മധുരനൊമ്പരം…..🍒🍒 : ഭാഗം 9

മധുരനൊമ്പരം…..🍒🍒 : ഭാഗം 9

എഴുത്തുകാരി: റിൻസി പ്രിൻസ്‌

വളരെ സന്തോഷത്തോടെ ആയിരുന്നു ആ യാത്രക്ക് വേണ്ടി അനുരാധയും തയ്യാറെടുക്കുന്നത്. സോഫി കൃത്യമായി എത്തി……. രണ്ടുപേരും ഒരുമിച്ച് പള്ളിയുടെ കോമ്പൗണ്ടിലേക്ക് ചേന്നപ്പോൾ തന്നെ ചിരിയോടെ ഫാദർ രണ്ടുപേരെയും നോക്കി അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞിരുന്നു………. വണ്ടിയിലേക്ക് കയറാതെ പിന്നെയും നിൽക്കുന്നവളെ കണ്ടപ്പോൾ സംശയത്തോടെ അനുരാധ അവളുടെ മുഖത്തേക്ക് നോക്കി……. “നിൽക്കടി……. എബി ഇപ്പൊൾ വരും….. എന്നിട്ട് നമുക്ക് കേറാം……!! അല്ലെങ്കിൽ പിന്നെ സീറ്റ് പോകും…..!! ” സീറ്റ് പോകാനോ…..!! മനസ്സിലാവാതെ അനു അവളുടെ മുഖത്തേക്ക് നോക്കി…. “എൻറെ പൊന്നു മോളല്ലേ…..!! നീ ഒന്ന് അഡ്ജസ്റ്റ് ചെയന്നെ….. ഞാനും എബിയും ഒരുമിച്ച് ഇരുന്നോട്ടെ……..!!

വല്ലപ്പോഴും അല്ലേ ഞങ്ങൾ തമ്മിൽ കാണുന്നത് തന്നെ……… “അപ്പോൾ ഞാൻ ഒറ്റയ്ക്ക് ഇരിക്കണ്ടേ…….!! ” നീ എന്തിനാ ഒറ്റയ്ക്ക് ഇരിക്കുന്നത്……., നമ്മുടെ ഷെറിനോ റീനയോ ഒക്കെ ഉണ്ടല്ലോ പെൺകുട്ടികൾ ആയിട്ട്…….. അവരാരെങ്കിലും നിന്നോടൊപ്പം ഞാൻ സെറ്റ് ആക്കി തരാം പോരെ……. ” നീ ഇങ്ങനെ ഒരു ഉദ്ദേശവും ആയിട്ടാണ് വരുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇതിന് വരില്ലായിരുന്നു…….. ഞാൻ ഒറ്റയ്ക്കായി പോയി……!! “നിന്നെ ഞാൻ ഒറ്റപ്പെടുത്തുന്നുല്ല…… നീ അങ്ങനെ ഒന്നും ടെൻഷനടിക്കേണ്ട…… ഒരു കാര്യം ചെയ്യാം, നമുക്ക് ഏറ്റവും ബാക്കിൽ പോയി ഒരുമിച്ച് ഇരിക്കാം….. “അയ്യേ…..!! നിങ്ങൾ രണ്ടുപേരും സംസാരിക്കുന്നതിനിടയിൽ ഞാനെന്തിനാ വന്നിരിക്കുന്നത്…… അതിനൊന്നും ഞാനില്ല……. ” സമ്മതിച്ചു…..

