ആദിശൈലം: ഭാഗം 75

ആദിശൈലം: ഭാഗം 75

എഴുത്തുകാരി: നിരഞ്ജന R.N

എന്ത് പറയണമെന്നോ എങ്ങെനെ പറയണമെന്നോ അറിയാതെ എല്ലാരും നിശബ്ദമായി നിന്ന കുറച്ചു നിമിഷങ്ങൾ….. അപ്പോഴേക്കും അമ്പലത്തിൽ നിന്നും കാര്യക്കാർ വീട്ടുമുറ്റത്തെത്തിയിരുന്നു……….. ശ്രാവണി മോളെ…… ഉത്സവം ഇങ്ങെത്താറായി ട്ടോ…… അതിപ്പോ അവളെ ഓർമിപ്പിക്കാണോ മാഷേ… ന്റെ കുട്ടി മറക്കുവോ ആ ദിവസം….. കൂട്ടത്തിൽ ഒരാൾ ശ്രീയെനോക്കി പറഞ്ഞതിന് മറുപടിയെന്നോണം അത്രയും പറഞ്ഞുകൊണ്ട് അകത്തൂന്ന് വിശ്വൻ പുറത്തേക്ക് വന്നു. പിന്നാലെ, നന്ദിനിയും ബാക്കി പരിവാരങ്ങളും…

അതിപ്പോ ആര് മറന്നാലും കുട്ടി മറക്കില്ലെന്ന് അറിയാം.. എന്നാലും പറഞ്ഞൂന്നേയുള്ളൂ.. ചമ്മിയ മുഖം മറയ്ക്കാൻ പാട്പെട്ടുകൊണ്ട് അയാൾ അവരെ നോക്കി ചിരിച്ചു…… വന്നാട്ടെ…. ഇരിക്ക്….. നന്ദിനി അതിഥികളെ അകത്തേക്ക് ക്ഷണിച്ചിരുത്തി….. എല്ലാവർഷത്തെയും പോലെ ഇതവണയും എല്ലാത്തിനും മുൻപന്തിയിൽ അച്ഛനും ദേവാനങ്കിളും കാശിയങ്കിളും ഒക്കെത്തന്നെയാണ്………. അങ്ങെനെ കുറേനേരത്തെ ചർച്ചകൾക്കൊടുവിൽ വന്നവരെല്ലാം പോയി…….. എന്താണ് എല്ലാരും മൂടിക്കെട്ടി… വഴക്കിട്ടോ??? മിണ്ടാതിരിക്കുന്ന പിള്ളേരെ നോക്കികൊണ്ട് വിശ്വൻ ചോദിച്ചതും ഇല്ല എന്നർത്ഥത്തിൽ അവർ തലയാട്ടി….. ശ്രീ…… അച്ഛന്റെ ആ വിളി കേട്ട് അവൾ അദ്ദേഹത്തെ നോക്കി……

ആ കണ്ണുകൾ എന്തൊക്കെയോ ആ അച്ഛനിലേക്ക് കൈമാറിയതുകൊണ്ടാകാം ആ മൂകതയ്ക്കുള്ള കാരണം അദ്ദേഹത്തിന് പിടികിട്ടിയത്…….. പുഞ്ചിരിയോടെ ആ അച്ഛൻ അവരുടെയടുത്തേക്ക് ചെന്നു….. ഹലോ,, ഇതിനിത്ര മൂകത ഓവർ അല്ലെ????? അത്രയ്ക്കൊന്നും വേണ്ടാ….. കളിയാക്കി ഒളികണ്ണിട്ട് ആഷിയെ നോക്കിക്കൊണ്ടദ്ദേഹം പറഞ്ഞതും അവൾ ആ തോളിൽ ചടഞ്ഞുകൂടി……. മെല്ലെ മെല്ലെ അവർ പതിയെ മൂകതകൈവെടിഞ്ഞ് തുടങ്ങി………… പെങ്കുട്ട്യോളെല്ലാരും കൂടി ചേർന്നായിരുന്നു ഊണ് കാലാക്കിയത്….. നന്ദയെ അനങ്ങാൻ പോലും സമ്മതിക്കാതെ ഇരുത്തികൊണ്ടാണെന്ന് മാത്രം………………..

