ശ്രീദേവി: ഭാഗം 22

ശ്രീദേവി: ഭാഗം 22

എഴുത്തുകാരി: അശ്വതി കാർത്തിക

ഇന്നാണ് തിരുവോണം…… 🌹❣🌹 വെളുപ്പിന് തന്നെ അപ്പു ഓണം കൊണ്ടു… മുറ്റം ഒക്കെ കുരുത്തോല ഒക്കെ ഇട്ടു അലങ്കരിച്ചിട്ടുണ്ട്…. വാതിലിൽ ഒക്കെ അരിമാവ് കൊണ്ട് കോലം എഴുതി വച്ചിരിക്കുന്നു…. എല്ലാവർക്കും ഒരുമിച്ചു അമ്പലത്തിൽ പോവാമെന്ന് അച്ചൻ പറഞ്ഞു….. സെറ്റ് മുണ്ടുടുത്ത് മുല്ലപ്പൂവ് ചൂടി ഞാനും രാധുവും അവർക്ക് ഒപ്പം പോയി… എനിക്കും രാധു വിനും അച്ഛൻ ഡ്രസ്സ് എടുത്തു വച്ചിരുന്നു….. പാടത്തു കൂടെ നടന്നു ആണ് അമ്പലത്തിൽ പോയത്…. അച്ഛനും വല്ലിച്ചനും ഒക്കെ മുന്നേ നടന്നു…. വല്ല്യമ്മ ഒക്കെ അത്‌ കഴിഞ്ഞു ഏറ്റവും പിറകിൽ ഞങ്ങളും….. #മനു ::: ദേവേച്ചി… തൊഴുതു ഇറങ്ങീട് നമുക്ക് ഫോട്ടോ ഒക്കെ എടുക്കണം കേട്ടോ… അവിടെ അമ്പലത്തിൽ വലിയ ഒരു ആൽ മരമുണ്ട്…. അവിടെ നിന്ന് എടുക്കാം നമുക്ക്…. മനുവും അപ്പൊ ഓരോന്നും പറഞ്ഞ് നല്ല ഒച്ച ഒക്കെ വച്ചാണ് നടക്കുന്നത്….. ഒന്ന് പതുക്കെ ഒച്ച വക്ക് പിള്ളരെ… നാട്ടു കാര് മുഴുവൻ നിങ്ങളുടെ ഒച്ച കേട്ടു എണീക്കുമല്ലോ…..

ഗംഗ ചെറിയമ്മ ഞങ്ങളെ നോക്കി കണ്ണുരുട്ടി പറഞ്ഞു…. #മനു ::: അമ്മ വീട്ടിൽ ഉണ്ടാക്കുന്ന അത്രേം ഒച്ച ഒന്നും ഞങ്ങൾ ഉണ്ടാക്കുന്നില്ല…. അവൻ പറയുന്ന കെട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു…ചെറിയച്ഛൻ ആണ് കൂടുതലും ചിരിച്ചത്….. നല്ല ദിവസം ആയി പോയി ചെക്കാ അല്ലെ നിന്നെ ഞാൻ ഇന്ന് ശരിയാക്കിയേനെ….. ചെറിയമ്മ അവന്റെ നേർക്ക് കൈ ഓങ്ങിയതും മനു ഓടി ദേവിയുടെ പുറകിൽ നിന്നു. ❣❣🌹❣❣🌹❣❣ നിറയെ പടികൾ…. അത്‌ കയറി ചെല്ലുന്നത് വലിയ ഒരു മൈതാനത്തു….. അതിലെ കരിങ്കൽ പാകിയ നടവഴിയിൽ കൂടെ നടന്നു ചെല്ലുന്നത് ഉണ്ണി കണ്ണന്റെ മുൻപിലേക്ക്…. നല്ല തിരക്ക് ഉണ്ടായിരുന്നു അമ്പലത്തിൽ…. ഓണക്കോടി ഒക്കെ ഉടുത്തു എല്ലാവരും കണ്ണനെ കണ്ണ് നിറയെ തൊഴുതു…. മഞ്ഞ പട്ട് അണിഞ്ഞ് കൈയ്യിൽ വെണ്ണയുമായി നിൽക്കുന്ന കണ്ണനെ മനസ്സും കണ്ണും നിറയെ തൊഴുതു…. ശ്രീകോവിലിനുള്ളിലെ പ്രകാശം മനസ്സിലേക്കും വ്യാപിക്കുന്നത് പോലെ തോന്നി…. നെറ്റിയിൽ ഒരു തണുപ്പനുഭവപ്പെട്ടപ്പോഴാണ് കണ്ണുതുറന്നത്…. നോക്കുമ്പോഴുണ്ട് അഭിയേട്ടൻ….. വാ അടക്കേടി…… അഭിയേട്ടൻ തോളത്ത് തട്ടി പറഞ്ഞപ്പോഴാണ് ഞാൻ ഇത്രയും നേരം വായും പൊളിച്ച് നിൽക്കുകയായിരുന്നു എന്ന് മനസ്സിലായത്….