കുറച്ചുനേരം ഞാനവിടെ എബിയുടെ കൂടിയിരുന്നത് നിൻറെ അടുത്തേക്ക് വന്നിരിക്കാം……… ” ഉറപ്പാണല്ലോ അല്ലേ….!! “ആടി…..!! അല്ലെങ്കിൽ നമ്മുടെ ജോജി സാർ കാണാതിരിക്കുമൊ…….? സാറിന്റെ അടുത്ത് ഒരു സീറ്റ് സെറ്റാക്കി തന്നാലോ……? അപ്പോൾ നിനക്കും സന്തോഷം ആകും……… കുസൃതിയോടെ സോഫി ചോദിച്ചപ്പോൾ അനുരാധ അവളെ സൂക്ഷിച്ചു നോക്കി…… “നീ എന്താ വിചാരിക്കുന്നത് ഞാനും അയാളും തമ്മിൽ എന്തോ ഇഷ്ടം ഉണ്ട് എന്നാണോ……? ” എന്റെ പൊന്നുമോളെ ഇഷ്ടമാണെന്ന് എനിക്ക് തോന്നിയിട്ടില്ല……..!! പക്ഷേ ആളെ കണ്ടപ്പോൾ തൊട്ട് നിനക്ക് എന്തൊക്കെയൊ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്…….. പിന്നെ നിന്നെ ആയാളും നോക്കുന്നത് കണ്ടിട്ടുണ്ട്….. ”

എന്താ കയറുന്നില്ല…..!! തൊട്ടുപുറകിൽ പരിചിതമായ ഒരു ശബ്ദം കേട്ടപ്പോൾ രണ്ടുപേരും ഞെട്ടി തിരിഞ്ഞ് അവിടേയ്ക്ക് നോക്കി……. ജോജിയെ കണ്ടതും സോഫി അനുവിന്റെ കയ്യിൽ ഒന്ന് പിച്ചിയിരുന്നു……. അവൾ കൂർപ്പിച്ച ഒന്ന് സോഫിയെ നോക്കി……. “കയറണം…. അവളുടെ ഒരു ഫ്രണ്ട് കൂടി വരാനുണ്ട്….. സോഫിയെ നോക്കി അനു അത് പറഞ്ഞപ്പോൾ സോഫി വല്ലാത്ത രീതിയിൽ അവളെ നോക്കുന്നുണ്ടായിരുന്നു…… ” ഫ്രണ്ട് കവലയിൽ നിൽപ്പുണ്ട്……!! ഇപ്പോൾ വരുമായിരിക്കും……. സോഫിയ നോക്കി അർത്ഥത്തിൽ ഒന്ന് പറഞ്ഞു ചിരിച്ചു ജോജി മുൻപോട്ടു നടന്നു…… “സർ വരുന്നില്ലേ…. ചിരിയോടെ സോഫി ചോദിച്ചു….. ”

ഞാൻ വരുന്നുണ്ട്…..!! ഫാദറിനെ ഒന്ന് കണ്ടിട്ട് വരാം……. അനുവിനെ ഒന്ന് നോക്കിയതിനുശേഷം മുൻപോട്ട് ജോജി നടന്നു പോയിരുന്നു……. കുറച്ചു സമയങ്ങൾക്ക് ശേഷം എബി വന്നതും സോഫിയുടെ മുഖം വിടർന്നു…….. അവനെ കണ്ടതും ഓടി അവൾ അരികിലേക്ക് ചെന്നു……… പിടിച്ചുവലിച്ച് അനുരാധയെയും ഒപ്പംകൂട്ടി……. അനുവിനെ നോക്കി ചിരിയോടെ എബി പറഞ്ഞു…… ” അനു എന്താ മിണ്ടാതെ നിൽക്കുന്നത്, സാധാരണ എന്നെ കാണുമ്പോൾ ഒരു ചിരി എങ്കിലും ഉള്ളതാ…… “എൻറെ പൊന്ന് എബി ഇവൾ എന്ത് ചെയ്താൽ വണ്ടിയിൽ കേറില്ല…… എബി എത്തി ചേരാൻ വേണ്ടി നോക്കിയിരിക്കുവാ…… എല്ലാവരും വണ്ടി കയറി……!! ഞങ്ങൾ മാത്രം പുറത്തു നിൽക്കുന്നുണ്ട്……! ”