കുടുംബക്കാരെല്ലാം മനസ്സമാധാനത്തോടെ ഒത്തുകൂടിയ ആ സമയമത്രയും അവർ ആസ്വദിക്കുകയായിരുന്നു കുടുംബത്തെ സന്തോഷത്തെ….. തിരികെയുള്ള മടക്കത്തിൽ ശ്രീയുടെ മനസ്സ് ശാന്തമായിരുന്നു…………… ഭാരങ്ങളെല്ലാം ഒഴിഞ്ഞപോലെ………… കണ്ണേട്ടാ….. മ്മ് മ്മ്……….. നമുക്കൊരു യാത്ര പോയാലോ…………. അവളുടെ ആ ചോദ്യം കേട്ടവൻ ഞെട്ടലോടെ ആ കണ്ണുകളിലേക്ക് നോക്കി… താൻ ആഗ്രഹിച്ചതാണ് അവൾ ഈൗ പറഞ്ഞത്……… എന്തേ…… ഇപ്പോ അങ്ങനെ… ഉള്ളിലെ ആഗ്രഹത്തെ മറച്ചുകൊണ്ടാവൻ ചോദിച്ചു……. എന്തോ,,,, ഇത്ര ദിവസവും ദേവുവും ഏട്ടനുമൊക്കെ മനസ്സിലൊരു വിങ്ങലായിരുന്നു………..

ഏട്ടന്റെ കൂടെ കഴിഞ്ഞ നിമിഷങ്ങളിൽ എന്റെ മനസ്സിന് പൂർണ്ണമായി ആ പ്രണയത്തിൽ ലയിച്ചു ചേരാൻ കഴിഞ്ഞിട്ടില്ല എന്നൊരു തോന്നൽ……. ഈ പ്രണയത്തിൽ എല്ലാം മറന്നെനിക്ക് അലിഞ്ഞുചേരണം.. അതിന് ഒരുയാത്ര വേണമെന്ന് തോന്നുന്നു……… നിറഞ്ഞപ്രണയത്തോടെയുള്ള അവളുടെ വാക്കുകൾ അവനും സന്തോഷമേകുന്നത് തന്നെയായിരുന്നു………………… ആ കൈകളിൽ മുത്തം നൽകികൊണ്ടവൻ അവന്റെ സമ്മതത്തെ അറിയിച്ചു….. ഉത്സവമെല്ലാം കഴിഞ്ഞിട്ട് പോകാം നമുക്ക്.. നമ്മുടേതായ ആ ലോകത്തേക്ക്……………………………….

ഓവറായി ആഹാരം കഴിച്ചതുകൊണ്ട് നന്ദയ്ക്ക് ആകെ ഒരു വല്ലായ്മ തോന്നി….. ശർദിൽ തുടങ്ങിയിട്ടില്ലെങ്കിലും മനംപുരട്ടൽ അവളെ വല്ലാതെ ബാധിച്ചിരുന്നു……….. പക്ഷെ,, അവളുടെ എല്ലാം വയ്യായ്മയിലും കൂട്ടെന്നോണം മാധുവിന്റെ കൈ അവളെ താങ്ങിനിർത്തി……… ലീവ് കഴിഞ്ഞ് നാളെത്തന്നെ രുദ്രന് ജോയിൻ ചെയ്യേണ്ടതുള്ളതുകൊണ്ട് നേരത്തെ മുടങ്ങിപ്പോയ ഹണിമൂൺ യാത്ര അവർക്ക് വീണ്ടും മാറ്റിവെക്കേണ്ടി വന്നു.. അതിന്റെ നിരാശ രണ്ടാൾക്കുമുണ്ടെങ്കിലും ജോലിക്കാര്യം ആയതുകൊണ്ട് അതിനോട് അഡ്ജസ്റ്റ് ചെയ്യാൻ അവർക്ക് കഴിഞ്ഞു…………

