അലെയ്പായുദേ: ഭാഗം 2

അലെയ്പായുദേ: ഭാഗം 2

എഴുത്തുകാരി: നിരഞ്ജന R.N

കൺപീലികളിലൂടെ ഒഴുകിയിറങ്ങുന്ന മഞ്ഞൾതുള്ളികൾക്ക് ആ കണ്ണിലെ തീക്ഷ്ണതയെ സഹിക്കനാവാത്തതിനാലാകാം അവ അവളുടെ മാറിലേക്ക് ഇറ്റിറ്റ് വീണുകൊണ്ടിരിന്നത്……….ധാരയായി ഒഴുകുന്ന പാലിനോ മൂർദ്ധാവിൽ ചാർത്തപ്പെട്ട ഭസ്മത്തിനോ അലെയ്‌ദ എന്ന ആലിമോളുടെ ശരീരത്തെ താപമോചിതമാക്കാൻ സാധിച്ചിരുന്നില്ല…… അവളുറഞ്ഞുതുള്ളി….. തന്നെ സ്പർശിക്കാൻ തുനിഞ്ഞവരുടെയെല്ലാം കൈവെള്ളകൾ പൊള്ളിയടർത്തികൊണ്ടവൾ നിന്ന് വിറച്ചു……… ഉള്ളിലെ ദേവാംശത്തെ ഉണർത്തുമാറ്………….

അവൾക്കരികിലെ യജ്ഞകുണ്ഡം പതിവിലും വിപരീതമായി ആളിക്കത്തികൊണ്ടിരുന്നു………. വർഷങ്ങൾക്ക് ശേഷം ആ തീ നാളങ്ങൾ അവരുടെ ദേവിയെ അടുത്തറിയുകയായിരുന്നിരിക്കണം………… അമ്മേ….. ദേവീ……………… കൈകൾ കൂപ്പി ഒരു ജനക്കൂട്ടം തന്നെ ആ ചരണങ്ങളിൽ വീഴാനായി കാത്തുനിൽപ്പുണ്ടായിരുന്നു……. മെല്ലെ ആ കണ്ണുകൾ അടച്ചു…. അത്രനേരവും കണ്ട കാഴ്ചകളെ ആ മനം തുലനം ചെയ്യുകയായിരുന്നു…. അപ്പോഴേക്കും ഒരച്ഛനും മകളും ദേവിയുടെ മുന്നിലേക്കെത്തി……. അമ്മേ.. ദേവി…. എന്റെ കുട്ടിയുടെ ദീനം……. കൂടുതൽ എന്തോ പറയാൻ തുനിഞ്ഞതും ആ കൈകൾ വേണ്ടാ എന്നർത്ഥത്തിൽ അവർക്ക് നേരെ ഉയർന്നു…………..

ജന്മദോഷം നിറഞ്ഞ ജാതകമാണ്.. രണ്ട് വർഷം കൂടി അതെങ്ങെനെ തന്നെ തുടരും….. അത് കഴിഞ്ഞാൽ ദീനം മാറി സുഖം പ്രാപിക്കും…….. ഗൗരവത്തോടെ തന്നെ ദേവി ഉരിയാടി…. ശേഷം വന്നവരെയെല്ലാം സമാധാനിപ്പിച്ചുകൊണ്ട് ആാാ അധരം മന്ത്രിച്ചുകൊണ്ടിരുന്നു….. ഒടുവിൽ വിറയലോടെ ആ സ്ഥാനത്തിൽ നിന്നവൾ എണീറ്റു……………… ചടങ്ങുകൾക്കുള്ള അവസാനമെന്നപോലെ ആ കാലടികൾ ക്ഷേത്രകുളകടവിലേക്ക് നീണ്ടു…………. ആ ശീതതുള്ളികളിൽ മുങ്ങിനിവർന്ന് മറപ്പുരയിൽ നിന്ന് തൂവെള്ളസാരിയുടുത്ത് അവൾ പടവുകൾ കയറി,, ആചാരവസാനം കാണാനെന്നപോലെ……..

