ആദിപൂജ: ഭാഗം 14

ആദിപൂജ: ഭാഗം 14

എഴുത്തുകാരി: ദേവാംശി ദേവ

ഒരു കുഞ്ഞ് ഇടവേളയ്ക്ക് ശേഷം ആദിപൂജയുമായി ഞാൻ വീണ്ടും എത്തിയിട്ടുണ്ട്.. നിങ്ങളൊക്കെ കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടെന്ന് അറിയാം. വായനക്ക് ബുദ്ധിമുട്ട് ഉണ്ടായതിൽ ക്ഷമിക്കണം… ഒരു ചെറിയ accident പറ്റി. Rest ൽ ആയിരുന്നു. ഇതുവരെ തന്ന support ഇനിയും ഉണ്ടാകണം.. സ്നേഹത്തോടെ സ്വന്തം ദേവ ❤❤❤ ആ സന്തോഷങ്ങൾക്കിടയിൽ അവൾ എല്ലാ ടെൻഷനും മറന്നു.. അത് കഴിഞ്ഞ് എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു.. വലിയ ടേബിളിന് ചുറ്റും കളിയും തമാശയും പൊട്ടിച്ചിരിയും ആയി അവർ എല്ലാവരും ആ ദിവസം ആഘോഷിച്ചു..

കഴിച്ചു തുടങ്ങിയതും പൂജക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു.. “എന്ത് പറ്റി പൂജ..”. “അറിയില്ല ആദിയേട്ട..എന്തോ ഒരു വയ്യായ്ക…ഞാൻ കൈ വരാം ” പൂജ വാഷ്‌റൂമിലേക്ക് നടന്നു… എന്നാൽ പെട്ടെന്ന് അവൾ ശർദ്ധിച്ചു.. “പൂജ…….” “വാവേ……” ആദിയും പുറകെ പ്രണവും ഓടി പൂജയുടെ അടുത്തെത്തിയപ്പോഴേക്കും പൂജ കുഴഞ്ഞ് ആദിയുടെ കയ്യിലേക്ക് വീണു. *************** I c u വിന് മുന്നിൽ പൂജയുടെ ജീവന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് കണ്ണീരോടെ എല്ലാവരും നിന്നു. അല്പം സമയത്തിന് ശേഷം ഡോക്ടർ ഡോർ തുറന്ന് പുറത്തേക്ക് വന്നു. “ഡോക്ടർ പൂജക്ക്?.” പ്രണവ് ചോദിച്ചു. “പൂജയുടെ ബ്രതർ ആണ്.

“എന്റെ കൂടെ വരു..” ഡോക്ടർ അത് പറഞ്ഞതും പ്രണവ് എല്ലാവരെയും ഒന്ന് നോക്കിയിട്ട് ഡോക്ടറിന്റെ കൂടെ പോയി. പുറകെ ആദിയും നിവിയും നന്ദനും നീരുവും. “ഇരിക്കു.” കസേരയിൽ ഇരുന്ന് കൊണ്ട് അദ്ദേഹം പറഞ്ഞു. ആദിയും പ്രണവും ഇരുന്നു.. “ഡോക്ടർ പൂജക്ക് എന്താ പറ്റിയത്.” ആദി ടെൻഷനോടെ ചോദിച്ചു.. “താങ്കൾ?.” “ഞാൻ ആദിത്യൻ. എന്റെയും പൂജയുടെയും എൻകേജ്‌മെന്റ് ആയിരുന്നു ഇന്ന്.” “ഓ.. അപ്പൊ അവിടെ വെച്ചാണോ പൂജക്ക് ഇങ്ങനെ സംഭവിച്ചത്.” “അതേ ഡോക്ടർ.. ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്നു വല്ലാതെ വരുകയും ബ്ലഡ് ഒമിറ്റ് ചെയ്യുകയും ആയിരുന്നു.”

“ലുക്ക് മിസ്റ്റർ ആദിത്യൻ ആ കുട്ടിയുടെ ഉള്ളിൽ വിഷം ചെന്നിട്ടുണ്ട്.” ഞെട്ടലോടെ ആണ് എല്ലാവരും അത് കേട്ടത്. “ഫുഡ് പോയ്‌സൻ ആണോ ഡോക്ടർ.’ “അതിന് ചാൻസ് ഇല്ല. കാരണം അതേ ഫുഡ് തന്നെ അല്ലെ നിങ്ങളും കഴിച്ചത്.മാത്രവുമല്ല ആ കുട്ടി കഴിച്ചിരിക്കുന്നത് സാധരണ ഫുഡിൽ വരാൻ ചാൻസുള്ള പോയ്‌സൻ അല്ല. ഒന്നുകിൽ സുയിസൈഡ് അറ്റെമ്ഡ്.. അല്ലെങ്കിൽ മർഡർ അറ്റെമ്ഡ്. ഏതായാലും ഞങ്ങൾ പോലീസിൽ അറിയിച്ചിട്ടുണ്ട്.” “എന്റെ അനിയത്തി ഒരിക്കലും ആത്മഹത്യക്ക് ശ്രമിക്കില്ല ഡോക്ടർ. ആരാണ് അവളോടിങ്ങനെ ചെയ്തെത് എന്ന് എനിക്ക് അറിയണം.” പ്രണവ് പറഞ്ഞു.. “പൂജക്ക് ഇപ്പോൾ..” ടെൻഷനോടെ നിവി ചോദിച്ചു. “കൃത്യസമയത്ത് എത്തിച്ചത് കൊണ്ട് പേടിക്കാൻ ഒന്നും ഇല്ല..നാളെ കഴിഞ്ഞ് റൂമിലേക്ക് മറ്റും.” “Thank u ഡോക്ടർ..”