നിങ്ങൾക്ക് കേറാൻ മേലായിരുന്നോ…..? സോഫിയുടെ മുഖത്തേക്ക് നോക്കി എബി ചോദിച്ചു….. ” അതെങ്ങനെയാ എബി വന്നിട്ട് ഒരു സീറ്റിൽ ഇരിക്കൂന്ന് പറഞ്ഞു ഇവൾ ഇങ്ങനെ വാശി പിടിച്ചു നിൽക്കുക അല്ലെ….. അത് പറഞ്ഞപ്പോൾ എബിയുടെ മുഖത്തും ഒരു കള്ള ചിരി വരുന്നത് കണ്ടപ്പോൾ അനുരാധയ്ക്കും ചിരിപൊട്ടി തുടങ്ങിയിരുന്നു…… “എബി ഇവൾക്ക് വലിയ സങ്കടം…….. നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോൾ ഇവള് ഒറ്റക്കായി പോകുന്നുവെന്ന്…. ” ചുമ്മാ പറയുവാ എബി…..!! അങ്ങനെയൊന്നും ഞാൻ പറഞ്ഞില്ല….. “പിന്നെ…. നീ പറഞ്ഞില്ലേ അത്‌ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു എന്ന്….. “ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നും കൊണ്ടല്ല എബി……

എനിക്ക് ഇവിടെ ട്രൂപ്പിൽ അങ്ങനെ കൂട്ടുകാർ ഒന്നും ഇല്ലല്ലോ…… നിങ്ങൾ ഹാപ്പി ആയിട്ട് പോകുന്നതിനിടയിൽ ഞാനും കൂടി ഇരിക്കുമ്പോൾ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടല്ലേ അന്നേരം ഞാൻ എന്തെങ്കിലും കാരണം പറഞ്ഞത് മാറ്റി വെച്ചേനെ……. “പിന്നെ ഈ ട്രൂപ്പിലെ മെയിൻ ഗായിക നീയാ…… ആ നീ എങ്ങനെയാ വരാതിരിക്കുന്നത്……. സോഫി അനുവിനോട് മുഖത്തേക്ക് നോക്കി പറഞ്ഞു….. ” ടെൻഷനടിക്കേണ്ട കാര്യമൊന്നുമില്ല നമ്മൾ മൂന്നുപേരും എത്രയോ വട്ടം എവിടെയൊക്കെ കറങ്ങാൻ പോയിട്ടുണ്ട്…… നിങ്ങൾടെ കോളേജിൽ ഞാൻ വരുമ്പോൾ നമ്മൾ മൂന്നുപേരും കൂടി അല്ലേ സാധാരണ പോയിരിക്കുന്നത്…… അന്ന് ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ ഒക്കെ ഇപ്പോഴും പറയാനുള്ളൂ……. അങ്ങനെ ഒന്നും അനു വിഷമിക്കേണ്ട……. ഞങ്ങളുടെ ഒപ്പം തന്നെ വന്ന് ഇരിക്കൂ….. ”

ഞാൻ പറഞ്ഞില്ലേ ഡി എനിക്കും എബിക്കും ഒരു തീരുമാനമാണെന്ന്…… നീ ഞങ്ങളുടെ ഒപ്പം വന്നിരുന്നോ…..!! ഞങ്ങൾ കുഴപ്പം ഇല്ല….. വേണമെങ്കിൽ ഞങ്ങളുടെ നടുക്ക് കയറിയിരുന്നോ…..? “ഈ പെണ്ണിൻറെ ഒരു നാക്ക്……!! അനു അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് കണ്ണുതുറപ്പിച്ചു….. എബി അത് കണ്ടു ചിരിച്ചു പോയിരുന്നു….. “എങ്ങനെ സഹിക്കുന്നു ഇതിനെ…..!! ” ഇതു തന്നെ ഞാൻ അനുവിനോട് അങ്ങോട്ട് ചോദിക്കാൻ ഇരിക്കുകയായിരുന്നു…… ഞാനിപ്പോ വല്ലപ്പോഴും അല്ലേ കാണുന്നുള്ളു….. അനു അങ്ങനെയല്ലല്ലോ…… ഫുൾടൈം കൂടെ അല്ലേ…. എല്ലാരും ചിരിച്ചു പോയിരുന്നു…… ” ഇനി ഇവിടെ നിന്നാൽ വണ്ടി നമ്മളെ കയറ്റാതെ ഇവിടെ നിന്ന് പോകും എന്നുള്ള കാര്യം ഉറപ്പാണ്……