ആ കാല്പാദങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികൾ ആ മണ്ണിനെ കുളിർമയിലാഴ്ത്തി……ശരീരത്തിലൂടെ പടർന്ന ഒരു മരവിപ്പോടെ അവളാഇരിപ്പിടത്തിനടുത്തേക്ക് നടന്നു….. ആ കണ്ണുകളിലെ വശ്യതയ്ക്ക് മങ്ങലേറ്റുതുടങ്ങിയിരിക്കുന്നു…………… ദേവിക്കർപ്പിച്ച നിവേദ്യം ഭക്ഷിക്കും മുൻപ് ആ വിരലുകൾ എന്തിനെന്നറിയാതെ കഴുത്തിലെ ലോക്കറ്റിലേക്ക് നീണ്ടു….. അമ്മേ… ദേവീ………….. നാമജപശബ്ദം വാനിൽ മുഴങ്ങും തോറും അവളിലെ മരവിപ്പ് അനിയന്ത്രിതമാം വർധിച്ചു………… ഒടുവിൽ തന്നിൽ നിന്നെന്തോ ഒന്നകന്നുപോകുന്നതറിഞ്ഞുകൊണ്ട് ആ കണ്ണുകൾ താനേയടഞ്ഞു…..

ശരീരം ഞെട്ടറ്റുവീഴുന്ന ഒരു നറുപുഷ്‌പം പോലെ താഴേക്ക് ഊർന്നുവീണു…………. മോളെ………………………………. അവൾക്കായി ഉയർന്ന ആ ശബ്ദങ്ങൾക്ക് ഉറവിടമാകാൻ കണ്ഠങ്ങൾ ഏറെയായിരുന്നു….. പക്ഷേ, അവളിലെ ചൈതന്യത്തെ ആവാഹിക്കാൻ മാത്രം ആ ശബ്ദങ്ങൾക്ക് കഴിവില്ലായിരുന്നു……………… നിലത്തേക്ക് വീണവളുടെ ശരീരത്തിലേക്ക് ഹോമവെള്ളം തളിച്ച് പൂജാരി ആ നെറുകയിൽ ഭസ്മം ചാർത്തിയതും രുദ്രന്റെ കൈകൾ അവളെ താങ്ങിയെടുത്തു……… പ്രായം ഇന്നും ആ കൈകരുത്തിനെ ബാധിച്ചിരുന്നില്ല..അവളെ നെഞ്ചോട് ചേർത്ത് തിരിയുമ്പോൾ ആ കൈകൾക്ക് താങ്ങായികൊണ്ട് മറ്റഞ്ചുപേരും അവനോട് ചേർന്ന്നിന്നു………………… ശ്രീയുടെ റൂം തന്നെയായിരുന്നു ആലിമോൾക്കും………

ഓർമവെച്ച നാളിൽ അവൾ ആദ്യമായി ആവശ്യപ്പെട്ടയൊന്ന്,, തന്റെ അമ്മയുടെ ഗന്ധം നിറഞ്ഞ ആ മുറി………. അതുപോലെ മാധവത്തിലും ആലിമോൾക്കായിയുള്ളത് അവളുടെ അച്ചന്റെ മുറി തന്നെയായിരുന്നു………….. അച്ഛന്റെയും അമ്മയുടെയും ഗന്ധമറിഞ്ഞ് ആ സാന്ത്വനത്തിൽ അവളുടെ ഓരോ ദിവസവും കടന്നുപോയി……… നല്ല ക്ഷീണമുണ്ട് ന്റെ കുട്ടിയ്ക്ക്………. ബോധമറ്റ് കിടക്കുന്ന ആലിമോളുടെ നെറുകയിൽ തലോടികൊണ്ട് ഇടറിയ ശബ്ദത്തിൽ വിശ്വനത് പറയുമ്പോൾ നന്ദിനിയുടെ മനസ്സിലേക്കെത്തിയത് ആ മുഖമായിരുന്നു……… അലോകിന്റെ നെഞ്ചോട് ചേർന്ന് തളർന്നു വീണ ശ്രാവണിയെ ഇതേമുറിയിൽ വെച്ച് നോക്കിനിന്ന ഒരച്ഛന്റെ മുഖം… പഴയതെല്ലാം തന്നെ വീണ്ടും ആവർത്തിക്കപ്പെടുന്നു……..