രാത്രി കുടിക്കാനുള്ള വെള്ളവുമായി മുറിയിലേക്ക് വന്ന ജാൻവി കാണുന്നത് എന്തോ ചിന്തയിലാഴ്ന്നുകിടക്കുന്ന ജോയിച്ചനെയാണ്….. എന്താ ഇച്ചായാ ഒരു ആലോചന????? അഴിഞ്ഞുകിടന്ന മുടി വാരികെട്ടികൊണ്ട് അവൾ ചോദിച്ചതുകേട്ട് അവൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു…….. അല്ലെടി, ജാൻവി…. നമ്മൾ ചെയ്തത് ഒരു തെറ്റായിപ്പോയി ല്ലെ???? എന്തോന്ന്? ഒന്നും മനസ്സിലാകാതെ അവൾ മുഖം തിരിച്ചു….. അല്ലേടി, ഞാൻ ഉദ്ദേശിച്ചതേ… നമ്മൾ രണ്ട് രണ്ട് കാസ്റ്റ് അല്ലെ?? അപ്പോൾ നമുക്ക് ജനിക്കുന്ന പിള്ളേർ ഏത് കാസ്റ്റ് ആകും?? നമ്മൾ അവരോട് ചെയ്ത വല്ലാത്ത ചെയ്ത്തായി പോയില്ലേ ഇതെന്നൊരു സംശയം………

ബാക്കി എന്തോ പറയാൻ വരും മുൻപേ ജോയിച്ചന്റെ തലവഴി ജഗ്ഗ് കമിഴ്ന്നിരുന്നു….. എന്തോന്നാടി.. ഈ കാണിച്ചേ……….. ദേ, ഇമ്മാതിരി വർത്താനംപറഞ്ഞോണ്ട് ഇനിയും വന്നാൽ ഇനിയും കമിഴ്ത്തും ഞാൻ.. അടുത്ത തവണ വെള്ളമാകില്ല കറിച്ചട്ടി ആകും….. 😡 ഡോണ്ടു…….. ചൂണ്ടുവിരൽ ആട്ടികൊണ്ട് അവൻ ഇളിച്ചു കാണിച്ചു…….. കെട്ടി കഴിഞ്ഞിട്ടാണോ മനുഷ്യാ നിങ്ങളുടെ ഒടുക്കത്തെ ചോദ്യം……… ഇതൊക്കെ എന്നെ പ്രേമിക്കുന്നതിന് മുൻപേ ആലോചിക്കണമായിരുന്നു……….. അതുപിന്നെ, വരാനുള്ളത് വഴിയിൽ താങ്ങില്ലല്ലോ എന്തോന്ന്….. പുരികമുയർത്തിയുള്ള അവളുടെ ഭാവം കണ്ട് അവൻ മെല്ലെ അങ്ങട് തിരിഞ്ഞു….. നിങ്ങൾക്കിപ്പോ ഞാൻ ശല്യാണല്ലേ..

. അതല്ലേ ഇങ്ങെനെയൊക്കെ ചിന്തിക്കുന്നേ…….. അവളുടെ ശബ്ദം ഇടറി……. മിഴിനീർക്കണങ്ങൾ കണ്ണുകളിൽ സ്ഥാനം പിടിച്ചു….. എന്തോ ആ ഇടർച്ച അവനിലും നോവ് പടർത്തിയതുകൊണ്ടാകാം അടുത്ത നിമിഷം അവന്റെ കരങ്ങൾ അവളെ വലയം ചെയ്തു……… ശല്യമാകാനല്ല പെണ്ണെ നിന്നെ ഞാൻ കൂടെ കൂട്ടിയത്……….. എന്നും എന്റെ ജീവനാകാനാ….. ചുമ്മാ ഒന്ന് ചിന്തിച്ചെന്നെയുള്ളൂ… അതിനിനി എന്റെ പെണ്ണ് കൂടുതൽ കണ്ണ് നനയിക്കേണ്ട…. നമ്മുടെ പിള്ളേര് അവർക്കിഷ്ടമുള്ള കാസ്റ്റ് എടുക്കട്ടെ……. അവളുടെ കവിളിൽ അമർത്തി മുത്തികൊണ്ട് അവൻ പറഞ്ഞത് അവളിലും പുഞ്ചിരി പടർത്തി… പതിയെ ആ മുത്തം അവളുടെ അധരത്തെ തേടിയെത്തി…….