നിങ്ങൾ ഒന്നിച്ചിരുന്നോ ഞാൻ തത്കാലം അഡ്ജസ്റ്റ് ചെയ്യാം……!! “താങ്കു ഡി മോളെ…… സോഫി അനുവിനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു…….. അകത്തേക്ക് കയറിയതും രണ്ടു പേർക്ക് ഇരിക്കാവുന്ന ഒരു സീറ്റിൽ ആദ്യം എബിയും സോഫിയും കൂടി ഇരുന്നു……. അവരുടെ തൊട്ടു പുറകിലെ സീറ്റിൽ തന്നെ അനുരാധയെ ഇരുത്തി…… ” നീ വിഷമിക്കേണ്ട….!! ഇപ്പോൾ ഷെറിനോ റീനയോ ആരെങ്കിലും വരും…… അവർ എന്താണെങ്കിലും നിൻറെ അടുത്ത് തന്നെ വന്നിരിക്കും……. അതുപോരെ…..!! “നീ എന്റെ കാര്യമോർത്ത് ടെൻഷൻ അടിക്കണ്ട…… ഓരോരുത്തരായി വരാൻ തുടങ്ങിയിരുന്നു….. പലരും ഓരോ സീറ്റുകളിൽ സ്ഥാനമുറപ്പിച്ചു…… പെട്ടെന്ന് മുൻപിലേക്ക് റീനയും റീനയുടെ അമ്മയും ആണ് എത്തിയത്……

ഷെറിന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് വരുന്നില്ല എന്ന് പറഞ്ഞിരുന്നു എന്ന്….. അതുകൊണ്ട് തന്നെ അവർ മുൻപിൽ കണ്ട രണ്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന സീറ്റിൽ സ്ഥാനം ഉറപ്പിച്ചു……. കൂർപ്പിച്ച് തന്നെ നോക്കുന്ന അനുരാധയെ ദയനീയമായി ഒന്നു നോക്കാൻ മാത്രമേ സോഫിക്ക് കഴിഞ്ഞിരുന്നുള്ളൂ……. ” അനു ഇവിടെ ഇരുന്നോ, ഞാൻ പുറകിലേക്ക് ഇരുന്നോളാം.. എബി അത് പറഞ്ഞപ്പോൾ സോഫിയുടെ മുഖത്തെ വിഷമം കണ്ടപ്പോൾ സമ്മതിക്കാൻ അനുവിന് തോന്നിയില്ല….. ” എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഞാൻ പറയാം….. അന്നേരം അങ്ങനെ ചെയ്താൽ മതി…… ഇപ്പോൾ നിങ്ങൾ ഇരുന്നോളൂ….. കുറച്ചു കഴിഞ്ഞപ്പോൾ ഫാദറും ജോജിയും കൂടി ബസിൽ കയറിയിരുന്നു……. ഫാദർ ഡ്രൈവറുടെ അരികിലുള്ള സീറ്റിൽ സ്ഥാനമുറപ്പിച്ചു…… അപ്പോഴാണ് ജോജി വണ്ടി മുഴുവൻ നോക്കിയത്……..