ഇതെപ്പോ വന്നു…. എന്നോട് പറഞ്ഞില്ലല്ലോ വരുന്ന കാര്യം……. ആദ്യം തൊഴുതു പുറത്തിറങ്ങാം എന്നിട്ട് കാര്യങ്ങളൊക്കെ പറയാം അതു പോരെ…… അഭിയേട്ടന്റെ ഒപ്പം പ്രദക്ഷിണംവച്ച് നടയ്ക്കൽ നിന്ന് ഒന്നുകൂടി തൊഴുതു..അപ്പോഴേക്കും എല്ലാവരും പുറത്ത് ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു…. പുറത്ത് ഉപദേവതകൾ ഒക്കെ തൊഴുത് പ്രദക്ഷിണം വെച്ച് കഴിഞ്ഞപ്പോഴാണ് മനു പറഞ്ഞത് എല്ലാവർക്കും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാം എന്ന്…. അമ്പലത്തിലെ സൈഡിൽ നിന്ന് എല്ലാവരുമായി ഫോട്ടോ എടുത്തു…… അതുകഴിഞ്ഞ് അവരൊക്കെ പോയി ഞങ്ങൾ പിള്ളേരെല്ലാം അവിടെത്തന്നെ നിന്നു…… നമുക്ക് ഒന്ന് രണ്ട് ഫോട്ടോ കൂടി എടുത്തിട്ട് പോകാം ഇനി എന്ന് എല്ലാവരും ഒരുമിച്ച് കൂടും എന്ന് പറയാൻ പറ്റില്ലല്ലോ…. മഹിമ ആണ്….. എല്ലാവരും ആൽത്തറ യിലേക്ക് പോയി അവിടെ കുറെ പേരൊക്കെ ഇരിക്കുന്നുണ്ടായിരുന്നു ഞങ്ങൾ അപ്പുറത്തെ സൈഡിലേക്ക് മാറി നിന്നു… മാനംമുട്ടെ നിൽക്കുന്ന വലിയ ഒരു ആൽമരം…… അതിന്റെ സൈഡിൽ വലിയ ഒരു കുളം….

പലതരം കിളികളും അണ്ണാനും ഒക്കെ അതിൽ ഓടിക്കളിക്കുന്നത് കാണാം….. എല്ലാവരും ഒരുമിച്ചു നിന്ന് ഫോട്ടോ എടുത്തു…. പിന്നെ ഞാനും അപ്പുവും മാത്രം ആയി ഒരെണ്ണം… കുളത്തിൽ ഒക്കെ ഇറങ്ങി….. ഒക്കെ കഴിഞ്ഞു തിരിച്ചു പോരാൻ നേരം ഞാനും അഭിയേട്ടനും അപ്പുവും ഏറ്റവും പുറകിൽ ആയിരുന്നു…. പെട്ടെന്ന് അഭിയേട്ടൻ എന്നെ പിടിച്ചു പൊക്കി…. അപ്പു അത്‌ ഫോട്ടോയും എടുത്തു…. സൂപ്പർ ആയി അഭിഏട്ടാ അടിപൊളി…. ഞാൻ നോക്കുമ്പോഴുണ്ട് എല്ലാം കൂടി എന്നെ നോക്കി ചിരിക്കുന്നു…. അങ്ങേര് എന്നെ താഴെയിറക്കുന്നുമില്ല… ആകെ ചമ്മി നാശം ആയി….. പിന്നെ വീട്ടിൽ ചെല്ലുന്നവരെ എല്ലാവരും കളിയാക്കലോട് കളിയാക്കൽ തന്നെയായിരുന്നു……. ❣❣❣❣❣❣❣ അമ്പലത്തിലേക്ക് പോയി വന്നപ്പോഴേക്കും വിശന്നു വയറ് ചീത്ത വിളിക്കാൻ തുടങ്ങി……. ഡ്രസ്സ് മാറ്റാൻ ഒന്നും നിന്നില്ല നേരെ എല്ലാവരും കൂടി ഡൈനിംഗ് ടേബിളിലേക്ക് ഓടി…..