ആ കുട്യോളെ പോലെ തന്നെ രക്തബന്ധങ്ങൾക്ക് അപ്പുറം ആത്മബന്ധവുമായി വളർന്നുവന്ന അവരുടെ മക്കൾ…… യുവത്വം മാറിയിട്ടും ഇന്നും ഹൃദയത്തിൽ മറ്റാരേക്കാളും സുഹൃത്തുക്കൾക്ക് സ്ഥാനം കൊടുത്തിരിക്കുന്ന ആ ആറുപേരും അവരുടെ ഭാര്യമാരും…………… വാതില്കടന്ന് അകത്തേക്ക് കയറുമ്പോൾ ആ അമ്മയുടെ ഹൃദയം പതിയെ മൂകമാകാൻ തുടങ്ങി…… ആ കണ്ണുകൾ ചുറ്റുപാടും പരതി,,, ആലിമോൾക്ക് ചുറ്റും കൂടിനിന്നവരിൽ അവർ കാണാൻ കൊതിച്ച രണ്ട് മുഖങ്ങൾ…….അവൾക്ക് ജന്മം നൽകിയ തന്റെ ശ്രീമോളും കണ്ണനും………………. ചുറ്റും സ്നേഹം കൊണ്ട് മൂടാൻ എത്രപേര് മത്സരിച്ചാലും ജന്മം നൽകിയവരോടൊപ്പമെത്താൻ അവർക്കാർക്കും കഴിയില്ലല്ലോ…….

ആ മുറിയിൽ ഇപ്പോഴും ആ ഗന്ധം നിറഞ്ഞുനിൽക്കുന്നതുപോലെ ആ അമ്മയ്ക്ക് തോന്നി…. മയങ്ങിക്കിടക്കുന്ന ആ മുഖം കാണവേ,, ആ മനസ്സിൽ ശ്രാവണിയുടെ മുഖമാണ് ഇരച്ചെത്തിയത്……… അതേ……. ശ്രാവണി തന്നെ….വളർന്നുവരും തോറും ശ്രാവണിയുടെ രൂപവുംസ്വഭാവവും ആലിമോളിലും പ്രകടമായപ്പോൾ വെറുമൊരു സാമ്യമായിമാത്രമേ അതിനെ തോന്നിയിട്ടുള്ളൂ.. പക്ഷെ, ഇന്ന്…. ആ ക്ഷേത്രപടവിൽ കണ്ട മുഖത്തിന്‌ ഒരൊറ്റ ഛായ മാത്രമേയുണ്ടയായിരുന്നുള്ളൂ….. ജന്മം കൊണ്ടല്ലെങ്കിലും തന്റെ മകളായ ശ്രാവണിയുടെ മുഖം…. ഒപ്പം കണ്ണന്റെ ആ കാപ്പികണ്ണുകളും……. നെടുവീർപ്പോടെ ആ റൂമിൽ നിന്നും ആ അമ്മ പുറത്തേക്കിറങ്ങി.. കണ്ണുകൾ കലങ്ങിയിരിന്നു…..

ആരോടും ഒരുവാക്കും മിണ്ടാതെ, അടുക്കളപുറത്തേക്ക് നീങ്ങുമ്പോൾ ഒരൊറ്റ ഉദ്ദേശ്യമേയുണ്ടായിരുന്നുള്ളൂ നെഞ്ചിലെ വിങ്ങൽ ആ കരിപിടിച്ചിടത്ത് ഒഴുക്കിത്തീർക്കണം………….. കുഴപ്പമൊന്നുമില്ല,,, പേടിക്കേണ്ട.. ഇത് എല്ലാം തവണയും ഉണ്ടാകുന്നതല്ലേ….. അവളെ പരിശോധിച്ചുകൊണ്ട് അഭി എല്ലാരേയും നോക്കി പറഞ്ഞു…. അവനാണിപ്പോൾ കുടുംബഡോക്ടർ സ്ഥാനം ഏറ്റിരിക്കുന്നത്….. എങ്കിൽ എല്ലാരും പുറത്തേക്കിറങ്ങ്…മോള് ഒന്ന് നന്നായി ഉറങ്ങിയെണീക്കട്ടെ……. മാധു പറഞ്ഞതും കുട്ടിപട്ടാളങ്ങൾ ആദ്യമേ ഇറങ്ങി.. പിന്നാലെ സ്ത്രീകളും…… ഒടുവിൽ ആൺപ്രജകൾ ഇറങ്ങാൻ ഒരുങ്ങവെ,, അവിടെക്കൊരു കാറ്റോടിയെത്തി….

