നുപൂരം: ഭാഗം 4

നുപൂരം: ഭാഗം 4

എഴുത്തുകാരി: ശിവ നന്ദ

“ഹലോ നന്ദ.. ” “എവിടെയായിരുന്നു ആദി നീ? അവിടെയെത്തിയിട്ട് നീ എന്താ എന്നെ വിളിക്കാതിരുന്നത്? ” “അത് നന്ദ.. ഞാൻ കുറച്ചു busy ആയി പോയി.” “ഓ… പിന്നെ… ചെല്ലുന്നതിനു മുൻപ് അങ്ങ് തിരക്കാകുകയല്ലേ.. നീയിത് ആരെയാ പറ്റിക്കാൻ നോക്കുന്നത്?? എനിക്ക് മനസിലായി അവിടുത്തെ കാറ്റടിച്ചപോഴെകും നീയെന്നെ മറന്നു… ഞാൻ ശല്യം ആകുന്നില്ല.. ബൈ.. ” ദേഷ്യത്തോടെ അവൾ ഫോൺ വെച്ചപ്പോഴും ഞാനോർത്തത് അച്ചുവിനെ കുറിച്ചായിരുന്നു.ഏതാനും മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളു ഞാൻ നന്ദയെ വിളിക്കാതിരുന്നിട്ട്. അപ്പോഴേക്കും അവൾ പരിഭവം പറഞ്ഞ് ദേഷ്യപ്പെട്ടു പോയി. പക്ഷെ എന്റെ അച്ചു… ഇത്രയും വർഷം…

ഞാൻ ഒര്കാര് കൂടിയില്ലെന്ന് മനസ്സിലാക്കിയിട്ടും എന്നെ സ്നേഹിച്ചു കാത്തിരുന്നു അവൾ.. അവളുടെ മനസ്സ് എത്രമാത്രം വേദനിച്ചിട്ടുണ്ടാകും… എന്ത് മാത്രം പരിഭവം അവളുടെ മനസ്സിൽ ഉണ്ടാകും.. എല്ലാം ശരിയാക്കണം. എന്റെ പഴയ കാന്താരിപ്പെണ്ണാക്കി മാറ്റണം അവളെ… സമയം ഒച്ചിനെക്കാൾ പതിയെ പോകുന്നത് പോലെ തോന്നി. ഇതിനിടയ്ക്ക് കുറെ തവണ ശ്രീയെ വിളിച്ചു. ആദ്യമൊക്കെ എന്നെ സപ്പോർട്ട് ചെയ്ത് എനിക്ക് കുറച്ചു ധൈര്യം തന്നു. പക്ഷെ അവസാനം വിളിച്ചപ്പോൾ : “ഡാ കോപ്പേ… കുറേ നേരമായി സഹിക്കുന്നു.ഇനി വിളിച്ചാൽ ലോകന്നാർകാവ് ഭഗവതിയാണെ സത്യം…ഞാൻ അച്ചുവിനെയും കൊണ്ട് വരില്ല.” “എന്റെ പൊന്നളിയ ചതിക്കല്ലേ…

ഇപ്പോൾ തന്നെ നന്ദ വിളിച്ച് കലിപ്പാക്കിയിട്ട് പോയതേ ഉള്ളു.എനിക്ക് ആകെ കൂടി ഭ്രാന്ത് പിടിക്കുന്നത് പോലെ.. ” “എന്റെ ആദി.. ഈ സമയത്തെങ്കിലും ആ പിശാചിനെ കുറിച് ഒന്ന് പറയാതിരിക്ക്. ” “പിശാചോ…. ” “പിന്നെ.. എന്റെ അച്ചുവിന് കിട്ടേണ്ട സ്നേഹം തട്ടിയെടുത്ത അവളെ ഞാൻ തമ്പുരാട്ടീന്ന് വിളിക്കണോ… ” “എടാ അതിനു അവൾക്ക് എന്നെ ഇഷ്ടമാണോന്ന് ഉറപ്പില്ലലോ.. ” “ഇല്ലെങ്കിൽ പിന്നെ എന്തിനാടാ അവൾ നിന്നോട് ദേഷ്യപ്പെട്ടത്? ” “അത് ഞാൻ അവളെ മറന്നെന്നും പറഞ്ഞ്. ” “അല്ല ആദി… അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ,,, നിനക്ക് ഈ സ്ഥലം മാറുന്ന അനുസരിച് മറവിരോഗം വരാറുണ്ടോ?? ” “ദേ ശ്രീ.. ആസ്ഥാനത്തു ഒരുമാതിരി അളിഞ്ഞ കോമഡി അടിക്കല്ലേ… എല്ലാം ഒന്ന് ശരിയാകട്ടെ…