പ്രണവ് എഴുന്നേറ്റ് പുറത്തേക്ക് നടന്നു..കൂടെ ബാക്കി ഉള്ളവരും. ഡോക്ടർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി എല്ലാവരിൽ നിന്നും മൊഴി എടുത്തു.പൂജക്ക് ബോധം തെളിയാത്തതിനാൽ അത് കഴിഞ്ഞ് വരാം എന്ന് പറഞ്ഞ് പോയി.. രണ്ട് ദിവസത്തിന് ശേഷം പൂജയെ റൂമിലേക്ക് മാറ്റി. എല്ലാവരും അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.പോലീസ് വന്ന് മൊഴി എടുത്തെങ്കിലും വ്യക്തമായി ഒന്നും പറയാൻ അവൾക്കും കഴിഞ്ഞില്ല. ****** “എന്ന ഏട്ടാ വീട്ടിൽ പോണേ..ഇവിടെ കിടന്നിട്ട് എനിക്ക് ബോറടിക്കുന്നു.” “നാളെ കഴിഞ്ഞ് പോകാമെന്ന ഡോക്ടർ പറഞ്ഞേ..” പ്രണവ് അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു. “നീരു..ഒരു പാട്ട് പാട്.” പൂജ നീരുവിനെ നോക്കി പറഞ്ഞു.

നീരു ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നിരുന്നു.. ❤നിന്റെ കാലടിയിൽ ജപ തുളസി മലർ പോലെ സ്നേഹ മന്ത്രവുമായി ഞാൻ കൂട്ടു നിന്നീടാം… നിന്റെ മൂക തപസ്സിൽ നിന്നും നീ ഉണർന്നാലെ… നിന്റെ മൂക തപസ്സിൽ നിന്നും നീ ഉണർന്നാലെ.. മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ.. രാഗതമ്പുരുവിൽ നീ ഭാവ പഞ്ചമമായി…❤ പാടികഴിഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞു..പൂജകാണാതെ കപടമായൊരു പുഞ്ചിരിയിൽ അവൻ അത് ഭംഗിയായി ഒളിച്ചു.. രണ്ട് ദിവസത്തിന് ശേഷം പൂജയെ ഡിസ്റ്റാർജ് ചെയ്തു.. പ്രണവ് പലപ്പോഴും കേസുമായി ബന്ധപ്പെട്ട് പോലീസിനെ വിളിച്ചെങ്കിലും അന്വേഷിക്കുന്നു എന്നായിരുന്നു മറുപടി.. *************** ❤

നീ എന്റെ പ്രാണനിൽ ലയിച്ചിരിക്കുന്നു വേർതിരിക്കാൻ കഴിയാത്ത വിധം നീ എന്റെ ശ്വാസത്തിൽ അലിഞ്ഞിരിക്കുന്നു. ഒറ്റക്കൊരു യാത്ര ഇനി നിനക്കില്ല.❤ ഉറങ്ങാൻ നേരം പൂജ ഫോൺ എടുത്തപ്പോൾ ആണ് ആദിയുടെ മെസ്സേജ് കണ്ടത്. മൂന്നുവർഷമായി പൂജ ആദിക്ക് മെസ്സേജ് അയക്കുന്നുണ്ട്…ആദ്യമായി ആണ് അവനിൽ നിന്നും ഒരു മറുപടി കിട്ടുന്നത്.. ❤ ചെങ്കൊടി ചേർത്ത് പിടിച്ച കരങ്ങൾ അതിലും കരുത്തോടെ നിന്നിലേക്ക് എന്നെ ചേർക്കുമ്പോൾ നിന്നിൽ നിന്നുമൊരു മടക്കയാത്ര ഇല്ല സഖാവേ ഇനി..❤ തിരിച്ച് മറുപടി അയച്ച ശേഷം അവൾ ഉറങ്ങാൻ കിടന്നു..

