ഒറ്റ മന്ദാരം: ഭാഗം 8 – അവസാനിച്ചു

Share with your friends

എഴുത്തുകാരി: നിഹാരിക

ഒന്ന് പകച്ച് അവളെ നോക്കിയപ്പോൾ കുസൃതിയോടെ പെണ്ണ് ഇടംകയ്യാൽ അവൻ്റെ കൈ മുറുകെ പിടിച്ചിരുന്നു…… പെട്ടെന്നുള്ള പെണ്ണിൻ്റെ ചെയ്തിയിൽ ഞെട്ടിത്തരിച്ച് ഇരിക്കാനേ നന്ദനായുള്ളൂ…… ” നന്ദേട്ടന് പറയാവോ ഈ നിളയെ സ്നേഹിച്ചിട്ടേ ഇല്യ ന്ന്…. ഇനി സ്നേഹിക്കാൻ കഴിയില്യന്ന്… ഇല്യ എന്നാ ഉത്തരമെങ്കി പിന്നെ നിള ഇവിടെണ്ടാവില്യ ട്ടോ ശല്യമാവാണ്ട്, ഈ മുന്നില് പോലും വരാണ്ട് പൊയ്ക്കോളാം” പ്രതീക്ഷയോടെ മറുപടിക്കായി നോക്കുന്നവളെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ മിഴികൾ പൂട്ടി നന്ദൻ ഇരുന്നു…. ” ഇഷ്ടല്ലേ നന്ദേട്ടാ… ന്നെ വേണ്ടേ നന്ദേട്ടന് …? ഈ അവഗണന സഹിക്കാൻ പറ്റണില്യ…

എന്നെ കൊല്ലാതെ കൊല്ലാ നന്ദേട്ടാ…. ” “നിള വാതിൽ ദയവ് ചെയ്ത് ഒന്ന് തുറക്കൂ പ്ലീസ്” എന്ന് ഒരു മന്ത്രണം പോലെ ആ നാവിൽ നിന്നും വീണതും നിരാശയോടെ അവൾ വാതിൽ തുറന്നിരുന്നു .. ഒരു തളർച്ചയോടെ നീങ്ങുന്നവനെ കണ്ടപ്പോൾ ദേഷ്യവും സങ്കടവും എല്ലാം ഉള്ളിൽ നിറഞ്ഞ് നിന്നിരുന്നു…. 🌹🌹🌹 ഭക്ഷണം പോലും കഴിക്കാൻ പോകാതെ ആ കയ്യും വച്ച് അവൾ ഇരുന്നു മുറിയിൽ…. കരയില്ല എന്ന് എത്ര ഉറപ്പിച്ചിട്ടും അതിലേറെ വാശിയോടെ വരുന്ന മിഴിനീർ തുടച്ച് നീക്കാതെ തന്നെ ….. ഹെഡ് റെസ്റ്റിൽ തല ചായ്ച്ച് മിഴികൾ അടച്ചു ഇരുന്നവൾ…. എന്തൊക്കെയോ ഓർത്ത്……. ” നിളാ “””””

അത്രമേൽ മൃദുവായി ആർദ്രമായി തന്നെ വിളിച്ചവനെ കണ്ട് വിശ്വാസം വരാതെ ഒന്നു കൂടെ നോക്കി… “”” നന്ദേട്ടൻ”””””” “എങ്ങനാ നിളാ നിനക്ക് ഇത്രമേൽ എന്നെ സ്നേഹിക്കാൻ കഴിയണത് പെണ്ണേ ??” പ്ലാസ്റ്റർ ഇട്ട കൈയ്യിൽ മെല്ലെ തലോടിക്കൊണ്ട് ചോദിക്കുന്നത് കേട്ട് , ആ പെണ്ണിൻ്റെ നെഞ്ചിലെ തുടിപ്പുയർന്നിരുന്നു മിഴികൾ സാഗരങ്ങളായിരുന്നു ….. ” ന…. നന്ദേട്ടാ…. ഞാൻ ” താനൊന്ന് മിണ്ടിയാൽ, ഒന്ന് സ്നേഹത്തോടെ നോക്കിയാൽ അത് മാത്രം മതിയവൾക്ക് എന്നറിയാമായിരുന്നു നന്ദന്… ” വേദനയുണ്ടോടി ” എന്ന് കൈ മൃദുവായി തഴുകി ചോദിക്കുന്നവനോട് മിഴി നിറഞ്ഞാ പെണ്ണ് ഇല്ലെന്ന് തലയാട്ടി…. മെല്ലെ തലയൊന്ന് ചലിപ്പിച്ച് , തന്നിലേക്കാദ്യമായി അവൻ അവളെ ക്ഷണിച്ചപ്പോൾ….