ഇതിനുള്ള മറുപടി ഞാൻ നിനക്ക് താരാട്ടാ… ” വൈകിട്ട് കണ്ണനെ തൊഴുതു നിൽകുമ്പോൾ അച്ചുവിന്റെ മനസ്സിൽ വെറുപ്പുണ്ടാകല്ലേ എന്നൊരു പ്രാർത്ഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളു… “മോൻ എവിടുന്നാ?? ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലാലോ… ” “ഞാൻ മനയ്ക്കലെ സേതുവിൻറെ മോനാ” “ആദിസൂര്യൻ ആണോ? ” “അതെ തിരുമാനി” “താൻ ബാംഗ്ലൂർന്ന് എപ്പഴാ എത്തിയേ?” “ഇന്ന് വെളുപ്പിനെ എത്തി” “ഇനി ഉപരിപഠനം ഒക്കെ? ” “അതൊക്കെ ഇനി നാട്ടിൽ ചെയ്യാമെന്ന് കരുതി” “നന്നായി… എന്തായാലും നല്ല ദിവസമാ താൻ ക്ഷേത്രത്തിലേക്ക് വന്നത്. ഇന്ന് തന്റെ പാക്കനാളല്ലെ.. ഇതാ പായസം” ഒന്നും മനസിലാകാതെ തിരുമേനിയെ നോക്കി നില്കുന്നത് കണ്ടിട്ടാകണം അദ്ദേഹം പറഞ്ഞു :

“എല്ലാ മാസവും തന്റെ നാളിന് അർച്ചനക്കുട്ടി വഴിപാട് നടത്താറുണ്ട്. ഇത്തവണയെങ്കിലും തനിക്ക് ഇത് നേരിട്ട് തരാൻ സാധിച്ചൂലോ… ” പായസം എന്റെ കയ്യിൽ തന്ന് തിരുമേനി നടന്നകന്നു. ‘വീണ്ടും വീണ്ടും അച്ചു എന്നെ തോല്പിച്ചുകൊണ്ടിരിക്കുവാണല്ലോ കണ്ണാ… ‘എന്ന് മനസ്സിൽ പറഞ്ഞപ്പോഴേക്കും പിന്നിൽ ഒരു പാദസരകിലുക്കം കേട്ടു. തിരിഞ്ഞ് നോക്കിയതും എന്റെ കണ്ണുടക്കിയത് ആ കരിങ്കൂവള മിഴികളില.. നിറഞ്ഞു തുളുമ്പാറായി നിൽക്കുന്ന ആ മിഴികളുടെ നോട്ടം നേരിടാനാകാതെ പതിയെ അവളുടെ അരികിലേക്ക് നടന്നു.. “തൊഴുത്തിട്ട് വേഗം വാ.. ഞാൻ ആൽത്തറയിൽ ഉണ്ടാകും.” “എനിക്ക് ഒന്നും സംസാരിക്കാനില്ല ” “പക്ഷെ എനിക്കുണ്ട്… ഞാൻ കാത്തിരിക്കും.. ”

