അഞ്ജലി: ഭാഗം 10

അഞ്ജലി: ഭാഗം 10

എഴുത്തുകാരി: പാർവ്വതി പിള്ള

അനന്തന്റെ വീട് ഒരു സ്വർഗ്ഗം ആയി മാറിയത് നിമിഷ നേരങ്ങൾക്കുള്ളിലാണ്. അഞ്ജലി ഒരായുഷ്‌കാലത്തേക്കുള്ള പ്രണയം അനന്തനിലേക്ക് ഒഴുക്കിയപ്പോൾ അനന്തന്റെ ജീവിതം അഞ്ജലിയിലേക്ക് ചുരുങ്ങുകയായിരുന്നു. മറ്റെല്ലാം മറന്ന് കൊണ്ട് ഗൗരവത്തിന്റെ മൂടുപടം മാറ്റി കൊണ്ട് പുതിയ അനന്തനിലേക്കുള്ള മാറ്റം എല്ലാവർക്കും അത്ഭുതം ആയിരുന്നു. എത്ര തിരക്കുകൾക്കിടയിലും അഞ്ജലിയുടെ അടുത്തേക്ക് ഓടിയെത്താൻ അവൻ സമയം കണ്ടെത്തി. എന്തൊക്കെ ടെൻഷൻ വന്നാലും അവളുടെ സാമിപ്യം അറിയുമ്പോൾ അതെല്ലാം എങ്ങോ പോയി മറയുന്നത് അത്ഭുതത്തോടെ അവനറിഞ്ഞു. രാത്രി എത്ര വൈകിയാലും വീട്ടിൽ എത്തിയതിനു ശേഷമേ ഭക്ഷണം പോലും അവൻ കഴിക്കുള്ളൂ.

കാര്യം വഴിക്കണ്ണുമായി അഞ്ജലി കാത്തിരിക്കുമെന്ന് അവന് അറിയാം. എത്ര വൈകിയാലും അവനോടൊപ്പം മാത്രമേ അവളും ഭക്ഷണം കഴിക്കുള്ളൂ. ആ നെഞ്ചോട് ചേർന്ന് മാത്രമേ ഉറങ്ങാറുള്ളൂ..അത്രമേൽ അനന്തനിൽ അലിഞ്ഞു ചേർന്നിരുന്നു അവൾ. പതിവുപോലെ അനന്തനെ കാത്തിരിക്കുകയാണ് അഞ്ജലി. സമയം ഒരുപാട് ആകുന്നു. എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നും കൂട്ടിന് ദേവമ്മയും ഉണ്ടാകുന്നതാണ്. വൈകിട്ട് ഒരു ചെറിയ കാലിനു വേദന. അതുകൊണ്ട് നിർബന്ധിച്ചു കിടക്കാൻ പറഞ്ഞു വിട്ടതാണ്. ഇല്ലെങ്കിൽ തന്റെ കൂടെ തന്നെ ഇരുന്നേനെ അനന്തേട്ടൻ വരുന്നതുവരെ.

അവൾ വീണ്ടും വെളിയിലേക്ക് കണ്ണുനട്ടു. അനന്തേട്ടൻ വരാൻ വൈകുമ്പോൾ മനസ്സിൽ എന്തോ ഒരു ആധിയാണ്. അവൾ നെഞ്ചോട് ചേർന്ന് കിടക്കുന്ന താലി കയ്യിൽ മുറുകെ പിടിച്ചു. ആദ്യമൊക്കെ ഒരുപാട് ശപിച്ചിട്ടുണ്ട്. അതിനൊക്കെ ഇരട്ടിയായി ഇപ്പോൾ ദൈവത്തോട് പ്രാർത്ഥിക്കുന്നുമുണ്ട്. ഒരാപത്തും വരുത്തരുതേ എന്ന്. ഇന്ന് എന്റെ ശ്വാസം പോലും ആ നെഞ്ചിൽ അല്ലേ. എന്റെ പ്രാണൻ ആണ്. അവൾ കണ്ണുകൾ ഇറുകെ അടച്ചു. അരമണിക്കൂറിനുള്ളിൽ ഗേറ്റിൽ കാറിന്റെ വെളിച്ചം കണ്ടപ്പോൾ അവൾ ആശ്വാസത്തോടെ ചാടിയെഴുന്നേറ്റു വെളിയിലേക്കിറങ്ങി. വാതിലിൽ അഞ്ജലിയെ കണ്ട് അനന്തൻ കാറിൽ നിന്ന് ഒരു ചിരിയോടെയാണ് ഇറങ്ങി വന്നത്.