അവനരികിൽ മുട്ടുകുത്തി ആ മടിയിലേക്ക് ചാഞ്ഞിരുന്നു അവൾ…. ആ മുടിയിഴകൾ തഴുകുമ്പോൾ നന്ദൻ്റെ മിഴികളും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു … ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം നന്ദൻ സംസാരിച്ച് തുടങ്ങിയിരുന്നു ….. “നീ ചോദിച്ചില്ലേ നിന്നെ ഇഷ്ടാണോന്ന്… ഇപ്പോ നിൻ്റെ നന്ദേട്ടൻ്റെ നെഞ്ചിൻ്റെ തുടിപ്പ് പോലും നീയാ മോളെ… നീ പറഞ്ഞില്ലേ നീ പോവാ ന്ന്… തുടിപ്പ് നിന്നാ പിന്നെ നന്ദൻ ഉണ്ടോടീ ….” “ന്നെ… ന്നെ ഒന്ന് ചേർത്ത് പിടിക്കാഞ്ഞിട്ടല്ലേ ഞാൻ…. ഒന്ന് നോക്കുക പോലും ചെയ്യാഞ്ഞിട്ടല്ലേ ഞാൻ…..” മൗനമായിരുന്നു നന്ദൻ്റെ മറുപടി…… ” നന്ദാ…..” വാതിലിൽ മുട്ടി വിളിച്ചിരുന്നു അപ്പഴേക്ക് ടീച്ചർ .. ഭക്ഷണം കഴിക്കാൻ ….. 🌹🌹🌹

” ദേഷ്യണ്ടോടി ന്നോട്??” നന്ദൻ്റെ നെഞ്ചിൽ അധികാരത്തോടെ ചേർന്നിരിക്കുന്നവളെ തഴുകി നന്ദൻ ചോദിച്ചു… “ആ നെഞ്ചിൽ കുറുമ്പോടെ ഒന്ന് കടിച്ച് അതിന് മറുപടി കൊടുത്തു അവൾ ” ” നന്ദേട്ടാ … ഒരു കാര്യം ചോദിച്ചാ ദേഷ്യം വരുമോ?” ” ദേഷ്യം വരണ്ടതാണെങ്കിൽ വരും നീ മേടിക്കേം ചെയ്യും… ന്താ?” നെഞ്ചിൽ നിന്ന് മാറി ചുണ്ടുകൂർപ്പിച്ച് അവനെ നോക്കുന്നവളെ വീണ്ടും നെഞ്ചിലേക്കിട്ടു നന്ദൻ .. “നീ ചോദിക്ക ടീ” എന്ന് പറഞ്ഞപ്പോൾ ഒന്ന് മടിച്ചവൾ ചോദിച്ചു, “എന്തിനാ നന്ദേട്ടാ ഇത്ര നാളും ന്നെ അകറ്റി നിർത്തീത് ” എന്ന്….. കുറച്ചു നേരം മറുപടി കാണാതായപ്പോൾ നിള എണീറ്റ് നന്ദനെ നോക്കി…. ” ദേഷ്യായോ നന്ദേട്ടാ ” കുട്ടികളുടെ പോലെ ചോദിക്കുന്നവളെ നോക്കി ഒന്ന് ചിരിച്ച് ആ കവിളിൽ തഴുകി നന്ദൻ ……