അച്ഛനാണ് എല്ലാവർക്കും ഭക്ഷണം എടുത്ത് തന്നത്.. പൂ അട പഴം പുഴുങ്ങിയത് പപ്പടം ഇതാണ് ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ്…. അരിപ്പൊടി കുഴച്ച് വാട്ടിയ ഇലയിൽ പരത്തി അതിൽ ശർക്കര ഏലയ്ക്ക പൊടിച്ചതും പഴം നുറുക്കിയതും തേങ്ങ കൂടി മിക്സ് ചെയ്തു പുഴുങ്ങിയ അടിപൊളി അട…… അതിനെ മണം അടിച്ചപ്പോൾ തന്നെ വായിൽ വെള്ളം വന്നു….. എല്ലാവരും ഒച്ചയും ബഹളവും ഒക്കെയായി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു അപ്പോഴാണ് രണ്ടുപേരുടെ മുഖം ഞാൻ ശ്രദ്ധിച്ചത്… രാധുവും അഭി ഏട്ടനും രണ്ടാളും പെട്ടെന്ന് മുഖം ഒക്കെ മാറി കണ്ണ് നിറഞ്ഞിരിക്കുന്നു….. രാധു അമ്മ മരിച്ചത് അതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല…. അതാണ് അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്… അത് എനിക്ക് മനസ്സിലായി… പക്ഷേ അഭിയേട്ടനു എന്തു പറ്റിയോ? ചോദിക്കണം ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഉള്ളതുകൊണ്ട് എന്തോ ഒരു മടി പോലെ തോന്നി….. എന്റെ മനസ്സ് വായിച്ചതു പോലെ തന്നെ അച്ഛൻ അഭിയേട്ടൻ അടുത്ത് വന്ന് ചോദിച്ചു….

മോനെന്താ പറ്റിയെ പെട്ടന്ന്….. ഒന്നുമല്ല അച്ഛാ…. പെട്ടന്ന് എനിക്ക് അമ്മയെ ഓർമ്മ വന്നു…. വീട്ടിലും ഇങ്ങനെയൊക്കെ ആയിരുന്നു…. അച്ഛൻ മരിച്ച ശേഷം ആദ്യമായിട്ടാ ഓണം ഒക്കെ ആഘോഷിക്കുന്നത്… അത് അച്ഛന് മനസ്സിലായി അതല്ലേ മോനെയും രാധുവിനെ നിർബന്ധിച്ച് ഇങ്ങോട്ട് കൊണ്ടുവന്നത്… സ്വന്തം ആയി തന്നെ ഇവിടെ ഞങ്ങൾ നിങ്ങളെ കണ്ടിട്ട് ഒള്ളൂ….. വേറെ ചിന്തകൾ ഒന്നും വേണ്ടാട്ടോ….. അച്ഛൻ അഭി ഏട്ടനെ ചേർത്ത് പിടിത്തി…. അത്‌ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു…. ഒരുപാട് സന്തോഷം തോന്നി… ❣🌹❣🌹❣🌹❣🌹 ഉച്ചക്കെത്തക്ക് ഉള്ള സദ്യ ഉണ്ടാക്കുന്ന തിരക്കിൽ ആണ് എല്ലാവരും…. തേങ്ങ ചിരവൽ ഒക്കെ ഞാനും രാധുവും മഹിമയും…. അച്ഛനൊക്കെ പായസം ചോറ് സെക്ഷൻ… അത്‌ അവർ പുറത്തു ഒരു അടുപ്പ് കൂട്ടി ആവിടെ ആണ്…. ലക്ഷ്മി അമ്മ അവരൊക്കെ കറികൾ… ഇല വെട്ടൽ അപ്പുവും മനുവും അഭി ഏട്ടനും കൂടെ…. എല്ലവരും പാട്ടൊക്കെ പാടി നല്ല ആഘോഷം ആണ്…. എനിക്കിത് ഒക്കെ പുതിയ അനുഭവം ആയിരുന്നു….. 12 മണി ആയപ്പോഴേക്കും സദ്യ റെഡി…. നിലത്ത് പായ വിരിച്ച് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചത്….

