്കാൻ…… ” പഠിപ്പിച്ചില്ല…… പഠിപ്പിക്കാം എന്ന് പറഞ്ഞല്ലോ….. അപ്പോൾ അങ്ങനെ വിളിക്കുമ്പോൾ തെറ്റില്ലല്ലോ….. ” വിചാരിച്ച പോലെ അല്ലല്ലോ നന്നായി സംസാരിക്കുന്നുണ്ടല്ലോ….. അതിനു മറുപടിയായി അവൾ ഒരു പുഞ്ചിരി മാത്രമായിരുന്നു നൽകിയത്….. ” ഞാൻ പോയി വാങ്ങിയിട്ട് വരാം….. ” ഈ സമയത്ത് കാപ്പി ഒന്നും വേണ്ട……. ” എങ്കിൽ നല്ലൊരു ലൈം ജ്യൂസ് വാങ്ങിത്തരാം……. സത്യം പറഞ്ഞാൽ ഏറ്റവും നല്ല ഗ്ലൂക്കോസ് അത് ആണ്…… അത്‌ കുടിക്കുമ്പോൾ മാറാത്ത പ്രശ്നങ്ങളൊന്നുമില്ല…… ”

എനിക്ക് വേണ്ടാഞ്ഞിട്ടാ…..!! ” അത്‌ പറഞ്ഞാൽ പറ്റില്ല…..!! താൻ ഇവിടെ ഇരിക്ക്….. ഇപ്പൊ വരാം….. ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത് കുഴപ്പമില്ലല്ലോ…… അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൻ എഴുന്നേറ്റു പോയപ്പോൾ അവൾ ഒരു ചിരിയോടെ അവൻ പോകുന്ന ദിശയിലേക്ക് അവളുടെ കണ്ണുകൾ പായുന്നുണ്ടായിരുന്നു…….. കൈ വിട്ടു പോയി തുടങ്ങിയിരുന്നു അനുരാധയുടെ മനോധൈര്യം ഒക്കെ….. ഉയർന്നു വന്ന ഹൃദയതാളങ്ങൾ വീണ്ടും അവളെ ഓർമിപ്പിച്ചു അവന്റെ സാന്നിധ്യം നൽകുന്ന പ്രേത്യകത….. അപ്പോഴേക്കും ശ്രീദേവി മരുന്നുവാങ്ങി വന്നിരുന്നു….. “ആ കുട്ടി എവിടെ പോയി……?തിരിച്ചു പോയോ….?

“ഇല്ല……!! വെള്ളം വാങ്ങാൻ പോയിരിക്കാ….. ഞാൻ വേണ്ടെന്ന് പറഞ്ഞത് ആണ് കേൾക്കുന്നില്ല……. “നല്ലൊരു കൊച്ചൻ ആണ്….. ആൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം…… ഇന്നത്തെ കാലത്തു മനസാക്ഷി നഷ്ടം ആയിട്ടില്ലാത്ത ആളുകൾ ഉണ്ടല്ലോ…… അത് തന്നെ വലിയ കാര്യം….. ശ്രീദേവി ആവോളം ജോജിയെ പുകഴ്ത്തുകയാണ്……. ആ നിമിഷം അവളുടെ ഹൃദയത്തിലും എന്തൊക്കെയോ ഒരു ചലനമുണ്ടാക്കാൻ അമ്മയുടെ വാക്കുകൾക്ക് കഴിഞ്ഞിരുന്നു…….. തിരികെ വന്ന ജോജിയുടെ കയ്യിൽ രണ്ട് നാരങ്ങ വെള്ളം ഉണ്ടായിരുന്നു…….. അവൻ രണ്ടുപേരുടെയും കൈകളിലേക്ക് അത്‌ വച്ചുകൊടുത്തു….. ” ബുദ്ധിമുട്ടായി അല്ലേ……