“പേടിച്ചിട്ടാ നിളാ …. ഭയമാ നിൻ്റെ നന്ദേട്ടന് എല്ലാത്തിനേം എല്ലാരേം ….. സഹതാപത്തിൻ്റെ നോട്ടങ്ങൾക്കിടയിൽ ഒരാറാം ക്ലാസുകാരന് വ്യത്യസ്തമായി അവനെ നോക്കിയ ഒരുവളെ കൂട്ട് കിട്ടി…. മറ്റുള്ളവർ പല പേരിലും അകറ്റിയപ്പോ അവൾ ചേർന്ന് നിന്നു…. എന്നോട് മിണ്ടി…. തമാശകൾ പറഞ്ഞു…… പഠനത്തിൽ മോശമായ അവളെ ഞാനും സഹായിച്ചു പരമാവധി .. ഒടുവിൽ ഒരു ദിവസം അവൾ പറയുന്നത് അബദ്ധത്തിൽ ഞാൻ കേട്ടു, നീയും ആ നന്ദനുമായി എന്താ എന്ന് ചോദിച്ചതിന്, മറുപടിയായി മുട്ടിലിഴയുന്നവനെ അറപ്പാണെന്ന്, പരീക്ഷകളിൽ സഹായിക്കാനായി അഭിനയിക്കുകയാണെന്ന്, അവൾ പറയുന്നത് …. ഞാൻ അവളുടെ പുറകിൽ മുട്ടിലിഴഞ്ഞ് വന്നെത്തിയത് അവൾ അറിഞ്ഞില്ല… പിന്നെ വൈകല്യം മനസിനെ ബാധിക്കയായിരുന്നു നിള ….

എല്ലാവരും അവളെ പോലെയാണെന്ന് വിശ്വസിച്ചു… ഇപ്പോൾ അടുത്ത് പിന്നീടവളെ പോലെ നീയും…….” വാക്കുകൾ തൊണ്ട വരെ എത്തി തങ്ങി നിന്നു നന്ദന് …. അവൻ്റെ ഉള്ളിലെ വേദനയിൽ അതിനേക്കാൾ നൊന്തവൾ അവനിലേക്കാഞ്ഞിരുന്നു… ” നിളാ നീയാ എനിക്കിപ്പോൾ മനസിലാക്കാത്തന്നത്, ഒരാൾക്ക് എത്ര മാത്രം മറ്റൊരാളെ പ്രണയിക്കാൻ കഴിയും എന്ന്.. ഇത്ര നാള് കൊണ്ട് ഞാനറിയുകയായിരുന്നു നിൻ്റെ പ്രണയത്തിൻ്റെ ആഴം…. അതിൻ്റെ വ്യാപ്തി …. ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല പെണ്ണേ….. ” അവളുടെ മുഖത്ത് നന്ദൻ്റെ അധരങ്ങൾ ചിത്രങ്ങൾ രചിക്കുമ്പോൾ, അവൾ സന്തോഷത്തിന്റെ ആധിക്യത്താൽ മിഴിനീര് പൊഴിക്കുയായിരുന്നു … തൻ്റെ പ്രണയം അതിൻ്റെ ചൂടിൽ നിർവൃതിയിൽ ഒരു വർണ്ണശലഭമായി പാറുകയായിരുന്നു …. 🌹🌹🌹

ടീച്ചർക്ക് അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു നിള…. ഇപ്പോൾ ഒരു നിമിഷം കാണാതെയിരിക്കാൻ പോലുമാവാത്ത വിധം അടുത്തു പോയി ആ അമ്മയും മകളും ….. തൊടിയിൽ അച്ഛനൊപ്പം കൃഷിപ്പണിക്ക് ചെല്ലുമ്പോൾ വാത്സല്യത്തോടെ ആ അച്ഛൻ അവളുടെ നെറുകിൽ തഴുകും ….. മനസ് നിറഞ്ഞ് അവളോട് ചിരിക്കും…. ചുണ്ടിലൊരു ചിരിയുമായി നന്ദൻ എവിടേലും നിന്ന് എല്ലാം കാണുന്നുണ്ടാവും, ഓരോ ദിവസം ചെല്ലും തോറും അവളൊരു അത്ഭുതമായി നന്ദന് ….. പ്രണയമ വർക്കിടയിൽ ഗാഢമായി ….. ശ്രുതിയും ലയവും പോലെ തമ്മിലലിഞ്ഞ് ….. എങ്കിലും അവളുടെ കുസൃതികൾ ഇടക്കവനെ ചൊടിപ്പിച്ചു .. കണ്ണുപൊട്ടുന്ന ചീത്ത പറയുമ്പോൾ കൊഞ്ഞനം കുത്തി ഓടും പെണ്ണ് അത് കണ്ട് പൊട്ടിച്ചിരിക്കുന്ന മാഷിനും ടീച്ചറിനും ഒപ്പം നന്ദൻ്റെ ചൊടിയിലും ചിരി വിടരും ….