ഒരു സീറ്റ് പോലും ഒഴിവു ഉണ്ടായിരുന്നില്ല……. പെട്ടെന്ന് ഒരു സീറ്റ് ഒഴിവുള്ള റോയിലേക്ക് ജോജിയുടെ കണ്ണുകൾ നീണ്ടു…….. അപ്പോൾ പുറത്ത് പുറം കാഴ്ചകളിലേക്ക് കണ്ണുകൾ നട്ടിരിക്കുന്ന അനുരാധയുടെ മുഖവും തെളിഞ്ഞു……. അത് കണ്ടതും അവന്റെ ചുണ്ടിലൊരു കുസൃതി ചിരി മിന്നി…… അവൻ പിന്നീട് ഒന്നും ആലോചിക്കാതെ അവളുടെ അരികിലേക്ക് തന്നെ പോയി ഇരുന്നു……. അരികിൽ ഒരു സാമിപ്യം അറിഞ്ഞപ്പോഴാണ് പുറത്തുനിന്നും ഉള്ള കാഴ്ചകളിൽ നിന്ന് കണ്ണെടുത്തു അനു അരികിലേക്ക് നോക്കുന്നത്……. അരികിൽ ജോജിയെ കണ്ടപ്പോഴേക്കും അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങിയിരുന്നു……

പെട്ടെന്ന് മുന്നിൽ നിന്നും സോഫി ഒരു കള്ളച്ചിരിയോടെ അവളെ നോക്കി, ഒന്ന് കണ്ണിറുക്കി കാട്ടി…….. അതുകൂടി കണ്ടപ്പോഴേക്കും അനുരാധയുടെ ഹൃദയതാളം വല്ലാതെ വർദ്ധിക്കുന്നുണ്ടായിരുന്നു…… ” എന്തുപറ്റി…..!! ഞാൻ ഇവിടെ ഇരിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ….?? അവളുടെ പരിഭ്രമം നിറഞ്ഞ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു….. ” തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ ഇവിടെ നിന്ന് മാറിയിരിക്കാം…….!! പെട്ടെന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ എന്ത് മറുപടി പറയണമെന്ന് അവൾക്ക് അറിയുമായിരുന്നില്ല……. “വേണ്ട സർ!!കുഴപ്പം ഇല്ല……!! പകരം ഒരു ചിരിയോടെ അവനും അവളെ നോക്കുന്നുണ്ടായിരുന്നു…….!! പിന്നീട് പാട്ടും ആഘോഷവും ഒക്കെയായി യാത്ര തുടങ്ങിയിരുന്നു……..!!

പലരും യാത്ര എൻജോയ് ചെയ്യുന്നുണ്ടായിരുന്നു……. ഡാൻസുകളിയിൽ. മുഴുകി പലരും പല രീതിയിലാണ് യാത്രയെ ആഘോഷിച്ചത്……. എബിയും സോഫിയും യാത്ര തുടങ്ങിയപ്പോൾ ഉള്ള ഡാൻസ് ആണ്…….. എല്ലാവരുടെയും കലാപരിപാടികൾ ഒക്കെ ഒരു ചിരിയോടെ ജോജി ആസ്വദിക്കുന്നുണ്ട്………. എന്ന് അവൾക്ക് തോന്നിയിരുന്നു……. യാത്രയിലുടനീളം രണ്ടുപേരുടെയും ചുമലുകൾ തമ്മിലു ഉരസുണ്ടായിരുന്നു…….!! കുറച്ചുസമയം യാത്ര തുടങ്ങിയപ്പോഴേക്കും അനുരാധയ്ക്ക് മനം പിരട്ടി വന്നിരുന്നു………. കുട്ടിക്കാലം മുതലേ അവൾക്ക് അങ്ങനെയാണ്…….!! ഒരുപാട് ദൂരെ യാത്ര ചെയ്യുമ്പോൾ ശർദ്ദിൽ അവളുടെ കൂടെപ്പിറപ്പാണ്……. കുറെ സമയം അവൾ ആരോടും പറയാതെ പിടിച്ചിരുന്നു……!! എങ്കിലും അവളുടെ മുഖത്തെ വല്ലായ്മ ജോജി ശ്രദ്ധിച്ചിരുന്നു…….!!