ശ്രീദേവി ചോദിച്ചു….. ” പിന്നെ ഇതൊക്കെ വലിയ ബുദ്ധിമുട്ടല്ലേ……. നമ്മളൊക്കെ മനുഷ്യരല്ലേ…….!! നമ്മുടെയൊക്കെ ജീവിതത്തിൽ ഇങ്ങനെ ചെയ്യുന്ന ചില സഹായങ്ങൾ അല്ലേ ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്ന ചില കാര്യങ്ങൾ………!! ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ അവൾ അവനെ നോക്കുന്നുണ്ടായിരുന്നു……… ആ നിമിഷം തന്നെ അവൻറെ നോട്ടം അവളിലേക്ക് എത്തിയിരുന്നു….. ഒരു നിമിഷം കണ്ണുകൾ തമ്മിൽ ഉടക്കി പോയി……. തമ്മിൽ ഉടക്കി പോയ കണ്ണുകൾ ഒരുനിമിഷം ചുറ്റും ഉള്ളത് പലതും മറന്നു തുടങ്ങി…….. തമ്മിലിടഞ്ഞ കണ്ണുകളിലെ പിടപ്പ് രണ്ടാൾക്കും ഒരുപോലെ ആയിരുന്നു…… 🌼🌼🌼🌼🌼

പിറ്റേന്ന് നടന്ന സംഭവം ഒട്ടും വിടാതെ സോഫിയൊടെ പറയുമ്പോൾ പതിവിലും ഉത്സാഹമായിരുന്നു അനുവിന്റെ മുഖത്ത്…….. അവൾ അത് വായിച്ച് അറിയുകയും ചെയ്തു…… ” മോളെ അനുരാധ….!!നിന്റെ വർത്തമാനത്തിന് എന്തോ ഒരു വശപ്പിശക് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്…….. “എന്ത് വശപ്പിശക്……!! “ഒരു പ്രേമ പനിയുടെ മണം അടിക്കുന്നുണ്ട് മോളെ……. ” പ്രേമ പനിയോ…..? ആർക്ക്…..? ആരോട്….? “എന്റെ അമ്മായിക്ക്……!! അങ്ങനെ ഇത്രകാലവും ഒരു പുരുഷകേസരിയുടെ മുൻപിലും തലകുത്തി വീഴാത്ത അനുരാധ പ്രണയത്തിൽ ആവാൻ പോവുകയാണോന്ന് എനിക്കൊരു സംശയമുണ്ട്………..

“ഒന്ന് പൊടി….. “പൊടി ഒന്നും അല്ല…….. നിനക്ക് ആ ജോജി സാറിനെ ഇഷ്ടമല്ലേടീ………? “നീ ഒന്ന് ചുമ്മാതിരിക്കു സോഫി…..!! എന്ത് കാര്യം പറഞ്ഞാലും അവസാനം നീ ഈ സബ്ജക്ടിൽ തന്നെ കൊണ്ടു വന്ന് നിൽക്കും……. എന്തൊരു കഷ്ടമാണിത്……!! ഞാൻ നടന്ന കാര്യം നിന്നോട് പറഞ്ഞു എന്നേയുള്ളൂ……… “ഒക്കെ……!! ഞാൻ സമ്മതിച്ചു, പക്ഷേ അയാളെ കുറിച്ച് പറയുമ്പോൾ മാത്രം ഒരു പ്രത്യേകത നിന്റെ മുഖത്ത് ഉണ്ട്…… അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്……..!! അന്ന് പള്ളിയിൽ വെച്ച് അവിചാരിതമായി പുള്ളിയെ കണ്ടപ്പോൾ നിൻറെ കണ്ണു തിളങ്ങിയതും, പെട്ടെന്ന് നിൻറെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…….

അത്‌ ഞാൻ കണ്ടു……. ” അങ്ങനെയൊന്നുമില്ല……!! നല്ല സ്വഭാവം എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ…. ” അതേ ഒരാളിൽ നമുക്ക് ആദ്യം ഇഷ്ടപ്പെടുന്നത് സ്വഭാവമാണല്ലോ……. പിന്നീടല്ലേ സൗന്ദര്യവും ഒക്കെ നമ്മൾ ശ്രദ്ധിക്കാൻ തുടങ്ങുന്നത്….. ” ഞാൻ നിന്നോട് ഒന്നും പറഞ്ഞിട്ടുമില്ല…. നീയൊന്നും കേട്ടിട്ടുമില്ല….. പ്രശ്നം തീർന്നല്ലോ……!! ” ഈ പ്രശ്നം അങ്ങനെ തീരും എന്ന് എനിക്ക് തോന്നുന്നില്ല അനുക്കുട്ടി……. പിറ്റേന്ന് പ്രാക്ടീസിന് ചെന്നപ്പോൾ കുറച്ച് സമയം ഇരുന്നിട്ട് നോക്കാതിരുന്നാൽ മനസ്സ് മറ്റെവിടെയോ ആണ് എന്ന് തോന്നിയപ്പോൾ അവൾ ഫാദറിന്റെ ലൈബ്രറിയിലേക്ക് കയറി……..