ആരോ വാതിലിൽ മുട്ടുന്നത് കേട്ടാണ് പൂജ കണ്ണ് തുറന്നത്.. ബാൽക്കണിയുടെ വാതിൽ ആണ്.. അവൾ ക്ലോക്കിലേക്ക് നോക്കി..2മണി. അത് ആദി ആണെന്ന് അവൾക്ക് ഉറപ്പായിരുന്നു.. ഒരു പുഞ്ചിരിയോടെ പൂജ വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പൂജ ഒന്ന് ഞെട്ടി. “നന്ദേട്ടൻ എന്താ ഇവിടെ…അതും ഈ നേരത്ത്.” പതർച്ച മറച്ചുവെച്ച് പൂജ ചോദിച്ചു.. പെട്ടെന്നാണ് നന്ദൻ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു.. അപ്രതീക്ഷിതമായ നന്ദന്റെ പെരുമാറ്റത്തിൽ പൂജ നന്നായി പേടിച്ചു. “എന്താ നന്ദേട്ട ഇത്…എന്നെ വിട്.” പൂജ നന്ദന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ബലം കൂടി വന്നതെ ഉള്ളു.. പൂജക്ക് ശ്വാസം കിട്ടാതെ പിടഞ്ഞു. നന്ദൻ ശക്തിയായി അവളെ കട്ടിലിലേക്ക് തള്ളി..

”ഞാൻ എന്തിനാ ഇവിടെ വന്നതെന്ന് അറിയണോ നിനക്ക്… നിന്നെ കൊല്ലാൻ.. അന്ന് ഷെഡിൽ വെച്ച് നിന്നെ കൊല്ലാൻ ശ്രെമിച്ചതും എൻകേജ്‌മെന്റിന്റെ അന്ന് നിനക്ക് വിഷം തന്നതും ഞാൻ തന്നെയാ.. രണ്ട് തവണയും നീ രക്ഷപ്പെട്ടു.. ഇനി നീ രക്ഷപ്പെടില്ല..” നന്ദൻ അവളുടെ അടുത്തേക്ക് ചെന്നു. “എന്തിനാ നന്ദേട്ട…എന്ത് തെറ്റാ ഞാൻ ചെയ്തെ…” പേടിയോടെ അവൾ പിറകിലേക്ക് നീങ്ങി. “തെറ്റ് ചെയ്തത് നീ അല്ല പൂജ..അവനാണ്…പ്രണവ്..നിന്റെ ഏട്ടൻ. എന്റെ ബാല…അവളെ കൊന്നത് നിന്റെ ഏട്ടൻ ആണ്…” “No…. കള്ളം പറയുകയ നിങ്ങൾ.. ” നന്ദന്റെ വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ പറ്റിയില്ല. “ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് എന്റെ ഏട്ടൻ..ആ ഏട്ടൻ നിങ്ങടെ പെങ്ങളെ കൊന്നെന്നോ…”

“നീ വിശ്വസിക്കണം എന്ന് എനിക്ക് നിർബന്ധം ഒന്നും ഇല്ല… അവനെ കാണാൻ അന്ന് പ്രണവത്തിൽ വന്ന ദിവസം ഫോണിലൂടെ അവൻ പറയുന്നത് കേട്ടത് ആണ് ഞാൻ… എന്റെ ബാല എന്ത് തെറ്റ് ആണ് അവനോട് ചെയ്‌തെ…എന്നെ പോലെ തന്നെ ആയിരുന്നു അവൾക്ക് അവനും.. എന്നിട്ടും എന്റെ കുഞ്ഞിനെ അവൻ…” നന്ദൻ നിറഞ്ഞുവന്ന കണ്ണുകൾ അമർത്തി തുടച്ചു.. “ഞാൻ അനുഭവിച്ച വേദന…അല്ല ഇപ്പോഴും അനുഭവിക്കുന്ന വേദന അവൻ അറിയണം.. അതിന് നീ ഇല്ലാതാക്കണം.” നന്ദൻ വീണ്ടും അവളുടെ കഴുത്തിൽ കുത്തി പിടിച്ചു.. പൂജയുടെ കണ്ണുകൾ തുറിച്ചു..അവൾ ശ്വാസത്തിനായി പിടഞ്ഞു.