ഒരിക്കൽ ഒരിക്കൽ അച്ഛനെ സഹായിക്കുമ്പോഴാ അവൾ തല ചുറ്റി വീണത് ….. എടുത്ത് ആശുപത്രിയിലേക്ക് ഓടുമ്പോൾ മൂന്ന് മനസുകൾ ഉരുകി പ്രാർത്ഥനയിൽ ആയിരുന്നു, അവരുടെ ജീവശ്വാസത്തിനായി… അപ്പഴാണ് അറിഞ്ഞത് അവരുടെ പ്രണയം അവളിൽ മൊട്ടിട്ടത്… വീട്ടിൽ നീറിയിരിക്കുന്നവനോട് ടീച്ചർ ആനന്ദ കണ്ണീരോടെ കാര്യം പറഞ്ഞപ്പോൾ അവൻ ഒന്നു തറഞ്ഞ് നിന്ന് ആ വീൽ ചെയർ തിരിച്ചിരുന്നു…. “ചെല്ല് മോളെ ” എന്ന് പറഞ്ഞ് ടീച്ചർ അവളെ പുറകേ വിട്ടപ്പോൾ, അവളും അവനൊപ്പം മെല്ലെ ചെന്നിരുന്നു….. മുറിയിൽ തിരിഞ്ഞിരിക്കുന്നവൻ്റെ മുന്നിൽ ചെന്നിരുന്നപ്പഴാ നന്ദൻ കരയുകയാണ് എന്ന് മനസിലായത് ….. ” നന്ദേട്ടാ…” എന്ന് വിളിച്ചാ മടിയിലേക്ക് തലചേർത്ത് കിടക്കുമ്പോൾ…

അവളെ വലിച്ച് തന്നോട് ചേർത്തിരുന്നു നന്ദൻ ….. ആ മുഖത്ത് ഒരു ഭ്രാന്തനെ പോലെ ചുബനങ്ങൾ കൊണ്ട് മൂടിയിരുന്നു … ” നിളാ… ഈ നെഞ്ചിലെ തുടിപ്പ്…. അതാടി … അതാടി നീയിപ്പോ….. നിന്നിൽ നിന്നൊരു മോചനം വേണ്ട നന്ദന്….. ” നന്ദേട്ടാ…..” എന്ന് വിളിച്ച് അവനിലേക്ക് അവളും ചേർന്നു… 🌹🌹🌹 നാൾതോറും ഏറി വരുന്ന അവളുടെ ഉദരത്തിൽ ചെവി ചേർക്കാറുണ്ടവൻ… കുഞ്ഞിൻ്റെ ഇളകുന്ന താളത്തിനൊപ്പം പുഞ്ചിരി വിടരാറുണ്ടാ ചുണ്ടിൽ…. അത്രമേൽ മോഹത്തോടെ അവർ നാളുകൾ തള്ളി നീക്കി തങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിൻ്റെ മലർ വിരിയാനായി… ഇടക്ക് നിളയുടെ അച്ഛനും അമ്മയും വരുമായിരുന്നു .. മരുമകളാണെന്ന് മറന്ന് ഒരു മകളേക്കാൾ സ്നേഹിച്ച് ഒപ്പം നിർത്തുന്ന, അവളെ ഒന്നനങ്ങാൻ കൂടെ വിടാതെ ഒപ്പം നിർത്തുന്ന ടീച്ചറെ കണ്ട് തൃപ്തിയടഞ്ഞിരുന്നു…

