ഒറ്റ മന്ദാരം: ഭാഗം 6

ഒറ്റ മന്ദാരം: ഭാഗം 6

എഴുത്തുകാരി: നിഹാരിക

ടീ എങ്ങനെ ഉണ്ടെടീ നിൻ്റെ നന്ദേട്ടൻ….?? ഈ സ്നേഹം കൊണ്ടെന്നെ വീർപ്പ് മുട്ടിക്കുന്നു എന്നൊക്കെ പറയില്ലേ അതുപോലാണോ? പറയടീ …” നോവോടെ ചിഞ്ചു കാണാതെ ഒന്നു ചിരിച്ചു നിള … തങ്ങളെ സംബന്ധിക്കുന്നത് ആരോടും പറയാൻ അവൾ ഒരുക്കമല്ലായിരുന്നു .. കാരണം അതവരെ സംബന്ധിക്കുന്നത് മാത്രമാണ്… അവളെയും ആവളുടെ നന്ദേട്ടനെയും മാത്രം സംബന്ധിക്കുന്നത്… അവിടെ മൂന്നാമതൊരാൾക്ക് പ്രവേശനം ഇല്ലായിരുന്നു…. “ഹലോ…. ഏത് ലോകത്താ ……?” കൈ ഞൊടിച്ച് ചിഞ്ചു വിളിച്ചതും തിരിച്ചെത്തിയിരുന്നു അവൾ മറ്റൊരു ലോകത്ത് നിന്ന് … “എന്താ ….. എന്താ നീ ചോദിച്ചേ?” “അയ്യോ ! ൻ്റെ പെണ്ണേ നന്ദേട്ടന് നിന്നെ ഇഷ്ടല്ലേ… ന്ന്?? ”

വന്നപ്പോ മുതലുള്ള രണ്ടു പേരുടെയും ഭാവം ശ്രദ്ധിച്ചതാവാം ചിഞ്ചു അങ്ങനെ ചോദിച്ചതെന്ന് നിള ചിന്തിച്ചു ….. “അതെന്താ ചിഞ്ചു അങ്ങനെ ചോദിച്ചേ? ൻ്റെ നന്ദേട്ടന് ന്നെ ഇഷ്ടല്യാണ്ടിരിക്കുമോ? ആ മനസ് നിറെ ഞാനല്ലേ? ആ ഉള്ളിൽ മുഴുവൻ നിക്കുള്ള സ്നേഹല്ലേ?” ശബ്ദം ചിലമ്പുന്നുണ്ടായിരുന്നു എങ്കിലും അത് പുറത്ത് കാട്ടാതെ അവൾ നടന്നു നീങ്ങിയിരുന്നു ….. പുറത്ത് വാതിൽക്കൽ എല്ലാം അറിഞ്ഞൊരച്ഛൻ ദയയോടെ അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു … അടുത്തെത്തിയപ്പഴാണ് അവളും അച്ഛനെ കാണുന്നത് .. “എന്താ അച്ഛാ? എന്താ പറ്റിയേ?” കണ്ണിലെ നീർത്തിളക്കം കണ്ട് അവൾ ചോദിച്ചു….. “ചിലപ്പോൾ ഈ മനസ് നിറയുമ്പോ മിഴിയും കൂടെ നിറയാറുണ്ട്….. അതാ.. ” എന്നും പറഞ്ഞ് നടന്നു നീങ്ങുന്ന വൃദ്ധനെ നോക്കിനിന്നു അവൾ…. 🌹🌹🌹

” നന്ദേട്ടാ…. ” രാവിലത്തെ കാപ്പി കഴിഞ്ഞ് സ്വന്തം ലോകത്ത് ചെന്ന് അലസമായി ഒരു താളിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നവനെ ഒന്ന് മടിച്ചിട്ടാണെങ്കിൽ കൂടി അവളൊന്ന് വിളിച്ചു….. എഴുത്ത് നിർത്തിയെങ്കിലും തലയുയർത്തി ഒന്നു നോക്കുക കൂടി ചെയ്യാതെ അയാളിരുന്നു … ” ചിഞ്ചുൻ്റെ കൂടെ ഒന്ന് പുറത്ത് പൊയ്ക്കോട്ടെ ….. പണ്ട് കൂടെ പഠിച്ച കുട്ടികളെ എല്ലാം ഒന്ന് ………” പറഞ്ഞ് മുഴുമിക്കാൻ വിടാതെ… “ആർക്ക് വേണേലും എവിടെ വേണേലും പോവാം… എൻ്റെ സമ്മതത്തിനായി കാക്കണം എന്നില്ല” എന്ന് എടുത്തടിച്ചത് പോലെ പറഞ്ഞ് തീർത്തിരുന്നു… വീണ്ടും ദേഷ്യത്തിൽ ഒന്ന് അമർത്തി എന്തൊക്കെയോ കുത്തിക്കുറിക്കാനും തുടങ്ങിയിരുന്നു…. ഉള്ളിലെ മരവിപ്പ് കാരണം ഈ വാക്കുകൾ തന്നെ ഒട്ടും തന്നെ നോവിച്ചില്ലല്ലോ എന്ന് നിള ഓർത്തു … വേഗം പുറത്തേക്കിറങ്ങി ..