അവിടെ കുറെ പുസ്തകങ്ങൾ ഉണ്ടായിരുന്നു…… അതിൽ ഒരെണ്ണം എടുത്ത് വെറുതെ വായിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ഒരാളുടെ ശബ്ദം കേട്ടത്….. ” എനിക്ക് നിന്നെ ഇഷ്ടമാണ്……. വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനം തരില്ല, ഒന്നും ചെയ്യാതെ എനിക്ക് നിന്നെ ഇഷ്ടമാണ്……!! ( കടപ്പാട് :മഞ്ഞ് ) തൻറെ മുഖത്തേക്ക് നോക്കി ആൾ അത്‌ പറഞ്ഞപ്പോൾ അവിശ്വസനീയതയോടെ ഞാൻ ആ മുഖത്തേക്ക് നോക്കിയിരുന്നു……. ” എംടിയുടെ മഞ്ഞിലെ കഥാപാത്രത്തിന്റെ ഡയലോഗ് പറഞ്ഞതാടോ…….!! അപ്പോഴാണ് തൻറെ കയ്യിലിരിക്കുന്ന പുസ്തകത്തിൻറെ പുറംചട്ട നോക്കിയത്….. എംടിയുടെ മഞ്ഞായിരുന്നു തൻറെ കയ്യിൽ ഇരുന്നിരുന്ന പുസ്തകം…….. ” ഇഷ്ടമാണോ ഈ പുസ്തകം…….. ” ഞാൻ വായിച്ചിട്ടില്ല…….!! “എങ്കിൽ വായിക്കണം……!! നല്ല പുസ്തകമാണ്…….!!

കഥയിലുടനീളം ഒരു കാത്തിരിപ്പിന്റെ കഥയാണ്…… എല്ലാവരും വിശ്വസിച്ചു നായകൻ വരില്ല എന്ന് അവൾ മാത്രം വിശ്വസിച്ചു നായകൻ വരും എന്ന്…… വെറുതെ ആണ് കാത്തിരിപ്പ് എന്ന് എല്ലാവരും ഉറപ്പിച്ചു പറഞ്ഞു, പക്ഷേ അവൾ മാത്രം പറഞ്ഞു വരും വരാതിരിക്കില്ല എന്ന്……. തുടക്കം മുതൽ ഒടുക്കം വരെ അവൾ അത് വിശ്വസിച്ചു…… ജീവിതം ശരിക്കും ഒരു കാത്തിരിപ്പ് അല്ലേ…… ഒരിക്കലെങ്കിലും ആർക്കെങ്കിലുമൊക്കെ വേണ്ടി കാത്തിരുന്നിട്ട് ഉള്ളവരല്ലേ നമ്മളോരോരുത്തരും…….? അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ അവൾ നിന്നിരുന്നു……. ” പ്രണയകഥകൾ ആണോ അനുരാധയ്ക്ക് കൂടുതൽ ഇഷ്ടം…….

“അങ്ങനെയൊന്നുമില്ല…….!! പെട്ടെന്ന് വന്നപ്പോൾ ഈ ബുക്ക്‌ ആണ് കയ്യിൽ കിട്ടിയത്……. അത്‌ കൊണ്ട് ഇത് എടുത്തു എന്ന് മാത്രം…… പിന്നെ പ്രണയം എഴുതാനും വായിക്കാനും നല്ലൊരു സബ്ജക്ടാണ്…… കാലം എത്ര മാറിയാലും ഒരിക്കലും വിരസം ആവാത്ത ഒരു സബ്ജക്ട്……. ആവർത്തനത്താൽ വിരസം ആവാത്തത് പ്രണയം അല്ലാതെ മറ്റൊന്നും ഇല്ല പാരിൽ എന്നല്ലേ കവികൾ പോലും പറഞ്ഞിരിക്കുന്നത്…… “രാധ നന്നായി സംസാരിക്കുന്നുണ്ട്……. അപ്പോ എല്ലാ കഥകളും കുത്തിയിരുന്ന് വായിച്ചിട്ടുണ്ട് എന്ന് സാരം….. “അങ്ങനെ എല്ലാ ഒന്നും വായിച്ചിട്ടില്ല……. കുറെ കഥകളൊക്കെ വായിച്ചിട്ടുണ്ട്….