അവളെ കൊണ്ട് ആകുന്ന വിധം അവൾ പ്രതിരോധിച്ച് നിൽക്കാൻ ശ്രമിച്ചു.. പക്ഷെ ഓരോ നിമിഷവും നന്ദന്റെ കൈയുടെ ബലം കൂടി കൊണ്ടിരുന്നു.. പതിയെ അവളുടെ ശരീരം തളർന്ന് തുടങ്ങി..കണ്ണുകൾ അടഞ്ഞു. പൂജയിൽ അനക്കം ഒന്നും ഇല്ലാതായതും അവളുടെ കഴുത്തിൽ നിന്നും നന്ദൻ കൈ എടുത്തു.. പെട്ടെന്ന് പുറത്ത് നിന്ന് ആരോ വാതിലിൽ തട്ടിയത്.. തന്റെ ദൗത്യം വിജയിച്ച സന്തോഷത്തോടെ നന്ദൻ പുറത്തേക്ക് ഇറങ്ങി.. *************** “നിവി ഏട്ടാ..പ്രണവേട്ട..ഒന്ന് ഓടി വന്നേ..” നീരുവിന്റെ വിളികേട്ട് നിവിയും പ്രണവും ഓടി വരുമ്പോൾ പൂജയുടെ റൂമിന്റെ വാതിലിൽ തട്ടി വിളിക്കുകയായിരുന്നു നീരു.. “എന്താടാ..എന്ത് പറ്റി..” “എന്തോ ശബ്ദം കേൾക്കും പോലെ തോന്നി വന്നതാ അളിയാ..

എത്ര വിളിച്ചിട്ടും പൂജ വാതിൽ തുറക്കുന്നില്ല..” “മോളെ ….വാവേ…” “പൂജേ..മോളെ വാതിൽ തുറക്കേടി.” നിവിയും പ്രണവും മാറി മാറി വിളിച്ചിട്ടും പൂജ വാതിൽ തുറന്നില്ല.. “നിവി…എന്റെ പൂജ…” പ്രണവിന്റെ കണ്ണുകൾ നിറഞ്ഞു. “ചവിട്ടി തുറക്കാം.” പ്രണവും നിവിയും മൂന്ന് നാല് പ്രാവശ്യം ചവിട്ടിയ ശേഷം ആണ് വാതിൽ തുറന്നത്. അകത്തേക്ക് കയറിയ അവർ കണ്ടത് കട്ടിലിൽ ബോധമില്ലാതെ കിടക്കുന്ന പൂജയെ ആണ്.. “ദൈവമേ..എന്റെ കുഞ്ഞിന് എന്ത് പറ്റി..” കരഞ്ഞു കൊണ്ട് വിമല പൂജയുടെ അടുത്തേക്ക് ഓടി വന്നു..കൂടെ പാറുവും “മോളെ..എഴുന്നേൽക്കേടി” പ്രണവ് അവളെ നെഞ്ചോട് ചേർത്ത് വിളിച്ചുകൊണ്ടിരുന്നു. നിവി അവളുടെ മുഖത്തേക്ക് വെള്ളം തളിച്ചു..

പക്ഷെ അവൾ കണ്ണ് തുറന്നില്ല.. “അളിയാ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാം.” നീരു പറഞ്ഞതും പ്രണവ് അവളെ കോരി എടുത്തു.. നീരു ആണ് കാർ ഡ്രൈവ് ചെയ്തത്. നിവി ആദിയെ വിളിച്ച് കാര്യം പറഞ്ഞു.. നിവിയിൽ നിന്നും കേട്ട ഓരോ വാക്കും ചുട്ട് പൊള്ളുന്ന അഗ്നിപോലെ ആണ് ആദിക്ക് തോന്നിയത്.. സമനില തെറ്റിയവനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ കുറച്ച് നേരം അവൻ അങ്ങനെ നിന്നു.. പിന്നീട് നന്ദന്റെ മുറിയിലേക്ക് നടന്നു.. **************** “നന്ദ…നന്ദ എഴുന്നേൽക്ക്.” “എന്താടാ…” “നന്ദ…പൂജയെ വീണ്ടും ആരോ കൊല്ലാൻ ശ്രമിച്ചു. ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കുവാണ്.”

“നീ എന്താ ആദി പറയുന്നേ..കൊല്ലാൻ ശ്രമിച്ചെന്നോ..ആര്.. എന്താ പറ്റിയെ..” കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് ടെൻഷനോടെ അവൻ ചോദിച്ചു. “എനിക്ക്..എനിക്ക് ഒന്നും അറിയില്ല നന്ദ… ദൈവം എന്നോട് മാത്രം എന്തിനാ ഇങ്ങനെ ക്രൂരമാകുന്നേ.. ആദ്യം എന്റെ ശ്രീക്കുട്ടി…ഇപ്പൊ പൂജ..” അടിയുടെ ശബ്ദം ഇടറി..അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. “എന്താടാ ഇത്…ഒന്നും ഇല്ല.. നീ വന്നേ..നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം..” ആദിയേയും ചേർത്ത പിടിച്ച് പുറത്തേക്കിറങ്ങുമ്പോൾ നന്ദന്റെ ചുണ്ടിൽ ഒളിപ്പിച്ച ഗൂഢമായ പുഞ്ചിരിയും പകയെരിയുന്ന കണ്ണുകളും ആദി കണ്ടില്ല…..തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആതിപൂജ: ഭാഗം 13

Share this story