ലൈറ്റണച്ച് ഇരുളിന്റെ ഏതോയാമത്തിൽ അവർ വീണ്ടുമറിഞ്ഞു പ്രണയത്തിന്റെ സമ്പൂർണ്ണതയെ………………. അയോഗെട്ടാ……. മ്മ് മ്മ്………. നിക്കൊരു കുഞ്ഞ് അയോഗിനെ വേണം….. അയോഗിന്റെ മാറിൽ തലചായ്ച്ചുകൊണ്ട് ആ മാറിൽ വിരൽ കൊണ്ട് ചിത്രപ്പണി നടത്തുന്നതിനിടയ്ക്ക് അവൾ പറഞ്ഞതുകേട്ട് അവനൊന്നമ്പരന്നു………. നീ എന്തോന്നാ പറഞ്ഞേ?? കേട്ടില്ലേ.. നിക്കൊരു കുഞ്ഞിനെ വേണമെന്ന്…….. മുൻപ് പറഞ്ഞ ഭാവത്തിൽ നിന്നും കുറച്ച് അരിശം കൂട്ടി അവൾ പറഞ്ഞു… അതുകേട്ടതും അവനാർത്ത് ചിരിക്കാൻ തുടങ്ങി…………. നിങ്ങളെന്തുവാ മനുഷ്യാ ചിരിക്കൂന്നേ????? ഒന്നൂല്ലെടി…

പണ്ട്, ആരോ പറഞ്ഞത് കേട്ടായിരുന്നു… കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ട് കുട്ടികൾ മതിയെന്നൊക്കെ…. ആാാ ആളെ ഒന്നോർത്തുപോയി……. അവന്റെ കളിയാക്കൽ കേട്ട് ആ നെഞ്ചിൽ അവളുടെ പല്ലുകൾ അമർന്നു… സ്സ്.. ഡീ പട്ടിക്കുട്ടി……….. നീ പോടാ കൊരങ്ങാ…. ഡീ…….. അപ്പോഴേക്കും അവന്റെ നെറുകയിലെക്കേന്തി വലിഞ്ഞ് അവളുടെ അധരം മുദ്രണം ചാർത്തിയിരുന്നു…… എന്താണ് ഭാര്യേ?? പെട്ടെന്ന് ഒരു ആഗ്രഹം…….. അവളിലെ മാറ്റത്തെ അറിഞ്ഞുകൊണ്ട് തന്നെ അവൻ ചോദിച്ചു…… എല്ലാം പെണ്ണുങ്ങളും ഇങ്ങെനെയൊക്കെ തന്നെയാ ഏട്ടാ.. കല്യാണത്തിന് മുൻപ് ജീവിതം നന്നായി ആസ്വദിക്കണം….

എന്നിട്ട് മതി കുഞ്ഞുങ്ങൾ എന്നൊക്കെ വിചാരിക്കും….. പക്ഷെ, കല്യാണം കഴിഞ്ഞുകഴിഞ്ഞാൽ എന്തോ അറിയാതെ അവരുടെയുള്ളിലെ അമ്മ മനസ്സ് ഉണരും.. പ്രത്യകിച്ച് കുഞ്ഞുങ്ങളെയും ഗർഭിണികാളെയുമൊക്കെ കാണുമ്പോ……… കുട്ടികുറുമ്പ് നിറഞ്ഞ ആഷിയിൽ നിന്നും വലിയ തത്വജ്ഞാനം പറയുന്ന ആഷിയിലേക്ക് അവൾ മാറിയത് അത്ഭുതത്തോടെയാണ് അയോഗ് നോക്കികണ്ടത്.. ഒരുപക്ഷെ,, അവൾ പറഞ്ഞ ആ മാറ്റം തന്നെയാകും അതിനുള്ള കാരണവും…. മെല്ലെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…. ഏട്ടാ…. മ്മ് മമ്മ്…. ഇന്ന് നന്ദേച്ചിയെ എല്ലാരും കൂടി പരിചരിക്കുന്നതും ചേച്ചിയുടെ അവസ്ഥയൊക്കെ കണ്ടപ്പോ എന്തോ എനിക്കുമൊരാഗ്രഹം………