ഇഷ്ടം തോന്നുന്നത് മാത്രം….. ” പ്രണയിച്ചിട്ടുണ്ടോ……? അവിചാരിതമായ ആ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് ഒരു നിമിഷം അനുരാധയ്ക്ക് അറിയില്ലായിരുന്നു…… ” അങ്ങനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല…… ” അപ്പോൾ ഇനി ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന്……. അവൻ ചോദിച്ചപ്പോൾ അവളും അറിയാതെ ചിരിച്ചു പോയിരുന്നു…….. ” അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല സാർ…… ” ആരോടും ഇതുവരെ പ്രണയം തോന്നിയിട്ടില്ലേ…..? അവളുടെ നീണ്ട കരിമഷി മിഴികളിൽ നോക്കി ആയിരുന്നു ആ ചോദ്യം….. ” അങ്ങനെ ചോദിച്ചാൽ ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളത്തരം ആകും….

പെട്ടെന്ന് അവന്റെ മുഖത്തെ ശോഭ നഷ്ടം ആയിരുന്നു ….. ” ഒരിക്കൽ പോലും ആൾ ആരാണെന്നറിയാതെ അക്ഷരങ്ങളിലൂടെ മാത്രം ഹൃദയത്തിൽ ഇടം നേടിയ ഒരു കത്ത് ഉണ്ടായിരുന്നു…… അതിൽ പ്രിയപ്പെട്ട ഒരാളും….. ” അതാരാ……? പ്രേമലേഖനം ആണോ….? അവൻ ആകാംക്ഷാപൂർവ്വം അവളുടെ മുഖത്തേക്ക് നോക്കി….. “പ്രേമലേഖനം എന്നൊന്നും പറയാൻ കഴിയില്ല…… ഒരിക്കൽ ഒരു കലോത്സവത്തിന് പോയപ്പോൾ ബാഗിൽ നിന്ന് ഒരു കത്ത് കിട്ടി……. അതിൽ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു ഒരു കത്ത് ഉണ്ടായിരുന്നു……… ജീവിതത്തിൽ ആദ്യമായി എനിക്ക് കിട്ടിയ കത്ത്……..

അതുകൊണ്ടായിരിക്കും അതിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ്……… ഒരു പ്രത്യേക അനുഭവം……!! സത്യം പറഞ്ഞാൽ കേൾക്കുന്നവർക്ക് ഒരു തമാശ ആയോ അല്ലെങ്കിൽ ഒരു കത്ത് കിട്ടിയതിനുപുറമേ ഇഷ്ടം തോന്നിയൊന്ന് ഒക്കെ ചോദിക്കാവുന്ന ചോദ്യങ്ങൾ നിരവധി ഉണ്ട്……….. പക്ഷേ എനിക്ക് ആദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം……. ഒരുപക്ഷേ ആദ്യത്തെ പ്രേമലേഖനം ആയതുകൊണ്ടാവും അതിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്……… അതിലെ വരികൾ എനിക്ക് ഇന്നും മനപ്പാഠം ആണ്…….. എനിക്ക് ഒരുപാട് ഇഷ്ടമാണ് ആ കത്തും അതിലെ ആളെയും……. ഇപ്പോഴും വെറുതെ പ്രതീക്ഷിക്കും……. ആൾ എപ്പോഴെങ്കിലും എന്നെ തിരക്കി വരും എന്ന്…… ”