ചിരിച്ചുകൊണ്ടുള്ള അവന്റെ വരവ് കണ്ടപ്പോൾ അവൾ മുഖത്ത് ദേഷ്യത്തിന്റെ ആവരണം അണിഞ്ഞു. പിന്നെ കുറുമ്പോടെ ചോദിച്ചു ഇത്ര ചിരിക്കാൻ എന്താ. അവൻ ഒരു കള്ളച്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഒരു സിനിമ പാട്ട് ഓർത്തതാ. പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആണ് എന്റെ ഭാര്യ. അവന്റെ പാട്ട് കേട്ട് അവൾ പൊട്ടിച്ചിരിച്ചു. എന്റെ അനന്തേട്ടാ ഇങ്ങനെ പാടല്ലേ. ഇപ്പോൾ മഴ ഒന്നു കുറഞ്ഞിരിക്കുകയാ. ആണോ അറിഞ്ഞില്ല കേട്ടോ.. അവൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു ഞാൻ ഒന്നു ഫ്രഷായി വേഗം വരാം. താൻ ഫുഡ് എടുത്തുവയ്ക്ക്.

മ്മ്മ്മ്… അവളുടെ കവിളിൽ തന്റെ കവിൾ ചേർത്ത് ഉരസിക്കൊണ്ട് അവൻ വേഗം മുകളിലേക്ക് ഓടിക്കയറി. അഞ്ജലി പുഞ്ചിരിയോടെ കിച്ചണിലേക്ക് നടന്നു.. എല്ലാം ചൂടാക്കി ഡൈനിങ് ടേബിളിലേക്ക് വയ്ക്കുമ്പോഴേക്കും അനന്തനും എത്തിയിരുന്നു. അവൾ അനന്തന് ആഹാരം വിളമ്പി കൊടുത്തുകൊണ്ട് അവന്റെ അരികിലേക്ക് ഇരുന്നു. അനന്തൻ വീട്ടിലുള്ളപ്പോൾ രണ്ടാൾക്കും ഉള്ളത് ഒരു പ്ലേറ്റിൽ വിളമ്പണം എന്നത് അവന് നിർബന്ധമാണ്. അവൻ തന്നെ അത് അവളുടെ വായിലേക്ക് വെച്ച് കൊടുക്കുകയും വേണം. ആദ്യമൊക്കെ അഞ്ജലിയ്ക്ക് ആകെ നാണമായിരുന്നു. ദേവമ്മ കണ്ടാൽ എന്ത് വിചാരിക്കും എന്ന് പറഞ്ഞ് അവനെ കുറെ തടയാൻ നോക്കി. അവിടെയും അവന്റെ വാശി തന്നെ ജയിച്ചു.

ഇപ്പോൾ അഞ്ജലിക്കും അവന്റെ കൈകൊണ്ട് ആഹാരം കഴിച്ചില്ലെങ്കിൽ നിറയില്ല എന്നായി. ദേവമ്മ എവിടെ അഞ്ജലി വെളിയിൽ കണ്ടില്ലല്ലോ. ദേവമ്മയ്ക്ക് കാലിനു വേദന ഉണ്ടായിരുന്നു അനന്തേട്ടാ. ഞാൻ പറഞ്ഞു കിടന്നോളാൻ. അവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ദേവമ്മയുടെ മുറിയിലേക്ക് ചെന്നു. കുറേനേരം അവരോട് സംസാരിച്ചിരുന്നതിനു ശേഷമാണ് അവൻ മുകളിലേക്ക് പോയത്. കിച്ചൺ എല്ലാം ഒതുക്കി അഞ്ജലി മുകളിലേക്ക് ചെല്ലുമ്പോൾ അനന്തൻ എന്തോ ആലോചനയോടെ ഇരിക്കുന്നതാണ് കണ്ടത്. അവൾ അവന്റെ മുടിയിഴകളിൽക്കൂടി വിരലോടിച്ചു കൊണ്ട് ചോദിച്ചു എന്താ അനന്തേട്ടാ ഇത്ര വലിയ ആലോചന. ഞാൻ ദേവമ്മയെ കുറിച്ച് ആലോചിച്ചതാ.