കുറെ സമയമായിട്ടും അവൾക്ക് എന്തോ ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നിയപ്പോൾ അവൻ അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചിരുന്നു…….!! ” എന്തുപറ്റി രാധ……?? ” ഒന്നുമില്ല സാർ……!! “തൻറെ മുഖം വല്ലാതെ ഇരിക്കുന്നേ…… എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ……? അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു……. അപ്പോഴേക്കും അവൾ പുറത്തേക്ക് പുറത്തേക്ക് ശർദ്ദിച്ചു കഴിഞ്ഞിരുന്നു…… സീറ്റിലേക്ക് വീണില്ല എങ്കിലും അല്പം ശർദ്ദിൽ ജോജിയുടെ ഷർട്ടിൽ വീണിരുന്നു…… എങ്കിലും അവൾ ചർദ്ദിച്ച നിമിഷം തന്നെ അവൻ അവളുടെ പുറം തിരുമ്മി കൊടുക്കുന്നുണ്ടായിരുന്നു…….. എല്ലാവരും കുറച്ചു മുൻപിൽ നിന്ന് ഡാൻസ് കളിക്കുന്ന ലഹരിയിലാണ്……. അതുകൊണ്ട് ആരും അനുരാധ ഛർദിച്ചത് ഒന്നും അറിഞ്ഞിരുന്നില്ല…….

ശർദ്ദിച്ചതിനുശേഷം തളർന്നു സീറ്റിലേക്ക് ഇരുന്നപ്പോഴാണ് ജോജിയുടെ ഷർട്ടിൽ അല്പം വീണിരിക്കുന്ന ശർദ്ദിൽ അവൾ കണ്ടത്………. അവൾക്ക് ഒരു വല്ലായ്മ തോന്നിയിരുന്നു……. ” സോറി സർ…….!! ഞാൻ കണ്ടില്ല…….. വേദനയോടെ അവൻറെ മുഖത്തേക്ക് നോക്കി അവൾ അത് പറഞ്ഞിരുന്നു…….. ഒരു ചിരി മാത്രമായിരുന്നു അവന്റെ മറുപടി……… ” സാരമില്ലെടോ…..!! ചില കാര്യങ്ങൾ ഒന്നും നമുക്ക് പിടിച്ചു വെക്കാൻ പറ്റില്ലല്ലോ….. അതുപോലെ ഒന്നാണ് ഇതൊക്കെ…… ശർദ്ദിൽ ഒക്കെ വന്നാൽ നമ്മൾ എത്രയൊക്കെ ശ്രമിച്ചാലും പിടിച്ചുവയ്ക്കാൻ പറ്റില്ല….. വെള്ളംകുടിക്ക്…. കയ്യിലിരുന്ന കുപ്പി അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു…… അവൾ വെള്ളം കുടിച്ചതിനുശേഷം ജോജി അതിൽ നിന്നും അല്പം വെള്ളം എടുത്തു തന്നെ തന്റെ ഷർട്ട്ലേക്ക് ഒഴിച്ച് …… ”

സത്യമായും ഞാൻ കണ്ടില്ല….. സോറി…… അവൾക്ക് എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല….. അവസാനം തൻറെ ഷോളിൻറെ തുമ്പു കൊണ്ട് അവൻറെ ഷർട്ടിൽ ശർദ്ദിൽ വീണ ഭാഗം അവൾ ശ്രദ്ധയോടെ തുടച്ചു കൊടുത്തു…….!! ഒരു നിമിഷം രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി പോയിരുന്നു…….. പരിഭ്രമവും ക്ഷീണവും അലതല്ലുന്ന ആ കരിമഷി കണ്ണുകൾ അവനിൽ വല്ലാത്ത ഒരു അവസ്ഥ സൃഷ്ടിച്ചു…. പെട്ടെന്ന് തന്നെ അവൾ മുഖം മാറ്റി, പുറം കാഴ്ചകളിലേക്ക് മുഖം തിരിച്ചിരുന്നു….. പക്ഷേ ജോജിയുടെ കണ്ണുകൾ ആ നിമിഷവും വാടി താമര പോലെ തളർന്ന മുഖവുമായി നിൽക്കുന്ന ആ പെണ്ണിൽ തന്നെയായിരുന്നു…… ” എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം കേട്ടോ….. അവളുടെ മുഖത്തേക്ക് നോക്കി ഒരിക്കൽ കൂടി അവൻ അത് പറഞ്ഞു…… അവൾ മെല്ലെ തല ചരിപ്പിച്ചു……