ഉപ്പേരി അച്ചാർ പുളിയിഞ്ചി പച്ചടി കിച്ചടി സാമ്പാറ് അവിയൽ കാളൻ ഗോതമ്പ് പായസം പരിപ്പ് പായസം അങ്ങനെ എല്ലാം ഉണ്ടായിരുന്നു…… ഭക്ഷണമൊക്കെ കഴിഞ്ഞ് മൂന്ന് മണിയോടുകൂടി അഭിയേട്ടൻ ഇറങ്ങാനായി….. അച്ഛനെ ഒക്കെ കെട്ടി പിടിച്ചു യാത്ര പറയുന്നുണ്ട് അഭി ഏട്ടൻ….. മനുവിനോട് അപ്പുവിനോട് ഒരു ദിവസം ഏട്ടന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്….. ആള് കാറിൽ കയറി കഴിഞ്ഞാണ് നിനക്ക് ഓണത്തിന് സമ്മാനം ഒന്നും വേണ്ടെ എന്ന് എന്നോട് ചോദിച്ചത്…. അഭിയേട്ടൻ വന്നില്ലേ അതുതന്നെ ഏറ്റവും വലിയ സമ്മാനം അതിലും വലിയ ഒരു സന്തോഷം എനിക്കില്ല….. #അഭി :::അച്ചോടാ അങ്ങനെ പറയരുത്…… അപ്പൊ പിന്നെ ഞാൻ വാങ്ങിയ ഗിഫ്റ്റ് ആർക്ക് കൊടുക്കും….. #ദേവി :::വാങ്ങിട്ടുണ്ടോ…. എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ… അത് തന്നെയല്ലേ ഇവിടെ ഇത്രയും പേരുള്ളപ്പോൾ എനിക്ക് മാത്രമായിട്ട് ഗിഫ്റ്റ് ഒക്കെ തരുന്നത് മോശമല്ലേ….. ആരു പറഞ്ഞു നിനക്ക് മാത്രമാണെന്ന് അവർക്കുള്ള അതൊക്കെ അവരെ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്… ഇതൊക്കെ എപ്പോ സംഭവിച്ചു ഞാൻ അറിയാതെ ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട്…..

അതും പറഞ്ഞു ദേവി പിണങ്ങി നിന്നു… പിണങ്ങല്ലേ പെണ്ണെ….. പോവാൻ നിൽക്കുമ്പോൾ ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നത് ഒരു രസം ഇല്ല കേട്ടോ….. ഓ….. ഒരു തവണ ഞാൻ ക്ഷമിച്ചിരിക്കുന്നു….. എന്റെ സമ്മാനം എവിടെ…. അത്‌ താ…… അഭിയേട്ടൻ ഒരു ചെറിയ ബോക്സ് എടുത്ത് എന്റെ കയ്യിൽ തന്നു….. തുറന്നു നോക്കിയപ്പോൾ സ്വർണ്ണത്തിന്റെ പാദസരം….. എന്തിനാ എത്രയും കാശൊക്കെ കളഞ്ഞത്… എന്തെങ്കിലും ചെറിയൊരു ഗിഫ്റ്റ് വാങ്ങിയാൽ പോരായിരുന്നോ…. ആഹാ…. അങ്ങനെയാണോ എന്നാൽ ഞാൻ ഇത് വേറെ ആർക്കെങ്കിലും കൊടുത്തോളാം….. അയ്യടി മോനെ… അതങ്ങ് മനസ്സിൽ വെച്ചാൽ മതി കേട്ടോ… ആ ബോക്സ്‌ നെഞ്ചോട് ചേർത്തു പിടിച്ചു….. അല്ല ഞാൻ ഒന്നും തരണ്ടേ ഓണത്തിന് സ്പെഷ്യൽ….. കണ്ണ് അടച്ചു നിന്നോ…. #അഭി :::: ദേ പെണ്ണെ വല്ലപിച്ചാനോ മാന്താനോ a ആണെങ്കിൽ എന്റെ കയ്യിൽ തിരിച്ചു നല്ലത് കിട്ടും പറഞ്ഞേക്കാം….. #ദേവി ::: അതൊന്നുമല്ല സാറ് കണ്ണടച്ച് നിക്ക്…. കണ്ണടച്ചു നിന്ന അഭിയേട്ടനെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു….. ആള് ശരിക്കും ഞെട്ടി ഇങ്ങനെയൊരു നീക്കം എന്റെ അടുത്തുനിന്നും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല…..