ചന്ദനഗന്ധം പേറിയ ആ കാറ്റിന്റെ സാമീപ്യം അറിയവേ ആ മുഖങ്ങൾ വിടർന്നു…….. ഇനി ആലിമോൾക്ക് നമ്മുടെ ആവശ്യമില്ലല്ലോ…. വരേണ്ടവർ വന്നിട്ടുണ്ട്….. അവളെ നോക്കികൊണ്ട് ജോയിച്ചൻ അത് പറയുമ്പോൾ ആ ഹൃദയങ്ങൾ നുറുങ്ങുന്നുണ്ടിയിരുന്നു………… പടികൾ ഇറങ്ങവേ കണ്ടു,,, വാടിത്തളർന്ന് ആയുവിന്റെ മടിയിൽ ചായുന്ന ജിയയെ….. അവളെ എണീക്കാൻ നോക്കിയാ ജെവിനെ അവനോടിച്ചുവിടുന്നത് കണ്ട് എല്ലാരും ചിരിക്കാൻ തുടങ്ങി……. എന്തൊക്കെയായിരുന്നു,,,, അടി.. ഇടി…. എന്നിട്ട് നോക്കിയേ അയോഗേ ഇപ്പോ രണ്ടും അടയും ചക്കരയും…… ധ്യാനിന്റെ ആ കമന്റ് കേട്ട് ആയു തലയുയർത്തി എല്ലാരേയും നോക്കി,,,,,,,,

അച്ഛന്മാരെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൻ അവളുടെ മുടിയിഴകളിലൂടെ തലോടി…………… ആ തലോടലിൽ അവളൊന്ന് ഞെരങ്ങി,, ശേഷം അവന്റെ കൈകളെ ഇറുകെ പുണർന്നുകൊണ്ട് വീണ്ടും അവനിലേക്ക് ചേർന്നിരുന്നു……………… സത്യത്തിൽ ആ കാഴ്ച നിറച്ചത് രുദ്രന്റെ കണ്ണുകളെയായിരുന്നു…. ആാാ നിമിഷം ആ മനസ്സിന്റെ ഞാണ് കൈവിട്ടുപോയിരുന്നു.. തന്നോട് ചേർന്നിരിക്കുന്ന ശ്രീയുടെ ഓർമകളിൽ അവന്റെ ഓരോ അണുവും തട്ടിനിന്നു…… രുദ്രേട്ടാ…… കാതോരം തന്റെ പ്രിയപ്പെട്ടവളുടെ ശബ്ദം കേൾക്കവേ, ആാാ കണ്ണുകൾ അവൻ വലിച്ചുതുറന്നു……………………. ഓർത്തു ല്ലേ……..

അതിന് മറക്കാൻ കഴിഞ്ഞിട്ട് വേണ്ടേടോ????? അവളുടെ ചോദ്യത്തിനുള്ള ഉത്തരമായി അവൻ പറഞ്ഞ ആ വാക്കിൽ നിറഞ്ഞിരുന്ന ഇടർച്ച തന്നെ ബോധ്യപ്പെടുത്തിയിരുന്നു ആ ഹൃദയം ഇന്നും തന്റെ കൂടെപ്പിറപ്പായവർക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന സ്ഥാനത്തെ…….. പഴയതുപോലെ അവരാറുപേരും ഉമ്മറത്തെ പടികളിലിരുന്നു,, അവർക്ക് മറുവശത്ത് നല്ലപാതിയായി കൈപിടിച്ചവരും………….. അഖിലും ധ്യാനും അയോഗും ജോയിച്ചനും രുദ്രനും മാധുവും……….. അവർക്ക് നടുവിലായി പതിവുപോലെ ഇന്നുമവർ കുറച്ച് സ്ഥലം ബാക്കിയിട്ടു……. അവരുടെ അല്ലുവിനായ്………………….. ഉമ്മരകസേരയിലിരിക്കുന്ന വിശ്വന് അത് കാണും തോറും ഉള്ളിലൊരു ആന്തലാണ്….തന്റെ മക്കളെയോർത്ത്………… ദിവി വിളിച്ചോ രുദ്രച്ചാ…….. ഞാൻ വിളിച്ചിട്ട് എടുത്തില്ല………..