“കാത്തിരിപ്പ് എന്താണെന്ന് അറിയോ ആദിയേട്ടന്??? ” അവളുടെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു. ഒന്നും പറയാതെ ആൽത്തറയിൽ വന്നിരിക്കുമ്പോഴും നേരിയൊരു പ്രതീക്ഷയുണ്ടായിരുന്നു… അച്ചു വരുമെന്ന്… പ്രതീക്ഷ തെറ്റിയില്ല. അവൾ വന്നു… മുഖം വീർപ്പിച്ച് കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന അച്ചുവിനെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. പക്ഷെ ആ സന്ദർഭത്തിൽ ചിരിച്ചാൽ ചിലപ്പോൾ പരിസരം പോലും നോക്കാതെ അവളെന്റെ കരണം പുകച്ചാൽ നാണക്കേടാ… അതുകൊണ്ട് തത്കാലം ചിരി ഉള്ളിലൊതുക്കി പതിയെ അവളുടെ കയ്യിൽ ഒന്ന് പിടിച്ചു…ഹോ…അന്നേരത്തെ അവളുടെ ആ നോട്ടം..ഞാൻ ഭസ്മം ആയില്ലെന്നേയുള്ളൂ.

“അച്ചു…ഇങ്ങനെ മുഖം വീർപ്പിച്ച്‌ നിന്നാൽ എനിക്ക് ഒന്നും പറയാൻ തോന്നില്ല ട്ടോ.. ” “അപ്പോൾ ഇത്രയും നാൾ എന്നോട് ഒന്നും പറയാതിരുന്നത് ഞാൻ മുഖം വീർപ്പിച്ചത് കൊണ്ടാണല്ലേ…പറ ആദിയേട്ട…. പറ… ” എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുംകൊണ്ട് അവൾ അങ്ങനെ ചോദിച്ചപ്പോൾ അവളെയൊന്ന് ചേർത്തുപിടിക്കാൻ തോന്നി.. പക്ഷെ എന്തോ…എന്റെ കൈ ചലിച്ചില്ല.. “അച്ചൂ…..” “വേണ്ട ആദിയേട്ട..ഒന്നും പറഞ്ഞ് bore ആകണ്ട..” “അതല്ല അച്ചു… ഞാൻ മനഃപൂർവം ചെയ്തതല്ല. ഇവിടെ നീയെനിക്ക് എങ്ങനെ ആയിരുന്നോ അത് പോലെയായിരുന്നു അവിടെയെനിക് നന്ദ..നന്ദയിൽ ഞാൻ കണ്ടത് നിന്നെ തന്നെയാ..പതിയെ പതിയെ അവൾ എന്റെ ചങ്ക് ആയി മാറിയപ്പോൾ….. ” “മാറിയപ്പോൾ…എന്നെ പതിയെ പതിയെ മറന്നു…അല്ലേ?? ” “ഉം… ” ഒരു കുറ്റവാളിയെ പോലെ ഞാൻ നിന്നു.

“ആദിയേട്ടൻ പോയതിനു ശേഷം ആ സ്നേഹവും കൂടിചേർത്ത ഇക്കണ്ട കാലമത്രെയും ശ്രീയേട്ടൻ എന്റെയൊപ്പം ഉണ്ടായിരുന്നത്. ആ കോളേജിൽ തന്നെ ശ്രീയേട്ടൻ PGക്ക് ചേർന്നത് ഞാനവിടെ ഡിഗ്രിക്ക് ചേർന്നത് കൊണ്ട. ആദിയേട്ടൻ കൊളുത്തിവെച്ച “നൃത്തം” എന്ന മോഹം സഫലമാക്കാൻ ഈ നിമിഷം വരെ കൂടെ നിന്നത് എന്റെ ശ്രീയേട്ടനാ.. താങ്ങായും തണലായും എന്നോടൊപ്പം ശ്രീയേട്ടൻ ഉണ്ടായിരുന്നിട്ടും ആദിയേട്ടന്റെ സ്ഥാനം ഒഴിഞ്ഞു തന്നെ കിടന്നു..ആരൊക്കെ വന്നാലും അതൊരിക്കലും മറ്റൊരാൾക്ക് പകരം ആകില്ല…” “അച്ചൂസേ… പറഞ്ഞ് പറഞ്ഞ് നീയെന്നെ ആരുമല്ലാത്തവൻ ആക്കുമോടി…” ചിരിച് കൊണ്ട് ശ്രീ വന്നപ്പോഴും ഒരുതരം മരവിപ്പായിരുന്നു എനിക്ക്.