അപ്പൊൾ താൻ ഒരു കാത്തിരിപ്പിലാണ്…….. ആ കത്തിന്റെ ഉടമയ്ക്ക് വേണ്ടി……. ” അങ്ങനെ ഒന്നും പറയാൻ പറ്റില്ല……. ചിലപ്പോൾ കലോത്സവവേദിയിലെ ആരെങ്കിലും തമാശ കാണിച്ചത് ആയിരിക്കും……… “പക്ഷേ ചിലർക്ക് തമാശ ആയിട്ടുള്ള കാര്യത്തിന് നമുക്ക് നമ്മുടെ ജീവൻറെ വില ആയിരിക്കില്ലേ……. “അങ്ങനെ ഓർത്തുവയ്ക്കാൻ മാത്രം ഒന്നുമില്ല കത്തിൽ…….. ആരെഴുതിയതെന്നോ എന്തിനാന്നോ….. എനിക്ക് തന്നെയാണോ എഴുതിയതെന്ന് പോലും എനിക്കറിയില്ല…….. പിന്നീട് എന്നെ തേടി ആ കത്തിന്റെ ഉടമ വരികയും ചെയ്തിട്ടില്ല…… അടുത്ത കാലത്ത് ഒരു കത്ത് വന്നിരുന്നു…..

ഇനി വരുമോന്ന് അറിയില്ല …… പക്ഷേ ആ കത്ത് ഇന്നും എൻറെ പ്രിയപ്പെട്ട ഒരു സ്വകാര്യം ആണ്…….. ഇതുവരെ അതിനെപ്പറ്റി അറിയാവുന്നത് സോഫിക്കും എനിക്കും മാത്രമാണ്…….. ഇപ്പോൾ സാറിനും….. “അടുത്ത കാലത്ത് കത്ത് വന്നെങ്കിൽ ആൾ അടുത്ത് എത്തി എന്ന് അല്ലേ…..? “അതെ…..!! സാർ പ്രണയിച്ചിട്ടുണ്ടോന്ന് ചോദിച്ചപോൾ ആദ്യം മനസ്സിലേക്ക് വന്നത് ആ കത്ത് ആയിരുന്നു….. അതുകൊണ്ട് പറഞ്ഞതാ…… ” ആ കത്തിന്റെ ഉടമ തന്നെ തേടി വരാൻ ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കാം കേട്ടോ….. ചിരിയോടെ അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു പോയിരുന്നു…..

പിന്നീടങ്ങോട്ട് അവിടെ നിന്ന് അവരുടെ സൗഹൃദം വളരുകയായിരുന്നു….. പലപ്പോഴും പല കാര്യങ്ങളും തമ്മിൽ സംസാരിക്കുന്ന സൗഹൃദമായി ഇരുവരും മാറിയിരുന്നു…. ഇടയ്ക്കിടെ രണ്ടുപേരുടെയും കണ്ണുകളിൽ സൗഹൃദത്തിനപ്പുറം എന്തോ അനുഭൂതി രണ്ടുപേർക്കും മനസ്സിലാക്കാൻ തുടങ്ങിയിരുന്നു……. അങ്ങനെയിരിക്കെയാണ് ഒരുദിവസം ഒരു മി മ്യൂസിക് ബാൻഡ് പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാർക്കും എറണാകുളം വരെ പോകേണ്ടി വന്നത്…… ഗ്രൂപ്പിലുള്ള എല്ലാവരും ഒപ്പം ഫാദറും ഒരുമിച്ചുള്ള ഒരു വൺ ഡേ ട്രിപ്പ് ആയിരുന്നു…….. എല്ലാവരും എല്ലാവരും അതിൽ വളരെയധികം സന്തോഷിച്ചിരുന്നു……..

അനുരാധയും വീട്ടിൽ പറഞ്ഞ സമ്മതം വാങ്ങിയിരുന്നു…… സോഫിയുടെ സന്തോഷം എബിയുടെ ഒപ്പം ഒരു ദിവസം ഒരു പകൽ മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു യാത്ര ചെയ്യുന്ന സന്തോഷമായിരുന്നു….. ഒരു കുഞ്ഞു ട്രാവലർ വണ്ടിയിൽ കൊള്ളുന്ന ആളുകളുമായി അവർ ആലപ്പുഴയിലേക്ക് തിരിച്ചു…… ആ യാത്ര തൻറെ പ്രണയത്തിലേക്കുള്ള യാത്രയായിരുന്നു എന്ന് അനുരാധ അറിഞ്ഞിരുന്നില്ല……..(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 7

Share this story