” നിൻ്റെ തീരുമാനമായിരുന്നു ശരി” എന്ന് പലപ്പോഴും അവരവളോട് പറയാതെ പറഞ്ഞിരുന്നു… 🌹🌹🌹 ഗർഭിണിയായവൾക്ക് പലഹാരങ്ങളും സമ്മാനങ്ങളുമായി വന്നതിൽ ഒരാൾ പറഞ്ഞു… ” കുട്ടിക്ക് വൈകല്യം ണ്ടാവും, അവരുടെ അവിടെ അങ്ങനെ ഉണ്ടായി എന്ന് ” അത് മതിയായിരുന്നു നന്ദനെ തളർത്താൻ, ഒൻപതു മാസം തൻ്റെ കുഞ്ഞിനെ പറ്റി ഇല്ലാത്ത വേവലാതി എത്ര പെട്ടെന്നാണ് ഉടലെടുത്തത്… “ന്നെ പോലെ ആവ്വ്വോ മ്മടെ കുഞ്ഞ്?” എവിടെയോ മിഴിനട്ടവൻ പുലമ്പി…. ” ഇത്രേള്ളൂ നന്ദേട്ടൻ? ആരോ എന്തോ പറഞ്ഞ് എന്ന് വച്ച്?” “നിനക്കറിയില്ല നിള സ്വന്തമായി ചലിക്കാനാവാത്തവൻ്റെ ദുരിതപർവ്വം….. ഇനിയാർക്കും അരുതേ ന്ന് കരഞ്ഞു പ്രാർത്ഥിക്കാറുണ്ട് ഞാൻ…” ഭയത്തോടെ പറയുന്നവനോട് ,

“അപ്പഴും അവർക്കായി ഒരു നന്ദനോ നിളയോ കാണും… എല്ലാം തരണം ചെയ്യാൻ….” എന്ന് ചിരിയോടെ പറഞ്ഞിരുന്നു അവൾ… ഒടുവിൽ ഒരു രാത്രിയിൽ വേദനയുടെ മിന്നൽ പിണറുകൾ താങ്ങാനാവാതെ അവൾ കരഞ്ഞപ്പോൾ, നിസ്സഹായനായി നന്ദൻ … ലേബർ റൂമിന് മുന്നിൽ ഇരിക്കുമ്പോൾ സകല ദൈവങ്ങളേയും മനമുരുകി വിളിച്ചിരുന്നു കുറച്ച് ആത്മാക്കൾ …. “കുറച്ച് കോoബ്ലിക്കേഷൻ ഉണ്ട് സിസേറിയൻ ചെയ്യാ സൈൻ വേണം” എന്ന് പറഞ്ഞ് നഴ്സ് വന്നപ്പോൾ തളർന്നിരുന്നവന് ഒപ്പ് പോലും ഇടാനാവുന്നില്ലായിരുന്നു ….. നിളയുടെ അച്ഛൻ അത് ചെയ്ത് തിരികെ നന്ദനെ ചേർത്ത് പിടിച്ചിരുന്നു… ” അവൾക്കൊന്നും വരില്ല നന്ദാ … ” എന്ന് പറഞ്ഞപ്പോഴേക്ക് നന്ദനും പൊട്ടിപ്പോയിരുന്നു …

ഒടുവിൽ ഒരു വെള്ളപൊതിയിൽ അവരുടെ മാലാഖ കുഞ്ഞിനെ കൈയ്യിൽ വച്ച് കൊടുത്തപ്പോൾ അതൊരു പൊട്ടിക്കരച്ചിലായി പരിണമിച്ചിരുന്നു….. “ൻ്റെ നിള ” എന്ന് ഓപ്പറേഷൻ തിയേറ്ററിലേക്ക് നോക്കി നഴ്സിനോട് ചോദിക്കുമ്പോൾ , “സുഖായിട്ടിരിക്കുന്നു ട്ടോ…. എട്ട് മണിക്കൂർ ഒബ്സർവേഷൻ കഴിഞ്ഞാ റൂമിലേക്ക് മാറ്റിത്തരാം…” എന്ന് ചിരിയോടെ പറഞ്ഞിരുന്നു.. 🌹🌹🌹 അങ്ങനെ നന്ദനും… നിളയും അവരുടെ മാലാഖക്കുഞ്ഞ്, ശ്രീക്കുട്ടി, എന്ന് വിളിക്കുന്ന ശ്രീ നന്ദയും …. സ്വർഗം പോലെയുള്ളാ വീട്ടിൽ ഇന്നും ഉണ്ട്…. അവര് ജീവിക്കട്ടെ അല്ലേ…. (അവസാനിച്ചു.)

ഒറ്റ മന്ദാരം: ഭാഗം 7

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-