നാളെ കുറവില്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകണം.നമ്മൾ അല്ലാതെ വേറെ ആരും ഇല്ല ദേവമ്മയ്ക്ക്. താൻ വരുന്നതിനു മുൻപ് എന്നെ കാത്തിരിക്കാൻ ആകെയുണ്ടായിരുന്നത് ദേവമ്മ മാത്രമാണ്. അഞ്ജലി അവന് അരികിലേക്ക് ഇരുന്നു. അത്രയേ ഉള്ളൂ കാര്യം. ഇരുന്ന് ആലോചിക്കുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചല്ലോ ഏതാണ്ട് വലിയ കാര്യമാണെന്ന്.. അതുമാത്രമല്ലഡി വേറെ ഒരു കാര്യം കൂടി ആലോചിച്ചു… അതെന്തു കാര്യമാ…. അതോ.. അത് പറയാൻ പറ്റില്ല കാണിച്ചുതരാം. അവൻ അവളെ വലിച്ച് ബെഡിലേക്ക് ഇട്ടു. അവളിലേക്ക് അമർന്നു കൊണ്ട് അവളുടെ മൂക്കിൽ തന്റെ മൂക്കിട്ട് ഉരസി.കവിളിൽ മൃദുവായി പല്ലുകൾ ആഴ്ത്തി. അവന്റെ ചുണ്ടുകൾ അവളുടെ മുഖം ഒന്നാകെ ഒഴുകി നടന്നു.

അവളുടെ ഇരു കണ്ണുകളിലും അവൻ സ്നേഹമുദ്രണം ചാർത്തി. അവളുടെ ചുണ്ടുകളിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്ത് മൃദുവായി അമർത്തി ചുംബിച്ചു. അവളുടെ ഇരുകവിളിലും ചുംബിച്ചുകൊണ്ട് അവന്റെ ചുണ്ടുകൾ താഴേക്ക് അരിച്ചിറങ്ങി. അവളുടെ കഴുത്തിലേക്ക് അവന്റെ ദന്തങ്ങൾ മൃദുവായി അമർന്നു. അവൾ ഒന്നു പുളഞ്ഞു കൊണ്ട് അവന്റെ കൈകളിൽ അമർത്തിപ്പിടിച്ചു. അവളുടെ ഓരോ പിടച്ചിലുകളും ആസ്വദിച്ചുകൊണ്ട് മെല്ലെ അവളിലേക്ക് അലിഞ്ഞു ചേർന്നു അനന്തൻ. ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ അവളെ തന്റെ നെഞ്ചോട് അടുക്കി പിടിച്ചു. തന്നിൽ നിന്നും അടർത്തി മാറ്റാതെ തന്നെ പുതപ്പെടുത്ത് ഇരു മെയ്യിലേക്കും ഇട്ടു. രാവിലെ ഉണർന്ന അഞ്ജലി എഴുന്നേൽക്കാൻ ആയി തുടങ്ങിയപ്പോൾ അനന്തൻ അവളെ വീണ്ടും മുറുകെപ്പിടിച്ച് നെഞ്ചോട് ചേർത്ത് വെച്ചു.

നീ എവിടേക്കാ ഇത്ര രാവിലെ ഓടുന്നത്. ഇന്ന് സൺഡേ അല്ലേ. ആർക്കും എവിടേക്കും പോകണ്ടല്ലോ. കുറച്ചുനേരം കൂടി അടങ്ങി ഇവിടെ കിടക്ക്. അവൻ അവളെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു. വീണ്ടും അവന്റെ ചൂടും പറ്റി അവൾ അവനോടു ചേർന്ന് കിടന്നു. കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ വീണ്ടും അവൾ എഴുന്നേൽക്കാനായി തുടങ്ങി. അവൻ പൂർവാധികം ശക്തിയോടെ അവളെ വരിഞ്ഞുമുറുക്കി. എന്റെ പൊന്ന് അനന്തേട്ടൻ അല്ലേ. ഒന്നു വിട്ടേ.ഞാൻ എഴുന്നേൽക്കട്ടേ. സമയം ഒരുപാടായി. അഞ്ജലി പ്ലീസ് കുറച്ചുനേരം കൂടി.അവൻ അവളെ വീണ്ടും നെഞ്ചോട് ചേർത്തു പിടിച്ചു. അഞ്ജലി മുഖമുയർത്തി അവനെ നോക്കി. പിന്നെ അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവന്റെ മുഖത്ത് നേരെ കൊണ്ടു വന്നു.