അഭിയുടെ ചോദ്യം കേട്ട് രുദ്രൻ തന്റെ ഫോണിലേക്ക് നോക്കി…………… പെട്ടെന്ന് എന്തോ ഓർത്തതുപോലെ അഭി നാക്ക് കടിച്ചു…. അരുതാത്തത് എന്തോ ചെയ്ത തെറ്റുകാരനെപോലെ അവനിലേക്ക് എല്ലാവരുടെയും നോട്ടം പാളിവീണു……. അത് ഞാൻ….. സോറി രുദ്രച്ഛാ……… അവന്റെ കണ്ണുകൾ താഴുന്നത് കണ്ട് രുദ്രൻ അവനെ അടുക്കലേക്ക് വിളിച്ചു……. അഭി, എന്താടാ ഇത്… എനിക്കറിയാം നീ ഓർക്കാതെ പറഞ്ഞതാണെന്ന്…. പോട്ടെ…. അതിനിങ്ങനെ വിഷമിക്കണ്ട…………. ആ തോളിൽ തട്ടി അവനെ ചേർത്തത് പറയുമ്പോൾ ആ ഹൃദയം തന്റെ മകനെ ഒന്ന് ചേർത്ത് നിർത്താൻ വെമ്പുകയായിരുന്നു…………… കണ്മുന്നിൽ ഉണ്ടായിട്ടും ഇറുകെപ്പുണരാൻ ഭാഗ്യമില്ലാതായി പോയ ഒരച്ഛന്റെ വേദന….

അവന്റെ കണ്ണുകളിൽ ആ വേദന ബിംബിച്ചതും നല്ലപാതിയുടെ കരങ്ങൾ അവൾ കവർന്നു………. ഏയ് ഒന്നുമില്ലടോ… കണ്ണിറുക്കി ദേവുവിനെ ആശ്വസിപ്പിക്കുമ്പോഴും ആ മനസ്സ് അടങ്ങിയിരുന്നില്ല… ഓർമകളിൽ aa ദിനം വന്നെത്തി….. തന്റെ മകൻ തന്നിൽ നിന്നകന്ന ആ ദിനം……. അന്ന് ദിവിയ്ക്ക് പതിനാറ് വയസ്സ് പ്രായം……..അല്ലുവും ശ്രീയും പോയതിനുശേഷം തിരികെ അവിടുന്ന് വന്ന രുദ്രനും കുടുംബവും നീണ്ട വർഷങ്ങൾക്ക് ശേഷം കൊല്ലത്തേക്ക് വീണ്ടും ട്രാൻസ്ഫറായി ചെന്നു………………….ഇതുപോലൊരു ഉത്സവനാളിൽ തിരികെ കുടുംബത്തെത്തിയ അവർ ഓരോന്നും പറഞ്ഞിരിക്കെയാണ് വിഷയം അല്ലുവിലേക്കും ശ്രീയിലേക്കും തിരിഞ്ഞത്… കുട്ടികൾക്ക് അവരെകുറിച്ചറിയണം എന്ന് പറഞ്ഞപ്പോൾ രുദ്രൻ തന്നെയാണ് അവരോട് തങ്ങളുടെ ജീവിതം പറഞ്ഞത്… പക്ഷെ, ഒടുവിൽ….

ആലിമോളുടെ അനാഥത്വത്തിന് കരണക്കാരൻതന്റെ അച്ഛനാണെന്ന വിവരം ആ കൗമാരക്കാരന്റെ തലച്ചോറിൽ ആഴത്തിലാഴ്ന്നിറങ്ങി………ആലി അവനെന്നും പ്രിയപ്പെട്ടവളായിരുന്നു…. ആ പെണ്ണനുഭവിക്കാത്ത അച്ഛന്റെ സ്നേഹം തനിക്കും വേണ്ടാ എന്ന് പറഞ്ഞ് അന്ന് രുദ്രനിൽ നിന്ന് അകന്നുമാറിയതാണവൻ……. ഇന്നും ആ അകൽച്ച അങ്ങെനെ തന്നെ………ആദ്യമാദ്യം പറഞ്ഞുതിരുത്താൻ എല്ലാവരും ശ്രമിച്ചതാണ്.. എന്നാൽ അവന്റെയുള്ളിലെ ആലിയുടെ ദേവേട്ടന് അതിന് കഴിയുമായിരുന്നില്ല…. പിന്നെ പിന്നെ ആ ശ്രമം എല്ലാരും കൈവെടിഞ്ഞു….. പക്ഷേ, ഒരുകാര്യമുണ്ട്…. തമ്മിൽ തമ്മിൽ കണ്ടാൽ മിണ്ടാറില്ലെങ്കിലും ദേവു വഴി രണ്ടാളും പരസ്പരം എല്ലാം അറിയുമായിരുന്നു…..