അവിടെ കവർ ഇട്ട് മൂടിവച്ച തൻ്റെ സ്കൂട്ടി സ്റ്റാർട്ട് ചെയ്ത് നോക്കുകയായിരുന്നു ചിഞ്ചു … സെൽഫ് എടുക്കാഞ് കഷ്ടപ്പെട്ട് കിക്കർ അടിച്ച് സ്റ്റാർട്ടാക്കി … “നീ പോയപ്പോ ഇത് വെറുതേയായി… ന്നാലും ഗോപിയേ കൊണ്ട് സ്റ്റാർട്ട് ചെയ്യിച്ച് ഇവിടെ ഒക്കെ ഒന്ന് ഉരുട്ടിക്കാറുണ്ട്…. ” ഉമ്മറ തിണ്ടിൻ്റെ മകളിൽ ഇരുന്ന് അവളെ നോക്കി പറയുന്നുണ്ടായിരുന്നു ..അച്ഛൻ… തൂണും പിടിച്ച് അമ്മ അരിയത്തും…. “ഊണിന് കാലാവുമ്പഴക്കും രണ്ടും ഇങ്ങട് എത്തണം ട്ടോ ” കപട ഗൗരവം നടിച്ച് ടീച്ചർ പറഞ്ഞപ്പോ നിറഞ്ഞ ചിരിയോടെ നിള അനുകൂലിച്ച് തലയാട്ടിയിരുന്നു …. ചിഞ്ചുവിൻ്റെ പുറകിൽ കയറി നന്ദൻ്റെ ട്യൂഷൻ സെൻ്ററിന് അരികിലൂടെ പോവുമ്പോൾ അവളുടെ കണ്ണുകൾ ഉള്ളിലേക്ക് നീണ്ടിരുന്നു..

അവിടെ കണ്ടു ചെറുതായി ഒന്ന് ചെരിഞ്ഞ് അവർ പോകുന്നത് നോക്കുന്ന തൻ്റെ പ്രാണനെ .. തങ്ങളെ ചെറുതായെങ്കിലും ഒന്നു നോക്കുന്നവനെ കണ്ട്… ചെറിയ ഒരു മന്ദസ്മിതം അവളുടെ ചുണ്ടിൽ വിടർന്നിരുന്നു… 🌹🌹🌹 ഊണെല്ലാം മേശയുടെ മുകളിൽ കൊണ്ട് വക്കുമ്പോഴും ഇടക്കിടക്ക് പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു ടീച്ചർ…. മാമ്പഴപ്പുളിശ്ശേരി കരണ്ടിയിൽ എടുത്ത് കയ്യിലിറ്റിച്ച് ഒന്നുകൂടി പാകം നോക്കി ടീച്ചർ … നിള മോൾക്ക് വേണ്ടി താൻ ഉണ്ടാക്കിയത്… എത്ര നോക്കീട്ടും മതിയാവുന്നില്ലായിരുന്നു…. എന്തൊക്കെ അവൾക്കായി നൽകീട്ടും മതിയാവുന്നില്ലായിരുന്നു ആ അമ്മക്ക് ….. വീണ്ടും ആ നോട്ടം പടിക്കലേക്ക് നീണ്ടു ….. നന്ദൻ എത്തിയപ്പോൾ ഇലയിട്ട് ഊണ് വിളമ്പാൻ തുടങ്ങി ടീച്ചർ ..

തനിക്കായി വച്ച വെള്ളത്തിൽ കൈ കഴുകി നന്ദൻ മേശക്കരികിൽ എത്തി…… അസ്വസ്ഥമായ മനസോടെ പടിയിലേക്ക് മിഴികൾ പായിക്കുന്ന ടീച്ചറെ കണ്ട് അതിന്നേക്കാൾ അസ്വസ്ഥതയോടെ നന്ദൻ ചോദിച്ചു, “അമ്മയിത് ആരെയാ ഈ നോക്കണത് ” ” അവര് വന്നില്ലല്ലോ നന്ദാ… ഊണിന് കാലാവുമ്പോഴേക്കും വരാന്ന് പറഞ്ഞതാ നിള മോള് ” “ഓ…. പറഞ്ഞാ പിന്നെ കേൾക്കണോരാണല്ലോ എല്ലാം… ഉടുത്തൊരുങ്ങി പോയോർക്ക് വരാനും അറിയും, അമ്മ അമ്മേടെ പണി നോക്ക് ” എന്ന് ദേഷിച്ച് പറഞ്ഞതും കേട്ടു, “ടീച്ചറേ….. സോമൻ മാഷേ …..” ന്ന് ഗോപിയുടെ ശബ്ദം ….. എന്തോ അപകടം പോലെ തോന്നി ടീച്ചർ ഉമറത്തേക്കോടിയിരുന്നു ….. “ന്താ ഗോപിയേ….. ന്താ നീ ഓടി ക്കിതച്ച്??”

“ടീച്ചറേ, ഇവിടത്തെ കുട്ട്യോള്ക്ക്…. കവലേല് വച്ച് …” “ന്താ…ഗോപിയേ എന്താ നീ പറയണേ…???” “വണ്ടി കാറിലിടിച്ചതാ….. സാവിത്രിയമ്മടെ മോൾക്ക് കാര്യായി ഒന്നും ഇല്യ… ഇവിടെത്തെ മരുമോളൂട്ടിക്ക് ….” “ഗോപിയേട്ടാ ” കരയും പോലെയായിരുന്നു പുറകിൽ നിന്ന് ആ വിളി…. നന്ദൻ പറ്റുന്ന വേഗത്തിൽ അങ്ങോട്ടേക്കെത്തിയിരുന്നു .. “എന്താ … എന്താ അവൾക്ക്…. ൻ്റെ.. ൻ്റ നിളക്ക് എന്താ പറ്റിയേ??” ഭ്രാന്തനെ പോലെ അലറി ചോദിക്കുന്ന അവനെ തെല്ല് ഭയത്തോടെ ടീച്ചർ നോക്കി….. പാടത്ത് നിന്ന് അപ്പഴേക്കും മാഷും കേറി വന്നിരുന്നു……..(തുടരും)

ഒറ്റ മന്ദാരം: ഭാഗം 5

Share this story