ശ്രീയുടെ അടുക്കലേക്ക് ചേർന്നുനിന്നുകൊണ്ട് അച്ചു പറഞ്ഞു: “എനിക്കെന്റെ ശ്രീയേട്ടൻ മതി…ശ്രീയേട്ടൻ പറഞ്ഞത് കൊണ്ട് മാത്രമാ ഞാൻ വന്നത്” അതും പറഞ്ഞ് പോകാനൊരുങ്ങിയ അച്ചുവിന്റെ മുൻപിലേക്ക് ശ്രീ കയറി നിന്നും… “അപ്പോ എന്റെ അച്ചുക്കുട്ടിക്ക് എന്നെ മാത്രം മതിയല്ലേ? ” “ഉം… ” “ഓക്കേ… കഴിഞ്ഞ 10വര്ഷത്തിനിടക്ക് എന്റെ 10 പിറന്നാളാ കഴിഞ്ഞു പോയത്.ഒരു തവണയെങ്കിലും എനിക്ക് വേണ്ടി നീയൊരു വഴിപാട് നടത്തിയിട്ടുണ്ടോ? ” “ഞാൻ പിറന്നാളിനെല്ലാം അമ്പലത്തിൽ വരാറുണ്ട്” “പാൽപായസ വഴിപാട് നടത്തിയിട്ടുണ്ടോന്ന ചോദിച്ചത്?

” “ഇല്ല.. ” “ഹാ.. ഇല്ലാ.. പക്ഷെ വേറെ ചിലർക്കു വേണ്ടി അവൾ വർഷത്തിൽ 12 തവണ വഴിപാട് നടത്തും.അതും പാൽപായസം..അതൊക്കെ കുടിച് നടക്കാനുള്ള യോഗം മാത്രം എനിക്കും. എന്നിട്ട് അവളുടെ ഒരു ഡയലോഗ്-എനിക്ക് ശ്രീയേട്ടനെ മതീന്ന്…സത്യം പറയടി… നിനക്ക് ഇവനെ വേണ്ടേ? വേണ്ടെങ്കിൽ ഒരു വാക്ക് പറഞ്ഞാൽ മതി അടുത്ത ഫ്ലൈറ്റിന് ഇവൻ തിരിച് പോകും.അവിടൊരു പിശാച് ഇവനെയും കാത്തിരിക്കുവാ..” ഇവനിതെന്തൊക്കെയാ പറയുന്നത് എന്ന് അന്തം വിട്ടിരുന്നെങ്കിലും നന്ദയെ കുറിച് പറഞ്ഞപ്പോൾ അച്ചുവിന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.

പതിയെ എന്റെ അരികിലേക്ക് വന്നു നിന്നും അവൾ: “പ്രിയയുടെ ഫോട്ടോ ഒന്ന് കാണിക്കാമോ? ” ഒന്ന് ഞെട്ടിയെങ്കിലും ഫോൺ എടുത്ത് നന്ദയുടെ ഫോട്ടോ ഞാൻ കാണിച്ചു. കുറേ നേരം അതിലേക്ക് നോക്കി നിന്നിട്ട് അവൾ പറയാ-‘കൊള്ളാം… ആദിയേട്ടന് നന്നായി ചേരും’ന്ന്. പിന്നെ ഒന്നും നോക്കിയില്ല… കൊടുത്തു… കരണം നോക്കി ഒരെണ്ണം… പിന്നല്ല… എത്രയെന്ന് വെച്ച ക്ഷമിക്കുന്നത്…. (തുടരും )

നുപൂരം: ഭാഗം 3

Share this story