അവന്റെ കണ്ണുകളിലും കവിളിലും ചുണ്ടുകളിലും എല്ലാം അമർത്തി ചുംബിച്ചു. ഇപ്പോ ഇതു കൊണ്ട് തൃപ്തിപ്പെട്. എന്നെ ഒന്ന് വിടുമോ പ്ലീസ് അനന്തേട്ടാ. അവൻ ചെറുചിരിയോടെ കൈകൾ അയച്ചു. അവനിൽ നിന്നും അടർന്നുമാറി കൊണ്ട് അവൾ വേഗം വാഷ് റൂമിലേക്ക് കയറി. അനന്തൻ ഒരു തലയണ എടുത്തു തന്റെ നെഞ്ചോട് ചേർത്തു വെച്ചു കൊണ്ട് പുഞ്ചിരിയോടെ കണ്ണുകളടച്ചു. അഞ്ജലി ഫ്രഷായി ഇറങ്ങുമ്പോൾ അനന്ദൻ വീണ്ടും മൂടി പുതച്ച് കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. അവൾ പുഞ്ചിരിയോടെ വേഗം താഴേക്ക് ഇറങ്ങി. കിച്ചണിൽ ചെന്നപ്പോൾ ദേവമ്മ ജോലി തുടങ്ങിയിട്ടുണ്ടായിരുന്നു. വയ്യാത്ത കാലും വെച്ച് എന്തിനാ ദേവമ്മേ ഇതൊക്കെ ചെയ്യാൻ നിൽക്കുന്നത്.

ഞാൻ ചെയ്യില്ലായിരുന്നോ. അവൾ അവരെ ശാസിച്ചു. ഇപ്പോൾ വേദന ഇല്ല മോളെ. നല്ല കുറവുണ്ട്. കുറവില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം ദേവമ്മേ. അനന്തേട്ടൻ ഇന്നലെ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതൊന്നും വേണ്ട മോളെ. ഇപ്പോൾ നല്ല കുറവുണ്ട്. വേദന ഒട്ടുമില്ല. മോള് ചായ കൊണ്ടുചെന്ന് അനന്തൻ കുഞ്ഞിന് കൊടുക്ക്. അവർ രണ്ടു കപ്പ് ചായ പകർന്ന് അവൾക്ക് നേരെ നീട്ടി.അവൾ വേഗം അതും വാങ്ങി മുകളിലേക്ക് കയറി. അനന്തനെ തട്ടിയുണർത്തി ഫ്രഷ് ആകാൻ ആയി വിട്ടു. ചായ കുടിച്ചു കഴിഞ്ഞു കപ്പും കൊണ്ട് താഴേക്ക് പോകാനായി തുടങ്ങിയ അഞ്ജലിയുടെ കയ്യിൽ പിടിച്ച് അനന്തൻ അവന് അരികിലേക്ക് ഇരുത്തി. അഞ്ജലി താൻ ഇവിടെ ഇരിക്ക്. എനിക്ക് ഒരു കൂട്ടം പറയാനുണ്ട്.

അവൾ ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി. എന്താ അനന്തേട്ടാ. അഞ്ജലി നാളെ മുതൽ എന്റെ കൂടെ ടെക്സ്റ്റൈൽസിൽ താനും വരണം. ഞാനോ എന്തിനാ. അവിടുത്തെ കാര്യങ്ങൾ ഓരോന്നും താൻ ഇനി പഠിക്കണം. ഇനി മുതൽ ടെക്സ്റ്റൈൽസ് ചുമതല തന്നെ ഏൽപ്പിക്കുകയാണ്. ഞാൻ ജ്വല്ലറിയുടെ മാത്രം കാര്യം നോക്കുകയുള്ളൂ ഇനി. അയ്യോ അനന്തേട്ടാ എന്നെ കൊണ്ട് അതൊന്നും പറ്റില്ല. എന്താ പറ്റാതിരിക്കാൻ ഒക്കെ ശരിയാവും. തന്നെക്കൊണ്ട് പറ്റുകയും ചെയ്യും. ഉടനെതന്നെ ചുമതല ഏൽക്കണം എന്നല്ല പറഞ്ഞത്. ആദ്യം അവിടെ വന്ന് കാര്യങ്ങളൊക്കെ കണ്ടു പഠിക്ക്. ആറുമാസത്തിനുള്ളിൽ എല്ലാം ശരിയാവും.

അവൾക്ക് ഉള്ളിലൊരു ഭയം തോന്നി. അവൾ ആവുന്ന അവനോട് പറഞ്ഞു നോക്കി. പക്ഷേ അനന്തൻ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. അനന്തനോട് പിണങ്ങി ചുണ്ടും കൂർപ്പിച്ചു താഴേക്ക് പോകുന്ന അഞ്ജലിയെ നോക്കി അവൻ ഒരു ചിരിയോടെ ഇരുന്നു….( തുടരും)

അഞ്ജലി: ഭാഗം 9

Share this story