അച്ഛന് വേണ്ടതെല്ലാം അവനും അവന് വേണ്ടതെല്ലാം രുദ്രനും ചെയ്തുപോന്നു… മകന്റെ സാമീപ്യം എപ്പോഴെക്കെ രുദ്രൻ ആഗ്രഹിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അവനവിടെയുണ്ടാകും.. ആ അച്ഛന്റെ തനിപകർപ്പായ്….. അവന് വയ്യാതായി ന്നറിഞ്ഞാൽ… ഉറങ്ങികിടക്കുന്ന അവനരികിൽ നിന്ന് മാറില്ല രുദ്രൻ….. ഉണരാൻ ചിണുങ്ങുമ്പോ കുഞ്ഞിപ്പിള്ളേർ ഒളിച്ചുകളിക്കുമ്പോ ഓടിമാറും പോലെ ഒളിക്കുന്ന ആ അച്ഛന്റെ അവസ്ഥ ദേവുവിനും വേദന തന്നെയായിരുന്നു………….. രുദ്രാ…. അഖിലിന്റെ വിളിയിൽ അവന്റെ സ്വബോധത്തിലേക്ക് വന്നു.. അപ്പോഴേക്കും ജിയ ഉണർന്നിരുന്നു… ഉണർന്നപാടേ അവൾ ആയുവുമായി എന്തിനോ തല്ലും ആരംഭിച്ചു…….. ദേ പിള്ളേരെ അടങ്ങിയിരുന്നോ.. ന്റെ ആലിമോള് എണീക്കും……

ജിയയ്ക്ക് തല്ലുകൊടുത്ത് ജാൻവി പറഞ്ഞതും ജെവിന് ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു……. ആഹ്.. എന്തോന്നാടാ.. മനുഷ്യന്റെ കാല്…. അക്കുവിന്റെ കാലിൽ ചവിട്ടിക്കൊണ്ടായിരിന്നു ജെവി എണീറ്റത്…. ഓഹ്, സോറി വല്യേട്ടാ… ദേ.. നോക്കിക്കേ ദിവിയേട്ടൻ………… ഗേറ്റ് കടന്ന് വരുന്ന കാറിലേക്ക് വിരൽ ചൂണ്ടി ജെവി പറഞ്ഞതും എല്ലാരും മുറ്റത്തേക്ക് നോക്കി…… രുദ്രന്റെ കണ്ണുകൾ ഡ്രൈവിംഗ് സീറ്റിലേക്ക് തന്നെ ഊഴമിട്ടു…………. ആടിയുലയുന്ന മരച്ചില്ലകൾക്കൊപ്പം മഴത്തുള്ളികളും ചെറുതായ് പെയ്യാൻ തുടങ്ങിയിരുന്നു…………………………എന്തോ പ്രകൃതിപോലും ആ വരവിനെ ഏറ്റെടുത്തതുപോലെ…….. ആദിശൈലത്തിൽ അവന്റെ കാലുകൾ പതിഞ്ഞ നിമിഷം,,,,, അബോധാവസ്ഥയിൽ നിന്നവളുടെ കണ്ണുകൾ ചിമ്മാൻ തുടങ്ങി……..