ഇടയിലെപ്പോഴോ അവൾ ഒന്ന് മയങ്ങി പോയിരുന്നു……. കണ്ണുകൾ തുറക്കുമ്പോഴാണ് അവൾ ആരുടെയോ ചുമലിലാണ് എന്ന് അവൾക്ക് ബോധ്യം വന്നത്……. കണ്ണുകൾ തുറന്നു നോക്കിയതും മുൻപിൽ കണ്ടത് ജോജിയുടെ മുഖമാണ്……. എന്നാൽ പ്രത്യേക ഭാവങ്ങൾ ഒന്നുമില്ലാതെ തന്നെ മുൻപിലേക്ക് നോക്കി ഇരിക്കുകയാണ്…… മുൻപിൽ ഏതോ സിനിമ ഇട്ടിട്ടുണ്ട്……. അതിലാണ് ആളുടെ ശ്രദ്ധ…… പാട്ടും ഡാൻസും ഒക്കെ കഴിഞ്ഞിരിക്കുന്നു എന്ന് അവൾക്ക് മനസ്സിലായി…… പെട്ടെന്ന് അവൾ ബോധം വന്നതുപോലെ അവൻറെ ചുമലിൽ നിന്നും തല മാറ്റിക്കഴിഞ്ഞിരുന്നു……. അത്ര സമയവും ശരീരത്തിൽ കിട്ടിയിരുന്ന ആ സ്പർശനം നഷ്ടപ്പെട്ടപ്പോൾ പെട്ടെന്ന് ജോജി അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു…… “ക്ഷീണം മാറിയോ…..??

ഒരു ഭാവഭേദവും ഇല്ലാതെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ആദ്യം ചോദിച്ചത് അത്‌ ആയിരുന്നു……. നാണത്തോടെ ആണ് അവൾ തലയാട്ടിയത്…. അവൾക്ക് വല്ലാത്ത ജാള്യത തോന്നിയിരുന്നു…… ആദ്യമായാണ് ഒരു പുരുഷന്റെ ചുമലിൽ തലവെച്ച് കിടന്നുറങ്ങുന്നത്….. ” അടുക്കാറായോ…..? ” ഇപ്പോൾ അടുക്കും…. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ഇപ്പോൾ നിർത്താൻ തുടങ്ങാ….. അതുകഴിഞ്ഞ് കുറച്ചു സമയം കൂടെ ഉള്ളൂ….. താൻ എന്തെങ്കിലും നന്നായി കഴിക്കണം കേട്ടോ…… വയറ്റിൽ ഒന്നും ഇല്ലാഞ്ഞിട്ട് ആണ് പെട്ടെന്ന് ഛർദിച്ചത്….. ” രാവിലെ ഒന്നും കഴിച്ചില്ലായിരുന്നോ…..?. ” ഞാൻ ഏത്തക്ക കഴിച്ചിട്ട് വന്നത്….. ” അന്ന് ഹോസ്പിറ്റലിൽ പോയിരുന്നത് മറന്നിട്ടില്ലല്ലോ…… എങ്ങനെ ആഹാരത്തിൽ മടി കാണിക്കരുത് കേട്ടോ….. ജോജി പെട്ടെന്ന് ഉത്തരവാദിത്വമുള്ള വ്യക്തിയായി…..

കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി ഒരു ഹോട്ടലിനു മുൻപിൽ നിർത്തി എല്ലാവരും പുറത്തേക്കിറങ്ങിയിരുന്നു….. ” തലകറക്കം ഉണ്ടോ…..? ഹെൽപ് ചെയ്യണോ ഇറങ്ങുന്നതിനു മുൻപ് അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു…… “അത്രയൊന്നും ഇല്ല……. ഞാൻ എപ്പോഴും ഇങ്ങനെ യാത്രചെയ്യുമ്പോൾ ഛർദികാറുള്ളത് ആണ്…… ” ഏതായാലും തൻറെ കല്യാണം കഴിഞ്ഞിട്ട് ഹസ്ബൻഡ് ഹണിമൂണിന് കൂടെ കൊണ്ട് പോകുമ്പോൾ കുറെ ബുദ്ധിമുട്ടും…… ചിരിയോടെ അത് പറഞ്ഞു മുൻപിലേക്ക് എഴുന്നേറ്റ് നടക്കുന്ന ജോജിയെ നോക്കിയപ്പോൾ അറിയാതെ അവളുടെ ചുണ്ടിലും ഒരു ചിരി വിടർന്നു….. പുറത്തേക്കിറങ്ങിയപ്പോൾ തന്നെ കണ്ടു നിന്ന് സംസാരിച്ചു നിന്നു കുറുകുന്ന സോഫിയെ….

അനുവിനെ കണ്ടപ്പോൾ ചിരിയോടെ തന്നെ സോഫി അരികിലേക്ക് വന്നിരുന്നു……. ” നീ ഇതിനിടയ്ക്ക് വാളു വെച്ചു എന്നൊക്കെ ജോജി സാർ പറയുന്ന കേട്ടല്ലോ…… “നിനക്ക് ഇതൊക്കെ അറിയാൻ എവിടെയാ നേരം……? നീ നിൻറെ കാമുകനെ കണ്ടു കഴിഞ്ഞാൽ പിന്നെ മറ്റാരെങ്കിലും പറ്റി ചിന്തിക്കുവാൻ ടൈം ഉണ്ടോ…. ? “മോളെ ഞാൻ അറിഞ്ഞിരുന്നില്ല….. ഞാൻ നിന്നെ നോക്കാൻ വന്നപ്പോൾ നീ ഭയങ്കര ഉറക്കം….. പുള്ളിയെ കെട്ടിപ്പിടിച്ചു…. ‘” പുള്ളിയെ കെട്ടിപ്പിടിച്ചോ….? അനാവശ്യം പറയല്ലേ സോഫി….. “അപ്പോൾ നീ കാണിച്ചതോ.. ? എൻറെ കയ്യിൽ ഒരു ക്യാമറ ഫോൺ ഉണ്ടായിരുന്നെങ്കിൽ ഞാൻ അപ്പോൾ തന്നെ എടുത്ത് കാണിച്ചേനെ…. ഞാൻ നോക്കിയപ്പോൾ നീ നല്ല സ്റ്റൈലിൽ അങ്ങേര്ടെ തോളിൽ കിടന്നുറങ്ങുന്നു……. അന്നേരം പുള്ളി തന്നെയാ പറഞ്ഞത്, നീ ഒരുപാട് ഛർദിച്ചു കിടക്കുകയാണ് എന്ന്…. ”

ഛെ……!! അങ്ങനെയൊക്കെ നടന്നോ…….? അവൾക്ക് വല്ലാതെ നാണക്കേട് തോന്നി…… “നീ വാ ഏതായാലും കഴിക്കാം….. ചിരിയോടെ അവളെ അനുഗമിക്കുമ്പോൾ കുസൃതിയോടെ തൊട്ടപ്പുറത്ത് നിന്ന് അവളെ നോക്കുന്ന ആ കണ്ണുകളെ അവൾ കണ്ടിരുന്നില്ല…… ആ കണ്ണുകൾ ആ നിമിഷം പ്രണയമായിരുന്നു….. അവളോടുള്ള അടങ്ങാത്ത പ്രണയം………(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 8

Share this story