കുറെ നേരം എന്നെ നോക്കി നിന്നു….. എന്റെ അച്ഛനും അമ്മയും മരിച്ചതിനുശേഷം ഇങ്ങനെ ഒരു മുഹൂർത്തം എന്റെ ജീവിതത്തിൽ ആദ്യമാണ്… നീ ശരിക്കും ലക്കി ആണ്… എത്രയും സ്നേഹമുള്ള ആൾക്കാരെ വേറെ എവിടെയും കിട്ടില്ല…. ആൾടെ കണ്ണ് ഒക്കെ നിറഞ്ഞു… എന്നെ നോക്കി ഒന്ന് ചിരിച്ചു കരിലേക്ക് കയറി…. അഭി യേട്ടൻ യാത്രപറഞ്ഞു പോകുമ്പോഴും തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു….. കണ്ണിൽ നിന്നും മറയുന്നത് വരെ ഞാനും അവിടെത്തന്നെ നിന്നു…. വൈകുന്നേരം പിന്നെ പ്രത്യേകിച്ച് വലിയ പണിയൊന്നും ഉണ്ടായില്ല എല്ലാവരും കുറെ നേരം വർത്തമാനം ഒക്കെ പറഞ്ഞിരുന്നു….. നാളെ ഇനി ലക്ഷ്മി അമ്മയുടെ വീട്ടിലേക്ക് പോകും നാളത്തെ ഭക്ഷണം അവിടെ ആണത്രേ.. അതുകഴിഞ്ഞ് ചെറിയമ്മയുടെ വീട്ടില് അവസാനം രുഗ്മിണി വലിയമ്മയുടെ വീട്ടിലും കൂടി പോകും…. ഞാനും രാധുവും ഇല്ലെന്ന് പറഞ്ഞെങ്കിലും ആരും അതിന് സമ്മതിച്ചില്ല അവസാനം ഞങ്ങളും കൂടെ ചെല്ലാം എന്ന് സമ്മതിക്കേണ്ടി വന്നു…..

ഭക്ഷണമൊക്കെ കഴിഞ്ഞ് കിടക്കാൻ നേരം നോക്കിയപ്പോൾ ഉണ്ട് രാധുവിനെ കാണുന്നില്ല…. അന്വേഷിച്ചു നടന്നപ്പോൾ ഉമ്മറത്ത് എന്തോ ആലോചിച്ച് ഇരിക്കുന്നത് കണ്ടു… നീ കിടക്കാൻ വരുന്നില്ലേ പെണ്ണേ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്…. ഉള്ള പായസം ഒക്കെ കുറിച്ച് മത്തു പിടിച്ചെന്ന് തോന്നുന്നു…… ബാ കിടക്കാം….. #രാധു :::നീ പൊക്കോ ഞാൻ വന്നോളാം…. ഇവിടെ ഇരിക്കാൻ വല്ലാത്തൊരു സുഖം… അമ്മ അടുത്ത ഉള്ളതുപോലെ തോന്നുന്നു…. ഞാൻ ഇപ്പൊ വന്നേക്കാം നീ പൊക്കോ…. പിന്നെ അവളെ നിർബന്ധിക്കാൻ പോയില്ല…. അച്ഛൻ ഒക്കെ ഹാളിൽ ഇരുന്ന് ടിവി കാണുന്നുണ്ട്… അവരോട് പറഞ്ഞിട്ട് ഞാനും കിടക്കാൻ പോയി…. കിടന്നിട്ട് ഉറക്കം വന്നില്ല ഫോണിലെ ഫോട്ടോസ് ഒക്കെ നോക്കി ഇരുന്നപ്പോഴാണ് ഒരു കരച്ചിൽ കേട്ടത്…. അയ്യോ……ഓടി വായോ രാധു ആണ്…….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ശ്രീദേവി: ഭാഗം 21

Share this story