നെഞ്ചിടിപ്പ് ഉയർന്നുതാഴാൻ ആരംഭിച്ചു…… ഡോർ തുറന്നിറങ്ങിയ ആ രൂപം കാൺകെ ആദിശൈലം അമ്പരന്നു….. ആറുമാസത്തിന് ശേഷം തന്റെ മകനെ കണ്ട സന്തോഷം ആ അച്ഛനും അമ്മയ്ക്കും അലതല്ലിയപ്പോൾ അങ്ങ് മുറിയിൽ,,,, ആരുടെയോ പ്രേരണപോലെ അവളുടെ കണ്ണുകൾ തുറക്കപ്പെട്ടു….. കാപ്പിക്കണ്ണുകളാൽ ചുറ്റും നോക്കവേ, പ്രിയപ്പെട്ടഎന്തിന്റെയോ ഗന്ധം ആ നാസികത്തുമ്പിലേക്ക് ഇരച്ചെത്തി………… കൈകൾ വിടർത്തി, അവളതിനെ ആലിംഗനം ചെയ്തു…. കാതോരം കെട്ട മന്ത്രണത്തിൽ നാണത്തോടെ പൂത്തുലഞ്ഞ് അവളെണീറ്റു…. താഴെ പടവുകള് ഓടിയിറങ്ങുമ്പോൾ ആ ശരീരം പൂർവആരോഗ്യം വീണ്ടെടുത്തിയിരുന്നില്ല………….. മോനെ…. ദിവി……. ദേവു അവനെ മാറോടണച്ചു……………….

അവളെ ഇറുകെ പുണർന്ന് അവന്റെ കണ്ണുകൾ പോയത്, തൂണിന്മേല് ചാരി മറ്റെവിടെയോ നോക്കിനിൽക്കുന്ന രുദ്രനിലാണ്…. ചെറുപുഞ്ചിരി വിടർന്ന മുഖവുമായി അവൻ മറ്റുള്ളവരുടെ അരികിലെത്തി… എല്ലാരും അവനെ ചേർത്തുനിർത്തി….. വിശ്വൻ നെറുകയിൽ മുത്തിയപ്പോൾ നന്ദിനി ആ കവിളിൽ അധരം അമർത്തി……. ശേഷം കുട്ടിപട്ടാളങ്ങളുടെ അവസരമായിരുന്നു… പ്രായത്തിൽ അധിക വ്യത്യാസം അവര് തമ്മിൽ ഇല്ലെങ്കിലും അവനെന്നും അവരുടെ പ്രിയപ്പെട്ട വല്യേട്ടനും അഭിയുടെയും അക്കുവിന്റെയും കുഞ്ഞനിയനുമാണ്……………… പടവുകൾ ഇറങ്ങി ഉമ്മറത്തേക്കോടിയെത്തിയ ആ കാപ്പികണ്ണുകൾ ഒരുനിമിഷം ഒന്ന് തറഞ്ഞു………

കാണാൻ കാത്തിരുന്ന മുഖത്തെ കണ്മുന്നിൽ കാണവേ,, ആ മിഴികൾ അതിന്റെ ഇണയുമായി പിടച്ചിലോടെ കോർത്തു…. പരസ്പരം മറന്ന് നോക്കിനിന്നുപോയ നിമിഷങ്ങൾ… പതിയെ അവന്റെ കണ്ണുകൾ അവളുടെ കഴുത്തിലെ ലോക്കറ്റിലേക്ക് നീണ്ടപ്പോൾ അവളുടെ കണ്ണുകൾ ആ കഴുത്തിൽ ചേർന്ന് കിടന്ന രുദ്രാക്ഷത്തിൽ വീണു… അല്ലുവും ശ്രീയും അവസാനമായി അവർക്ക് സമ്മാനിച്ച സമ്മാനങ്ങൾ…………. അവന്റെ മിഴിയുടെ അഗാധതയിലേക്ക് ആഴവേ, അവളുടെ ശരീരം തളർന്നുപോയി… കണ്ണുകളടഞ്ഞ് താഴേക്ക് വീഴാനാഞ്ഞ ആലിയെ ഇടുപ്പിലൂടെ തന്നിലേക്ക് ചേർത്ത് നിർത്തുമ്പോൾ വിറയാർന്ന ആ ചുണ്ടുകൾ മന്ത്രിച്ചത് ആ പേരാണ്….. ദേവേട്ടൻ….. !!!!!!…. അതേ,, മറ്റെല്ലാവർക്കും ദിവിയായ അവളുടെ സ്വന്തം ദേവേട്ടൻ…. ദേവരുദ്ര്….. ദേവുവിന്റെ ശാന്തതയും രുദ്രന്റെ രൗദ്രതയും സംയോജ്യതമായ അവരുടെ മകൻ…… ദേവരുദ്ര് !!!!….. (തുടരും )

അലെയ്പായുദേ: ഭാഗം 1

Share this story