ഓഹോ.. അപ്പോ അതാണ് കാര്യം……. അവളുടെ മാറ്റത്തിനുള്ള കാരണം മനസ്സിലാക്കിയവനെ പോലെ അവൻ അവളെനോക്കി…….. എന്റെ ആഷി…… നമ്മൾ വേണ്ടെന്നൊന്നും വെച്ചിട്ടില്ലല്ലോ… ഓരോന്നിനും ഓരോ സമയമുണ്ട്… അതുപോലെ, നമുക്കൊരു കുഞ്ഞുണ്ടാകേണ്ട സമയമാകുമ്പോൾ അത് നടക്കും…………….. അവളുടെ നെറുകയിൽ തലോടി അവൻ പറഞ്ഞ വാക്കുകളിൽ സാന്ത്വനം കണ്ടെത്തി മെല്ലെയവൾ കണ്ണടച്ചു……… പുലരികൾ വീണ്ടും വന്നുപോയി….. ഉത്സവതിരക്കുകളിൽ മരുമക്കളും മക്കളുമെല്ലാം ഒരേപോലെ ഓടിനടന്നു…….. അതിനിടയിൽ കിട്ടുന്ന സമയങ്ങളിൽ തമ്മിൽ കളിയാക്കിയും ചളിവാരിയെറിഞ്ഞും അവർ കഴിഞ്ഞുപോയി…….

കഠിനവ്രതമായതുകൊണ്ട് തന്നെ ഉത്സവകൊടിയേറിന് ശേഷം ശ്രീ തറവാട്ടിലായിരുന്നു…. വിവാഹശേഷം അല്ലുവിനെ വേർപെട്ട് നിന്ന ദിവസങ്ങൾ……. ശബ്ദം കൊണ്ട് മാത്രം അവൾക്കരികിലെത്തിയ അവന്റെ പ്രണയത്തെ അവൾ ഇറുകെപുണർന്നുറങ്ങി……………… അങ്ങെനെ അവർ കാത്തിരുന്ന aa ദിവസം വന്നെത്തി….. വെളുപ്പിനേ എണീറ്റ് എല്ലാരുടെയും കൺവെട്ടത്ത് നിന്നവൾ മാറി നിന്നു……………… ഒരുനോക്ക് കാണാൻ അവനാഗ്രഹിച്ചിരുന്നെങ്കിലും ആചാരങ്ങളെ മാനിച്ചുകൊണ്ടവൻ തന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ടു……….

പതിവുകൾക്കൊന്നും ഒരു വ്യത്യസവുമില്ലാതെ ആചാരങ്ങൾ ഭംഗിയായി നടന്നു…… ദേവീരൂപത്തിൽ ഉറഞ്ഞുതുള്ളിയ ശ്രാവണിയെ അടക്കാൻ അവളുടെ നല്ലപാതിയുടെ കരങ്ങൾ തന്നെ വേണ്ടിവന്നു………………. അവളുടെ കൈകളിലേന്തിയ കർപ്പൂരം പൊള്ളിച്ചത് അവന്റെ നെഞ്ചായിരുന്നു… ഒടുവിൽ ബോധമറ്റ് വീണവളെ നെഞ്ചോട് ചേർക്കുമ്പോൾ ആ വിരലുകൾ യാന്ത്രികമായി അവന്റെ കഴുത്തിലെ രുദ്രാക്ഷത്തിലേക്ക് നീങ്ങി………………………. ഏറ്റ മുറിവുകളും ക്ഷീണവും രണ്ട് ദിവസത്തേക്ക് അവളെ ആകെ തളർത്തിയിരുന്നു………… ആാാ ദിവസങ്ങളിലെല്ലാം അവൾക്ക് കൂട്ടായ് അവളുടെ നല്ലപാതിയും അവളോടൊപ്പം ചേർന്നിരുന്നു……………

ദിവസങ്ങൾ കടന്നുപോയി,,,, തിരക്കുകളെല്ലാം ഒഴിഞ്ഞ് അല്ലുവും ശ്രീയും അവരുടേതായ ലോകത്തേക്ക് ചേക്കേറാൻ ഒരു മാസം കഴിയേണ്ടിവന്നു, അവർ തിരഞ്ഞെടുത്ത സ്ഥലം ഷിംല യായിരുന്നു………… രുദ്രനാകട്ടെ, ചിറാപുഞ്ചിയും….. ഒരെണ്ണം ദിവസംതന്നെയായിരുന്നു രണ്ട് കൂട്ടരുടെയും യാത്ര……………………. ആറു ദിവസത്തെ ഹണിമൂണിന് ശേഷം തിരികെ നാട്ടിലേക്ക് വന്ന അവരെ കാത്ത് ഒരു ശുഭവാർത്തയും അശുഭവാർത്തയും എത്തി……… ഏത് വേണം ആദ്യം????? വട്ടം കൂടിയിരുന്നപ്പോൾ ജോയിച്ചന്റെ ചോദ്യം കേട്ട് നാലും മുഖത്തോട് മുഖം നോക്കി……… ബാഡ്‌ന്യൂസ്………….

ആന്റണിമോറസിനെ ഓർമിപ്പിക്കും മാതിരി രുദ്രന്റെ ഡയലോഗ് കേട്ട് മറ്റുള്ളവർ മുഖം താഴ്ത്തി……. നിനക്ക് കൊല്ലത്തേക്ക് ട്രാൻസ്ഫർ……. മാധുവിന്റേതായിരുന്നു ആ സ്വരം…………. എന്താ…… അല്ലുവും ശ്രീയും ഒരുപോലെ ഞെട്ടിയപ്പോൾ ദേവുവിന്റെ കൈകൾ രുദ്രനിൽ അമർന്നു…………. രണ്ട് ദിവസമായി, ഓർഡർ വന്നിട്ട്………… അത് പറയുമ്പോൾ ജോയിച്ചന്റെ ശബ്ദം താഴ്ന്നിരുന്നു……… ഗുഡ് ന്യുസ്???? വിഷയം മാറ്റാനെന്നോണം രുദ്രൻ ചോദിച്ചു…….. പുതിയ കമ്മീഷണറായി ജോയിച്ചനാണ് അപ്പോയിന്മെന്റ് ചെയ്തേക്കുന്നത്…….. വിത്ത്‌ പ്രൊമോഷൻ… അയോഗ് പറഞ്ഞതുകേട്ട് ഉള്ളിലെ ചെറുനൊമ്പരം അടക്കിക്കൊണ്ടവർ രണ്ടാളും അവനെ ഇറുകെ പുണർന്നു……………………… Congrats ഡാ…………………..

പക്ഷെ, ജീവനില്ലാത്ത ഒരു പുഞ്ചിരി സമ്മാനിക്കാൻ മാത്രമേ അവന് കഴിഞ്ഞിരുന്നുള്ളൂ……………. ഇത്രനാൾ ഒന്നിച്ചുനടന്നവർ അകലേണ്ടിവരുമെന്നുള്ള കാര്യം എല്ലാർക്കും ഒരു വേദനായായിരുന്നു…….. മൂകതയായിരുന്നു പിന്നീടുള്ള ദിവസമത്രയും…………..രുദ്രനോടൊപ്പം ദേവുവും പോകാനുള്ള പ്ലാനിങ്ങിലായിരുന്നു………………….. ആ ദിവസങ്ങളിലെല്ലാം ആ സുഹൃത്തുക്കൾ ഒത്തുകൂടി……………….. ഇണപിരിയാത്ത ബന്ധങ്ങളുടെ ഉദാഹരണങ്ങളായി അങ്ങനെ അവർ നിലകൊണ്ടു………(തുടരും ) ഇഷ്ടം നിരഞ്ജന RN നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആദിശൈലം: ഭാഗം 74

Share this story